page

Saturday, 4 August 2018

ജിന്നോ മനുഷ്യനോ ഈ മൗലവി ?

➖➖➖➖▪▪▪▪

നാദാപുരം ഖണ്ഡനത്തിൽ ജിന്ന് കോലം മാറി വരുമെന്ന പേരോട് ഉസ്താദിന്റെ പരാമർശത്തെ പരിഹസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.

അന്നത്തെ വഹാബി നവോഥാനത്തിൽ അതല്ലാം അന്ധവിശ്വാസമായിരുന്നു.

എന്നാൽ അന്ന് (2006) പരിഹസിച്ച ഹുസൈൻ സലഫിയും കൂട്ടരും ഇപ്പൊ അതൊക്കെ അംഗീകരിച്ചുവെന്ന് മാത്രമല്ല അതിന് ആയത്ത് തെളിവുദ്ധരിക്കാനും തുടങ്ങിയെന്നത്
വഹാബി നവോഥാനം തിരിഞ്ഞോടാൻ തുടങ്ങിയതിന്റെ ഉദാഹരണമായി നമുക്ക് മനസ്സിലാക്കാം.


ഫ്ളലുൽ ഹഖ് ഉമരി എഴുതുന്നു:
"വ്യത്യസ്ത രൂപങ്ങൾ പ്രാപിക്കാനുള്ള കഴിവ് ജിന്നുകൾക്ക് നൽകപ്പെട്ടിട്ടുണ്ട്.
രൂപം മാറും എന്നതിന് ഖുർആനും ഹദീസും സാക്ഷിയാണ്. ബദ്റിലെ ഒരു രംഗം ഖുർആനിൽ ഇപ്രകാരം കാണാം: ഇന്ന് ജനങ്ങളിൽ നിങ്ങളെ തോൽപിക്കാൻ ആരും തന്നെയില്ല തീർച്ചയായും ഞാൻ നിങ്ങളുടെ സംരക്ഷകനായിരിക്കും എന്നു പറഞ്ഞു കൊണ്ട് പിശാച് അവർക്ക് അവരുടെ ചെയ്തികൾ ഭംഗിയായി തോന്നിച്ച സന്ദർഭവും ഓർക്കുക.
എന്നാൽ സൈന്യങ്ങൾ പരസ്പരം ഏറ്റുമുട്ടുകയും മലക്കുകളിറങ്ങി വരുന്നത് നേരിൽ കാണുകയും ചെയ്തപ്പോൾ പറഞ്ഞു: എനിക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല.തീർച്ചയായും നിങ്ങൾ കാണാത്ത പലതും ഞാൻ കാണുന്നുണ്ട്. തീർച്ചയായും ഞാൻ അല്ലാഹുവെ ഭയപ്പെടുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ എന്നു പറഞ്ഞു കൊണ്ട് അവൻ (പിശാച് ) മാറിക്കളഞ്ഞു.
(അൻഫാൽ: 48)
സുറാഖത് ബ്നു മാലികിന്റെ രൂപത്തിലാണ് ശൈത്വാൻ പ്രത്യക്ഷപ്പെട്ടത്.ബ്ദറിൽ മുശ് രിക്കുകളുടെ കൈ പിടിച്ച് നടന്നിരുന്ന സുറാഖ ജിബ് രീൽ ഇറങ്ങി വരുന്നത് കണ്ടപ്പോൾ ഓടി രക്ഷപ്പെടുകയാണുണ്ടായത്.
( ഇബ്നു കസീർ 2/317) "
[ജിന്ന് പിശാച് സിഹ്റ്
പ്രശ്നങ്ങളും പരിഹാരങ്ങളും പേ: 16]
✍Aboohabeeb payyoli
⚪⚪⚪⚫🔘🔘🔘🔘