page

Wednesday, 1 August 2018

കട്ടിളവെപ്പും ജമാഅത്തെ ഇസ്ലാമിയും

കട്ടിളവെപ്പ് നവോത്ഥാനത്തിന് വഴിമാറുന്നു!

മുസ്ലിയാക്കന്മാർ പണ്ട് വയറ്റിപ്പിഴപ്പിന് വേണ്ടി ഉണ്ടാക്കിയ കട്ടില വെക്കൽ കർമ്മത്തിന് വെള്ളിമാടുകുന്നിൽ നിന്നൊരു ശാപമോക്ഷം.... സുന്നത്ത് ജമാഅത്തിന്റെ ആചാരങ്ങൾക്കെതിരെ നിരന്തരം തൂലിക ചലിപ്പിച്ചിരുന്ന- ജമാഅത്ത് ഇസ്ലാമിയുടെ പഴയ അമീർ ''ശൈഖുന ആരിഫലി'' അവർകൾ ഔദ്യോഗികതയുടെ ആയിരത്തൊന്നാചാര വെടിയും മുഴക്കി, സ്വഹീഹുൽ ബുഖാരിയുടെ ഗാർഡ് ഓഫ് ഓണറും കൊടുത്തതങ്ങ് ഏറ്റെടുത്തു... അല്ല പിന്നെ... അല്ലെങ്കിലും ചിലരിങ്ങനെയാണ്... സത് കർമങ്ങൾ ആളും പേരുമില്ലാതെ ,ശാപമോക്ഷമില്ലാതെ നരകം കാത്ത് കിടക്കുന്നത് ഏതെങ്കിലും വിശ്വാസികൾക്കിഷ്ടപ്പെടുമോ.....സുന്നികൾ ചെയ്യുമ്പോൾ ഖുർആനിൽ കാണണം...സഹീഹുൽ ബുഖാരിയുടെ നടുക്കഷ്ണത്തിൽ തന്നെ വലിയ ഹെഡിംഗിൽ കാണണം... വിമർശകർ ചെയ്യുമ്പോൾ എന്ത് പ്രമാണം... ഐ ടി യുഗം ആടിത്തിമിർക്കുമ്പോൾ കട്ടിളത്തടിക്കു പകരം കമ്പിയുടെ ഫില്ലറുകൾ സ്ഥാനം പിടിച്ചു എന്ന വ്യത്യാസം മാത്രം... ഏത് കമ്പനിയുടെ  കമ്പിവേണമെന്നതിൽ മാത്രമേ ചെറിയൊരഭിപ്രായ വ്യത്യാസമുള്ളു...മദ്ഹബുകൾക്കിടയിലുള്ള ചെറിയ ചെറിയ വ്യത്യാസങ്ങളിൽ വരവ് വെച്ചതങ്ങ് കണ്ണടക്കാം... ഇതിപ്പോൾ , വഹാബികളുടെ ഭാഷയിൽ-ഖബറാരാധ പോലെ, തനി ഇരുമ്പാരാധന...ഇനി ചിലപ്പോൾ സുന്നികൾ ചെയ്തതിനെ പുരോഗമനക്കാരന്നെതിർത്തത് തടിക്കട്ടിള ആയതു കൊണ്ടായിരിക്കുമോ... ഇതാണെങ്കിൽ കമ്പിയുടെ ഫില്ലർ വെക്കൽ കർമ്മവും... മരവും കട്ടിളയുമാണെങ്കിൽ ബിദ്അത്തും ഇരുമ്പും ഫില്ലറുമാണെങ്കിൽ സുന്നത്തുമെന്ന വിവേചനമുണ്ടോ ആവോ... പണ്ട് സുന്നികളെ എതിർത്തതിന്റെ കാരണം ഇത്തരം കർമങ്ങൾ നബിയോ അല്ലാഹുവോ പഠിപ്പിച്ചിട്ടില്ലെന്നതായിരുന്നു... ഇതിപ്പോൾ എത് നബി ആണാവോ പഠിപ്പിച്ചത്... അന്ന് കാണാത്ത പ്രമാണം വല്ലതും ഇവരിന്നു കണ്ടോ...കണ്ട ലക്ഷണമാണ്... അല്ലെങ്കിൽ ബിദ്അത്തുകൾ ചെയ്ത് നരത്തിൽ ചാടാനാരെങ്കിലും തയ്യാറാകുമോ...അവസാനമൊരു കൂട്ട ദുആയോടെ ശുഭ:പരിസമാപ്തിയും...നിസ്കാരശേഷം കൂട്ട  ദുആ ഇല്ലാത്തത് നബി തങ്ങൾ പഠിപ്പിക്കാത്തതു കൊണ്ടാണത്രെ.... അങ്ങിനെയെങ്കിലീ ദുആ നബി തങ്ങൾ പഠിപ്പിച്ചിട്ടു തന്നെയാണ്...പക്ഷേ എവിടെ... അതു കണ്ടു പിടിക്കാനിനി ഏതു മുങ്ങൽ വിദഗ്ദരെയാണോ ഏല്പിക്കേണ്ടത്...സുന്നികൾ ചെയ്തപ്പോൾ ഇതേ ദുആഇനെ എതിർത്തത് ബിദ്അത്തായതു കൊണ്ട്... ചിലപ്പോൾ ബിദ്അത്ത് പഴകി സുന്നത്തായതാണോ... ചിലതങ്ങിനെയാണല്ലോ... പഴകുമ്പോൾ ഗുണം കൂടുമെന്നാണല്ലോ... ഇനിയിപ്പോൾ നിസ്കാരശേഷമുള്ള കൂട്ടുപ്രാർത്ഥന- മിഹ്റാബ് ,പഴയ തടിയിൽ നിന്ന്  ഇരുമ്പിന്റെ ഫില്ലറിലേക്ക് രൂപം മാറിയ സ്ഥിതിക്ക്- നരകത്തിലേക്കുള്ള  ബിദ്അത്തിൽ നിന്ന് സ്വർഗത്തിലേക്കുള്ള സുന്നത്തിലേക്ക്‌ വഴിമാറുമോ ആവോ...
N:B-ആരിഫലിയെ വ്യക്തിപരമായി വിമർശിക്കൽ പോസ്റ്റിന്റെ ലക്ഷ്യമല്ല...സുന്നീ ആചാരങ്ങൾക്കെതിരെ നിരന്തരം പേനയുന്തിയ അതേ ആളിൽ നിന്ന് സമാനമായ ആചാരം കണ്ടപ്പോൾ സൂചിപ്പിച്ചെന്നു മാത്രം... ആദർശപരമായ ചർച്ചകൾ നടക്കട്ടെ...!