page

Thursday, 20 September 2018

വഫാത്തായ നബിയുടെ സഹായം കിട്ടിയ ശാഫി ഇമാമിനെ ജമാഅത്തെ ഇസ്ലാലാമി പരിചയപ്പെടുത്തുന്നു.

_*ജമാഅത്തെ ഇസ്ലാമിയുടെ ഐ പി എച്ച് പുറത്തിറക്കിയ ഇമാം ശാഫിഈ എന്ന പുസ്തകത്തിൽ (പേജ്: 115 ,116) പറയുന്നു*
          ഇമാം ശാഈയുടെ ജീവിത ചരിത്രത്തിൽ എവിടെയും അദ്ദേഹം ഒരു ഗുരുനാഥന്റെ കീഴിൽ വ്യാകരണം അഭ്യസിച്ചതായോ വൈയാകരണൻമാരിൽ ഒരാളുമായി സന്ധിച്ചതായോ കണ്ടിട്ടില്ല. പ്രഖ്യാത ഭാഷാ പണ്ഡിതനും വൈയാകരണന്നുമായ ഖലീലുബ്നു അഹ്മദിനെ ചെന്ന് കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ, ശാഫിഈ മദീനയിൽ ഇമാം മാലികിന് കീഴിൽ പഠിച്ച് കൊണ്ടിരിക്കെ
ഹി. 170 - ൽ ഖലീൽ കാലയവനികക്കുള്ളിൽ മറഞ്ഞു. ഔപചാരികമായ   വ്യാകരണ (ഇൽമുന്നഹവ് ) പഠനത്തിന്റെ ആവശ്യം ശാഫിഈക്കു ഉണ്ടായിരുന്നില്ലന്നതാണ് വാസ്തവം. കാരണം, വളരെ ചെറുപ്പത്തിൽ തന്നെ ഹുദൈൽ ഗോത്രത്തോടൊപ്പം താമസിച്ച് അറബി കവിതകൾ ആഴത്തിൽ പഠിച്ചിരുന്നു. അതിനാൽ, ഹുദൈൽ ഗോത്രജരെപ്പോലെ അറബിഭാഷയും സാഹിത്യവും ശാഫിഈയിൽ ഒരു സർഗ്ഗ ഗുണമായി അന്തർഭവിച്ചു. പദപ്രയോഗത്തിലോ വാക്യഘടനയിലോ അബദ്ധം സംഭവിക്കുമായിരുന്നില്ല. ഈ ഭാഷാ സ്ഖലിത മുക്തിയെ ചെറുപ്പത്തിൽ താൻ കണ്ട ഒരു സ്വപ്നവുമായാണ് അദ്ദേഹം ബന്ധപ്പെടുത്തിയത്.
ശാഫിഈ പ്രസ്താവിച്ചതായി റബീഹ് ഉദ്ദരിക്കുന്നു:
 "പ്രായപൂർത്തിക്ക് മുമ്പ് ഞാൻ ഒരിക്കൽ നബിയെ സ്വപ്നത്തിൽ ദർശിച്ചു. അവിടുന്ന് എന്നോട് ' മോനേ ',  ഞാൻ: 'ലബ്ബൈക്ക യാ റസൂലല്ലാ '.  തിരുമേനി: 'നീ ഏത് വംശജനാണ് ?'   ഞാൻ: 'അങ്ങയുടെ സംഘത്തിലെ ഒരു അഗമാണ്.'  തിരുമേനി:  ' അടുത്തു വരൂ.'  ഞാൻ തിരുദൂദന്റെ അടുത്ത് ചെന്നു. അവിടുന്ന് എന്റെ വായ തുറന്നു.  അവിടുത്തെ ഉമുനീര് എന്റെ ചുണ്ടിലും നാവിലും വായിലും പുരട്ടി എന്നിട്ട് പറഞ്ഞു: 'ഇനി പോയി കൊള്ളുക. അള്ളുഹു നിന്നിൽ അനുഗ്രഹം ചൊരിയട്ടെ.'
ഇതിന് ശേഷം എന്നിൽ നിന്ന് സംസാരത്തിലോ കവിതയിലോ എന്തങ്കിലും പാളിച്ച സംഭവിച്ചതായി ഓർക്കുന്നില്ല."
       ഭാഷാപണ്ഡിതൻമാരും വൈയാകരണന്മാരും അദ്ദേഹത്തിന്റെ വചനങ്ങൾ പരിശോധിക്കുകയും ഭാഷണം ശ്രവിക്കുകയും ചൈയ്തിരുന്നെങ്കിലും ഒരു സ്ഖലിതമെങ്കിലും കണ്ടെത്താനായിട്ടില്ല. ചരിത്രകാരനും വൈയ്യാകരണനുമായ അബദുൽ മലിക്ബ്നു ഹിശാം പറയുന്നു: "ഞാൻ ദീർഘകാലം ശാഫിഈയുമായി വേദിപങ്കിട്ടിട്ടുണ്ട്.ഒരു വാക്കു പിഴ പോലും അദ്ദേഹത്തിൽ നിന്ന് കേട്ടിട്ടില്ല. അദ്ദേഹം പ്രയോഗിച്ച പദത്തെക്കാൾ മറ്റൊരു വാക്ക് നന്നായി തോന്നിയിട്ടുമില്ല." ഇക്കാരണത്താൽ ശാഫിഈയുടെ ഭാഷാപ്രയോഗങ്ങൾ ഭാഷാ വ്യകരണ വിജ്ഞാനിയങ്ങൾക്ക് അവലംബർഹമായ പ്രമാണമാണെന്ന് പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു*

        *_ഇഹലോകവാസം വെടിഞ്ഞതിനു ശേഷവും നബി (സ) തങ്ങൾക്ക് സഹായിക്കാൻ കഴിയുമെന്ന വിശ്വാസം പുത്തൻവാദമല്ല;ഖുർആൻ ആഴത്തിൽ പഠിച്ച ലക്ഷക്കണക്കിന് ഹദീസുകളും പഠിച്ച  ഇമാം ശാഫിഈ (റ)യുടെ വിശ്വാസമായിരുന്നു വെന്ന് ശിർകുവാദികൾ തന്നെ സമ്മതിക്കുന്നതിൽ കൗതുകം തോന്നുന്നു._*