page

Friday, 12 October 2018

വീടാണുത്തമം എന്ന ഹദീസ് ളഈഫോ❓


*വീടാണുത്തമം എന്ന ഹദീസ് ളഈഫോ*❓👇


عن ابن عمر قال رسول الله صلى الله عليه وسلم  لا تمنعوا نساء كم

المساجد وبيوتهن خير لهن   ( ابو داود 1-83)

നബി (സ) പറഞതായി ഇബ്നു ഉമർ (റ)  റിപ്പൊർട്ട് ചെയ്യുന്നു നിങ്ങളുടെ സ്ത്രീകള്‍ പള്ളിയിൽ പൊകുന്നത് നിങ്ങള്‍ തടയരുത് എന്നാൽ അവരുടെ വീടുകളാണവർക്കുത്തമം
(അബൂദാവൂദ്  1-83)

ഉത്തമത്തിന്ന് വിപരീതമാണ് പള്ളിയിൽ പൊകലെന്ന് നബി (സ) തന്നെ തുറന്നു പ്രഖ്യാപിചത് കൊണ്ടാണ് സ്വഹാബത് ഉമർ( റ) വിന്റെ ഭാര്യയെ ചൊദ്യം ചെയ്തതും അവരുടെ ഭാര്യമാരെ അയക്കാതിരുന്നതും.

 و بيوتهن خير لهن

എന്ന് ചിലരുടെ റിപ്പൊർട്ടിൽ ഇല്ലാത്തത് കൊണ്ട് അത് അബൂദാവൂദിൽ നിന്ന് വന്ന  അധികപറ്റാണെന്ന് വിവരമില്ലാതവർ പറയാറുണ്ട് അത് വെറും വാദത്തിന്
വേണ്ടി ഉന്നയിക്കുന്ന മറുപടി എന്നെ ഉള്ളൂ

ഇബ്നു ഖുസൈമ ഇത് സ്വഹീഹാണെന്ന് പറഞിട്ടുണ്ട് (ഫത് ഹുൽ ബാരി    2-237) സ്വഹീഹല്ലെന്ന് മറു പക്ഷവും പറയുന്നില്ല എന്നിരിക്കെ അധിക പറ്റാണെന്ന് പറയുന്നത്

زيادة العدل مقبولة
(നീതിമാന്റെ വർദ്ധനവ് അംഗീകരിക്കപ്പെടും)

എന്ന ഇൽമുൽ ഉസൂലിൻറ്റെ (നിദാന ശാസ്ത്രത്തിൻറ്റെ ) പൊതു നിയമത്തെ അവഗണിക്കലുമാണ്.

1684 - ﻧﺎ اﻟْﺤَﺴَﻦُ ﺑْﻦُ ﻣُﺤَﻤَّﺪٍ اﻟﺰَّﻋْﻔَﺮَاﻧِﻲُّ، ﺛﻨﺎ ﻳَﺰِﻳﺪُ ﺑْﻦُ ﻫَﺎﺭُﻭﻥَ، ﺣ ﻭَﺣَﺪَّﺛَﻨَﺎ ﻣُﺤَﻤَّﺪُ ﺑْﻦُ ﺭَاﻓِﻊٍ، ﻋَﻦْ ﻳَﺰِﻳﺪَ، ﺃَﺧْﺒَﺮَﻧَﺎ اﻟْﻌَﻮَّاﻡُ ﺑْﻦُ ﺣَﻮْﺷَﺐٍ، ﺣَﺪَّﺛَﻨِﻲ ﺣَﺒِﻴﺐُ ﺑْﻦُ ﺃَﺑِﻲ ﺛَﺎﺑِﺖٍ، ﻋَﻦِ اﺑْﻦِ ﻋُﻤَﺮَ ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «§ﻻَ ﺗَﻤْﻨَﻌُﻮا ﻧِﺴَﺑﺸﻮاﻫﺪﻩ
اﻟْﻤَﺴَﺎﺟِﺪَ، ﻭَﺑُﻴُﻮﺗُﻬُﻦَّ ﺧَﻴْﺮٌ ﻟَﻬُﻦَّ» ، ﻓَﻘَﺎﻝَ اﺑْﻦٌ ﻟِﻌَﺒْﺪِ اﻟﻠَّﻪِ ﺑْﻦِ ﻋُﻤَﺮَ: ﺑَﻠَﻰ ﻭَاﻟﻠَّﻪِ، ﻟَﻨَﻤْﻨَﻌُﻬُﻦَّ، ﻓَﻘَﺎﻝَ اﺑْﻦُ ﻋُﻤَﺮَ: ﺗَﺴْﻤَﻌُﻨِﻲ ﺃُﺣَﺪِّﺙُ ﻋَﻦْ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻭَﺗَﻘُﻮﻝُ ﻣَﺎ ﺗَﻘُﻮﻝُ؟ ﺟَﻤِﻴﻌَﻬُﻤَﺎ ﻟَﻔْﻈًﺎ ﻭَاﺣِﺪًا. ﻭَﺛﻨﺎ اﻟْﺤَﺴَﻦُ ﺑْﻦُ ﻣُﺤَﻤَّﺪٍ، ﻧﺎ ﺇِﺳْﺤَﺎﻕُ ﺑْﻦُ ﻳُﻮﺳُﻒَ اﻷَْﺯْﺭَﻕُ، ﺛﻨﺎ اﻟْﻌَﻮَّاﻡُ ﺑِﻬَﺬَا اﻹِْﺳْﻨَﺎﺩِ ﺑِﻨَﺤْﻮِﻩِK1684

صحيح ابن خزيمة 👆

- ﻗﺎﻝ اﻷﻟﺒﺎﻧﻲ: ﺇﺳﻨﺎﺩﻩ ﺻﺤﻴﺢ ﻟﻮﻻ ﻋﻨﻌﻨﺔ ﺣﺒﻴﺐ ﺑﻦ ﺃﺑﻲ ﺛﺎﺑﺖ ﻟﻜﻦ اﻟﺤﺪﻳﺚ ﺻﺤﻴﺢ ﺑﺸﻮاﻫﺪﻩ

കൂടാതെ ഇമാം അഹ്മദ് (റ) വിൻറ്റെ റിപ്പൊർട്ടിലും ഈ ഭാഗം ഉണ്ട്  (ഇബ്നു കസീർ 3-294). ഇമാം ഹാകിം റ ബുഖാരി മുസ്ലിമിൻ റ്റെ നിബന്ദനയനുസരിച് തന്നെ ഈ ഹദീസ് സ്വഹീഹാണെന്ന് പറയുന്നു. (മഹല്ലി   1-222)

കൂടാതെ ഉല്പ തിഷ്ണുക്കളുടെ നെതാവായി വാഴ്തുന്ന ഇബ്നു തയ്മിയ്യ തന്റെ ഫതാവ   6/458 ൽ ഈ ഹദീസ് സർവാരാലും അംഗീകരിക്കപ്പെട്ട , സ്വീകാര്യ യൊഗ്യമായതാണെന്ന് പറഞിട്ടുണ്ട്.

സ്ത്രീകള്‍ക്ക് പള്ളിയിൽ പൊകാൻ അനുവാദം നൽകൽ നിർബന്ധമില്ലെന്നതിനു ഈ ഹദീസ് തന്നെ തെളിവാണ്.

*ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു*👇.

وَفِيهِ إِشَارَةٌ إِلَى أَنَّ الْإِذْنَ الْمَذْكُورَ لِغَيْرِ الْوُجُوبِ لِأَنَّهُ لَو كَانَ وَاجِبا لَا تنفى مَعْنَى الِاسْتِئْذَانِ لِأَنَّ ذَلِكَ إِنَّمَا يَتَحَقَّقُ إِذَا كَانَ الْمُسْتَأْذَنُ مُخَيَّرًا فِي الْإِجَابَةِ أَوِ الرَّدِّ

فتح الباري 2/236

" മെൽ പറഞ്ഞ അനുമതി നൽകൽ നിർബന്ധമില്ല എന്ന് ഈ ഹദീസിൽ തന്നെ സൂചനയുണ്ട് കാരണം അനുമതി നൽകൽ നിർബന്ധമാണെങ്കിൽ
'' ആവശ്യപ്പെട്ടാൽ'' എന്ന് പറഞ്ഞതിനർത്ഥമില്ലാതായിത്തീരും . അനുമതി തേടപ്പെടുന്നവന് അനുവദിക്കാനും അനുവദിക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ളതാണെങ്കിൽ മാത്രമെ അനുമതി ആവഷ്യപ്പെടേണ്ടതുള്ളൂ
(ഫത് ഹുൽ ബാരി  2-236)
 👆🏻👇
ഉദാഹരണറ്റത്തിന് നിർബന്ധ നിസ്കാരം ഞാൻ നിർവ്വഹിക്കട്ടെ എന്ന് ഭർത്താവിനോട് ചോദിച്ച് അതിനു മറുപടി കിട്ടുന്നതു വരെ കാത്തിരിക്കേണ്ടതില്ല…….


സ്നേഹത്തോടെ സിദ്ധീഖുൽ മിസ്ബാഹ് -

(കാന്തപുരം ഉസ്താദിൻ റ്റെ സ്ത്രീ ജുമുഅ ജമാ അത്ത് എന്ന ക്ർതിയിൽ നിന്നും)


==================================🌸🌸🌸🌸🌸🌸



*വീടാണുത്തമം എന്ന ഹദീസ് ളഈഫോ ?*__________🌐

*സ്ത്രീകൾക്ക് നിസ്ക്കാരത്തിന്ന് വീടാണുത്തമം എന്ന സ്വഹീഹായ ഹദീസിനെ ളഈഫാക്കാൻ ശ്രമിച്ച വഹാബികൾക്ക് മാപ്പില്ല - പ്രസ്തുത ഹദീസ് ളഈഫാണെന്ന് സ്വന്തം ഫത് വ നൽകി മുഹ്മിനീങ്ങളെ വഞ്ചിക്കാൻ വഹാബികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പോസ്റ്റിന്റെ കള്ളത്തരം പൊളിച്ചെഴുതുന്നു ...

*ആദ്യമായി വഹാബികൾ കൊണ്ട് വന്ന  ആരോപണം :-*

>>>>>>>>>>>>>>>>>>>>>>>>സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയാന്‍ വേണ്ടി അവരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഉസ്താദുമാര്‍ പ്രചരിപ്പിക്കാറുള്ള ഒരു ഹദീസാണ് സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം എന്ന ഹദീസ്.
ഈ ഹദീസിന്‍റെ സ്വീകാര്യതയെപറ്റിയുള്ള പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.  സ്ത്രീകളെ പള്ളി വിലക്കാനായി പറയാറുള്ള വീടാണ് ഉത്തമം എന്ന ഹദീസിന്‍റെ സ്വീകാര്യതയെ പറ്റി പണ്ഡിതന്മാര്‍ എന്ത് പറയുന്നു?

“ ഹബീബ് ബ്നു അബീസാബിത് , ഇബ്‌നു ഉമര്‍ (റ) നെ തൊട്ട് നിവേദനം : നബി (ﷺ)  പറഞ്ഞു: നിങ്ങളുടെ സ്ത്രീകളെ പള്ളിയില്‍ നിന്ന് നിങ്ങള്‍ തടയരുത്, അവര്‍ക്ക് വീടാണുത്തമം” (അബൂദാവൂദ്)  - ഈ ഹദീസിന്‍റെ പരമ്പര പോലും ദുര്‍ബലമായതാണ്. ഇതിന്‍റെ സര്‍വ പരമ്പരകളും ഹബീബുബ്‌നു സാബിത് ' അന്‍ ' എന്ന് പറഞ്ഞാണ് ഉദ്ധരിക്കുന്നത്. ഇതിന് ഹദീസ് നിദാന ശാസ്ത്രത്തില്‍ ‘ അന്‍ അനത്ത് ’ എന്നാണ് പറയുക. ഹബീബ്‌നു അബീ സാബിത് എന്ന വ്യക്തി , ഇബ്നു ഉമര്‍ (റ) നെ  നേരിട്ട് കാണുകയോ അദ്ദേഹത്തില്‍ നിന്ന് വല്ലതും കേള്‍ക്കുകയോ ചെയ്ത വ്യക്തിയല്ല. താന്‍ നേരിട്ട് കേള്‍ക്കാത്തത് കേട്ടിട്ടുണ്ട് എന്ന് വരുത്തുന്ന വ്യക്തിയാണ് ഹബീബ്‌നു അബീ സാബിത് എന്ന് ഇബ്‌നു ഖുസൈമ, ഇബ്‌നു ഹിബ്ബാന്‍ പോലെയുള്ള പ്രഗത്ഭരായ ഹദീസ് പണ്ഡിതന്മാര്‍ എല്ലാം തന്നെ  പറയുന്നു.
(തഹ്ദീബ് 1:185)<<<<<<<<<<<<<<<<<<<<<<<<<<<<<<<
✅✍
ആരോപണം ശ്രദ്ധിച്ചല്ലോ - ആരോപണ വിധേയനായ റാവി - ഹബീബ് ബ്നു അബീ സാബിത് (റ) - ഇനി പൊളിച്ചെഴുതുന്നു....

*ഹബീബ് ബ്നു അബീ സാബിത്ത് (റ) - താബിഈ പണ്ഡിതനാണ് ( വഫാത്ത് - ഹിജ്റ 119 )*
_________________

സുബ് ഹാനള്ളാഹ്  ഖുർ ആൻ കഴിഞ്ഞാൽ രണ്ടാമത്തെ ഗ്രന്ഥമായ സ്വഹീഹ് ബുഖാരിയിൽ 17 സ്ഥലത്ത് കൊണ്ട് വരുന്ന റാവിയാണ് ബഹുമാനപ്പെട്ട ഹബീബ് ബ്നു അബീ സാബിത് (റ) , ഇത്രക്കും സിഖതുള്ള ഒരു റാവിയെപ്പറ്റിയാണല്ലോ സ്വന്തം സംഘടനയുടെ ആശയത്തിന്ന് വേണ്ടി അയോഗ്യത കണ്ടെത്തിയത് എന്നോർക്കുമ്പോൾ കഷ്ടം തോന്നി!!!! അല്ലേലും ഇവർക്കെന്ത് ബുഖാരി

ഇവിടെ പ്രധാനമായും ആരോപിച്ചത് ഹബീബ് ബ്നു അബീ സാബിത് (റ) "അൻ അനത് (തദ് ലീസ്) ചെയ്യുന്ന റാവിയാണെന്നാകുന്നു. (അൻ അനത് എന്നാൽ ഹദീസിന്റെ സനദിൽ حدثني എന്ന് കാണാതെ عن , എന്ന് കാണുന്നതിനെയാണ് അൻ അനത് എന്ന് പറയുന്നത്)    പക്ഷെ അൻ അനത് എല്ലാവരിലും സ്ഥിരപ്പെടണമെന്നില്ല റിപ്പോർട് ചെയ്യുന്നയാളിൽ നിന്ന് ഹദീസ് കേട്ടതായി സ്ഥിരപ്പെട്ടെങ്കിൽ തദ് ലീസ് ഉണ്ടെന്ന് പറയാൻ കഴിയില്ല , ഇവിടെ ഇബ്നു ഉമർ (റ) വിൽ നിന്നാണ് "അൻ " എന്ന് ഉള്ളത് ,  അത് കൊണ്ട് തദ് ലീസ് വന്നു എന്നിങ്ങനെ സ്വയം ന്യായങ്ങൾ കണ്ടെത്തി ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ് വഹാബി മൗലവിമാർ. , ഒരു ഹദീസ് സ്വീകാര്യമാണോ അല്ലയോ എന്ന് പറയേണ്ടത് ഇക്കാലത്തുള്ള മൗലവിമാരുടെ ഗവേഷണാടിസ്ഥാനത്തിലാണോ ഒരിക്കലുമല്ലല്ലോ !!!  സത്യത്തിൽ ളുഹ്ഫ് പറയാൻ കൊണ്ട് വന്ന കിതാബ് "തഹ്ദീബുത്തഹ്ദീബ്" എന്ന അസ്ഖലാനി ഇമാമിന്റെ കിതാബാകുന്നു പക്ഷെ വഹാബികൾ ഉദ്ധരിച്ച ഭാഗത്ത് തന്നെ ഇബ്നു ഉമർ (റ) വിൽ നിന്നും ഹബീബ് ബ്നു സാബിത് (റ) ഹദീസ് കേട്ടിട്ടുണ്ട് എന്ന് രേഖപ്പെടുത്തിയ ഭാഗം പച്ചയായി മറച്ച് വെച്ചത് ആർക്ക് വേണ്ടി ???? കാരണം ഇബ്നു ഉമർ റ വിൽ നിന്ന് ഹദീസ് കേൾക്കുകയാണെങ്കിൽ പിന്നെ അൻ അനത്ത് സ്ഥിരപ്പെടുകയില്ലല്ലോ !!!  ഇത് അറിഞ്ഞിട്ടും എന്തിന്ന്  ഇത്തരം തട്ടിപ്പുകൾ നടത്തണം ???

ഇബ്നു ഉമർ (റ ) വിൽ നിന്ന് ഹബീബ് ബ്നു അബീ സാബിത് (റ) ഹദീസ് കേട്ടിരുന്നു എന്ന്  അവർ ഉദ്ധരിച്ച തഹ്ദീബിൽ തന്നെയുള്ള   വഹാബികൾ കട്ട് വെക്കുന്ന ഭാഗം താഴെ നോക്കാം

وقال العجلي كان ثقة ثبتا في الحديث سمع من بن عمر غير شيء ومن بن عباس وكان فقيه البدن وكان مفتي الكوفة قبل الحكم وحماد وذكره أبو جعفر الطبري في طبقات الفقهاء

തഹ്ദീബുത്തഹ്ദീബ് - 2/179

ഇത് പോലെ ഇമാം ഹാകിം (റ) അവിടത്തെ മുസ്തദ്റഖിലും പറയുന്നുണ്ട് ശേഷമുള്ള ഭാഗത്തത് ഉദ്ധരിക്കുന്നുണ്ട് നോക്കുക

മാത്രവുമല്ല ഇമാം ബുഖാരി (റ) പോലും  ഹബീബ് ബ്നു സാബിത്ത് (റ) വിൽ നിന്ന് عن രൂപത്തിൽ റിപ്പോർട് ചെയ്യുന്നത് നോക്കൂ - ബുഖാരിക്ക് സ്വീകാര്യമായത് വഹാബികൾക്ക് സ്വീകാര്യമാകുന്നില്ല കഷ്ടം

٣٢٢٢ - حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ، حَدَّثَنَا ابْنُ أَبِي عَدِيٍّ، عَنْ شُعْبَةَ،👇👇 *عَنْ حَبِيبِ بْنِ أَبِي ثَابِتٍ*، عَنْ زَيْدِ بْنِ وَهْبٍ، عَنْ أَبِي ذَرٍّ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «قَالَ لِي جِبْرِيلُ مَنْ مَاتَ مِنْ أُمَّتِكَ لاَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ الجَنَّةَ، أَوْ لَمْ يَدْخُلِ النَّارَ»، قَالَ: وَإِنْ زَنَى وَإِنْ سَرَقَ؟ قَالَ: «وَإِنْ»

ഇതിൽ വളരെ വ്യക്തമാണ്

 *عَنْ حَبِيبِ بْنِ أَبِي ثَابِتٍ*، عَنْ زَيْدِ بْنِ وَهْبٍ

സൈദ് ബ്നി വഹ്ബ് (റ) വിൽ നിന്ന് "അൻ" അനത് ചെയ്തിട്ടാണ് ഹബീബ്നു അബീ സാബിത് (റ) വിന്റെ ഹദീസ്  ഇമാം ബുഖാരി (റ) പോലും കൊണ്ട് വന്നിട്ടുള്ളത് . ഇതേ രൂപത്തിൽ തന്നെയാണ് പ്രസ്തുത "വീടാണുത്തമം" എന്ന ഹദീസും ഇബ്നു ഉമർ (റ) വിനെ തൊട്ട് ഹബീബ് ബ്നു സാബിത് (റ) കൊണ്ട് വരുന്നതും . അപ്പോൾ കാര്യം വളരെ വ്യക്തമാണ് വഹാബികളുടെ സ്വയം കണ്ടെത്തലുകൾ മാത്രമാണ് പ്രസ്തുത ആരോപണങ്ങളെല്ലാം തന്നെ !  ഇത്തരം ജഹാലത്തുകൾ നിറഞ്ഞ ആരോപണങ്ങളും , ഉസൂലും ,  മൂലം സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകളാണ് ഇക്കൂട്ടർക്ക്  ളഈഫാണെന്ന് പറയാതെ സമ്മതിക്കേണ്ടി വരുന്നത്.  സുബ് ഹാനള്ളാഹ് !!!  അതിനാൽ തെറ്റിദ്ധരിച്ചവർ യാഥാർത്ത്യം മനസ്സിലാക്കുക.

ഹബീബ്നു അബീ സാബിത് (റ) ഹദീസ് ലോകത്ത് വളരെയധികം സിഖതാണെന്ന് സ്ഥിരപ്പെട്ടതാണെന്ന് ധാരാളം  ഹദീസ് നിരൂപകർ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട് വഹാബികൾ ഉദ്ധരിച്ച അതേ തഹ്ദീബിൽ നിന്ന് തന്നെ നോക്കൂ

٣٢٣- "ع – حبيب" بن أبي ثابت

وقال أبو بكر بن عياش كان هؤلاء الثلاثة أصحاب الفتيا حبيب بن أبي ثابت والحكم وحماد وقال العجلي كوفي تابعي ثقة وقال بن معين والنسائي ثقة وقال بن أبي مريم عن بن معين ثقة حجة -
തഹ്ദീബുത്തഹ്ദീബ് - ٦/١٨٧ -

വീടാണുത്തമം എന്ന ഹദീസ് ഉദ്ധരിച്ച മുഹദ്ദിസുകൾ അത് പോലെ സ്വഹീഹാണെന്ന് ആര് രേഖപ്പെടുത്തിയെന്ന് നോക്കാം

٧٥٥ - حَدَّثَنَا أَبُو الْعَبَّاسِ مُحَمَّدُ بْنُ أَحْمَدَ الْمَحْبُوبِيُّ، بِمَرْوَ، ثنا سَعِيدُ بْنُ مَسْعُودٍ، ثنا يَزِيدُ بْنُ هَارُونَ، أَنْبَأَ الْعَوَّامُ بْنُ حَوْشَبٍ، حَدَّثَنِي حَبِيبُ بْنُ أَبِي ثَابِتٍ، عَنِ ابْنِ عُمَرَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لَا تَمْنَعُوا نِسَاءَكُمُ الْمَسَاجِدَ، وَبُيُوتُهُنَّ خَيْرٌ لَهُنَّ» . «هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ الشَّيْخَيْنِ، فَقَدِ احْتَجَّا جَمِيعًا بِالْعَوَّامِ بْنِ حَوْشَبٍ، وَقَدْ صَحَّ سَمَاعُ حَبِيبٍ مِنِ ابْنِ عُمَرَ، وَلَمْ يُخَرِّجَا فِيهِ الزِّيَادَةَ» وَبُيُوتُهُنَّ خَيْرٌ لَهُنَّ «وَشَاهِدُهُ»

"ഇമാം ബുഖാരി , മുസ്ലിം (റ) - വിന്റെ നിബന്ധനയൊത്ത സ്വഹീഹായ ഹദീസാണിത് ,  ഇബ്നു ഉമർ (റ ) വിൽ നിന്ന് ഹബീബ് ബ്നു അബീ സാബിത് (റ) ഹദീസ് കേട്ടു എന്നത് സ്വഹീഹായി സ്ഥിരപ്പെട്ടതാണ്. (അൽ മുസ്തദ്റഖ് ഇമാം ഹാകിം (റ) ) 1/327

٥٤٦٨ - حَدَّثَنَا يَزِيدُ، أَخْبَرَنَا الْعَوَّامُ، أَخْبَرَنِي حَبِيبُ بْنُ أَبِي ثَابِتٍ، عَنْ ابْنِ عُمَرَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «لَا تَمْنَعُوا نِسَاءَكُمُ الْمَسَاجِدَ، وَبُيُوتُهُنَّ خَيْرٌ لَهُنَّ»
മുസ്നദ് അഹ്മദ്  - 9/337

٥٦٧ - حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، حَدَّثَنَا يَزِيدُ بْنُ هَارُونَ، أَخْبَرَنَا الْعَوَّامُ بْنُ حَوْشَبٍ، حَدَّثَنِي حَبِيبُ بْنُ أَبِي ثَابِتٍ، عَنِ ابْنِ عُمَرَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لَا تَمْنَعُوا نِسَاءَكُمُ الْمَسَاجِدَ، وَبُيُوتُهُنَّ خَيْرٌ لَهُنَّ»[حكم الألباني] : صحيح

അബൂദാവൂദ് - 1/155 - അൽബാനി സ്വഹീഹാക്കുന്നു

٦١١ - وَأَخْبَرَنَا أَبُو عَبْدِ اللَّهِ الْحَافِظُ، أَنْبَأَنَا أَبُو الْعَبَّاسِ الْمَحْبُوبِيُّ، حَدَّثَنَا سَعِيدُ بْنُ مَسْعُودٍ، حَدَّثَنَا يَزِيدُ بْنُ هَارُونَ، أَنْبَأَنَا الْعَوَّامُ بْنُ حَوْشَبٍ، حَدَّثَنِي حَبِيبُ بْنُ أَبِي ثَابِتٍ، عَنِ ابْنِ عُمَرَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «لَا تَمْنَعُوا إِمَاءَكُمُ الْمَسَاجِدَ وَبُيُوتُهُنَّ خَيْرٌ لَهُنَّ»
 ഇമാം ബൈഹഖി ആദാബ് 1/250 , സുനനുൽ കുബ്റ 3/187

١٦٩٥٦- لا تمنعوا نساءكم المساجد وبيوتهن خير لهن(أحمد، وأبو داود، والطبرانى، والحاكم، والبيهقى عن ابن عمر)
أخرجه أحمد (٢/٧٦، رقم ٥٤٦٨) ، وأبو داود (١/١٥٥، رقم ٥٦٧) ، والطبرانى (١٢/٣٢٨، رقم ١٣٢٥٥) ، والحاكم (١/٣٢٧، رقم ٧٥٥) وقال: صحيح على شرط الشيخين. والبيهقى (٣/١٣١، رقم ٥١٤٢) . وأخرجه أيضًا: ابن خزيمة (٣/٩٢، رقم ١٦٨٤) .

ജാമിഉൽ അഹാദീസ് - ഇമാം സുയൂതി (റ)

«لَا تَمْنَعُوا نِسَاءَكُمْ الْمَسَاجِدَ وَبُيُوتُهُنَّ خَيْرٌ لَهُنَّ» رَوَاهُ أَبُو دَاوُد وَصَحَّحَهُ الْحَاكِمُ عَلَى شَرْطِ الشَّيْخَيْنِ

ഹാശിയത് ബുജൈരിമി - 1/291

മറ്റ് ചില ആരോപണങ്ങൾ നോക്കാം
 و بيوتهن خير لهن

എന്ന് ചിലരുടെ റിപ്പൊർട്ടിൽ ഇല്ലാത്തത് കൊണ്ട് അത് അബൂദാവൂദിൽ നിന്ന് വന്ന  അധികപറ്റാണെന്ന് വിവരമില്ലാത്തവർ പറയാറുണ്ട് അത് വെറും വാദത്തിന്
വേണ്ടി ഉന്നയിക്കുന്ന മറുപടി എന്നെ ഉള്ളൂ

ഫത് ഹുൽ ബാരി നോക്കാം

فِي رِوَايَةِ حَبِيبِ بْنِ أَبِي ثَابِتٍ عَنِ بن عُمَرَ بِلَفْظِ لَا تَمْنَعُوا نِسَاءَكُمُ الْمَسَاجِدَ وَبُيُوتُهُنَّ خير لَهُنَّ أخرجه أَبُو دَاوُد وَصَححهُ بن خُزَيْمَةَ

ഇബ്നു ഖുസൈമ ഇത് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട് (ഫത് ഹുൽ ബാരി    2-349 )

സ്വഹീഹല്ലെന്ന് മറു പക്ഷവും പറയുന്നില്ല എന്നിരിക്കെ അധിക പറ്റാണെന്ന് പറയുന്നത്
زيادة العدل مقبولة
(നീതിമാന്റെ വർദ്ധനവ് അംഗീകരിക്കപ്പെടും) എന്ന ഇൽമുൽ ഉസൂലിൻറ്റെ (നിദാന ശാസ്ത്രത്തിൻറ്റെ ) പൊതു നിയമത്തെ അവഗണിക്കലുമാണ്.

കൂടാതെ ഇമാം അഹ്മദ് (റ) , ഇമാം ബൈഹഖി (റ) , വിന്റെ റിപ്പൊർട്ടിലും ഈ ഭാഗം ഉണ്ടെന്ന് മുകളിൽ കണ്ടല്ലോ !   (ഇബ്നു കസീർ 3-294 ലും കാണാം)  ഇമാം ഹാകിം റ ബുഖാരി മുസ്ലിമിൻ റ്റെ നിബന്ദനയനുസരിച് തന്നെ ഈ ഹദീസ് സ്വഹീഹാണെന്ന് പറയുന്നത് നേരത്തെ വായിച്ചല്ലോ അത് പോലെ  (മഹല്ലി   1-222 , ഹാശിയത് ബുജൈരിമി ) ഇബാറത്ത് മുകളിൽ കൊടുത്തിട്ടുണ്ട്.
🔹
കൂടാതെ ഉല്പ തിഷ്ണുക്കളുടെ നെതാവായി വാഴ്തുന്ന ഇബ്നു തയ്മിയ്യ തന്റെ ഫതാവ   6/458 ൽ ഈ ഹദീസ് സർവാരാലും അംഗീകരിക്കപ്പെട്ട , സ്വീകാര്യ യൊഗ്യമായതാണെന്ന് പറയുന്നത് നോക്കൂ

ما كَانَ يَشْهَدُ الْجُمعَةَ  وَالجَمَاعَةَ مِنَ النِّسآء اِلّآ أقلّهُنَّ.لأَنَّ النبي(ص)قال: "لَا تَمنَعُوا إِمآءَ اللٓه مسٓاجدَ الله،وبُيُوتُهُنَّ خَيرٌ لهُنّ". مُتّفق عليه......فَقَد أخْبرَ المؤْمنآتِ أنَّ صَلوتَهنَّ في البيُوتِ أفْضَلٌ لهنَّ مِنْ شُهُودِ الجُمُعَةِ والجَمٓاعَة......ومَعلُومٌ أنَّ الصَّحَابِيّٓاتِ إذا عَلِمْنَ أنَّ صَلاتَهُنَّ فِي بُيُوتِهِنَّ أفْضَلٌ لَمْ يتَّفِقْ أكْثَرْهُنَّ عَلَى تَرْكِ الأفْضَلِ،فإِنْ ذلكَ يُلْزِمُ أنْ يكُونَ أفْضَلُ القرُونِ علَى المَفْضُولِ مِنَ الأعْمٓال...( فتاوى ابن  تيمية:٦/ ٤٥٨-٤٦٠)

              "സ്ത്രീകളിൽ നിന്ന് വളരെ കുറഞ്ഞവർ മാത്രമായിരുന്നു ജുമഅക്കും ജമാഅത്തിനും പങ്കെടുത്തിരുന്നത്.കാരണം നബി [സ്വ] ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: "അല്ലാഹുവിന്റെ അടിയാർത്ഥികൾക്ക് അല്ലാഹുവിന്റെ പള്ളികൾ നിങ്ങൾ തടയരുത്. അവരുടെ വീടുകളാണ് അവർക്ക് കൂടുതൽ ഉത്തമം". ഈ ഹദീസ് മുത്തഫഖുൻ അലൈഹിയാണ്....... അപ്പോൾ സത്യവിശ്വാസിനികൾ അവരുടെ വീടുകളിൽ വെച്ച് നിസ്കരിക്കുന്നതാണ് ജുമഅക്കും ജമാഅത്തിനും പങ്കെടുക്കുന്നതിനേക്കാൾ അവർക്കുത്തമം എന്ന് നബി [സ്വ] അവരോട് പറയുകയുണ്ടായി........ വീടുകളിൽ വെച്ച് നിസ്കരിക്കുന്നതാണ് കൂടുതൽ ഉത്തമം എന്ന് സ്വഹാബി വനികൾ അറിഞ്ഞു കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠമായ കാര്യം ഉപേക്ഷിക്കുന്നതിൽ അവർ അധികപേരും യോജിക്കുകയില്ലെന്ന കാര്യം അറിയപ്പെട്ടതാണ്.കാരണം ഉത്തമ നൂറ്റാണ്ടിലുള്ളവർ ഏറ്റവും ശ്രേഷ്ഠമായ കർമം ഒഴിവാക്കിയെന്നാണല്ലോ അത് കൊണ്ട് വരിക. [മജ്മൂഉ ഫതാവാ :6/458-460 - ഇബ്നു തയ്മിയ്യ)"

അപ്പോൾ വീടാണുത്തമമെന്ന ഹദീസ് സർവ്വരാലും അംഗീകരിക്കപ്പെട്ട ഹദീസാണ്  ഉത്തമത്തിന്ന് വിപരീതമാണ് പള്ളിയിൽ പൊകലെന്ന് നബി (സ) തന്നെ തുറന്നു പ്രഖ്യാപിചത് കൊണ്ടാണ് സ്വഹാബാക്കൾ വെറുത്തതും, അമീറുൽ മുഹ്മിനീൻ ഉമർ( റ) വിന്റെ ഭാര്യയെ ചൊദ്യം ചെയ്തതും, കഠിനമായ വെറുപ്പ് പ്രകടിപ്പിച്ചതും, അവരുടേയൊക്കെ ഭാര്യമാരെ അയക്കാതിരുന്നതുമെല്ലാം . ഇൻഷാ അള്ളാഹ് സ്വഹാബത്ത് ദീൻ മനസ്സിലാക്കിയത് പോലെ നമുക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ  തെറ്റിദ്ധരിച്ചവർ സത്യം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു....
✍സ്നേഹത്തോടെ സിദ്ധീഖുൽ മിസ്ബാഹ് - _____🌸👍🏻