page

Saturday, 20 October 2018

സ്ത്രീ ജുമുഅ ജമാഅത്ത്-ഫിത്നയുണ്ടെങ്കിൽ പള്ളിയിൽ പോകേണ്ടെന്ന് മുജാഹിദ് ബാലുശേരി മൗലവി!

*ഫിത്നയുണ്ടെങ്കിൽ സ്ത്രീകൾ പള്ളിയിൽ പോകണ്ടാന്ന് മുജാഹിദ് മൗലവി ബാലുശേരി !*
👇👇👇👁👁👁

https://youtu.be/noRFE3UwNoI
ഫിത്നയുണ്ടെങ്കിൽ സ്ത്രീകൾ പള്ളിയിലേക്ക് പോകണ്ടാത്രെ...!....😂😂😂

ഇതല്ലേ മൗലവിമാരെ_ സുന്നികൾ ഇത്രയും കാലം പറഞ്ഞത്. ഈ കാലഘട്ടം ഫിത്നയുടെ കാലമാണെന്ന്_മൗലവിമാർക്ക് ബോധ്യമായില്ലേ....???
എവിടെയൊക്കെ  പീഡനം നടന്നു... ഇനി പള്ളിയിൽ പോകുന്ന ഒരോ പെണ്ണിനും ഫിത്ന ഉണ്ടാവണോ....എങ്കിലേ ഫിത്നയുടെ കാലമാണെന്ന് ബോധ്യമാകൂ എന്നാണോ....?

കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കി തിരുത്തുന്നവനാണ് വിശ്വാസി എന്ന് സകല മൗലവിമാരെയും കുഞ്ഞാടുകളേയും ബാലുശ്ശേരി ഉണർത്തുന്നത് കുറിക്ക് തന്നെ കൊള്ളുന്നുണ്ട്.പ്രവാചകന്റെ കാലത്ത് സ്ത്രീകൾ പള്ളിയിൽ പോയിരുന്നു എന്ന് ബാലുശ്ശേരി മൗലവി ,ഹദീസുകൾ ഉദ്ധരിച്ച് അതിന്റെ വ്യാഖ്യാനം വളച്ചൊടിച്ചാണെങ്കിലും പറഞ്ഞതിന് ശേഷമാണ് ഫിത്നയുണ്ടെങ്കിൽ സ്ത്രീകൾ പള്ളിയിൽ പോകണ്ട എന്ന് പറയുന്നത്. ഇതോടെ ,പുത്തനാശയക്കാരുടെ ഇത്രയും കാലത്തെ സ്ത്രീ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിൽ കാതലായ മാറ്റം തന്നെ സംഭവിച്ചു ..........

ഫിത്നനയുണ്ടെങ്കിൽ പോകണ്ട എന്നല്ല - സുന്നത്തു പോലുമില്ലെന്ന് / ഒരു പുണ്യവുമില്ലെന്ന് KNM പണ്ഡിത സഭയുടെ പ്രസിഡന്റായിരുന്ന ഉമർ മൗലവി അൽ മനാറിൽ
[1953 മാർച്ച് ലക്കം 23-24] തുറന്നെഴുതിയ സ്ത്രീ ജുമുഅ ജമാഅത്തിന്-ഫിത്നയുള്ളപ്പോൾ പള്ളിയിലേക്ക് പോകുന്നതിന്റെ വിധി പറയൂ മൗലവീ...

എന്താണ് ഫിത്ന എന്നുകൂടി പറയൂ...എങ്കിലല്ലേ  നവോത്ഥാനത്തിന്റെ അസ്സൽ ക്ളൈമാക്സിലെത്തൂ... തിരുനബിയുടെ മുന്നിൽ വന്ന് ആയിരം ഇരട്ടി പ്രതിഫലമുള്ള ,തങ്ങൾ ഇമാമായ, സഹാബികൾ മഅമൂമുകളായ പള്ളിയിൽ നിസ്കരിക്കാൻ വരാൻ അനുവാദം ചോദിച്ച സ്ത്രീയോട് വീടിന്റ ഉള്ളറയിൽ നിസ്കരിക്കലാണ് ഹൈറെന്ന് പറഞ്ഞ് മടക്കി അയച്ചെങ്കിൽ ,മദീനത്തെപ്പള്ളിയെക്കാൾ ആയിരത്തിൽ 999 അംശവും വ്യത്യാസമുള്ള  സാധാരണ പള്ളിയിൽ ,ഒരു പുണ്യവുമില്ലാത്ത കർമ്മത്തിന് ഫിത്നയുള്ളപ്പോൾ പോകുന്നതിന്റെ വിധിയാണ് പറയേണ്ടത്.


സ്ത്രീകൾക്ക് സുന്നത്തായ ,മഹാൻമാരുടെ ഖബർ സന്ദർശിക്കൽ സ്ത്രീ ജുമുഅ ജമാഅത്തിനൊപ്പം കൂട്ടിക്കെട്ടാമെന്ന് ഒരു വഹാബിയും വ്യാമോഹിക്കേണ്ടതില്ല.ആ സിയാറത്ത് സുന്നത്തും, മൗലവിമാരുടെ ഭാഷയിലീ പള്ളീൽ പോക്ക് ഒരു പുണ്യവുമില്ലാത്ത കാര്യവുമാണ്.ഇതൊക്കെ തിരിയണമെങ്കിൽ ഫിഖ്ഹിന്റെ ഉസൂൽ തിരിയണം.ഉസൂൽ തിരിയുന്നവരാരെങ്കിലും വഹാബിയാകുമോ... എങ്കിലും മൗലവിമാരിൽ ചിലർക്കൊക്കെ എന്തൊക്കെയോ തിരിഞ്ഞ് തുടങ്ങി...പക്ഷേ അത് മുഴുവനായി വെളിച്ചം കാണണമെങ്കിൽ ഇനി എത്ര പിളർപ്പ് കൂടി കഴിയണമോ എന്തോ...എല്ലാ പിളർപ്പും കഴിയുമ്പോൾ തൗഹീദിന്റെ തട്ടകത്തിലേതെങ്കിലും വഹാബികളുണ്ടാകുമോ ആവോ...
                   ✍  *ഖുദ്സി*