page

Sunday, 28 October 2018

ഖിബ്-ല നിർണയവും മലപ്പുറം മഅദിനും

*#എന്തിനാണീ_ഖിബില_നിർണ്ണയം...?*

''ഇത്താത്താ...ഖിബ് ല ഏത് ഭാഗത്തേക്കാണ്... ദാ... ഇങ്ങിനേണ്...''എന്ന് പറഞ്ഞ് ആ ഉമ്മ എനിക്ക് മുസല്ല വിരിച്ച് തന്നു.ഇത് കൃത്യമാണോന്ന് ചോദിച്ചപ്പോൾ ''മോള് നിസ്കരിച്ചോളീ,ഞങ്ങളെല്ലാവരും ഇങ്ങിനെയാണ് നിസ്കരിക്കുന്നത് ,പോരാത്തതിന് ദാ രണ്ടു വളവിനപ്പുറമുള്ള  പള്ളിയും ഏകദേശം ഇങ്ങിനെ തന്നെയാണെന്ന'' മറുപടിയും കേട്ടപ്പോൾ,എന്തോ-എകദേശത്തിലൊപ്പിക്കാനെനിക്ക്  തോന്നിയില്ല... മടിച്ച് നിന്ന എന്റെ മുന്നിലേക്ക് നിസ്കാരക്കുപ്പായമിട്ടെത്തിയ കൂട്ടുകാരിയുടെ ഡയലോഗ് ഇങ്ങിനെ... ''എടീ മണ്ടീ... ഞാൻ മൊബൈലിൽ നോക്കിയതാണ്.അതൊക്കെ കിറുകൃത്യമാണ്..''....എന്നാൽ എന്റെ മൊബൈലിൽ നോക്കട്ടെ എന്ന് കരുതി ഞാൻ മൊബൈലെടുത്തു. ആ മൊബൈലിൽ ഖിബ് ല വ്യത്യാസമാണ്. ആപ്ളിക്കേഷന്റെ പ്രശ്നമാകുമെന്ന് കരുതി ,കൂട്ടുകാരിയുടെ അതേ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പരിശോധിച്ചപ്പോൾ പിന്നെയും വ്യത്യാസം. പിന്നീട് കൂട്ടുകാരിയുടെ മൊബൈലിലും മറ്റൊരു മൊബൈലിലും ചെക്ക് ചെയ്തു.വ്യത്യസ്ഥ ഫലങ്ങൾ മാത്രം...പള്ളിയുടെ ദിശയറിയാൻ ടെറസിന് മുകളിൽ കയറി നോക്കി. രണ്ട് വളവിനപ്പുറം മാത്രമകലെയുള്ള പള്ളിയുടെ സമാന്തര ദിശ  എങ്ങിനെ കൃത്യമാകാൻ... എല്ലാം ഏതാണ്ട് ഏകദേശ കണക്ക് മാത്രം. .... ഒരു വീട്ടിലെ മാത്രം പ്രശ്നമല്ല. ആയിരക്കണക്കിന് വീടുകളിൽ സമാന പ്രശ്നങ്ങൾ ധാരാളം... വടക്കോട്ട് തിരിഞ്ഞ് നിസ്കരിച്ച വീട് പോലും അനുഭവത്തിലുണ്ട്.എന്തിനേറെ,#പതിനഞ്ച്_വർഷത്തോളം_തെറ്റായ_ഖിബ്_ലയിൽ_നിസ്കരിച്ച_പള്ളി പോലും എന്റെ അറിവിലുണ്ട്.അതുപോലെ ,#ഒന്നിലധികം_ആംഗിളുകളിലേക്ക്_തിരിച്ച്_ഖബറടക്കപ്പെട്ട_പള്ളിപ്പറമ്പുകളും_കേരളത്തിലുണ്ടത്രെ... ഇവിടെയാണ് ഖിബ് ല നിർണയ കൂട്ടായ്മയുമായി #മലപ്പുറം_മഅദിൻ ശ്രദ്ധിക്കപ്പെടുന്നത്.വാർത്ത കേൾക്കേണ്ട താമസം വാളെടുത്ത് യുദ്ധത്തിനിറങ്ങിയവരിൽ ചിലർ പോലും സ്വന്തം വീട്ടിലെ ഖിബ് ലയുടെ നിർണയ വിഷയത്തിൽ രഹസ്യമായി ആശങ്കപ്പെട്ടത് പദ്ധതിയുടെ ജനകീയതയും വിജയവുമാണ് .എന്തിലും ഏതിലും, സംഘടന നോക്കി വിമർശനം മാത്രം കാണുന്നവർ ജന മധ്യത്തിൽ വിലയിരുത്തപ്പെടുന്നുണ്ടെന്ന കാര്യം മറക്കരുത്. എളുപ്പവഴിയിൽ കാശുണ്ടാക്കാനുള്ള കുറുക്കുവഴിയാണെന്ന് തട്ടി വിട്ടവർ ,സേവനം തികച്ചും സൗജന്യമാണെന്നറിഞ്ഞപ്പോൾ ,എതിർക്കാനുള്ള മറ്റുവഴികളന്വേഷിക്കുന്നത് മഹാ കഷ്ടം തന്നെ...!

 ഇത്രയും നാളത്തെ നിസ്കാരം ശെരിയല്ലെന്നാണോ നിങ്ങൾ പറയുന്നതെന്ന മണ്ടൻ ചോദ്യങ്ങൾ എന്തിനാണെന്ന് ചോദിക്കുന്നവർ ചിന്തിക്കട്ടെ...ഒരാളുടെ ഖിബ് ലയും തെറ്റാണെന്നാർക്കും വാദമില്ല.കൃത്യത പരിശോധിക്കാനുള്ള സൗകര്യങ്ങൾ ലഭ്യമാകുമ്പോളത് ഉപയോഗപ്പെടുത്തൽ ഓരോരുത്തരുടെയും അവകാശമാണ്. അത്ര കൃത്യമല്ലെന്ന് വ്യക്തമായാലത് തിരുത്തൽ അത്യാവശ്യവും...!...വീട് കൃത്യം പടിഞ്ഞാറ് ദിശയിലാണെങ്കിൽ മലപ്പുറം ഭാഗത്തുളളവർ 21.2 ഡിഗ്രി വലത്തോട്ട് തിരിയണം. ചെറിയ വ്യത്യാസങ്ങൾ നിസ്കാരത്തിൻ്റെ സാധുതയെ ബാധി ക്കില്ലെങ്കിലും കഴിയുന്നത്ര ദിശ ക്ലിയർ ചെയ്യുന്നത് വളരെ ഉത്തമമാണ്.

പ്രസ്തുത വിഷയം തീരെ പരിഗണിക്കാതെയുള്ള വലിയ ദിശാ മാറ്റം നമ്മുടെ നിസ്കാരങ്ങളെ നഷ്ടപ്പെടുത്തുക തന്നെ ചെയ്യും.കേരളത്തിൽ നിസ്കരിക്കുന്നവർ  ഒരല്പം ദിശ തെറ്റിയാൽ പോലും അങ്ങകലെയുള്ള വിശുദ്ധ കഅബാലയവുമായി-ഓരോ കിലോമീറ്റർ പിന്നിടുമ്പോഴും വ്യത്യാസം കൂടിക്കൂടി വരുമെന്നുള്ളത് വിശ്വാസികളിൽ മാത്രമാണാശങ്ക സൃഷ്ടിക്കുന്നുള്ളു എന്നതാണ് സത്യം.#വിമർശനം_മാത്രം_തൊഴിലാക്കിയവർക്കെന്താശങ്ക...എന്തിനാശങ്ക...
പക്ഷേ ഒന്നുണ്ട്.എന്തെങ്കിലും മനസ്സിലാക്കി വാളെടുത്ത് വരുന്ന ചിലർ,അവരാണ് യഥാത്ഥത്തിൽ സമൂഹത്തെ വിഷയങ്ങൾ പഠിപ്പിക്കാൻ സഹായകമാകുന്നത്.ഈ പരിപാടി ഇത്ര പെട്ടെന്ന് ജനകീയമാക്കിയതിലിക്കൂട്ടരോട് വിശ്വാസികൾക്ക് നന്ദിയുണ്ട് നൂറ് വട്ടം...

ഞങ്ങളുടെ  നിസ്കാരമെല്ലാം കൂടുതൽ കൃത്യതയോടെ-തെറ്റുണ്ടാകാനുള്ള സാധ്യതകൾ പോലും  തിരുത്തി ആരാധനകളുടെ കൃത്യതയിൽ സൂഷ്മത പാലിക്കുന്നതിൽ നിങ്ങൾക്കെന്താണിത്ര സങ്കടമെന്ന ,വിശ്വാസികളുടെ ചോദ്യത്തിന് മുമ്പിൽ #ഇളിഭ്യരാകുന്നവരുടെ_മുഖം_കാണാനാർക്കിവിടെ_സമയം...! സമുദായത്തിനുപകാരപ്പെടുന്ന കൂടുതൽ സേവനങ്ങളുമായി മുന്നേറാൻ  #മഅദനിന്റെ_സാരഥികൾക്കല്ലാഹു_തൗഫീഖ്_നൽകട്ടെ...ആമീൻ...
           ✍  ഫാതിമാ റഷീദ്[FB പോസ്റ്റ്]


#സൗദിയിലെ_പള്ളിയുടെ_ബിബിലയും_നോക്കിത്തുടങ്ങി...
വീടുകളിലെ ഖിബ് ല നിർണയത്തിന്റെ പേരിൽ സുന്നികളെ കളിയാക്കിയവർ മേപ്പോട്ട് നോക്കുന്നു.അല്ലെങ്കിലും തൗഹീദ് തീരുമാനമാകാത്ത കേരള വഹാബിയോട് ഖിബ് ലയുടെ കാര്യം ആരെങ്കിലും പറയുമോ...
👇👇👇👁👁👁
                                       [ഒക്ടോബർ 29-2018]
ദമ്മാം. ഹഫര്‍ ബാതനില്‍ അല്‍മുഥ്‌നാ ജുമഅ മസ്ജിദില്‍ ഖിബ്‌ല തെറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തത്കാലികമായി പള്ളി അടച്ചിടാന്‍ സഊദി ഇസ്‌ലാമിക് പ്രഭോധന മന്ത്രി ഡോ.അബ്ദുല്ലത്വീഫ് അബ്ദുല്‍ അസീസ് അല്‍ശൈഖ് നിര്‍ദേശിച്ചു.

മസ്ജിദില്‍ ഖിബ്‌ല ഭാഗം തെറ്റിയതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി പ്രത്യേക സമിതി രൂപീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സമിതി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഖിബ്‌ല ക്രിത്യമായ ക്രമീകരിക്കുന്നത് വരെ നിസ്‌കാരം നിറുത്തി വെക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്.ഒക്ടോബര്‍ 28 മുതല്‍ തത്കാലികമായി #അടച്ചിടാന്‍ മന്ത്രി നിര്‍ദേശിച്ചു.

👇👇👇👁👁👁
http://www.sirajlive.com/2018/10/29/339123.html




#മറ്റൊരു_ന്യൂസ്_കൂടി...



സൗദിയിൽ, അതും മക്കയിലുള്ള 200 ൽ കൂടുതൽ പള്ളികൾ ഖിബ്‌ലയുടെ ദിശയിലേക്കല്ലെന്ന വാർത്ത സഊദി പത്രമായ Arab News നെ ഉദ്ധരിച്ച് ബ്രിട്ടനിലെ ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നു. (ഏപ്രിൽ 2009) ഇതിൽ പലതും 50 വർഷത്തോളം പഴക്കമുള്ള പള്ളികളുമാണ്.
മതകാര്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രെട്ടറി തൗഫീഖ് സുദൈരിയുടെ  അഭിപ്രായം അൽ ഹയാത് പത്രം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങിനെയാണ്‌ 'വലിയ അളവിലുള്ള വ്യതിയാനം അദ്ദേഹം തള്ളിക്കളയുന്നു, പക്ഷെ ചെറിയ തോതിലെങ്കിലുമുള്ള വ്യത്യാസങ്ങളെ ശരിയാക്കി ഖിബ്‌ലയുടെ ദിശയിലേക്ക് തന്നെ മാറ്റി നിർണയിച്ചിട്ടുണ്ട്'. ആധുനിക സാമഗ്രികൾ അതിന് വളരെ സഹായകമാണെന്നും അദ്ദേഹം പറയുന്നു.
     
               ✍  ഫാതിമാ റഷീദ്[FB പോസ്റ്റ്]