page

Wednesday, 31 October 2018

നബി സ്നേഹം വിവിധ ശൈലിയിലാകട്ടെ!

🔵🔹🔵🔹🔵🔹🔵🔹🔵
*നബി സ്നേഹം*
*വിവിധ ശൈലിയിലാകട്ടെ.*

നബി(സ)യെ സ്നേഹിക്കണം,
അത് പ്രകടിപ്പിക്കണം എന്നതിൽ
തർക്കമോ സംശയമോ ഇല്ല.
പക്ഷേ, സ്നേഹം പ്രകടിപ്പിക്കാൻ ഏത് മാർഗം
സ്വീകരിക്കാമെന്നിടത്താണ് ചിലർ തർക്കിക്കുന്നത്.

സ്നേഹപ്രകടനത്തിന് ഒരു ഏകീകരണം
വേണമെന്നാണ് പുത്തൻ വാദികൾ
പറഞ്ഞു കൊണ്ടിരിക്കുന്നത്.
സത്യത്തിൽ സ്നേഹം പ്രകടമാകുന്നിടത്ത്
ഒരു ഏകീകൃത ശൈലി കൈവരുമോ?
സ്വഹാബികൾക്കിടയിലോ ഉത്തമ നൂറ്റാണ്ടിലോ
ഒരു ഏകീകൃത ശൈലി ഉണ്ടായിരുന്നോ? ഇല്ലല്ലോ.
വ്യത്യസ്ത ശൈലിയല്ലേ നബി സ്നേഹം പ്രകടിപ്പിക്കാൻ സ്വഹാബികൾ തന്നെ സ്വീകരിച്ചു കാണുന്നത്.

നബി(സ)യുടെ വഫാതിന് ശേഷം
മദീനയിലേക്ക് വരാതെ സ്നേഹം പ്രകടിപ്പിച്ചു
ബിലാൽ (റ).എന്നാൽ അബൂബകർ സിദ്ദീഖ് (റ)
മദീനയിൽ നിന്നിരിന്നു.

മദീനയിൽ നിന്ന് പുറത്ത് പോയില്ല,
മദീനയിലൂടെ ചെരിപ്പിട്ട് നടന്നില്ല, വാഹന പുറത്ത് കയറിയില്ല ഇമാം മാലിക് ( റ ) നബി സ്നേഹം പ്രകടമാക്കിയതിങ്ങനെയാണ്.ഈ പുതിയ ശൈലി സ്വീകരിച്ചത് ബിദ്അത്തായിപ്പോയെന്ന്
ഇമാം ശാഫിഈ (റ)യോ മറ്റേതങ്കിലും
ഇമാമുമാരോ പറഞ്ഞു കണ്ടില്ല.

ഇങ്ങിനെയെത്രയെത്ര ഉദാഹരണങ്ങൾ.....

അല്ലെങ്കിലും ഒരുമ്മയുടെ നാലു മക്കൾ ഒരേ രൂപത്തിലാണൊ സ്നേഹം പ്രകടിപ്പിക്കുന്നത് ?

എന്താണന്നറിയില്ല;
നമ്മുടെ നാട്ടിലെ ബിദഇകൾ ഈ വ്യത്യസ്ത ശൈലി
നബി സ്നേഹപ്രകടനത്തിന് സ്വീകരിക്കുന്നില്ല.അവർ സ്വഹാബികളെയും പൂർവ്വസൂരികളെയും പിൻപറ്റുന്നില്ല.
അല്ലാഹു നന്നാക്കട്ടെ -ആമീൻ

ഏതായാലും,
വിവിധ ശൈലികളിൽ നബി സ്നേഹം
പ്രകടിപ്പിക്കുന്നതിനാണ് സ്വഹാബികളുടെ
മാതൃക - അതിനാണ് നബി(സ)യുടെ പിന്തുണ.
നമുക്കത് സ്വീകരിക്കാം.
സ്നേഹം ഉള്ളടുത്ത് നിന്നേ അത് പ്രകടമാകൂ

✍🏻 Aboohabeeb payyoli
▫🔹▫🔹▫🔹▫🔹▫🔹▫🔹