page

Tuesday, 23 October 2018

മലയാളത്തിലുള്ള നിക്കാഹ് ഖുതുബ അനിസ്ലാമികമെന്ന് മുജാഹിദ് മൗലവിമാർ !

നിക്കാഹിന്റെ ഖുതുബ-മുജാഹിദ് നവോത്ഥാനം നരകത്തിലേക്കെന്ന് മുജാഹിദുകൾ...!
തിരുനബിയോ സഹാബത്തോ മാതൃക കാണിക്കാത്തതും സുന്നത്തിൽ സ്ഥിരപ്പെടാത്തതുമാണ് നികാഹിന്റെ മലയാള ഖുതുബ എന്ന് വഹാബികൾ...! അതായത് തനിച്ച ബിദ്അത്ത്... ദാ കിടക്കുന്നു സർവ്വ വഹാബികളും കൂട്ടത്തോടെ നരകത്തിൽ... ഇതാണ് വഹാബി പ്രസ്ഥാനം കേരളത്തിൽ നടപ്പാക്കിയ ആറാമത്തെ നവോത്ഥാനമെന്നോർക്കുമ്പോൾ സാക്ഷാൽ ഇബ്ലീസ് പോലും പൊട്ടിച്ചിരിക്കുന്നു. മൂപ്പര് പോലും വളരെ കഷ്ടപ്പെട്ട് നടപ്പിലാക്കുന്ന നരകം നിറക്കൽ പരിപാടി , ഖുർആനും ഹദീസുമോതി മുജാഹിദ് മൗലവിമാർ ഈസിയായി നടപ്പാക്കുമ്പോൾ എങ്ങിനെ പൊട്ടിച്ചിരിക്കാതിരിക്കും. മൗലവിമാരുടെ നവോത്ഥാനം ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് ഇബ്ലീസിനെ ആണെന്ന ചൊല്ല് വെറുതെയല്ല... ഇബ്ലീസിന്റെ ചിരിയോ മൗലവിമാരുടെ പറ്റിക്കലോ ഒന്നും സാധാരണക്കാരായ വഹാബികൾ കാര്യമാക്കേണ്ടതില്ല...മുസ്ലിംകളെ മുശ്രിക്കാക്കലും ഖുർആനും ഹദീസുമോതി സ്വയം നരകത്തിലെത്തുന്ന അടിപൊളി നവോത്ഥാനവുമായി  ലൈഫ് അടിച്ച്  പൊളിക്ക്... ഖബറും മഹ്ഷറയും നരകവും സ്വർഗവുമെല്ലാം പിന്നീടുള്ള കാര്യമല്ലേ... ഇപ്പോൾ 'നവോത്ഥാനം' ജയിക്കട്ടെ...നിങ്ങൾ ജയിച്ചില്ലെങ്കിലിവിടെ ആർക്കെന്ത് നഷ്ടം...!
🔵🔵🔵🔵🔵🔵🔴🔵
മൗലവിമാർ പറയുന്നു ;
നികാഹിന്റെ ഖുതുബ
മലയാളത്തിലാവരുതെന്ന് !
➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം കേരളത്തിൽ നടപ്പിൽ വരുത്തിയ കാര്യങ്ങളിൽ
ആറാമത്തേത് നികാഹിന്റെ ഖുതുബ മലയാള ഭാഷയിലാക്കി എന്നതാണ്.(ഇസ്‌ലാഹി പ്രസ്ഥാനം പേജ്163 )

സത്യത്തിൽ നികാഹിന്റെ ഖുതുബ എന്നത് ഹംദും ശഹാദത്തും പിന്നെ 3 ആയത്തും ഇങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് തീരേണ്ട ഒന്നാണ്.
അത് വലിയ ഒരു പ്രസംഗമാക്കി ജനങ്ങളെ നന്നാക്കാനിറങ്ങിയ വഹാബി മൗലവിമാർ തന്നെ ഇപ്പോൾ പറയുന്നു അങ്ങനെ പ്രസംഗിക്കുന്നതിന് തെളിവില്ല.നബി(സ)യോ സ്വഹാബത്തോ ചെയ്തിട്ടില്ല.സുന്നികൾ ചെയ്തു വരുന്ന ചെറിയ ഖുതുബ(ഖുതുബത്തുൽ ഹാജ)ക്ക് മാത്രമേ തെളിവുള്ളൂവെന്ന്.

ഖുതുബ മലയാളത്തിളാക്കാൻ അവർ കണ്ടുപിടിച്ചിരുന്ന ന്യായങ്ങൾക്കെല്ലാം ഇപ്പോൾ മൗലവിമാർ തന്നെ മറുപടിയും പറയുന്നുണ്ട്.

ഒരു മൗലവി എഴുതുന്നു:
"ഹദീസ് പണ്ഡിതരും വ്യാഖ്യാതാക്കളും ഫഖീഹുകളും മനസ്സിലാക്കിയത് നികാഹിന്റെ ഖുതുബയെന്നാൽ 'ഖുതു ബത്തുൽ ഹാജ' എന്നാണ്.മറിച്ച്,സന്ദർഭത്തിന് യോജിച്ച ഒരു പ്രസംഗം നടത്തലുണ്ടെന്നത് ചില താൽപര്യക്കാരുടെ കണ്ടെത്തൽ മാത്രമാണ്. ഇതിന് സലഫുകളുടെ മാതൃകയില്ലെന്ന് വ്യക്തം...

മൗലവി തുടരുന്നു:വിവാഹ ഖുതുബ ദഅവത്തിന് പറ്റിയ ഏറ്റവും നല്ല അവസരമാണ്.നാനാ ജാതി മതസ്ഥരും മതമില്ലാത്തവരും സർവ്വ ഗ്രൂപ്പുകാരും സമ്മേളിക്കും,ഇസ്ലാമിന്റെ തൗഹീദിന്റെ ശബ്ദം എത്തിക്കാനുള്ള അവസരം നാം ഉപയോഗപ്പെടുത്തണം.ഇതാണ് മറ്റൊരു ന്യായീകരണം.ഇത്തരമൊരു ദഅവത്തിന്റെ ആവശ്യകതയും സാഹചര്യവും ഏറ്റവും നന്നായി ഉണ്ടായിരുന്നത് നബി(സ)യുടെ കാലത്താണ്.ജൂതന്മാർ,കൃസ്ത്യാനികൾ,കപടന്മാർ,മജൂസികൾ അങ്ങിനെ പലരും.ഇവരോടൊക്കെ ദഅവത് നടത്താവുന്ന ഏറ്റവും അനുകൂല സാഹചര്യമായികണ്ട് നബി(സ)യോ സ്വഹാബത്തോ മാതൃക കാണിച്ചുവോ?ഒരിക്കലെങ്കിലും നബി(സ) ഈയവസരം ഉപയോഗപ്പെടുത്തിയോ?ഇല്ല.
ശരിയായ സലഫിയ്യത്തും സുന്നതിലേക്കുള്ള തിരിച്ചുപോക്കും ആഗ്രഹിക്കുന്നവർ സുന്നതിൽ സ്ഥിരപ്പെടാത്ത വിവാഹ ഖുതുബ ഒഴിവാക്കി മാതൃക കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.വിമർശനം ഭയന്നോ, മറുപടി പറയേണ്ടി വരുമെന്ന് പേടിച്ചോ,സംഘടനക്കുണ്ടാകുന്ന നഷ്ടങ്ങൾ ഭയന്നോ,ലാഭങ്ങൾ പ്രതീക്ഷിച്ചോ,യഥാർത്ഥ വശം ജനങ്ങളെ പഠിപ്പിക്കാതിരിക്കുകയോ മൗനം പാർട്ടി നയമാക്കുകയോ അല്ലല്ലോ വേണ്ടത്."
[അൽ ഇസ്‌ലാഹ് 2016 ജനുവരി പേജ്:41]

ഇനി മുതൽ വഹാബി കല്യാണ വീടിന്  സമീപം ഇങ്ങനെ ഒരു ബോർഡ്‌ പ്രതീക്ഷിക്കാം..

"സ്ത്രീധനം അനിസ്ലാമികം
നികാഹിന്റെ മലയാള ഖുതുബ അനിസ്ലാമികം"
🔘🔘🔘🔘🔘🔘🔘🔘