page

Monday, 5 November 2018

അവർ ചെയ്തില്ല എന്നത് കൊണ്ടുമാത്രം ഒരു കർമം ഇസ്‌ലാമിനെതിരാകുമോ?

നബിദിനാഘോഷത്തെ എതിർക്കുന്ന വിഭാഗക്കാർ ഉന്നയിക്കുന്ന ആദ്യ ചോദ്യം നബിയോ സ്വഹാബത്തോ മൂന്ന് ഉത്തമ നൂറ്റാണ്ട്കാരോ നബിദിനം ആഘോഷിച്ചോ എന്നാണല്ലോ..
.
അവരോട് സ്നേഹപൂർവ്വം പറയാനുള്ളത്.

ആദ്യം ഇസ്‌ലാമിന്റെ അടിസ്ഥാനം മനസ്സിലാക്കണം.എന്തിട്ടു മതി സുന്നികളെ ചോദ്യം ചെയ്യൽ.

നബിയോ സ്വഹാബത്തോ മൂന്ന്  നൂറ്റാണ്ടുകാരോ ചെയ്തിട്ടില്ലാത്ത ഒരു കാര്യവും ചെയ്‌യാൻ പാടില്ല എന്നാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം എങ്കിൽ നിങ്ങൾ പറയുന്നത് ശരിയാണെന്നതിൽ ഞങ്ങൾ സുന്നികൾക്കും തർക്കമില്ല.
പക്ഷെ യാഥാർഥ്യം അങ്ങനെയല്ലല്ലോ..
നബിയോ സ്വഹാബത്തോ മൂന്ന് നൂറ്റാണ്ടുകാരോ ചെയ്തത് ഇസ്‌ലാമിൽ പ്രമാണമാണ് എന്നതിനോടൊപ്പം തന്നെ അവർ ചെയ്തില്ല എന്നത് കൊണ്ടുമാത്രം ഒരു കർമം ഇസ്‌ലാമിനെതിരാവുകയുമില്ല.ഇതാണ് യാഥാർഥ്യം..

(ഇതിൽ എതിരഭിപ്രായമുള്ള വല്ല മുജാഹിദുകളും ഉണ്ടെങ്കിൽ അത് ആദ്യം പറയണം.)

അപ്പോൾ പിന്നെ അവർ ചോദിക്കുന്ന ഒരു കാര്യം ഇബാദത് എന്നനിലയിൽ എങ്ങനെയാണ് ഇസ്‌ലാമിൽ പുതിയ ഒരു അമൽ കൊണ്ടുവരിക എന്നാണ്.

എന്നാൽ ആ ചോദ്യം ചോദിക്കുന്നവർ മനസ്സിലാക്കേണ്ടത്.
ഇസ്‌ലാമിൽ ഇബാദത്തുകൾ രണ്ടുവീതമുണ്ട്.

1:മുഖയ്യിദായ ഇബാദത്
2:മുത് ലഖായ ഇബാദത്

മുഖയ്യിദായ ഇബാദത്തുകൾ പഠിപ്പിച്ചതുപോലെ മാത്രമേ ചെയ്യാവൂ..
ഉദാഹരണം:നിസ്കാരം,നോമ്പ്,ഹജ്ജ്..(അതിൽ നമ്മുടെ ഇഷ്ടപ്രകാരം രൂപം ഉണ്ടാക്കാൻ പാടില്ല.)

എന്നാൽ

മുത്ലഖായ ഇബാദത്തുകൾക്ക് പ്രത്യേകം രൂപം പഠിപ്പിച്ചിട്ടില്ല..അതിനു രൂപം സ്വീകരിക്കുന്നതിൽ കുഴപ്പമില്ല.

ഉദാഹരണം:ഇൽമ് പഠിക്കാനും പഠിപ്പിക്കാനും രൂപം പഠിപ്പിച്ചിട്ടില്ല.അതിന് രൂപം ഉണ്ടാക്കുന്നതിൽ ഒരു കുഴപ്പവുമില്ല..

അല്ലാതെ ഇബാദത് എന്ന് കേൾക്കുമ്പോഴേക്ക് എടുത്ത് ചാടരുത്..

ഇനി ഇൽമ് പഠിപ്പിക്കണമെന്ന് നബിതങ്ങൾ പഠിപ്പിച്ചിട്ടുണ്ടല്ലോ നബിദിനം ആഘോഷിക്കണമെന്ന് പഠിപ്പിച്ചിട്ടുണ്ടോ എന്ന് മറുചോദ്യം ഉന്നയിക്കുന്നതായി കാണാറുണ്ട്.

എന്നാൽ,

നബിദിനാഘോഷം എന്നതിന്റെ അടിസ്ഥാനം മുഴുവനും പഠിപ്പിക്കപ്പെട്ട കാര്യങ്ങളാണ്..മദ്ഹ് പറയുക.ദാനധർമങ്ങൾ ചെയ്യുക,ഖുർആൻ പാരായണം നടത്തുക എന്നിത്യാദി അടിസ്ഥാനപരമായി പഠിപ്പിക്കപ്പെട്ട മുത്ലഖായ ഇബാദത്തിനെ ഒരു രൂപമുണ്ടാക്കി ഒരു ദിവസം എല്ലാവരും ഒത്തുചേർന്നു നടത്തുന്നു.ഇതിന് നബിദിനാഘോഷം എന്ന് സൗകര്യത്തിനു വേണ്ടി പേര് നൽകുന്നു.ഇതാണ് നബിദിനാഘോഷം.

(അതിൽ അനുവദനീയമായ കാര്യങ്ങളും കൂട്ടിച്ചേർക്കുന്നു. സദുദ്ദേശത്തോടെയാകുമ്പോൾ അനുവദനീയമായ കർമ്മം പുണ്യകർമ്മമായി മാറുകയും ചെയ്യും)

ഏതുപോലെ,

ഇൽമ് പഠിപ്പിക്കുക,പഠിക്കുക എന്നിത്യാദി മുത്ലഖായ ഇബാദത്തിന് ഒരു  രൂപമുണ്ടാക്കി മദ്രസാപഠനം എന്ന് പേര് കൊടുക്കുന്നു...