page

Wednesday, 21 November 2018

നബിദിനാഘോഷം-വഹാബീ ഉസൂൽ മൗലവിമാരെ തിരിഞ്ഞ് കൊത്തുന്നു!

*നബിദിനാഘോഷം-വഹാബീ ഉസൂൽ മൗലവിമാരെ തിരിഞ്ഞ് കൊത്തുന്നു!*
👇👇👇👁👁👁
https://youtu.be/4eJqkmVkhmg
*നബി ജനന സന്തോഷങ്ങൾ- കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിക്കുന്നു....!*

നബി ചെയ്യാത്തതൊക്കെ ബിദ്അത്താണ്. നരകത്തിൽ പോകും. അത് പക്ഷേ- മുസ്ലിംകൾ ചെയ്യുമ്പോൾ മാത്രമാണ്.മുജായിദുകൾ ചെയ്യുമ്പോൾ നിയമം മാറും...
ഓൺലൈൻ സംവാദത്തിന്ന് വന്ന അബ്ദു റസാഖ് മൗലവി കുറ്റിപ്പുറം (പാലത്തിങ്കൽ) നോട് ,വഹാബികൾ ,ആഴ്ചയിലൊരിക്കലും മാസത്തിൽ 4 പ്രാവശ്യവും വർഷത്തിൽ 48 പ്രാവശ്യവും ചെയ്യുന്ന അനറബീ ഖുതുബയെന്ന ബിദ്അത്തിനെപ്പറ്റിപ്പറഞ്ഞപ്പോൾ മൗലവി ന്യായീകരിക്കുന്ന വഹാബിയൻ ന്യായീകരണങ്ങൾ, നബി ദിന സന്തോഷ പ്രകടനങ്ങൾക്കൊപ്പം ചേർത്ത് വായിക്കുന്ന ഒരു സാധാരണക്കാരൻ...._____🌸😊
ഇവിടെ മൗലവി നടത്തിയ ''ഉസൂല്- അടിസ്ഥാന നിയമം'' കടമെടുക്കുന്നെന്ന് മാത്രം. പാമ്പിന്റെ വിഷത്തെച്ചൊല്ലിയോ അനറബീ ഖുതുബയുടെ വഹാബിയൻ മണ്ടത്തരങ്ങളോ ചർച്ച ചെയ്ത് ആരും സമയം കളയേണ്ടതില്ലെന്ന് ചുരുക്കം...!...വർഷത്തിൽ 48 പ്രാവശ്യം നടത്തുന്ന ജുമുഅ ഖുതുബക്ക് പറയുന്ന ''മ്മടെ സ്വന്തം ഉസൂൽ'', വർഷത്തിലൊന്ന് മാത്രമുള്ള നബിദിന സന്തോഷക്കൾക്ക് ബാധകമാകാത്തതിന്റെ രഹസ്യമെന്തെന്ന് സാധാരണക്കാർ വരെ ചോദിച്ചു തുടങ്ങി... പറയൂ മൗലവിമാരേ മറുപടി...!