page

Tuesday, 27 November 2018

നബിദിനാഘോഷത്തെ ആരും എതിർക്കുമെന്ന് തോന്നുന്നില്ലെന്ന് ഇമാഅത്തെ ഇസ്ലാലാമി!

ജമാഅത്തേ ഇസ്ലാമി: എഴുതി വെച്ച ചില സത്യങ്ങള്‍:-
നബിദിനവും മൗലീദു സദ്യയും - (പ്രബോധനം മാസിക - 1986 ഫെബ്രുവരി)
ചോദ്യം: ......... എന്നാല്‍ നമ്മുടെ നാട്ടില്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ നടത്താറുള്ള മൗലിദ് പാരായണത്തെയും മറ്റും ചിലര്‍ എതിര്‍ക്കുന്നു. അതിനായി തയ്യാറാക്കപ്പെടുന്ന ഭക്ഷണം കഴിക്കല്‍ പാടില്ലെന്ന് പറയുകയും ചെയ്യുന്നു. നബി(സ്വ)യുടെ ജന്മ ദിനത്തോടനുബന്ധിച്ച് പരിപാടികള്‍ക്കു മാത്രം ഈ നിശിദ്ധത വന്നതെങ്ങിനെയാണ് ?.
ഉത്തരം: മണ്‍മറഞ്ഞ ആളുകളുടെ  നന്മകള്‍ അനുസ്മരിക്കുവാന്‍ നബി(സ്വ) കല്പിച്ചിട്ടുണ്ട്. ( أذكروا محاسن موتاكم) നല്ല ആളുകളുടെ ശ്രേഷ്ടമായ മാതൃകകൾ വിസ്മൃതമായിപ്പോകാതെ പിന്‍ഗാമികള്‍ക്കു പ്രചോദകമായി നിലകൊള്ളേണ്ടതിന്നും, മണ്‍മറഞ്ഞവര്‍ക്കു വേണ്ടി പിന്‍ഗാമികള്‍ പ്രാര്‍ത്ഥിക്കാന്‍ അവസരമുണ്ടാക്കേണ്ടതിന്നുമാണിത്. ഈ അനുസ്മരണം അവരുടെ ജന്മദിനത്തിലോ  ചരമദിനത്തിലോ ആവണമെന്നോ, ആവാന്‍ പാടില്ലെന്നോ ഇസ്ലാം നിശ്ചയിച്ചിട്ടില്ല. 
മരിച്ചുപോയവരെ ആദരിക്കാനും അനുസരിക്കാനും അവരുടെ ജനന-മരണ ദിനങ്ങളേയാണു പൊതുവില്‍ എല്ലാവരും  ഉപയോഗപ്പെടുത്താറുള്ളത്. ഉചിതമായ ഒരു സന്ദര്‍ഭം എന്ന നിലയില്‍ മുസ്ലിംകളും അതു തുടരുന്നതില്‍ തെറ്റൊന്നുമില്ല. .............. സന്തോഷിക്കുന്നത് നേട്ടങ്ങള്‍ സ്വജനങ്ങളെ അറിയിച്ചും അവര്‍ക്ക് മധുര പലഹാരങ്ങളോ സദ്യകളോ നല്‍കിയും ആവാം . അതിനെയൊന്നും ആരും വിമര്‍ശിക്കേണ്ടതില്ല. 
ഈ രീതിയില്‍ പ്രവാചകനെ ആദരിക്കുന്നതിന്നും അവിടുത്തെ സന്ദേശങ്ങള്‍ അനുസ്മരിക്കുന്നതിന്നും പ്രചരിപ്പിക്കുന്നതിന്നും ഉള്ള ഒരവസരമായി  പ്രവാചകന്റെ ജന്മദിനത്തെ ഉപയോഗപ്പെടുത്തുന്നതിനെ ആരും എതിര്‍ക്കുമെന്നു തോന്നുന്നില്ല.  .........................
(പ്രബോധനം മാസിക - പുസ്തകം:44 , ലക്കം:11 , 1986 ഫെബ്രുവരി)
.......................................





ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com