page

Wednesday, 21 November 2018

ഇസ്തിഗാസ-ഇസ്തസ്ഖിയും ഫൈസൽ മൗലവിയുടെ- ഈരാറ്റുപേട്ട മുഖാമുഖ നുണയും!


♦____________________♦
*"ഇബ്നു കസീറിന്റെ അൽ ബിദായയിൽ ഇല്ലെന്നോ" ??? >>>ഈരാറ്റു പേട്ട<<<<<< മുഖാമുഖത്തിൽ ഫൈസൽ മൗലവി നടത്തിയ നുണ ബോമ്പ് നിർവീര്യമാക്കുന്നു"!!!!*

🔽
ഹിജ്റ 17 ലാണ് ഉമർ (റ) കാലത്ത് വരൾച്ചയുണ്ടായ സമയത്ത് ഒരാൾ ഹബീബായ (സ്വ) യുടെ ഖബറിങ്കൽ വന്ന് മഴക്ക് വേണ്ടി ഇസ്തിഗാസ നടത്തുന്നത് ഇത് ആദ്യമായി  ഹിജ്റ 159 ൽ ജനിച്ച് 235 ൽ വഫാതായ ഇമാം ബുഖാരി, ഇമാം മുസ്ലിം, അബൂദാവൂദ് , ഇബ്നു മാജ (റ:അ)  തുടങ്ങിയ പ്രമുഖ മുഹദ്ദിസുകളുടെയൊക്കെ ഉസ്താദായ ബഹുമാനപ്പെട്ട ഇബ്നു അബീ ശൈബ (റ) അവിടത്തെ മുസ്വന്നഫ് ഇബ്നു അബീ ശൈബയിൽ ഉദ്ധരിക്കുന്നതായി കാണാം. സനദാകട്ടെ ബുഖാരി മുസ്ലിമിലൊക്കെയുള്ള സ്വഹീഹായ റാവിമാരുമാണ് , മാത്രവുമല്ല ഉമർ (റ) വിന്റെ സ്രേഷ്ഠത പറയുന്ന ബാബിലാണ് ഇബ്നു അബീ ശൈബയിൽ പ്രസ്തുത ഇസ്തിഗാസ ഉദ്ധരിക്കുന്നത് - ഇങ്ങനെയുള്ള മുഹദ്ദിസുകൾ സ്വഹാബത്തിന്റെ സ്രേഷ്ഠത പറയാൻ ഷിർക്കായ ഒരു കാര്യം കൊണ്ട് വന്ന് സ്വഹാബി വര്യന്റെ സ്രേഷ്ഠത  പഠിപ്പിക്കുമെന്ന് ലോകത്ത് ഒരു മുഹ്മിനും വിശ്വസിക്കില്ല!! വഹാബീ പോലുള്ള അവാന്തര വിഭാഗങ്ങളല്ലാതെ !!!

ഇസ്തിഗാസ നടത്തിയ വ്യക്തി അതായത് (ആമുറമാദിൽ)  ബിലാലുബ്നു ഹാരിസ് (റ) ആണെന്ന് ലോക പ്രശസ്ത ചരിത്ര ഗ്രന്ഥമായ താരീഖ് ത്വബ് രി യിൽ  സൈഫ് (റ) വിനെ തൊട്ട് ഉദ്ധരിക്കുന്നതിൽ കാണാൻ പറ്റും , അത് പോലെ‌ സൈഫ് (റ) വിന്റെ അൽ ഫുതൂഹ് എന്ന ഗ്രന്ഥത്തിലും ഉദ്ധരിക്കുന്നുണ്ട് ഇത്  ഹാഫിള് ഇബ്നു ഹജർ അസ്ഖലാനിയുടെ ഫത് ഹുൽ ബാരിയിലും കാണാൻ സാധിക്കും. ഇന്നേ വരെ അഹ്ലുസ്സുന്നയുടെ ഒരു പണ്ഡിതരും ഷിർക്കാണെന്നോ , ളഈഫാണെന്നോ എതിർത്തതായി കാണാൻ കഴിയുകയില്ല !!!

ഇതേ താരീഖ് ത്വബ് രിയുടെ വരികൾ തന്നെയാണ് ഇബ്നു കസീറിന്റെ ചരിത്ര ഗ്രന്ഥമായ അൽ ബിദായതു വന്നിഹായിലും കൊണ്ട് വരുന്നത്  , എന്നാൽ ഇങ്ങനെ അൽ ബിദായയിൽ ബിലാൽബ്നു ഹാരിസ് (റ) എന്ന പരാമർശം തന്നെ ഇല്ലെന്ന ഫൈസൽ മൗലവിയുടെ നുണ ബീബൽസിനെ പോലും നാണിപ്പിക്കുന്നതാണ്

ഹിജ്റ 17 ന്റെ ചരിത്രം പറയുന്ന ബാബിലാണ് പ്രസ്തുത സംഭവങ്ങൾ അൽ ബിദായയിൽ ഇബ്നു കസീർ കൊണ്ട് വരുന്നത് ഒരേ സംഭവം തന്നെ ചുരുങ്ങിയ രൂപത്തിൽ റിപ്പോർട് ചെയ്യപ്പെട്ടതും  വിശാലമായ രൂപത്തിൽ റിപ്പോർട് ചെയ്യപ്പെട്ടതുമാണ് മഹാനവർകൾ കൊണ്ട് വരുന്നതെന്ന് അത് മുഴുവൻ വായിക്കുന്നവർക്കും മനസ്സിലാകും

7/91 - ثم دخلت سنة ثمانية عشر - പതിനേഴാം വർഷത്തെ ചരിത്രം പറയുന്ന ബാബ്

പ്രസ്തുത ഖബറിങ്കൽ ഒരാള് വന്ന് ഇസ്തിഗാസ നടത്തിയ ഇബ്നു അബീ ശൈബയും ബൈഹഖിയും ഉദ്ധരിക്കുന്ന റിപ്പോർട് അൽ ബിദായയിൽ കൊണ്ട് വരുന്നതിന്ന് തൊട്ട് മുമ്പ് ഇബ്നു കസീർ  കൊണ്ട് വരുന്ന സംഭവം നോക്കിയാൽ പ്രസ്തുത ഖബറിങ്കൽ ഇസ്തിഗാസ ചെയ്യാൻ വന്ന സ്വഹാബി വര്യനോട് നബി (സ്വ) ഉമർ (റ) വിന്റടുത്ത് ചെന്ന് ചില കാര്യങ്ങൾ പറയാൻ ഏൽപ്പിച്ചത് കാണാം ആ കാര്യങ്ങൾ ഉമർ (റ)  വിന്റെ ഹള് റത്തിൽ വന്ന് പറയുന്നതാണെന്ന് മനസ്സിലാകും

 - ശ്രദ്ധിച്ച് വായിക്കുക !!

يقول في الصحيفة التي تليها : وقال سيف بن عمر عن سهل بن يوسف السلمي عن عبد الرحمن بن كعب بن مالك قال: كان عام الرمادة في ءاخر سنة سبع عشرة وأول سنة ثماني عشرة أصاب أهل المدينة وما حولها جوع فهلك كثير من الناس حتى جعلت الوحش تأوي إلى الإنس، فكان الناس بذلك وعمر كالمحصور عن أهل الأمصار حتى أقبل *بلال بن الحرث المزني* فاستأذن على عمر فقال: أنا رسول رسول الله إليك، يقول لك رسول الله صلى الله عليه وسلم :" لقد عهدتك كيسا، وما زلت على ذلك فما شأنك". قال: متى رأيت هذا ؟ قال: البارحة، فخرج فنادى في الناس الصلاة جامعة، فصلى بهم ركعتين ثم قام فقال: أيها الناس أنشدكم الله هل تعلمون مني أمرا غيره خير منه فقالوا: اللهم لا. فقال : إن بلال بن الحرث يزعم ذيت وذيت قالوا : صدق بلال فاستغث بالله ثم بالمسلمين ، فبعث إليهم وكان عمر عن ذلك محصورا ، فقال: الله أكبر ، بلغ البلاء مدته فانكشف ، ما أذن لقوم في الطلب إلا وقد رفع عنهم الأذى والبلاء. وكتب إلى أمراء الأمصار أن أغيثوا أهل المدينة ومن حولها، فإنه قد بلغ جهدهم ، وأخرج الناس إلى الاستسقاء ، فخرج وخرج معه العباس بن عبد المطلب ماشيا ، فخطب وأوجز وصلّى ثم جثا لركبتيه وقال: الله إياك نعبد وإياك نستعين ، اللهم اغفر لنا وارحمنا وارض عنا. ثم انصرف، فما بلغوا المنازل راجعين حتى خاضوا الغدران.(البداية والنهاية-   ابن كثير 7/91 )

"സൈഫ്ബ്നു ഉമർ കഅ്ബുബ്നു മാലിക് (റ) നിന്ന് ഉദ്ദരിക്കുന്നു: പതെനേഴാം വർഷത്തിന്റെ അവസാനത്തിലും പതിനെട്ടിന്റെ തുടക്കത്തിലുമായിരുന്നു.മദീനയിൽ കഠിനമായ വരൾച്ച ബാധിച്ചത്. (റമാദ് വർഷം).അന്ന് മദീനയിലും പരിസര പ്രദേശങ്ങളിലും വന്യ മിർഗങ്ങൾ നാട്ടിലേക്ക് ഇറങ്ങി വരുമാർ ശക്തമായ വരൾച്ച ബാധിച്ചത് കാരണം ധാരാളം പേര് മരണപ്പെട്ടു. ഞങ്ങളുടെ അവസ്ഥ ഇതായിരുന്നുവെങ്കിലും ഉമർ (റ) അത് കാര്യമായി എടുത്തിരുന്നില്ല.

*അപ്പോൾ ബിലാല്ബുനു ഹാരിസുൽ മുസ്നി (റ)* വന്നു ഉമർ വിനോട് സംസാരിക്കാൻ അനുവാദം തേടി.അദ്ദേഹം സംസാരം ആരംഭിച്ചു.ഞാൻ നിങ്ങളിലേക്ക് നിയുക്തനായ അല്ലാഹുവിന്റെ റസൂൽ(സ) ദൂതനാണ്

‌. അല്ലാഹുവിന്റെ റസൂൽ(സ) താങ്കളോട് ഇപ്രകാരം ചോദിക്കുന്നു

.കടുപ്പം കുറച്ച് ഭരിക്കാൻ ഞാൻ നിങ്ങളോട് കരാർ ചൈതിരുന്നില്ലെ?

ഇതുവരെ ആ കരാർ പ്രകാരം ആയിരുന്നല്ലോ താങ്കള് നീങ്ങിയിരുന്നത്. ഇപ്പോൾ നിങ്ങളുടെ കാര്യമെന്ത്?

 ഉമർ(റ) തിരിച്ചു ചോദിച്ചു:

"താങ്കള് എപ്പോഴാണ് ഈ സ്വപ്നം കണ്ടത്?"

ബിലാൽ ബ്നു ഹാരിസ് (റ)  ഇന്നലെ രാത്രി..!!!!!!!!!

ഉടനെ തന്നെ ഉമർ (റ)  തന്നെ പുറത്തിറങ്ങി. മഴയെ തേടുന്ന നിസ്കാരത്തിനു ഒരുമിച്ച് കൂടാൻ ജനങ്ങൾക്ക്‌ നിർദ്ദേശം നൽകുകയും അവർക്കിമാമായി രണ്ട് റക്അത് നിസ്കരിക്കുകയും ചെയ്തു. തുടർന്ന് എഴുന്നേറ്റ് നിന്ന് സദസ്സിനോടായി അദ്ദേഹം ചോദിച്ചു. " അല്ലയോ ജനങ്ങളെ അല്ലാഹുവേ മുൻ നിർത്തി നിങ്ങളോട് ഞാൻ ചോദിക്കുന്നു.ഉത്തമമല്ലാത്ത വല്ല കാര്യവും എന്നിൽ നിന്നു ഉണ്ടായതായി നിങ്ങൾക്കറിയുമോ?" ജനങ്ങള് പ്രതികരിച്ചു: 'ഇല്ല'. അപ്പോൾ ഉമർ (റ) പറഞ്ഞു: ബിലാലുബ്നു ഹാരിസ് ചിലതൊക്കെ പറയുന്നുണ്ടല്ലോ?.അപ്പോൾ സദസ്സ് പ്രതികരിച്ചു ". ബിലാൽ(റ) പറയുന്നത് ശരിയാണ് അതിനാൽ അല്ലാഹുവോടും പിന്നെ മുസ്ലിമീങ്ങളോടും താങ്കൾ സഹായം തേടുക".അതെ തുടർന്ന് ജനങ്ങളിലേക്ക് ഉമർ (റ) വിവരമറിയിച്ചു.അതുവരെ അതിനു അദ്ദേഹം തയ്യാറായിരുന്നില്ല. അങ്ങനെ ഉമർ(റ) പറഞ്ഞു: 'അള്ളാഹു പരമോന്നതനാണ്. ഭയാനകമായ നാശം നീങ്ങിയിരിക്കുന്നു.ഒരു ജനതക്ക് അപേക്ഷ സമപ്പിർക്കാൻ അള്ളാഹു അനുമതി നൽകിയിട്ടില്ല. അവരിൽ നിന്നും ബുദ്ധിമുട്ടും പ്രയാസവും അള്ളാഹു എടുത്തു കളഞ്ഞതല്ലാതെ.". തുടർന്ന് മദീനയിലും പരിസര‌ പ്രദേശങ്ങളിലുമുള്ളവരെ സഹായിക്കാൻ അടുത്ത നാടുകളിലെ ഗവർണർമാർക്ക് ഉമർ(റ) നിര്ദ്ദേശം നൽകി.തുടർന്ന് മഴ ആവശ്യപ്പെടുന്ന നിസ്കാരത്തിനു പുറപ്പെടാൻ ജനങ്ങൾക്ക്‌ ഉമർ (റ) നിർദ്ദേശം നൽകുകയും അദ്ദേഹവും കൂടെ അബ്ബാസ്‌ (റ) വും അതിനു വേണ്ടി പുറപ്പെടുകയും ചെയ്തു. ചുരുങ്ങിയ നിലയിൽ ഖുതുബയും നിസ്കാരവും നിർവഹിച്ച് ശേഷം മുട്ട് കുത്തിനിന്നു അദ്ദേഹം അല്ലാഹുവോട് പ്രാർഥിച്ചു.' അല്ലാഹുവേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് തന്നെ ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു. അല്ലാഹുവേ ഞങ്ങൾക്ക് നീ പാപമോചനം കാരുന്ന്യവും നിന്റെ പ്രീതിയും നൽകേണമേ! അദ്ദേഹം പിരിഞ്ഞു പോയി. അവർ വീടുകളിലെത്തും മുമ്പായി അവർക്ക് നല്ല മഴ ലഭിക്കുകയും ചെയ്തു.(അൽബിദായതു വന്നിഹായ 7/91).
 
ഇതിന്ന് തൊട്ട് താഴെ  അൽ ബിദായയിൽ കൊണ്ട് വരുന്നതിലാണ് (ബിലാൽ റ) എന്ന് പേരില്ലാതെ വന്നിട്ടുള്ളത് രണ്ടും ഒരേ സംഭവത്തിന്റെ തുടർച്ചയാണ്

وَقَالَ الْحَافِظُ أَبُو بَكْرٍ الْبَيْهَقِيُّ: أَخْبَرَنَا أَبُو نَصْرِ بْنُ قَتَادَةَ وَأَبُو بكر الفارسي قالا: حدثنا أبو عمر بْنُ مَطَرٍ حَدَّثَنَا إِبْرَاهِيمُ بْنُ عَلِيٍّ الذُّهْلِيُّ حَدَّثَنَا يَحْيَى بْنُ يَحْيَى حَدَّثَنَا أَبُو مُعَاوِيَةَ عَنِ الْأَعْمَشِ عَنْ أَبِي صَالِحٍ عَنْ مَالِكٍ قال: أصاب الناس قحط في زمن عُمَرَ بْنِ الْخَطَّابِ فَجَاءَ رَجُلٌ إِلَى قَبْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ: يَا رَسُولَ اللَّهِ اسْتَسْقِ اللَّهَ لِأُمَّتِكَ فَإِنَّهُمْ قَدْ هَلَكُوا فَأَتَاهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِb وَسَلَّمَ في المنام فقال: ايت عمر فأقره منى السلام وأخبرهم أنهم مسقون، وقل له عليك بالكيس الْكَيْسَ. فَأَتَى الرَّجُلُ فَأَخْبَرَ عُمَرَ فَقَالَ: يَا رب ما آلوا إِلَّا مَا عَجَزْتُ عَنْهُ. وَهَذَا إِسْنَادٌ صَحِيحٌ.  (7/91)
അർത്ഥം :-

(ഇമാം ബൈഹഖി (റ) വിൽ നിന്ന് പരി പൂർണ്ണ സനദോട് കൂടി ഉദ്ധരിക്കുന്നു)

(ഉമർ (റ) വിന്റെ ഭരണ കാലത്ത് വരൾചയുണ്ടായപ്പോൾ (ആമുറമാദിൽ)   ഒരാൾ നബി സ്വ യുടെ ഖബറിങ്കൽ വന്ന്  يَا رَسُولَ اللَّهِ اسْتَسْقِ اللَّهَ لِأُمَّتِكَ فَإِنَّهُمْ قَدْ هَلَكُوا എന്ന ഇസ്തിഗാസ നടത്തി)

(അദ്ദേഹത്തിന്റെ മനാമിൽ നബി (സ്വ) വരുന്നു ഉമർ (റ) വിനെ സമീപിക്കണമെന്നും  എന്റെ സലാം പറയണമെന്നും  ഭരണ കാഠിന്യം കുറക്കണമെന്നും , മഴ ലഭിക്കുമെന്നുള്ള കാര്യങ്ങൾ ഉമർ (റ) വിനെ സമീപിച്ച്  പറയണമെന്നും നിർദ്ദേശിക്കുന്നു)

(ഇപ്രകാരം മഹാനവർകൾ (ബിലാൽ ബ്നു ഹാരിസ്) ഉമർ (റ) വിന്റെ അടുത്ത് ചെല്ലുന്നു നടന്ന സംഭവങ്ങളെല്ലാം വിവരിക്കുന്നു)

(ഇത് കേട്ട ഉമർ (റ) പ്രതികരികുന്നു
 ! എന്റെ രെക്ഷിതാവേ എനിക്ക് സാധിക്കാത്ത കാര്യത്തിലല്ലാതെ ഞാൻ വീഴ്ച കാണിച്ചിട്ടില്ല" !)

(ഈ ഹദീസ് സ്വഹീഹായ  സനദാണ്)  അൽബിദായതു വന്നിഹായ - 7/91)

അപ്പോൾ ആദ്യം ഉദ്ധരിച്ച സംഭവം  താരീഖ് ത്വബ് രിയിലും  കാണാം , ഈ സംഭവം ഇബ്നു കസീർ (റ) ഉദ്ധരിച്ച ശേഷമാണ്  ഇബ്നു അബീ ശൈബ (റ) , ഇമാം ബൈഹഖി (റ) മാലിക്കുദ്ദാർ (റ) വിൽ നിന്ന്  നബി (സ്വ) യുടെ ഖബറിങ്കലിൽ ഒരാൾ പോയതും മഴക്ക് വേണ്ടി ഇസ്തിഗാസ നടത്തിയതും ഉള്ള സംഭവം തൊട്ട് താഴെ വിവരിക്കുന്നത് അപ്പോൾ രണ്ടും ഒരേ സംഭവത്തിന്റെ തുടർച്ചയാണ്   !! വ്യത്യസ്ഥ റാവിമാർ കൊണ്ട് വന്നു എന്ന് മാത്രം!!  വിശാലമായ റിപ്പോർടിൽ വരൾച്ച കാലത്ത് (ആമു റമാദിൽ) ബിലാൽ (റ) വിന്റെ പേര് ഉദ്ധരിച്ച് തന്നെ കൊണ്ട് വരുകയും ഉമർ (റ) വിനോട് നബി (സ്വ) അയക്കപ്പെട്ട ദൂതനാണെന്നും ഇന്നലെ എന്നെ സ്വപ്നത്തിലൂടെ നബി (സ്വ) (ഖബറിങ്കൽ ചെന്ന് ഇസ്തിഗാസ നടത്തിയ സമയത്ത്)  അറിയിച്ചതാണെന്നും ഉള്ള ബിലാൽ (റ) വിന്റെ നിർദ്ദേശം കാണാം! , ഇതേ സംഭവം ഇബ്നു അബീ ശൈബ കൊണ്ട് വന്ന റിപ്പോർടിൽ  ആരാണെന്ന് പറയാതെ ഒരാൾ നബി (സ്വ) യുടെ  ഖബറിങ്കൽ പോയി എന്നും ഇസ്തിഗാസ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഹബീബ് (സ്വ) എന്റെ മനാമിൽ വന്ന് നിർദ്ദേശം നൽകിയതെന്നും അത് ഉമർ (റ) വിനോട് പറയുകയും ചെയ്യുന്ന സംഭവമാണെന്നത് വളരെ കൃത്യമായി മനസ്സിലാകും.

ഇതിൽ വളരെ വ്യക്തമാണ് രണ്ട് ഉദ്ധരണികളും വായിക്കുമ്പോൾ നബി (സ്വ) യുടെ ഖബറിങ്കൽ വന്നത് ബിലാൽ ബ്നു ഹാരിസ് (റ) ആണെന്നും ഇങ്ങനെ ഖബറിങ്കൽ ചെന്ന്  ഇസ്തിഗാസ നടത്തിയ അടിസ്ഥാനത്തിലാണ് സ്വപ്നം കണ്ടതെന്നും നിർദ്ദേശങ്ങൾ ഹബീബ് (സ്വ) നൽകുന്നതെന്നും  ഉമർ (റ) വിന്റടുത്ത് വിവരിച്ചപ്പോൾ അത് ഷിർക്കാണെന്ന് പറയാതെ ഉമർ (റ) വിന്റെ അംഗീകാരവും സുന്നികൾക്ക് ലഭിക്കുന്നു!!

എന്നാൽ ഇവിടെ ഫൈസൽ മൗലവി നടത്തിയ കബളിപ്പിക്കൽ ഖബറിങ്കൽ വന്നത് ബിലാൽ (റ) എന്ന് അൽ ബിദായയിൽ ഇല്ലത്രേ !!! ഹോ എന്തൊരു നുണ !!!! കല്ല് വെച്ച നുണ പാവപ്പെട്ട ജനങ്ങളെ പറഞ്ഞ് കബളിപ്പിച്ചു !!!  മുകളിലെ രണ്ട് സംഭവങ്ങളും വായിച്ചവർക്ക് സത്യം ബോധ്യപ്പെട്ടിട്ടുണ്ടാകുമല്ലോ !!
 NB:-  (പ്രസ്തുത ഇബാറത് ഈ വിനീതൻ എടുത്തത് തന്നെ ഗൾഫ് സലഫികളായ വഹാബികളുടെ ഓൺലൈൻ കിതാബ് സൈറ്റായ മക്തബതു ശാമിലയിൽ നിന്നാണ് - അപ്പോൾ ഇനി ഇത് അൽ ബിദായയിൽ  ഇല്ലെന്നും പറഞ്ഞ് ആരും വരരുത്!)

മൗലവിയുടെ മറ്റൊരു കബളിപ്പിക്കൽ ഈ സംഭവം  സ്വഹീഹ് തന്നെ പക്ഷെ ആ ചെയ്തത് ശരിയല്ലത്രേ !!!!!  നഊദുബില്ലാഹ് !!!! ഇങ്ങനൊരു ഉസൂല് എവിടന്ന് കിട്ടീ ??? സനദ് ശരിയാണെന്ന് പറഞ്ഞ് മത് നിനെ പറ്റി ഒന്നും പറയാതെ ഒരു ഹാഫിള് ഒരു ഹദീസ് കൊണ്ട് വന്ന് പറഞ്ഞാൽ മത്നടക്കം സ്വഹീഹാണെന്നതാണ് ഉസൂല് ! എന്നാൽ മൗലവിക്ക് എവിടന്ന് കിട്ടീ ഈ പുതിയ ഉസൂല് ??  അത് പോലെ   മൗലവീ ഇമാമീങ്ങൾ ഷിർക്കിനെ പ്രോൽസാഹിപ്പിച്ചവരാണോ ??? ലോകത്ത് കഴിഞ്ഞ് പോയ ധാരാളക്കണക്കിന്ന് ഇമാമീങ്ങൾ ഈ സംഭവം ഉദ്ധരിച്ച്  ഈ വ്യക്തി ചെയ്തത് ഷിർക്കാണെന്ന് പഠിപ്പിച്ചോ ???? തൗഹീദിനെതിരാണെന്നും ചെയ്യാൻ പാടില്ലെന്നെങ്കിലും പഠിപ്പിച്ചൊ ??? ഉമർ (റ) വിന്റെ ഫളാഇല് പറയാൻ ഷിർക്കായ സംഭവമാണോ മുഹദ്ദിസുകൾ കൊണ്ട് വന്നത് ??? അസ്ഖലാനി ഇമാമിനെ പോലുള്ള ലോക പ്രശസ്ത പണ്ഡിതർ സ്വഹാബത്തിന്റെ പേരിൽ ഷിർക്ക് ആരോപിക്കുമോ ????  അത് പോലെ ഇതംഗീകരിച്ച ഉമർ (റ) വിന്ന് ഷിർക്ക് തിരിഞ്ഞിട്ടില്ലേ ???? എന്തായാലും സലഫുകൾ ആരും നബി (സ്വ) യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തിയിട്ടില്ല എന്ന് ഇനി മിണ്ടിപ്പോകരുത് ഖബറിങ്കൽ വന്നു എന്നത് മൗലവിയും അംഗീകരിച്ചല്ലോ !!! അൽഹംദുലില്ലാഹ്!!!!!

ബിലാൽ (റ) നബി (സ്വ) യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തിയ ഉദ്ധരണിക്ക് ശേഷം അൽ ബിദായയിൽ കൊണ്ട് വരുന്നത് ഇമാം ബുഖാരിയൊക്കെ ഉദ്ധരിച്ച സംഭവമാണ് അതായത് ബിലാൽ (റ) നബി (സ്വ) തനിക്ക് നൽകിയ നിർദ്ദേശം ഉമർ (റ) വിനോട്  പറഞ്ഞതിന്ന് ശേഷമാണ് ഉമർ ജനങ്ങളെ ഒരുമിച്ച് കൂട്ടി മഴക്ക് വേണ്ടിയുള്ള നമസ്ക്കാരം നടത്തുന്നതും,  അബ്ബാസ് (റ) വിനെ ഇടയാളനാക്കി ദുആ ചെയ്യുന്നതെന്ന് വ്യക്തം ഉദ്ധരണി താഴെ !!!

وقال الطبراني: حدثنا أبو مسلم الكشي حدثنا أبو محمد الْأَنْصَارِيُّ ثَنَا أَبِي عَنْ ثُمَامَةَ بْنِ عَبْدِ الله ابن أنس، عَنْ أَنَسٍ أَنَّ عُمَرَ خَرَجَ يَسْتَسْقِي وَخَرَجَ بالعباس معه يستسقى يقول: اللَّهمّ إِنَّا كُنَّا إِذَا قَحَطْنَا عَلَى عَهْدِ نَبِيِّنَا تَوَسَّلْنَا إِلَيْكَ بِنَبِيِّنَا، وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا صَلَّى اللَّهُ عَلَيْهِ وَسَلَّمَ. وَقَدْ رَوَاهُ الْبُخَارِيُّ عَنِ الْحَسَنِ بْنِ مُحَمَّدٍ عَنْ محمد بن عبد الله بِهِ وَلَفْظُهُ «عَنْ أَنَسٍ أَنَّ عُمَرَ كَانَ إذا قحطوا يستسقى بالعباس ابن عَبْدِ الْمُطَّلِبِ فَيَقُولُ: اللَّهمّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّنَا فَتَسْقِينَا وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا فَاسْقِنَا. قَالَ: فَيُسْقَوْنَ.

ഇത് സാക്ഷാൽ ഉൽപ്പതിഷ്ണുക്കളുടെ നേതാവായ ഇബ്നു തയ്മിയ്യയുടെ ഉദ്ധരണി വായിക്കുമ്പോൾ ഒന്ന് കൂടി വ്യക്തമാകും

وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)
റമാദ് വർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമു‌ റമാദ: (عام الرمادة)
എന്ന് വിളിക്കുന്നത്.) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട് ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂലി(സ) നെ കാണുകയും ഉമർ(റ) സമീപിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ  തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നൽകിയതായും  ഉദ്ധരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ധ്യായത്തിൽ(വിമർശിക്കപ്പെടുന്നതിൽ) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ് പേ: 372).

കണ്ടോ !!! ഇബ്നു തയ്മിയ്യ പോലും സമ്മതിക്കുന്നു ഇത് പോലെ ധാരാളം സംഭവങ്ങൾ ഉണ്ടെന്ന് !! അങ്ങനെ നബി (സ്വ) യുടെ ഖബറിങ്കൽ പോയാൽ സ്ഥാനം കുറഞ്ഞവർക് തന്നെ ഇത് പോലുള്ളതൊക്കെ ഉണ്ടായിട്ടുണ്ടെന്ന് !!!! ഇതിൽ കൂടുതൽ വല്ല തെളിവും കബളിപ്പിക്കുന്ന വഹാബികൾക്ക് ആവശ്യമുണ്ടോ ??

അത് പോലെ ഇമാം ബുഖാരി (റ) അവിടത്തെ താരീഖുൽ കബീറിൽ  അബൂ സ്വാലിഹ് ദഖ് വാൻ (റ) വഴിയായി മാലികുദ്ദാർ (റ) വിൽ നിന്ന് ഉദ്ധരിക്കുന്നത് നോക്കാം

*١٢٩٥- مالك بْن عِياض، الدار.
أن عُمَر قَالَ فِي قَحط: يا رب لا آلو إلا ما عجزتُ عنه.*
قَالَه عليٌّ، عَنْ مُحَمد بْن خازم، عَنْ أَبي صالح، عَنْ مالك الدّار.
( تاريخ الكبير  -  إسماعيل البخاري  ) 
 
"ജലക്ഷാമം ഉണ്ടായപ്പോൾ ഉമർ (റ) പറഞ്ഞു ! എന്റെ രെക്ഷിതാവേ എനിക്ക് സാധിക്കാത്ത കാര്യത്തിലല്ലാതെ ഞാൻ വീഴ്ച കാണിച്ചിട്ടില്ല" !

ഈ പരമ്പരയിലൂടെയുള്ള സുദീർഘമായ സംഭവമാണ്  രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച മുഹദ്ദിസ് ഇബ്നു അബീ ശൈബ (റ)  അവിടത്തെ "മുസ്വന്നഫ് ഇബ്നു അബീ ശൈബയിൽ" ഉദ്ധരിക്കുന്നത്. അതായത് ഹബീബായ (സ്വ) യുടെ ഖബറിങ്കൽ ഒരാൾ വന്ന് മഴക്ക് വേണ്ടി ഇസ്തിഗാസ നടത്തുകയും നബി (സ്വ) അദ്ദേഹത്തിന്റെ മനാമിൽ വന്ന് ഇപ്രകാരം നിർദ്ദേശിച്ചു ഉമറിനോട് എന്റെ സലാം പറയണമെന്നും , അവർക്ക് മഴ ലഭിക്കുമെന്നും, ഭരണത്തിൽ കടുപ്പം കുറക്കണമെന്നും പറഞ്ഞു അങ്ങനെ പ്രസ്തുത വ്യക്തി ഉമർ (റ) വിന്റടുത്ത് ചെല്ലുകയും സംഭവങ്ങളെല്ലാം വിവരിക്കുകയും ചെയ്തപ്പോഴാണ്   ഉമർ (റ) ഇപ്രകാരം പറയുന്നത്  "എന്റെ രെക്ഷിതാവേ എനിക്ക് സാധിക്കാത്ത കാര്യത്തിലല്ലാതെ ഞാൻ വീഴ്ച കാണിച്ചിട്ടില്ല"!! അങ്ങനെ ഉമർ (റ) ജനങ്ങളെ കൂട്ടുന്നു മഴക്കുള്ള നിസ്ക്കാരം നടത്തുന്നു, അബ്ബാസ് (റ) വിനെ ഇടയാളനാക്കി ദുആ ചെയ്യുന്നു അവർക് മഴ ലഭിക്കുന്നു.

മുകളിൽ ഉദ്ധരിച്ചവയിൽ നിന്ന് ലഭിക്കുന്ന പാഠങ്ങൾ ഇവയാണ്.

(01) :-  ഹബീബായ (സ്വ) യുടെ ഖബറിങ്കൽ വന്നത് ബിലാൽ ബ്നു ഹാരിസ് (റ) ആണ് - റിപ്പോർടിൽ " റജുല് " ഒരാളല്ലേ ആരെന്ന് വ്യക്തമല്ല അത് കൊണ്ട് തെളിവല്ലെന്നുള്ള ന്യായം ശരിയല്ല കാരണം ഈ ശൈലി ഖുർ ആനിന്റേതും കൂടിയാണ് സൂറത് യാസീനിൽ നോക്കാം
وَجَاءَ مِنْ أَقْصَى الْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَا قَوْمِ اتَّبِعُوا الْمُرْسَلِينَ
 ആ പട്ടണത്തിന്റെ അങ്ങേയറ്റത്തുനിന്ന് ഒരാള്‍ ഓടിവന്നു പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ ഈ ദൈവദൂതന്മാരെ പിന്‍പറ്റുക. (Sura 36 : Aya 20)-   ഈ റജുല് ആരാണെന്നത് മുഫസ്സിറുകൾ ചരിത്രപരമായി പഠിപ്പിക്കുന്നു അത് പോലെ ഒരു സംഭവത്തിൽ ഒരാൾ വന്നു പോയി എന്നൊക്കെ സ്വഹാബത്തിന്റെ ചരിത്രത്തിൽ കണ്ടാൽ അതിനെ ചരിത്രപരമായി അന്വേഷിച്ച് കണ്ടെത്തുകയാണ് ചെയ്യേണ്ടത് അല്ലാതെ നിഷേധിക്കലല്ല!!!!

(2) :- ബിലാലുബ്നു ഹാരിസ്(റ) വിനെ സമീപിച്ചതും ഉണ്ടായ സംഭവങ്ങൾ അദ്ദേഹത്തെ അറിയിച്ചതും ഉണർച്ചയിൽ തന്നെയാണ് സ്വപ്നത്തിലല്ല. " നീ എപ്പോഴാണ് ഈ സ്വപ്നം കണ്ടത്" എന്ന ഉമർ(റ) ന്റെ ചോദ്യവും "ഇന്നലെ രാത്രി" എന്ന ബിലാലുബ്നു ഹാരിസ്(റ) വിന്റെ മറുപടിയും അതാണ്‌ വ്യക്തമാക്കുന്നത്.

(3) :-  സമയമായിട്ടും മഴ ആവശ്യപ്പെടുന്ന നിസ്കാരം നിർവഹിക്കാത്തതിന്റെ പേരിലാണ് കടുപ്പം കുറച്ച് ഭരിക്കാൻ ബിലാൽബ്നുൽ ഹാരിസ്(റ)  മുഖേന നബി(സ) ഉമർ(റ) വിനു നിർദ്ദേശം നൽകിയത്.

(4) :- ബിലാലുബ്നുൽ ഹാരിസ് (റ) വന്നു ആവശ്യപ്പെട്ടതനുസരിച്ചാണ് ഉമർ(റ) അബ്ബാസ്‌(റ)നെയും കൂട്ടി നിസ്കാരത്തിനു പുറപ്പെട്ടത്.

അള്ളാഹു സത്യം സത്യമായി തന്നെ മനസ്സിലാക്കാൻ തൗഫീഖ് പ്രധാനം ചെയ്യട്ടെ ആമീൻ .

*സിദ്ധീഖുൽ മിസ്ബാഹ്
_________________________👍🏻🌸