page

Saturday, 24 November 2018

നബിദിനം-റഹ്മത്ത് കൊണ്ടുള്ള സന്തോഷവും ഈസാ നബിയും അലി തങ്ങളും!

റഹ്മത്ത് കൊണ്ടുള്ള സന്തോഷം" മൗലവിക്ക് ഖണ്ടനം !

*സൂറത്ത് യൂനുസ് 58 മത്തെ ആയത്തിലൂടെ റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ അല്ലാഹുവിന്റെ കൽപ്പന*______✒


*മുജാഹിദ് മൗലവിയുടെ ഒരു യൂടൂബ് വോയിസ് കേട്ടു റഹ്മത്തെന്നാൽ നബി (സ്വ) മാത്രമല്ല , ഈസാ നബിയും , അലിയ്യ് (റ) , മഴ അങ്ങനെ കുറേ കാര്യങ്ങൾ റഹ്മത്തായി ഉണ്ടല്ലോ !  അപ്പൊൾ ഈസാ നബിന്റെയും അലിയ്യ് (റ) വിന്റെയൊക്കെ ജന്മദിനാഘോഷം എന്ത് കൊണ്ട് നടത്തുന്നില്ല എന്ന് !!!!!!!!*


*അൽഹംദുലില്ലാഹ് !!!! എന്തായാലും ഒരു കാര്യം ഉറപ്പായല്ലോ ഹബീബ് (സ്വ) റഹ്മത്താണെന്നും ഈ റഹ്മത്ത് കൊണ്ട് സന്തോഷിക്കണമെന്നും കിട്ടി ഇത് മൗലവിയും നിഷേധിക്കണില്ലല്ലോ ?! ഇനി ഈസാ നബി (അസ) അലിയ്യ (റ) വിന്റെ കാര്യം മാത്രം പറഞ്ഞാൽ മതിയല്ലോ !!!*


*മറ്റൊരു ഒരു കാര്യം ഉണർത്തട്ടെ ലോകത്തുള്ള ഏറ്റവും വലിയ അനുഗ്രഹം അത് ഹബീബ് (സ്വ) തന്നെയാണ് മറ്റേത് അനുഗ്രഹത്തേക്കാളും*

*കൂടാതെ ജനിച്ച ദിവസം എല്ലാ ആഴ്ച തോറും നോമ്പെടുത്ത് മൗലിദ് ആചരിക്കാൻ ലോകത്തിന്റെ നേതാവായ ഹബീബ് (സ്വ) യുടേതല്ലാതെ മറ്റേത് പ്രവാചകനാണ് ഉള്ളത് മൗലവീ ഇനിയേതെങ്കിലും സ്വഹാബത്തിനുണ്ടോ ഈ ഒരു പ്രത്യേകത ????*

*ഇനി ഈസാ നബി (അസ) അലിയ്യ് (റ) ആകുന്ന അനുഗ്രഹത്തിൽ എന്ത് കൊണ്ട് അവരെക്കൊണ്ട് സന്തോഷിക്കുന്നില്ലാ എന്നാണല്ലോ !! അല്ലയോ മൗലവീ മുർസൽ മൗലീദും ബദർ മൗലീദൊക്കെ കഴിച്ച് ഇവരേയൊക്കെ ഏറ്റവും കൂടുതൽ സ്മരിക്കുന്ന സുന്നികളോടാണ് ഈ കാര്യം പറയുന്നത് എന്ന് മറന്ന് പോയോ മൗലവീ ??!! ഈസാ നബി (അസ) മിന്റെ ജനന ദിവസവും, വഫാത്ത് ദിവസവും , അലിയ്യ് (റ) വിന്റെ ജനന ദിവസവും വഫാത്ത് ദിവസവും സുന്നികൾ അവരുടെ മേൽ ഫാതിഹയും യാസീനും അവരുടെ മൗലീദൊക്കെ കഴിച്ച് പ്രസ്തുത ദിവസത്തെ ആദരിക്കുന്നത് തെറ്റാണെന്ന് പറയുന്നവരല്ല കേട്ടൊ !!! പക്ഷെ ഈസാ നബി (അസ) ,അലിയ്യ് (റ) നമ്മളൊക്കെ ആ മുത്ത് നബിയുടെ കീഴിലാകുന്നു. അത് കൊണ്ട് തന്നെ മുർസൽ മൗലിദും ബദർ മൗലീദിനേക്കാളൊക്കെ വിപുലമായിരിക്കും നമ്മുടെയൊക്കെ നേതാവായ മുത്ത് നബി (സ്വ) യുടെ ഈദ് മീലാദ് ആഘോഷം കേട്ടൊ !!!*

*എന്തായാലും മൗലവീ താങ്കളുടെ ഈ കണ്ട് പിടിത്തം കണ്ട് സത്യത്തിൽ ചിരി വന്ന് പോയി !!!!*

*കാരണം ഈ ജന്മദിനാഘോഷമെന്നാൽ കേക്ക് മുറിച്ച് മെഴുക് തിരി കത്തിക്കലാണെന്നാണോ കുട്ടി മൗലവി മനസ്സിലാക്കി വെച്ചത് !! എന്താണ് ജന്മദിനാഘോഷമെന്ന് പഠിക്കാത്തത് കൊണ്ടുള്ള വിവരക്കേടാണ് താങ്കൾക്ക് !!! ജന്മദിനാഘോഷം എന്ന പേരിൽ ലോക മുസ്ലിമീങ്ങൾ ചെയ്യുന്നത് എന്താണെന്ന് ശരിക്കും പഠിച്ചോളൂ അല്ലാഹു നമുക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹമായ മുത്ത് നബി (സ്വ) യെ ഈ ലോകത്തേക്ക് അയക്കപ്പെട്ട ദിവസം , മാസം ഈ വലിയ അനുഗ്രഹത്തിൽ സന്തോഷിക്കുകയും അല്ലാഹുവിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ,‌ ലോകത്തിന്ന് തന്നെ ഈയൊരനുഗ്രഹം അല്ലാഹു നമുക്ക് നൽകാൻ തെരെഞ്ഞെടുത്ത ദിവസം റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാകുന്നു അത് കൊണ്ട് തന്നെ ഈ ദിനത്തിലുള്ള സന്തോഷ പ്രകടനങ്ങളെ പൊതുവേ ജന്മദിനാഘോഷം എന്ന് പറയുന്നു. നബി (സ്വ) യാകുന്ന റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ അവിടന്ന് ജനിച്ച ദിവസം തന്നെ തെരെഞ്ഞെടുക്കാമെന്നും അതാവർത്തിച്ച് ചെയ്യണമെന്നതിന്നും അസ്ഖലാനി ഇമാമിനെ പോലുള്ള ധാരാളം പണ്ഡിതന്മാരുടെ ഉദ്ധരണികളും സുന്നികൾക്ക് തെളിവായിട്ടുണ്ട്. പാടില്ലെന്നതിന്ന് ഒരു തെളിവും നിങ്ങളുടെ കയ്യിലില്ലല്ലോ ?!!*


*പ്രസ്തുത ദിവസത്തിൽ വന്ന പ്രവാചകൻ അല്ലെങ്കിൽ പ്രവാചകന്ന് വേണ്ടി അല്ലാഹു തെരെഞ്ഞെടുത്ത ദിവസം രണ്ടായാലും സന്തോഷിക്കാനുള്ളത് തന്നെയാണ്. പിന്നെ ഈ സന്തോഷവും ഷുക്റ് ചെയ്യലും നബി (സ്വ) യുടെ ജന്മദിനത്തിൽ മാത്രമായി ചെയ്യുന്ന പ്രത്യേക ഇബാദത്തല്ല മറിച്ച് എല്ലായിപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് , നബി (സ്വ) ജനിച്ച ദിവസമാകുമ്പോൾ വിപുലമായി ചെയ്യുന്നു ഈ ദിനത്തിന്ന് കൂടുതൽ പ്രത്യേകതയുണ്ടെന്നും വിശ്വസിക്കുന്നു !!! പക്ഷെ ഇതിനർത്ഥം അല്ലാഹു നമുക്ക് നൽകപ്പെട്ട മറ്റ് അനുഗ്രഹത്തിൽ സന്തോഷിക്കാൻ പാടില്ലെന്നോ ശുക്റ് ചെയ്യാൻ പാടില്ലെന്നോ അല്ല !!!! പക്ഷെ നമുക്ക് നൽകപ്പെട്ട മറ്റേത് അനുഗ്രഹത്തേക്കാളൊക്കെ വലിയ അനുഗ്രഹം അത് മുത്ത് നബി (സ്വ) മാത്രമാകുന്നു അത് കൊണ്ട് മുഹ്മിനീങ്ങൾ നബി (സ്വ) യാകുന്ന അനുഗ്രഹത്തിൽ ഏറ്റവും നല്ല നിലയിൽ തന്നെ സന്തോഷിക്കുകയും ചെയ്യും.*

*പിന്നെ ഒരായത്തിന്ന് ഒരുപാട് വ്യാഖ്യാനങ്ങൾ അഹ്ലുസ്സുന്നയുടെ മുഫസ്സിറുകൾ നൽകിയിട്ടുണ്ട് അതൊക്കെ സുന്നികൾക്ക് അംഗീകരിക്കാൻ ഒരു പ്രയാസവുമില്ല ! ഈസാ നബി (അസ) അലിയ്യ് (റ) അനുഗ്രഹമാണെന്ന് മുഫസ്സിറുകൾ സ്വഹീഹായ നിലയിൽ പഠിപ്പിക്കുന്നത് വിശ്വസിക്കാൻ പാടില്ലെന്ന് വാദിക്കുന്നവരുമല്ല സുന്നികൾ . പക്ഷെ മുജാഹിദുകൾ എന്ത് കൊണ്ട് അംഗീകരിക്കുന്നില്ല ???? സംഘടനക്ക് ഒപ്പിച്ച് അംഗീകരിക്കും അല്ലേ ?! എന്തായാലും മൗലവി ഓതിയ ആയത്തിൽ നബി (സ്വ) റഹ്മത്തല്ലാ എന്ന് കിട്ടുന്നില്ലല്ലോ അപ്പോൾ ഈ മുത്ത് നബി (സ്വ) യെ കൊണ്ട് എന്ത് കൊണ്ട് നിങ്ങൾ സന്തോഷിക്കുന്നില്ല നിങ്ങൾക്ക് ദുഖാചരമാണമാണല്ലോ ??! റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ പറഞ്ഞത് പോലെ മരണം നിങ്ങൾ ദുഖമാചരിച്ചോളൂ എന്ന് ഖുർ ആനിൽ വല്ല ആയത്തും ഉണ്ടോ മൗലവീ ???*

*സുന്നികൾ മുർസൽ മൗലിദിലൂടെയും ബദർ മൗലീദിലൂടെയും മറ്റ് അമ്പിയാ മുർസലുകൾ, സ്വഹാബാക്കളെയൊക്കെ അനുസ്മരിക്കുന്നു റബീഉൽ അവ്വൽ 12 ന്ന് നബി (സ്വ) യെക്കൊണ്ട് സന്തോഷ പ്രകടനങ്ങളും വിപുലമായി മറ്റ് ദിനത്തെക്കാളിലധികമായി ചെയ്യുന്നു എന്നാൽ മൗലവീ താങ്കളും താങ്കൾ പ്രതിനിധാനം ചെയ്യുന്ന വഹാബികളും ഈ അമ്പിയാക്കളെയോ , സ്വഹാബാക്കളെ സ്മരിക്കുകയോ , നബി (സ്വ) യെക്കൊണ്ട് സന്തോഷിക്കാറോ ഇല്ലല്ലോ എന്ത് കൊണ്ട് !?? ആദ്യം താങ്കളൊന്ന് ചെയ്ത് കാണിച്ച് കൊടുക്കൂ എന്നിട്ട് പോരേ വീരവാദങ്ങളൊക്കെ !!!*


*Siddeequl Misbaah__________*
 
09496210086_________✒