page

Saturday, 17 November 2018

നബിദിനാഘോഷത്തിന് കൃത്യമായ മാർഗനിർദേശങ്ങളുമായി മുജാഹിദ് മാസിക അൽ മനാർ !

*നബിദിനാഘോഷത്തിന് കൃത്യമായ മാർഗനിർദേശങ്ങളുമായി മുജാഹിദ് മാസിക അൽ മനാർ !*
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
👇👇👇👁👁👁
https://visionofahlussunna.blogspot.com/2018/11/blog-post_71.html
*ഒരുത്ബോധനം*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
----------------------
*സഹോദരങ്ങളെ... ലോകാനുഗ്രഹിയായ മുഹമ്മദ് നബി[സ]യുടെ ജൻമദിനമായ റബിഉൽ അവ്വൽ 12 ന് ഉദയഗിരി മുതൽ അസ്തമയഗിരി വരെയുള്ള മുസ്ലിംകൾ ആഹ്ളാദം കൊള്ളുകയും ആ വന്ദ്യ മഹാനുഭാവന്റെ  സച്ചരിതങ്ങളെ പുരസ്തരിച്ച് സ്തുതി കീർത്തനം ചെയ്യുകയും  ചെയ്യുന്നു.തങ്ങളുടെ ജീവനെക്കാൾ സ്നേഹിക്കുന്ന ആ ലോകൈക മാർഗ ദർശിയുടെ നേരെ അദ്ധേഹത്തിന്റെ ജൻമദിനത്തിൽ ഭക്തി ബഹുമാനാദരങ്ങൾ അവർ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. അതു സ്വാഭാവികമാണ്. എന്നാൽ മുസ്ലിംകളുടെ പ്രസ്തുത സംരംഭം ലോകത്തിന് ഉപകാരപ്രഥമാക്കിത്തീർക്കാൻ അവർ കഴിവതും ശ്രമിക്കേണ്ടതാകുന്നു.മഹത്തായ ഒരു ജീവിതം ഉത്ഭവിച്ചതും മനുഷ്യ ലോകത്തിന്റെ സംസ്കാര നിയമങ്ങൾ ഉടലെടുത്തതുമായ ഈ പുണ്യദിനം സ്മരിക്കുക വഴി, പ്രസ്തുത ദിനത്തിൽ ഭൂജാതരായ ആ ലോകൈക മഹാൻ ലോകത്തിന് എന്തൊരു സന്ദേശമാണോ നൽകിയത് അതിനെ പ്രചരിപ്പിക്കുകയെന്നതിനെക്കാൾ കാര്യമായി മറ്റെന്താണ് അന്ന് മുസ്ലിംകൾക്കുണ്ടായിരിക്കുക.സുഹൃത്തുക്കളേ... നബി തിരുമേനി ലോകത്തിനാകമാനം അനുഗ്രഹമായാണ് വന്നിരിക്കുന്നത്...*
[മുജാഹിദ് പ്രസിദ്ധീകരണമായ അൽമനാർ[1950 ഡിസംബർ 20.റബിഉൽ അവ്വൽ 1370.പുസ്തകം 1. ലക്കം 17-18 പേജ് 33.]

മൗലവിമാർ ,ആയത്തും ഹദീസും തെളിവുദ്ധരിച്ച് വ്യക്തതമാക്കിയ കാര്യങ്ങൾ -റബീഉൽ അവ്വലിലും,പ്രത്യേകിച്ച്- തിരു നബിയുടെ ജൻമദിനമെന്ന് അവർ പ്രത്യേകം എടുത്തു പറഞ്ഞ ,റബീഉൽ അവ്വൽ 12 ലെ - '' *ആഹ്ളാദ-സന്തോഷ- സ്തുതി കീർത്തന-ഭക്തി ബഹുമാനാദര പ്രകടന- സ്മരണകളിലെല്ലാം*''- മുസ്ലിംകളെല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ദീനുൽ ഇസ്ലാമിന്റെ പേരിൽ അറിയിക്കുന്നു. ഒരായിരം നബിദിനാശംസകളുമായി ...
സ്നേഹ പൂർവ്വം...
               ✍ *ഖുദ്സി*