page

Tuesday, 27 November 2018

തറാവീഹിലെ ജമാഅത്ത് തൗഹീദ് എത്തിപ്പെട്ട കോലവും നിലപാടുകളും!

ജമാഅത്തേ ഇസ്ലാമി നേതാവ് കെ.സി. അബ്ദുല്ല മൗലവി യുടെ തറാവീഹ് നിസ്കാരത്തെ  കുറിച്ചുള്ള നിലപാട്:- 
................................................................................
ഇശാ കഴിഞ്ഞു തറാവീഹ് ആരംഭിക്കുകയാണ്:- ഭക്തന്മാര്‍ അതില്‍ സാവേശം പങ്കെടുക്കുന്നു, എണ്ണമോ, വണ്ണമോ , അളവോ, ഗുണമോ, ഒന്നും കണീശമായി നിര്‍ണ്ണയിക്കാതെ നമ്മുടെ കഴിവിനും സൗകര്യത്തിനും  ഈമാനിന്നും ആവേശത്തിനും അനുസരിച്ച് നിര്‍ വ്വഹിക്കാന്‍ പറ്റിയ വിധം വിട്ടതാണ് റമസാനിലെ രാത്രി നിസ്കാരം. ചിലര്‍ വണ്ണവും ഗുണവും കുറച്ച് എണ്ണം കൂട്ടുന്നുണ്ടാവാം ; ചിലര്‍ എണ്ണം കുറച്ച് വണ്ണവും ഗുണവും കൂട്ടുന്നുണ്ടാവാം ; ചിലര്‍ എണ്ണവും വണ്ണവും ഗുണവുമൊക്കെ കൂട്ടുന്നുണ്ടാവാം  ചിലര്‍ എല്ലാം കുറക്കുന്നുമുണ്ടാവാം , എല്ലാവരേയും അവരുടെ ഹിതത്തിനു വിട്ടേക്കുക !!
കെ. സി. അബ്ദുല്ല മൗലവിയുടെ (നോമ്പിന്റെ ചൈതന്യം - പേജ്: 29) (ഐ പി  എച്ച് പ്രസിദ്ധീകരണം)
..............