page

Monday, 26 November 2018

റബീഉൽ അവ്വലിന് സ്വാഗതമോതി ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രം പ്രബോധനം!

റബീഉല്‍ അവ്വലിനു സ്വാഗതം - 
....................................
മുസ്ലിം ലോകം റബീഉല്‍ അവ്വലിന്റെ സമാഗമത്തെ സകൗതുകം കാത്തിരിക്കുന്നു. ആബാല വ്രദ്ധം ജനങ്ങള്‍ ആനന്ദതുന്ദിലരായി സാമോദം സ്വാഗം ചെയ്യാന്‍ സന്നദ്ധരായിരിക്കുന്നു. മുസ്ലിം ദേവാലയങ്ങളും ഭവനങ്ങളും വ്യാപാരസ്ഥലങ്ങളും വെള്ളവലിച്ചും മറ്റും അലങ്കരിച്ചു തുടങ്ങിയിരിക്കുന്നു. കമ്പോളങ്ങള്‍ തോരണങ്ങളാല്‍ വിതാനിച്ചു തുടങ്ങിയിരിക്കുന്നു. മുസ്ലിംകളുടെ ഈ ആവേശത്തിനു എന്താണ് കാരണം ? അതു മറ്റൊന്നുമല്ല, ക്രിസ്താബ്ദം 571 ലെ ഒരു റബീഉല്‍ അവ്വലിന്റെ സ്മരണയെ നില നിര്‍ത്തുകയെ ന്നതാണ്. ............ ആ നബിവര്യന്റെ അനുയായികളായി ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 60. കോടിയില്‍ പരം ജനങ്ങള്‍ നിവസിച്ചു വരുന്നു. അവരെല്ലാം ഈ സന്തോഷ പ്രകടനങ്ങളില്‍ ഭാഗവാക്കുകളായിരിക്കും . റബീഉല്‍ അവ്വലിന്റെ പിറവി തൊട്ടു ഒടുവരെ ആ മഹാനുഭാവനെപ്പറ്റിയുള്ള ഗദ്യ പദ്യങ്ങളിലായുള്ള പ്രകീര്‍ത്തനങ്ങള്‍ കേള്‍ക്കാം . ..........
 ജമാഅത്തേ ഇസ്ലാമിയുടെ മുഖപത്രം (പ്രബോധനം: പുതകം 18 , ലക്കം 4, 1960 നവമ്പര്‍-1).
..............................................................

അല്ല മൗലവിമാരേ...1960 കളിലുള്ള 60 കോടിയിലേറെയുള്ള - ഇന്നത്തെക്കണക്കനുസരിച്ച് 100 കോടിയിലേറെയുള്ള ലോക മുസ്ലിംകൾ മുഴുവനും തിരുനബയുടെ ജൻമദിന സന്തോഷ പ്രകടനങ്ങളിൽ ഭാഗവാക്കാകുമ്പോൾ ,നവോത്ഥാനം തലക്ക് പിടിച്ച കുറച്ച് പുത്തിജീവി മൗലവിമാർ മാത്രം ഒറ്റപ്പെട്ട് മാറി നിന്ന് കൊഞ്ഞനം കുത്തുന്നതിന്റെ രഹസ്യമെന്താണാവോ...?...



ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com