page

Sunday, 2 December 2018

ഇബ്നു കസീറിന്റെ തഫ്സീര്‍ ഏറ്റവും പ്രാമാണിക തഫ്സീറെന്ന് വഹാബികൾ !


........................................................................
"തഫ്സീര്‍ അബൂഫിദാ ഇസ്മാഈലിബ്നുകസീര്‍ (മരണം:ഹി:774) പണ്ഡിതന്മാര്‍ ഏറ്റവും ആധികാരികമെന്നംഗീകരിക്കുന്ന ഗ്രന്ഥം. അതി ബ്രഹത്താണിത്. ...........
...... അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ചരിത്രഗ്രന്ഥമായ ബിദായവന്നിഹായയും, തഫ്സീറുമാണ് ഇവയില്‍ പ്രസിദ്ധമായത്. ഹിജ്റ:774.ല്‍ അദ്ധേഹം അന്തരിച്ചു, ഗുരുനാഥന്‍ ഇബ്നുതൈമിയ്യയുടെ കബറിന്നു സമീപം മറമാടപ്പെടുകയും ചെയ്തു.
തഫ്സീറിലെ വിവരണ രീതി വളരെ ആകര്‍ശണീയമാണ്. ആയത്തുദ്ധരിച്ചു വളരെ ചുരുങ്ങിയ പദങ്ങളില്‍ വിവരിക്കുന്നു. വിശദീകരണം നല്‍കുന്ന മറ്റു ആയത്തുകള്‍ ഉദ്ധരിക്കുന്നു. ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ടു തന്നെ വ്യാഖ്യാനിക്കുന്നു എന്നതൊക്കെയാണ് അദ്ധേഹത്തിന്റെ പ്രത്യേകത. പിന്നീട് ഇതുമായി ബന്ധപ്പെട്ട ഹദീസ് ഉദ്ധരിക്കുന്നു. ശേഷം സഹാബിമാരുടേയും താബിഉകളുടേയും വ്യാഖ്യാനങ്ങള്‍ എല്ലാം ഉദ്ധരിച്ചു സഹീഹായത് ഏതാണെന്ന് പ്രസ്താവിക്കുന്നു എന്നത് വളരേ സഹായകമായ ഒരു രീതിയാകുന്നു. തന്റെ മുന്‍ഗാമികളായ ഇബ്നുജരീര്‍, ഇബ്നു അബീഹാത്തിം, ഇബ്നുഅതിയ്യ, മുതലായവരുടെ അഭിപ്രായങ്ങളും അദ്ധേഹം ഉദ്ധരിക്കുന്നു. യോജിക്കാന്‍ കഴിയാത്തവയെ വിമര്‍ശിക്കുകയും ചെയ്യുന്നു. 'തഫ്സീര്‍ എങ്ങനെ ആയിരിക്കണമെന്ന ഇബ്നു തൈമിയ്യയുടെ വീക്ഷണത്തോട് നീതിപുലര്‍ത്താന്‍ അദ്ധേഹം ശ്രമിച്ചിട്ടുണ്ട്. ഇസ്രാഈലീ കഥകള്‍ മുഴുവന്‍ ഉദ്ധരിച്ചശേഷം ഇവ വിശ്വസിക്കാന്‍ പറ്റില്ല എന്നു അദ്ധേഹം പ്രസ്താവിക്കുന്നതിനാല്‍ വായനക്കാരന്‍ അബദ്ധത്തില്‍ പെടാതെപോകുന്നു. ചുരുക്കത്തില്‍ ക്രോഡീക്രുത തഫ്സീറുകളില്‍ ഏറ്റവും നല്ല തഫ്സീര്‍ ഇബ്നുകസീറിന്റേതാണ്. "ഈ തഫ്സീറിന്നു  സമമായി മറ്റൊരു തഫ്സീര്‍ എഴുതപ്പെട്ടിട്ടില്ല" എന്ന് സുയൂത്വിയും സര്‍ഖാനിയും പറഞ്ഞിട്ടുണ്ട്........ 
ഒഹാബീ പ്രസ്ഥാനത്തിന്റെ "യുവത" ഒഹാബീ പിളര്‍പ്പിനു മുമ്പ് പുറത്തിറക്കിയ (ഖുര്‍ ആന്റെ വെളിച്ചം) എന്ന ബുക്കിന്റെ (പേജ്- 10 - 44)ല്‍ വായിക്കാവുന്നതാണ്.
..................................................................................






ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com