page

Tuesday, 11 December 2018

വഹാബീ മദ്രസയിലെ സുന്നീ വിശ്വാസങ്ങൾ !

ഒഹാബീ പ്രസ്ഥാനം കേരളത്തില്‍ പിറവിയെടുത്ത കാലം മുതല്‍ അവരുടെ മദ്റസകളില്‍ പഠിപ്പിച്ചിരുന്ന  (كتابٌ أوّلُ في العمليات) (കിത്താബുന്‍ അവ്വലു ഫില്‍അമലിയ്യാത്ത്) എന്ന പുസ്തകത്തിലെ ചില സത്യങ്ങള്‍:-
................................................................
1- സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ സ്പര്‍ശിച്ചാല്‍ ഉളൂ മുറിയുന്നതാണ്. (പേജ്- 3)
……………………………..
2- ഉളൂഇന്റെ അവയവങ്ങള്‍ മുമ്മൂന്ന് തവണ കഴുകള്‍ സുന്നത്താണ്. (പേജ്- 6)
……………………………..
3- മലമൂത്ര വിസര്‍ജനം നടത്തുമ്പോള്‍ തല മറക്കല്‍ സുന്നത്താണ്. (പേജ്- 11)
………………………………
4- നമസ്കരിക്കുന്നവന്‍ തല മറക്കല്‍ സുന്നത്താണ്. (പേജ്- 16)
………………………………
5- നമസ്കാരത്തിനു പതിനാലു ഫര്‍ളുകളുണ്ട്, ഒന്നാമത്തേത് നിയ്യത്ത്. .... (പേജ്- 17)
………………………………..
6- നിയ്യത്ത്: ഇന്ന നമസ്കാരമാണെന്നും, ഫര്‍ളാണെങ്കില്‍ ഫര്‍ളെന്നും, ആ നമസ്കാരം ഞാന്‍ ചെയ്യുന്നുവെന്നും കരുതലാണ്. അദാഓ ഖളാഓ എന്നും ഇത്ര റകഅത്താണെന്നും ഖിബ് ലക്കു മുന്നിട്ടിട്ടുണ്ടെന്നും, അല്ലാഹു തആലാക്കാണെന്നും പ്രത്യേകം കരുതുന്നതും, നിയ്യത്ത് നാവുകൊണ്ട് ഉച്ചരിക്കുന്നതും നല്ലതാണ്. (പേജ്- 17-18)
………………………………………
7- തക്ബീറത്തുല്‍ ഇഹ്റാം: അല്ലാഹു അക്ബര്‍ എന്ന് പറയുമ്പോള്‍ വിരലുകള്‍ തമ്മില്‍ തൊടാതെ നിവര്‍ത്തിയും കൊണ്ട് കൈപടങ്ങള്‍ ചുമലിന്റെ നേരെ ഉയര്‍ത്തുന്നതും പിന്നെ അവയെ "നെഞ്ചിന്റേയും പൊക്കിളിന്റേയും ഇടയില്‍ വെക്കുന്നതും വലത്തേതു കൊണ്ട് ഇറ്റത്തേതിന്റെ കണ്ണിയില്‍ പിടിച്ചു കൊണ്ടിരിക്കുന്നതും സുന്നത്താണ്മ" . (പേജ്- 18)
………………………………………..
8- സുബ് ഹിന്റെ അവസാനത്തെ ഇ അതിദാലിലും, മുസ്ലിമീങ്ങള്‍ക്ക് വല്ല ആഫത്തും സംഭവിച്ചാല്‍ അഞ്ച നമസ്കാരത്തിന്റേയും അവസാനത്തെ ഇ അതിദാലിലും ഖുനൂത്ത് ഓതല്‍ സുന്നത്താണ്.  (പേജ്- 20-21)
………………………………………….
9- ഒന്നാമത്തെ തശഹ്ഹുദ്,  സുബ്ഹിലും, റമളാന്‍ അവസാനത്തെ പാതിയിലെ വിത് റിലും ഖുനൂത്ത് ഓതല്‍, തശഹ്ഹുദിന്റെയും ഖുനൂത്തിന്റെയും ശേഷം നബിയുടെമേല്‍ സ്വലാത്ത് ചൊല്ലല്‍ എന്നിവ "അബ് ആളു" എന്നു പേരുള്ള പ്രധാന സുന്നത്തുകളാണ്.  ഇവയില്‍ വല്ലതും ഒഴിഞ്ഞു പോയാല്‍ സലാമിന്റെ മുമ്പായി രണ്ട് സുജൂദ് സുന്നത്താകുന്നു. (പേജ്- 26)
……………………………………………
10- നബി(സ്വ) പഠിപ്പിക്കാത്ത സ്വലാത്ത് അതു തന്നെ "സയ്യിദുനാ" എന്നു കൂട്ടിക്കൊണ്ട് സ്വലാത്ത് പഠിപ്പിക്കുന്നു. (പേജ്- 31)
………………………………………………..
11- നബി(സ്വ)യുടെ മേലില്‍ ഇഖാമത്തിന്റെ മുമ്പ് സ്വലാത്ത് ചൊല്ലല്‍ സുന്നത്താണ്. (പേജ്- 33)
…………………………………………..
12- തറാവീഹ്: ഇത് റമളാനില്‍ മാത്രമേയുള്ളൂ, സമയം വിത് റിന്റെ സമയം തന്നെ, ഇത് ഇരുപത് റക് അത്താണ്, എല്ലാ ഈരണ്ട് റക് അത്തിലും സലാം വാജിബുണ്ട്. (പേജ്- 34).
 ----- (1938.ല്‍ ഇറക്കിയ ഏഴാമത്തെ പതിപ്പില്‍ തറാവീഹിന്റെ എണ്ണം എടുത്തുമാറ്റി എന്നത് ശ്രദ്ധേയമാണ്).
.............................................
13- ഫിത്വ് ര്‍ സക്കാത്ത് നല്‍കേണ്ടത് ഭക്ഷണമാണ്. (പേജ്- 47)
…………………………………………………..
14- നോമ്പിന്റെ നിയ്യത്ത് ഏല്ലാ ഓരോ ദിവസവും പ്രത്യേകം ചെയ്യണം, (പേജ്- 48)
<<<<<<<<<<<<<<<<<<<<<<<<<<<<<<
ഇങ്ങനെ പല സത്യങ്ങളും പഴകാല ഒഹാബീ നേതാക്കള്‍ പഠിപ്പിച്ചത് 1923 മുതല്‍ പ്രസിദ്ധീകരണം ആരംഭിച്ച ഒഹാബി മദ് റസാ പാഠപുസ്തകമായ (കിത്താബുന്‍ അവ്വലു ഫില്‍ അമലിയ്യാത്ത്) എന്ന ബുക്കില്‍ 1975 കളില്‍ വരെ പഠിപ്പിച്ചു കൊണ്ടിരുന്നിരുന്നു എന്ന സത്യം വിസ്മരിക്കാവതല്ല.
>>>>>>>>>>>>>>>>>>