page

Sunday, 16 December 2018

തറാവീഹ് നബി തങ്ങൾ പതിനൊന്നാണ് നമസ്കരിച്ചതെന്ന് വഹാബികൾ '

തറാവീഹ് നബി തങ്ങൾ പതിനൊന്നാണ് നമസ്കരിച്ചതെന്ന് വഹാബീ പ്രസിദ്ധീകരണം അൽ മനാർ [2010 ആഗസ്റ്റ് 1 പേജ് 33]

തറാവീഹ് റമളാനിൽ മാത്രമുള്ള ഒരു പ്രത്യേക നിസ്കാരമല്ല.ക്വിയാമുല്ലൈൽ എന്ന പേരിൽ എല്ലാ രാത്രികളിലും ദീർഘനേരം നിന്നു നമസ്കരിക്കേണ്ടുന്ന തഹജ്ജുദിന്റ മറ്റൊരു പേരാണ് തറാവീഹ് .ഈ നമസ്കാരം 11 റകഅത്താണ് തിരുമേനി നമസ്കരിച്ചത്.
ആഇശാ [റ] പറഞ്ഞു- റസൂൽ [സ]
 റമളാനിലോ അല്ലാത്തപ്പോഴോ 11 റകഅത്തിൽ അധികരിപ്പിക്കാറുണ്ടായിരുന്നില്ല. അദ്ധേഹം 4 റകഅത്ത് നമസ്കരിക്കും.അതിന്റെ ഭംഗിയോ ദൈർഘ്യമോ നീ ചോദിക്കരുത്.പിന്നെയും 4 റകഅത്ത് നമസ്കരിക്കും.അതിന്റെ ഭംഗിയോ ദൈർഘ്യമോ നീ ചോദിക്കരുത്.പിന്നെ 3 റകഅത്ത് നമസ്കരിക്കും. തുടർന്ന് ആഇശ[റ] പറഞ്ഞു.അപ്പോൾ[വിത്ർ നിസ്കരിക്കാതെ കിടക്കുമ്പോൾ] ഞാൻ ചോദിച്ചു.റസൂലേ ,വിത്ർ നിസ്കരിക്കും മുമ്പ് ഉറങ്ങുകയാണോ?.അവിടുന്ന് പറഞ്ഞു.എന്റെ കണ്ണുകളേ ഉറങ്ങൂ.എന്റെ മനസ് ഉറങ്ങുകയില്ല [ബുഖാരി മുസ്ലിം]

അൽ മനാർ [2010 ആഗസ്റ്റ് 1 പേജ് 33]