page

Thursday, 6 December 2018

അൽ മനാറും മുജാഹിദുകളും !

ഒഹാബീ മതക്കാരുടെ തമാശകളും കൂടെ കുറേ അബദ്ധങ്ങളും:-
" അല്‍ മനാര്‍ മാസിക" ആധികാരിക പ്രസിദ്ധീകരണം ! , മുജാഹിദ് പ്രസ്ഥാനത്തിന്റെ ശക്തി ദുര്‍ഗ്ഗം !! (അല്‍ മനാര്‍ മാസിക)
.........................................................................
1- ഖുറാഫാത്തുകളുടെ ഊരാകുടുക്കില്‍ നിന്നു മുസ്ലിം കേരളത്തെ വിമോചിപ്പിക്കുകയും, മതജീവിതത്തിന്റെധാര ഖുര്‍ആനിലേക്കും സുന്നത്തിലേക്കും തിരിച്ചുവിടുകയും ചെയ്യുന്നതില്‍ ഇസ്ലാഹീ പ്രസ്ഥാനങ്ങള്‍ക്ക് പൊതുവായും, കേരള നദ്വത്തുല്‍ മുജാഹിദീന്നു വിശേഷിച്ചും താങ്ങും തണലുമായി വര്‍ത്തിച്ച ശക്തി ദുര്‍ഗ്ഗമാണ് "അല്‍മനാര്‍ മാസിക".......
2- ആദ്യ ലക്കത്തില്‍ രേഖപ്പെട്ട ആശയങ്ങല്‍ തന്നെ മാറ്റത്തിരുത്തങ്ങളും പുതിയ വ്യാഖ്യാനങ്ങളും കൂടാതെ അവസാന ലക്കത്തിലും ആവര്‍ത്തിക്കാന്‍ കഴിയുമാര്‍ ആദര്‍ശസ്ഥിരതയും ആത്മാര്‍ത്ഥതയും പുലര്‍ത്തിയ പത്രവും "അല്‍മനാര്‍" തന്നെ. എന്തു കൊണ്ടെന്നാല്‍ അല്‍മനാറിന്റെ അവലംബവും അശ്രയവും പരിശുദ്ദ ഖുര്‍ആനും തിരു സുന്നത്തുമത്രെ. മാറ്റമില്ലാത്ത രണ്ടു പ്രസ്ഥാനങ്ങള്‍ . .............
3- ഇസ്ലാമിനെ കുറിച്ചും ഇസ്ലാമിന്റെ എല്ലാ വശങ്ങളെ കുറിച്ചും ആധികാരികമായി പഠിക്കാനും മനസ്സിലാക്കാനും പറ്റുന്ന ഒരു പത്രമെന്നവകാശപ്പെടാന്‍ " അല്‍മനാറി" ന്നു അര്‍ഹതയുണ്ട്. ......
(അല്‍മനാര്‍: ലക്കം: 1 , വാള്യം: 30 , 1984 മെയ്) 
..................
വൈരുധ്യങ്ങളുടെ വ്യത്യസ്ത തൗഹീദുകളുടേയും കൂടാരമായി മാറിയ ഒഹാബീ പ്രസ്ഥാനം മാറിയ ഈ സാഹചര്യത്തില്‍ ഈ അല്‍ മനാറിന്നു പ്രസക്തി ഏറെയുണ്ട്. !! ???
....................................................






ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com