page

Monday, 31 December 2018

ഖുത്ബിയ്യത്ത്- സംശയ നിവാരണം[വീഡിയോ]

*ഖുത്ബിയ്യത്തിന്റെ ആരംഭത്തിൽ സുന്നികൾ ഫാതിഹ ഓതി ഹദ് യ ചെയ്യുന്ന ജിന്നുകളുടെ പ്രത്യേകതയെന്ത്?*
👇👇👇👁👁👁
https://youtu.be/aBSZ1q7L3Sg
*അലവി സഖാഫി-വല്ലപ്പുഴ മുഖാമുഖം*



*ഖുത്ബിയ്യത്ത് അച്ചടിക്കുന്നത് മുജാഹിദുകളെന്ന് മൗലവി തുറന്ന് സമ്മതിക്കുന്നു ❗*
👇👇👇👁👁👁🤭
https://youtu.be/nWNuraI7hR0

🌷മാല മൗലിദുകളും ഖുത്തുബിയ്യത്തും കൊടിയ ശിർക്കാണെന്നാണ് വഹാബികളുടെ വിശ്വാസം. എന്നാൽ അവ ഉൾക്കൊള്ളുന്ന മൗലിദ് കിതാബുകളും ഏടുകളും അച്ചടിക്കുന്നത് വഹാബീ പ്രസ്സിൽ നിന്നാണെന്ന് അലവി സഖാഫിയുടെ മുന്നിൽ തുറന്ന് സമ്മതിച്ച് നാസർ സലഫിയും കൂട്ടുകാരായ വഹാബികളും... ''ശിർക്ക് ''ആണെന്ന് പറഞ്ഞ് ഒരു വശത്ത് ആളെപ്പറ്റിക്കുകയും മറുവശത്ത് ലോഡ് കണക്കിന് അച്ചടിച്ച് വിറ്റ് കാശുണ്ടാക്കുകയും ചെയ്യുന്നതാണ് ഞമ്മടെ നവോത്ഥാനത്തിന്റെ ട്രെന്റ്... ഇക്കഥകളൊന്നുമറിയാതെ പാവം കുഞ്ഞാടുകൾ- അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച്  പിന്നെയും മുന്നോട്ട്...❗🤭

വല്ലപ്പുഴ മുഖാമുഖത്തിൽ നിന്നുള്ള കാഴ്ച...! മുഖാമുഖങ്ങൾ സുന്നികൾ നടത്തിയാലും വഹാബികൾ നടത്തിയാലും ആദർശമില്ലായ്മ മൂലം കണ്ടം വഴി ഓടാൻ വഹാബീ മൗലവിമാരുടെ ജന്മമിനിയും ബാക്കി...😄😄😄


*എല്ലാ സഹായവും അല്ലാഹുവിൽ നിന്നെങ്കിൽ പിന്നെന്തിന് മഹാത്മാക്കളെ വിളിക്കണം-അലവി സഖാഫി*
👇👇👇👁👁👁
https://youtu.be/AWSQzx-02V4
 *ഖുത്ബിയ്യത്തിൽ സുന്നികൾ തൗഹീദ് ഉറപ്പിക്കുന്നു-എല്ലാ സഹായവും അല്ലാഹു വിൽ നിന്ന് മാത്രം*,
*എങ്കിൽ പിന്നെന്തിനാണ്  മഹാത്മാക്കളെ വിളിക്കുന്നത്...?*
*മുജാഹിദ് മൗലവിയുടെ ക്ലിപ്പ് സഹിതം മറുപടി*
*വല്ലപ്പുഴ മുഖാമുഖം*


*ഖുത്ബിയ്യത്തിൽ ശൈഖ് ജീലാനിയെ ദൈവമാക്കുന്നെന്നോ-അലവി സഖാഫി-വല്ലപ്പുഴ മുഖാമുഖം*
👇👇👇👁👁👁
https://youtu.be/u3OitfTQqGs




*മുഹ്യിദ്ധീൻ ശൈഖാണ് മഴ വർഷിപ്പിക്കുന്നതെന്ന് ഖുത്ബിയ്യത്തിലുണ്ടോ ?-വഹാബീ മൗലവിമാരുടെ ആരോപണങ്ങൾക്ക് മറുപടി-അലവി സഖാഫി-വല്ലപ്പുഴ മുഖാമുഖം*
👇👇👇👁👁👁
https://youtu.be/3Iv56Qae8ls


വക്കം മൗലവിയുടെ തൗഹീദ് വഹാബീ നവോത്ഥാനം വെട്ടിമാറ്റി !




വക്കം മൗലവിയെ കുറിച്ച്‌ മുജാഹിദ് നേതാവ് എഴുതിയ ജീവ ചരിത്ത്രതില്‍ കള്ളക്കളി, "വിഷമിറക്കാന്‍ മൗലവിയെ കൊണ്ട് വെള്ളം ജപിപ്പിക്കാറുണ്ടായിരുന്നു" എന്ന ഭാഗം വെട്ടി


കോഴിക്കോട്: 'സ്വദേശാഭിമാനി' പത്രത്തിന്റെ ഉടമയും സ്വാതന്ത്രസമര സേനാനിയുമായിരുന്ന വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയെ കുറിച്ചു മുജാഹിദ് നേതാവ് എഴുതിയ ജീവ ചരിത്രത്തില്‍ മൗലവിയെ കുറിച്ചുള്ള പ്രധാനപ്പെട്ട ചരിത്ര ഭാഗം വെട്ടിമാറ്റി. മുജാഹിദ് മര്‍കസു ദഅ്‌വ വിഭാഗം നേതാവും എഴുത്തുകാരനുമായ മുജീബുറഹ്മാന്‍ കിനാലൂര്‍ എഴുതിയ 'പൗരോഹിത്യം വേണ്ട, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി' എന്ന പുസ്തകത്തിലാണ് ചരിത്ര ഭാഗം വികൃതമാക്കി നല്‍കിയിരിക്കുന്നത്.

പുസ്തകത്തിന്റെ അവസാനം കൊടുത്ത അനുബന്ധത്തില്‍ വക്കം മൗലവിയെ കുറിച്ച്‌ അമ്ബതുകളില്‍ കെ.എം സീതി സാഹിബ് എഴുതിയ ലേഖനം ചേര്‍ത്തിട്ടുണ്ട്. ആ ലേഖനത്തില്‍ 'വിഷമേറ്റാല്‍ അത് ഇറക്കാന്‍ മൗലവി സാഹിബിനെ കൊണ്ടു വെള്ളം ജപിപ്പിച്ച്‌ കൊണ്ടു പോവുക എന്നുള്ളത് സ്ഥലത്തെയും പരിസരങ്ങളിലെയും ഹിന്ദുക്കളുടെ സാധാരണ പതിവായിരുവെന്നാണ് മൂല കൃത്യയിലുള്ളത് . ഇതില്‍ ' വെള്ളം ജപിപ്പിച്ച്‌ കൊണ്ടുപോകുക ' എന്ന ഭാഗം ഒഴിവാക്കിയാണ് മുജീബ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്.

മന്ത്രിച്ചു വെള്ളത്തില്‍ ഊതിയുള്ള ചികിത്സ മൗലവി നടത്തിയിരുന്നു എന്നും ഹിന്ദു സമൂഹത്തിലെ ആളുകള്‍ വരെ വന്നിരുന്നുവെന്നുമുള്ള സീതി സാഹിബിന്റെ ലേഖനത്തിലെ പ്രധാന ഭാഗമാണ് മുജീബു റഹ്മാന്‍ കിനാലൂര്‍ വെട്ടിക്കളഞ്ഞത്. ' വെള്ളം ജപിച്ച്‌ കൊണ്ടുപോകുക ' എന്ന ഭാഗം കൃത്യമായി തങ്ങളുടെ ഇപ്പോഴുള്ള ആശയത്തിനു എതിരായതിനാല്‍ പുനപ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. മുട്ടില്‍ WMO കോളജിലെ മലയാളം അധ്യാപകനായ ഡോ. ശഫീഖ് വഴിപ്പാറയാണ് പുസ്തകത്തിലെ ചരിത്ര വക്രീകരണം കണ്ടെത്തി തന്റെ ഫെയ്‌സ്ബുക്ക് പേജിലിട്ടത്.

ഡോ. ശഫീഖ് വഴിപ്പാറയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വക്കം മൗലവിയും മന്ത്രിച്ചൂത്തും
...........
കണ്ണൂരില്‍ നടക്കുന്ന കൈരളി ബുക്‌സിന്റെ പുസ്തക മേളയില്‍ നിന്ന് ഇന്നലെയാണ് മുജീബ് റഹ്മാന്‍ കിനാലൂര്‍ ഋാാമൃ ഗശിമഹൗൃ എഴുതിയ വക്കം മൗലവിയുടെ ജീവചരിത്രം വാങ്ങിയത്.

വക്കം മൗലവി ഒരു ഇഷ്ടവിഷയം ആയതു കൊണ്ടു തന്നെ, ഇന്ന് ഈ പുസ്തകത്തിന്റെ മുന്നില്‍ പ്രതീക്ഷയോടെ ഇരുന്നു.

ഒരു കാര്യം മാത്രം സൂചിപ്പിക്കാം.
പുസ്തകത്തിന്റെ അവസാനം കൊടുത്ത അനുബന്ധത്തില്‍ വക്കം മൗലവിയെ കുറിച്ച്‌ അമ്ബതുകളില്‍ കെ.എം സീതി സാഹിബ് എഴുതിയ ലേഖനവുമുണ്ട്.
ആ ലേഖനത്തില്‍ 'വിഷമേറ്റാല്‍ അത് ഇറക്കുവാന്‍ മൗലവി സാഹിബിനെ കൊണ്ടുപോവുക എന്നുള്ളത് സ്ഥലത്തെ പരിസരങ്ങളിലെയും ഹിന്ദുക്കളുടെ ഒരു സാധാരണ പതിവായിരുന്നു.' എന്ന ഭാഗത്ത് മൂല ലേഖനത്തിലുള്ള ' വെള്ളം ജപിപ്പിച്ച്‌ കൊണ്ടുപോകുക ' എന്ന ഭാഗം വിട്ടു കളഞ്ഞിരിക്കുന്നു.
ഈ പൂര്‍ണ ഭാഗം നേരത്തേ വായിച്ചതു കൊണ്ട് ഓര്‍മ വന്നതാണ്. 1998 ല്‍ ഇറങ്ങിയ പ്രബോധനം നവോത്ഥാന പതിപ്പില്‍ 50 കളില്‍ സീതി സാഹിബ് എഴുതിയ ലേഖനം പുനപ്രസിദ്ധീകരിച്ചിരുന്നു.
അതിലെ ചില ഖണ്ഡികകളൊക്കെ പുസ്തകത്തില്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഒരു വാക്യത്തിനിടയില്‍ നിന്ന് എങ്ങനെ പ്രധാനപെട്ട ഈ ആശയം വിട്ടു പോയി.

മുമ്ബ്, പച്ചക്കുതിരയില്‍ വക്കം മൗലവിയെ കുറിച്ച്‌ സൈനുദ്ദീന്‍ മന്ദലാംകുന്ന് എഴുതിയ ലേഖനത്തിലും മൗലവിയുടെ മന്ത്രിച്ചൂത്തിനെ കുറിച്ച്‌ പറഞ്ഞിരുന്നു.

വക്കം മൗലവി മന്ത്രിച്ചുതിയിരുന്നുവെന്ന് സീതി സാഹിബ് പറഞ്ഞ രേഖയെയാണ് ഈ ജീവചരിത്ര പുസ്തകം മായ്ച്ചു കളയാന്‍ ശ്രമിച്ചിരിക്കുന്നത്.
സമഗ്രമായി പഠിച്ചു അവതരിപ്പിക്കേണ്ട ബഹുമുഖ പ്രതിഭയാണ് വക്കം മൗലവി.
കേവലം സംഘടനാ മുറിക്കുള്ളില്‍ ഒതുക്കി അന്വേഷിക്കേണ്ട വിഷയമല്ല ആ വ്യക്തിത്വം.


പി കെ എം അബ്ദുറഹ്മാന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്....

വക്കം മൗലവിയുടെ വിഷ  ചികിത്സകള്‍

------------------
വക്കം മൗലവിയെ കുറിച്ചുള്ള കെ എം സീതി സാഹിബിന്റെ ലേഖനം നേരത്തെ വായിച്ചിരുന്നെങ്കിലും ശഫീഖ് വഴിപ്പാറയുടെ പോസ്റ്റില്‍ നിന്നാണ്,  മുജീബുര്‍റഹ്മാന്‍ കിനാലൂരിന്റെ(എമ്മാര്‍ കിനാലൂര്‍) ആ കൗശലം മനസ്സിലായത്.
വിഷമേറ്റാല്‍ അത് ഇറക്കുവാന്‍ മൗലവി സാഹിബിനെക്കൊണ്ട് ''വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക'' എന്നുള്ളത് സ്ഥലത്തെയും പരിസരങ്ങളിലെയും ഹിന്ദുക്കളുടെ ഒരു സാധാരണ പതിവായിരുന്നു എന്നാണ് കെ എം സീതി സാഹിബിന്റെ ലേഖനത്തിലുള്ളത്. എന്നാല്‍ അത് മുജീബുര്‍റഹ്മാന്‍ ഉദ്ധരിച്ചത് ഇങ്ങനെ: വിഷമേറ്റാല്‍ അത് ഇറക്കുവാന്‍ മൗലവി സാഹിബിനെ കൊണ്ടുപോകുക എന്നുള്ളത് സ്ഥലത്തെ പരിസരങ്ങളിലെയും ഹിന്ദുക്കളുടെ ഒരു സാധാരണ പതിവായിരുന്നു.  ''വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക'' എന്നത് മുജീബുര്‍റഹ്മാന്‍ വിട്ടുകളഞ്ഞു.
സലഫീ - സുന്നീ സംവാദ ചരിത്രം ശ്രദ്ധിച്ചവര്‍ക്ക് ഇങ്ങനെ  വിട്ടുകളയുന്നതിലും കൂട്ടിച്ചേര്‍ക്കുന്നതിലുമൊന്നും അതിശയം തോന്നിക്കൊള്ളണമെന്നില്ല. (പണ്ട് 'ല' എന്ന അക്ഷരമായിരുന്നല്ലോ ഒരു മൗലവി വിട്ടത്. ഇപ്പോള്‍ വാക്കുകള്‍ തന്നെയായി. കുറച്ചുകൂടി കഴിഞ്ഞാല്‍ സെന്റന്‍സും പുസ്തകങ്ങളും കാണാതായിക്കൂടായ്കയില്ല.)  എന്നാല്‍, എങ്ങനെയാണ് കേരള മുസ്‌ലിം നവോത്ഥാനത്തിന് സലഫീ വിഷബാധയേറ്റതെന്ന് മനസ്സിലാക്കാന്‍ കൂടി ഉപകരിക്കുന്നതാണ് മുജീബീന്റെ നടപടി.
ഇത് വായിച്ച് നമ്മുടെ നവോത്ഥാന നായകന്‍ നല്ലൊരു വിഷചികിത്സകന്‍ കൂടിയായിരുന്നു എന്ന് ആരെങ്കിലും വിചാരിക്കുന്നെങ്കില്‍ വിചാരിക്കട്ടെ എന്നു കരുതിക്കാണണം. ഏതായാലും വക്കം മൗലവി  വലിയൊരു പാമ്പ് പിടുത്തക്കാരനായിരുന്നു എന്ന്  പറയാതിരുന്നത് ഭാഗ്യമായി.
വക്കം മൗലവി വിഷചികിത്സയില്‍ വിദഗ്ധനാണെന്ന് മനസ്സിലായി. അപ്പോള്‍ മുജീബുര്‍റഹ്മാന്‍ എന്തിലൊക്കെ വിധഗ്ദനാണ് എന്നാണല്ലോ അദ്ദേഹത്തിന്റെ പ്രവര്‍ത്തി തന്നെ വ്യക്തമാക്കുന്നത്.
പലമാതിരി ആരോപണങ്ങളാല്‍ പ്രതിരോധത്തിലായ ഇന്നത്തെ അന്തരീക്ഷത്തില്‍ അല്ലെങ്കിലും കേരളത്തിലെ സലഫികള്‍ ഇങ്ങനെ ചിലതൊക്കെ വെട്ടിക്കളഞ്ഞും മായ്ച്ചുകളഞ്ഞുമല്ലാതെ എങ്ങനെയാണ് നിന്ന്പിഴക്കുക? ഇനിയും ഇറങ്ങാത്ത എത്രയെത്ര വിഷങ്ങള്‍ അവര്‍ക്ക് ഇങ്ങനെ ഇറക്കാനുണ്ടാകും? അതിന് വക്കം മൗലവിയില്ലെങ്കിലും അതിലും സമര്‍ഥരായ പിന്മുറക്കാരുണ്ടല്ലോ എന്നാലോചിക്കുമ്പോഴാണ് ഒരു സമാധാനം.
 ✍ Abdurahman Pkm[FB പോസ്റ്റ്]

👇👇👇👁👁👁
http://www.sirajlive.com/2019/01/01/347263.html

👇👇👇👁👁👁
http://dhunt.in/5ikyz?s=a&ss=wsp




വഹാബിത്തൗഹീദിന്റെ വ്യത്യസ്ത എപ്പിസോഡുകൾ സ്വന്തം മൗലവി തന്നെ പറയട്ടെ !

ഇതാണ് സാറേ ഞമ്മള് പറഞ്ഞ ആ നവോത്ഥാനം...😄😄😄
വഹാബിത്തൗഹീദിന്റെ വ്യത്യസ്ത എപ്പിസോഡുകൾ സ്വന്തം മൗലവി തന്നെ പറയട്ടെ ...!
നജ്ദിയൻ തൗഹീദിന്റെ വെള്ളക്കൊട്ടാരം പണിയാനിറങ്ങിത്തിരിച്ച വഹാബികൾ ഒരു നൂറ്റാണ്ടോടടുക്കുമ്പോൾ 2012 ലൊരു തൗഹീദ്-2013 ൽ മറ്റൊരു തൗഹീദ്-അണികൾക്കൊരു തൗഹീദ്-നേതാക്കൾക്ക് മറ്റൊരു തൗഹീദ്-അകത്തൊരു തൗഹീദ്-പുറത്ത് മറ്റൊരു തൗഹീദ്.... എന്ന രൂപത്തിൽ ...ആകെപ്പാടെ,ആണവായുധത്തിൽ ആറ്റംബോംബിട്ട പ്രതീതി...!
ഓരോ ദിവസവും മാറി മറിയുന്ന വഹാബീ തൗഹീദ് ,വഹാബീ മൗലവി തന്നെ പറയുമ്പോൾ ,
ഇത്തരം മനുഷ്യ നിർമിത തൗഹീദുകളിൽ വിശ്വസിച്ച് പരലോകം രക്ഷപെടുത്താമെന്ന് വിശ്വസിക്കാൻ മാത്രം മണ്ടൻമാരല്ല സാറേ  മുസ്ലിംകൾ ...!
*ഓരോ ദിവസവും മാറി മറിയുന്ന വഹാബീ തൗഹീദ് മൗലവി തന്നെ പറയട്ടെ ❗*
👇👇👇👁👁👁
https://youtu.be/M1KHzwX7PFM

പരിഷ്കർത്താക്കളെ അടിച്ചു മാറ്റുന്ന വഹാബികൾ !

*മക്തി തങ്ങളും ചാലിലകത്തും പിന്നെ ദേശാഭിമാനിയും കൂടെ ചന്ദ്രികയും*

*ദേശാഭിമാനിയുടെ കണ്ടെത്തലുകള്‍ ..!!!*

*-----------------------------*

*" സനാഉള്ള മക്തി തങ്ങളും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും മാഹിന്‍ ഹമദാനിയും വക്കം മൗലവിയും സീതി സാഹിബും കെട്ടിപ്പടുത്തഐക്യ പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം " (ദേശാഭിമാനി മുഖപ്രസംഗം: O7.01.2003)*

*ചന്ദ്രിക കണ്ടെത്തിയത് ...!*

*----------------------------*

*"1924-ല്‍ രൂപം കൊണ്ട കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിന്നാണ് മുജാഹിദ് പ്രസ്ഥാനം വിപുലപ്പെടുന്നത്.മക്തി തങ്ങള്‍, വക്കം മൗലവി, ചാലിലകത്ത് കുഞ്ഞഹമ്മദ്ഹാജി, കെ.എം.മൗലവി, സീതീ സാഹിബ് മുതലായവര്‍ നേതൃത്വം നല്‍കിയ സംഘടന.. " ( ചന്ദ്രിക മുഖപ്രസംഗം 20.12.2016)*
*പത്രത്തിൽ മുഖപ്രസംഗം സംഘടനകളിൽ നിന്ന് എഴുതി വാങ്ങി പ്രസിദ്ധീകരിക്കുമ്പോൾ, മറ്റുള്ളവരുടെ ചെലവിൽ ചരിത്രം വക്രീകരിച്ചു കിട്ടുന്ന സുഖം ആസ്വദിക്കുന്നവരുടെ വരട്ടു ബുദ്ധി പത്രാധിപർ ഓർത്തു കാണില്ല.*

*മുജാഹിദ് പ്രസ്ഥാനം രൂപപ്പെടുന്നത് 1924 ലാണ്. മക്തി തങ്ങൾ മരിക്കുന്നത് 1912 ലും ചാലിലകത്ത് 1919 ലുമാണ്'.*


*വക്കം അബ്ദുൽ ഖാദർ മൗലവിയിൽ (1873-1932) നിന്നാണ് ഇസ്ലാഹി പ്രസ്ഥാനം രൂപപ്പെടുന്നത് എന്നും പ്രഥമ പ്രബോധകൻ മൗലവി ആയിരുന്നു എന്നും മുജാഹിദിൻറെ തന്നെ പ്രസിദ്ധീകരണങ്ങളായ( മിശ്കാത്തുൽ ഹുദാ മാസിക 1959 സപ്തംബർ, അൽമനാർ 19 95 ജൂൺ) പറയുന്നു.*

*സുന്നീ ആശയക്കാരനായിരുന്ന സനാഉല്ലാ മക്തി തങ്ങളുടെ തവസ്സുൽ കാണുക:*

*------------------------------------*

*"മുഹമ്മദ് നബി (സ) യുടെ തിരുപ്പേരാശ്രയം കൊണ്ട് ആദം (അ) ചെയ്ത പിഴയെ പൊറുത്ത് രക്ഷിച്ചത് പോലെ എന്റെ എല്ലാ പാപങ്ങളേയും മുഹമ്മദ് എന്ന ആശ്വാസ പ്രദൻറെ അനുചാര ഹേതുവായി ക്ഷമിക്കുകയും എന്നെ സദാദി വിജയനാക്കി രക്ഷിക്കുകയും ചെയ്യേണമേ " ( മക്തി തങ്ങൾ: സമ്പൂർണ്ണ കൃതികൾ പേ: 182)*

*ചാലിലകത്തിൻറെ 'അമലിയ്യാത്തി'ൽ സുബ്ഹി നിസ്കാരത്തിലെ ഖുനൂത്തിനെ (പേ: 87) യും തസ്ബീഹ് നിസ്കാരത്തേ (പേ: 11 ) യും ശരി വെക്കുന്ന പൂർണ്ണ ശാഫിഈ മദ്ഹബ് പ്രകാരമാണ് - . .ചാലിലകത്തിൻറെ ജനാസ മറമാടിയത് തിരൂരങ്ങാടി തറമ്മൽ പള്ളിയിലാണ്. മരണാനന്തരം 40 ദിവസം ഖത്തപ്പുര കെട്ടി ഖുർആൻ ഓതിയിരുന്നു.കെ.എം.മൗലവി അതിന് സാക്ഷിയാണ്.*

*മുജാഹിദ് പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത 2 പരിഷ്കർത്താക്കളെ അടിച്ചുമാറ്റാനുള്ള ശ്രമം സ്വന്തം നേതാക്കളിലെ "പരിഷ്കാരം "നവീന വാദം മാത്രമായത് കൊണ്ടാണ്. നവീന ആശയത്തിന്റെ പുനഃരാവിഷ്കാരമല്ല നവോത്ഥാനം എന്നോർക്കണം.* .വക്രീകരണ പണി ചരിത്ര പഠനത്തിന്റെ കുറവെന്ന് കരുതി ക്ഷമിക്കാം . പറഞ്ഞത് ആരെന്നും പറയുന്നതിലെ ലക്ഷ്യവും നന്നായി മനസ്സിലാകുന്ന ജനങ്ങളാണ് കേരളീയര്‍ ...*
പരിഷ്കർത്താക്കളെ അടിച്ചുമാറ്റി നജ്ദിയൻ തൗഹീദിന്റെ വെള്ളക്കൊട്ടാരം പണിയാനിറങ്ങിത്തിരിച്ച വഹാബികൾ ഒരു നൂറ്റാണ്ടോടടുക്കുമ്പോൾ 2012 ലൊരു തൗഹീദ്-2013 ൽ മറ്റൊരു തൗഹീദ്-അണികൾക്കൊരു തൗഹീദ്-നേതാക്കൾക്ക് മറ്റൊരു തൗഹീദ്.... എന്ന രൂപത്തിൽ ... ആണവായുധത്തിൽ ആറ്റംബോംബിട്ട പ്രതീതി...!
*ഓരോ ദിവസവും മാറി മറിയുന്ന വഹാബീ തൗഹീദ് മൗലവി തന്നെ പറയട്ടെ ❗*
👇👇👇👁👁👁
https://youtu.be/M1KHzwX7PFM
ഇത്തരം മനുഷ്യ നിർമിത തൗഹീദുകളിൽ വിശ്വസിച്ച് പരലോകം രക്ഷപെടുത്താമെന്ന് വിശ്വസിക്കാൻ മാത്രം മണ്ടൻമാരല്ല മുസ്ലിംകൾ ...!

കുടുംബ ജീവിതം-വീഡിയോ ഗ്യാലറി

1-
*കുട്ടികൾക്ക് ഓർമ്മ ശക്തി ലഭിക്കാൻ ഉമ്മമാർ ചെയ്യേണ്ടത്-നൗഫൽ സഖാഫി കളസ*
👇👇👇👁👁👁
https://youtu.be/DmqXKU1mOX4

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
2-
*മാറ് മറക്കാതെ ഷാൾ ചുറ്റുന്ന സ്ത്രീകൾ-ഹാഫിള് മസ്ഊദ് സഖാഫി*
👇👇👇👁👁👁
https://youtu.be/hB0cDcKzqSc

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
3-
*ഒന്നിനും സമയം ഇല്ലാത്ത ഭർത്താവിനോട്-നൗഫൽ സഖാഫി കളസ*
👇👇👇👁👁👁
https://youtu.be/M6Q3ofv6ed8

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
4-
*നമ്മുടെ മക്കൾ കൈവിട്ട് പോകാതിരിക്കാൻ- നൗഫൽ സഖാഫി കളസ*
👇👇👇👁👁👁
https://youtu.be/xWR999ZUBZc

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
5-
*ഭർത്താക്കൻമാരെ ദേഷ്യം പിടിപ്പിക്കുന്ന മൂന്ന് തരം സംസാര രീതികൾ-ഡോ മുഹ്സിൻ*
👇👇👇👁👁👁
https://youtu.be/PFhs-xTlRxk

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
6-
*നല്ല ഭർത്താവാകാൻ ആഗ്രഹമുണ്ടെങ്കിൽ ,കുടുംബ ജീവിതത്തിലെ സന്തോഷത്തിന് - കൂറ്റമ്പാറ ഉസ്താദ്*
👇👇👇👁👁👁
https://youtu.be/pCw3wknUvzU

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

Friday, 28 December 2018

മൊബൈൽ ആപുകൾ !

സുന്നീ മൻസിൽ-അദ്കാർ ആപ്ളിക്കേഷൻ
*👍ഇത് കണ്ടോ‼⁉🔥*

⚠⚠👇👇👇⚠ ⚠

🎁ഒട്ടനവധി *അദ്കാറുകൾ,മൗലിദുകൾ,ബൈത്തുകള്‍,സ്വലാത്തുകള്‍* അങ്ങനെ തുടങ്ങി എല്ലാം ഇനി ഒരു കുടക്കീഴിൽ,☂☂
🅾 🅾 🅾 🅾 🅾
   👇 👇 👇
*‼Notice:-* March 20, 2017 ഇന് അപ്‌ലോഡ്‌ ചെയ്ത "Sunni Manzil Full" App ഇല്‍ പഴയ സുന്നി മന്‍സിലിലെ ചില അദ്കാറുകള്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന കാരണത്താല്‍ ഇപ്പോള്‍  എല്ലാം ഉള്‍പ്പെടുത്തിയാണ്  പുതിയ UPDATE

🔺🔺🔺🔺🔺🔺🔺

*⏰Last Update On: Sunday 16-4-2017*


_👉ഭാഗം *ഒന്നും രണ്ടും* ഒത്തൊരുമിപ്പിച്ച്  കൊണ്ട്  👈_
*‼👉പുതിയ 📲 Sunni Manzil-Adkar App 📲*  ഇപ്പോള്‍ *Android* ഇലും *iphone* ഇലും  ലഭ്യമാണ്.
 ➖🚫➖🚫➖🚫➖🚫➖
     🚥🚥🚥🚥🚥

*❓സുന്നി മന്‍സിലില്‍ എന്തൊക്കെ ഉള്‍ക്കൊണ്ടിട്ടുണ്ട് ❓❓*
      〰〰〰〰〰〰

🔹ഔറാദുകള്‍ 🔹ബൈത്തുകള്‍  🔹ദിക്റുകള്‍ 🔹ദുആകള്‍ 🔹ഖുര്‍ആന്‍  🔹സ്വലാത്ത് 🔹മാലപ്പാട്ടുകള്‍ 🔹റാത്തീബുകള്‍ 🔹മൌലിദുകള്‍ 🔹നിസ്കാരാനന്തര ദിക്റുകള്‍  🔹ഖസീദകള്‍  🔹ഖുതുബിയ്യത് 🔹ഉംറ അദ്കാര്‍ *(New)*  🔹Thasbeeh Counter *(New)* 🔹അങ്ങനെ തുടങ്ങി എല്ലാം ...

     🚥🚥🚥🚥🚥

*❓ഈ App എങ്ങനെ ഡൌണ്‍ലോഡ് ച്ചെയ്യാം❓❓*
   👇👇👇👇👇

ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.

     *🔰Android🔰*

1⃣ 🔷 http://tiny.cc/Play-Store-LINK-1

2⃣ 🔶 http://tiny.cc/Play-Store-LINK-2

3⃣ 🔶 or Search *"Sunni Manzil"* in Play Store


     *🔰IPHONE🔰*

1⃣🔷 http://tiny.cc/App-Store-Link

2⃣🔶 or Search *"Sunni Manzil"* in App Store

    🔴➖➖➖➖➖🔵

🌹🌷🌼🌸💐🌹🌷🌼🌸💐

*😊ഈ App നിങ്ങളുടെ സുഹുര്ത്തുക്കള്‍,ബന്ധുക്കള്‍ തുടങ്ങിയവരിലേക്ക് ഷെയര്‍ ചെയ്യുമല്ലോ😊*

നിങ്ങള്‍ കാരണം ഒരാള്‍ ഷെയര്‍ ചെയ്തെങ്കില്‍ /ദിക്ര്‍ ചൊല്ലിയെങ്കില്‍ അതിന്റെ പ്രതിഫലം *ഖിയാമത്ത് നാള്‍ വരെ നിങ്ങളുടെ ഖബറില്‍ എത്തിച്ചേരും*..
⚠❗⚠❗⚠❗⚠❗⚠❗

من دل على خير فله مثل أجر فاعله
(حديث شريف )
ആരെങ്കിലും ഒരു നൻമ അറിയിച്ചു കൊടുത്താൽ അവനും അത് പ്രവർത്തിക്കുവനും പ്രതിഫലത്തിൽ സമാനമാണ്
( നബി വചനം)





FB യൂ ട്യൂബ് ഡൗൺലോഡർ ആപ് -



👇👇👇👁👁👁

👇👇👇👁👁👁

https://videoder.en.uptodown.com/android/download



സ്നാപ് ട്യൂബ് ഡൗൺലോഡർ
👇👇👇👁👁👁



സിറാജ്‌ലൈവ് ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കി...
Read more ► http://bit.ly/2RlzLHS
Install here ► https://goo.gl/o7kYpn

Wednesday, 26 December 2018

എന്തുകൊണ്ട് സുന്നികളാരും ഹിജ്‌റ പോകുന്നില്ല?

കേരളത്തിലെ മുസ്ലിം ചലനങ്ങളെ വളരെ അടുത്തുനിന്ന് നിരീക്ഷിക്കുന്ന പത്രപ്രവര്‍ത്തകനാണ് എം.പി പ്രശാന്ത്. ടൈംസ് ഒഫ് ഇന്ത്യയിലാണ് ഇപ്പോള്‍. ജനിച്ചുവളര്‍ന്നതും ജോലിചെയ്യുന്നതും മലബാറിലാണ്. അതുകൊണ്ടുതന്നെ മുസ്ലിംകള്‍ അന്യരല്ല. അവര്‍ക്കിടയിലെ ശാഖാപരമായ ഭിന്നതകളും കര്‍മശാസ്ത്ര തര്‍ക്കങ്ങളുമെല്ലാം അറിയാം. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന മറ്റേതൊരാളെയുംപോലെ നവോന്ഥാനപ്രസ്ഥാനങ്ങളെന്ന് പറയപ്പെടുന്ന മുസ്ലിംസംഘടനകളോട് പ്രത്യേക താല്‍പര്യമായിരുന്നു.

 സുന്നികള്‍ യാഥാസ്തികരും മുജാഹിദുകള്‍ പരിഷ്‌കരണവാദികളും എന്ന സമവാക്യത്തില്‍ നല്ലൊരളവോളം വിശ്വാസിച്ചിരുന്നു. അങ്ങനെ കഴിഞ്ഞുപോരുമ്പോഴാണ് കേരള നദ് വത്തുല്‍ മുജാഹിദീന്‍ പിളരുന്നത്. സ്വാഭാവികമായും അവരുടെ വാര്‍ത്താസമ്മേളനങ്ങളും പൊതുസമ്മേളനങ്ങളും റിപ്പോര്‍ട്ട് ചെയ്യേണ്ടിവരന്നു. അപ്പോഴൊക്കെ അവരുടെ വാദങ്ങളേയും എതിര്‍വാദങ്ങളേയും പഠിക്കാന്‍തുടങ്ങി. ഔദ്യോഗിക ഗ്രൂപ്പെന്നും മടവൂര്‍ വിഭാഗമെന്നുമുള്ള പിളര്‍പ്പിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോള്‍ ഓരോ ചലനങ്ങളും അപ്പപ്പോള്‍ അറിഞ്ഞുവെച്ചു. അന്നന്നത്തെ വാര്‍ത്തക്കുള്ളവക എന്നതിലപ്പുറം, വളര്‍ന്നുവരുന്ന ഒരു സാമൂഹ്യപ്രശ്‌നം എന്ന നിലക്ക് അതിനെ നിരീക്ഷിക്കാന്‍ തുടങ്ങി. 

ഈജിപ്ഷ്യന്‍ സലഫികളെന്നും സൗദീവഹാബികള്‍ എന്നുമുള്ള വിഭാഗീയതക്ക് അപ്പുറത്തേക്ക് നീങ്ങിയപ്പോള്‍ അതിനൊപ്പംതന്നെ നീങ്ങി. ജിന്നുവാദികള്‍, ആടുസുന്നത്തുകാര്‍ തുടങ്ങിയ പലവിധ വഹാബീ സംഘങ്ങള്‍ വന്നപ്പോള്‍ അതിന്റെയെല്ലാം അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ അറിയാന്‍ എളുപ്പത്തില്‍ സമീപിക്കാവുന്ന വിവരകേന്ദ്രമായി പ്രശാന്ത് മാറി. 

രണ്ടുമൂന്നു മാസങ്ങള്‍ക്കു മുമ്പ് സംസാരിച്ചപ്പോള്‍ കേരളത്തിലെ വഹാബിസംഘടനകളുടെ പട്ടിക അദ്ദേഹം നിരത്തി. സംഘടനാരൂപത്തിലുള്ളതുതന്നെ അഞ്ചെണ്ണമുണ്ട്. സംഘടനവേണ്ട എന്നുവാദിച്ച് വിട്ടുനിന്നശേഷം അതില്‍നിന്ന് പിളര്‍ന്ന സംഘടനയില്ലാ സംഘടനകള്‍ രണ്ടെണ്ണവും. അങ്ങനെ ഏഴോളം വഹാബി സംഘങ്ങള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്.

ഈ പിളര്‍പ്പു പടരുന്നതിനിടയിലാണ് കേരളത്തില്‍ നിന്ന് ചെറുപ്പക്കാര്‍ രാജ്യം വിട്ട് മറുരാജ്യങ്ങളിലേക്ക് പോകാന്‍ തുടങ്ങിയത്. അഫ്ഘാനിസ്ഥാനിലേക്കും യമനിലെ ദമ്മാജിലേക്കും സിറിയയിലേക്കും തുര്‍ക്കിയിലേക്കുമെല്ലാം മുസ്ലിംചെറുപ്പക്കാര്‍ ഹിജ്‌റപോകുന്നു എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ ആ വാര്‍ത്തകളുടെ പിന്നാലെയും പ്രശാന്ത് പോയി. അങ്ങനെ പോയവരുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ചും അവരുടെ കുടുംബപശ്ചാത്തലം പഠിച്ചും വന്നപ്പോഴാണ്  ഒരു കാര്യം ശ്രദ്ധയില്‍പെട്ടത്. അങ്ങനെ പോയവരെല്ലാവരും വഹാബി പശ്ചാത്തലമുള്ളവരാണ്. 

പാലക്കാട്‌നിന്നും പടന്നയില്‍നിന്നുമായി ആദ്യംപോയ 22 പേര്‍. പിന്നീട് ബഹറിന്‍ സലഫീസെന്റര്‍ വഴി പോയവര്‍ 15. പിന്നാലെ മലപ്പുറത്ത് നിന്ന് പോയവര്‍ രണ്ട്. അങ്ങനെ നാല്പതോളം ആളുകളുടെ കുടുംബവിവരങ്ങളും സംഘടനാബന്ധങ്ങളും ശേഖരിച്ചു. ഒന്നുരണ്ടാളുകള്‍ സംഘടനാവിലാസ പ്രകാരം പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആയിരുന്നു. പക്ഷേ അവരുടേയും വിശ്വാസത്തറ വഹാബിസത്തിലാണ്. ആകെ അന്‍പതിനും അന്‍പത്തിയഞ്ചിനും ഇടയില്‍ വരും ഇങ്ങനെ ഹിജ്‌റ പോയവരുടെ കണക്ക്. ദമ്മാജിലേക്ക് ആടുമേക്കാന്‍ പോയവര്‍ ഇതിനുപുറമെയാണ്. ഇവരെല്ലാവരും വഹാബികളാണ്. 

അവരുടെ വീട്ടുകാരെക്കുറിച്ചും വിദ്യാഭ്യാസ പശ്ചാത്തലത്തെക്കുറിച്ചും അന്വേഷിച്ചപ്പോള്‍ എത്തിച്ചേര്‍ന്ന കൗതുകങ്ങള്‍ വേറെയുണ്ട്. അഞ്ചുനേരം കൃത്യമായി നിസ്‌കരിച്ചുകൊണ്ട് 55 വയസ്സുവരെ ജീവിച്ച വഹാബിയായ ഉപ്പയെ യഥാര്‍ത്ഥ ഇസ്ലാമിലേക്ക് ക്ഷണിച്ച 21-കാരന്റെ കഥപോലെ പലതും. ഇതെല്ലാം അന്വേഷിച്ച് അറിഞ്ഞതിനു ശേഷം പ്രശാന്ത് ഉന്നയിച്ച ഒരു ചോദ്യമുണ്ട്. അതിപ്പോഴും കേരളീയ സമൂഹത്തിന്റെ മുന്നിലുണ്ട്. എന്തുകൊണ്ടാണ് കേരളത്തിലെ സുന്നികള്‍ ഹിജ്‌റ പോകാത്തത് എന്നതാണാ ചോദ്യം.

അതിന് ഉത്തരം കണ്ടെത്തുക എന്നത് അത്ര പ്രയാസകരമാണ് എന്ന് തോന്നുന്നില്ല. വഹാബികള്‍ എന്തിനു പോകുന്നു എന്നറിഞ്ഞാല്‍ മതിയല്ലൊ. അവര്‍ പോകുന്നത് ജിഹാദിനാണ്. ചെറിയജിഹാദിന്. നബി പറഞ്ഞ വലിയജിഹാദിനല്ല. അതായത് സ്വന്തം മനസ്സിന്റെ കാമത്തോട് യുദ്ധംചെയ്യാനല്ല. അതിന് എങ്ങോട്ടും പുറപ്പെട്ടുപോകേണ്ടതില്ലല്ലോ. മനുഷ്യരോട് യുദ്ധം ചെയ്യാനാണ് അവര്‍ പോകുന്നത്. യുദ്ധം ചെയ്യുന്നത് ഇസ്‌ലാമികരാജ്യം സ്ഥാപിക്കാനാണ്. നിലവിലുള്ള ഏതെങ്കിലും രാജ്യത്ത് ചെന്ന് മനസ്സമാധാനത്തോടെ ജീവിച്ച്, സല്‍കര്‍മങ്ങള്‍ അനുഷ്ടിച്ച് മോക്ഷം നേടാനല്ല. യുദ്ധം ചെയ്ത് ഇസ്‌ലാമികരാജ്യം ഉണ്ടാക്കിയെടുക്കാനാണ്. 

യുദ്ധത്തിനിടയില്‍ കൊല്ലപ്പെടാനുള്ള സാധ്യത കൂടുതലായതിനാല്‍ ശഹീദായി മോക്ഷം പ്രാപിക്കാനുള്ള സാധ്യതയും കൂടുതലാണല്ലോ. പോയവരൊക്കെയും പോകാനുള്ളവരെ സ്വര്‍ഗംകാട്ടിയാണ് പ്രലോഭിപ്പിക്കുന്നത് എന്നത് യാദൃശ്ചികമല്ല. ലോകത്തെ ഇസ്ലാമിക രാജ്യങ്ങളെ രണ്ടായി പിളര്‍ത്തിനിര്‍ത്തിയശേഷം രണ്ടുഭാഗത്തേക്കും ആയുധങ്ങള്‍ കൊടുത്തുകൊണ്ട് രണ്ടുകൂട്ടരെക്കൊണ്ടും യുദ്ധം ചെയ്യിക്കുന്നുണ്ടല്ലോ. അവിടേക്കുതന്നെയാണ് ഇവരീ ആളുകളെ പ്രലോഭിപ്പിച്ച് കൊണ്ടുപോകുന്നത്. ആയുധങ്ങള്‍ ഫാക്ടറികളിലുണ്ടാക്കാം. ആളുകളെ അങ്ങനെയുണ്ടാക്കാനാകില്ലല്ലോ. ആയുധങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ പൂര്‍ണവളര്‍ച്ചയെത്തിയ മനുഷ്യരെ വേണം. അതിനുള്ള എളുപ്പവഴിയാണിത.് ആളുകളെ നാടുകടത്തിക്കൊണ്ടുപോയി ആയുധംകൊടുത്ത് യുദ്ധം ചെയ്യിക്കുക. 

അത്തരം യുദ്ധങ്ങള്‍ തുടങ്ങിയ കാലഘട്ടം, അതിന്റെ ഗതിവിഗതികള്‍, എന്നിവ നിരീക്ഷിച്ചാല്‍ ഒന്നുവ്യക്തമാകും. ഇസ്ലാമികരാജ്യം ഉണ്ടാക്കാനിറങ്ങിയവര്‍ പരാജയം മണക്കാന്‍ തുടങ്ങിയപ്പോഴാണ് കേരളത്തില്‍ നിന്നടക്കം ആളുകള്‍ വിശുദ്ധയുദ്ധത്തിനായി പോകാന്‍ തുടങ്ങിയത്. അങ്ങനെ പോയവരൊക്കെയും വഹാബികളാണ്. അത് തെളിഞ്ഞപ്പോഴാണ് ചോദ്യമുയര്‍ന്നത്. എന്തുകൊണ്ടാണ് കേരളത്തിലെ സുന്നികള്‍ അങ്ങനെ പോകാത്തത് എന്ന ചോദ്യം.

 അങ്ങനെ പോകുന്നവരെ സ്വാധീനിക്കുന്നത് ഗള്‍ഫിലെ ജോലിയും ഗള്‍ഫ് പശ്ചാത്തലവും മാത്രമല്ല. അവ മാത്രമായിരുന്നെങ്കില്‍ സുന്നി ചെറുപ്പക്കാരും ഇതില്‍ പെട്ടുപോകേണ്ടതായിരുന്നു. അതുമാത്രമല്ല സ്വാധീനഘടകം. വിശ്വാസം ഒരു ഘടകമാണ്. അടിസ്ഥാനപരമായ ഘടകം അതാണ്. വഹാബിസത്തില്‍ ഊന്നിനില്‍ക്കുന്ന ഒരു ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സംസ്ഥാപനത്തിനു വേണ്ടിയാണല്ലോ യുദ്ധംവെട്ടുന്നത്. 

ആ സ്വപ്‌നരാജ്യം യാഥാര്‍ത്ഥ്യമായി എന്ന് സ്ഥാപിക്കാനായി പ്രചരിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഏതെന്ന് നോക്കുക. ദര്‍ഗകളും മഖ്ബറകളും പുണ്യാത്മാക്കളുടെ സ്മാരകങ്ങളും തകര്‍ക്കുന്ന ദൃശ്യങ്ങളാണ് ഏറ്റവുമധികം പ്രചരിപ്പിക്കുന്നത്. നബിമാരുടേയും വലിയ്യുമാരുടേയും എത്രയെത്ര സ്മാരകകുടീരങ്ങളാണ് അങ്ങനെതകര്‍ത്തത്. ഇസ്ലാമിന്റെ ചരിത്രഭൂമിയിലെല്ലാം അത് അരങ്ങേറി. ഈ പണി കേരളത്തിലെ വഹാബികള്‍ പതിറ്റാണ്ടുകളായി ചെയ്തുപോരുന്നതാണ്. ഇപ്പോഴും നാടുകാണി ചുരത്തില്‍ ചെയ്തത് ഇതാണ്. ഇക്കാലത്തുതന്നെ ഇവിടേയും ഇതു ചെയ്തത് യാദൃശ്ചികമാകാനിടയില്ല. പൊളിക്കാന്‍ താല്‍പര്യമുള്ളവരെ ആകര്‍ഷിക്കാനുള്ള ഒരു പ്രദര്‍ശനപ്രകടനമായിരുന്നു നാടുകാണിയില്‍ കണ്ടത്. കേരളത്തിലെ ആദ്യത്തെ ഐ.എസ് ആക്രമണമാണ് നാടുകാണിയിലുണ്ടായത് എന്നുതന്നെ കാണണം. 

തീവ്രമായ വിഭാഗീയതയുള്ളവരാണ് വഹാബികള്‍. പ്രത്യേകിച്ച് കേരളത്തിലെ വഹാബികള്‍. അവരെക്കുറിച്ച് ഒ. അബ്ദുറഹ്മാന്റെ ഒരു നിരീക്ഷണമുണ്ട്.  ''വഹാബികള്‍ എന്നറിയപ്പെടുന്ന മുജാഹിദുകളുടെ കാര്യത്തില്‍ ചില പ്രശ്‌നങ്ങള്‍ ഗൗരവമായിത്തന്നെ ഉണ്ട്. ഗുലുവ്വ് എന്ന് ഖുര്‍ആന്‍ പറഞ്ഞ അതിരുകവിഞ്ഞ മതമൗലികവാദികളായി മാറിയിരിക്കുകയാണ് അവര്‍. സൗദി അറേബ്യയാണല്ലോ ഒരു വഹാബീരാജ്യം. അന്ധവിശ്വാസത്തിന് എതിരെന്നപേരില്‍ ചരിത്രസ്മാരകങ്ങള്‍ തകര്‍ത്തുകളഞ്ഞു അവര്‍. അതൊന്നും ചെയ്യാന്‍ പാടില്ലാത്തതാണ്. അതൊക്കെ വരുംതലമുറക്ക് വേണ്ടി സൂക്ഷിക്കണമായിരുന്നു. ഇവിടേയും വളരെ കുടുസ്സായ മതചിന്തയാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഇത്രയൊന്നും തീവ്രമാകേണ്ടതില്ല. മുജാഹിദ് വിഭാഗങ്ങള്‍ ഗ്രൂപ്പുകളായി പൊട്ടിപ്പിളരുംതോറും ഇതിന്റെ തീവ്രത കൂടിവരികയാണ്'' - ഇതാണ് ആ നിരീക്ഷണം.( മുഖ്യാധാര 2016- ഫെബ്രുവരി) 

അവരുടെ തീവ്രത എത്രയെന്ന് കാണാന്‍ കേരളത്തില്‍  പ്രത്യേകിച്ച് ഉദാഹരണങ്ങള്‍ നിരത്തേണ്ടതില്ലല്ലോ. മതപ്രബോധനത്തിലും അതേ തീവ്രത അവര്‍ കാണിക്കുന്നു. ആശാസ്യമല്ലാത്ത തീവ്രത. അതിന്റെ ബഹിര്‍സ്ഫുരണമാണ് പരമതനിന്ദയും അസഹിഷ്ണുതയും നിറഞ്ഞ പ്രസംഗങ്ങള്‍. ഇത് കേരളത്തിലെ മുസ്ലിം പാരമ്പര്യമല്ല. കേരളത്തിലെ പാരമ്പര്യമുസ്ലിംകളെ വഹാബികള്‍ക്ക് കണ്ടുകൂട. ആ പാരമ്പര്യം ഒരു പോരായ്മയായി കരുതുന്നവരാണ് 'നവോന്ഥാനത്തിനു വേണ്ടി' വഹാബിസത്തെ പ്രാപിച്ചത്. പാരമ്പര്യമുസ്ലിംകളുടെ രീതികളില്‍വെച്ച് അവര്‍ക്ക്  ഏറ്റവും അരോചകമായി തോന്നിയത് വയളുകള്‍ അഥവാ മതപ്രസംഗങ്ങള്‍ ആയിരുന്നു. 

യഥാര്‍ത്ഥത്തില്‍ ഒരു കാലഘട്ടത്തിലെ മതവിദ്യാഭ്യാസ സമ്പ്രദായമായിരുന്നു അത്.  ചെറുപ്പത്തില്‍ കൃത്യമായ വിദ്യാഭ്യാസം ലഭിക്കാതെപോയവര്‍ക്ക,് ജീവിക്കാന്‍ അധ്വാനിക്കുന്നതിനിടയില്‍ പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക്, അത് നല്‍കുന്നതിനായാണ് വയളുകള്‍ സംഘടിപ്പിച്ചിരുന്നത്. പള്ളികളോടും മദ്രസ്സകളോടും ചേര്‍ന്നാണ് അതിന് വേദിയൊരുക്കിയിരുന്നത്. എന്നുവെച്ചാല്‍ മുസ്ലിംപ്രദേശങ്ങളില്‍, മുസ്ലിംസദസ്സുകൡായിരുന്നു വയളുകള്‍. തീര്‍ത്തും നിരക്ഷരായ ആളുകളെ ലക്ഷ്യം വെച്ചാവുമ്പോള്‍ അവരെ പിടിച്ചിരുത്തുകയും അവര്‍ക്ക് മനസ്സിലാകുകയും ചെയ്യുന്ന രീതി അതിനായി അനുവര്‍ത്തിച്ചിരുന്നു. ആ പ്രസംഗശൈലിപോലും അരോചകമാണ് എന്നാണല്ലോ വഹാബികള്‍ പരിഹസിച്ചിരുന്നത്. 

എന്നാല്‍ അവരുടെ നവോന്ഥാനം പൂര്‍ത്തിയായി അത് പിളര്‍ന്നുതുടങ്ങിയപ്പോള്‍ പുറത്തുവന്ന പ്രസംഗമുജാഹിദുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പരമതനിന്ദ നിറഞ്ഞ പ്രസംഗങ്ങള്‍ എത്രമാത്രം അരോചകമാണ്? അത്് ഇനിയും മനസ്സിലാകാത്തത് കേരളത്തിലെ വഹാബികള്‍ക്ക് മാത്രമാണ്. അത് അവര്‍ക്ക് മനസ്സിലകാത്തത്  അവരുടെ ഉള്ളിലെ തീവ്രത കാരണമാണ്. അതിരുകടന്ന തീവ്രത. ആ തീവ്രതതന്നെയാണ് കേരളത്തിലെ വഹാബി ചെറുപ്പക്കാരെ ഹിജ്‌റപോകാന്‍ പ്രേരിപ്പിക്കുന്നത്. അവര്‍ പ്രചരിപ്പിക്കുന്ന മതം എത്രമാത്രം കുടുസ്സായതാണ് എന്ന് മനസ്സിലാകത്തതും കേരളത്തിലെ വഹാബികള്‍ക്ക് മാത്രമാണ്. അതുകൊണ്ടാണ് ഐക്യസംഘമായി തുടങ്ങിയ പ്രസ്ഥാനം ചിതറിയപ്പോള്‍ ,അതില്‍നിന്നുണ്ടാകുന്ന ഗ്രൂപ്പുകള്‍ പിളര്‍ന്ന് ഒരോസംഘവും കുടുസ്സായിക്കൊണ്ടുരിക്കുന്നത്. ഒരോ സംഘത്തിന്റെയും മതം അവരുടെ ഗ്രൂപ്പുമാത്രമാണ്. അതില്‍ അല്ലാത്തവരെല്ലാം മതത്തിനു പുറത്താണ്. അതുകൊണ്ടാണല്ലോ വഹാബി കുടുംബത്തിലെ മകന്‍ വഹാബിയായ ഉപ്പയെ 'യഥാര്‍ത്ഥ ഇസ്ലാമിലേക്ക്' ക്ഷണിച്ചത്. കേരളത്തിലെ മുസ്ലിംകളുടെ ഇസ്്‌ലാം അത്രയും കുടുസ്സല്ല. അത്രയും തീവ്രവുമല്ല. അതുകൊണ്ടാണ് കേരളത്തിലെ സുന്നികള്‍ 'ഹിജ്‌റ' പോകാത്തത്.

ബഹുമത സമൂഹത്തില്‍ സ്വീകരിക്കപ്പെടുകയും താലോലിക്കപ്പെടുകയും ചെയ്ത പാരമ്പര്യമാണ് കേരള മുസ്ലിംകള്‍ക്കുള്ളത്. മാലിക് ഇബിനു ദിനാറും സംഘവും വന്ന ആദ്യകലഘട്ടംമുതല്‍ അതാണ് ചരിത്രം. പിന്നീട് ഹദര്‍മൗത്തില്‍ നിന്ന് സയ്യിദന്മാര്‍ വന്നപ്പോഴും അതേ സ്വീകാര്യതയാണ് കി്ട്ടിയത്. ഹദര്‍മൗത്തില്‍ നിന്ന് കച്ചവടസംഘത്തോടൊപ്പം പായക്കപ്പലില്‍ ശൈഖ് ജിഫ്രി ബിന്‍ മുഹമ്മദ് ഹിജ്‌റ 1159-ല്‍ ( എ.ഡി 1746) കോഴിക്കോട് കടപ്പുറത്ത് ഇറങ്ങിയ ചരിത്രസന്ദര്‍ഭം പ്രസിദ്ധമാണ്. കോഴിക്കോട് ഭരിക്കുന്ന സാമൂതിരി രാജാവിന് ഇതരമതസ്ഥരോടുള്ള സമീപനത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് ജിഫ്രിതങ്ങള്‍ കോഴിക്കോട്ടേക്ക് തിരിച്ചത്. കോഴിക്കോട്ടിറങ്ങിയ ജിഫ്രിതങ്ങളെ അന്നത്തെ കോഴിക്കോട് ഖാസി മുഹയ്ദ്ദീന്‍ ബിന്‍ അബ്ദുസ്സലാമും സാബന്ദര്‍കോയ( ഒരു ഉദ്യോഗപ്പേര്)യും അടക്കമുള്ള മുസ്ലിം പ്രമുഖര്‍ സ്വീകരിച്ച് സാമൂതിരിയുടെ കൊട്ടാരത്തിലേക്കാണ് നേരെ കൊണ്ടുപോയത്. ഖാസിക്ക് സാമൂതിരിയുടെ കൊട്ടാരത്തില്‍ പ്രത്യേക ഇരിപ്പിടംതന്നെ ഉണ്ടായിരുന്നു. കൊട്ടാരത്തിലെത്തിയ ജിഫ്രി തങ്ങളെ സാമൂതിരി ആദരപൂര്‍വ്വം സ്വീകരിച്ചു. നാട്ടിലെ മുസ്ലിംകള്‍ക്ക് താങ്ങുംതണലുമായി കോഴിക്കോടുതന്നെ താമസിക്കാന്‍ മാനവിക്രമന്‍ രാജാവ് ജിഫ്രിതങ്ങളോട് അഭ്യര്‍ത്ഥിച്ചു. കല്ലായിക്ക് സമീപമുള്ള ആനമാട് എന്ന പ്രദേശത്തെ തെങ്ങിന്‍തോപ്പും കുറ്റിച്ചിറയിലെ വിശാലമായ സ്ഥലവും മാളിയേക്കല്‍ ഭവനവും (ഇന്നത്തെ ജിഫ്രി ഹൗസ്) സൗജന്യമായി തങ്ങള്‍ക്ക് വിട്ടുകൊടുത്തു. ഖാസിയെപോലെതന്നെ ജിഫ്രിതങ്ങളേയും എല്ലാ നികുതികളില്‍ നിന്നും രാജാവ് ഒഴിവാക്കി.  

അക്കാലത്ത് കോഴിക്കോടുണ്ടായിരുന്ന ഹസ്രത്ത് സയ്യിദ്  മുഹമ്മദ് ഹാമിദ് അവര്‍കള്‍ ജിഫ്രിതങ്ങളുടെ ശിഷ്യത്വം സ്വീകരിച്ചു. ഇരുവരും മലബാറിന്റെ ഉള്‍പ്രദേശങ്ങളില്‍ ചുറ്റിസഞ്ചരിച്ച്് ഇസ്ലാംമത പ്രചാരണം നടത്തി. നാടിന്റെ നാനാഭാഗത്തുനിന്നും ആത്മീയോപദേശത്തിനായി ആളുകള്‍ കോഴിക്കോട്ടേക്ക് എത്തിക്കൊണ്ടിരുന്നു. ചുരുങ്ങിയകാലംകൊണ്ട് മലബാര്‍ മുസ്ലിംകളുടെ ആത്മീയനേതാവായി തങ്ങള്‍ ഉയര്‍ന്നു. ഗുരുവിനേയും ശിഷ്യനേയും ജാതിമതഭേതമില്ലാതെ ജനങ്ങള്‍ ആദരിച്ചു. അനേകം അമുസ്ലിംകള്‍ അവര്‍ മുഖേന ഇസ്ലാംമതം ആശ്ലേഷിക്കുകയുണ്ടായി.(കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം) 

ഒരു കാലഘട്ടത്തിന്റെ ഖുത്ബ് ആയിരുന്ന മമ്പുറം മൗലദ്ദവീല സയ്യിദ് അലവിതങ്ങളുടേയും പാരമ്പര്യം ഇതാണ്. ഇതുതന്നെയാണ് കേരളത്തിലെ മുസ്ലിംകളുടെ പൊതുവായ പാരമ്പര്യം. സ്വീകരിക്കപ്പെട്ട ഒരു പാരമ്പര്യത്തിന്റെ അനന്തരാവകാശികളാണ് അവര്‍. അത് മറന്നില്ല എന്നതാണ് കേരളത്തിലെ മുസ്ലിംകളുടെ ഏറ്റവും വലിയ ഗുണം. സ്വീകരിക്കപ്പെട്ട ഈ നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ മെച്ചപ്പെട്ടതൊന്നും മറ്റെവിടെപ്പോയാലും കിട്ടില്ല എന്ന് അവര്‍ക്കറിയാം. ആ അറിവ് അവര്‍ക്ക് ജിഫ്രി തങ്ങളേയും മമ്പുറം തങ്ങളേയും പോലുള്ള ആത്മീയ നേതാക്കളുടെ പരമ്പരയിലൂടെ കൈമാറിക്കിട്ടിയതാണ്. കേരളത്തിലെ മുസ്ലിംകള്‍ അടിസ്ഥാനപരമായി കേരളീയരാണ്. അവര്‍ക്കു കിട്ടിയ മതത്തില്‍ ആത്മീയതയുടെ നനവുണ്ട്. അതിനാല്‍ പരസ്പരബഹുമാനത്തിന്റെ അര്‍ത്ഥം അവര്‍ക്ക് മനസ്സിലാകും. അതുകൊണ്ട് അവര്‍ പരമതനിന്ദ നടത്തില്ല. 

വഹാബികള്‍ അങ്ങനെയല്ല. അവര്‍ക്ക് കൈമാറിക്കിട്ടിയ ഇസ്ലാമില്‍ ആത്മീയതയില്ല. അത് സ്രോതസ്സില്‍വെച്ചുതന്നെ അടച്ചുകളഞ്ഞിരുന്നു. വരണ്ട മതമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ആത്മീയമായല്ല സാങ്കേതികമായി മുസ്ലിംകളാണ് വഹാബികള്‍. സാങ്കേതികമുസ്ലിംങ്ങള്‍ എന്നു പറഞ്ഞാലും തെറ്റല്ല. ആത്മീയവിദ്യയല്ല സാങ്കേതിക വിദ്യയാണ് അവര്‍ക്ക് പഥ്യം. ദര്‍സുകളും ഗുരുനാഥന്മാരുമല്ല, സൈബര്‍ സംവിധാനങ്ങളും ഇന്റര്‍നെറ്റ് മറുപടികളുമാണ് അവരെ വഴിനടത്തുന്നത്. അതുകൊണ്ടുതന്നെ തസ്ബീഹ് മാലയേക്കാള്‍ അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പം തോക്കുകളാണ്. ഇസ്ലാമികരാജ്യം ഉണ്ടാക്കാന്‍ പോകുന്നവരുടെ ചിത്രങ്ങള്‍ കണ്ടിട്ടില്ലേ, ഒരുകയ്യില്‍ ഖുര്‍ആനും മറുകയ്യില്‍ തോക്കുമാണ് അതില്‍. 

എന്നാല്‍ പാരമ്പര്യ മുസ്ലിംകളുടെ ചിത്രങ്ങളില്‍ ഖുര്‍ആനും തസ്ബീഹ് മാലയുമായിരിക്കും. അതാണ് അത്മീയ ഇസ്്‌ലാമിന്റയും സാങ്കേതിക ഇസ്ലാമിന്റെയും വ്യത്യാസം. വഹാബിസത്തിന്റെ സ്ഥാപകനായ മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബിനും തോക്ക് ആയിരുന്നു പ്രിയം. ഇസ്ലാംതന്നെയും അദ്ദേഹത്തിന്റെ കയ്യില്‍ സാങ്കേതികമായ ഒരു ഉപകരണമായിരുന്നു. ഒരു പുതിയ രാജ്യം സ്ഥാപിക്കാനുള്ള ഉപകരണം. പതിനെട്ടാം നൂറ്റാണ്ടില്‍ മുസ്ലിംകളെ മാത്രം കൊന്നൊടുക്കിക്കൊണ്ടും മുസ്ലിംകളുടെ ആത്മീയനേതാക്കളുടെ സ്്മാരകങ്ങളെല്ലാം കൊള്ളയടിച്ചുകൊണ്ടും വഹാബ് ഒരു രാജ്യമുണ്ടാക്കി. സ്മാരകങ്ങള്‍ എന്നാല്‍ കഅബയും മദീനാമുനവ്വറയും കര്‍ബലയിലെ ഹുസൈന്‍തങ്ങളുടെ ജാറവും എല്ലാം. എന്നിട്ട് ആ രാജ്യം രണ്ട് കുടുംബങ്ങള്‍ പങ്കിട്ടെടുത്തു. അലു സഊദും ആലു ശൈഖും. ആലു സഊദ് എന്നാല്‍ സഊദ് രാജാവിന്റെ കുടുംബം. ആലു ശൈഖ് എന്നാല്‍  അബ്ദുല്‍ വഹാബിന്റെ കുടുംബം. രാജാധികാരം സഊദ് രാജാവിന്റെ കുടുംബത്തിനും മതാധികാരം അബ്ദുല്‍വഹാബിന്റെ കുടുംബത്തിനും എന്നതാണ് അതിന്റെ സമവാക്യം. കൊട്ടാര വിപ്ലവങ്ങള്‍ പലതും നടന്നിട്ടും ആ സമവാക്യം മാറിയിട്ടില്ല എന്നതും ശ്രദ്ധിക്കണം. 

വഹാബിസത്തിന്റെ രണ്ടാംവരവിനെ, 1910-ലെ സാഹചര്യം വിശദീകരിച്ചുകൊണ്ട് കേരളത്തിലെ പ്രാമാണികനായ വഹാബി നേതാവ് കെ. ഉമര്‍ മൗലവി അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. അതില്‍  ഒരു നിരീക്ഷണമുണ്ട്. '' അന്ന് ഹിജാസ് വാണരുളിയിരുന്നത് ബനൂഹാഷിം കുടുംബമായിരുന്നു. ശിര്‍ക്കിന്റേയും ബിദ്അത്തുകളുടേയും സംരക്ഷകരുമായിരുന്നു. അബ്ദുല്‍ അസീസ് ഇബിനു സഊദ് രാജാവ് ഹിജാസിലേക്ക് പടനയിച്ചു. ആ വിശുദ്ധയുദ്ധത്തില്‍ ബനൂഹാഷിം ഭരണകൂടം പരാജിതമായി. ഹിജാസ് ശിര്‍ക്കിന്റെ കരാള ഹസ്തത്തില്‍ നിന്ന് മോചിതമായി. തൗഹീതിന്റെ പതാക ഉമ്മുല്‍ഖുറാഇല്‍ പാറിക്കളിച്ചു'. എന്നാണ് ഉമര്‍ മൗലവി ആഹ്ലാദിക്കുന്നത്. 

ബനൂഹാഷിം കുടുംബത്തെ പരാജയപ്പെടുത്തിയതില്‍ ആഹ്ലാദിക്കുന്നവര്‍ ആരാ്‌യിരിക്കും എന്ന് ഇസ്ലാമിന്റെ ചരിത്രം അറിയുന്നവര്‍ക്കെല്ലാം അറിയാമല്ലോ. അറിയാത്തവര്‍ ഇനിയെങ്കിലും അതു പഠിക്കാനുള്ള സമയമായിരിക്കുന്നു. വഹാബിസത്തിന്റെ ഒളിയജണ്ടകളെ മനസ്സിലാക്കാനും പ്രതിരോധിക്കാനും അത് ആവശ്യമാണ്. ഒരിക്കല്‍കൂടി വഹാബികള്‍ തോക്കുമായിവന്ന് മുസ്ലിംകളെ കൊന്ന്, ചരിത്രസ്മാരകങ്ങള്‍ കൊള്ളയടിക്കുകയാണ്. അതും ഒരു ഇ്‌സലാമികരാജ്യം സ്ഥാപിക്കാനാണ് അതിനായുള്ള യുദ്ധത്തില്‍ പങ്കെടുക്കാനാണ് ഈ വഹാബിയുവാക്കള്‍ കേരളത്തില്‍ നിന്നും പോകുന്നത്.
ജനസംഖ്യാനുപാതികമായി നോക്കിയാല്‍ തുലോം കുറവാണ് കേരളത്തിലെ വഹാബികളുടെ എണ്ണം. ഭിന്നിപ്പുകള്‍ മൂലം അവരുടെ സംഘടനാശേഷി തളരുകയും ചെയ്തു. എങ്കിലും വഹാബി അജണ്ടകള്‍ കേരളത്തില്‍ നടപ്പാക്കാന്‍ അവര്‍ക്ക് കഴിയുന്നു. കേരളത്തിലെ മുസ്ലിംസമൂഹത്തെ മൊത്തത്തില്‍ വഹാബിവല്‍ക്കരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. വേഷം പോലും പുതുതായി ഡിസൈന്‍ചെയ്ത്  വഹാബി സംസ്‌കാരം വളര്‍ത്തുകയാണ.  അറ്റമില്ലാതെ നീളുന്ന താടിയും ബര്‍മുഡപോലുള്ള മുറിപ്പാന്റും കൊണ്ട് ഒരു പ്രത്യേക വേഷം ഉണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നത് കേരളീയമുസ്ലിം സ്വത്വം തകര്‍ക്കാനാണ്. പ്രാദേശിക മുസ്ലിംസ്വത്വം തകര്‍ക്കാന്‍ ലോകവ്യാപകമായി വഹാബികള്‍ ചെയ്യുന്നതാണത്.

 വഹാബി അജണ്ട നടപ്പാക്കുന്നതിന്  ആദ്യമായി അവര്‍ ചെയ്തത്. അഹലുസുന്നത്തിന്റെ വക്താക്കളായി അവരെത്തന്നെ സ്വയം പ്രതിഷ്ടിക്കുക എന്നതാണ്. അവരല്ലാത്തവരേയും അവര്‍ പറയുന്നത് അംഗീകരിക്കാത്തവരേയും മുഴുവന്‍ വഴിപിഴച്ചവരായി പ്രഖ്യാപിക്കുക. അത് പ്രചരിപ്പിക്കുക. ഔലിയാക്കളുടേയും ആദരണീയരായ പുണ്യാത്മാക്കളുടേയും ഖബറുകള്‍ സിയാറത്തുചെയ്യുന്നത് ''ബബര്‍പൂജ''യാണ് എന്ന് അന്യമതസ്ഥരെ പഠിപ്പിക്കുന്നത്, വഹാബികള്‍ മാത്രമാണ് യഥാര്‍ത്ഥമുസ്ലിംകള്‍ എന്ന് സ്ഥാപിക്കാനാണല്ലോ. 

സത്യത്തില്‍ ആ സിയാറത്തുകള്‍ കേരളത്തില്‍ കേവലം മതപരമായ ഒരു ചടങ്ങുകളല്ല. ജാതിമതഭേദമില്ലാതെ എല്ലാവരുടേയും ആശ്രയകേന്ദ്രങ്ങളാണ് കേരളത്തിലെ മഖാമുകള്‍. അവിടങ്ങളില്‍ നടന്നിരുന്ന ഉറൂസുകളും നേര്‍ച്ചകളും നാടിന്റെ പൊതു ആഘോഷങ്ങളായിരുന്നു. അത് മുടക്കിക്കഴിഞ്ഞതിനു ശേഷമാണ്, ഓണത്തിനും പെരുന്നാളിനും മനുഷ്യന്മാര്‍ പരസ്പരം സഹകരിക്കരുത് എന്ന് ഈ മുജാഹിദുകള്‍ പ്രസംഗിക്കുന്നത്. അവര്‍ക്ക് കൂട്ടമായി ഒന്നും ആഘോഷിക്കാന്‍ കഴിയില്ല. അവരുടെ മതം കുടുസ്സാണ്. ആത്മീയതയുടെ നനവില്ലാതെ വരണ്ടതാണ്. അതുകൊണ്ടാണ് ആ മതം പിന്തുടരുന്നവരുടെ കണ്ണുകളും വരണ്ടതായി കാണുന്നത്. കണ്ണുകളില്‍ നനവുള്ളതുകൊണ്ടാണ് കേരളത്തിലെ മുസ്ലിംകള്‍ യുദ്ധംചെയ്യാനായി പോകാത്തത്.

കേരളത്തിലെ മുസ്ലിംകളും അവരുടെ പ്രസ്ഥാനങ്ങളും മൊത്തത്തില്‍ പിഴച്ചുപോയിരിക്കുന്നു എന്നാണ് ഇപ്പോള്‍ വഹാബികള്‍ പ്രചണ്ഡമായി നടത്തിക്കൊണ്ടിരിക്കുന്ന  പ്രചാരണം. അതിന്റെ പിന്നിലെ രഹസ്യോദ്ദേശ്യം അന്വേഷിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഐക്യസംഘം എന്നപേരില്‍ വന്ന വഹാബിസം കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപിക്കുന്നതുവരേയും ശാഖാപരമായ വ്യത്യാസങ്ങളില്ലാതെ നിലകൊണ്ടതാണ് കേരളത്തിലെ മു്‌സലിം സമൂഹം. ലോകമുസ്ലിം സമൂഹത്തെ പലതായി പിളര്‍ത്തിയ വന്‍ വാളുകള്‍ കേരളമുസ്ലിംസമൂഹത്തിന് ഒരു പോറല്‍ പോലും എല്‍പ്പിച്ചിട്ടില്ല. അഹ് ലുബെയ്ത്ത് - അഹ് ലുസുന്ന വ്യത്യാസം പോലും കേരളത്തിലുണ്ടായിട്ടില്ല. അഹ് ലുബെയ്ത്തിന്റെ ആദരണീരായ നേതാക്കളാണ് കേരളത്തിലെ മുസ്ലിംകളെ നയിച്ചത്. നയിച്ചുകൊണ്ടിരിക്കുന്നതും. അതുകൊണ്ടാണ് കേരളത്തിലെ സുന്നികള്‍ ഹിജ്‌റ പോകാത്തത്.

ഇപ്പോള്‍ നടക്കുന്ന ഈ പ്രചാരണം, കേരളത്തിലെ സുന്നികള്‍ പിഴച്ചവരാണ് എന്ന പ്രചാരണം. വിഷത്തിലൂട്ടിയ വാളാണ.് അത് ലളിതമായി കണ്ടുകൂട. വഹാബികള്‍  സ്വയം സുന്നികളായി നടിക്കുന്നു. എന്നിട്ട് മുസ്ലിംകളെ പിഴച്ചവരെന്ന് മുദ്രകുത്തുന്നു. പിഴച്ചവരെ എന്തും ചെയ്യാമെന്നാണ് അവരുടെ വരണ്ടമതം അവരെ പഠിപ്പിച്ചിട്ടുള്ളത്. അതിനാല്‍ സൂക്ഷിക്കണം. കേരളീയ മുസ്ലിംസമൂഹത്തെ വഹാബി വല്‍ക്കരിക്കാനുള്ള നീക്കത്തെ കരുതിയിരിക്കണം.

COURTESY @Mullaa Nazar





വിവാഹവും ശവപ്പെട്ടി ആഭാസങ്ങളും പിന്നാലെ കൂടിയ വഹാബികളും...!

ഇന്നലെ ഒരു വീഡിയോ കണ്ടു... കല്യാണ ചെറുക്കനെ  ഭാര്യാ വീട്ടിലേക്ക് ശവപ്പെട്ടിയിൽ കിടത്തി ആനയിച്ചു കൊണ്ട് പോവുന്ന ആഭാസകരമായ -അതിലേറെ ചങ്കുപൊട്ടുന്നൊരു കാഴ്ച ...

ജീവിതത്തിന്റെ  ഏറ്റവും  പ്രധാനപ്പെട്ട  മഹനീയമായൊരു കർമ്മം  മാനുഷിക മൂല്യങ്ങൾ തിരിച്ചറിയാൻ കഴിവില്ലാത്ത  കുറച്ചു  ചെറുപ്പക്കാർക്ക്  എന്ത്  തോന്ന്യാസവും  കാട്ടിക്കൂട്ടാനുള്ള  ഒരു വേദിയായി മാറുന്നു  എന്നതിന്റെ സങ്കടം ആരോട് പറയാനാണ്...

''ഏതു നാട്ടിൽ ആയാലും  അവിടെ  മഹല്ല് കമ്മറ്റികളും  നാട്ടിലെ കാരണവന്മാരും   ചെറുക്കന്റെ കുടുംബക്കാരും മാനുഷിക ബോധമുള്ള ചെറുപ്പക്കാരുമൊക്കെ ഉണ്ടാകില്ലേ... ആർക്കെങ്കിലും നന്മ പറഞ്ഞു കൊടുത്തു കൂടേ...''എന്നൊക്കെ ഇതു വായിക്കുന്ന ഏതെങ്കിലും ഇക്കാക്കാക്ക്/ഇത്താത്താക്ക് തോന്നിയെങ്കിൽ നിങ്ങളാണ് മാറിയ ലോകത്തെ ഏറ്റവും വലിയ വിഢി എന്നിടത്താണ് കാര്യങ്ങളെത്തി നിൽക്കുന്നത്.

വരന്റ കൈ പിടിച്ച് വധുവിന്റെ ഉപ്പ മകളെ ഏല്പിച്ചു കൊടുക്കുന്ന സുന്ദരവും ലളിതവുമായ ഇസ്ലാമിക വിവാഹം ഇന്നെവിടെ എത്തി നിൽക്കുന്നു...?....ലജ്ജയോടെ, അതിലേറെ ദേശ്യത്തോടെ നയനങ്ങൾ പിൻവലിച്ച് ഞാനൊന്നും കണ്ടില്ലെന്ന് പറഞ്ഞ് മാറിപ്പോകേണ്ടി വന്ന എത്ര എത്ര വിവാഹ സംസ്കാരങ്ങൾ... വരുന്ന അതിഥികളെ ആൺ പെൺ ഭേദമന്യേ കെട്ടിപ്പിടിച്ച് സ്വീകരിക്കുന്നതൊക്കെ ഇന്നൊരു പ്രശ്നമല്ല...ഹോളിവുഡ്‌ സിനിമകളെപ്പോലും വെല്ലുന്ന തുള്ളൽ ദൃശ്യങ്ങൾ ഒരു ഭാഗത്ത്... ജെസിബിയിലും  ഗുഡ്‌സ് വാനിലും ഒക്കെയായി ,നടക്കുന്നതും പറക്കുന്നതും അല്ലാത്തതുമായ ആഭാസങ്ങൾ മറ്റൊരു ഭാഗത്ത്...വരന്റെ കൂട്ടുകാരൊപ്പിക്കുന്ന താന്തോന്നിത്തരങ്ങൾ വേറൊരു ഭാഗത്ത്...വിവാഹ ദിവസം മദ്യം വിളമ്പിയ സമ്പന്ന കല്യാണത്തിനെതിരെ പള്ളിയിൽ പ്രസംഗിച്ച ഖതീബിനെ വേരോടെ തെറിപ്പിച്ച് മഹല്ലിന്റെ കെട്ടുറപ്പ് കാത്ത് സൂക്ഷിച്ച കമ്മറ്റിക്കാർ അതിനപ്പുറത്ത്... വരന്റെ കൂട്ടുകാരുടെ കോമാളിത്തരത്തിൽ വിവാഹ രാത്രിയിൽ തന്നെ വിധവയായൊരിത്താത്ത അതിനപ്പുറത്ത്... അവസാനം സഭ്യതയുടെ സകല സീമകളും ലംഘിച്ച് ,വധുവിന്റെ പ്രിയ പിതാവിന്റെ മുന്നിലേക്ക് ശവപ്പെട്ടിയിൽ വന്നിറങ്ങുന്ന മരുമകൻ... എല്ലാം കണ്ട് പിറുപിറുക്കുന്നവരും കൈകാര്യം ചെയ്യാൻ നാട്ടിലാണുങ്ങളില്ലെ എന്ന് ചോദിച്ച് രോഷം കൊള്ളുന്നവരും ഒന്നും അറിഞ്ഞില്ലെന്ന രൂപത്തിൽ നടക്കുന്നവരും അതൊക്കെ കുട്ടികളുടെ തമാശയല്ലേ എന്ന രൂപത്തിൽ നോക്കിക്കാണുന്നവരുമെല്ലാം അണിയറ ക്ളൈമാക്സിന്റെ വായിക്കപ്പെടാത്ത എപ്പിസോഡുകൾ...സ്വന്തം ജീവിതത്തിലെ ഏറ്റവും വിശുദ്ധമായൊരു കർമ്മ ദിവസത്തിൽ ശവപ്പെട്ടിയിൽ കിടക്കാൻ മനസ് കാട്ടിയ ആ ഇക്കാക്കാനെ മാത്രം കുറ്റപ്പെടുത്താൻ ഞാനേതായാലും ഒരുക്കമല്ല. അതു കൊണ്ടെന്തു പ്രയോജനം...വാട്ട്സപ്പും ഫെയ്സ് ബുക്കും ട്വിറ്ററും ടിക്ടോക്കുമെല്ലാം നിറഞ്ഞാടുന്ന സോഷ്യൽ മീഡിയാ ട്രെന്റിൽ സംഭവിച്ചു പോയതും അവരുടെ മനസാക്ഷിക്കു മുന്നിൽ ''അരുതാത്തതാണെന്ന് തോന്നാത്തതുമായ'' ഒരു വിഷയത്തിൽ എന്തിന് അവരെ മാത്രം കുറ്റപ്പെടുത്തണം. പെട്ടെന്നൊരു നിമിഷത്തിൽ പൊട്ടി മുളച്ചതല്ല ആ ശവപ്പെട്ടി ട്രെന്റ്...മറിച്ച് തല കുത്തിമറിഞ്ഞ ജീവിത സാഹചര്യങ്ങളിൽ അവർ പോലുമറിയാതെ അവരിൽ ഇഴുകിച്ചേർന്ന ഫാഷൻ ചിന്തകളുടെയും സംസ്കാരത്തിന്റെയും ചെറിയൊരു റിസൽറ്റ് മാത്രമാണത്.അതിലേക്കവരെ തള്ളി വിട്ടതിൽ വീട്ടുകാർക്കും നാട്ടുകാർക്കും ലോകത്തിന്റെ നാനാഭാഗത്തുമുള്ള ഇതുവരെ കാണുക പോലും ചെയ്യാത്ത സോഷ്യൽ മീഡിയാ ഫ്രണ്ട്സുസുകൾക്കുമെല്ലാം എന്തിനേറെ ഇത് വായിക്കുന്ന നമുക്കുമെല്ലാം വലുതല്ലെങ്കിലും പങ്കുണ്ടെന്ന് പറഞ്ഞാൽ നിശേധിക്കാനാകുമോ...?... അതിലും വലിയ കോപ്രായങ്ങൾ ആരും കാണാതെ ചെയ്യുന്ന മാന്യൻമാർ സമൂഹത്തിലെത്രയുണ്ട്...?... ഞാൻ പറഞ്ഞു വരുന്നത് -''ഇത്തരം വിഷയങ്ങൾ കാണുമ്പോൾ ,ചെയ്യുന്നവരെയോ വീട്ടുകാരെയോ  കുറ്റപ്പെടുത്തി സമയം കളയാതെ വിമർശനത്തിന്റെ കണ്ണാടി ഒരു വേള നമ്മിലേക്ക് തന്നെ തിരിച്ച് വക്കുക'' എന്നതാണ്... ഇത്തരം സംസ്കാരത്തിനെതിരെ കവലകളിലും മറ്റ് സദസുകളിലും ആഞ്ഞടിക്കുന്നവരുടെ വീടിനുള്ളിൽ ടിക്ടോക്കിലെയും ഇതര ആപ്പുകളിലേയും ലൈക്കിന് വേണ്ടി വാതിലടച്ചിരുന്ന് കാട്ടിക്കൂട്ടുന്ന സീനുകൾക്കാര് സമാധാനം പറയും... മേൽ സംഭവം ചെയ്തവരും എതിർത്ത് കലിപ്പ് തീർത്ത് ചീത്ത വാക്കുകൾ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ട ആളുകളും തമ്മിൽ എന്ത് വ്യത്യാസം...എവിടെയെങ്കിലും എന്തെങ്കിലും കാണുമ്പോൾ മാത്രം- അതും പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മോശമെന്ന്  തോന്നിക്കുന്ന കാര്യങ്ങളിൽ മാത്രം വിമർശനത്തിന്റെ വടി എടുക്കുന്നവർ ഇസ്ലാമികമായ കാഴ്ചപ്പാടിന്റെ പേരിൽ വിമർശനം നടത്താൻ തയ്യാറുണ്ടോ എന്ന് ചോദിച്ചാൽ എത്ര പേരുണ്ടാകും... പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് മാറി ,ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ നിന്ന് വിമർശിക്കാൻ തയ്യാറുണ്ടോ എന്ന് ചോദിച്ചാൽ ആരുണ്ടാകും...?... സ്വന്തം വീട്ടിലെ കല്യാണ ചടങ്ങുകൾ ഇസ്ലാമിക കാഴ്ചപ്പാടുകളിൽ നടത്തിയ എത്രപേരുണ്ടീ വിമർശനക്കൂട്ടത്തിൽ... സ്വന്തം മകളുടെ കല്യാണത്തിന് ഗാനമേള നടത്തിയ മാന്യൻ മേൽ വിഷയത്തിൽ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് കണ്ടപ്പോൾ ശെരിക്കും അത്ഭുതം തോന്നി... 

വൈദ്യർക്കാണോ കുറുന്തോട്ടിക്കാണോ വാതമെന്നതിൽ മാത്രമേ ഇപ്പോൾ സംശയമുള്ളു. ഞാൻ പറഞ്ഞ് വരുന്നത്- ശവപ്പെട്ടി സംഭവത്തിന് നമ്മുടെ ഓരോരുത്തരുടേയും വീടുകളിൽ നടന്ന ഓരോ കല്യാണ സംസ്കാരങ്ങളും ചെറുതല്ലാത്ത പ്രോത്സാഹനം ഏതെങ്കിലും രൂപത്തിൽ കൊടുത്തിട്ടുണ്ട് എന്നാണ്.അതായത് ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാമോരോരുത്തരുമതിന് കാരണക്കാരാണ് എന്ന്...എതിർക്കണം-മാറ്റണം-മാറ്റം വരണം.......പക്ഷേ എതിർക്കേണ്ടത് ശവപ്പെട്ടിയിൽ കിടന്ന ചെറുപ്പക്കാരനെയല്ല-നമ്മെത്തന്നെയാണ്.മാറേണ്ടതും മാറ്റേണ്ടതും നമ്മുടെ സ്വന്തം കല്യാണ സംസ്കാരത്തെയാണ്... മാറ്റങ്ങളെല്ലാം നമ്മിൽ നിന്ന് തുടങ്ങൂ... എല്ലാം നന്നാകും. അതിന് തയ്യാറാകാതെ അന്യരുടെ മാറ്റങ്ങൾക്കായി മാത്രം മലിനീകരണമുണ്ടാക്കിയാൽ നാളേകളിൽ നമ്മെക്കാത്തിരിക്കുന്നത് ശവപ്പെട്ടികളായിരിക്കില്ല...അതിലും വലുതായിരിക്കും...!...അന്യ സ്ത്രീ പുരുഷൻമാർക്ക്  തൊട്ടുരുമ്മിയിരിക്കാനവസരമൊരുക്കി വിവാഹ ഫംഗ്ഷൻ നടത്തുന്നവർ- കെട്ടിപ്പിടിക്കാനവസരം ഒരുക്കുന്ന അന്യന്റെ വിവിഹ ഫംഗ്ഷനെ കുറ്റപ്പെടുത്തുന്നതിനു മുമ്പ് ചിലത് തിരുത്താനും ചിന്തിക്കാനുമുണ്ടെന്ന ചിന്തയോടെ ഒരു സ്വയം തിരുത്തൽ ആദ്യം നടക്കട്ടെ...

ഓണത്തിനിടക്ക് പുട്ടുകച്ചവടമെന്നപോലെ- ഇതിനിടയിലും ചൂണ്ടയിടാനെത്തി ചില നവോത്ഥാന വേഷം കെട്ടുകാർ....  !...ഒരൊറ്റത്തൗഹീദിൽ തമ്മിത്തല്ലി അഞ്ചും എട്ടും വഹാബിത്തൗഹീദുകളിൽ പൊട്ടിപ്പിളർന്ന- നജ്ദിയൻ കൈത്തോട്ടിലെ മുട്ടോളമുള്ള വെള്ളത്തിൽ മൂക്കുകുത്തി വീണ്, തൗഹീദിന്റെ ജീവവായുവിനായി കാലിട്ടടിക്കുന്ന വഹാബീ കുഞ്ഞാടുകൾ ശവപ്പെട്ടിയിൽ കയറിപ്പിടിച്ചത് സങ്കടങ്ങൾക്കിടയിലും  വല്ലാത്തൊരു കോമഡിയായി... മറ്റുള്ളവർ ശവപ്പെട്ടി എടുക്കാത്തത് ഞമ്മന്റെ നവോത്ഥാനത്തിന്റെ പോരിഷയാണെന്ന രൂപത്തിലാണ് ചിലരുടെ അവകാശവാദങ്ങൾ...പാവങ്ങൾ... !...''ശവപ്പെട്ടിയും മേശയുടെ ട്രോയുമൊക്കെ അടക്കുമ്പോൾ ജിന്ന് കുടുങ്ങും- വേദനിക്കും- ചിലപ്പോൾ തിരിച്ചടിക്കും'' - എന്ന് തുടങ്ങി ,മത്തിമീൻ കഴുകിയ വെള്ളവും തെങ്ങിൽ നിന്നിടുന്ന തേങ്ങയും ജിന്നിന്റെ തലയിൽ ചാടാതിരിക്കാൻ മാർഗനിർദ്ധേശങ്ങളുമായി ഊരുചുറ്റുന്നവർ, നിലവിൽ ജിന്നിനെപ്പോലും രക്ഷിക്കാനാകാതെ ''യാ ഇബാദല്ല''യിൽ കുടുങ്ങി പരസ്പരം മുശ്രിക്കാക്കി ,അവസാനം ശവപ്പെട്ടിയിൽ കയറിപ്പിടിച്ചത് - നജ്ദിയൻ തൗഹീദുകളുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷമോഹിച്ചുള്ള കച്ചിത്തുരുമ്പ് തേടിയാണെന്നത് വ്യക്തം... ആദർശപരമായി മൃതിയടഞ്ഞവർ  ശവപ്പെട്ടിയിലെങ്കിലും കയറിപ്പിടിക്കട്ടെ...അത്തരക്കാരുടെ വളിച്ച നവോത്ഥാന സ്വപ്നങ്ങൾ അങ്ങിനെയെങ്കിലും  പാവം അണികൾ മനസിലെങ്കിലും പൂവണിയിക്കട്ടെ... തത്കാലം അവഗണിക്കാം...

ഓർക്കുക-വിവാഹം പുണ്യമായൊരു കർമ്മമാണ്. ഇരു ദ്രുവങ്ങളിലുള്ള ഇരുമനസുകൾ ഉത്തരവാദിത്തപ്പെട്ടവരുടെ കൈ പിടിച്ച് ഒന്നിക്കുന്ന വിശുദ്ധമായൊരു ചടങ്ങ്... അതിൽ അരുതായ്മകൾ കടത്തിക്കൂട്ടിയാലാ ദാമ്പത്യവല്ലരിയിൽ വിരിയുന്ന കുസുമങ്ങൾ ബറക്കത്തില്ലാത്തതായി മാറും...നാളേയുടെ സായംസന്ധ്യകളിൽ-''അനുസരണയില്ലാത്ത,മാതാപിതാക്കളെ വകവക്കാത്ത,പരിഗണിക്കാത്ത ,പരിചരിക്കാത്ത'' മക്കൾ നന്നാകാൻ വേണ്ടി ദുആ ചെയ്യണമെന്ന് പറഞ്ഞ് പള്ളിയിലേക്ക് ചെല്ലുന്നതിനു മുമ്പ് ഇതൊക്കെ ഓർത്തിരുന്നാൽ നന്ന്... ഉപദേശിക്കുകയല്ല-സങ്കടം തോന്നിയപ്പോൾ ചിലത് കുറിച്ചെന്നു മാത്രം...വിവാഹത്തിന് മുതിരുന്ന ഇക്കാക്കാമാർ, കല്യാണ അറേജ്മെന്റുകളൊരുക്കുമ്പോൾ ഇതൊന്നും മറക്കരുത്...വാർധക്യ കാലത്ത് മക്കളെയോർത്ത് നെടുവീർപ്പിടുമ്പോൾ- ''കല്യാണ ടൈമിൽ കൂടെ തുള്ളിയ-പ്രോത്സാഹിപ്പിച്ച- ജീവിതത്തിലൊരു ചാൻസേയുള്ളു, അടിച്ച് പൊളി മച്ചൂ,ഇതൊന്നുമില്ലെങ്കിലെന്ത് കല്യാണമെന്ന് പറഞ്ഞ് പ്രോത്സാഹനം തന്ന'' ഒരു കൂട്ടുകാരനും ഒപ്പം കാണില്ല. നീയും നിന്റെ കർമങ്ങളുടെ പരിണിത ഫലങ്ങളും മാത്രം...! വിവാഹത്തിന്റെ പേരിൽ ആർഭാടങ്ങളുടെ ആചാര വെടി മുഴക്കുമ്പോളും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യചാരുതകളൊരുക്കുമ്പോളും,അയൽ വീട്ടിലെ ചെറ്റക്കുടിലുകളിൽ മംഗല്യ സൗഭാഗ്യമില്ലാതെ വിതുമ്പിക്കരയുന്ന പാവങ്ങളുടെ കണ്ണുനീരിന്റെ ശക്തി,നിന്നെ- കുലമടക്കം നശിപ്പിച്ച് സംഹാര താണ്ഡവമാടാനുതകുന്ന കണക്കുകൂട്ടലുകൾ ബാലൻസ് ചെയ്യുന്ന തിരക്കിലായിരിക്കുമെന്ന് മറക്കരുത്.അന്നു പൊട്ടിച്ച കുപ്പികൾക്ക് പകരവും പകരത്തിന് പകരവുമായി, നിന്റെ ആർഭാടങ്ങളുടെ അടയാളങ്ങളായിരുന്ന ബാങ്ക് ബാലൻസുകളുടെ മുകളിൽ കയറിയിരുന്ന് ലഹരി നുണഞ്ഞ് കൊഞ്ഞനം കാട്ടുന്ന സ്വന്തം മക്കൾ...കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നതിൽ വിവാഹ ആഭാസങ്ങളൊഴിവല്ലെന്നും കിട്ടലെല്ലാം സ്വന്തം ജീവിതത്തിൽ തന്നെയായിരിക്കുമെന്നും ,പടച്ചവന്റെ പരീക്ഷണങ്ങൾ  ഷെയർ ചെയ്യാൻ ഒരു ചങ്കും കൂടെയുണ്ടാകില്ലെന്നും , വരന്റ വേഷമണിയുന്ന ഇക്കാക്കമാർ  മറക്കാതിരിക്കട്ടെ...ഇല്ല-ഇനി കുറിക്കുന്നില്ല...ചിന്തിക്കുന്നവർക്കിത് തന്നെ ധാരാളം...എല്ലാവർക്കും നല്ലത് വരട്ടെ... ഒരുപാട് സങ്കടത്തോടെ...

                          ✍  ഫാതിമ റഷീദ്

വഹാബീ ഭീകരതയും ഐസിസും !

തീവ്രവാദം-സലഫിസം വിചാരണ ചെയ്യപ്പെടുന്നു- ഡോക്യൂമെന്ററി-1
👇👇👇👁👁👁

തീവ്രവാദം-സലഫിസം വിചാരണ ചെയ്യപ്പെടുന്നു- ഡോക്യൂമെന്ററി-2
👇👇👇👁👁👁

തീവ്രവാദം -സലഫിസം വിചാരണ ചെയ്യപ്പെടുന്നു. ഡോക്യൂമെന്ററി - 3
കേരളം പത്ത് കൊല്ലം കൊണ്ട് ഇസ് ലാമിക രാജ്യമാക്കുമത്രെ❗മദ്റസയിലെ കുട്ടികളെ കഴുത്ത് ഞെരിച്ച് കൊല്ലണമത്രെ!.ഇവരാണു പോലും സമാധാനം പഠിപ്പിച്ച ഇസ്ലാമിന്റെ വക്താക്കൾ!
മറ്റ് മതക്കാരെ ആക്ഷേപിക്കാൻ ഇവരെ പഠിപ്പിച്ചത് ഏത് മതമാണാവോ❓
👇👇👇👁👁👁

സലഫിസം- തീവ്രവാദം❗ അറിയുക ഇവരെ- അകറ്റുക ഇവരെ❗ ഈ തീവ്രവാദം ആരും അറിയാതെ പോകരുത്❗
👇👇👇👁👁👁


*ഐഎസ് ക്യാമ്പുകളിലേക്കാളെ എത്തിക്കുന്നത് സലഫികൾ ❗*
👇👇👇👁👁👁
https://youtu.be/zgSOb53oDh0

ഐഎസ് ഭീകരതയും സലഫിസവും... !

🌷👁✍ഐ എസ് ഭീകര സംഘത്തിലേക്ക് മലയാളികൾക്ക് വാതില്‍ തുറക്കുന്നത് സലഫിസമാണെന്ന്  മലയാളികളെ ഐഎസ് ക്യാമ്പിൽ എത്തിക്കുന്ന  അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ വെളിപ്പെടുത്തൽ. ആദ്യം മടവൂര്‍ പിന്നീട്, കെ.എന്‍.എം,അതിനുശേഷം വിസ്ഡം, ഒടുവിൽ ദമ്മാജ്. അങ്ങിനെ സ്റ്റെപ് സ്റ്റെപ്പായാണ് ഐ.എസിലെത്തുകയെന്നും സന്ദേശത്തിൽ പറയുന്നു.സുന്നി  ഗ്രൂപ്പുകളിലായിരുന്നുവെങ്കില്‍ ഒരിക്കലും ദൗലത്തും ഇസ്ലാമിലെത്തില്ലായിരുന്നു. റാഷിദ് അബ്ദുല്ല പറയുന്നു.[News 18] [26/12/2018]

🌷👁✍ഐ എസില്‍ യുവാക്കളെത്തുന്നത് സലഫി സംഘടനകള്‍ വഴി. തീവ്രവാദത്തിലേക്കുള്ള ഘട്ടങ്ങള്‍ വിശദീകരിച്ച് റാശിദ് അബ്ദുല്ലയുടെ സന്ദേശം

കോഴിക്കോട്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘത്തിലേക്ക് യുവാക്കളെത്തുന്നത് സലഫി – മുജാഹിദ് സംഘടനയിലൂടെയാണെന്നതിന് കൂടുതല്‍ തെളിവുകളുമായി  മലയാളികളെ ഐ എസ് ക്യാമ്പില്‍ എത്തിക്കുന്ന അബ്ദുല്‍ റാഷിദ് അബ്ദുള്ളയുടെ സന്ദേശം. ടെലെഗ്രാം എന്ന സമൂഹമാധ്യമം വഴിയാണ് ഐ എസ് മലയാളി സംഘത്തിന്റെ നേതാവായി അന്വേഷണസംഘം പറയുന്ന അബ്ദുല്‍ റാഷിദിന്റെ ശബ്ദ സന്ദേശമെത്തിയത്. നാല് ഘട്ടങ്ങളായാണ് ഐ എസിലേക്കുള്ള വരവിനെ ഇയാള്‍ വിശദീകരിക്കുന്നത്. ഐ. എസ് റിക്രൂട്ട്‌മെന്റിന് വിവിധ സ്‌റ്റേജുകളുണ്ടെന്നും ആദ്യം മടവൂര്‍ വിഭാഗം മുജാഹിദ്, പിന്നീട് കെ എന്‍ എം, അതിനുശേഷം വിസ്ഡം, ഒടുവില്‍ ദമ്മാജ് എന്നിങ്ങനെ സ്‌റ്റെപ് സ്‌റ്റെപ്പായാണ് ഐ എസിലെത്തുകയെന്നും സന്ദേശത്തില്‍ പറയുന്നു. കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഐ എസില്‍ എത്തിയവരെല്ലാം ഇങ്ങനെയാണ് റിക്രൂട്ട് ചെയ്യപ്പെട്ടതെന്നും വെളിപ്പെടുത്തുന്നുണ്ട്.  ചെറുപ്പക്കാരെ കേരളത്തില്‍നിന്ന് തീവ്രവാദ സംഘത്തില്‍ എത്തിച്ചത് കാസര്‍കോടുകാരനായ അബ്ദുല്‍ റാഷിദ് അബ്ദുള്ളയാണെന്നാണ് എന്‍ ഐ എ  പറയുന്നത്.

ഇടക്കിടെ ശബ്ദസന്ദേശങ്ങളിലൂടെ പ്രതികരിക്കുന്ന അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ പുതിയ സന്ദേശത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണുള്ളത്. ഐ എസിലെത്തിയ മലയാളികളെല്ലാം ദമ്മാജ് സലഫികളുടെ ക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ട് എന്ന് സന്ദേശത്തില്‍ പറയുന്നു. ഇത്തരം ക്ലാസുകളില്‍ ജിഹാദിനെക്കുറിച്ചും പാലായനത്തെക്കുറിച്ചും പറയുന്നുണ്ട്.  തങ്ങള്‍ എ പി, ഇ കെ സുന്നി ഫാമിലിയില്‍  ആയിരുന്നുവെങ്കില്‍ ഒരിക്കലും ഐ എസിലേക്ക് എത്തില്ലായിരുന്നുവെന്നും  സുന്നീ  വിഭാഗത്തിലായിരുന്നെങ്കില്‍ റാത്തീബും കളിച്ച് നടക്കുന്നുണ്ടാകുമായിരുന്നെന്നും,  ഇസ്ലാമിക രാജ്യത്ത് നിന്നുള്ള തൊണ്ണൂറ്റി രണ്ടാം ഓഡിയോ എന്ന് പരിചയപ്പെടുത്തുന്ന  സന്ദേശത്തിത്തില്‍ പറയുന്നു.

സലഫി ചിന്താഗതിയാണ് തീവ്രവാദത്തിലേക്ക് ആളുകളെ എത്തിക്കുന്നതെന്നും അഫ്ഗാനിസ്ഥാനില്‍ തന്നോടൊപ്പമെത്തിയ മലയാളികള്‍ എല്ലാവരും കേരളത്തിലെ സലഫി – മുജാഹിദ് മത പഠന ക്ലാസുകളില്‍ പങ്കെടുത്തവരാണെന്നുള്ള സ്ഥിരീകരണമാണ് ഓഡിയോയിലുള്ളത്. തീവ്രവാദ സംഘടനകളിലേക്ക് യുവക്കള്‍ ആകൃഷ്ടരാകുന്നത് സലഫീ ആശയങ്ങള്‍ വഴിയാണെന്ന് വ്യക്തമാക്കി വിവിധ സുന്നി സംഘടനകള്‍ കുറച്ച് മുമ്പ് കേരളത്തില്‍ കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു.
Read more http://www.sirajlive.com/2018/12/26/346475.html

🌷👁✍''മുസ്ലിംകൾ മുശ്രിക്കുകളാണ്, ആയിരം വട്ടം മുശ്രിക്കാണ്, നേർച്ച നേരുന്നവരെ കൊല്ലണം'' ....തുടങ്ങിയ തീവ്രവാദ നിലപാടുകളുമായി അണികളെ സൃഷ്ടിച്ചെടുത്തവർ ...!...ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ഈമാനുള്ള വിശ്വാസികളെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു...വിശുദ്ധ ഖുർആനും തിരുസുന്നത്തും തോന്നിയ രൂപത്തിൽ വ്യാഖ്യാനിച്ചും , ഇസ്ലാമെത്തിയ ഇന്നലേകളുടെ വഴികളെ ''പാരമ്പര്യ വാദി, ശിയാ ഖുറാഫി ഖുബൂരി സൃഷ്ടികളെ ആരാധിക്കുന്നവർ'' തുടങ്ങിയ  വിവിധ പേരുകളിൽ പരിഹസിച്ചും പച്ചയായി അനുയായികളെ പറ്റിച്ചുമാണിവരിതൊക്കെ സാധിച്ചെടുത്തത്... അറിവിന്റെ മധു പകർന്ന ഉസ്താദുമാരെയും, വളർത്തി വലുതാക്കി ഇസ്ലാം പഠിപ്പിച്ച സ്വന്തം മാതാപിതാക്കളെയും മുശ്രിക്കാക്കാൻ അറപ്പ് കാണിക്കാത്തവർ ഐസിസിലേക്ക് ആയുധമെടുക്കുന്നതിലെന്തത്ഭുതം... ഐസിസിലെത്തിയവരെ ഉപദേശിച്ച് നേരെയാക്കാമെന്നാരെങ്കിലും കരുതുന്നുണ്ടെങ്കിൽ നോ രക്ഷ... മുറി ആയത്തും മുറി ഹദീസും സ്വയുക്തിയുമായി അവർ പ്രതിരോധിക്കും... അവസാനം ''ഖുറാഫി ഖുബൂരി ശിയ'' വിളിയുമായവർ രക്ഷപെടും... അല്ലാതെ-എന്തൊക്കെ പറഞ്ഞാലുമവർ വിശുദ്ധ ഇസ്ലാമിന്റെ തനതായ ആശയത്തിലേക്ക് തിരിച്ച് വരില്ല... മൗലവിമാരാൽ ബ്രെയിൻ വാഷ് ചെയ്യപ്പെട്ട സാധാരണക്കാർ ഇസ്തിഗാസ തവസ്സുൽ തുടങ്ങിയ വിഷയങ്ങളിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും മറ്റും ഇതിന്റെ മറ്റൊരു വശം മാത്രം... അവർ ചിന്തിക്കുന്നത് - ''അതാണ് ശെരി- അതു മാത്രമാണ് ശെരി- കേരളത്തിലെ ഭൂരിപക്ഷം വരുന്ന മുസ്ലിംകൾ മുശ്രിക്കുകൾ തന്നെ''-എന്നൊക്കെയാണ്... നേർച്ച നേരുന്നവരെ കൊല്ലണമെന്ന് വഹാബിപ്രസിദ്ധീകരണങ്ങളിലെഴുതി വച്ചതിനെക്കുറിച്ച് ചോദിച്ചാൽ- അതിലെന്ത് പ്രശ്നമെന്ന് ചോദിച്ച് കൂളായവർ ഒഴിഞ്ഞുമാറും.മുസ്ലിംകളെ മുശ്രിക്കാക്കുന്നതിനെക്കുറിച്ച് ചോദിച്ചാൽ- മൗലവിമാർ സ്വന്തമായി നിർമിച്ച് പഠിപ്പിച്ചു കൊടുത്ത വഹാബീ ഫോർമാറ്റുകൾ തട്ടിവിടും.എങ്ങിനെയോ കാണാപ്പാടം പഠിച്ച മുറി ആയത്തും മുറി ഹദീസുമവർ ഉച്ചരിക്കും.എല്ലാത്തിനും സ്വന്തം വ്യാഖ്യാനങ്ങൾ... ഇവരുടെ വികല  ആശയത്തിന് നിരക്കാത്തതെന്തുമിവർ തള്ളും...സഹീഹുൽ ബുഖാരിയിൽ പോലും അംഗീകരിക്കാൻ കഴിയാത്ത നിരവധി ഹദീസുകളുണ്ടെന്ന് വഹാബികളെക്കൊണ്ട് പറയിപ്പിച്ചതീ തീവ്ര ആശയ സ്പിരിറ്റ് തന്നെ .അവരുടെ മനസിൽ ഇസ്ലാമിനല്ല, വഹാബിസത്തിനാണ് സ്ഥാനം. വഹാബിസം തലക്ക് പിടിക്കുമ്പോൾ അവിടെയെന്തിസ്ലാം... വയനാട് ചുരത്തിലെ മഖ്ബറ കുത്തിപ്പൊളിച്ചപ്പോൾ ആ തീവ്രത നാം കണ്ടതാണ്... പെട്ടുപോയവർ ചിന്തിക്കണമെന്ന് ഞാൻ പറയുന്നില്ല...എന്നെങ്കിലും ചിന്തിക്കണമെന്ന് തോന്നിയാൽ ഉപകാരപ്പെട്ടേക്കും...എല്ലാവർക്കും നല്ലത് വരട്ടെ...!

copy...



*സലഫീ തീവ്രവാദവും റാഷിദ് അബ്ദുള്ളയുടെ പുതിയ ഓഡിയോയും-വഹാബ് സഖാഫി മമ്പാട് ❗*
👇👇👇👁👁👁
https://youtu.be/-hzCi1Gukc8



*ഐസിസിലേക്ക് മലയാളികൾക്കേണി വച്ചു കൊടുക്കുന്നതാര്- വഹാബീ മൗലവി തന്നെ വിളിച്ച് കൂകുന്നു ❗*
👇👇👇👁👁👁
https://youtu.be/_z6yWQkDp1k
👁
ഐസിസ് സലഫീ ബന്ധ കഥകൾ ചിലർ നിഷേധിക്കുമ്പോളും സത്യം പകൽ പോലെ വ്യക്തം...❗

ഐസിസ് എന്ന ഭീകര സംഘടനയിലേക്ക് ചില മലയാളീ ജാഹിലുകൾക്ക് ഏണിയും കോണിയും വെച്ച് കൊടുത്തത് ആരാണെന്നതിനെ സംബന്ധിച്ച്  മുജാഹിദ് സമ്മേളനത്തിൽ വെച്ച് മുജാഹിദ് നേതാവ് തന്നെ എന്തൊക്കെയോ വിളിച്ചു കൂകുന്നു...❗...അപ്പോൾ ,സംഭവം മീഡിയകളുടെ വെറും ആരോപണമല്ലെന്നുറപ്പ്...❗...

ഖുർആനും സുന്നത്തും സ്വന്തമായി തോന്നിയ രൂപത്തിൽ അർത്ഥം വെച്ചും വ്യാഖ്യാനിച്ചും ഇമാമുമാരെ തള്ളിയും പാവപ്പെട്ട യുവാക്കളെ മതത്തിന്റെ പേര് പറഞ്ഞ് വശീകരിച്ചത് ആര്❓ എന്തിന് വേണ്ടി❓വഹാബികൾ തമ്മിലുള്ള ചേരിപ്പോരിലാണിത് പുറത്ത് വന്നത് എന്നത് ഏറെ ശ്രദ്ധേയം... ചേരിപ്പോരും ഗ്രൂപ്പുകളിയും എണ്ണമറ്റ തൗഹീദും വഹാബികളുടെ ആഭ്യന്തര പ്രശ്നം മാത്രം. അല്ലെങ്കിലും ,കാഫിറാക്കലും നരകത്തിൽ തള്ളലും മൗലവിമാർക്ക് സമർത്ഥിക്കാൻ കഴിയാതായതോടെ അണികൾക്ക് തന്നെ ബോറായിത്തുടങ്ങി...❗

ഖുർആനും സുന്നത്തും വളച്ചൊടിച്ച് യുവാക്കളെ വഴിതെറ്റിച്ച് പാവപ്പെട്ട കുടുംബങ്ങളെ ഇനിയും വഴിയാധാരമാക്കരുത്.അവർ ആരായാലും...തങ്ങളല്ലാത്ത/തങ്ങളുടെ ആദർശമംഗീകരിക്കാത്ത  കേരളത്തിലെ മുസ്ലിംകൾ മുഴുവൻ മുശ്രിക്കാണെന്നും/ആയിരം വട്ടം മുശ്രിക്കാണെന്നും ''മഹത്തുക്കളുടെ ഖബറുകളിലേക്ക് പ്രതിഫലം കരുതി അല്ലാഹുവിന് നേർച്ച നേരുന്നതിനെ'' ഖബറുകൾക്ക് നേർച്ച നേരുന്നവൻ അവിശ്വാസിയും മുശ്രിക്കും കൊല്ലപ്പെടേണ്ടവനുമാണെന്നും [അല്‍മനാര്‍: ലക്കം: 1 , വാള്യം: 30 , 1984 മെയ്]  അണികളെ പച്ച മലയാളത്തിൽ പഠിപ്പിച്ച പ്രസ്ഥാനമാണ് കേരളത്തിലെ വഹാബീ പ്രസ്ഥാനം.ഇതല്ലേ ''തീവ്ര''മായ വാദം... ❓ഇത് തന്നെയല്ലേ ''ഭീകര''മായ വാദം...❓ഇതൊക്കെ വഹാബീ/സലഫീ മതത്തിന്റെ പേരിൽ പഠിച്ച അനുയായികൾ എന്ത് സന്ദേശമാണ് ലോകത്തിന് നൽകുന്നത്... ❓ഇത് സമാധാനമാണോ...❓...ഈ ''അസമാധാനം'' വിശ്വാസമായി അംഗീകരിക്കാത്തവർ മുജാഹിദ് മതത്തിലുണ്ടോ....❓ ഉണ്ടെങ്കിലവർ മുന്നോട്ട് വരട്ടെ... നേരത്തെ പഠിപ്പിച്ചതൊക്കെ/എഴുതിയതൊക്കെ തെറ്റാണെന്ന്-ഇത്തരം വിശ്വാസങ്ങളൊന്നും തങ്ങളിപ്പോൾ അംഗീകരിക്കുന്നില്ലെന്ന് സമൂഹത്തോട് വിളിച്ച് പറയട്ടെ...ഇത്തരം തീവ്ര ആശയങ്ങൾ വരും തലമുറയെയെങ്കിലും പഠിപ്പിക്കാതിരിക്കട്ടെ...തീവ്ര ആശയങ്ങൾ പഠിച്ച് വയനാട് ചുരത്തിലെ മഖ്ബറ പൊളിച്ചവർ ലോകത്തിന് നൽകുന്ന സന്ദേശമെന്താണ്.... ❓ ഇത്തരം തീവ്ര ആശയങ്ങളുമായല്ലേ ഐസിസ് പാവപ്പെട്ട ,എണ്ണിയാലൊടുങ്ങാത്ത മുസ്ലിംകളെ കൊന്നൊടുക്കുന്നത്... ❓
നൂറു കണക്കിന്  മഖ്ബറകൾ പൊളിച്ച് കളഞ്ഞത്...❓ ലോകത്തിന് തന്നെ ഭീഷണിയായി നിലകൊള്ളുന്നത്...❓
 മുൻഗാമികളെത്തള്ളി സ്വന്തമായ ദർശനങ്ങളുമായി രംഗത്തെത്തുന്ന  ഇത്തരം പുരോഗമനക്കാരെ സമുദായം കരുതിയിരിക്കുക...❗


*കേരളത്തെ പത്ത് കൊല്ലം കൊണ്ട് ഇസ്ലാമിക രാജ്യമാക്കുമെന്ന് വഹാബീ മൗലവി മുജാഹിദ് ബാലുശേരി ❗🙆🏻‍♂*
👇👇👇👁👁👁
https://youtu.be/CP40_H4X3FA



*ഭീകരതയുടെ  സലഫീ സ്കൂളുകൾ- ''ന്യൂസ് 18'' ചാനൽ ചർച്ച ചെയ്യുന്നു*.
👇👇👇👁👁👁
https://youtu.be/23RzglSe3A0
👁
*വിശുദ്ധ ഇസ്ലാമിനെ മറയാക്കി ഭീകരവാദം പ്രചരിപ്പിക്കുന്ന പ്രവണത... തെളിവ് ഖുർആനും ഹദീസും... ഇസ്ലാം പകർന്ന് തന്ന മഹത്തുക്കളെ തള്ളിക്കളഞ്ഞ് സ്വന്തമായി മതം വ്യാഖ്യാനിച്ചതിന്റെ തിക്ത ഫലം...!... വിഷയം ന്യൂസ് 18 ചർച്ച ചെയ്യുന്നു.സലഫീ ഭീകരതയെക്കുറിച്ച് പ്രമുഖർ പ്രതികരിക്കുന്നു...മത ഗ്രന്ഥങ്ങൾ തെറ്റിദ്ധരിപ്പിച്ച് ആയുധമെടുക്കാൻ ആളെക്കൂട്ടുന്ന സലഫീ ഭീകരത കരുതിയിരിക്കുക❗*

Tuesday, 25 December 2018

മൗലിദോതിയാൽ മതി നിസ്കരിക്കണ്ട എന്ന വഹാബീ മൗലവിയുടെ പച്ചക്കള്ളം അലവി സഖാഫി പൊളിച്ചടുക്കുന്നു !

*മൗലിദ്-ഹംസക്കോയ ബാഖവിയുടെ പേരിലുള്ള വഹാബീ പാതിരിയുടെ പച്ച നുണ അലവി സഖാഫി പൊളിച്ചടുക്കുന്നു ❗*

👇👇👇👁👁👁🤭

https://youtu.be/oa8J_npYtwU

*നിസ്കാരവും നോമ്പും സക്കാത്തുമൊന്നും ചെയ്യേണ്ടതില്ല, മൗലിദ് ഓതിയാൽ മതിയത്രെ... ഇത് പറയുന്നതോ  സുന്നീ  പുസ്തകത്തിൽ...❗... മൗലവി കത്തിക്കയറുന്നത് കേട്ടപ്പോൾ വിവരമില്ലാത്ത അണികൾക്ക് പെരുത്ത് സന്തോഷം.വീഡിയോ പ്രത്യേക ഹെഡിംഗ് കൊടുത്ത്-ആയത്തും ഹദീസും മൗലവിമാരുടെ അർത്ഥ വ്യാഖ്യാനവും ഒപ്പം ചേർത്ത് ചൂടപ്പം പോലെയാണ് വഹാബികൾ ഷെയർ ചെയ്തത്... കിട്ടിയ വഹാബികൾ കിട്ടാത്ത വഹാബികൾക്കെത്തിച്ച് മാക്സിസിമം  സായൂജ്യമടഞ്ഞു.വഹാബീ ആലയത്തിൽ ബുദ്ധി പണയം  വച്ച പാവങ്ങൾ എങ്ങിനെ ചിന്തിക്കാനാണ്...?...അതാണല്ലോ മൗലവിമാരുടെ രക്ഷയും...അണികളുടെ അജ്ഞത മുസ്ലിംകളോടുള്ള വെറുപ്പിൽ മുക്കി- ''ഖുറാഫി, ഖുബൂരി ,ശിയാ'' എന്നിവയിൽ ചാലിച്ചെടുത്ത് ഇട്ടു കൊടുത്താൽ അണികൾക്ക് വലിയ സന്തോഷം... സലഫീ ഫെസ്റ്റും തൃശൂർ പൂരവും ഒന്നിച്ച് വന്ന പ്രതീതി...എന്ത് പച്ച നുണ പറഞ്ഞാലും നോ പ്രോബ്ളം... ഇതാണ് വഹാബീ നവോത്ഥാനത്തിന്റെ ഏറ്റവും വലിയ പോരിഷ... നുണ പറയൽ മത്സരം നടത്തി റെക്സോണ സോപ്പ് /സോപ്പ് പെട്ടി സമ്മാനം കൊടുത്ത/വാങ്ങിയ ലോകത്തെ ഒരേ ഒരു മതലേബൽ പ്രസ്ഥാനമാണ് വഹാബിസം. ആ ക്രെഡിറ്റ് മൗലവിമാർക്ക് സ്വന്തവും... അതു കൊണ്ട് തന്നെ മൗലവിമാരെ വിവരമുള്ളവരാരും വിശ്വസിക്കാറില്ല...നുണകൾക്ക് മീതെ നുണകൾ കെട്ടിപ്പൊക്കി സത്യമാക്കുന്ന വഹാബിയൻ ശൈലി എന്തു കൊണ്ടും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് തന്നെയാണ്.കഴിയുമെങ്കിൽ ആ വകയിലൊരു ലോക അവാർഡും കൊടുക്കണം.പാവപ്പെട്ട മുസ്ലിംകളെ മുശ്രിക്കാക്കി ''വഹാബീ നരകത്തിൽ'' തള്ളാനാണല്ലോന്നോർക്കുമ്പോൾ മാത്രമാണൊരല്പം മനസമാധാനം...!...''തൗഹീദ് തിരുത്തി, 5 ദിവസത്തേക്കൊരു സഹാബിയെ സ്വർഗത്തിൽ കയറ്റി-'കാഞ്ഞങ്ങാട് സ്വർഗ പ്രവേശന വിളംബരം' നടത്തി-കൂടെയുള്ള മൗലവിമാർ കണ്ണുരുട്ടിയപ്പോൾ തൗഹീദ് പിന്നെയും തിരുത്തി'' -പെട്ടു പോയ ഫൈസൽ മൗലവിക്ക് കൂട്ടുവന്ന്   പച്ചക്കള്ളം പറഞ്ഞ് സ്വന്തം അണികളെപ്പോലും പച്ചക്ക് പറ്റിച്ച മുജാഹിദ് മൗലവി ഫള്ലുൽ ഹഖ് ഉമരിയുടെ  ''ഫള്ലുള്ള പച്ചക്കള്ളം'' അലവി സഖാഫി വല്ലപ്പുഴ മുഖാമുഖത്തിൽ പിടികൂടുന്നു...😄ലാ കട്ടതും കിതാബിന്റെ ഉദ്ധരണികൾ  മുറിച്ചതും പോരാഞ്ഞ് ,കായംകുളം കൊച്ചുണ്ണിയെപ്പോലും കവച്ച് വെക്കുന്ന പച്ചക്കള്ളവും പറഞ്ഞ് വഹാബീ നവോത്ഥാനം പിന്നെയും മുന്നോട്ട്...🤭 ഒരുപാട് നല്ല നല്ല നുണകൾ പറഞ്ഞ് - മുസ്ലിംകളെ നരകത്തിൽ തള്ളാനും, പാവം അണികളെ പച്ചക്ക് പറ്റിക്കാനും വഹാബീ മൗലവിമാർക്ക് ഇനിയുമിനിയും കഴിയട്ടെ എന്ന് ആശംസിക്കുന്നു...🤭🤭🤭 *
*സ്നേഹ പൂർവ്വം...*
                   ✍ *ഖുദ്സി*







ഇമാം ബുഖാരി[റ]പോലും സ്വാലിഹാണെന്ന് പറയാൻ കഴിയാതെ കുടുങ്ങിയ വഹാബികൾ !

*ഇമാം ബുഖാരി[റ]പോലും സ്വാലിഹാണെന്ന് പറയാൻ കഴിയാതെ വഹാബികൾ !*
👇👇👇👁👁👁
https://youtu.be/0CDCTcU1TuY
🌷ഇമാം  ബുഖാരി, മുസ്ലിം  തുടങ്ങിയ ഇമാമുകൾ[റ]  സ്വാലീഹീങ്ങളാണോ എന്ന ചോദ്യത്തിന് 30 സ്വഹാബികളല്ലാത്തവരെക്കുറിച്ച് ഉറപ്പ് പറയാന്‍  കഴിയില്ല  എന്ന് പറഞ്ഞ്  കുടുങ്ങിയ  ഫൈസല്‍ മൗലവി  കൈ മലത്തുന്നു❗.....വല്ലപ്പുഴ വഹാബീ മുഖാമുഖം...🤭🤭🤭

Monday, 24 December 2018

ക്ഷാമകാലത്ത് തിരുനബിയുടെ ഖബറിങ്കൽ മഴക്ക് വേണ്ടി ഇസ്തിഗാസ ചെയ്തതാര്?

മനുഷ്യ സമൂഹത്തിന് സ്രഷ്ടാവ് നില്‍കിയ ജീവിതരേഖയാണ് ഇസ്‌ലാം. മാറ്റിത്തിരുത്തലുകള്‍ ആവശ്യമില്ലാത്തവിധം സമഗ്രവും സര്‍വകാലികവുമായ മതത്തെ കേവല യുക്തിയില്‍ അളന്നെടുക്കാന്‍ ശ്രമിക്കുന്നത് അബദ്ധമാണ്. ഇസ്‌ലാമിന്റെ പ്രമാണ നിബദ്ധമായ വിശ്വാസാചാരങ്ങളില്‍ പരിഷ്‌കരണം ആവശ്യപ്പെടുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. യഥാസമയങ്ങളില്‍ മതപണ്ഡിതര്‍ അവരെ പ്രതിരോധിക്കുകയാണ് ചെയ്തത്. മുസ്‌ലിം ലോകത്ത് അനിഷേധ്യമാംവിധം സ്ഥിരപ്പെട്ട 'ഇസ്തിഗാസ'ക്കു നേരെയും ഇത്തരക്കാരുടെ കൈയേറ്റ ശ്രമങ്ങളുണ്ടായി. ഇസ്‌ലാമിന്റെ അംഗീകൃത പ്രമാണങ്ങളെല്ലാം ഇസ്തിഗാസക്ക് സാക്ഷ്യമാകുമ്പോഴും അവയെ അംഗീകരിക്കാതെ അവയ്ക്കുമേല്‍ അബദ്ധം നിറഞ്ഞ ആരോപണങ്ങളെറിഞ്ഞ് ഓടിമാറുന്ന രീതിയാണ് പരിഷ്‌കരണവാദികള്‍ സ്വീകരിക്കാറുള്ളത്.
അമ്പിയാക്കളും വലിയ്യുകളും അവര്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവ്‌കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തോടെ മരണാനന്തരം അവരോട് സഹായം തേടുന്നതാണ് ഇസ്തിഗാസ. മുസ്‌ലിം സമൂഹം നിരാക്ഷേപം ചെയ്തുവരുന്ന കര്‍മമാണിത്. മതം പഠിച്ച പണ്ഡിത മഹത്തുക്കള്‍ മുഴുവനും ഇത് പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്തത് കാണാം. ഇമാം നവവി(റ)നെ പോലുള്ള പ്രമുഖര്‍ ഇസ്തിഗാസ നടത്തിയതിനാല്‍ അവര്‍ക്ക് ലഭിച്ച ഫലം വിശദീകരിക്കുക കൂടി ചെയ്തു. ഇതൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ സൃഷ്ടികളോട് ഇവ്വിധമുള്ള സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കും മഹാപാപവുമായി പ്രചരിപ്പിക്കാനാണ് മതവിരുദ്ധര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതപ്രമാണങ്ങള്‍ വെട്ടിയും മറച്ചുവച്ചും കള്ളം പറഞ്ഞും പിടിച്ചുനില്‍ക്കാനാണ് അവരുടെ കുത്സിത ശ്രമം.
വഫാത്തായ നബി(സ്വ)യോട് സ്വഹാബിവര്യനായ ബിലാലുബ്‌നു ഹാരിസ് അല്‍മുസനി (റ) നടത്തിയ ഇസ്തിഗാസയെ സംബന്ധിച്ചും ഇത്തരത്തില്‍ യാതൊരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കപ്പെടാറുണ്ട്. സത്യം അംഗീകരിക്കാനുള്ള വിമുഖതയില്‍ നിന്നുയിരെടുത്ത കേവല വിമര്‍ശനങ്ങളാണ് ഇവയെന്ന് ആര്‍ക്കും മനസ്സിലാകും.
അല്ലാമാ ഇബ്‌നു കസീര്‍ വ്യക്തമാക്കുന്നു: 'മാലിക്(റ)വില്‍നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഉമര്‍(റ)വിന്റെ ഭരണകാലത്ത് കഠിനമായ വരള്‍ച്ച ബാധിച്ചു. അന്ന് ഒരാള്‍ (സ്വഹാബിയായ ബിലാലുബ്‌നു ഹാരിസ്-റ) നബി(സ്വ)യുടെ ഖബറിനരികില്‍വന്നു പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയുടെ സമുദായത്തിനു മഴ ലഭിക്കാനായി അങ്ങ് അല്ലാഹുവോട് പ്രാര്‍ത്ഥിക്കുക. നിശ്ചയം അവര്‍ നാശത്തിന്റെ വക്കിലാണ്. പിന്നീട് അദ്ദേഹം നബി(സ്വ)യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി(സ്വ) അദ്ദേഹത്തോട് പറഞ്ഞു: 'താങ്കള്‍ ഉമര്‍(റ)വിനെ സമീപിച്ച് എന്റെ സലാം പറയുക. അവര്‍ക്ക് വെള്ളം നല്‍കപ്പെടുമെന്നും ഭരണത്തില്‍ ശാന്തത വരുത്തണമെന്നും അറിയിക്കുക.' അദ്ദേഹം ഉടന്‍ ഉമര്‍(റ)വിനെ സമീപിക്കുകയും നബി(സ്വ) നിര്‍ദേശിച്ച കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തു. ഇതുകേട്ട ഉമര്‍(റ) കരയുകയും ജനങ്ങളെ വിളിച്ചുകൂട്ടി മഴയെ തേടുന്ന നിസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു.' അദ്ദേഹം തുടരുന്നു: 'ഇത് സ്വഹീഹായ പരമ്പരയിലൂടെ അംഗീകൃതമായതാകുന്നു' (അല്‍ബിദായതു വന്നിഹായ 7/74).
സംക്ഷിപ്തമായും അല്ലാതെയും ഈ സംഭവം ധാരാളം ഇമാമുമാര്‍ ഉദ്ധരിച്ചിട്ടുണ്ട്. മുസ്വന്നഫു ഇബ്‌നു അബീ ശയ്ബ 7/482, ഇമാം ബൈഹഖി; ദലാഇലുന്നുബുവ്വ 7/47, ഹാഫിള് ഇബ്‌നു കസീര്‍; അല്‍ ബിദായതു വന്നിഹായ 7/92, ശൈഖ് അലാഉദ്ദീനുല്‍ ഹിന്ദി; കന്‍സുല്‍ ഉമ്മാല്‍ 8/431, ഇമാം ബുഖാരി; താരീഖുല്‍ കബീര്‍ 7/304, അല്ലാമാ അബൂജഅ്ഫര്‍ ജരീറുത്വബ്‌രി; താരീഖുല്‍ ഉമമി വല്‍ മുലൂക് 4/224, ഹാഫിള് ഇബ്‌നുല്‍ അസ്വീര്‍; അല്‍ കാമിലു ഫീതാരീഖ് 2/556, ഹാഫിള് ഇബ്‌നു ഹജര്‍; ഫത്ഹുല്‍ ബാരി 2/495, അല്‍ ഇസ്വാബ 3/484, ഇബ്‌നു അബ്ദില്‍ ബര്‍റ്; ഇസ്തീആബ് 2/464, ഇമാം തഖ്‌യുദ്ദീനു സ്വുബുകി; ശിഫാഉസ്സഖാം 174, അഹ്മദുബ്‌നു മുഹമ്മദുല്‍ ഖസ്ത്വല്ലാനി; അല്‍ മവാഹിബുല്ലദുന്നിയ്യ 8/77 എന്നിവ അവയില്‍ ചിലതാണ്.
ഈ സംഭവത്തിന്റെ പരമ്പര സ്വഹീഹാണെന്ന് ഹാഫിള് ഇബ്‌നു ഹജര്‍(റ) ഫത്ഹുല്‍ ബാരി 2/575-ലും ഹാഫിള് ഇബ്‌നു കസീര്‍ അല്‍ബിദായതു വന്നിഹായ 7/91-ലും മുസ്‌നദുല്‍ ഫാറൂഖ് 1/331-ലും രേഖപ്പെടുത്തിയിട്ടുണ്ട്.
നബി(സ്വ)യുടെ വഫാത്തിന് ശേഷം ഉമര്‍(റ)വിന്റെ ഭരണകാലത്താണ് ഈ സംഭവം. ഇത് കേവലം കെട്ടുകഥയാണെന്നാണ് ചില പുത്തന്‍വാദികള്‍ പറയാറുള്ളത്. അങ്ങനെയെങ്കില്‍ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠതയേറിയ ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയുടെ ആധികാരിക വിശദീകരണമായ ഫത്ഹുല്‍ ബാരിയടക്കമുള്ള മേല്‍ പ്രസ്താവിത ഗ്രന്ഥങ്ങളെല്ലാം കേവലം കെട്ടുകഥകള്‍ കുത്തി നിറച്ചതാണെന്നും ഇസ്തിഗാസാ വിരോധികള്‍ കൂടി അംഗീകരിക്കുന്ന ഇബ്‌നു കസീര്‍ അടക്കമുള്ള വ്യക്തിത്വങ്ങളെല്ലാം കള്ളക്കഥകളുടെ പ്രചാരകരാണെന്നും പറയേണ്ടി വരും. ഇതിനിവര്‍ തയ്യാറാകുമോ?
പ്രവാചകരുടെ ഖബറിങ്കല്‍ ചെന്ന് ഇസ്തിഗാസ നടത്തിയ വ്യക്തി ബിലാലുബ്‌നുല്‍ ഹാരിസ്(റ) അല്ലെന്നാണ് ബിദഇകള്‍ ഉന്നയിക്കാറുള്ള മറ്റൊരു ആരോപണം. ഇത് ശരിയല്ല. തിരുനബി(സ്വ)യുടെ ഖബറിങ്കല്‍ ചെന്ന് ഇസ്തിഗാസ നടത്തിയ വ്യക്തി ബിലാലുബ്‌നു ഹാരിസ്(റ) ആണെന്ന് ചരിത്രത്തില്‍ സ്ഥിരപ്പെട്ടതാണ്. നിരവധി പണ്ഡിതര്‍ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്.
ആരാണ് ബിലാലുബ്‌നു ഹാരിസ്(റ)?
 മുഅ്ജമുസ്വഹാബ 1/278, ഉസ്ദുല്‍ ഗാബ 1/236 തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ബിലാലുബ്‌നുല്‍ ഹാരിസ്(റ)വിന്റെ ചരിത്രം രേഖപ്പെടുത്തിയത് കാണാം. തിരുനബി(സ്വ)യുടെ അനുഗൃഹീത സ്വഹാബിയായിരുന്നു അദ്ദേഹം. മാതാവിന്റെ ഖബീലയിലേക്ക് ചേര്‍ത്തിക്കൊണ്ട് ബിലാലുബ്‌നു ഹാരിസ് അല്‍മുസനി എന്നാണ് അറിയപ്പെടുന്നത്. മദീന സ്വദേശി. ഹിജ്‌റ അഞ്ചാം വര്‍ഷം റജബ് മാസത്തിലാണ് നബി(സ്വ)യിലേക്കെത്തുന്നത്. മദീനയ്ക്ക് പുറകിലായിരുന്നു (അശ്അര്‍, അജ്‌റദ്) താമസം. പിന്നീട് നബി(സ്വ)യുടെ വഫാത്തിന് ശേഷം ഇസ്‌ലാമിക വെളിച്ചവുമായി സ്വഹാബികള്‍ വിവിധ നാടുകളിലേക്ക് പോയപ്പോള്‍ അദ്ദേഹം ബസ്വറയിലേക്ക് മാറി. മക്കാ വിജയ വേളയില്‍ മുസയ്‌ന ഖബീലക്കാരുടെ പതാക വാഹകനായിരുന്ന അദ്ദേഹത്തിന് നബി(സ്വ) അഖീഖ എന്ന സ്ഥലം പതിച്ചു നല്‍കി. ഹിജ്‌റ 60-ല്‍ വഫാത്തായ മഹാനവര്‍കളില്‍ നിന്ന് മകന്‍ ഹാരിസ്(റ)വും അല്‍ഖമതുബ്‌നു വഖാസുമടക്കം ചിലര്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ചുള്ള ഹദീസുകള്‍ സുനനുകളിലും സ്വഹീഹ് ഇബ്‌നു ഖുസൈമ, ഇബ്‌നു ഹിബ്ബാന്‍ തുടങ്ങിയ ഗ്രന്ഥങ്ങളിലുമെല്ലാം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
തിരുനബിയുടെ ഖബറിനരികില്‍ ചെന്നതും നബിതങ്ങളെ സ്വപ്നത്തില്‍ ദര്‍ശിച്ചതും ഉമര്‍(റ)വിനോട് കാര്യങ്ങള്‍ പറഞ്ഞതുമെല്ലാം വ്യത്യസ്ത ആളുകളാണെന്ന് ബിദഇകള്‍ തെറ്റിദ്ധരിപ്പിക്കാറുണ്ട്. ഇത് ശരിയല്ല. ക്ഷാമ കാലത്ത് തിരുനബി(സ്വ)യോട് ഇസ്തിഗാസ നടത്തിയതും അനന്തരം മുത്ത് നബിയെ സ്വപ്നത്തില്‍ ദര്‍ശിച്ചതും പ്രവാചകരുടെ നിര്‍ദേശപ്രകാരം ഉമര്‍(റ)വിന്റെ അടുക്കല്‍ ചെന്ന് കാര്യങ്ങള്‍ വിവരിച്ചതുമെല്ലാം ഒരാളാണെന്നും അത് ബിലാലുബ്‌നു ഹാരിസ്(റ) തന്നെയാണെന്നും ധാരാളം ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഹാഫിള് ഇബ്‌നു കസീറിന്റെ അല്‍ബിദായതു വന്നിഹായ 7/91, മുസ്‌നദുല്‍ഫാറൂഖ് 1/331, ഇബ്‌നു ഹജറില്‍ അസ്ഖലാനി(റ)യുടെ ഫത്ഹുല്‍ബാരി 5/180, ശര്‍ഹുസ്സുബാനി 1/150, അല്‍ജൗഹറുല്‍ മുനള്ളം 178, വഫാഉല്‍വഫാ 4/1374 തുടങ്ങിയ ഗ്രന്ഥങ്ങളിലെല്ലാം ഇക്കാര്യം വ്യക്തമായി തന്നെ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.
സ്വപ്നം തെളിവല്ലെന്ന് പറഞ്ഞ് മറ്റു ചിലര്‍ ഈ സംഭവത്തിനെതിരെ ഉറഞ്ഞു തുള്ളാറുണ്ട്. സ്വപ്നാനന്തരം ഉണര്‍വിലാണ് സ്വഹാബിയായ ബിലാലുബ്‌നു ഹാരിസ്(റ) അമീറുല്‍ മുഅ്മിനീന്‍ ഉമര്‍(റ)വിന്റെയടുത്ത് ചെല്ലുന്നതും നബി(സ്വ) നിര്‍ദേശിച്ച പ്രകാരം കാര്യങ്ങള്‍ പറയുകയും ചെയ്തത്. അപ്പോള്‍ ഉമര്‍(റ)വോ മറ്റ് സ്വഹാബിമാരോ ആരും തന്നെ നിങ്ങള്‍ ചെയ്തത് ശരിയല്ലെന്നോ വഫാത്തായ നബിയുടെ ഖബറിനരികില്‍ സഹായം തേടി പോകാന്‍ പാടില്ലെന്നോ സഹായാര്‍ത്ഥന നടത്തിയത് തെറ്റായെന്നോ ഒന്നുംതന്നെ പറഞ്ഞില്ല. പ്രത്യുത അതിനെ അംഗീകരിച്ച് നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. നക്ഷത്ര തുല്യരായ സ്വഹാബികള്‍ പ്രവൃത്തിയിലൂടെ കാണിച്ചിട്ടും ഇസ്തിഗാസയെ അംഗീകരിക്കാത്തവര്‍ സ്വഹാബികളെയും അതുവഴി ദീനിനെയും തള്ളിക്കളയുകയാണ് ചെയ്യുന്നത്. ക്ഷാമ കാലത്ത് റസൂല്‍(സ്വ)യുടെ ഖബറിനടുത്ത് ചെന്ന് ഇസ്തിഗാസ നടത്തിയത് സ്വഹാബിയല്ലെന്ന വാദവും നിര്‍വീര്യമായതാണ് മേല്‍ പരാമര്‍ശിച്ചത്. ഇനി ബിദ്അത്തുകാര്‍ക്ക് മുമ്പിലുള്ളത് രണ്ടാലൊരു മാര്‍ഗമാണ്. ഒന്നുകില്‍ ഇസ്തിഗാസ അംഗീകരിക്കുക, അല്ലെങ്കില്‍ സ്വഹാബികളെ മൊത്തം തള്ളിക്കളയുക!
(സുന്നിവോയ്‌സ് 2019 ജനുവരി 1-15)
അലവി സഖാഫി കൊളത്തൂര്‍

SDPIക്കാർ BJPക്കൊപ്പം ചേർന്ന് മുസ്ലിംകൾക്കെതിരെ !

*സുഡാപ്പികൾ ബിജെപ്പിക്കൊപ്പം ചേർന്ന് സുന്നികൾക്കെതിരെ... ❗🤭*
👇👇👇👁👁👁
https://youtu.be/-eiJRiWsCto
സമുദായത്തെ രക്ഷിക്കാനെന്നു പറഞ്ഞിറങ്ങിത്തിരിച്ച ഒരു പാർട്ടിയുടെ ദയനീയ സ്ഥിതി...

Friday, 21 December 2018

ആദ്യ സൃഷ്ടി തിരുനബിയുടെ നൂർ !

*ആദ്യത്തെ സൃഷ്ടി നബി[സ]യുടെ നൂർ/പ്രകാശം-അലവി സഖാഫി*
👇👇👇👁👁👁
https://youtu.be/iZz8bDL3beI

മലയാളത്തിൽ പ്രശംസിച്ചാലും മൗലിദ് ആണെന്ന് വഹാബീ മൗലവി ❗



*മലയാളത്തിൽ പ്രശംസിച്ചാലും മൗലിദ് ആണെന്ന് വഹാബീ മൗലവി ❗*
👇👇👇👁👁👁🤭
https://youtu.be/1MkBbuXqHIY
വഹാബികൾ തൗഹീദിന്റെ പേരിൽ തമ്മിൽ തല്ലി അഞ്ചും എട്ടും വ്യത്യസ്ത തൗഹീദുകളായപ്പോഴാണ് ഇത്തരം അമൂല്യ സത്യങ്ങളൊക്കെ മൗലിദ് വിമർശകരിൽ നിന്ന് തന്നെ മാലോകരറിഞ്ഞത്. മലയാളത്തിൽ പ്രശംസിക്കുന്നത് മൗലിദാണെന്ന  വഹാബിയൻ സിദ്ധാന്തമനുസരിച്ച് ,ഈസാ നബിയുടെ മൗലിദ്,വഹാബീ നേതാക്കളുടെ മൗലിദ് ,സ്വർഗത്തിലേക്ക് നേരിട്ട് കുതിപ്പിച്ച സ്വന്തം നേതാവ് ഉമർ മൗലവിയുടെ പേരിൽ അച്ചടിച്ച് വിതരണം ചെയ്ത ഉമർ മാല മൗലിദ് .....ആ പട്ടിക അനന്തമായി നീളുന്നു. ഫൈനൽ റൗണ്ടിലെത്തിയപ്പോൾ വഹാബീസ്വർഗത്തിൽ ഒറ്റക്കുഞ്ഞാടുകളുമില്ല...പാവം വഹാബീ സ്വർഗം പിന്നെയും തനിച്ചായി... ഒറ്റക്കിരുന്ന് പേടിയാകുമോ എന്തോ...?...

Wednesday, 19 December 2018

സുന്നികൾ മുശ്രിക്കുകളാണെന്ന് വഹാബികൾ !

സാത്വികനും പണ്ഡിതനുമായ EK ഹസൻ മുസ്ലിയാരെ വഹാബികൾ കാഫിറാക്കുന്നു...!
ഹസന്‍ മുസ്‌ലിയാരുടെ മതപ്രചരണവും വിശ്വാസ വ്യതിചലനവും അനാചാര കര്‍മ പ്രേരണയും ശരിക്കും ശ്രദ്ധിച്ചതില്‍ നിന്ന് എനിക്ക് ബോധ്യമായത് അദ്ദേഹം കാഫിറാണ് എന്നായിരുന്നു (ഉമർ മൗലവി-ഓര്‍മകളുടെ തീരത്ത്. പേ, 338).
👇👇👇👁👁👁

*സുന്നികൾ മുശ്രിക്കുകളെന്ന് മുജാഹിദ് ബാലുശേരി മൗലവി !*
👇👇👇👁👁👁
https://youtu.be/j9RAq3zgGP8


ഉമര്‍ മൗലവി എഴുതുന്നു: അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ വേണ്ട എന്ന് പ്രവാചകന്മാര്‍ പഠിപ്പിച്ചു. മുജാഹിദുകള്‍ ഇതു പ്രചരിപ്പിക്കുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ കൂടാതെ ഒക്കുകയില്ല എന്ന് അബൂജഹല്‍ ഹാജിയാര്‍ പറഞ്ഞു. സമസ്ത മുസ്‌ലിയാക്കള്‍ ഇത് പ്രചരിപ്പിക്കുന്നു. അതു കൊണ്ട് അഊദുബില്ലാഹി മിനശ്ശൈത്വാനിര്‍റജീം വമിനല്‍ ഉലമാഇസ്സുന്നിയ്യീന്‍ (ശൈത്വാനെ തൊട്ടും സുന്നി ഉലമാക്കളെ തൊട്ടും ഞാന്‍ കാവല്‍ തേടുന്നു) എന്ന് എല്ലാവരും പറയുക (സല്‍സബീല്‍. പുസ്തകം 7 ലക്കം 5- 1977).
[അദൃശ്യമായ മാര്‍ഗത്തില്‍ സഹായവും]



മുസ്ലിം പണ്ഡിതർക്ക് വഴങ്ങിക്കൊടുക്കുന്നവരും മുശ്രിക്കുകളെന്ന് വഹാബികൾ...!
''അതു പോലെ തര്‍ക്കിച്ച് കൊണ്ടിരിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കൂറ്റനാട് മുസ്‌ലിയാര്‍ പോലുള്ളവര്‍ ഇന്നുമുണ്ടല്ലോ. അങ്ങനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ്‌രിക്കുകള്‍തന്നെ''(സല്‍സബീല്‍. 1985 ഡിസംബര്‍).

മുസ്ലിംകളുടെ  മഖ്ബറകളും ഗുുരുവാായൂരും തമ്മിൽ വ്യത്യാസമിില്ലെന്ന്  വഹാബികൾ
...!
''നമ്മുടെ മഖാമുകളില്‍ നടക്കുന്ന കാര്യങ്ങളും ഗുരുവായൂരില്‍ നടക്കുന്ന കാര്യങ്ങളും തമ്മില്‍ വല്ല അന്തരവുമുണ്ടോ. പൂജിക്കുന്ന വ്യക്തികളുടെ നാമങ്ങളും ബിംബങ്ങളും വ്യത്യസ്തമാണെന്നേയുള്ളൂ''(അല്ലാഹുവിന്റെ ഔലിയാക്കള്‍. പേ, 125, ഗള്‍ഫ് എഡിഷന്‍).


മുസ്ലിം പണ്ഡിതരെ പേരെടുത്ത് പറഞ്ഞ്, വഹാബികൾ മുശ്രിക്കാക്കുന്നു...!

വ്യക്തികളെത്തന്നെ പേരെടുത്ത് മുശ്‌രിക്കാക്കുന്നതില്‍ ഇപ്പോഴും അവര്‍ പിറകിലല്ല. മര്‍ഹൂം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളെ കുറിച്ച് അവര്‍ എഴുതി: ഈ താജും പാര്‍ട്ടിക്കാരും ഖബര്‍ പൂജകരാണ്. അഥവാ സൃഷ്ടികളോട് പ്രാര്‍ത്ഥിക്കുന്ന മുശ്‌രിക്കുകള്‍ (ഇസ്‌ലാഹ്. 2000 സെപ്തംബര്‍).


ഇ കെ. അബൂബക്കര്‍ മുസ്ല്യാരും, കാന്തപുരവും, കൂറ്റനാടും ഇവരെ പിന്‍ തുടര്‍ന്നവരും മുശ് രിക്കുകള്‍ തന്നെ !! (1985 ഡിസമ്പറി) ല്‍ ഒഹാബി !!
....................................................................
ശവം തിന്നുന്നത് അല്ലാഹു ഹറാമാക്കി; അല്ലാഹു അല്ലാത്തവരുടെപേരില്‍ ബലിയറുക്കപ്പെട്ടത് തിന്നലും അല്ലാഹു ഹറാമാക്കി. എന്നാല്‍ ഇത് രണ്ടും ഒരു കൂട്ടര്‍ ഹലാലാക്കുകയും പിശാചിന്റെ ദുര്‍ബോധനം സ്വീകരിച്ചു തര്‍ക്കിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. അതു പോലെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന "കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍, ഇ കെ അബൂ ബക്കര്‍ മുസ്ല്യാര്‍, കൂറ്റനാട് മുസ്ല്യാര്‍ പോലെയുള്ളവര്‍ ഇന്നുമുണ്ടല്ലോ (وإن أطعتموهم إنّكم لمشركون) (അങ്ങിനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ് രിക്കുകള്‍ തന്നെ) എന്നു അല്ലാഹു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.
ഒഹാബി പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ഉമര്‍ മൗലവി യുടെ (സല്‍സബീല്‍- പുസ്തകം:2 , ലക്കം: 13 , 1985 ഡിസമ്പര്‍)
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
👇👇👇👁👁👁





*സുന്നികളെ ഇസ്ലാമിലേക്ക് ക്ഷണിച്ച് KNM സംസ്ഥാന പ്രസിഡന്റ്*

കെ എന്‍ എം സംസ്ഥാന പ്രസിഡന്റായിരുന്ന കെ ഉമര്‍ മൗലവി തന്നെ എഴുതുന്നത് കാണുക:”സുന്നികള്‍ക്കെതിരെയുള്ള എന്റെ തൂലികാ സമരം ഒഴിവാക്കാന്‍ വിചാരിക്കുന്നില്ല. എന്റെ ഖബറിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു. അതുകൊണ്ട് കഴിയുന്നിടത്തോളം നോക്കുക തന്നെ. സുന്നികള്‍ അപകടകാരികളാണ്…. സുന്നികളുടെ കാര്യം മഹാ പോക്കു തന്നെ. നരകത്തിന്റെ നടുവിലേക്ക്. ശഹാദത്ത് കലിമയുടെ അര്‍ഥം ശരിക്കു മനസ്സിലാക്കി ചൊല്ലി ഇസ്‌ലാമിലേക്കു കടന്നുവരുവിന്‍ സുന്നികളേ, അസ്‌ലിമൂ… തസ്‌ലമൂ……(സല്‍സബീല്‍ 1999 ഫെബ്രുവരി 20, പേജ് 9)


ഞങ്ങളാരെയും മുശ്രിക്കാക്കുന്നില്ലെന്ന് ഇനി ഒറ്റ വഹാബിയും മിണ്ടരുത്. സുന്നികൾ മുശ്രിക്കാണെന്ന് പ്രമാണങ്ങൾ നിരത്തി തെളിയിക്കാൻ കഴിയാത്തത് കൊണ്ടാണീ - മുശ്രിക്കാക്കൽ നിശേധം- എന്നതാണേറ്റവും രസാവഹം!.വഹാബീ ആപ്പീസിലിരുന്ന് പറയുമ്പോൾ - ശിർക്കാക്കൽ നടക്കും!.സുന്നികളുടെ മുന്നിൽ വന്നാൽ ബബബ....... തൊള്ള ബഡായിയല്ല, പ്രമാണങ്ങളാണ് സുന്നികളാവശ്യപ്പെടുന്നത് എന്നത് തന്നെ കാരണം!
             ✍ *ഖുദ്സി*

സുന്നികൾ ആയിരം വട്ടം കാഫിറെന്ന് മുജാഹിദുകൾ!

സുന്നികൾ ആയിരം വട്ടം കാഫിറാകുന്നു!- സൽസബീൽ 1993 ഡിസംബർ പേജ് 9.
👇👇👇👁👁👁







സുന്നികളെ തുടരരുതെന്ന് മുജാഹിദുകൾ



സുന്നികളെ തുടരാൻ
പാടില്ലെന്ന്!!
➖➖➖➖➖➖➖➖
സുന്നി പള്ളികളിൽ നടക്കുന്ന ജമാ അത്ത് നിസ്കാരത്തിൽ സുന്നികളെ തുടർന്ന് നിസ്കരിച്ച് നിസ്കാര ശേഷമുള്ള ദിക്ർ ദുആ ഇ ൽ പങ്കെടുക്കാതെ എഴുന്നേറ്റു പോകുന്ന ചില ധിക്കാരികളായ വഹാബികളുണ്ട്;
പല സ്ഥലങ്ങളിലും.
അത്തരക്കാർ ഇത് ശ്രദ്ധാപൂർവ്വം വായിക്കുക:

അൽ ഇസ്ലാഹ് മാസികയിൽ എഴുതുന്നു:

"എന്നാൽ, പാടപ്പെടുന്ന കവിതകളെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ബുർദക്കാരന്റെ
يا أكرم الخلق ٠٠٠٠٠
ان لم تكن اخذا.....
فانّ من جودك .....
പോലുള്ള കവിതകൾ അതിലുണ്ടെങ്കിൽ അവ കുഫ്റൻ  കവിതകളാണ്.ഇത് പിഴച്ച വിശ്വാസമാണ്. പള്ളിയുടെ ആളുകൾ ഇത് പോലുള്ള കാര്യങ്ങൾ വിശ്വസിക്കുന്നവരാണെങ്കിൽ അവരുടെ ഇമാമിന് പിന്നിൽ നിസ്കരിക്കാൻ പാടില്ല."

      അൽ ഇസ്ലാഹ് മാസിക
      2015 ഒക്ടോ  പേ: 10

ബുർദ്ദ ചൊല്ലാത്ത ഒരു ഇമാമും ഒരു സുന്നി പള്ളിയിലും ഉണ്ടാവില്ലെന്നുറപ്പാണ്, കമ്മറ്റിക്കാരും തഥൈവ. ആയതിനാൽ ഇനിയെങ്കിലും സുന്നി പള്ളികളിലേക്ക് വലിഞ്ഞ് കയറി ജമാഅത്ത് നിസ്കാരം അലങ്കോലപ്പെടുത്താൻ ശ്രമിക്കരുതെന്ന് സകല വഹാബികളോടും ആവശ്യപ്പെടുന്നു.

പുത്തൻ വാദികളുടെ സാന്നിധ്യം സുന്നികൾക്ക് ഇഷ്ടമല്ല  തന്നെ.

👇👇👇👁👁👁



സുന്നികളോടുള്ള വഹാബിയൻ സമീപനം-മയ്യിത്ത് നിസ്കാരം വിവാഹബന്ധം etc



(അല്‍മനാർ 1980 ജനുവരി ) ശിർക്ക് ചെയ്യുന്നവരുമായി വിവാഹബന്ധവും  അവർക്കു മയ്യത്ത്  നിസ്കരിക്കലും അനുവദനീയമല്ല.

👇👇👇👁👁👁


സുന്നികൾക്ക് മയ്യിത്ത് നിസ്കരിക്കൽ, അറുത്തത് ഭക്ഷിക്കൽ, അനന്തരമെടുക്കലും കൊടുക്കലും ,വിവാഹ ബന്ധം-തുടങ്ങിയ വിഷയങ്ങളിൽ ഇനി ഒരു വഹാബിക്കും സംശയമുണ്ടാകരുത്!.
[അൽ ഇസ്ലാഹ് 2015 ഒക്ടോബർ പേജ് 12]

👇👇👇👁👁👁




വാൽ കക്ഷണം:
ഇത്തരം കാര്യങ്ങൾ സ്വന്തം അണികൾക്ക് പഠിപ്പിച്ച് കൊടുത്തതിന് ശേഷം -സുന്നികൾ വഹാബികളോട് സലാം പറയുന്നില്ലെന്ന് പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നതെന്തിനാണാവോ❓ മുശ്രിക്കുകളിൽ നിന്ന് നിങ്ങളെന്തിനാണ് വഹാബികളേ സലാം പ്രതീക്ഷിക്കുന്നത് ❓അതോ ,നിങ്ങൾ പറയുന്ന ആശയങ്ങൾ നിങ്ങൾക്ക് തന്നെ വിശ്വാസമില്ലാതായോ❓ എന്തായാലും വഹാബിസം വിശ്വാസപരമായി മറ്റൊരു പൊളിച്ചെഴുത്തിന് സമയമായി❗

*മുജാഹിദുകളാരെയും മുശ്രിക്കാക്കുന്നില്ലത്രെ*...!...
*ഈ കത്ത് ഏതാണ് മൗലവിമാരേ*....
👇👇👇👁👁👁
https://youtu.be/8KhdDRjmYP0
സാത്വികനും പണ്ഡിതനുമായ  ഇകെഹസൻ മുസ്ല്യാർ മരണാസന്നനായി കിടക്കുമ്പോൾ ,മുജാഹിദ് നേതാവ് ഉമർ മൗലവി, ഹസൻ മുസ്ല്യാർ മുസ്ലിമാകണമെന്നാവശ്യപ്പെട്ടയച്ച കത്ത്, യഥാർത്ഥ അവകാശിയായ ഉമർ മൗലവിയുടെ  മകൻ ബഷീർ സാമിക്ക് തന്നെ  തിരിച്ചുകൊടുക്കുന്നു...!കാലത്തിന്റെ മധുരമായ പ്രതികാരം...! ശിർക്കാരോപണ വാദങ്ങൾക്കു മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ വന്നപ്പോൾ ,ഞങ്ങളാരെയും മുശ്രിക്കാക്കുന്നില്ലെന്ന് പറഞ്ഞ് നല്ല പിള്ള ചമയുന്ന മൗലവിമാരും, ഇവരുടെ കെണി വലയിൽ പെട്ടുപോയ സാധാരണക്കാരും ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്...ഞങ്ങളാരെയും മുശ്രിക്കാക്കുന്നില്ലെന്ന മൗലവിയൻ ഡയലോഗ്, കേട്ട് മടുക്കുമ്പോളെങ്കിലും ചിന്തിക്കാൻ തോന്നിയാൽ, ചിലപ്പോൾ ഉപകാരപ്പെട്ടേക്കും...!...കാഫിറെന്നും നബി ആരാധിക്കുന്ന അല്ലാഹുവിനെ ആരാധിക്കാത്തവരെന്നും ഖുർആൻ വ്യക്തമാക്കിയിട്ടും  മക്കാ മുശ്രിക്കിന് കട്ട സപ്പോർട്ട് കൊടുത്ത് കൂടെ നിർത്തുന്ന/മുസ്ലിമിനെ മുശ്രിക്കാക്കുന്ന പ്രവണത എന്തിനാണെന്ന് ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ...!....


ഉമര്‍ മൗലവി എഴുതുന്നു:

അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ വേണ്ട എന്ന് പ്രവാചകന്മാര്‍ പഠിപ്പിച്ചു. മുജാഹിദുകള്‍ ഇതു പ്രചരിപ്പിക്കുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ കൂടാതെ ഒക്കുകയില്ല എന്ന് അബൂജഹല്‍ ഹാജിയാര്‍ പറഞ്ഞു. സമസ്ത മുസ്‌ലിയാക്കള്‍ ഇത് പ്രചരിപ്പിക്കുന്നു. അതു കൊണ്ട് അഊദുബില്ലാഹി മിനശ്ശൈത്വാനിര്‍റജീം വമിനല്‍ ഉലമാഇസ്സുന്നിയ്യീന്‍ (ശൈത്വാനെ തൊട്ടും സുന്നി ഉലമാക്കളെ തൊട്ടും ഞാന്‍ കാവല്‍ തേടുന്നു) എന്ന് എല്ലാവരും പറയുക (സല്‍സബീല്‍. പുസ്തകം 7 ലക്കം 5- 1977).

അദൃശ്യമായ മാര്‍ഗത്തില്‍ സഹായവും
ഹസന്‍ മുസ്‌ലിയാരുടെ മതപ്രചരണവും വിശ്വാസ വ്യതിചലനവും അനാചാര കര്‍മ പ്രേരണയും ശരിക്കും ശ്രദ്ധിച്ചതില്‍ നിന്ന് എനിക്ക് ബോധ്യമായത് അദ്ദേഹം കാഫിറാണ് എന്നായിരുന്നു (ഓര്‍മകളുടെ തീരത്ത്. പേ, 338).


അതു പോലെ തര്‍ക്കിച്ച് കൊണ്ടിരിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കൂറ്റനാട് മുസ്‌ലിയാര്‍ പോലുള്ളവര്‍ ഇന്നുമുണ്ടല്ലോ. അങ്ങനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ്‌രിക്കുകള്‍തന്നെ (സല്‍സബീല്‍. 1985 ഡിസംബര്‍).


മുഹ്യദ്ദീൻ ഷെെഖേ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ചാൽ മുശ്രിക്കും കാഫിറുമാകും ( സല്‍സബീല്‍ 98 ഫെബ്രുവരി , പേജ് 47)
മുഹ്യദ്ദീന്‍ ശെെഖേ രക്ഷിക്കണേ എന്ന്തേടിയവന്‍ കാഫിറാണ്  അങ്ങനെ തേടാന്‍ ഉപദേശിക്കുന്നവനും കാഫിറാകുന്നു ആവാദം  ഉറപ്പിക്കാന്‍ വേണ്ടി ഖുർആനില്‍ നിന്ന് ആയത്ത് ഒാതിതെളിവ് കെടുക്കുന്നവന്‍ 1000 വട്ടം കാഫിറാകുന്നു (സല്‍സബീല്‍ )
ഉമര്‍ മൗലവി എഴുതുന്നു: അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ വേണ്ട എന്ന് പ്രവാചകന്മാര്‍ പഠിപ്പിച്ചു. മുജാഹിദുകള്‍ ഇതു പ്രചരിപ്പിക്കുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ കൂടാതെ ഒക്കുകയില്ല എന്ന് അബൂജഹല്‍ ഹാജിയാര്‍ പറഞ്ഞു. സമസ്ത മുസ്‌ലിയാക്കള്‍ ഇത് പ്രചരിപ്പിക്കുന്നു. അതു കൊണ്ട് അഊദുബില്ലാഹി മിനശ്ശൈത്വാനിര്‍റജീം വമിനല്‍ ഉലമാഇസ്സുന്നിയ്യീന്‍ (ശൈത്വാനെ തൊട്ടും സുന്നി ഉലമാക്കളെ തൊട്ടും ഞാന്‍ കാവല്‍ തേടുന്നു) എന്ന് എല്ലാവരും പറയുക (സല്‍സബീല്‍. പുസ്തകം 7 ലക്കം 5- 1977).

അദൃശ്യമായ മാര്‍ഗത്തില്‍ സഹായവും
ഹസന്‍ മുസ്‌ലിയാരുടെ മതപ്രചരണവും വിശ്വാസ വ്യതിചലനവും അനാചാര കര്‍മ പ്രേരണയും ശരിക്കും ശ്രദ്ധിച്ചതില്‍ നിന്ന് എനിക്ക് ബോധ്യമായത് അദ്ദേഹം കാഫിറാണ് എന്നായിരുന്നു (ഓര്‍മകളുടെ തീരത്ത്. പേ, 338).
അതു പോലെ തര്‍ക്കിച്ച് കൊണ്ടിരിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കൂറ്റനാട് മുസ്‌ലിയാര്‍ പോലുള്ളവര്‍ ഇന്നുമുണ്ടല്ലോ. അങ്ങനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ്‌രിക്കുകള്‍തന്നെ (സല്‍സബീല്‍. 1985 ഡിസംബര്‍).
ഇ കെ. അബൂബക്കര്‍ മുസ്ല്യാരും, കാന്തപുരവും, കൂറ്റനാടും ഇവരെ പിന്‍ തുടര്‍ന്നവരും മുശ് രിക്കുകള്‍ തന്നെ !! (1985 ഡിസമ്പറി) ല്‍ ഒഹാബി !!
....................................................................
ശവം തിന്നിന്നത് അല്ലാഹു ഹറാമാക്കി; അല്ലാഹു അല്ലാത്തവരുടെപേരില്‍ ബലിയറുക്കപ്പെട്ടത് തിന്നലും അല്ലാഹു ഹറാമാക്കി. എന്നാല്‍ ഇത് രണ്ടും ഒരു കൂട്ടര്‍ ഹലാലാക്കുകയും പിശാചിന്റെ ദുര്‍ബോധനം സ്വീകരിച്ചു തര്‍ക്കിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. അതു പോലെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന "കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍, ഇ കെ അബൂ ബക്കര്‍ മുസ്ല്യാര്‍, കൂറ്റനാട് മുസ്ല്യാര്‍ പോലെയുള്ളവര്‍ ഇന്നുമുണ്ടല്ലോ (وإن أطعتموهم إنّكم لمشركون) (അങ്ങിനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ് രിക്കുകള്‍ തന്നെ) എന്നു അല്ലാഹു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.
ഒഹാബി പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ഉമര്‍ മൗലവി യുടെ (സല്‍സബീല്‍- പുസ്തകം:2 , ലക്കം: 13 , 1985 ഡിസമ്പര്‍)
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<



നമ്മുടെ മഖാമുകളില്‍ നടക്കുന്ന കാര്യങ്ങളും ഗുരുവായൂരില്‍ നടക്കുന്ന കാര്യങ്ങളും തമ്മില്‍ വല്ല അന്തരവുമുണ്ടോ. പൂജിക്കുന്ന വ്യക്തികളുടെ നാമങ്ങളും ബിംബങ്ങളും വ്യത്യസ്തമാണെന്നേയുള്ളൂ (അല്ലാഹുവിന്റെ ഔലിയാക്കള്‍. പേ, 125, ഗള്‍ഫ് എഡിഷന്‍).
വ്യക്തികളെത്തന്നെ പേരെടുത്ത് മുശ്‌രിക്കാക്കുന്നതില്‍ ഇപ്പോഴും അവര്‍ പിറകിലല്ല. മര്‍ഹൂം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളെ കുറിച്ച് അവര്‍ എഴുതി: ഈ താജും പാര്‍ട്ടിക്കാരും ഖബര്‍ പൂജകരാണ്. അഥവാ സൃഷ്ടികളോട് പ്രാര്‍ത്ഥിക്കുന്ന മുശ്‌രിക്കുകള്‍ (ഇസ്‌ലാഹ്. 2000 സെപ്തംബര്‍).*സുന്നികളെ ഇസ്ലാമിലേക്ക് ക്ഷണിച്ച് KNM സംസ്ഥാന പ്രസിഡന്റ്*

കെ എന്‍ എം സംസ്ഥാന പ്രസിഡന്റായിരുന്ന കെ ഉമര്‍ മൗലവി തന്നെ എഴുതുന്നത് കാണുക:”സുന്നികള്‍ക്കെതിരെയുള്ള എന്റെ തൂലികാ സമരം ഒഴിവാക്കാന്‍ വിചാരിക്കുന്നില്ല. എന്റെ ഖബറിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു. അതുകൊണ്ട് കഴിയുന്നിടത്തോളം നോക്കുക തന്നെ. സുന്നികള്‍ അപകടകാരികളാണ്…. സുന്നികളുടെ കാര്യം മഹാ പോക്കു തന്നെ. നരകത്തിന്റെ നടുവിലേക്ക്. ശഹാദത്ത് കലിമയുടെ അര്‍ഥം ശരിക്കു മനസ്സിലാക്കി ചൊല്ലി ഇസ്‌ലാമിലേക്കു കടന്നുവരുവിന്‍ സുന്നികളേ, അസ്‌ലിമൂ… തസ്‌ലമൂ……(സല്‍സബീല്‍ 1999 ഫെബ്രുവരി 20, പേജ് 9)


ഞങ്ങളാരെയും മുശ്രിക്കാക്കുന്നില്ലെന്ന് ഇനി ഒറ്റ വഹാബിയും മിണ്ടരുത്. സുന്നികൾ മുശ്രിക്കാണെന്ന് പ്രമാണങ്ങൾ നിരത്തി തെളിയിക്കാൻ കഴിയാത്തത് കൊണ്ടാണീ - മുശ്രിക്കാക്കൽ നിശേധം- എന്നതാണേറ്റവും രസാവഹം!.വഹാബീ ആപ്പീസിലിരുന്ന് പറയുമ്പോൾ - ശിർക്കാക്കൽ നടക്കും!.സുന്നികളുടെ മുന്നിൽ വന്നാൽ ബബബ....... തൊള്ള ബഡായിയല്ല, പ്രമാണങ്ങളാണ് സുന്നികളാവശ്യപ്പെടുന്നത് എന്നത് തന്നെ കാരണം!
             ✍ *ഖുദ്സി*