page

Sunday, 13 January 2019

അന്ധ വിശ്വാസങ്ങളിൽ തട്ടി മുജാഹിദ് ഐക്യം തകർന്നു നേതൃത്വമിനി തുറന്ന സംവാദത്തിന് !

🔹⏺🔹⏺🔹⏺🔹⏺🔹⏺🔹
*മുജാഹിദ് ഐക്യം തകർന്നു;*
*നേതൃത്വം തുറന്ന സംവാദത്തിന്.*

നിലവിൽ രണ്ട് കെ.എൻ.എം ഉണ്ട്.
KNM (മർകസുദ്ദഅവ)
KNM (സി.ഡി ടവർ )
സംസ്ഥാന ആപ്പീസിലേക്ക് ചേർത്ത്
കൊണ്ടാണ് ഇരുവരും അറിയപ്പെടുന്നത്.

ഐക്യ കല്യാണം കടപ്പുറത്ത് നടന്നിട്ട് മാസങ്ങൾ
കഴിഞ്ഞതേയുള്ളൂ.മുത്വലാഖിലാണ് കലാശിച്ചത്.
വീണ്ടും ഐക്യപ്പെടാൻ അത്ര വേഗം സാധിക്കത്തില്ല.
ഐക്യത്തിന്റെ പേരിൽ ഞങ്ങളെ വഞ്ചിച്ചുവെന്നും
കടുത്ത അന്ധവിശ്വാസികളാണ്‌ പഴയ
കെ.എൻ.എമ്മുകാരുമെന്നാണ് പഴയ മടവൂർ
വിഭാഗമായ കെ.എൻ.എം (മർകസുദ്ദഅവ)
കാരുടെ വാദം.ഇതിനവർ പരസ്യസംവാദത്തിനു
വരെ തയ്യാറാണത്രെ.

2018 ഡി: 14 ന് പുറത്തിറങ്ങിയ ശബാബ്
വാരികയിലൂടെയാണ് ഔദ്യോഗികമായി 
ഇക്കാര്യം പുറത്തുവിട്ടത് :

" ഐക്യത്തിന്റെ പേരിൽ അന്ധവിശ്വാസങ്ങൾ പുണരാൻ മുജാഹിദുകൾക്കാവില്ല -കെ.എൻ.എം (മർകസുദ്ദഅവ).

ഐക്യത്തിന്റെ പേരുപറഞ്ഞ് അന്ധവിശ്വാസങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമായി ചെറുക്കും എന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ മർകസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വ്യക്തമാക്കി. സംഘടനാ ഐക്യത്തിന്റെ പേരിൽ
 ആദർശം അടിയറവെക്കാൻ കേരളത്തിലെ മുജാഹിദുകൾ സന്നദ്ധമല്ല. കേസും കോടതിയും പറഞ്ഞു ഭീഷണിപ്പെടുത്തി അന്ധവിശ്വാസങ്ങൾക്കും അനീതികൾക്കുമെതിരെ ഉള്ള പോരാട്ടത്തിൽ നിന്നും മുജാഹിദുകളെ പിന്തിരിപ്പിക്കാമെന്നത് വ്യാമോഹം ആണെന്നും കെ.എൻ.എം മർകസുദ്ദഅ്‌വ വ്യക്തമാക്കി. മുജാഹിദ് ഐക്യത്തിന്റെ പേരിൽ തങ്ങൾ ആരെയും വഞ്ചിച്ചിട്ടില്ല എന്ന പ്രസ്താവന വാസ്തവവിരുദ്ധമാണ്. ഐക്യ മുജാഹിദിൽ ആദർശവ്യതിയാനം ഒന്നും ഇല്ലെന്നു പറയുന്നവർ ജിന്ന് ബാധ, സിഹ്റ്, കണ്ണേറ് വിവാദത്തിൽ തങ്ങളുടെ നിലപാട് പരസ്യമായി പറയാൻ തയ്യാറാവണം. ആഭിചാരത്തിനും മാരണത്തിനും ഫലമുണ്ടെന്ന സർക്കുലറും ലേഖനവും പിൻവലിക്കാൻ ഇതുവരെ തയ്യാറാകാത്തവർ ആദർശത്തിൽ വ്യതിയാനം ഇല്ലെന്നു പറയുന്നത് കാപട്യമാണ്. മുജാഹിദ് ഐക്യ കരാർ ലംഘിച്ചത് ആരാണെന്നും വഞ്ചന കാണിച്ചത് ആരാണെന്നും തെളിയിക്കാൻ പരസ്യസംവാദത്തിന് മർക്കസുദ്ദഅവ തയ്യാറാണെന്നും കെ.എൻ.എം സെക്രട്ടറിയേറ്റ് വ്യക്തമാക്കി. കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു."

   ശബാബ് വാരിക
   2018 ഡി: 14 പേ: 40

*ഓർക്കുക;*
 97 കൊല്ലമായി സുന്നികളിലെ
അന്ധവിശ്വാസത്തെ (?) ഇല്ലായ്മ
ചെയ്യാൻ വന്നവർ ഇതാ അന്ധവിശ്വാ
ത്തിൽ വീണുരുളുന്നു.

✍🏻Aboohabeeb Payyoli
⚪⚪⚪⚪🔵⚪⚪⚪⚪🔵