page

Saturday, 23 February 2019

ഹംസ (റ)വിന്റെ ഖബറിനു മുകളിലും പട്ട് വസ്ത്രം വിരിച്ചിരുന്നു !

****
<<<<<<<<<>>>>>>>>>>>>>>
കേരളത്തിലെ വഹാബികൾ വർഷം എഴച്ചു കെട്ടി വലിച്ചു നീട്ടി നൂറാം വാർഷികമാഘോഷിച്ചപ്പോൾ എട്ട് തൗഹീദും പതിനാറ് പോഷക വകുപ്പുകളുമായി പൊട്ടിപ്പിളർന്നു.വഹാബീ ഭരണമെന്ന് പെരുമ്പറയടിക്കുന്ന സൗദി നൂറാം വാർഷികമാഘോഷിച്ചപ്പോൾ വഹാബിസത്തെ വലിച്ച് കീറി ചുമരിലൊട്ടിച്ച് ചില സത്യങ്ങൾ വിളിച്ചു പറഞ്ഞു... വാ മൊഴിയല്ല-വരമൊഴിയായി...!
മഹാനായ "സയ്യിദുശ്ശുഹദാഇ ഹംസ (റ)" വിന്റെ ഖബ് റിന്നു മുകളില്‍ പെട്ടി വെച്ച് പട്ടു വസ്ത്രം വിരിച്ചിരുന്നുവെന്നും ആ പട്ടു വസ്ത്രം നബി(സ്വ)യുടെ ഖബ് റുശ്ശരീഫിന്റെ മുകളില്‍ ഇട്ടിരുന്ന പട്ടു വസ്ത്രം പുതുക്കി വിരിക്കുന്ന സമയത്ത് പഴയത് ഹംസ(റ)വിന്റെ ഖബ് റിന്നു മുകളില്‍ കൊണ്ടു പോയി വിരിക്കാറായിരുന്നുവെന്നും ഹംസ(റ) വിന്റെ ജാറത്തിന്റെ പഴയ ഫോട്ടോ സഹിതം സൗദീ ഭരണകൂടത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഹിജ് റ: 1380.ല്‍ മരണപ്പെട്ട "അഹ് മദ് യാസീന്‍ അല്‍ മദനി" എന്ന പണ്ഡിതന്‍ രചിച്ച "താരീഖു മ ആലിമില്‍ മദീനത്തില്‍ മുനവ്വറ ഖദീമന്‍ വ ഹദീസന്‍" എന്ന ഗ്രന്ഥത്തില്‍ പേജ്: 189. ല്‍ ബോധ്യപ്പെടുത്തിത്തരുന്നു !.  പക്ഷെ അടിക്കുറിപ്പുകാരന്‍, അങ്ങിനെ ജാറം ഉണ്ടാക്കല്‍ ശിര്‍ക്കിന്റെ വസീലയാണെന്നും ഹറാമാനെന്നും പൊളീക്കല്‍ നിര്‍ബന്ധമാണെന്നും കുറിച്ചിട്ടുണ്ടെന്നതും വിസ്മരിക്കാവതല്ല. !!.
<<<<<<<<<>>>>>>>>>>>>