page

Saturday, 9 February 2019

മരണവാര്‍ത്ത അറിയിക്കല്‍- ഒഹാബികള്‍ പ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനിക്കുന്നു !

……………………………………………………….
മരണവാര്‍ത്തകള്‍ ജനങ്ങളിലേക്ക് അറിയിക്കുന്നതിനെ അനാചാരമായി മുദ്രകുത്തിക്കൊണ്ട് ഒരു ഒഹാബീ പോസ്റ്റ് വായിക്കാനിടയായി, സത്യവിശ്വാസികള്‍ക്ക് വല്ല ഉപകാരവും ലഭിക്കുന്നത് അലോ സരമുണ്ടാക്കുന്ന കുടില മനസ്ക്കരായ ഒഹാബികള്‍ ഹദീസുകള്‍ ദുര്‍വ്യാഖ്യാനിച്ചും മഹാന്മാരായ ഇമാമുകളുടെ കിത്താബുകളിലെ വരികള്‍ അടര്‍ത്തിയെടുത്ത് കബളിപ്പിച്ചും യാത്ര തുടര്‍ന്നു കൊണ്ടിരിക്കുകയാണ്, അതിന്റെ ഭാഗമാണ് മരണപ്പെട്ടവിവരം അനൗണ്‍സ്മെന്റ് ചെയ്യല്‍ അനാചാര മാണെന്നും നബി(സ്വ)യുടെ സുന്നത്തിന്ന് എതിരാണെന്നും വാദിച്ചുകൊണ്ട് ഒഹാബികള്‍ പോസ്റ്റുകള്‍ ഇറക്കിയിട്ടുള്ളത്, അതിന്നായി ഇമാം തുര്‍മുദി(റ)യും മറ്റും ഉദ്ധരിച്ച ഹദീസും ഇമാം നവവി(റ)യുടെ ശറഹുല്‍ മുഹദ്ദബില്‍ നിന്നുള്ള അടര്‍ത്തിയെടുത്ത വരികളും തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട് ഒഹാബികള്‍. എന്നാല്‍ സത്യമെന്ത്! ഹദീസില്‍ വന്ന വിരോധം കൊണ്ട് ഉദ്ധേശിക്ക പ്പെടുന്നത് എന്താണ് !! ഇമാം നവവി(റ) ശറഹുല്‍മുഹദ്ദബില്‍ എന്താണു പറഞ്ഞത് നമുക്കൊന്ന് പരിശോധിക്കാം. ഒഹാബികള്‍ മരണവാര്‍ത്ത അനൗണ്‍സ് ചെയ്യല്‍ അനാചാരമാണെന്നു വരുത്താന്‍ പരിഭാഷ ഉദ്ധരിച്ച ഇമാം തുര്‍മുദി റിപ്പോറ്ട്ട് ചെയ്ത ഹദീസ് താഴെ കൊടുക്കുന്നു.
... عن حذيفة قال:[إذا متُّ فلا تؤذنوا بي أحدا، فإنّي أخاف أن يكون نعيًا ، وإنّي سمعت رسول الله صلى الله عليه وسلم يَنْهَى عَنِ النَّعْيِ]. (الترمذي-رقم الحديث:989).
ഹുദൈഫ(റ)വിനെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു: മഹാന്‍ പറഞ്ഞു: "ഞാന്‍ മരണപ്പെട്ടാല്‍ എന്റെ മരണ വാര്‍ത്ത നിങ്ങള്‍ അറിയിക്കരുത്, നിശ്ചയം അത് "നഅയ്" ആവലിനെ ഞാന്‍ ഭയപ്പെടുന്നു, നിശ്ചയം "ന അയി" നെ തൊട്ട് നബി(സ്വ) വിരോധിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. (തുര്‍മുദി:ഹദീസ്-989).
ഈ ഹദീസിന്റെ ബാഹ്യാര്‍ത്ഥം പിടിച്ചു കൊണ്ടാണ് പുത്തന്‍ വാദികള്‍ മരണവാര്‍ത്ത അനൗണ്‍സ് ചെയ്യാന്‍ പാടില്ലെന്ന് പ്രചരിപ്പിക്കുന്നത്. എന്നാല്‍ എന്താണ് ഹദീസില്‍ നബി(സ്വ) വിരോധിച്ച "നഅയ്" എന്ന് നമുക്ക് പരിശോധിക്കാം. പുത്തന്‍വാദികള്‍ക്ക് സ്വീകാര്യനായ അവരുടെ നേതാവായ ഇബ്നു തൈമിയ്യയോട് ആദര്‍ശ പൊരുത്തവും കൂറുമുള്ള ഹിജ്റ:1354.ല്‍ മരണപ്പെട്ട മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ മുബാറക്ഫൂരി തന്റെ തുര്‍മുദിയുടെ വ്യാഖ്യാന ഗ്രന്ഥത്തില്‍ ആ ഹദീസ് വിശദീ കരിച്ചത് കാണുക അദ്ധേഹം പറയുന്നു:
قوله: [وينهى عن النعي] الظاهر أنّ حذيفة رضي الله عنه أراد بالنعي في هذا الحديث معناه اللغوي وحمل النّهي على مطلق النعي. وقال غيره من أهل العلم إنّ المراد بالنّعي في هذا الحديث النّعي المعروف في الجاهلية. ..... وإنّما قالوا هذا لأنّه قد ثبت أنّه صلى الله عليه وسلم نعى النّجاشيّ، وأيضا قد ثبت أنّه صلى الله عليه وسلم أخبر بموت زيد بن حارثة وجعفر بن أبي طالب وعبد الله بن رواحة حين قتلوا بمؤتة، .... فهذا يدلّ على أنّ مجرد الإعلام بالموت لا يكون نعيًا محرّما وإن كان باعتبار اللغة يصدُقُ عليه إسم النّعي، ولذلك قال أهل العلم إنّ المراد بالنّعي في قوله ينهى عن النّعي النّعيُ الّذي كان في الجاهليّة جمعًا بين الأحاديث. قال ابن العربي: يُؤْخَذُ من مجموع الأحاديث ثلاث حالات: الأولى: إعلام الأهل والأصحاب وأهل الصلاح فهذا سنّةٌ، الثانية: دعوة الحفل للمفاخرة فهذه تُكره، الثالثة: الإعلام بِنَوْعٍ آخَرَ كالنّياحة ونحو ذلك فهذا يحرم-انتهى.(تحفة الأحوذي بشرح جامع الترمذي:4/59)للمباركفوري.
 മുബാറക്ഫൂരി പറയുന്നു: നബി(സ്വ) "നഅയ്" വിരോധിച്ചുവെന്നു പറഞ്ഞതില്‍ പ്രകടമായി മനസ്സി ലാകുന്നത് മഹാനായ ഹിദൈഫ(റ) "നഅയ്" കൊണ്ട് ഉദ്ധേശിച്ചിട്ടുള്ളത് ബാഹ്യമായ അര്‍ത്ഥമാണെ ന്നും, വിരോധം "നഅയ്" മൊത്തത്തില്‍ വിരോധിക്കപ്പെട്ടതിന്മേല്‍ ചുമത്തി എന്നുമാണ്. എന്നാല്‍ മറ്റു പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്, വിരോധിക്കപ്പെട്ട "നഅയ്" കൊണ്ടുള്ള ഉദ്ധേശം ജാഹിലിയ്യാ കാലത്ത് അറിയപ്പെട്ടിരുന്ന ''നഅയ്" ആണ്. .... ഇങ്ങനെ പണ്ഡിതന്മാര്‍ പറയാന്‍ കാരണം നിശ്ചയം സ്വഹാബി കളായ "സൈദുബ്നുഹാരിസ(റ) ജഅഫറുബ്നു അബീത്വാലിബ്(റ) അബ്ദുല്ലാഹിബ്നു റവാഹ(റ)‌ എന്നി വര്‍ മുഅത്തത്ത് യുദ്ധത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ആ വിവരം നബി(സ്വ) പ്രസിദ്ധപ്പെടുത്തുകയും അറിയി ക്കുകയും ചെയ്തിട്ടുണ്ട്, ..... ഈ ഹദീസുകള്‍ മരണവാര്‍ത്ത അറിയിക്കുകയെന്നത് ഹറാമായ "നഅയി" ന്റെ ഗണത്തില്‍ പെടുകയില്ലെന്ന് അറിയിക്കുന്നുണ്ട്, ഭാഷാപരമായി "നഅയ്" എന്ന് ഇതിനെ കുറിച്ചും പറയാമെങ്കിലും.  ഇക്കാരണത്തിനു വേണ്ടി പണ്ഡിതന്മാര്‍ പറഞ്ഞു നബി(സ്വ) വിരോധിച്ച "നഅയ്" (അനൗണ്‍സ്) കൊണ്ട് ഉദ്ധേശം ജാഹിലിയ്യാ കാലത്ത് നടമാടിയിരുന്ന "നഅയു" ഉം അനൗണ്‍സുമാണ്, രണ്ട് രീതിയില്‍ വന്ന ഹദീസുകള്‍ സംയോചിപ്പിക്കുമ്പോള്‍ അങ്ങിനെയാണ് മനസ്സിലാകുന്നത്. ഇമാം ഇബ്നുല്‍അറബി(റ) പറയുന്നു: ഈ പറയപ്പെട്ട ഹദീസുകളില്‍ നിന്ന് മൂന്ന് അവസ്തകള്‍ മനസ്സിലാക്കപ്പെടും. ഒന്ന്: മയ്യിത്തിന്റെ കുടുമ്പത്തെയും കൂട്ടുകാരെയും നല്ല ആളുകളെ യുമൊക്കെ വിവരം അറിയിക്കുക എന്നതാണ്, അത് സുന്നത്താണ്. രണ്ട്: മയ്യിത്തിന്റെ പെരുമകളും മറ്റും പറയാന്‍ വേണ്ടി ആളുകളെ വിളിച്ചു വരുത്തുക അത് വിരോധിക്കപ്പെട്ടതാണ്. മൂന്ന്: വേറെ രീതിയിലുള്ള അനൗണ്‍സ്മെന്റാണ്, അതവാ ശബ്ദമുയര്‍ത്തി വസ്ത്രങ്ങള്‍ വലിച്ചുകീറിയും നെഞ്ചത്ത ടിച്ചും മറ്റും ദു:ഖാചരണത്തിനു വേണ്ടി  അതു പോലോത്തതിന്ന് വേണ്ടിയും അനൗണ്‍സ് ചെയ്യുക ഇങ്ങണെ ചെയ്യല്‍ ഹറാമുമാണ്. (തുഹ്ഫത്തുല്‍ അഹ്വദി:4/59) ല്‍ കാണാവുന്നതാണ്. ചുരുക്കത്തില്‍ നബി(സ്വ) അനാചാരമായി കല്പിച്ച പാടില്ലെന്നു പറഞ്ഞ മരണവാര്‍ത്ത അനൗണ്‍സ് ചെയ്യല്‍ ജാഹിലിയ്യാ കാലത്തുള്ള സമ്പ്രദായമാണെന്ന് വളരെ വ്യക്തമായി പുത്തന്‍ വാദികള്‍ക്ക് സ്വീകാര്യനായ അഹ് ലേ ഹദീസുകാരനായ മുബാറക്ക്ഫൂരി തന്നെ പഠിപ്പിച്ചതാണു മുകളില്‍ കൊടുത്തത്.
ഇനി മഹാനായ ഇമാം നവവി(റ)യുടെ നിലപാട് ഈ വിഷയത്തില്‍ എന്താണെന്നുകൂടി പരിശോ ധിക്കാം. മഹാന്‍ തന്റെ പ്രസിദ്ധമായ "ശറഹുല്‍മുഹദ്ദബ്" എന്ന കിത്താബില്‍ മരണവാര്‍ത്ത അറിയി ക്കലിനെ വിരോധിച്ചു കൊണ്ടുള്ള ഹദീസുകളും നബി(സ്വ) തന്നെ മരണവാര്‍ത്ത അറിയിക്കുകയും ജനങ്ങളെ ഒരുമിച്ചു കൂട്ടൂകയും ചെയ്ത ഹദീസുകളും വിശദീകരിച്ച് അവസാനം തന്റെ നിലപാട് തുറന്ന് പറയുന്നത് കാണുക:
....والصحيح الذي تقتضيه الأحاديث الصحيحة التي ذكرناها وغيرها أنّ الإعلام بموته لمن لم يعلم ليس بمكروه ، بل إن قصد به الإخبار لكثرة المصلّين فهو مستحبّ، وإنّما يكره ذكر المآثر والمفاخر والطواف بين الناس بذكره بهذه الأشياء، وهذا نعي الجاهليّة، فقد صحت الأحاديث بالإعلام فلا يجوز إلغاءها، وبهذا الجواب أجاب بعض أئمة الفقه والحديث المحققين- والله أعلم. (شرح المهذّب:5/174) للإمام النووي رحمه الله. 
ഇമാം നവവി(റ) പറയുന്നു: നാം പറഞ്ഞതും അല്ലാത്തതുമായ സ്വഹീഹായ ഹദീസുകള്‍ തേടുന്നതും പഠിപ്പിക്കുന്നതുമായ സ്വഹീഹായ അഭിപ്രായം മരണവാര്‍ത്ത അറിയാത്തവര്‍ക്ക് വേണ്ടി അനൗണ്‍സ് ചെയ്യല്‍ വിരോധിക്കപ്പെട്ടതല്ല, മറിച്ച് മയ്യിത്ത് നിസ്കാരത്തിനു കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ വേണ്ടി മരണവാര്‍ത്ത അനൗണ്‍സ് ചെയ്യല്‍ സുന്നത്താക്കപ്പെടുന്നതാണ്. മയ്യിത്തിന്റെ പോരിശകള്‍ പറഞ്ഞും തറവാടിത്വം പോലുള്ള കാര്യങ്ങള്‍ പറഞ്ഞും ജനങ്ങളുടെ ഇടയിലൂടെ ചുറ്റിക്കറങ്ങി അനൗണ്‍സ് ചെയ്യലാണു വിരോധിക്കപ്പെട്ടിട്ടുള്ളത്. ഇങ്ങനെ ചെയ്യുന്നതാണ് വിരോധിക്കപ്പെട്ട ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന സംസ്കാരം. നിശ്ചയം മരണവാര്‍ത്ത അറിയിക്കല്‍ കൊണ്ട് സ്വഹീഹായ ഹദീസുകള്‍ റിപ്പോറ്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് അതുകളെ തള്ളിക്കളയാന്‍ പറ്റില്ല. ഇങ്ങ നെയാണ് നിപുണരായ തഹ്ഖീഖുള്ള ഇമാമുകള്‍ മറുപടി പറഞ്ഞിട്ടുള്ളത്. ഇമാം നവവി(റ)യുടെ (ശറഹുല്‍ മുഹദ്ദബ്:5/174)ല്‍ കാണാവുന്നതാണ്.
ഇമാം നവവി(റ) തന്നെ നജാശീ രാജാവിന്റെ മരണവാര്‍ത്ത നബി(സ്വ) അറിയിക്കുകയും ജനങ്ങളെ മയ്യിത്ത് നിസ്കാരത്തിനായി മുസ്വല്ലയില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്ത സ്വഹീഹ് മുസ് ലിമിലെ ഹദീസ് വിശദീകരിച്ചു കൊണ്ട് പറഞ്ഞിട്ടുള്ളത്:
وفيه استحباب الإعلام بالميّت لا على صورة نعي الجاهلية بل مجرّد إعلام الصلاة عليه وتشييعه وقضاء حقّه في ذلك، والّذي جاء من النّهي عن النّعي ليس المراد به هذا وإنّما المراد نعي الجاهلية المشتمل على ذكر المفاخر وغيرها. (شرح مسلم:7/21)للإمام النووي رحمه الله.
ഇമാം നവവി(റ) പറയുന്നു: നബി(സ്വ) നജാശീ രാജാവിന്റെ മരണവാര്‍ത്ത അറിയിച്ചതില്‍ അങ്ങിനെ മരണവാര്‍ത്ത അറിയിക്കല്‍ സുന്നത്താണെന്നു പഠിപ്പിക്കുന്നുണ്ട്, ജാഹിലിയ്യാ കാലത്ത് നടന്നിരുന്ന രൂപത്തില്‍ അല്ലാതെ, അതവാ മയ്യിത്ത് നിസ്കാരത്തിനും മയ്യിത്ത് പരിപാലനത്തിനും മയ്യിത്തിനോടുള്ള കടമ വീട്ടാന്‍ വേണ്ടിയും മരണവിവരം അനൗണ്‍സ് ചെയ്യല്‍ സുന്നത്താക്കപ്പെടും, നബി(സ്വ) വിരോ ധിച്ച മയ്യിത്തിന്റെ പവറുകളും പത്രാസുകളും പറഞ്ഞുകൊണ്ടുള്ള "നഅയ്" (വിവരമറിയിക്കല്‍)  അല്ല ഇവിടെ ഉദ്ധേശിക്കുന്നത്. ഇമാം നവവി(റ)യുടെ (ശറഹുമുസ്ലിം:7/21)ല്‍ പറഞ്ഞതായി കാണാം.
ഇനി ഇമാം നവവി(റ) തന്നെ തന്റെ പ്രസിദ്ധമായ (അല്‍ അദ്കാര്‍) എന്ന കിത്താബില്‍ ഈ വിഷയത്തില്‍ വന്ന ഹദീസുകള്‍ ഉദ്ധരിച്ച ശേഷം പറയുന്നു:
باب جواز إعلام أصحاب الميّت وقرابته بموته وكراهة النّعي:- ............. قال المحقّقون والأكثرون من أصحابنا وغيرهم: يُستحبّ إعلام أهل الميّت وقرابته وأصدقائه لهذين الحديثين. قالوا: النّعي المنهيّ عنه إنّما هو نهي الجاهليّة، وكان عادتهم إذا مات منهم شريف بعثوا راكبا إلى القبائل يقول: نعايا فلان ، أو يا نعايا العرب أي: هلكت العرب بمهلك فلان، ويكون معى النّعي ضجيج وبكاء.
وذكر [صاحب الحاوي] من أصحابنا وجهين لأصحابنا في استحباب الإيذان بالميّت وإشاعة موته بالنّداء والإعلام،. ... قلت: والمختار استحبابه مطلقا إذا كان مجرّد إعلام. (الأذكار:ص/209) للإمام النووي رحمه الله.
"മയ്യിത്തിന്റെ കുടുമ്പങ്ങള്‍ക്കും കൂട്ടുകാര്‍ക്കും മരണവാര്‍ത്ത അറിയിക്കല്‍ അനുവദനീയമാണെന്നും "നഅയ്" കറാഹത്താണെന്നും പഠിപ്പിക്കുന്ന അദ്ധ്യായം" എന്ന തലക്കെട്ടില്‍ ഇമാം നവവി(റ) പറയുന്നു:  നിപുണരായ തഹ്ഖീഖുള്ള ഇമാമുകളും നമ്മുടെ അസ്വ്ഹാബില്‍ പെട്ട അധികഇമാമുകളും അല്ലാത്തവരും പറഞ്ഞു: നബി(സ്വ) മരണവാര്‍ത്ത അറിയിച്ച രണ്ട് ഹദീസുകളുടെ അടിസ്ഥാനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും കൂട്ടുകാര്‍ക്കും മറ്റും മരണവാര്‍ത്ത അറിയിക്കല്‍ സുന്നത്താക്ക പ്പെടും, ഇമാമുകള്‍ പറഞ്ഞു: നബി(സ്വ) വിരോധിച്ച മരണവാര്‍ത്ത അറിയിക്കല്‍ ജാഹിലിയ്യാ കാലത്ത് നടന്നിരുന്ന രീതിയിലുള്ള അനൗണ്‍സ്മെന്റ് ആണ്, ജാഹിലിയ്യാ കാലത്ത് അവരില്‍ ഏതെങ്കിലും മാന്യനായ വ്യക്തി മരണപ്പെട്ടാല്‍ ഒരാളെ വാഹനവുമായി എല്ലാ ഗോത്രങ്ങളിലേക്കും അയക്കുകയും ആ വ്യക്തി "ഇന്ന വ്യക്തിയുടെ മരണം കാരണം അറബികള്‍ മൊത്തം നാശത്തിലായിരിക്കുന്നു എന്നു കരഞ്ഞു കൊണ്ടും ആര്‍ത്തു വിളിച്ചും" പറയാറുണ്ടായിരുന്നു. ഈ രീതിയിലുള്ള അറിയിപ്പാണു നബി(സ്വ) വിരോധിച്ചിട്ടുള്ളത്. ഇമാം നവവി(റ) തുടര്‍ന്ന് പറയുന്നു: നമ്മുടെ അസ്വ്ഹാബില്‍ പെട്ട "അല്‍ ഹാവി" എന്ന കിത്താബിന്റെ കര്‍ത്താവ് ഇമാം മാവര്‍ദി(റ) പറയുന്നു: മുസ് ലിംകളില്‍ പെട്ട ആരു മരണപ്പെട്ടാലും അനൗണ്‍സ് ചെയ്യല്‍ സുന്നത്തുണ്ടോ ഇല്ലയോ എന്നതില്‍ രണ്ടഭിപ്രായമുണ്ട്. .... എന്നാല്‍ ഞാന്‍ പറയുന്നു: പ്രബലമായ അഭിപ്രായം മൊത്തത്തില്‍ ആരു മരണപ്പെട്ടാലും വിവരം അറിയിക്കല്‍ സുന്നത്താണ് എന്നതാണ്. ഇമാം നവി(റ)യുടെ (അല്‍ അദ്കാര്‍:പേജ്/209)ല്‍ കാണാവു ന്നതാണ്.
ഇങ്ങനെ ജാഹിലിയ്യാ കാലത്ത് നടന്നിരുന്ന രീതിയിലുള്ള അനൗണ്‍സ് ചെയ്യലും വിളിച്ചു പറയലു മാണു നബി(സ്വ) വിരോധിച്ചിട്ടുള്ളതെന്ന് ഹാഫിളും ശാഫിഈ മദ്ഹബിലെ പ്രമുഖ ഇമാമുകളില്‍ ഒരാളുമായ ഇമാം മുഹിബ്ബുത്ത്വബരി(റ) തന്റെ (ഗ്വായത്തുല്‍ ഇഹ്ക്കാം ഫീ അഹാദീസില്‍ അഹ്ക്കാം: 3/540) ലും,  അതേ പോലെ നബി(സ്വ) വിരോധിച്ച മരണവാര്‍ത്ത അറിയിക്കല്‍ ജാഹിലിയ്യാ കാലത്ത് നടന്നിരുന്ന സമ്പ്രദായമാണെന്നും മറിച്ച് മയ്യിത്ത് നിസ്കാരത്തിനു ജനങ്ങള്‍ കൂടുതല്‍ സംബന്ധിക്കാന്‍ വേണ്ടിയും മയ്യിത്തിനുവേണ്ടി  ഇത്രയാളുകള്‍ നിസ്കരിച്ചാല്‍ അവരുടെ ശുപാര്‍ശ  അല്ലാഹു സ്വീകരിക്കും എന്നു ഇസ്ലാം പഠിപ്പിച്ച  അത്രയും എണ്ണം ആളുകള്‍ പങ്കെടുക്കാന്‍ വേണ്ടി അനൗണ്‍സ് ചെയ്യുന്നതും നബി(സ്വ) വിരോധിച്ച ഗണത്തില്‍ പെടുകയില്ലെന്നും,   ഹാഫിളും മുഹദ്ദിസുമായ ഇമാം തഖിയ്യുദ്ദീന്‍ ഇബ്നു ദഖീഖ് അല്‍അയ്ദ്(റ) തന്റെ (ഇഹ്ക്കാമുല്‍ അഹ്ക്കാം ശറഹു ഉംദത്തില്‍ അഹ്ക്കാം:1/352)ലും മറ്റു ധാരാളം ഇമാമുകളും പഠിപ്പിച്ചതായി കാണാം. ഈ യാഥാര്‍ത്യങ്ങളെ മറച്ചു വെച്ച് മുസ് ലിം സമുദായത്തില്‍ നിന്നും മരണപ്പെട്ടവര്‍ക്ക് ഒരു ഉപകാരവും കിട്ടരുതെന്ന ഇടുങ്ങിയ മനസ്സിന്റെ വാക്താക്കളായ പുത്തന്‍ വാദികള്‍ പ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചും ഇമാമുകളുടെ ഉദ്ധരണികള്‍ കട്ടും വെട്ടി മുറിച്ചും ജനങ്ങളെ വഞ്ചിക്കുകയാണു ചെയ്തു കൊണ്ടിരിക്കുന്നത്. അക്കാര്യം മുസ് ലിം സഹോദരങ്ങള്‍ തിരിച്ചറിയണമെന്നു ഓര്‍മ്മിപ്പിക്കുന്നു- ദുആ വസ്വിയ്യത്തോടെ
<<<<<<<<<<<<<<<>>>>>>>>>>>>>
ABU YASEEN AHSANI – CHERUSHOLA
ahsani313@gmail.com