page

Tuesday, 19 March 2019

ആർത്തവവും ത്വവാഫും

👠🛇ആർത്തവവും ത്വവാഫും💅👓

 ഹജ്ജിനോ ഉംറയ്ക്കോ ഇഹ്റാം ചെയ്തു നിർബന്ധ ത്വവാഫിനു മുന്പേ ആർത്തവിച്ചാൽ എന്തുചെയ്യും? മരുന്നുകഴിച്ച് തൽക്കാലം പിടിച്ചുനിർത്തി ത്വവാഫുചെയ്യാം. പൂർത്തിയാകും മുൻപ് രക്തവാർച്ചയുണ്ടായാൽ വീണ്ടും മരുന്നു പ്രയോഗിച്ചു നിർത്തിയശേഷം കുളിച്ച് നേരത്തെ നിർവ്വഹിച്ചതിന്റെ ബാക്കി നിർവ്വഹിക്കുകയാണ് ഏറ്റവും പ്രായോഗികമായ മാർഗ്ഗം. അതിനു സാധിക്കാത്തപക്ഷം, ഹറമിലെത്തിയ ഉടനേ ത്വവാഫുൽ ഖുദൂം നിർവഹിച്ചു സഅയും ചെയ്തിരുന്നെങ്കിൽ  'മക്കയിൽ നിന്നും,തിരിച്ചു വരാൻ പ്രയാസമുള്ളൊരു സ്ഥലത്തേക്ക്  (ഉദാ.ജിദ്ദ)യിലേക്ക് പോയി 'തഹല്ലുൽ'കരുതി ആടിനെ അറുത്ത്അവിടെതന്നെ വിതരണം ചെയ്തോ ഹറമിലേക്കു കൊടുത്തയച്ചോ ,മുടിവെട്ടി നാട്ടിലേക്ക് പോകാം. രണ്ടാമത്തെ മാർഗത്തിനു മാലികീ സരണിയനുസരിച്ച് നിയമസാധുതയുണ്ട്.ആദ്യത്തേതിനു ശാഫിഈ മദ്ഹബിലെ തന്നെ ഒരു 'ഖൗലും' മാലികി,ഹമ്പലീ മദ്ഹബുകളുടെ ആധികാരിക പക്ഷവും പിന്തുണതരുന്നതിനാൽ അതുതന്നെയാണുത്തമമെന്നു പറയേണ്ടതില്ലല്ലോ.രക്തവാർച്ച നിൽക്കാത്ത പക്ഷം,കുറ്റകരമാണെങ്കിലും ആർത്തവകാരി ത്വവാഫുചെയ്താൽ നിയമസാധുതയുണ്ടെന്ന ഹനഫീ മദ്ഹബും ഹമ്പലീ സരണിയിലെ ദുർബലമായൊരു വീക്ഷണപ്രകാരവും,മഥാഫ് മലിനമാകാനിടവരാത്തവിധം ഗുഹ്യഭാഗം ഭദ്രമാക്കിയശേഷം ത്വവാഫു ചെയ്തു രക്ഷപ്പെടാം.
വിശദവിവരങ്ങൾക്ക് താഴെ ചേർത്തിരിക്കുന്ന വരികൾ വായിക്കുക;
ﺃ‍ﻣ‍‍ﺎ ‍ﺑ‍‍ﺎ‍ﻟ‍‍ﻨ‍‍ﺴ‍‍ﺒ‍‍ﺔ ‍ﻟ‍‍ﻄ‍‍ﻮ‍ﺍ‍ﻑ‍ ‍ﺍ‍ﻟ‍‍ﺮ‍ﻛ‍‍ﻦ‍ ‍ﻓ‍‍ﻠ‍‍ﻮ ‍ﺣ‍‍ﺎ‍ﺿ‍‍ﺖ‍ ‍ﻗ‍‍ﺒ‍‍ﻠ‍‍ﻪ‍ ‍ﻓ‍‍ﺈ‍ﻧ‍‍ﻬ‍‍ﺎ ‍ﺗ‍‍ﺴ‍‍ﺘ‍‍ﻤ‍‍ﺮ ‍ﻣ‍‍ﺤ‍‍ﺮ‍ﻣ‍‍ﺔ ‍ﺣ‍‍ﺘ‍‍ﻰ ‍ﺗ‍‍ﺮ‍ﺟ‍‍ﻊ‍ ‍ﻟ‍‍ﻤ‍‍ﻜ‍‍ﺔ ‍ﻓ‍‍ﺘ‍‍ﻄ‍‍ﻮ‍ﻑ‍ ‍ﻭ‍ﻟ‍‍ﻮ ‍ﻃ‍‍ﺎ‍ﻝ‍ ‍ﺫ‍ﻟ‍‍ﻚ‍ ‍ﺳ‍‍ﻨ‍‍ﻴ‍‍ﻦ‍, ‍ﻭ‍ﺑ‍‍ﺤ‍‍ﺚ‍ ‍ﺍ‍ﻟ‍‍ﺴ‍‍ﺮ‍ﺍ‍ﺝ‍ ‍ﺍ‍ﻟ‍‍ﺒ‍‍ﻠ‍‍ﻘ‍‍ﻴ‍‍ﻨ‍‍ﻲ‍ ‍ﺃ‍ﻧ‍‍ﻬ‍‍ﺎ ‍ﺇ‍ﺫ‍ﺍ ‍ﻭ‍ﺻ‍‍ﻠ‍‍ﺖ‍ ‍ﺑ‍‍ﻠ‍‍ﺪ‍ﻫ‍‍ﺎ ‍ﻭ‍ﻫ‍‍ﻲ‍ ‍ﻣ‍‍ﺤ‍‍ﺮ‍ﻣ‍‍ﺔ ‍ﻋ‍‍ﺎ‍ﺩ‍ﻣ‍‍ﺔ ‍ﻟ‍‍ﻠ‍‍ﻨ‍‍ﻔ‍‍ﻘ‍‍ﺔ ‍ﻭ‍ﻟ‍‍ﻢ‍ ‍ﻳ‍‍ﻤ‍‍ﻜ‍‍ﻨ‍‍ﻬ‍‍ﺎ ‍ﺍ‍ﻟ‍‍ﻮ‍ﺻ‍‍ﻮ‍ﻝ‍ ‍ﻟ‍‍ﻠ‍‍ﺒ‍‍ﻴ‍‍ﺖ‍ ‍ﺍ‍ﻟ‍‍ﺤ‍‍ﺮ‍ﺍ‍ﻡ‍ ‍ﻳ‍‍ﻜ‍‍ﻮ‍ﻥ‍ ‍ﺣ‍‍ﻜ‍‍ﻤ‍‍ﻬ‍‍ﺎ ‍ﻛ‍‍ﺎ‍ﻟ‍‍ﻤ‍‍ﺤ‍‍ﺼ‍‍ﺮ ‍ﻓ‍‍ﺘ‍‍ﺘ‍‍ﺤ‍‍ﻠ‍‍ﻞ‍ ‍ﺑ‍‍ﺬ‍ﺑ‍‍ﺢ‍ ‍ﺷ‍‍ﺎ‍ﺓ ‍ﻭ‍ﺣ‍‍ﻠ‍‍ﻖ‍ ‍ﻭ‍ﻧ‍‍ﻴ‍‍ﺔ ‍ﺗ‍‍ﺤ‍‍ﻠ‍‍ﻞ‍ ‍ﻭ‍ﺃ‍ﻳ‍‍ﺪ ‍ﺫ‍ﻟ‍‍ﻚ‍ ‍ﺑ‍‍ﻜ‍‍ﻠ‍‍ﺎ‍ﻡ‍ ‍ﻓ‍‍ﻲ‍ ‍ﺍ‍ﻟ‍‍ﻤ‍‍ﺠ‍‍ﻤ‍‍ﻮ‍ﻉ‍ ‍ﻭ‍ﻫ‍‍ﻮ ‍ﺍ‍ﻟ‍‍ﻤ‍‍ﻌ‍‍ﺘ‍‍ﻤ‍‍ﺪ ‍ﻭ‍ﺍ‍ﻟ‍‍ﻜ‍‍ﻠ‍‍ﺎ‍ﻡ‍ ‍ﻣ‍‍ﻔ‍‍ﺮ‍ﻭ‍ﺽ‍ ‍ﺣ‍‍ﻴ‍‍ﺚ‍ ‍ﻟ‍‍ﻢ‍ ‍ﺗ‍‍ﻌ‍‍ﻠ‍‍ﻢ‍ ‍ﺑ‍‍ﺎ‍ﻟ‍‍ﺤ‍‍ﻜ‍‍ﻢ‍ ‍ﺣ‍‍ﺘ‍‍ﻰ ‍ﻭ‍ﺻ‍‍ﻠ‍‍ﺖ‍ ‍ﺑ‍‍ﻠ‍‍ﺪ‍ﻫ‍‍ﺎ ‍ﻓ‍‍ﻠ‍‍ﻮ ‍ﻓ‍‍ﺮ‍ﺽ‍ ‍ﺃ‍ﻧ‍‍ﻬ‍‍ﺎ ‍ﻭ‍ﺻ‍‍ﻠ‍‍ﺖ‍ ‍ﻟ‍‍ﻤ‍‍ﺤ‍‍ﻞ‍ ‍ﻭ‍ﻋ‍‍ﺠ‍‍ﺰ‍ﺕ‍ ‍ﻋ‍‍ﻦ‍ ‍ﺍ‍ﻟ‍‍ﻮ‍ﺻ‍‍ﻮ‍ﻝ‍ ‍ﻟ‍‍ﻤ‍‍ﻜ‍‍ﺔ ‍ﻭ‍ﻫ‍‍ﻲ‍ ‍ﻋ‍‍ﺎ‍ﺭ‍ﻓ‍‍ﺔ ‍ﺑ‍‍ﺎ‍ﻟ‍‍ﺤ‍‍ﻜ‍‍ﻢ‍ ‍ﻓ‍‍ﺘ‍‍ﺤ‍‍ﻠ‍‍ﻞ‍ ‍ﺍ‍ﻟ‍‍ﺂ‍ﻥ‍ ‍ﺑ‍‍ﺬ‍ﺑ‍‍ﺢ‍ ‍ﻭ‍ﺗ‍‍ﻘ‍‍ﺼ‍‍ﻴ‍‍ﺮ ‍ﻣ‍‍ﻊ‍ ‍ﻧ‍‍ﻴ‍‍ﺔ ‍ﻓ‍‍ﻴ‍‍ﻬ‍‍ﻤ‍‍ﺎ ‍ﻭ‍ﺑ‍‍ﺤ‍‍ﺚ‍ ‍ﺑ‍‍ﻌ‍‍ﻀ‍‍ﻬ‍‍ﻢ‍ ‍ﺃ‍ﻳ‍‍ﻀ‍‍ﺎ ‍ﺃ‍ﻧ‍‍ﻬ‍‍ﺎ ‍ﺇ‍ﺫ‍ﺍ ‍ﻛ‍‍ﺎ‍ﻧ‍‍ﺖ‍ ‍ﺷ‍‍ﺎ‍ﻓ‍‍ﻌ‍‍ﻴ‍‍ﺔ ‍ﺗ‍‍ﻘ‍‍ﻠ‍‍ﺪ ‍ﺍ‍ﻟ‍‍ﺈ‍ﻣ‍‍ﺎ‍ﻡ‍ ‍ﺃ‍ﺑ‍‍ﺎ ‍ﺣ‍‍ﻨ‍‍ﻴ‍‍ﻔ‍‍ﺔ - ‍ﺭ‍ﺿ‍‍ﻲ‍ ‍ﺍ‍ﻟ‍‍ﻠ‍‍ﻪ‍ ‍ﻋ‍‍ﻨ‍‍ﻪ‍ - ‍ﺃ‍ﻭ ‍ﺍ‍ﻟ‍‍ﺈ‍ﻣ‍‍ﺎ‍ﻡ‍ ‍ﺃ‍ﺣ‍‍ﻤ‍‍ﺪ - ‍ﺭ‍ﺿ‍‍ﻲ‍ ‍ﺍ‍ﻟ‍‍ﻠ‍‍ﻪ‍ ‍ﻋ‍‍ﻨ‍‍ﻪ‍ - ‍ﻋ‍‍ﻠ‍‍ﻰ ‍ﺇ‍ﺣ‍‍ﺪ‍ﻯ ‍ﺍ‍ﻟ‍‍ﺮ‍ﻭ‍ﺍ‍ﻳ‍‍ﺘ‍‍ﻴ‍‍ﻦ‍ ‍ﻋ‍‍ﻨ‍‍ﻪ‍ ‍ﻓ‍‍ﻲ‍ ‍ﺃ‍ﻧ‍‍ﻬ‍‍ﺎ ‍ﺗ‍‍ﻬ‍‍ﺠ‍‍ﻢ‍ ‍ﻭ‍ﺗ‍‍ﻄ‍‍ﻮ‍ﻑ‍ ‍ﺑ‍‍ﺎ‍ﻟ‍‍ﺒ‍‍ﻴ‍‍ﺖ‍ ‍ﻭ‍ﻳ‍‍ﻠ‍‍ﺰ‍ﻣ‍‍ﻬ‍‍ﺎ ‍ﺑ‍‍ﺪ‍ﻧ‍‍ﺔ ‍ﻭ‍ﺗ‍‍ﺄ‍ﺛ‍‍ﻢ‍ ‍ﺑ‍‍ﺪ‍ﺧ‍‍ﻮ‍ﻟ‍‍ﻬ‍‍ﺎ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺠ‍‍ﺪ ‍ﺣ‍‍ﺎ‍ﺋ‍‍ﻀ‍‍ﺎ ‍ﻭ‍ﻳ‍‍ﺠ‍‍ﺰ‍ﻳ‍‍ﻬ‍‍ﺎ ‍ﻫ‍‍ﺬ‍ﺍ ‍ﺍ‍ﻟ‍‍ﻄ‍‍ﻮ‍ﺍ‍ﻑ‍ ‍ﻋ‍‍ﻦ‍ ‍ﺍ‍ﻟ‍‍ﻔ‍‍ﺮ‍ﺽ‍ ‍ﻟ‍‍ﻤ‍‍ﺎ ‍ﻓ‍‍ﻲ‍ ‍ﺑ‍‍ﻘ‍‍ﺎ‍ﺋ‍‍ﻬ‍‍ﺎ ‍ﻋ‍‍ﻠ‍‍ﻰ ‍ﺍ‍ﻟ‍‍ﺈ‍ﺣ‍‍ﺮ‍ﺍ‍ﻡ‍ ‍ﻣ‍‍ﻦ‍ ‍ﺍ‍ﻟ‍‍ﻤ‍‍ﺸ‍‍ﻘ‍‍ﺔ ‍ﺍ‍ﻩ‍. ‍ﺑ‍‍ﺮ‍ﻣ‍‍ﺎ‍ﻭ‍ﻱ‍.(حاشية الجمل علي شرح المنهج ٢/٤٨١)
NB.അടിയിൽ കാണിച്ചിരിക്കുന്ന രണ്ടു ചിത്രങ്ങൾ ഹാശിയതുൽ ഈളാഹാണ്.

ഇമാമുകൾക്കിടയിലെ വ്യത്യസ്ത അഭിപ്രായങ്ങളുടെ ആനുകൂല്യം പറ്റാതിരുന്നാൽ നാം ഏറെ കുഴങ്ങിപ്പോകും.
കാരണം ശാഫിഈ മദ്ഹബ് അനുസരിച്ച് ആർത്തവിച്ച സ്ത്രീ ശുദ്ധിവരുന്നതുവരെ കാത്തിരിക്കണം.അല്ലാതെ നാട്ടിലേക്ക് പോയാൽ തിരിച്ചു വന്നു ശുദ്ധിയോടെ ത്വവാഫുനിർവ്വഹിക്കുന്നതു വരെ മുഹ്രിമതിന്റെ വിലക്കുകൾ പാലിച്ചുകഴിയേണ്ടിവരും !
🎋✒🕋 ഇസ്മാഈൽ അഹ്സനി പുളിഞ്ഞാൽ