page

Thursday, 7 March 2019

സ്ത്രീകൾ മുഖം മറക്കൽ !

അന്യ പുരുഷന്മാർക്കിടയിൽ സ്ത്രീയുടെ മുഖവും മുൻകൈയും മറക്കേണ്ടതാണ് എന്നാണ് ഇസ്ലാമിക വീക്ഷണം....

قال إمام الحرمين الجوينيُّ، رحمه الله:
اتفق المسلمون على منع النِّساء من الخروج سافرات الوجوه
(من روضة الطالبين للنووي)
 ഇമാമുൽ ഹറമൈനി(റ) പറയുന്നു  :-
മുഖം വെളിവാക്കിയ രൂപത്തിൽ (വീട്ടിൽനിന്ന് )പുറത്തുപോകുന്നതിനെ തൊട്ടു സ്ത്രീകളെ വിലക്കണമെന്ന വിഷയം മുസ്ലിം സമൂഹം ഒന്നടങ്കം ഏകോപിതമായ കാര്യമാണ് .....
(റൗളത്തു ത്വാലിബീൻ ഇമാം നവവി)

وقال الغزَّاليُّ، رحمه الله: لم يزل الرجال على مرِّ الزمان مكشوفي الوجوه، والنِّساء يخرجن منتقبات
(فتح الباري 9/337)
ഇമാം ഗസ്സാലി (റ)തങ്ങൾ പറയുന്നു:- കഴിഞ്ഞുപോയ കാലങ്ങളിൽ
മുസ്ലിം പുരുഷന്മാർ
മുഖം മറക്കാതെയും സ്ത്രീകൾ മുഖം മറച്ചിരുന്നവരുമായിട്ടാണ് (വീട്ടിൽനിന്നും) പുറത്തിറങ്ങിയിരുന്നത്...
(ഫത്ഹുൽ ബാരി അസ്ഖലാനി)

وقال السيوطي في "الأشباه والنظائر" (ص 240):

"المرأة في العورة لها أحوال :

حالة مع الزوج , ولا عورة بينهما , وفي الفرج وجه .

وحالة مع الأجانب , وعورتها : كل البدن , حتى الوجه والكفين في الأصح .

وحالة مع المحارم والنساء , وعورتها : ما بين السرة والركبة .

وحالة في الصلاة , وعورتها : كل البدن , إلا الوجه والكفين" انتهى.

ഇമാം സുയൂത്വി(റ)പറയുന്നു :-

സ്ത്രീകളുടെ ഔറത്തിന് പല അവസ്ഥകളുണ്ട്...
1-ഭർത്താവിനോട് കൂടെ :-
അവർക്കിടയിൽ പ്രത്യേകമായ ഔറത്ത് ഇല്ല......

2-അന്യ പുരുഷന്മാരോടൊപ്പം :-
മുഖവും മുൻകൈയും അടക്കം
ശരീരം മുഴുവനും ഔറത്താണ്.......

3-വിവാഹബന്ധം ഹറാമായ ആളുകൾക്കും (മുസ്ലിം) സ്ത്രീകൾക്കൊപ്പവും:-
മുട്ട് പൊക്കിൾ ഇടയിലുള്ളത്
ഔറത്ത് ആണ്.......

4-നിസ്കാരത്തിൽ:-
മുഖവും മുൻകൈയ്യും ഒഴിച്ചുള്ളത്
മുഴുവനും ഔറത്ത് ആണ്...

വഹാബികൾ അവരുടെ മതാചാര്യനായി കാണുന്ന സാക്ഷാൽ ഇബ്നുതൈമിയ്യ തന്നെ പറയുന്നത് ശ്രദ്ധിക്കൂ

فإذا كن مأمورات بالجلباب لئلا يعرفن ، وهو ستر الوجه ، أو ستر الوجه بالنقاب ؛ كان الوجه واليدان من الزينة التي أمرت ألا تظهرها للأجانب ؛ فما بقي يحل للأجانب النظر إلا إلى الثياب الظاهرة ...
(من "مجموع الفتاوى" لابن تيمية 22/ 109- 111).

ആരാണെന്ന്
അറിയപ്പെടാതരിക്കാൻ വേണ്ടി
സ്ത്രീകൾ മുഖം മറക്കൽ  കല്പിക്കപ്പെട്ടവരായതിനാൽ,
അന്യ പുരുഷന്മാർക്ക് മുമ്പിൽ  വെളിവാക്കരുതെന്ന് കൽപ്പിക്കപ്പെട്ട സൗന്ദര്യത്തിന്റെ  കൂട്ടത്തിൽ   മുഖവും  മുൻകൈയും  പെട്ടിരിക്കുന്നു......
അപ്പോൾ  സ്ത്രീകളുടെ  ബാഹ്യ വസ്ത്രമൊഴികെയുള്ളതിലേക്ക് നോക്കൽ പുരുഷൻ അനുവദനീയമാവുകയില്ല ...

വീണ്ടും ഇബ്നുതൈമിയ പറയുന്നു
 قال  ابن تيمية " وكشف النساء وجوههن بحيث يراهن الأجانب غير جائز. وعلى ولي الأمرِ الأمرُ بالمعروف والنهى عن هذا المنكر وغيره، ومن لم يرتدع فإنه يعاقب على ذلك بما يزجره " (مجموع الفتاوى 24 / 382 )
അന്യപുരുഷന്മാർ കാണാവുന്ന രൂപത്തിൽ സ്ത്രീകൾ മുഖം വെളിവാക്കൽ അനുവദനീയമല്ലാത്ത കാര്യമാണ്....
ഭരണാധികാരികൾക്ക്  ഇത്തരം  തിന്മ വിരോധിക്കുകയും  നന്മകൊണ്ട്   കൽപിക്കുകയും ചെയ്യൽ നിർബന്ധമാണ് ... എന്നിട്ടും ഈ തിൻമയിൽനിന്ന് മാറിനിൽക്കാൻ  വിസമ്മതിക്കുന്നവരെ അതിൽനിന്ന്  അവരെ  തടയിടാൻ ഉതകുന്ന രൂപത്തിൽ ശിക്ഷിക്കുകയും ചെയ്യണം.....

ചുരുക്കത്തിൽ സ്ത്രീകൾ അന്യ പുരുഷന്മാർക്കിടയിൽ മുഖവും മുൻകൈയും മറക്കേണ്ടതില്ല എന്നത് ഇസ്ലാമികമല്ല
അതു വഹാബി ജൽപനങ്ങളാണ്.....

അല്ലെങ്കിലും വഹാബികൾക്ക് എന്ത് ഇസ്ലാം..
ഒരു കാര്യം  തീരുമാനമായി  എന്ന് ആശ്വസിക്കുമ്പോഴേക്കും അത്
മാറ്റി പറഞ്ഞിരിക്കും  വഹാബിസം ......
ഇന്നലെ പറഞ്ഞത് ഇന്ന് പറയുകയില്ല
ഇന്ന് പറഞ്ഞത് നാളെ പറയുകയില്ല
വല്ലാത്ത ഒരു മതം തന്നെയാണ്
വഹാബി മതം........