page

Thursday, 21 March 2019

ഞാനറിയാത്ത കാന്തപുരം !

#ഞാനറിയാത്ത_കാന്തപുരം...

ഇന്ന് കോളേജിലെ പ്രധാന ചർച്ചകളിലൊന്ന്  ''ഗ്രാന്റ് മുഫ്തി ഓഫ് ഇന്ത്യ''മിസ്റ്റർ കാന്തപുരം ഉസ്താദായിരുന്നു.അഖിലക്കും അശ്വതിക്കുമെല്ലാം കാന്തപുരമെന്ന 4 അക്ഷരത്തെക്കുറിച്ച് നൂറ് നാവായിരുന്നു.പതിവിൽ നിന്ന് വ്യത്യസ്തമായി തികച്ചും മൗനിയായിരുന്നു ഞാനിന്ന്. കഴിഞ്ഞ ദിവസം ചില മുസ്ലിം നാമധാരികൾ നടത്തിയ, കേട്ടാലറയ്ക്കുന്ന  വാചകക്കസർത്തുകളായിരുന്നു മനസിലേക്കാദ്യമോടി എത്തിയത്.''എന്തേ ഫാതി നിനക്കൊന്നും പറയാനില്ലേ...എനി ഒപ്പീനിയൻ എബൗട്ടിറ്റ്...?...'' ഞാനറിഞ്ഞില്ലെന്നൊരു കള്ളം പറഞ്ഞ് ഒഴിഞ്ഞ് മാറാൻ ശ്രമിച്ചപ്പോൾ ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്തയുമായാണ് അഖില മുന്നോട്ട് വന്നത് .ഇതിനു മാത്രം ആഹ്ളാദിക്കാൻ ആരാണീ കാന്തപുരമെന്ന എന്റെ ചോദ്യത്തോടവൾ പ്രതികരിച്ചത് ഉഗ്രഭാവത്തോടെയായിരുന്നു. ഇലക്ഷനടുക്കുമ്പോൾ മാത്രം രാഷ്ട്രീയപ്പാർട്ടിക്കാർ വോട്ട് തേടിയെത്തുന്ന ഉത്തരേന്ത്യയിലെ ഞങ്ങളുടെ ഗ്രാമ ചേരികളിലേക്ക് ഒരു പ്രാവശ്യമെങ്കിലും നിനക്കൊന്ന് വരാമോ ഫാതീ...വന്നാൽ നിനക്കവിടെക്കാണാം ആരാണീ കാന്തപുരമെന്നതിന്റെ നേർക്കാഴ്ചകൾ... അദ്ധേഹത്തിന്റെ ഫൗണ്ടേഷന്റെ സേവനങ്ങൾ ... ഉണങ്ങി വരണ്ട ഭൂമിയിൽ എല്ലാം കരിഞ്ഞുണങ്ങി, ഒരു തുള്ളി വെള്ളത്തിനായി കേഴുന്ന കുഞ്ഞുങ്ങളുടെ നടുവിലേക്ക് ജാതിയും മതവും നോക്കാതെ കയറി വന്ന് അന്നവും ആഹാരവും നൽകി, കുടിവെള്ളത്തിന് ഒരു പ്രമാണിയുടെ മുന്നിലും ഓഛാനിച്ച് നിൽക്കരുതെന്ന് പറഞ്ഞ് ഗ്രാമവാസികൾക്കായി കിണറുകൾ കുത്തിത്തന്നതുൾപ്പെടെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത സേവന പ്രവർത്തനങ്ങളുടെ പ്രതാപഭാവം പൂണ്ട ദേശസ്നേഹി... ഒരിക്കൽ ലീവിന് ചെന്നപ്പോൾ ,ഒരു തുടം വെള്ളത്തിനായി പത്തും ഇരുപതും കിലോമീറ്റർ സഞ്ചരിച്ച് ,എന്റെ അപ്പയുൾപ്പെടെയുള്ള പണക്കാരുടെ മുന്നിൽ ഓച്ചാനിച്ച് നിൽക്കുന്ന പതിവ് ശൈലിക്ക് വിരുദ്ധമായി ,തൊട്ട് ചേർന്ന പുതിയ കിണറിൽ നിന്ന് ആത്മാഭിമാനത്തോടെ-വേണ്ടുവോളം വെള്ളം കൊണ്ടു പോകുന്ന ഗ്രാമവാസികളുടെ മുഖത്തെ നിഷ്കളങ്ക പുഞ്ചിരിയാണെന്നെ സ്വാഗതം ചെയ്തത്.ആ കിണറിനരുകിൽ ഒരുപാട് നേരം ഞാൻ ചിലവഴിച്ചു- ഞങ്ങളുടെ ഗ്രാമത്തിലെ അമ്മമാരുടെയും കുട്ടികളുടെയും സന്തോഷത്തിൽ പങ്ക് ചേർന്ന്...അവിടെ നിന്നപ്പോൾ കേരളത്തിലെ പച്ചപ്പിൽ നിൽക്കുന്ന പ്രതീതിയായിരുന്നു എനിക്കന്ന്... സത്യം പറയാല്ലോ- ആദ്യമായി ,കേരളത്തിലേക്ക് മടങ്ങാൻ മടിച്ച നാളുകളായിരുന്നു അന്ന്...എന്റെ അപ്പക്ക് ഏക്കറ് കണക്കിന് സ്ഥലവും സൗകര്യങ്ങളും കിണറുകളും കൃഷി നനക്കാൻ കുളങ്ങളും വേണ്ടുവോളമുണ്ടെങ്കിലും എനിക്കിഷ്ടം പാവങ്ങളുടെ ആ കിണറായിരുന്നു. അതിലെ വെള്ളത്തിനെന്തോ വല്ലാത്തൊരു മധുരമാണെനിക്കനുഭവപ്പെട്ടത്.

വാ തോരാതെ വീണ്ടും വീണ്ടും സംസാരിച്ചുകൊണ്ടിരുന്ന അവൾ,അവസാനം പറഞ്ഞൊരു വാചകമുണ്ട്- മതമറിയുന്നവരല്ല-മതമറിഞ്ഞ് സഹജീവികളുടെ കണ്ണീരൊപ്പുന്നവരാണ് മതനിയമങ്ങൾ പറയേണ്ടത്... കാരണം മതനിയമങ്ങൾ മനുഷ്യനൻമക്കാണ്...മനുഷ്യ നൻമ കൈമുതലുള്ളവരാണ്- ഒരു ഗ്രാമത്തിലോ ഒരു പട്ടണത്തിലോ രാജ്യത്തിലോ എന്നല്ല-ലോകം മുഴുവൻ മതനിയമങ്ങൾ പറയാൻ എന്തു കൊണ്ടും യോഗ്യൻ...!

ആ കിണറിൽ നിന്ന് കോരിയെടുത്ത വെള്ളം ഉപയോഗിച്ച് ,അവളുടെ കൂട്ടുകാരിയുടെ വീട്ട് മുറ്റത്ത് വളർന്നൊരു ചെടിയിലെ പൂവും പുറകിലായി കൃഷിയിടവും , ഫോണിൽ ലൈവായി കണ്ടപ്പോൾ, എന്തോ... എന്റെ കണ്ണുകളറിയാതെ നിറഞ്ഞു പോയി...
                       
                        ✍  ഫാതിമാ റഷീദ്