page

Tuesday, 21 May 2019

ബദർ ഒരു ധൈര്യമാണ്...

ന്റെ ബദ്രീങ്ങളെ....
അതൊരു ധൈര്യമാണ്.....
അഹന്തയുടെ ഗോപുരമേറി വന്നവരെ ആത്മ വീര്യത്തിന്റെ കരുത്തിൽ തകർത്തെറിഞ്ഞവരുടെ ഓർമ്മകൾ ഒരു ബലമാണ്. ഇടറി വീഴാൻ ഒരുങ്ങുമ്പോൾ അബൂ ഉബൈദ മനസ്സിൽ ഓടി വരും.. ഹംസത്തും അലിയും പാഞ്ഞിറങ്ങും... മുആദിന്റെ വീര്യവും മുഅവ്വിദിന്റെ സ്വരവും ഓർക്കും... ഖത്താബിന്റെ മകന്റെ ഗർജനങ്ങൾ കരുത്തേകും.. ഉത്ബത്, ശൈബത്, വലീദ്, അബൂജഹൽ.... ചെണ്ട മുഴക്കി, നുരയുന്ന ലഹരിയിൽ, കുതിരപ്പുറമേന്തിയവരെ വിശ്വാസത്തിന്റെ മധുരമേറിയ ബിലാലുമാർ തകർത്തെറിയും.,, വഖാസിന്റെ മകൻ വില്ല് കുലക്കും. ഉമൈറിന്റെ ചോര ധിക്കാരത്തിന് നേരെ പൊടിഞ്ഞിറങ്ങും.... കഴുത്തറുത്ത് പിടയുമ്പോഴും അഹദ്, അഹദ് എന്ന മർമരം ഉയരും.... ആകാശത്തിനു കീഴെ ജിബ്‌രീലിന്റെ ചിറക് വിടരും.... ആ ഉൾപുളകത്തിൽ പ്രതിസന്ധികളുടെ കടലും മലയും കടന്ന് ബദ്രീങ്ങളുടെ പിന്മുറക്കാർ ജയിച്ചടക്കും....
"പൊട്ടിക്കരഞ്ഞിട്ടതിപാൽ മോളിന്താന്..
ഇകൾ വാർത്ത കേൾപ്പിരെ യാ അഹ്ലു ബക്ക... "അബൂലഹബിന്റെയും അബൂ സുഫിയാന്റെയും കാത് തകർന്ന വാർത്ത അതേ ചൂടും ചൂരുമോടെ കേൾക്കുന്ന മറ്റു ചിലർ നമുക്കു ചുറ്റും ഉണ്ട്. "ബദ്ർ " എന്ന വാക്ക് പോലും അവർക്കു ഉള്ളിൽ തീനാളമാണ്..... തലച്ചോർ പതച്ചു പൊന്തി അവർ അബൂലഹബുമാരാകും. ആ അപദാനങ്ങൾ കേൾക്കെ മക്കക്കാരെ പോലെ കാത് പൊത്തും... അപ്പോഴും വിശ്വാസികൾ പാടി പുകഴ്ത്തി കൊണ്ടേയിരിക്കും... തവസ്സ്ൽനാ.... (റളിയല്ലാഹു അന്ഹും )....

Saturday, 11 May 2019

തറാവീഹ് നിസ്ക്കാരം ഒഹാബീ നേതാക്കളുടെ നാള്‍ വഴികളിലൂടെ...




..........................................................................
പുത്തന്‍വാദികളുടെ വിശിഷ്യാ മുജാഹിദ് പ്രസ്ഥാനത്തിന്റെ അങ്ങേ തല, അതവാ ഏറ്റവും വലിയ നേതാവ് ഇബ്നു തൈമിയ്യ, അദ്ധേഹമാണ് ഒഹാബീ പ്രസ്ഥാനത്തിന്ന് തുടക്കം കുറിച്ചതെന്ന് "മുജാഹിദ് സെന്റര്‍-കോഴിക്കോട് നിന്ന് പുറത്തിറക്കിയ" "ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തി നൊരാ മുഖം" എന്ന ബുക്കിന്റെ: 9-10 പേജുകളിലും, ജമാഅത്തേ ഇസ്ലാമിക്കാര്‍ അവരുടെ ഐ പി എച്ച് പുറത്തിറക്കിയ "ഇസ്ലാമിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍" എന്ന ബുക്കിന്റെ: പേജ്/34.ലും പരിച യപ്പെടുത്തിയ ശിര്‍ക്കിനും ബിദ്അത്തിനുമെതിരെ പടവാളേന്തിയ വ്യക്തിയായി മഹത്വവര്‍ക്കരിച്ചു പറഞ്ഞ ഇബ്നു തൈമിയ്യ തറാവീഹിനെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കുന്നത് കാണുക.
1- ഇബ്നു തൈമിയ്യ:-
فإنّه قدثبت أنّ أبي بن كعب كان يقوم بالناس عشرين ركعة في قيام رمضان ويوتربثلاث. فرأى كثيرمن العلماء أنّ ذلك هو السنة لأنّه أقامه بين المهاجرين والأنصار ولم ينكره منكر (فتاوى ابن تيمية::23/68)
ഇബ്നു തൈമിയ്യ പറയുന്നു: "നിശ്ചയം സ്ഥിരപ്പെട്ട കാര്യമാണ്, ഉബയ്യ് ബ്നു കഅബ്(റ) ജനങ്ങളെ കൊണ്ട് തറാവീഹ് 20.റക്അത്തും മൂന്ന് റക്അത്ത് വിത്റുമായിരുന്നു നിസ്കരിച്ചിരുന്നത് എന്ന് സ്ഥിരപ്പെട്ട കാര്യമാണ്, അധികം ഇമാമുകളും  നിശ്ചയം അതാണു സുന്നത്ത് എന്നാണഭിപ്രായ പ്പെട്ടിട്ടുള്ളത്, കാരണം നിശ്ചയം ഉബയ്യുബ്നു കഅബ്(റ) 20.റക്അത്ത് നിസ്കരിച്ചത് മുഹാജിറു കളും അന്‍സ്വാറുകളുമായ സ്വഹാബത്തിന്റെ ഇടയില്‍ വെച്ചാണ്, അവരില്‍ ഒരാള്‍ പോലും ആ പ്രവര്‍ത്തിയെ എതിര്‍ത്തിട്ടില്ല. (മജ്മൂഅത്തു ഫത്താവാ ഇബ്നുതൈമിയ്യ:23/68)ല്‍ പഠിപ്പിക്കുന്ന തായി കാണാം.
2- ഇബ്നു തൈമിയ്യക്കു ശേഷം ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പതാക വാഹകനായിരുന്നുവെന്ന് "ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം" എന്ന ബുക്കിന്റെ പേജ്:11.ല്‍ പരിചയപ്പെടുത്തിയ ഇബ്നു തൈമിയ്യയുടെ ശിഷ്യന്‍ "ഇബ്നുല്‍ഖയ്യിം" പഠിപ്പിക്കുന്നതായി മുജാഹിദ് പ്രസ്ഥാനക്കാര്‍ക്ക് സ്വീകാര്യനും ഒഹാബീ ആശയങ്ങളോട് കൂറു പുലര്‍ത്തുന്ന വ്യക്തിയുമായ "സിദ്ദീഖ് ഖാന്‍ അല്‍ ഖിന്നൂജീ" എന്ന പണ്ഡിതന്‍ പറയുന്നതു കാണുക:-
وقال شيخ الإسلام ابن القيم رحمه الله:في بعض فتاواه: فلما جمعهم عمر على أبيّ بن كعب كان يصلّي بهم عشرين ركعة، ثمّ يوتر بثلاث. (عون الباري لحلّ أدلّة البخاري:2/864) لصديق خان القنّوجي.
ഖിന്നൂജി പറയുന്നു: "ഇബ്നുല്‍ ഖയ്യിം തന്റെ ചില ഫത് വകളില്‍ പറഞ്ഞിട്ടുണ്ട്: ഉമര്‍(റ) ഉബയ്യു ബ്നു കഅബിന്റെ ഇമാമത്തിലായി തറാവീഹ് സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്അത്ത് തറാവീ ഹും മൂന്ന് റക്അത്ത് വിത്റുമായിരുന്നു നിസ്കരിച്ചിരുന്നത്" . ഖിന്നൂജിയുടെ (ഔനുല്‍ ബാരീ ലി ഹല്ലി അദില്ലത്തില്‍ ബുഖാരി:2/864)ല്‍ വിവരിക്കുന്നതായി കാണാം.
3- ഇബ്നു തൈമിയ്യയുടെ ശിഷ്യനും ഒഹാബികള്‍ക്ക് സ്വീകാര്യനുമായ "ഹാഫിളുദ്ദഹബി" യുടെ പക്ഷം:-
أنّ عمر بن الخطاب جمع الناس على أبي بن كعب في قيام رمضان فكان يصلّي بهم عشرين ركعة. (سير أعلام النبلاء:1/400) للحافظ الذهبي.
ദഹബി പറയുന്നു: "നിശ്ചയം ഉമര്‍(റ) ഉബയ്യു ബ്നു കഅബിന്റെ ഇമാമത്തിലായി തറാവീഹ് നിസ്കാരം സംഘടിപ്പിച്ചപ്പോള്‍ അവര്‍ ജനങ്ങളെ കൊണ്ട് ഇരുപത് റക്അത്താണ് തറാവീഹ് നിസ്കരിച്ചിരുന്നത്" . ദഹബിയുടെ (സിയറു അഅലാമിന്നുബലാഇ:1/400)ല്‍ ഉദ്ധരിക്കുന്നതായി കാണാം.
4- മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാവായും ഒഹാബീ മതത്തിന്റെ പ്രഭാവ കേന്ദ്രവുമാണെന്ന് "ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം" എന്ന ബുക്കിന്റെ  (പേജ്/13)ല്‍ മഹത്വ വല്‍ക്കരിച്ചു പരിചയപ്പെടുത്തിയ 'ഇബ്നു അബ്ദില്‍വഹാബ്' തറാവീഹിന്റെ വിഷയത്തില്‍ എന്ത് നിലപാടു കാരണാണെന്നു നോക്കാം.
وصلاة التراويح سنّة مؤكّدة سنّها رسول الله صلى الله عليه وسلم، وتنسب إلى عمر لأنّه جمع النّاس على أبيّ بن كعب. والمختار عند أحمد عشرون ركعة وبه قال الشافعيّ، وقال مالك: ستة وثلاثون، ولنا أنّ عمر لمّا جمع النّاس على أبيّ كان يصلي بهم عشرين ركعة .. وماكان عليه الصحابة أولى .وقدجاءعن النبي صلى الله عليه وسلم أنّه قال –إقتدوا بالخلفاء-.. ولناإجماع الصحابة   (مختصر الإنصاف:157)لابن عبدالوهاب
ഇബ്നു അബ്ദില്‍ വഹാബ് പറയുന്നു: "തറാവീഹ് നിസ്കാരം ശക്തിയേറിയ സുന്നത്തുള്ള നിസ്കാ രമാണ്, നബി(സ്വ)യാണ് തറാവീഹ് നിസ്കാരം സുന്നത്താക്കിയത്, ഉമര്‍(റ)വിലേക്കും ചേര്‍ത്തിപ്പറ യാറുണ്ട്, കാര്‍ണം നിശ്ചയം ഉമര്‍(റ)വാണ് ഉബയ്യുബ്നു കഅബ്(റ)വിനെ ഇമാമാക്കി തറാവീഹ് നിസ്കാരത്തിനായി ജനങ്ങളെ ഒരുമിച്ചു കൂട്ടിയത്, ഇമാം അഹ്മദ് ബ്നു ഹമ്പല്‍(റ)വിന്റെ അടുക്ക ല്‍ 20.റക്അത്താണ് പ്രഭലമായിട്ടുള്ളത്, അതുതന്നെയാണ് ഇമാം ശാഫിഈ(റ)യും പറഞ്ഞിട്ടുള്ളത്, 36. റക്അത്താണ് ഇമാം മാലിക്ക്(റ) പറഞ്ഞിട്ടുള്ളത്. എന്നാല്‍ നമുക്കുള്ള തെളിവ് ഉമര്‍(റ) ഉബയ്യുബ്നു കഅബിന്റെ ഇമാമത്തില്‍ ജനങ്ങളെ ഒരുമിച്ചു കൂട്ടിയപ്പോള്‍ ഇരുപത് റക്അത്താ ണ് നിസ്കരിച്ചിരുന്നത് എന്നതാണ്, ... സ്വഹാബാക്കള്‍ ഏതൊന്നിന്റെ മേലിലാണോ അതാണ് ഏറ്റവും ബന്ധപ്പെട്ടത്, നിശ്ചയം നബി(സ്വ)യില്‍ നിന്നും വന്നിട്ടുണ്ട്: നബി(സ്വ) പറയുന്നു: "നിങ്ങള്‍ ഖുലഫാഉര്‍,റാശിദുകളെ പിന്‍പറ്റണം" എന്ന്, ....... നമ്മുടെ തെളിവ് സ്വഹാബത്തിന്റെ "ഇജ്മാ ആണ്".... ഇബ്നു അബ്ദില്‍ വഹാബിന്റെ (മുഖ്ത്തസ്വറുല്‍ ഇന്‍സ്വാഫ്:1/157)ല്‍ കാണാവുന്നതാണ്.
5- മുജാഹിദ് പ്രസ്ഥാനത്തിന്റെ നാലാമത്തെ നേതാവായി നേരത്തെ പറഞ്ഞ പുസ്തകത്തില്‍ പരിചയപ്പെടുത്തിയ "ശൗക്കാനി" അദ്ധേഹത്തിന്റെ "നൈലുല്‍ ഔത്വാര്‍" എന്ന ഗ്രന്ഥം മത വിധികള്‍ കണ്ടുപിടിക്കാനുള്ള ഒരു ആധികാരിക ഗ്രന്ഥമാണ് എന്ന് പഠിപ്പിക്കുകയും ചെയ്ത (ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം: പേജ്/15) വായിക്കുക. ആ ശൗക്കാനി പറയുന്നത് കാണുക:
ولمالك في الموطإ عن يزيد بن رومان قال: كان الناس في زمن عمر يقومون في رمضان بثلاث وعشرين ركعة. (قوله: بثلاث وعشرين ركعة) قال ابن إسحاق وهذا أثبت ما سمعت في ذلك... وروى محمد بن نصر عن محمد بن يوسف أنّها إحدى وعشرون ركعة. وفي المؤطإ من طريق يزيد بن خصيفة عن السائب بن يزيد أنّها عشرون ركعة. وروى محمد بن نصر من طريق عطاء قال: أدركتهم في رمضان يصلون عشرين ركعة وثلاث ركعات الوتر. والإختلاف فيما زاد على العشرين راجع إلى الإختلاف في الوتر فكأنّه تارة يوتر بواحدة وتارة بثلاث. (نيل الأوطار:3/521-522)للشوكاني
ശൗക്കാനി പറയുന്നു: "ഇമാം മാലിക്ക്(റ) യസീദു ബ്നു റൂമാനില്‍ നിന്നും ഉദ്ധരിച്ചു പറയുന്നു: ഉമര്‍(റ)വിന്റെ കാലത്ത് ജനങ്ങള്‍ റമളാനില്‍ 23. റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്, ഇബ്നു ഇസ്ഹാഖ് പറയുന്നു: ഞാന്‍ കേട്ടതില്‍വെച്ച് ഏറ്റവും സ്ഥിരപ്പെട്ടത് 23.റക്അത്ത് നിസ്കരിച്ചിരു ന്നു എന്ന റിപ്പോറ്ട്ടാണ്. മുഹമ്മദ് ബ്നു നസ്വ് ര്‍ മുഹമ്മദ്ബ്നു യൂസുഫില്‍ നിന്ന് ഉദ്ധരിക്കുന്നത് 21. റക്അത്ത് നിസ്കരിച്ചിരുന്നു എന്നാണ്, ഇമാം മാലിക്ക്(റ)വിന്റെ മുവത്ത്വഇല്‍ തന്നെ യസീദുബ്നു ഖുസ്വൈഫ സാഇബ് ബ്നു യസീദില്‍ നിന്ന് ഉദ്ധരിക്കുന്നത് 20.റക്അത്ത് നിസ്കരി ച്ചുവെന്നാണ്, മുഹമ്മദ് ബ്നു നസ്വ് ര്‍ അത്വാ ഇല്‍ നിന്ന് റിപ്പോറ്ട്ട് ചെയ്യുന്നത് ജനങ്ങള്‍ 20. റക് അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്റും നിസ്കരിച്ചിരുന്നു എന്നുമാണ്. ഇവിടെ അഭിപ്രായ വ്യത്യാസമുള്ളത് 20. നെക്കാള്‍ കൂടുതലുള്ളതിലാണ് ആ അഭിപ്രായ വ്യത്യാസം വിത്റ് നിസ്കാര ത്തിലാണ്. വിത്റ് ചിലപ്പോള്‍ ഒരു റക്അത്ത് നിസ്ക്കരിക്കും ചിലപ്പോള്‍ മൂന്ന് റക്അത്ത് നിസ്കരിക്കും. തറാവീഹ് 20.റക്അത്ത് തന്നെയാണ്" . ശൗക്കാനിയുടെ ("നൈലുല്‍ ഔത്വാര്‍:3/521-522) പേജുകളില്‍ കാണാവുന്നതാണ്.
6- അതേ പോലെ സൗദി മുഫ്ത്തിയും ഖാളിമാരുടെ ലീഡറും മതകാര്യ വകുപ്പിന്റെ തലവനും ഇബ്നു അബ്ദില്‍ വഹാബിന്റെ കുടുംബ പരമ്പരയില്‍ പെട്ട സലഫീ നേതാവുമായിരുന്ന ഹിജ്റ: 1389.ല്‍ മരണപ്പെട്ട "ശൈഖ് മുഹമ്മദ് ബ്നു ഇബ്റാഹീം ബ്നു അബ്ദുല്ലത്വീഫ് ആല്‍ ശൈഖ്" തന്റെ ഫതാവയില്‍ പറയുന്നതു കൂടി വായിക്കുക,  
ذهب أكثر أهل العلم كالإمام أحمد والشافعي وأبي حنيفة إلى أنّ صلاة التراويح  عشرون ركعة؛ لأنّ عمر رضي الله عنه لمّا جمع النّاس على أبيّ بن كعب كان يصلّي بهم عشرين ركعة. وكان هذا بمحضر من الصحابة. فيكون كالإجماع. وعلى هذا عمل الناس اليوم الآن. (فتاوى ورسائل:3/244) لآل الشيخ.
അദ്ധേഹം പറയുന്നു: "ഇമാം അബൂഹനീഫ(റ) ഇമാം ശാഫിഈ(റ) ഇമാം അഹ്മദ് ബ്നു ഹമ്പല്‍(റ) തുടങ്ങിയ അധിക ഇമാമുകളും നിശ്ചയം തറാവീഹ് നിസ്കാരം 20. റക്അത്താണെന്നാണു പഠിപ്പി ച്ചിട്ടുള്ളത്. കാരണം നിശ്ചയം മഹാനായ ഉമര്‍(റ) ഉബയ്യുബ്നു കഅബ്(റ)വിന്റെ ഇമാമത്തിലായി തറാവീഹ് സംഘടിപ്പിച്ചപ്പോള്‍ 20.റക്അത്താണ് നിസ്കരിച്ചിരുന്നത്, അങ്ങിനെ നിസ്കരിച്ചത് സ്വഹാബാക്കളുടെ സാന്നിധ്യത്തില്‍ വെച്ചായിരുന്നു, അതു കൊണ്ട് തന്നെ 20. റക്അത്ത് നിസ്കാ രം സ്വഹാബത്തിന്റെ ഇജ്മാഉ പോലെ സ്ഥിരപ്പെട്ടു, അന്ന് മുതല്‍ ഇന്നു വരെ 20.റക്അത്താണ് തറാവീഹ് നിസ്കാരം അനുഷ്ടിച്ചു വരുന്നത്. തന്റെ (ഫത്താവാ വ റസാഇല്‍:3/244)ല്‍ പറഞ്ഞ തായി കാണാം. .......

<<<<<<<<<<<>>>>>>>>>>
..................................................
7- സൗദീ ഗവണ്മെന്റ് ഔദ്യോഗികമായി പുറത്തിറക്കിയ (അല്‍ഇഖ്നാഉ ലിത്വാലിബില്‍ ഇന്‍തിഫാ ഇ) എന്ന കിത്താബില്‍ പറയുന്നത് കാണുക, ആദ്യം കിതാബിന്റെ ആധികാരികത വിവരിക്കാം.
സൗദീ രാജാവിന്റെ ഭരണ സാരത്യം ഏറ്റെടുത്തതിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായും സൗദീഭരണകൂടം നിലവില്‍ വന്നതിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായും അല്ലാതെയും നിരവധി തവണ പുറത്തിറക്കിയ ഇപ്പോഴും പുറത്തിറക്കിക്കൊണ്ടിരിക്കുന്ന കിത്താബാണിത്, ആ കിത്താബ് പ്രസിദ്ധീകരിച്ച പ്രസാധകരായ "ദാറത്തുമലിക്കി അബ്ദുല്‍അസീസ്" ആമുഖത്തില്‍ പറയു ന്നത് ഇങ്ങനെയാണ്:
وكان للملك عبد العزيز عناية بالعلم والعلماء تجلت في مظاهر كثيرة منها أنّه أمر بطبع مجموعة من الكتب العلمية كان من ضمنها: كتاب: الإقناع لطالب الإنتفاع لشرف الدين الحجاوي المقدسي الذي يتميّز بتحرير النقول وكثرة المسائل، فجاء جامعا لأصول مذهب الإمام أحمد وفروعه ، وأصبح عمدة في المذهب الحنبلي (دارة ملك عبد العزيز)
പ്രസാധകര്‍ പറയുന്നു: "മലിക് അബ്ദുല്‍അസീസ് പണ്ഡിതന്മാരെയും വിജ്ഞാനത്തെയും പരിഗണി ക്കുന്ന ആളായിരുന്നു, നിരവധി സംരംഭങ്ങള്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട് അക്കൂട്ടത്തില്‍ ഒരുകൂട്ടം കിത്താബുകള്‍ അച്ചടിച്ചു വിതരണം ചെയ്യാന്‍ രാജാവ് കല്പിച്ചു, അതില്‍പെട്ട ഒരു കിത്താബാണ് "അല്‍ഇഖ്നാഉ ലിത്വാലിബില്‍ ഇന്‍തിഫാഇ" എന്ന “ശറഫുദ്ദീന്‍ അല്‍ഹജ്ജാവി അല്‍മഖ്ദിസി” എന്ന പണ്ഡിതന്‍ രചിച്ച കിത്താബ്, ഈ കിത്താബില്‍ ധാരാളം മസ്അലകളും ഉദ്ധരണികളും കടഞ്ഞെടു ത്ത് പറയുന്നത് കൊണ്ട് മറ്റു കിത്താബുകളില്‍ നിന്നും വ്യത്യസ്തമാണ്, ഈ കിത്താബ് ഇമാം അഹ്മദ്(റ)യുടെ മദ്ഹബിലെ അടിസ്ഥാനപരമായും ശാഖാപരമായുമുള്ള കാര്യങ്ങളെ ഒരുമിച്ചു കൂട്ടിയ കിത്താബാണ്, ഹമ്പലി മദ്ഹബില്‍ ആധികാരികമായി ഗണിക്കപ്പെടുന്ന ഗ്രന്ഥവുമാണിത്". എന്ന് ആമുഖത്തില്‍ (ദാറത്തു മലിക്കി അബ്ദില്‍അസീസ്) വ്യക്തമാക്കുന്നുണ്ട്. ഇങ്ങിനെ ആധി കാരിക ഗ്രന്ഥമാണെന്നും ഹമ്പലി മദ്ഹബിലെ പ്രാമാണിക കിത്താബാണെന്നും പരിചയപ്പെടുത്തി സൗദീഭരണകൂടം തന്നെ പുറത്തിറക്കിയ കിത്താബില്‍ തറാവീഹിനെകുറിച്ച് പറയുന്നത് കാണുക:-
التراويح عشرون ركعة في رمضان، يجهر فيها بالقراءة، وفعلها جماعة أفضل، ولا ينقص منها، ولا بأس بالزيادة. (الإقناع لطالب الإنتفاع:1/225) لشرف الدين الحجاوي المقدسي-968هــ
"റമളാനില്‍ തറാവീഹ് നിസ്കാരം 20.റക്അത്താണ്, ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്യണം, ജമാ അത്തായി നിസ്ക്കരിക്കലാണു ഏറ്റവും ശ്രേഷ്ടമായത്, 20.റക്അത്തിനേക്കാള്‍ ചുരുക്കരുത്, കൂട്ടുന്ന തു കൊണ്ട് കുഴപ്പമില്ല". (അല്‍ഇഖ്നാഉ ലിത്വാലിബില്‍ ഇന്‍തിഫാഇ:1/225)ല്‍ കാണാവുന്നതാണ്.
………………………………….
8- സൗദീ ഗ്രാന്റ് മുഫ്ത്തിയായിരുന്ന അബ്ദുല്‍ അസീസ് ആല്‍ ശൈഖ്:-
2006, സെപ്റ്റെമ്പര്‍:27.ന്ന്, സൗദിയിലെ പത്രമായ "അല്‍മദീനാ ദിനപത്ര" ത്തിനു അനുവദിച്ച അഭി മുഖത്തില്‍ പറയുന്നത് കാണുക:-
أكدسماحة الشيخ عبد العزيز بن عبد الله آل شيخ المفتي العام للمملكة ورئيس هيئة كبارالعلماء وإدارة البحوث العلمية والإفتاء: أنّ صلاة التراويح التي تصلي حاليا في الحرمين الشريفين ثلاث وعشرين ركعة صلاة صحيحة لهدي النبي صلى الله عليه وسلم .... ثمّ يا أخي الذين صلوا عشرين ركعة ليسوا بدعا من الأمر لهم سابق سلف صلوها عشرين ركعة والحنابلة يروها عشرين ركعة وغيرهم وغيرهم. فلماذا نحتج إذا صلى الإمام عشرين. ...... وقال سماحته أرى أنّ من انصرف عن الإمام ولم يصلّ معه العشرين أخشى عليه من قوله جلّ وعلى: (ومن يشاقق الرسول من بعد ما تبيّن له الهدى ويتبع غير سبيل المؤمنين نولّه ما تولّى ونصله جهنّم وساءت مصيرا) .. ونحن نعلم أنّ السّلف صلّوها ثلاثا وعشرين .. ثمّ هذه سنّة لا زال المسلمون يصلّونها في حرم الله منذ القرون الأولى منذ عهد الخلفاء الراشدين إلى اليوم، فالمنكر والذي لايصلّي وراء الإمام هذا أخشى عليه أن يكون في قلبه غلّ على المسلمين وخروج  عن جماعة المسلمين فالواجب أن نصلّي ثلاثا وعشرين ...  (جريدة المدينة-صفحة-18) (27-9-2006)   
സൗദീ ഗ്രാന്റ് മുഫ്ത്തിയും, പണ്ഡിത സഭയുടേയും ഫത്,വാ വിഭാഗത്തിന്റേയും അധ്യക്ഷനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശ്ശൈഖ് ശക്തമായ ഭാഷയില്‍ ഓര്‍മ്മിപ്പിക്കുന്നു: നിശ്ചയം ഇരു ഹറമുകളിലും നടത്തപ്പെടുന്ന 23.റക്അത്ത്  നിസ്കാരം സ്വീകാര്യവും നബി(സ്വ)യുടെ ചര്യയോട് യോചിച്ചതുമാണ്.... ഓ, സഹോദരാ 20.റക്അത്ത് തറാവീഹ് നിസ്ക്കരിക്കുന്നവര്‍ പുത്തന്‍ ആചാരം ചെയ്യുന്നവരല്ല, മറിച്ച് അവര്‍ക്കതിന്ന് പൂര്‍വ്വീകരായ സലഫുകളുടെ പിന്‍ബലമുണ്ട്, സലഫുസ്സ്വാലിഹുകള്‍ 20.റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്, ഹമ്പലീ മദ്ഹബും മറ്റു മദ്ഹ ബും ഇരുപത് റക്അത്താണ് അഭിപ്രായപ്പെട്ടിട്ടുള്ളത്, പിന്നെ എന്തിനാണു ഇരുപത് റക്അത്ത് നിസ്കരിക്കുന്നവര്‍ക്കെതിരില്‍ തെളിവന്വേഷിച്ചു നടക്കുന്നത്, ഞാന്‍ അഭിപ്രായപ്പെടുന്നു: ആരെങ്കി ലും ഹറമിലെ ഇമാമിന്റെ കൂടെ 20. റക്അത്ത് നിസ്കരിക്കാതെ പിരിഞ്ഞു പോകുന്നുവെങ്കില്‍ അവന്റെ മേലില്‍ അല്ലാഹുവിന്റെ വിശുദ്ദ വചനത്തില്‍ പറഞ്ഞത് ഞാന്‍ ഭയപ്പെടുന്നു: അല്ലാഹു പറയുന്നു: സത്യം മനസ്സിലായതിന്ന് ശേഷവും ആരെങ്കിലും റസൂലിന്ന് എതിര്‍ പ്രവര്‍ത്തിക്കുകയും സത്യവിശ്വാസികളല്ലാത്തവരുടെ മാര്‍ഗ്ഗം പിന്‍തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ ഏറ്റെടുത്തത് അവനെക്കൊണ്ട് വഹിപ്പിക്കുകയും നരകത്തില്‍ അവനെ കടത്തുകയും ചെയ്യും, നരകം ഏറ്റവും മോശമായ മടക്കസ്ഥലം തന്നെ". വീണ്ടും അദ്ധേഹം തുടരുന്നു: നമ്മള്‍ ഉറപ്പിച്ചു പറയുന്നു: നിശ്ച യം സലഫുകളായ മഹത്തുക്കള്‍ വിത്റോടു കൂടി തറാവീഹ് 23.റക്അത്താണു നിസ്കരിച്ചിട്ടുള്ള ത്, ശേഷം മുസ് ലിംകള്‍ മുഴുവനും ഒന്നാം നൂറ്റാണ്ടു മുതല്‍ അതവാ ഖുലഫാ ഉര്‍,റാശിദുകളുടെ കാലം മുതല്‍ ഈ കാലം വരെ അല്ലാഹുവിന്റെ ഹറമുകളില്‍ ചര്യയാക്കി തുടര്‍ന്നു വരുന്നതും 20. റക്അത്താണ്, ആകയാല്‍ ഇതിനെ എതിര്‍ക്കുന്നവനും ഇരുപത് നിസ്കരിക്കുന്ന ഇമാമിനെ തുടരാത്തവനും മുസ് ലിംകളോട് വിരോധം വെച്ചു പുലര്‍ത്തുന്നവനും മുസ് ലിം കൂട്ടായ്മയില്‍ നിന്ന് തെറിച്ചു പോയവനുമാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു, അതുകൊണ്ട് നമുക്ക് നിര്‍ബന്ധമായിട്ടു ള്ളത് 23. റക്അത്ത് നിസ്കരിക്കുകയെന്നുള്ളതാണ്.  (അല്‍ മദീനാ ദിനപത്രം-പേജ്-18) (27-9-2006).
…………………………………..
9- സലഫീ പണ്ഡിതനായ അബ്ദുല്ലാ അല്‍ ജബ് രീന്‍:-
സൗദിയിലെപണ്ഡിതനും മുഫ്ത്തിയുമായ ശൈഖ്അബ്ദുല്ലാഹ് അല്‍ജബ് രീന്‍ എന്നയാളോട് തറാവീ ഹിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ധേഹം കൊടുത്ത ഉത്തരം:-
سؤال: هل صلاة التراويح سنّة فقط أم سنّة مؤكّدة ؟ وكيف نؤدّيها ؟ [الجواب]: [هي سنّة مؤكّدة حثّ النبيّ صلى الله عليه وسلم بقوله: من قام رمضان إيمانا واحتسابا غفر له ما تقدّم من ذنبه] وثبت أن صلاّها بأصحابه عدّة ليال ثمّ خاف أن تفرض عليهم ورغّبهم أن يصلّوها بأنفسهم ... ثمّ إنّ عمر رضي الله عنه رأى جمعهم على إمام لما في ذلك من الإجتماع على الصلاة وسماع القرآن واستمرّ على ذلك  المسلمون إلى اليوم. وكانت تؤدّي في ذلك الزّمان ثلاثا وعشرين ركعة. وثبت أنّ عمر لمّا جمع الصحابة على صلاة التراويح كانوا يصلّون عشرين ركعة. (فتاوى الصّيام:ص/90-92) للجبرين.
ചോദ്യം: തറാവീഹ് നിസ്കാരം വെറും സുന്നത്ത് മാത്രമാണോ അതോ ശക്തിയേറിയ സുന്നത്താ ണോ ? എത്രയാണു നിസ്ക്കരിക്കേണ്ടത് ?
ഉത്തരം:- തറാവീഹ് നിസ്കാരം ശക്തിയേറിയ സുന്നത്തുള്ള നിസ്കാരമാണ്, "ആരെങ്കിലും വിശ്വ സിച്ചവനായും പ്രതിഫലം ആഗ്രഹിച്ചവനായും റമളാനില്‍ നിസ്കരിച്ചാല്‍ അവന്‍ മുന്തിചെയ്ത പാപങ്ങളൊക്കെ അവനിക്ക്പൊറുക്കപ്പെടും" എന്ന ഹദീസിലൂടെ നബി(സ്വ) തറാവീഹിന്ന് പ്രേര ണ നല്‍കിയിട്ടുണ്ട്, അതോടൊപ്പം നബി(സ്വ) തന്നെ കുറഞ്ഞ ദിവസങ്ങളില്‍ സ്വഹാബാക്കളേയും കൂട്ടി തറാവീഹ് നിസ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്, ശേഷം സ്വഹാബത്തിന്റെ മേല്‍ തറാവീഹ് നിസ്ക്കാരം നിര്‍ബന്ധമാക്കപ്പെടലിനെ ഭയപ്പെട്ടത് കൊണ്ട് നബി(സ്വ) ജമാഅത്തായുള്ള തറാവീഹ് നിസ്കാരം നിര്‍ത്തി വെക്കുകയും സ്വന്തമായി നിസ്കരിക്കാന്‍ സ്വഹാബത്തിനോട് അരുളുകയും ചെയ്തു. പിന്നെ ഉമര്‍(റ) വിന്റെ കാലത്ത് ഒരു ഇമാമിന്റെ കീഴില്‍ ജനങ്ങളെ അണി നിരത്താന്‍ ഉമര്‍(റ) തീരുമാനിച്ചു അങ്ങിനെ ചെയ്യുന്നതില്‍ നിസ്കാരത്തിന്റെ മേലിലും ഖുര്‍ആന്‍ പാരായണം ശ്രവിക്കുന്നതിന്റെ മേലിലും ഒരുമിച്ചു കൂട്ടലുണ്ട്. അതേ നില ഇന്നു വരെ തുടര്‍ന്നു വരുന്നു. ഉമര്‍(റ)വിന്റെ കാലത്ത് സ്വഹാബാക്കളെ ഒരുമിച്ചു കൂട്ടി വിത്റോടു കൂടി ഇരുപത്തി മൂന്ന് റക് അത്തായിരുന്നു നടപ്പാക്കിയത് എന്നത് സ്ഥിരപ്പെട്ട കാര്യമാണ്... ജബ് റീന്‍ തന്റെ (ഫത്താവാ അസ്സ്വിയാം: പേജ്/90-92)ല്‍ പറഞ്ഞതായി കാണാം.
.................................................
10- കേരളത്തിലെ ഒഹാബികളുടെ മുന്‍ കാല നിലപാട്:-
1920.കളിലാണ് ഇന്ന് സലഫീ പ്രസ്ഥാനമെന്ന പേരില്‍ അറിയപ്പെടുന്ന മുജാഹിദ് പ്രസ്ഥാനം ഉടലെടുക്കുന്നത്, ആ കാലങ്ങളില്‍ അവരുടെ വലിയ നേതാവായിരുന്നു കെ. എം. മൗലവി,  കെ. എം. മൗലവിയുടെ നേത്രുത്വത്തില്‍ മുജാഹിദുകള്‍ ഔദ്യോഗികമായി പുറത്തിറക്കിയിരുന്ന മുഖ പത്രമായിരുന്നു "അല്‍മുര്‍ശിദ് മാസിക" ആ മാസികയില്‍ തറാവീഹിനെ കുറിച്ച് പറയുന്നത് ഇങ്ങ നെയാണ്. "ഉമര്‍(റ)വിന്റെ കാലത്ത് തന്നെ ഇരുപത് റക്അത്തും വിത്റും ഞങ്ങള്‍ നിസ്കരിക്കാറു ണ്ടായിരുന്നുവെന്ന് സാഇബ്ബ്നു യസീദ്(റ) പറഞ്ഞതായി ബൈഹഖി രിവായത്ത് ചെയ്തിട്ടുണ്ട്, ഇതിന്റെ ഇസ്നാദ് സ്വഹീഹാണെന്ന് ഇമാം നവവി(റ) "ഖുലാസ്വ" യില്‍ പറഞ്ഞിരിക്കുന്നതായി "മുല്ലാ അലിയ്യുല്‍ ഖാരി" "മിര്‍ഖാത്തി"ല്‍ പറയുന്നു". (അല്‍ മുര്‍ശിദ്: പുസ്തകം-1 , പേജ്/384).  അല്‍ മുശിദ് തുടരുന്നു: " ഇരുപത് റക്അത്തായിട്ടാണ്.  ഇത് ഇവിടങ്ങളില്‍ മാത്രമല്ല മിക്ക മുസ് ലിം രാജ്യങ്ങളിലും തറാവീഹ് നിസ്കരിച്ചു വരാറ്, അത് പത്ത് സലാമോടു കൂടി നിര്‍വ്വഹിക്കണം എന്ന നിബന്ധനയുമുണ്ട്". (അല്‍ മുര്‍ശിദ്: പുസ്തകം:2, പേജ്/395). തുടര്‍ന്ന് അല്‍ മുര്‍ശിദില്‍ തന്നെ പറയുന്നു: "മാത്രമല്ല ഉബയ്യ് ബ്നു കഅബ്(റ) ഉമര്‍ ബിന്‍ ഖത്ത്വാബ്(റ)വിന്റെ കാലത്ത് മദീനയില്‍ തന്നെ ഇരുപത് റക്അത്ത് നിസ്കരിച്ചതായി മാലിക്കി ഇമാമിന്റെ "മുവത്ത്വ" മുതലായ പല കിത്താബുകളിലും രിവായത്ത് ചെയ്യപ്പെട്ടിരിക്കുന്നു. (അല്‍ മുര്‍ശിദ്:പുസ്തക-2, പേജ്/396). വീണ്ടും അല്‍ മുര്‍ശിദില്‍ തന്നെ പറയുന്നു: "ജനങ്ങള്‍ ഉമറുബ്നുല്‍ ഖത്ത്വാബ്(റ)വിന്റെ കാലത്ത് റമസാനില്‍ ഇരുപത്തിമൂന്ന് റക്അത്ത് നിസ്കരിച്ചിരുന്നു എന്ന് യസീദ്(റ) മാലിക്കിനോട് പറഞ്ഞു , ഈ സനദ് ബുഖാരിയുടേതാണ്". (അല്‍ മുര്‍ശിദ്: പുസ്തകം:3, പേജ്/416).
അതേ പോലെ മുജാഹിദ് പ്രസ്ഥാന സ്ഥാപക നേതാക്കളായ ഇ.കെ. മൗലവി, ടി.കെ.മൗലവി, എം. സി. സി. മൗലവി തുടങ്ങിയവര്‍ ചേര്‍ന്ന് രചിച്ച മുജാഹിദ് മദ്റസകളിലേക്കായി തയ്യാറാക്കിയ പാഠപുസ്തകമായ "കിത്താബുന്‍ അവ്വലു ഫില്‍അമലിയ്യാത്ത്" എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക: "തറാവീഹ്: ഇത് ഇരുപത് റക്അത്താണ്, എല്ലാ ഈരണ്ട് രക്അത്തിലും സലാം വാജി ബാണ്. (കിത്താബുന്‍ അവ്വലു ഫില്‍അമലിയ്യാത്ത്:പേജ്/28-29) (ഒന്നാം പതിപ്പ്: 1923).
- തറാവീഹ് നിസ്കാരം റമളാനില്‍ മാത്രമേയുള്ളൂ, സമയം വിത്റിന്റെ സമയം തന്നെ ഇത് ഇരു പത് റക്അത്താണ്, എല്ലാ ഈരണ്ട് രക്അത്തിലും സലാം വാജിബുണ്ട്, (കിത്താബുന്‍ അവ്വലു ഫില്‍ അമലിയ്യാത്ത്: പേജ്/34) (ആറാം പതിപ്പ്: 1936). അങ്ങിനെ 1938 കള്‍ വരെ തറാവീഹ് 20. റക്അത്താണെന്ന് മുജാഹിദ് മദ്റസകളില്‍ പഠിപ്പിച്ചു പോന്നിരുന്നു, 1938.ല്‍ പുറത്തിറക്കിയ ഏഴാം പതിപ്പില്‍ തിരുത്തലുകള്‍ക്ക് മുജാഹിദ് പ്രസ്ഥാനം തുടക്കം കുറിച്ചു കൊണ്ട് മദ്റസാ പാഠപുസ്തകത്തില്‍ തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം ഒഴിവാക്കി പ്രസിദ്ധീകരിച്ചു, പിന്നെ വരുന്ന മുജാഹിദ് മൗലവിമാര്‍ അവര്‍ക്ക് തോന്നുന്ന രീതിയില്‍ മാറ്റത്തിരുത്തലുകള്‍ നടത്താന്‍ തുടങ്ങി,  അങ്ങിനെ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കുന്നതോടൊപ്പം ഈ കഴിഞ്ഞ 2009.ല്‍ വരെ മുജാഹിദുകള്‍ എഴുതിവെച്ചത്  ഉത്തമ നൂറ്റാണ്ടില്‍ തറാവീഹ് 20. റക്അത്തായിരുന്നു എന്നാണ്, കേരളാ നദ്വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരിക്കുന്ന "വിചിന്തനം" പത്രത്തില്‍ അക്കാര്യം വ്യക്തമാക്കിയതായി കാണാം, അതിങ്ങനെ വായിക്കാം: "നാലു മദ്ഹബുകളുടെ ഇമാമീങ്ങളും ക്വിയാമു റമളാന്‍ വിത്റിന്നുപുറമെ ഇരുപത്റക്അത്താണെന്ന് അഭിപ്രായപ്പെട്ടവരാണ്" (വിചിന്ത നം:പേജ്/4) (2009-ജൂലായ്:3).ല്‍ പറയുന്നതായി കാണാം.
എന്നല്ല ഒരു കാര്യവും കൂടി മുജാഹിദുകള്‍ പറഞ്ഞു വെച്ചിട്ടുണ്ട് അതായത് കര്‍മ്മരംഗത്തെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം വിശുദ്ദ മദീനയാണെന്നുകൂടി അറിഞ്ഞോ അറിയാതെയോ എഴുതി വെച്ചതായി കാണാം, അതിങ്ങനെ വായിക്കാം: "കര്‍മ്മരംഗത്തുള്ള ഒരു കാര്യത്തെ പറ്റി ശ്രദ്ധിക്കുക യാണെങ്കില്‍ അന്ത്യ പ്രവാചകന്റെ ആസ്ഥാനമായ മദീനയിലേക്കാണല്ലോ നോക്കേണ്ടത്, പാമ്പ് അതിന്റെ മാളത്തിലേക്ക് ഒതുങ്ങുന്നതു പോലെ ഇസ്ലാം മദീനയിലേക്ക് ഒതുങ്ങിക്കൂടുന്ന ഒരു കാലം വരുമെന്ന പ്രവാചകവചനം കണക്കിലെടുത്ത് മദീനയിലെ സമ്പ്രദായമാണ് പരിഗണിക്കേണ്ടത്". (കെ. എന്‍. എം- ദഅവാ വിംഗ്) പുറത്തിറക്കിയ (അഹ് ലുസ്സുന്ന: വല്‍ജമാഅ:പേജ്/7)ല്‍ പറയുന്ന തായി കാണാം. അങ്ങിനെ നാം മദീനയിലേക്കു നോക്കിയാല്‍ അവിടെയും തറാവീഹ് 20.റക്അ ത്താണെന്ന് വ്യക്തമാവും. ചുരുക്കത്തില്‍ തറാവീഹ് 20.റക്അത്ത് പ്രമാണ ബദ്ധമാണെന്നും ഇസ് ലാമിന്റെ ആദ്യകാലം മുതല്‍ തന്നെ സ്ഥിരപ്പെട്ട സുന്നത്തായ കര്‍മ്മമാണെന്നും ഇന്ന് തറാവീഹ്: എട്ടാണെന്ന് വാദിക്കുന്ന, മുജാഹിദ് പ്രസ്ഥാനക്കാര്‍ തന്നെ സമ്മതിക്കുകയും എഴുതി വെക്കുകയും ചെയ്തതാണ് എന്ന സത്യം ഏവര്‍ക്കും സ്പഷ്ടമായി മനസ്സിലാകുന്നതാണ്.
(തുടരും)
<<<<<<<<<<<>>>>>>>>>>
*Abu Yaseen Ahsani – Cherushola*
ahsani313@gmail.com
…………………………….
Posted:- 13-05-2019

*Abu Yaseen Ahsani – Cherushola*
ahsani313@gmail.com
…………………………….
Posted:- 12-05-2019

Thursday, 9 May 2019

നോമ്പ് തുറ ധൃതി കാണിക്കണോ ?

*നോമ്പ് തുറ ധൃതികാണിക്കണമോ മുജാഹിദുകൾ പ്രചരിപ്പിക്കുന്നതിന്റെ യാഥാർത്ഥ്യമെന്ത് ?*

നോമ്പ് തുറക്കാൻ ധൃതി കാണിക്കണമെന്നും പിന്തിപ്പിക്കുക എന്നത് ജൂതന്മാരുടെ ഏർപ്പാടാണെന്നുമാണത്രേ !!!!?

എന്നാൽ ഇവിടെ സുന്നികൾ നോമ്പ് തുറക്കാൻ ധൃതി കാണിക്കുന്നില്ല എന്നത് പച്ച നുണയാണ്! സുന്നികൾക്ക് അതേ ഉള്ളൂ! സുന്നിപ്പള്ളിയിൽ ഒന്ന് വന്ന് നോക്കുക എന്താ ഒരു ധൃതിയാണ് നോമ്പ് തുറക്ക് !!!!!  പക്ഷെ  നോമ്പ് മുറിക്കാൻ ധൃതി കൂട്ടണമെന്നാൽ സൂര്യാസ്തമയം ഉറപ്പാക്കുന്നതിന്ന് മുമ്പ് നോമ്പ് തുറക്കണമെന്നല്ലാ!!! നബി (സ്വ) യും സ്വഹാബത്തും സൂര്യൻ ശരിക്കും അസ്തമിച്ചു എന്നുറപ്പായിട്ടാണ് നോമ്പ് മുറിച്ചിരുന്നത് അന്ന് സൺ ടൈമോ വാച്ചോ ഗൂഗിളൊ നോക്കിയിട്ടല്ലല്ലോ !!! സൂര്യന്റെ ചലനം കൃത്യമായി ബോധ്യപ്പെടുത്തി.  അത് പോലെ സുന്നിപ്പള്ളികളിൽ രണ്ട് മിനുട്ട്സ് അധികമായി വെച്ച് കൊണ്ട് ബാങ്ക് വിളിക്കുമ്പോൾ സൂര്യാസ്തമയത്തിന്നെടുക്കുന്ന മൂന്നോ നാലോ മിനുട്ടിനുള്ളിലാണ് ഈ സൂക്ഷ്മതയുടെ ടൈം ഉൾക്കൊള്ളിച്ചിട്ടുള്ളത് അത് കൊണ്ട് തന്നെ സൂര്യൻ അസ്തമിച്ചു എന്നുറപ്പായെന്ന് ആർക്കും ഒരു സംശയത്തിന്നും ഉളവാകുന്നില്ല !!!!

*ഹബീബ് (സ്വ) യുടെ അദ്ധ്യാപനം നോക്കാം*

അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ (ﷺ) പറഞ്ഞു: അല്ലാഹു അരുള്‍ ചെയ്തിട്ടുണ്ട്. എന്‍റെ ദാസന്മാരില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവര്‍ അസ്തമനത്തിനുശേഷം ധൃതിയില്‍ നോമ്പ് മുറിക്കുന്നവരാണ്. (തുർമുദി)

അപ്പോൾ സൂര്യാസ്തമനം ഉറപ്പായതിന്ന് ശേഷമാണ് ധൃതിയിൽ നോമ്പ് മുറിക്കേണ്ടതെന്ന് മുകളിലെ ഹദീസിൽ നിന്നും വ്യക്തമാണ്

*ഇനി ഇമാമീങ്ങൾ എന്ത് പഠിപ്പിക്കുന്നു എന്ന് നോക്കാം*

 قال النووي رحمه الله كما في شرح مسلم (4/225)

قوله صلي الله عليه و سلم " لا يزال الناس بخير ما عجلوا الفطر " فيه الحث علي تعجيله بعد تحقق غروب الشمس ، و معناه لا يزال أمر الأمة منتظماً و هم بخير ما داموا محافظين على هذه السنة و إذا أخروه كان ذلك علامة على فساد يقعون فيه .
 قال النووي في المجموع

اتفق أصحابنا و غيرهم من العلماء على أن السحور سنة و إن تأخيره أفضل ، و على أن تعجيل الفطر سنة بعد تحقق غروب الشمس و دليل ذلك كله الأحاديث الصحيحة و لأن فيها إعانة على الصوم ،............... و لأن محل الصوم هو النهار فلا معنى لتأخير الفطر .

*മഹാനായ ഇമാം നവവി (റ) ഷറഹ് മുസ്ലിമിലും , മജ് മൂഇലും  നോമ്പ് തുറ ധൃതിയിലാവണം എന്ന ഹദീസിനെ വിശദീകരിച്ച് കൊണ്ട് പഠിപ്പിക്കുന്ന ഇബാറത്താണ് മുകളിൽ കൊടുത്തിട്ടുള്ളത്  ഷറഹ്  അതായത് "തഹ്ജീലിൽ ഫിത്വ് ർ"   """നോമ്പ് തുറ ധൃതി കാണിക്കൽ സുന്നത്താണെന്നത് "ബഅ്ദ തഹഖുഖി  ഗുറൂബി ഷംസി" (സൂര്യൻ അസ്തമിച്ചു എന്ന് ഉറപ്പായതിന്റെ ശേഷമാണ്)""" എന്നത് പണ്ടിതന്മാർക്കിടയിൽ ഏകോപനമുള്ള കാര്യമാകുന്നു*

അപ്പോൾ സൂര്യൻ അസ്തമിച്ചു എന്ന് ഉറപ്പായതിന്റെ ശേഷമാണ് നോമ്പ് തുറക്ക് ധൃതി കാണിക്കേണ്ടതെന്ന് വളരെ കൃത്യമായി ഹദീസിന്റെ വ്യാഖ്യാനത്തിൽ നിന്നും മനസ്സിലായി . ഈ ഉറപ്പിന്ന് വേണ്ടി സൂക്ഷ്മതയുടെ രണ്ട് മിനുട്ട് അധികമായി ചേർക്കലാണ് സമയത്തിന്റെ ഉറപ്പിന്ന് ഉത്തമമെന്ന് ആർക്കും മനസ്സിലാകും.

*ആരോപണം - (02)*

 ജൂതന്മാർ നോമ്പ് മുറിക്കാൻ  വൈകിച്ചു എന്ന ഹദീസ് എടുത്ത് സുന്നികളെ മേൽ ചാർത്താൻ നോക്കിയ വഹാബികൾ കഥയറിയാതെ ആടിയതാണ് പക്ഷെ ഈ ആട്ടം പ്രമാണമനുസരിച്ച് അമൽ ചെയ്യുന്ന സുന്നികളുടെ മുന്നിൽ വിലപോവില്ലെന്ന് മാത്രം.

ജൂതന്മാർ നോമ്പ് തുറക്കാൻ പിന്തിച്ചു എന്ന ഹദീസ് കൊടുത്ത് പോസ്റ്ററൊട്ടിച്ച വഹാബികൾ ജൂതനസ്വാറാക്കളുടെ പിന്തിച്ച രൂപമെങ്ങനെയായിരുന്നു എന്ന് കൊടുത്തിട്ടില്ല ഒന്നുകിൽ പോസ്റ്റിൽ എഴുതിയ വ്യക്തിക്ക് അറിയില്ല അല്ലെങ്കിൽ അറിഞ്ഞിട്ടും മനപ്പൂർവ്വം മറച്ച് വെച്ചു എന്നതായിരിക്കാം ഏതായാലും യാഥാർത്ത്യം നോക്കാം

*ജൂത നസ്വാറാക്കൾ നോമ്പ് പിന്തിച്ച രൂപം എങ്ങനെയായിരുന്നു എന്ന് മഹാനായ ഇമാം മുനാവി (റ) വിശദീകരിക്കുന്നു*

قال المناوي في الفيس القدير 583/6

" لا يزال الناس بخير ما عجلوا الفطر " أي ما داموا على هذه السنة لأن تعجيله بعد تيقن الغروب من سنن المرسلين فمن حافظ عليه تخلق بأخلاقهم

 ("""""و لأن فيه مخالفة أهل الكتاب في تأخيرهم إلى اشتباك النجوم      ""
*ജൂതനസ്വാറാക്കൾ  നക്ഷത്രങ്ങൾ ആകാശത്ത് കൂടിക്കലർന്നതായിട്ട് ദൃശ്യമാകുന്നത്  വരെ ( ഇങ്ങനെ കൂടിക്കലർന്ന് ദൃശ്യമാകണമെങ്കിൽ ഇരുട്ടാകണം)  നോമ്പിനെ പിന്തിച്ചിരുന്നു""""""""""")*
وفي ملتنا شعار أهل البدع فمن خالفهم و اتبع السنة لم يزل بخير فإن أخَر غير معتقد وجوب التأخير و لا ندبه فلا خير فيه

*اشتباك النجوم*
     <ഇശ്തിബാക്കിന്നുജൂം എന്നാണ്"" ഇശ്തിബാക്കിന്നുജൂം""" എന്നാൽ ആകാശത്ത് നക്ഷത്രങ്ങൾ കൂടിക്കലർന്നത് ദൃശ്യമാകുന്നത് വരെ (ഇങ്ങനെയുള്ള ദൃശ്യം തെളിഞ്ഞ് കാണണമെങ്കിൽ ഇരുട്ടാകണം) ഈ സമയം വരെ നോമ്പിനെ അവർ പിന്തിച്ചിരുന്നു എന്നതാണ്   ഈ ഇരുട്ടിലാണോ സുന്നികളുടെ നോമ്പ് തുറ ഒരിക്കലുമല്ല !!!  അപ്പോൾ ജൂത നസ്വാറാക്കൾ ചെയ്തിരുന്ന ഇത്രത്തോളം പിന്തിച്ചിട്ടുള്ള നോമ്പ് തുറ   പാടില്ലാ എന്നതാണ് അല്ലാതെ പ്രവാചകർ (സ്വ) സൂര്യാസ്തമയം ഉറപ്പാക്കുന്നതിന്ന് വേണ്ടി  ഒന്നോ രണ്ടൊ മിനുട്ട് സൂക്ഷമതക്ക് വെക്കുന്നതിനെയല്ല എതിർത്തിട്ടുള്ളത്. വഹാബികൾ ഹദീസിന്റെ ആശയം മാറ്റിമറിച്ചതാണ് !!!! നഊദുബില്ലാഹ് !!!!

നമസ്ക്കാര ബാങ്ക് സമയങ്ങൾ ഗോള ശാസ്ത്ര വിഷയത്തിൽ ഗഹനമുള്ള  നമ്മുടെ ആലിമീങ്ങൾ പ്രാമാണത്തിന്റെ വെളിച്ചത്തിൽ തയ്യാറാക്കിയത്  നോക്കാതെ പഠിക്കാതെ ഗൂഗിളും നോക്കി സമയവിവരം തെറ്റായി നൽകി നമ്മുടെ ഇബാദത്തുകൾ നശിപ്പിക്കാൻ  സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്ന  ബിദ ഇകളുടെ നുണപോസ്റ്റുകളിപകപ്പെട്ട് ആരും തെറ്റിദ്ധരിച്ച് പോകരുതേ !!!!!!  എന്ന അഭ്യർത്ഥനയോടെ
സിദ്ധീഖുൽ മിസ്ബാഹ് 

Thursday, 2 May 2019

സ്ത്രീകൾ മുഖം മറയ്ക്കുക്കുന്നതിലെ തെറ്റിദ്ധാരണ !

🧕. മദ്രസയിൽ  നമസ്കാരത്തിൻറെ  നിബന്ധനകളുടെ  കൂട്ടത്തിൽ  സ്ത്രീ  മറക്കേണ്ടതായി പറയപ്പെടുന്നത്  അവളുടെ മുഖവും  മുൻകൈയും  ഒഴികെയുള്ളതാണ് ...
ഇതിൽനിന്നും മുഖവും മുൻകൈയും ഒഴിച്ചുള്ളത് മാത്രമാണ് സ്ത്രീക്ക്  അന്യ  പുരുഷന്മാർക്കിടയിൽ ഔറത്തെന്ന് മനസ്സിലാക്കിയത്  വലിയ അബദ്ധമാണ്....

അന്യ പുരുഷന്മാർക്കിടയിൽ സ്ത്രീയുടെ മുഖവും മുൻകൈയും മറക്കേണ്ടതാണ് എന്നാണ് ഇസ്ലാമിക വീക്ഷണം....

قال إمام الحرمين الجوينيُّ، رحمه الله:
اتفق المسلمون على منع النِّساء من الخروج سافرات الوجوه
(من روضة الطالبين للنووي)
 ഇമാമുൽ ഹറമൈനി(റ) പറയുന്നു  :-
മുഖം വെളിവാക്കിയ രൂപത്തിൽ (വീട്ടിൽനിന്ന് )പുറത്തുപോകുന്നതിനെ തൊട്ടു സ്ത്രീകളെ വിലക്കണമെന്ന വിഷയം മുസ്ലിം സമൂഹം ഒന്നടങ്കം ഏകോപിതമായ കാര്യമാണ് .....
(റൗളത്തു ത്വാലിബീൻ ഇമാം നവവി)

وقال الغزَّاليُّ، رحمه الله: لم يزل الرجال على مرِّ الزمان مكشوفي الوجوه، والنِّساء يخرجن منتقبات
(فتح الباري 9/337)
ഇമാം ഗസ്സാലി (റ)തങ്ങൾ പറയുന്നു:- കഴിഞ്ഞുപോയ കാലങ്ങളിൽ
മുസ്ലിം പുരുഷന്മാർ
മുഖം മറക്കാതെയും സ്ത്രീകൾ മുഖം മറച്ചിരുന്നവരുമായിട്ടാണ് (വീട്ടിൽനിന്നും) പുറത്തിറങ്ങിയിരുന്നത്...
(ഫത്ഹുൽ ബാരി അസ്ഖലാനി)

وقال السيوطي في "الأشباه والنظائر" (ص 240):

"المرأة في العورة لها أحوال :

حالة مع الزوج , ولا عورة بينهما , وفي الفرج وجه .

وحالة مع الأجانب , وعورتها : كل البدن , حتى الوجه والكفين في الأصح .

وحالة مع المحارم والنساء , وعورتها : ما بين السرة والركبة .

وحالة في الصلاة , وعورتها : كل البدن , إلا الوجه والكفين" انتهى.

ഇമാം സുയൂത്വി(റ)പറയുന്നു :-

സ്ത്രീകളുടെ ഔറത്തിന് പല അവസ്ഥകളുണ്ട്...
1-ഭർത്താവിനോട് കൂടെ :-
അവർക്കിടയിൽ പ്രത്യേകമായ ഔറത്ത് ഇല്ല......

2-അന്യ പുരുഷന്മാരോടൊപ്പം :-
മുഖവും മുൻകൈയും അടക്കം
ശരീരം മുഴുവനും ഔറത്താണ്.......

3-വിവാഹബന്ധം ഹറാമായ ആളുകൾക്കും (മുസ്ലിം) സ്ത്രീകൾക്കൊപ്പവും:-
മുട്ട് പൊക്കിൾ ഇടയിലുള്ളത്
ഔറത്ത് ആണ്.......

4-നിസ്കാരത്തിൽ:-
മുഖവും മുൻകൈയ്യും ഒഴിച്ചുള്ളത്
മുഴുവനും ഔറത്ത് ആണ്...

പുത്തൻ വാദികൾ... അവരുടെ മതാചാര്യനായി കാണുന്ന സാക്ഷാൽ ഇബ്നുതൈമിയ്യ തന്നെ പറയുന്നത് ശ്രദ്ധിക്കൂ

فإذا كن مأمورات بالجلباب لئلا يعرفن ، وهو ستر الوجه ، أو ستر الوجه بالنقاب ؛ كان الوجه واليدان من الزينة التي أمرت ألا تظهرها للأجانب ؛ فما بقي يحل للأجانب النظر إلا إلى الثياب الظاهرة ...
(من "مجموع الفتاوى" لابن تيمية 22/ 109- 111).

ആരാണെന്ന്
അറിയപ്പെടാതരിക്കാൻ വേണ്ടി
സ്ത്രീകൾ മുഖം മറക്കൽ  കല്പിക്കപ്പെട്ടവരായതിനാൽ,
അന്യ പുരുഷന്മാർക്ക് മുമ്പിൽ  വെളിവാക്കരുതെന്ന് കൽപ്പിക്കപ്പെട്ട സൗന്ദര്യത്തിന്റെ  കൂട്ടത്തിൽ   മുഖവും  മുൻകൈയും  പെട്ടിരിക്കുന്നു......
അപ്പോൾ  സ്ത്രീകളുടെ  ബാഹ്യ വസ്ത്രമൊഴികെയുള്ളതിലേക്ക് നോക്കൽ പുരുഷൻ അനുവദനീയമാവുകയില്ല ...

വീണ്ടും ഇബ്നുതൈമിയ പറയുന്നു
 قال  ابن تيمية " وكشف النساء وجوههن بحيث يراهن الأجانب غير جائز. وعلى ولي الأمرِ الأمرُ بالمعروف والنهى عن هذا المنكر وغيره، ومن لم يرتدع فإنه يعاقب على ذلك بما يزجره " (مجموع الفتاوى 24 / 382 )
അന്യപുരുഷന്മാർ കാണാവുന്ന രൂപത്തിൽ സ്ത്രീകൾ മുഖം വെളിവാക്കൽ അനുവദനീയമല്ലാത്ത കാര്യമാണ്....ر ر
ഭരണാധികാരികൾക്ക്  ഇത്തരം  തിന്മ വിരോധിക്കുകയും  നന്മകൊണ്ട്   കൽപിക്കുകയും ചെയ്യൽ നിർബന്ധമാണ് ... എന്നിട്ടും ഈ തിൻമയിൽനിന്ന് മാറിനിൽക്കാൻ  വിസമ്മതിക്കുന്നവരെ അതിൽനിന്ന്  അവരെ  തടയിടാൻ ഉതകുന്ന രൂപത്തിൽ ശിക്ഷിക്കുകയും ചെയ്യണം.....

ചുരുക്കത്തിൽ സ്ത്രീകൾ അന്യ പുരുഷന്മാർക്കിടയിൽ മുഖവും മുൻകൈയും മറക്കേണ്ടതില്ല എന്നത് ഇസ്ലാമികമല്ല
അതു പുത്തൻ... ജൽപനങ്ങളാണ്.....'





ദർസ് നമ്പർ *1554*
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
*മുസ്ലിം വനിത മുഖം മറക്കണോ?*

*ഓ നബിയെ,നിങ്ങളുടെ ഭാര്യമാരോടും പെണ്മക്കളോടും,വിശ്വാസി വനിതകളോടും പറയുക;അവരുടെ ജിൽബാബുകളെ അവർക്കു മേൽ അവർ താഴ്ത്തിയിടട്ടെ.അവർ (സ്വതന്ത്ര വനിതകളാണെന്ന്)അറിയപ്പെടാനും അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് നല്ലത്.നിശ്ചയം അല്ലാഹു സർവ്വം പൊറുത്തു കൊടുക്കുന്നവനും കരുണ ചെയ്യുന്നവനാണ്*{അൽ അഹ്സാബ് 59)

*എന്താണ് ജിൽബാബ്*?

*ലോകപ്രശസ്ത ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളെല്ലാം ഏകസ്വരത്തിൽ ഉദ്ദരിച്ചിട്ടുള്ളത് ഇബ്നു അബ്ബാസ് (റ)വിന്റെ വിശദീകരണമാണ്‌.*

ചില ഉദാഹരണങ്ങൾ

*ഇബ്നു ജരീർ ത്വബരി (റ)പറയുന്നു"ആവശ്യത്തിന് പുറത്തിറങ്ങുമ്പോൾ ജിൽബാബു കൊണ്ട് തലയുടെ മുകൾ ഭാഗം മുതൽ മുഖം മൂടണമെന്ന് വിശ്വാസി വനിതകളോട് അല്ലാഹു കൽപ്പിക്കുന്നു.ഒറ്റക്കണ്ണ് മാത്രം അവർക്ക് വെളിപ്പെടുത്താം*

*അല്ലാമ ഖുർതുബി(റ)പറയുന്നു.ശരീരം മുഴുവനും മറക്കുന്ന വസ്ത്രമാണ് ജിൽബാബ്.ഒരുകണ്ണല്ലാതെ മറ്റൊന്നും വെളിപ്പെടാത്ത വിധം സ്ത്രീ ചുറ്റിപ്പുതക്കണം.നെറ്റിയുടെ മുകൾ ഭാഗത്ത് ചുറ്റിക്കെട്ടി രണ്ട് കണ്ണുകളൊഴിച്ച് മുഖത്തിന്റെ സിംഹ ഭാഗവും മാറും മറക്കുന്ന വസ്ത്രമാണ് ജിൽബാബെന്നും ഇബ്നു അബ്ബാസിൽ നിന്ന് ഉദ്ദരിക്കപ്പെട്ടിരിക്കുന്നു.*

*ഇമാം ബൈളാവി (റ)പറയുന്നു.നിങ്ങളുടെ ഭാര്യമാരും പെൺമക്കളും വിശ്വാസി വനിതകളും ആവശ്യത്തിന് പുറത്ത് പോകുമ്പോൾ മുഖവും ശരീരത്തിന്റെ മറ്റു ഭാഗങ്ങളും മറക്കുന്ന ജിൽബാബുകൾ അവർക്കുമേൽ താഴ്ത്തി ഇടാൻ  നിബിയെ നിങ്ങൾ പറയണം*

*ഖാസിൻ പറയുന്നു.ഒരു കണ്ണൊഴിച്ച് മുഖവും തലയും മറക്കാൻ വിശ്വാസി വനിതകളോട് അല്ലാഹു കല്പിച്ചിരിക്കുന്നു.*

*അല്ലാമാ ഇബ്നു കസീർ പറയുന്നു.ആവശ്യത്തിന് വേണ്ടി മുസ്ലിം സ്ത്രീ പുറത്തിറങ്ങിയാൽ ജിൽബാബു കൊണ്ട് തലയുടെ മുകൾ ഭാഗത്ത് നിന്ന് മുഖം മറക്കാൻ അല്ലാഹു അവളോട് കല്പിച്ചിരിക്കുന്നു.ഒരു കണ്ണൊഴിച്ച്.*

*ജലാലൈനി പറയുന്നു,ജിൽബാബ് എന്നാൽ സ്ത്രീ ചുറ്റിപ്പുതക്കുന്ന വസ്ത്രമാണ്.അത് അവളുടെ മുഖത്തേക്ക് താഴ്ത്തിയിടും .ഒരു കണ്ണൊഴിച്ച്.*

ഇനിയും ധാരാളം മുഫസ്സിറുകൾ ഇത് തന്നെ പറഞ്ഞു.

*അല്ലാഹുവിലും അന്ത്യ നബിയിലും അന്ത്യ നാളിലും വിശ്വസിക്കുന്ന മുസ്ലിം സ്ത്രീ ഇത് അംഗീകരിച്ചെ പറ്റു.വിശ്വസിക്കാനും അവിശ്വസിക്കാനും ഇഹലോകത്ത് സ്വാതന്ത്ര്യമുണ്ട് .ശരീരം മുഴുവൻ മറക്കാനും അർദ്ധ നഗ്നരായി നടക്കാനും ഇവിടെ സൗകര്യമുണ്ട്.പക്ഷെ ഒരു വിശ്വാസി വനിത,ഒരു മുസ്ലിം സ്ത്രീ പരലോകമോക്ഷം ആഗ്രഹിക്കുന്നുവെങ്കിൽ ഈ ഖുർആൻ വചനം മുറുകെ പിടിക്കണം.അന്ധരും മൂകരും വിഡ്ഢികളും അല്പന്മാരും മുക്രയിട്ടാൽ ഒലിച്ചു പോകുന്നതാവരുത് ഈമാൻ*

 അല്ലാഹു അനുഗ്രഹിക്കട്ടെ
▪അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി