page

Tuesday, 21 May 2019

ബദർ ഒരു ധൈര്യമാണ്...

ന്റെ ബദ്രീങ്ങളെ....
അതൊരു ധൈര്യമാണ്.....
അഹന്തയുടെ ഗോപുരമേറി വന്നവരെ ആത്മ വീര്യത്തിന്റെ കരുത്തിൽ തകർത്തെറിഞ്ഞവരുടെ ഓർമ്മകൾ ഒരു ബലമാണ്. ഇടറി വീഴാൻ ഒരുങ്ങുമ്പോൾ അബൂ ഉബൈദ മനസ്സിൽ ഓടി വരും.. ഹംസത്തും അലിയും പാഞ്ഞിറങ്ങും... മുആദിന്റെ വീര്യവും മുഅവ്വിദിന്റെ സ്വരവും ഓർക്കും... ഖത്താബിന്റെ മകന്റെ ഗർജനങ്ങൾ കരുത്തേകും.. ഉത്ബത്, ശൈബത്, വലീദ്, അബൂജഹൽ.... ചെണ്ട മുഴക്കി, നുരയുന്ന ലഹരിയിൽ, കുതിരപ്പുറമേന്തിയവരെ വിശ്വാസത്തിന്റെ മധുരമേറിയ ബിലാലുമാർ തകർത്തെറിയും.,, വഖാസിന്റെ മകൻ വില്ല് കുലക്കും. ഉമൈറിന്റെ ചോര ധിക്കാരത്തിന് നേരെ പൊടിഞ്ഞിറങ്ങും.... കഴുത്തറുത്ത് പിടയുമ്പോഴും അഹദ്, അഹദ് എന്ന മർമരം ഉയരും.... ആകാശത്തിനു കീഴെ ജിബ്‌രീലിന്റെ ചിറക് വിടരും.... ആ ഉൾപുളകത്തിൽ പ്രതിസന്ധികളുടെ കടലും മലയും കടന്ന് ബദ്രീങ്ങളുടെ പിന്മുറക്കാർ ജയിച്ചടക്കും....
"പൊട്ടിക്കരഞ്ഞിട്ടതിപാൽ മോളിന്താന്..
ഇകൾ വാർത്ത കേൾപ്പിരെ യാ അഹ്ലു ബക്ക... "അബൂലഹബിന്റെയും അബൂ സുഫിയാന്റെയും കാത് തകർന്ന വാർത്ത അതേ ചൂടും ചൂരുമോടെ കേൾക്കുന്ന മറ്റു ചിലർ നമുക്കു ചുറ്റും ഉണ്ട്. "ബദ്ർ " എന്ന വാക്ക് പോലും അവർക്കു ഉള്ളിൽ തീനാളമാണ്..... തലച്ചോർ പതച്ചു പൊന്തി അവർ അബൂലഹബുമാരാകും. ആ അപദാനങ്ങൾ കേൾക്കെ മക്കക്കാരെ പോലെ കാത് പൊത്തും... അപ്പോഴും വിശ്വാസികൾ പാടി പുകഴ്ത്തി കൊണ്ടേയിരിക്കും... തവസ്സ്ൽനാ.... (റളിയല്ലാഹു അന്ഹും )....