page

Thursday, 6 June 2019

ഖുതുബയും കാലിക വിഷയവും !

#ജുമുഅഖുതുബയും_വഹാബികളുടെ_കാലികവിഷയവും...!

ഖുതുബയിൽ കാലിക വിഷയമുൾക്കൊള്ളിക്കണം, നബി ചര്യയാണത് എന്നൊക്കെപ്പറഞ്ഞ് മുറി മൗലവിമാർ ,വഹാബീ കുഞ്ഞാടുകളുടെ അജ്ഞത മുതലെടുക്കാറുണ്ട്. യഥാർത്ഥത്തിൽ ഖുതുബയിൽ ഉൾക്കൊള്ളിക്കേണ്ട കാലികവിഷയമെന്താണ്... ? ...തഖ്‌വ കൊണ്ടുള്ള വസിയ്യത് പോലുള്ള പരലോകസംബന്ധിയായ വിഷയങ്ങൾ , മറ്റു ദീനിന്റെ അടിസ്ഥാന വിഷയങ്ങൾ... അതുതന്നെ ചുരുങ്ങിയ വാക്കുകളിൽ മാത്രം...
അല്ലാതെ പരിസരത്തുള്ള വിഷയങ്ങളോ നാട്ടിലെ കാര്യങ്ങളിലെ ഇടപെടലുകളോ അല്ല . നബി ( സ ) അനേകം ജുമുഅ ഖുതുബകളിൽ അതതു ആഴ്ചകളിലെ കാര്യങ്ങളല്ല പറയാറുണ്ടായിരുന്നത് . ഉദാഹരണത്തിന് ബദ്ർ യുദ്ധ വേളയിലെ - മുമ്പോ ശേഷമോ - ഒരൊറ്റ ജുമുഅ ഖുതുബയിലും ബദ്ർ ഒരുക്കത്തെ കുറിച്ചോ , അനന്തര നടപടികളെ കുറിച്ചോ നബി ( സ ) പറഞ്ഞോ ? ഇല്ല . 'ഏറ്റവും കാലിക'മായിരുന്നില്ലേ ബദ്ർ...എന്നിട്ടുമെന്തേ അവിടുന്നത് ഖുത്ബകളിൽ അവ പരാമർശിച്ചില്ല...?... അതോ ബദർ കാലികമല്ലെന്നുള്ള വാദം ഈ അല്പജ്ഞാനികൾക്കുണ്ടോ...?...

ഖുതുബ കാലികമാകണമെന്ന് വാദിക്കുന്നവർക്ക് എന്താണ് യഥാർത്ഥ കാലികമെന്നറിയുമോ...?... ആരോട് ചോദിക്കാൻ ... ആരോടു പറയാൻ... വിവരമില്ലായ്മയുടെ പര്യായങ്ങളായി അണികൾ നിറഞ്ഞു നിൽക്കുന്ന കാലത്തോളം മൗലവിമാരുടെ മണ്ടത്തരങ്ങൾക്ക് പത്തരമാറ്റിന്റെ തിളക്കം... തിളങ്ങട്ടെ...ഭാവുകങ്ങൾ നേരുന്നു...
                       [FB പോസ്റ്റ്റ്റ് ,ഫാതിമാ റഷീദ്]