page

Tuesday, 24 September 2019

നബിദിനമാഘോഷിച്ച, നബി ജനിച്ചതിന്റെ പേരിൽ സന്തോഷിച്ച അബൂ ലഹബിനു പോലും കൂലി കിട്ടിയെന്ന് വഹാബീ നേതാവ് ഖുർആൻ പരിഭാഷയിൽ !

🕳️-------------------------------🕳️
മുത്ത് നബി(സ്വ) ജനിച്ചതിൽ സന്തോഷിക്കുന്നത്
അവിശ്വാസിക്ക് പോലും വലിയ ഗുണമുണ്ടെങ്കിൽ
പിന്നെ വിശ്വാസിയുടെ കാര്യം പറയേണ്ടതുണ്ടോ??
ഇസ്‌ലാമിന്റെ ഒരു കഠിന ശത്രുവിനെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് ഇങ്ങനെ.
"അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.

അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.
തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌."
(Surah Al-Masad 1-3)
ഒരു സൂറ തന്നെ ഇറക്കി അല്ലാഹു ഇത്രമാത്രം മോശമാക്കിയ രണ്ടാമനില്ലെങ്കിലും മുത്ത് നബി(സ്വ) ജനിച്ചതിൽ സന്തോഷിച്ച ഒറ്റ കാരണം കൊണ്ട് നരക ശക്ഷയിൽ ഇയാൾക്ക് ഇളവ് നൽകപ്പെടുന്ന കാര്യം
മുജാഹിദ് നേതാവ്  P K മൂസ മൗലവി എഴുതുന്നു:
"നബി(സ്വ)യുടെ ജനനത്തില്‍ (അബൂ ലഹബ്) ആഹ്ലാദം കാണിച്ചത് കൊണ്ടും അവര്‍ക്ക് ശിക്ഷ അത്രത്തോളം ലഘൂകരിക്കപ്പെടുമെന്നും ഹദീസില്‍ വന്നിട്ടുള്ളതും ഈ അവസരത്തില്‍ സ്മര്‍ത്തവ്യമാണ്"
                                   تفسيرالقرآن الحكيم
     പരിശുദ്ധ ഖുര്‍ ആന്‍
     പരിഭാഷയും വ്യാഖ്യാനവും പേജ് 227
                                      عــمّ جـــزء-