page

Sunday, 10 November 2019

നബി [ﷺ] അറവു നടത്തി സ്വന്തം ജനനത്തിൽ സന്തോഷിച്ചു !


🕳️▪️-----------------------------▪️🕳️
ഇമാം ബൈഹഖി [റ] അനസി [റ] ൽ
നിന്ന് നിവേദനം:
"നബി [ﷺ] നുബുവ്വത്ത് ലബ്ധിക്ക് ശേഷം സ്വശരീരത്തിന് വേണ്ടി അറവ് നടത്തി"
[സുനനുൽ കുബ്റാ 19750, മുഅ്ജമുൽ ഔസത്വ് 994,  ബസ്സാർ7281]

അഞ്ഞൂറിലധികം ഗ്രന്ഥങ്ങളുടെ             രചയിതാവും ഒരു ലക്ഷം ഹദീസും
പരമ്പരയും ഹൃദിസ്ഥമുള്ള
വിശ്രുത പണ്ഡിതൻ ഇമാം ജലാലുദ്ദീൻ
സുയൂത്വി [റ]എഴുതുന്നു:

"ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം  അനസ് [റ]വിൽ നിന്ന്
ഇമാം ബൈഹഖി [റ]നിവേദനം ചെയ്ത ഹദീസാണ് പ്രവാചകത്വ ലബ്ധിക്കുശേഷം      നബി [ﷺ] തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി.
നബി [ﷺ] ജനിച്ചതിന്റെ ഏഴാം ദിവസം അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചു ചെയ്യുന്ന ഒരു കർമമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ [ﷺ] അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി
നബി [ﷺ] തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആരാധനാകർമങ്ങൾ നിർവഹിച്ചും തിരുനബി [ﷺ] യുടെ ജനനം കൊണ്ട് നന്ദിപ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ്"
[അൽഹാവീ ലിൽ ഫതാവാ 1: 196]

ഉപര്യുക്ത ഹദീസ് ദുര്‍ബലമാണെങ്കിൽ
ഇമാം സുയൂത്വി [റ] എന്ന ലോക പണ്ഡിതൻ  തെളിവായി ഉദ്ധരിക്കുമോ?

ഇമാം ഇബ്നു ഹജര്‍
ഹൈതമി[റ] ദുർബലമാണെന്ന ആരോപണത്തിന് വ്യക്തമായി മറുപടിയും നൽകുന്നുണ്ട്.

 “ഈ ഹദീസിന്റെ സനദുകളില്‍ ഒന്നിന്റെ കാര്യത്തില്‍ ഹാഫിള് ഹൈസമി [റ] പറയുന്നു: ഈ ഹദീസിന്റെ പരമ്പരയിലെ ആളുകള്‍ സ്വഹീഹായ ഹദീസുകള്‍
റിപ്പോര്‍ട്ട് ചെയ്യുന്നവരാണ് ഒരാള്‍ ഒഴികെ.
അയാള്‍ സ്വീകാര്യനുമാണ്.”
[തുഹ്ഫ 9 :371]

ഹാഫിള് ഇബ്നു ഹജര്‍
അസ്ഖലാനി [റ]എഴുതുന്നു.

“ഈ ഹദീസിന്റെ പരമ്പര പ്രബലമാണ്.”
[ഫത്ഹുല്‍ബാരി 12 :386]

ഈ ഹദീസിന്റെ പരമ്പരയിലുള്ള
ഹൈസം [റ] സ്വീകാര്യനാണ് പരമ്പരയില്‍ പെട്ട അബ്ദുല്ല [റ] ഇമാം ബുഖാരി [റ]യുടെ റിപ്പോര്‍ട്ടര്‍മാരില്‍ പെട്ടവരുമാണ്. [ഫത്ഹുല്‍ബാരി 9:371]

മുബാറക് ഫൂരിയുടെ വരികൾ.

"ഹദീസിന്റെ പരമ്പരയിലുള്ള
ഹൈസം [റ] സ്വീകാര്യനും അബ്ദുല്ല [റ] ഇമാം ബുഖാരി [റ]യുടെ റിപ്പോര്‍ട്ടര്‍മാരില്‍ പെട്ടവരുമാണ്. അപ്പോള്‍ പ്രബലമാണ്
ഈ ഹദീസ് "
[തുഹ്ഫതുൽ അഹ്‌വദി 5 :117]

മാത്രവുമല്ല ഇമാം സുയൂത്വി [റ] യുടെ
ഈ സമർത്ഥനം  പിൽക്കാല പണ്ഡിതന്മാർ അംഗീകാരം നൽകിയിട്ടുമുണ്ട്.

പ്രഗത്ഭ ശാഫിഈ പണ്ഡിതൻ ശൈഖ് അഹ്മദുബ്‌നുഖാസിം [റ] എഴുതുന്നു:

ചില നിബന്ധനകൾക്കുവിധേയമായി ജന്മദിനാഘോഷം സ്തുത്യർഹവും പ്രതിഫലാർഹവുമാണെന്ന് സ്ഥാപിക്കാൻ സുദീർഘമായി ഇമാം സുയൂത്വി [റ] സംസാരിച്ചിട്ടുണ്ട്. തദ്വിഷയകമായി എതിരഭിപ്രായം പ്രകടിപ്പിച്ചവരെ അദ്ദേഹം ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം പഠനാർഹമാണ്. അതെല്ലാം ഒരു ഗ്രന്ഥമായി ക്രോഡീകരിച്ച് അതിന് ഹുസ്‌നുൽ മഖ്‌സ്വിദ് ഫീ അമലിൽ മൗലിദ്’ എന്ന് അദ്ദേഹം പേരിട്ടു. അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ [ഹാശിയത്തു ഇബ്‌നു ഖാസിം 7: 425 ]

ഇതേ വിവരണം അല്ലാമ ശർവാനി [റ]യുടെ [ഹാശിയ 7 :425 ] യിലും കാണാം.

ചുരുക്കത്തിൽ. നബി [സ്വ] അറവു നടത്തി സ്വന്തം ജനനത്തിൽ സന്തോഷം പ്രകടിപ്പിച്ചത് സ്വഹീഹായ ഹദീസിൽ വന്നതാണ്.!!

✍️  റാഷിദ് സഖാഫി കൊടിഞ്ഞി