page

Thursday, 30 April 2020

ദിക്റിന്റെ പുതിയ ഏടുമായി വഹാബികൾ !

*ദിക്റിന്റെ പുതിയ ഏടുമായി വഹാബികൾ... ❗*
👇👇👇👁️👁️👁️

✍️️ മുജായിദുകൾക്ക് ഏടില്ലെന്നാരും പരാതി പറയരുത്... ഇത്തവണത്തെ അപ്ഡേഷനിൽ അതും റെഡി... നൂറ് തവണ എണ്ണം പിടിക്കുമ്പോൾ തസ്ബീഹ് മാല വേണോ എന്നുള്ള സംശയം മാത്രം...❗🤭.... എത്ര വകയാണെന്നറിയില്ല ....ഏതായാലും, വഹാബികളെ സംബന്ധിച്ചിടത്തോളം-ഇന്നലേകളോട് യോജിക്കാനാകാത്ത 'ഒരുവഹ'യാണെന്നു വ്യക്തം ❗😀... ശക്തി വർധിക്കാനും സമ്പത്ത് വർധിക്കാനും തുടങ്ങി ഒട്ടനവധി ഗുണഗണങ്ങൾ എണ്ണി എണ്ണിപ്പറയുന്നുണ്ട്...ശക്തിയും സമ്പത്തും വർധിക്കണമെങ്കിൽ പടച്ചോനോട് ചോദിക്കണമെന്ന് പറഞ്ഞിരുന്ന വഹാബികൾ, വഹാബീ ഭാഷയിൽ പറഞ്ഞാൽ- മന്ത്രവും തന്ത്രവും ചൊല്ലി പടച്ചോനെ മുള്ളിൽ നിർത്തി കാര്യം സാധിക്കുകയാണിപ്പോൾ...മഖ്ബറകളുണ്ടല്ലോ ഇനി പടച്ചോനെന്തിനെന്ന് ചോദിച്ചിരുന്ന വഹാബികൾ , മന്ത്രമുണ്ടല്ലോ ഇനി പടച്ചോനെന്തിന് എന്ന് പറയിപ്പിക്കുന്ന കോലത്തിലെത്തി...

                  ഖുർആനോതുന്നതിനാണോ സ്വലാത്ത് ചൊല്ലുന്നതിനാണോ കൂലി കിട്ടുന്നത് എന്ന് ചോദിച്ച് ,സ്വലാത്ത് മജ്ലിസുകളെ പരിഹസിച്ചിരുന്ന വഹാബികൾ ,മുസ്ലിംകളുടെ സ്വലാത്ത് മജ്ലിസുകൾക്ക് പകരമായി  ഇത്തവണ സ്വലാത്തുകളുമിറക്കിയിട്ടുണ്ട്-വെറൈറ്റിയായി... ഇതെല്ലാം ഉസാറായിച്ചൊല്ലി ശക്തിയും സമ്പത്തും വർധിപ്പിച്ച് വഹാബികളെല്ലാം കൂട്ടത്തോടെ നരകത്തിൽ പോകുമല്ലോന്നോർക്കുമ്പോൾ ബല്ലാത്ത സന്തോസമുണ്ട്. അല്ലെങ്കിലും സത്യത്തിനെതിരെ പുറം തിരിഞ്ഞും മുസ്ലിംകളെ നരകത്തിൽ തള്ളിയും ഒരുപാട് കാലം പിടിച്ച് നിൽക്കാനാകില്ലെന്ന് മൗലവിമാർക്ക് നന്നായിട്ടറിയാം... മാറ്റുവിൻ വഹാബിച്ചട്ടങ്ങളെ... അല്ലെങ്കിലത്... ഏ... നോ പ്രോബ്ളം... ഒരുളുപ്പുമില്ലാതെ തൗഹീദ് മാറ്റാനും പഴയ വഹാബീ നരകം സ്വർഗമാക്കാനും മ്മടെ മൗലവിമാർ റെഡിയാണ്... ഏറ്റ് ചൊല്ലാൻ വിധിക്കപ്പെട്ട പാവം കുഞ്ഞാടുകൾ... കവി ഭാഷയിൽ-ദാ... വീണിതല്ലോ കിടക്കുന്നു നരകത്തിൽ...❗ *ഖുദ്സി*
01-05-2021



ഖുര്‍ആന്‍ ഇങ്ങനെ ഓതണം

മഹത്ത്വമേറിയ പുണ്യ കര്‍മമാണ് ഖുര്‍ആന്‍ പാരായണം. വിശ്വാസികള്‍ക്ക് മനസ്സില്‍ സമാധാനവും കുളിര്‍മയും നിത്യചൈതന്യവും സര്‍വോപരി രക്ഷാകവചവുമാണത്. നബി(സ്വ) പറയുന്നു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. നിശ്ചയമായും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കത് അന്ത്യനാളില്‍ ശിപാര്‍ശകനായി വരും (ബുഖാരി).

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ചില പ്രത്യേക നിയമങ്ങള്‍ (തജ്വീദ്) പാലിക്കല്‍ അനിവാര്യമാണ്. ഖുര്‍ആന്‍ അല്ലാഹുവിന്‍റെ തിരുവചനങ്ങളായതിനാല്‍ അതിന്‍റെ അക്ഷരങ്ങള്‍ക്കും പദങ്ങള്‍ക്കും പ്രത്യേക സ്ഥാനമുണ്ട്. അത് പൂര്‍ണമായും പാലിച്ചുമാത്രമേ പാരായണം ചെയ്യാവൂ. തജ്വീദ് നിയമങ്ങള്‍ പാലിക്കാതെയുള്ള പാരായണം അസ്വീകാര്യവും ദോഷഫലം ചെയ്യുന്നതുമാണ്. നബി(സ്വ) പറഞ്ഞു: എത്രയെത്ര പേര്‍ ഖുര്‍ആന്‍ ഓതുന്നു. ഖുര്‍ആനാകട്ടെ അവരെ ശപിച്ചുകൊണ്ടിരിക്കുകയാണ് (ബുഖാരി).

തജ്വീദ് എന്നതിന്‍റെ ഭാഷാര്‍ത്ഥം നന്നാക്കുക എന്നാണ്. ഓരോ അക്ഷരത്തിനും അതിന്‍റെ അവകാശങ്ങള്‍ നല്‍കുന്നതിനാണ് സാങ്കേതിക തലത്തില്‍ തജ്വീദ് എന്നു പറയുന്നത്. യഥാര്‍ത്ഥത്തില്‍ തജ്വീദ് നിയമങ്ങള്‍ പാലിക്കുമ്പോഴേ ഖുര്‍ആന്‍ പാരായണത്തിന് ആകര്‍ഷകത്വം ഉണ്ടാവുകയുള്ളൂ. ആരെയും ആകര്‍ഷിക്കുന്ന ഹൃദയഹാരിയായ ഒരു ശൈലി അപ്പോള്‍ രൂപപ്പെടുകയും ചെയ്യും. അറബി അറിയുന്നവരും അല്ലാത്തവരുമെല്ലാം തജ്വീദ് പ്രകാരമുള്ള ഖുര്‍ആന്‍ പാരായണത്തില്‍ വശീകരിക്കപ്പെട്ട നിരവധി അനുഭവങ്ങളുണ്ട്. ഒരിക്കല്‍ കഅ്ബയുടെ സമീപമിരുന്ന് പ്രവാചകര്‍(സ്വ) ഖുര്‍ആനിലെ സൂറത്തുന്നജ്മ് പാരായണം ചെയ്യുകയായിരുന്നു. ഒടുവിലത്തെ വാക്യമായ വസ്ജുദൂ ലില്ലാഹി… എന്ന ഭാഗം എത്തിയപ്പോള്‍ നബി(സ്വ)യുടെ പാരായണം കേട്ടിരുന്ന വിശ്വാസികളും അബൂജഹ്ല്‍ ഒഴികെയുള്ള അവിശ്വാസികളും ഒന്നിച്ച് സുജൂദ് ചെയ്തു. അവര്‍ അതില്‍ ലയിച്ചുപോയതു കൊണ്ടായിരുന്നു ഇത്.

ഖേദകരമെന്ന് പറയട്ടെ, തജ്വീദിന്‍റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഖുര്‍ആന്‍ ഓതുന്നവര്‍ കുറഞ്ഞുവരികയാണിന്ന്. കുറേ നീട്ടുകയും മണിക്കുകയും ചെയ്താല്‍ തജ്വീദായെന്നാണ് ചിലരുടെ വിചാരം. ഒരു കാര്യം നാം ഗൗരവമായി കാണണം. അല്ലാഹുവിന്‍റെ വചനങ്ങളാകയാല്‍ ഖുര്‍ആനിന്‍റെ ഓരോ അക്ഷരത്തിനും പദത്തിനും വ്യക്തമായ ഉച്ചാരണ ശബ്ദവും പ്രത്യേക സ്വരവും പണ്ഡിതന്മാര്‍ നിര്‍ണയിച്ചിട്ടുണ്ട്. അത് പൂര്‍ണമായും പാലിക്കാത്ത പക്ഷം അവകളുടെ ഉദ്ദേശ്യങ്ങള്‍ മാറുകയും പാരായണം തെറ്റായി ഗണിക്കുകയും ചെയ്യും.

ഓരോ ദിവസവും ചുരുങ്ങിയത് പതിനേഴ് തവണ ഫാതിഹ ഓതല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. തജ്വീദ് നിയമങ്ങള്‍ തെറ്റിക്കുന്ന പക്ഷം ഫാതിഹ അസാധുവാകുകയും നിസ്കാരം തന്നെ ഫലശൂന്യമാവുകയും ചെയ്യും. പാരായണ നിയമങ്ങള്‍ പഠിക്കലും പഠിപ്പിക്കലും സാമൂഹ്യ ബാധ്യതയും അതനുസരിച്ചുള്ള പാരായണം പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള എല്ലാവര്‍ക്കും നിര്‍ബന്ധവുമാണ്.

തജ്വീദ് പ്രകാരം ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ഈ കാര്യങ്ങള്‍ അനിവാര്യമാണ്. അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനങ്ങള്‍, വിശേഷണങ്ങള്‍, വിശേഷണങ്ങളെ തുടര്‍ന്ന് വരുന്ന നിയമങ്ങള്‍ എന്നിവ അറിയുകയും നാവിന് പരിശീലനം ലഭിക്കുകയും വേണം. അതിനാല്‍ തജ്വീദില്‍ പരിശീലനം കിട്ടിയ ഗുരുവര്യനില്‍ നിന്നും പാരായണ നിയമങ്ങളും ശൈലിയും പഠിക്കണം. പാരായണ ശാസ്ത്രത്തില്‍ മികവ് തെളിയിച്ച പണ്ഡിതന്മാര്‍ ഖുര്‍റാഉകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

ഖിറാഅത്ത് പരമ്പര

ഓരോ അക്ഷരത്തിനും നിശ്ചയിക്കപ്പെട്ട ഉച്ചാരണ നിയമങ്ങള്‍ നബി(സ്വ)യില്‍ നിന്നും സ്വഹാബികള്‍ നേരില്‍ കേട്ട് മനസ്സിലാക്കി. അവരില്‍ നിന്നും താബിഉകള്‍ കേട്ട് പിന്‍തലമുറയിലേക്ക് കൈമാറി. ഇങ്ങനെ യോഗ്യരായ ഗുരുക്കന്മാരില്‍ നിന്നും നേരില്‍ ഖിറാഅത്ത് കേട്ട് പിന്‍തലമുറക്ക് പഠിപ്പിക്കുന്ന പാരമ്പര്യം പാരായണ ശാസ്ത്രത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. പ്രശസ്തരായ ഖാരിഉകള്‍ ഏഴുപേരാണ്.

ഇമാം നാഫിഅ് അല്‍ മദനി (ഹി. 70-169)

അബ്ദുല്ലാഹിബ്നു കസീര്‍ അല്‍മക്കി (45-120).

അബൂഅംറ് അല്‍ ബസ്വരി (68-155).

ആസിം ബ്നു അബിന്നുജൂദ് കൂഫ (ഹി. 129).

അബ്ദുല്ലാഹിബ്നു ആമിര്‍ ദിമശ്ഖ് (ഹി. 118).

അലിയ്യുബ്നു ഹംസ അല്‍കസാഇ (119-189).

ഹംസബ്നു ഹബീബ് കൂഫി (80-158).

ഇവര്‍ക്ക് പുറമെ ധാരാളം ഖാരിഉകളും പാരായണ വിദഗ്ധരും മുസ്ലിം ലോകത്തുണ്ട്. എന്നാല്‍ മേല്‍ പറയപ്പെട്ട ഏഴു പണ്ഡിതന്മാരുടെ പാരായണ രീതി മാത്രമേ പിന്തുടരാവൂ. അവര്‍ പഠിപ്പിച്ചതിന് വിരുദ്ധമായത് നിഷിദ്ധവും അസ്വീകാര്യവുമാണ്. ഇവരില്‍ നമ്മുടെ പാരായണ പാരമ്പര്യം ആസിം(റ)ന്‍റേതാണ്. അദ്ദേഹത്തിന്‍റെ ശിഷ്യനായ ഹഫ്സ്(റ) വഴിയാണ് കേരളക്കരയില്‍ ഖുര്‍ആന്‍ പാരായണ ശൈലി എത്തിച്ചേര്‍ന്നത്.

തജ്വീദിന്‍റെ അടിസ്ഥാനങ്ങള്‍

ഖുര്‍ആന്‍ പാരായണം സാധുവാകുന്നതിന് പ്രധാനമായും മൂന്ന് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

ഒന്ന്: നബി(സ്വ)യില്‍ നിന്ന് പാരായണ പരമ്പര സ്ഥിരപ്പെടുക.

രണ്ട്: പാരായണം അറബി വ്യാകരണ ശാസ്ത്രവുമായി യോജിക്കുക.

മൂന്ന്: റസ്മുല്‍ ഉസ്മാനി അറിഞ്ഞിരിക്കുക.

വിശുദ്ധ ഖുര്‍ആനിലെ മുഴുവന്‍ അക്ഷരങ്ങളും നബി(സ്വ)യുടെ നിര്‍ദേശാനുസരണം സൈദ് ബിന്‍ സാബിത്(റ) എഴുതിയതാണ്. പിന്നീട് ഹിജ്റ 12-ല്‍ അബൂബക്കര്‍ സിദ്ദീഖ്(റ)ന്‍റെ നിര്‍ദേശാനുസരണം ഒരു ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചു. പിന്നീട് ഉസ്മാന്‍(റ)ന്‍റെ ഭരണകാലത്ത് സിദ്ദീഖ്(റ) എഴുതിവെച്ച ഖുര്‍ആനിന്‍റെ കുറേ കോപ്പികള്‍ പകര്‍ത്തിയെഴുതുവാന്‍ സൈദ്(റ)ന്‍റെ തന്നെ നേതൃത്വത്തില്‍ പ്രമുഖ സ്വഹാബിമാരെ ചുമതലപ്പെടുത്തി. അവര്‍ അഞ്ചു മുസ്വ്ഹഫുകള്‍ പകര്‍ത്തിയെഴുതി വിവിധ പട്ടണങ്ങളിലേക്ക് അയച്ചു. ഉസ്മാന്‍(റ) എഴുതിച്ച ഈ മുസ്വ്ഹഫിലെ എഴുത്തു രീതിക്കാണ് ‘റസ്മുല്‍ ഉസ്മാനി’ എന്ന് പറയുന്നത്. റസ്മുല്‍ ഉസ്മാനിയില്‍ നിന്ന് വ്യത്യസ്തമായ ഖുര്‍ആന്‍ ഒരിടത്തും എഴുതാന്‍ പാടില്ല. നാല് മദ്ഹബ് പ്രകാരവും അത് ഹറാമാണ്.

സ്വരചിഹ്നങ്ങള്‍

ഫത്ഹ്, കസ്റ്, ളമ്മ് എന്നീ മൂലസ്വരങ്ങള്‍ക്ക് പുറമെ സുകൂന്‍ എന്ന നിസ്വരാവസ്ഥയും ഇലാമത്, ഇശ്മാം പോലുള്ള സ്വരങ്ങളും ഖുര്‍ആനില്‍ ഉപയോഗിച്ചിരിക്കുന്നു. ഹിജ്റ അറുപതുകള്‍ക്ക് ശേഷമാണ് ഖുര്‍ആന്‍ ലിപികള്‍ക്ക് ഈ കാണുന്ന വിധത്തില്‍ കുത്തും പുള്ളിയും ഹര്‍കതും നല്‍കിയത്. അറേബ്യയിലെ ജനങ്ങള്‍ അറബി അറിയുന്നവരായതിനാല്‍ അവര്‍ക്ക് അക്ഷരഘടന കൊണ്ടു തന്നെ വാക്യം ശരിയായി ഉച്ചരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അനറബി നാടുകളിലേക്ക് ഇസ്‌ലാം വ്യാപിച്ചപ്പോള്‍ ഖുര്‍ആന്‍ തെറ്റായി ഓതുന്ന സാഹചര്യമുണ്ടായി.

ഇതിന് പരിഹാരം തേടി അന്നത്തെ ഭരണകൂടം താബിഈ പ്രമുഖനും വിഖ്യാത പണ്ഡിതനുമായ അബുല്‍ അസ്വദുദ്ദുഅ്ലി(റ)യെ സമീപിച്ചു. പക്ഷേ, അദ്ദേഹം ഒഴിഞ്ഞുമാറി. അങ്ങനെയിരിക്കെ പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തിയ അദ്ദേഹം കഅ്ബയുടെ സമീപത്തിരിക്കുമ്പോള്‍ ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതു കേട്ടു. സൂറത്തു തൗബയുടെ ഒരു വചനമാണ് അയാള്‍ ഓതുന്നത്. പാരായണത്തിനിടയില്‍ ഒരിടത്ത് ഇകാരത്തിന് പകരം അയാള്‍ ഉകാരം ഉച്ചരിച്ചു. അപ്പോള്‍ ആ ഖുര്‍ആന്‍ വചനത്തിന്‍റെ അര്‍ത്ഥം, ബഹുദൈവ വിശ്വാസികളില്‍ നിന്നും അല്ലാഹുവും റസൂലും അകന്നു എന്നതിന് പകരം ബഹുദൈവ വിശ്വാസികളില്‍ നിന്നും റസൂലില്‍ നിന്നും അല്ലാഹു അകന്നു എന്നായി മാറി. അപകടകരമായ ഈ പാരായണം അബുല്‍ അസ്വദ്(റ) തിരുത്തിക്കൊടുത്തു. അത് സ്വീകരിക്കാതെ അയാള്‍ പാരായണം തുടര്‍ന്നു. ഈ സംഭവത്തെ തുടര്‍ന്ന് അബുല്‍ അസ്വദുദ്ദുഅ്ലി തന്‍റെ തീരുമാനത്തില്‍ നിന്ന് പിന്മാറുകയും ഖുര്‍ആന്‍ അക്ഷരങ്ങള്‍ക്ക് സ്വരചിഹ്നങ്ങള്‍ ചേര്‍ക്കുക എന്ന സേവനത്തിന് സന്നദ്ധനാവുകയും ചെയ്തു. അന്നത്തെ അബ്ദുല്‍ മാലിക് ബിന്‍ മര്‍വാന്‍ ഭരണകൂടം ഈ രീതി ഔദ്യോഗികമായി അംഗീകരിച്ച് വിളംബരപ്പെടുത്തി. ശേഷം നാല്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം ഖലീലുബ്നു അഹ്മദില്‍ ഫറാഇദി അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ കുത്തിടുക എന്ന ആശയം ആവിഷ്കരിച്ചു.

ഉച്ചാരണ സ്ഥാനങ്ങള്‍

അക്ഷരങ്ങള്‍ പുറപ്പെടുന്ന സ്ഥാനത്തിന് മഖ്റജ് എന്നു പറയുന്നു. അറബി ഭാഷയിലെ 29 അക്ഷരങ്ങള്‍ക്ക് 17 മഖ്റജുകളാണുള്ളത്. വായയുടെ ഉള്‍ഭാഗത്ത് ഒരു മഖ്റജ്, തൊണ്ടയില്‍ മൂന്ന് മഖ്റജുകള്‍, നാവില്‍ പത്ത്, രണ്ടു ചുണ്ടുകളില്‍ രണ്ട്, തരിമൂക്കില്‍ ഒരു മഖ്റജ് എന്നിങ്ങനെ അഞ്ച് സ്ഥലങ്ങളിലാണ് ഇവ നിലകൊള്ളുന്നത്.

ഉച്ചരിക്കുമ്പോള്‍ ഓരോ അക്ഷരത്തിന്‍റെയും ചില പ്രത്യേക വിശേഷങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും. അവ വേര്‍തിരിച്ച് മനസ്സിലാക്കുമ്പോള്‍ ഉച്ചാരണ വ്യത്യാസം കണ്ടെത്താനും പാരായണം ശരിപ്പെടുത്താനും എളുപ്പമായിരിക്കും. ഇവകള്‍ക്ക് സ്വിഫാതുല്‍ ഹുറൂഫ് എന്നു പറയുന്നു. ജഹ്ര്‍, ഹംസ്, ശിദ്ദത്, രിഖ്വ്, തവസ്സുത്വ്, ഇസ്തിഅ്ലാഅ്, ഇസ്തിഫാല്‍, ഇത്ബാഖ്, ഇന്‍ഫികാഹ്, ഇന്‍ദിലാഖ്, ഇസ്മാത്, സ്വഫീര്‍, ഖല്‍ഖലത്, ലീന്‍, ഇന്‍ഹിറാഫ്, തക്റീര്‍, തഫശ്ശീ, ഇസ്തിത്വാലത് എന്നിവയാണ് അക്ഷരങ്ങളുടെ സ്വിഫാതുകള്‍.

നിസ്വരമായ നൂനും തന്‍വീനും

തജ്വീദ് പഠനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതും ഖുര്‍ആന്‍ പാരായണത്തിന്‍റെ ഭംഗി നിലകൊള്ളുന്നതുമായ രണ്ടു സ്ഥാനങ്ങളാണ് സാകിനായ നൂനും തന്‍വീനും. അവയുടെ തൊട്ട് ശേഷം വരുന്ന അക്ഷരങ്ങളോട് ചേരുമ്പോള്‍ അഞ്ച് വിധത്തില്‍ ഇവ ഉച്ചരിക്കേണ്ടതുണ്ട്.

ഇള്ഹാര്‍: സാകിനായ നൂനിന്‍റെയും തന്‍വീനിന്‍റെയും ശേഷം ഹല്‍ഖിന്‍റെ അക്ഷരങ്ങളായ ء ه ح خ ع غ  എന്നിവ വന്നാല്‍ അവിടെ വെളിവാക്കി ഓതുക.

ഇദ്ഗാം ബിഗുന്ന: و ي ن م എന്നീ അക്ഷരങ്ങള്‍ക്ക് മുമ്പ് സുകൂന്‍ ഉള്ള നൂനോ തന്‍വീനോ വന്നാല്‍ മണിച്ചുകൊണ്ട് കൂട്ടിച്ചേര്‍ക്കുക.

ഇദ്ഗാം ബിലാഗുന്ന: ر ل എന്നീ അക്ഷരങ്ങള്‍ക്ക് മുമ്പ് സുകൂന്‍ ഉള്ള നൂനോ തന്‍വീനോ വന്നാല്‍ മണിക്കാതെ ഇദ്ആം ചെയ്യുക.

ഇഖ്ലാബ്: സ്കൂന്‍ ഉള്ള നൂനിനോ മീമിനോ ശേഷം ب വന്നാല്‍ അവ രണ്ടിനെയും മീമാക്കി മറിച്ച് മണിക്കുക.

ഇഖ്ഫാഅ്: നടേ സൂചിപ്പിച്ച പതിമൂന്ന് അക്ഷരങ്ങള്‍ ഒഴിച്ചു ബാക്കിയുള്ള പതിനഞ്ച് അക്ഷരങ്ങളില്‍ ഏതെങ്കിലും ഒന്ന് സുകൂനുള്ള നൂനിനോ മീമിനോ ശേഷം വന്നാല്‍ അവ രണ്ടിനെയും മറച്ചുമണിക്കുക.

തഫ്ഖീം, തര്‍ഖീക്

തഫ്ഹീം, തര്‍ഖീഖ് എന്നിങ്ങനെ ദഹബി അക്ഷരങ്ങള്‍ക്ക് രണ്ട് അവസ്ഥകളുണ്ട്. വായ നിറയെ ശബ്ദമുണ്ടാക്കുമാര്‍ അക്ഷരത്തെ തടിപ്പിക്കുന്നതിന് തഫ്ഖീമെന്നും നേര്‍പ്പിച്ച് ഉച്ചരിക്കുന്നതിന് തര്‍ഖീഖ് എന്നും പറയുന്നു. നാവ് ഉയര്‍ത്തുന്നത് കൊണ്ട് തഫ്ഖീമും താഴ്ത്തുന്നതു കൊണ്ട് തര്‍ഖീഖുമുണ്ടാകുന്നു. ഇതുപ്രകാരം തര്‍ഖീഖാകുന്നതു കൊണ്ടാണ് അല്ലാഹു എന്നതിലെ ലാമിന് ക്ലഢ നു സാദൃശ്യമായ ഉച്ചാരണം ലഭിക്കുന്നത്.

മദ്ദുകള്‍

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് മദ്ദുകള്‍. അലിഫ്, വാവ്, യാഅ് എന്നിവ കൊണ്ട് യഥാക്രമം ഫത്ഹ്, ളമ്മ്, കസ്റ് എന്നീ ഹര്‍കതുകളുടെ ശബ്ദം നീട്ടുന്നതിനാണ് മദ്ദ് എന്നു പറയുന്നത്. ദീര്‍ഘാക്ഷരം ഉച്ചാരണത്തില്‍ ഉണ്ടാവാന്‍ ആവശ്യമായത്ര നീട്ടുന്നതിന് അസ്ലിയ്യ് എന്നും ഉച്ചാരണ സൗകര്യം കണക്കിലെടുത്ത് ദീര്‍ഘസ്വരത്തെ നീട്ടുന്നതിന് ഫര്‍ഇയ്യ് എന്നും പറയുന്നു. ഇത് അഞ്ച് ഇനമാണ്.

വഖ്ഫുകള്‍

ഖുര്‍ആന്‍ പാരായണത്തിന് ഏറെ ശ്രദ്ധിക്കേണ്ട നിയമമാണ് വഖ്ഫ്. വാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയത്തെ ആസ്പദമാക്കിയാണ് ഇത് നിലകൊള്ളുന്നത്. വഖ്ഫുകള്‍ മനസ്സിലാക്കാന്‍ ഖുര്‍ആനില്‍ നിരവധി അടയാളങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഓതുന്നതിനിടയില്‍ സാധാരണ ശ്വാസം വിടുന്ന സമയം പാരായണം നിര്‍ത്തുന്നതിന് വഖ്ഫ് എന്നു പറയുന്നു.

ഇതും വിവിധ രീതികളിലുണ്ട്. തജ്വീദ് നിയമങ്ങള്‍ വേണ്ട വിധം പരിശീലിക്കുവാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. ഈ റമളാന്‍ കാലത്തെങ്കിലും അതിന് സൗകര്യങ്ങള്‍ ഒരുക്കുക.

മുസ്തഫ സഖാഫി കാടാമ്പുഴ [സുന്നീ വോയിസ്]

ഇടയത്താഴം ബാങ്ക് കേട്ടാൽ കഴിക്കരുതെന്ന് ഗൾഫ് വഹാബി !

*സുബ്ഹി വാങ്ക് കേട്ടതിന്നുശേഷം അത്താഴം കഴിക്കാന്‍ പാടില്ല*
=========================
*പുത്തനാശയക്കാരുടെ സൗദിയിലെ പണ്ഡിതനായ മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉസൈമീന്‍ പഠിപ്പിക്കുന്നു:-*
سئل: بعض الأشخاص يأكلون والأذان الثانى يؤذن فى الفجر فهل صيامهم صحيح؟
 فاجاب: فضيلته بقوله: إذا كان المؤذن على طلوع الفجر يقينا فإنه يجب الإمساك من حين أن يسمع المؤذن فلا يأكل أويشرب- الخ (مجموع فتاوى ورسائل: 19/297-298 ) لمحمدبن صالح بن عثيمين
وكذلك يوجد في كتاب (الدعوة 2/146-148) للعثيمين، و(فتاوى علماء البلد الحرام:ص: 294,293,282 )

ചോദിക്കപ്പെട്ടു: ചിലയാളുകള്‍ സുബ്ഹി വാങ്ക് കൊടുത്തിട്ടും ഭക്ഷണം കഴിക്കുന്നു അവരുടെ നോമ്പ് സ്വീകാര്യമാണോ ?
ഉത്തരം:- വാങ്ക് വിളിക്കുന്നവന്‍ സുബ്ഹി വാങ്ക് ആണു കൊടുക്കുന്നതെന്ന് ഉറപ്പാണെങ്കില്‍ വാങ്ക് കേട്ടയുടനെ തിന്നലും കുടിക്കലും നിര്‍ത്തിവെക്കല്‍ നിര്‍ബന്ധമാണ്. (മജ്മൂഉ ഫത്താവാ വറസാഇല്‍:19/297,298) ഉസൈമീന്‍ അല്‍ഒഹാബീ
ഇതേ കാര്യം ഉസൈമീന്‍ തന്നെ തന്റെ (കിത്താബുദ്ദഅവ:2/146-148)ലും സൗദിയിലെ സലഫീ പണ്ഡിതന്മാരുടെ ഫത്ത്,വാ സമാഹാരമായ (ഫത്താവാ ഉലമാഇല്‍ ബലദില്‍ഹറാം:പേജ്/282. 293, 294)ലും വ്യക്തമാക്കിയതായി കാണാം
==================
*Abu Yaseen Ahsani-Cherushola*
ahsani313@gmail.com

Sunday, 26 April 2020

ജമാഅത്ത് നിസ്കാരം-വീട്ടിലെ രൂപം

*വീട്ടിലെ അന്യ സ്ത്രീകളോടൊന്നിച്ചുള്ള ജമാഅത്തിൻ്റെ ഏറ്റവും നല്ല രൂപം എങ്ങിനെയെന്ന് വിശദീകരിക്കുന്നു*

*ബഹു. ഉസ്താദ് ഇബ്റാഹീം ബാഖവി (മുദരിസ്, മഅദിൻ അക്കാദമി )*


⏭ വീട്ടിൽ വെച്ച് നിസ്കരിക്കുമ്പോൾ ഏറ്റവും നല്ലത് സ്ത്രീകൾ വേറെയും പുരുഷന്മാർ വേറെയും ജമാഅത്തായി നിസ്കരിക്കലാണ്.


⏭ ഒന്നിച്ചു നിസ്കരിക്കുകയാണെങ്കിൽ പരസ്പരം കാണൽ അനുവദനീയമായ മഹ്റമുകളാണെങ്കിൽ പുരുഷന്മാർ ആദ്യ സ്വഫിൽ നിൽക്കുക, പിന്നിലെ സ്വഫ്ഫിൽ എല്ലാ മഹ്റമുകളായ സ്ത്രീകളും നിൽക്കുക.

✅ പുരുഷന്മാരുടെ സ്വഫിൽ സ്ഥലം ബാക്കിയുണ്ടെങ്കിൽ പോലും സ്ത്രീകൾക്ക്  അവിടെ നിൽക്കൽ അനുവദനീയമല്ല.

✅ നമസ്കാരം അറിയുന്ന ഒരു ചെറിയ ആൺകുട്ടി മാത്രമാണ് ഉള്ളത് എങ്കിൽ പോലും കുട്ടി തന്നെ ഇമാം ആയി നിൽക്കണം.

✅ സ്ത്രീ ഒരിക്കലും പുരുഷനിക്ക് ഇമാം ആകുന്ന രൂപമില്ല.

⏭ *ജേഷ്ഠന്റെയോ അനിയന്റെയോ ഭാര്യ പോലോത്ത കാണൽ ഹറാമായ സ്ത്രീകൾ ഉണ്ടെങ്കിൽ ജമാഅത്തായി ആയി നിസ്കരിക്കേണ്ട ഏറ്റവും ശ്രേഷ്ഠമായ രൂപം:*

✅ ഒരു റൂമിൽ പുരുഷന്മാർ നിൽക്കുക. തൊട്ടടുത്ത റൂമിന്റെ വാതിൽ അല്പം തുറന്നിടുകയും തുറന്നിട്ട വാതിലിന് നേരെ ഇമാമിനെ കാണുന്ന രീതിയിൽ മഹ്റമായ ഒരു സ്ത്രീ  നിൽക്കുകയും പിന്നീട് മറ്റു എല്ലാ സ്ത്രീകളും സ്വഫിൽ നിൽക്കുക.

✅വാതിൽ അടച്ചാണെങ്കിൽ ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുകയില്ല.

⏭ ഒരു വിരിയിട്ട റൂമിൽ എല്ലാവരും നമസ്കരിക്കുകയാണെങ്കിൽ വിരി ചേരുന്ന സ്ഥലത്ത് ഉമ്മയെ പോലെ മഹ്റമായ ആരെങ്കിലും നിൽക്കുകയും പിന്നിലെ സ്വഫിൽ  മറ്റു സ്ത്രീകളും നിൽക്കുക.


⏭ *മറയില്ലാത്ത റൂമിൽ അന്യ പുരുഷന്മാരും മഹ്റമുകളായ സ്ത്രീകളും അന്യ സ്ത്രീകളും ജമാഅത്തിയി നിസ്കരിക്കൽ ഉചിതമല്ല.*

Saturday, 25 April 2020

റമളാൻ-നോമ്പ്- തറാവീഹ്- വിത്റ് ഇവയുടെ രൂപങ്ങൾ

🟧🟧🟧🟧🟧🟧🟧🟧🟧

      വിശുദ്ധ റമദാൻ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.


✍✍✍✍✍✍✍✍

                *🌱നോമ്പ്🌱*

🔸എല്ലാ രാത്രിയിലും നിയ്യത്ത് ചെയ്യുക.
🔸പൂർണ്ണ രൂപം:
نَوَيْتُ صَوْمَ غَدٍ عَنْ أَدَاءِ فَرْضِ رَمَضَانِ هٰذِه السَّنَةِ لِلّٰهِ تَعَالَى
(ഈ കൊല്ലത്തെ ഫർളായ റമളാനിൽ നിന്നുള്ള നാളത്തെ നോമ്പിനെ അള്ളാഹു തആലാക്ക് വേണ്ടി അദാആയി നോറ്റു വീട്ടുവാൻ ഞാൻ കരുതി)
🔸നോമ്പ് തുറക്കുമ്പോൾ ചൊല്ലേണ്ടത്:                   
اَللّٰهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ
വെള്ളം കൊണ്ടാണെങ്കിൽ       
ذَهَبَ الظَّمَأُ وَبْتَلَّتِ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شاَء اَللّٰه
🔸ദുആക്ക് ഇജാബത്തുള്ള ഈ സമയത്ത്‌ നമ്മുടെ ആവശ്യങ്ങളെല്ലാം പ്രത്യേകം ചോദിക്കുക.

🔸ഒന്നാം പത്തിൽ:
اَللَّهُمَّ ارْحَمْنِي يَا أَرْحَمَ الرَّاحِمِين

🔸രണ്ടാം പത്തിൽ:
اَللَّهُمَّ اغْفِرْلِي ذُنُوبِي يَا رَبَّ الْعَالَمِين

🔸മൂന്നാം പത്തിൽ:
اَللّٰهُمَّ اَعْتِقْنِي مِنَ النَّارْ وَأَدْخِلْنِي    الْجَنَّةَ يَا رَبَّ الْعَالَمِين 
-اَللّٰهُمَّ إِنَّكَ عَفْوٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي
🔸റമളാനിൽ മുഴുസമയത്തും:
أَشْهَدُ أَن لاَ اِلٰهَ اِلاَّ اللّٰه أَسْتَغْفِرُ اللّٰه أَسْىَٔلُكَ الْجَنَّةَ وَأَعُوذُبِكَ مِنَ النَّار
🔸സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികൾ നോമ്പ് നോൽക്കേണ്ടതില്ല,ഓരോ നോമ്പിന് ഓരോ മുദ്ദ്(650ഗ്രാം) വീതം നൽകുക.(പിന്നീട് ഈ രോഗം സുഖപ്പെട്ടാലും നോമ്പ് ഖളാ വീട്ടേണ്ടതില്ല)
🔸സാധാരണ രോഗികൾ മുദ്ദ്‌ കൊടുക്കേണ്ടതില്ല,നോമ്പ് ഖളാ വീട്ടിയാൽ മതി.


           *🌱തറാവീഹ്🌱*

*⭕നിയ്യത്ത്*

🔸ഒറ്റക്ക് നിസ്കരിക്കുന്നവൻ:
أُصَلِّي سُنَّةَ التَّرَاوِيحِ رَكْعَتَيْنِ مُتَوَجِّهًا إِلَى القِبْلَةِ اَدَاءً لِلّٰهِ تَعَالَى
(തറാവീഹ് എന്ന സുന്നത്ത് നിസ്കാരത്തിൽ നിന്ന് രണ്ട് റകഅത്ത് അള്ളാഹു തആലാക്ക് വേണ്ടി ഖിബ്‌ലക്ക് മുന്നിട്ട് അദാആയി ഞാൻ നിസ്കരിക്കുന്നു)
🔸ഇമാം:
أُصَلِّي سُنَّةَ التَّرَاوِيحِ رَكْعَتَيْنِ مُتَوَجِّهًا إِلَى القِبْلَةِ إِمَامًا اَدَاءً لِلّٰهِ تَعَالى 
(തറാവീഹ് എന്ന സുന്നത്ത് നിസ്കാരത്തിൽ നിന്ന് രണ്ട് റകഅത്ത് അള്ളാഹു തആലാക്ക് വേണ്ടി ഇമാമായി ഖിബ്‌ലക്ക് മുന്നിട്ട് അദാആയി ഞാൻ നിസ്കരിക്കുന്നു)
🔸മഅമൂം:       
 أُصَلِّي سُنَّةَ التَّرَاوِيحِ رَكْعَتَيْنِ مُتَوَجِّهًا إِلَى القِبْلةمَعَ الْإِمَامِ اَدَاءً لِلّٰهِ تَعَالَى
(തറാവീഹ് എന്ന സുന്നത്ത് നിസ്കാരത്തിൽ നിന്ന് രണ്ട് റകഅത്ത് അള്ളാഹു തആലാക്ക് വേണ്ടി ഇമാമോട് കൂടെ ഖിബ്‌ലക്ക് മുന്നിട്ട് അദാആയി ഞാൻ നിസ്കരിക്കുന്നു)

*⭕ശ്രദ്ധിക്കുക:*

🔸നിയ്യത്തിന്റെ വാചകങ്ങളിൽ നിന്ന് أُصَلِّي التَّرَاوِيح (തറാവീഹ് ഞാൻ നിസ്കരിക്കുന്നു) എന്നത് മാത്രമേ നിർബന്ധമുള്ളൂ.
🔸വജ്ജഹ്തു, സൂറത്ത് തുടങ്ങിയ സുന്നത്തുകളും സുജൂദ്,റുകൂഅ പോലെയുള്ളവകളിലെ ദിക്റുകളുടെ എണ്ണവും സാധാ നിസ്കാരത്തെ പോലെ നിർവഹിക്കുക.
🔸ബുദ്ധിമുട്ടുള്ളവർക്ക് വജ്ജഹ്തുവിന്റെ സ്ഥാനത്ത്
اَلْحَمدُ لِلّٰهِ حَمْدًا طَيِّبًا مُبَارَكًا فِيهِ
എന്നുംഅത്തഹിയ്യാത്തിലെസ്വലാത്തിൽ                           اَللّٰهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آل سَيِّدِنَا مُحَمَّد എന്നും ശേഷമുള്ള ദുആയിൽ                              اَللّٰهُمَّ اِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْر............مَسِيحِ الدَّجِّال എന്നും ആക്കി ചുരുക്കാവുന്നതാണ്.
🔸ഈരണ്ട് റകഅത്തുകൾക്കിടയിൽ സ്വലാത്തോ റമളാനിൽ നാം ചൊല്ലുന്ന ദിക്റുകളോ ചൊല്ലി പിരിക്കുക.


           *🌱വിത്ർ🌱*

*⭕വിത്റിന്റെ ഈരണ്ട് റകഅത്തുകൾക്കുള്ള നിയ്യത്ത്*
🔸ഇമാം:   
أُصَلِّي سُنَّةَ الْوِتْرِ رَكْعَتَيْنِ مُتَوَجِّهًا إِلَى القِبْلَةِ إِمَامًا اَدَاءً لِلّٰهِ تَعَالى
(വിത്ർ എന്ന സുന്നത്ത് നിസ്കാരത്തിൽ നിന്ന് രണ്ട് റകഅത്ത് അള്ളാഹു തആലാക്ക് വേണ്ടി ഇമാമായി ഖിബ്‌ലക്ക് മുന്നിട്ട് അദാആയി ഞാൻ നിസ്കരിക്കുന്നു)
🔸മഅമൂം:
أُصَلِّي سُنَّةَ الْوِتْرِ رَكْعَتَيْنِ مُتَوَجِّهًا إِلَى القِبْلَةِ مَعَ الإِِمَام اَدَاءً لِلّٰهِ تَعَالى
   (വിത്ർ എന്ന സുന്നത്ത് നിസ്കാരത്തിൽ നിന്ന് രണ്ട് റകഅത്ത് അള്ളാഹു തആലാക്ക് വേണ്ടി ഖിബ്‌ലക്ക് മുന്നിട്ട് ഇമാമോട് കൂടെ അദാആയി ഞാൻ നിസ്കരിക്കുന്നു)
🔸ഒറ്റക്ക് നിസ്കരിക്കുന്നവൻ:
أُصَلِّي سُنَّةَ الْوِتْرِ رَكْعَتَيْنِ مُتَوَجِّهًا إِلَى القِبْلَةِ اَدَاءً لِلّٰهِ تَعَالى 
(വിത്ർ എന്ന സുന്നത്ത് നിസ്കാരത്തിൽ നിന്ന് രണ്ട് റകഅത്ത് അള്ളാഹു തആലാക്ക് വേണ്ടി ഖിബ്‌ലക്ക് മുന്നിട്ട് അദാആയി ഞാൻ നിസ്കരിക്കുന്നു)
*⭕ഒരു റകഅത്തിനുള്ള നിയ്യത്ത്*
أُصَلِّي سُنَّةَ الْوِتْرِ رَكْعَةً مُتَوَجِّهًا إِلَى القِبْلَةِ اَدَاءً لِلّٰهِ تَعَالى 
🔸ഇവിടെയും أُصَلِّي الْوِتْرَ
 (വിത്ർ ഞാൻ നിസ്‌കരിക്കുന്നു)എന്ന് മാത്രമേ നിർബന്ധമുള്ളൂ.
🔸വിത്റിൽ മൂന്ന് റകഅത്ത് നിസ്കരിക്കുന്നവർക്കും അതിൽ കൂടുതൽ നിസ്കരിക്കുന്നവരുടെ അവസാനത്തെ മൂന്നെണ്ണത്തിലും താഴെ പറയുന്ന സൂറത്തുകൾ സുന്നത്താണ്.
      1.സബ്ബിഹിസ്‌മ
      2.കാഫിറൂന
      3.ഇഖ്‌ലാസ് മുഅവ്വിസതൈനി
🔸സലാം വീട്ടിയ ഉടനെ سُبْحَانَ الْمَلِكِ الْقُدُّوس എന്ന് മൂന്ന് തവണയും മൂന്നാം തവണ അൽപം ശബ്ദം ഉയർത്തുകയും ചെയ്യുക.

*♦️"തറാവീഹും വിത്റും ഇശാ നിസ്കാര ശേഷമേ നിർവഹിക്കാവൂ..."*


        *🌱പ്രാർത്ഥന🌱*

തറാവീഹ്,വിത്ർ,മറ്റു നിസ്കാരങ്ങൾ എന്നിവക്ക് ശേഷമെല്ലാം നമുക്കാവശ്യമുള്ളത് അറബിയിലോ മലയാളത്തിലോ ദുആ ചെയ്യാം.
ചില ദുആകൾ ഇവിടെ ചേർക്കുന്നു.

*🔸തറാവീഹിന് ശേഷം*

اَللٌٰهُمَّ إِنَّ لَكَ فِي كُلِّ لَيْلَةٍ مِن لَيَالِي شَهْرَ رَمَضَانَ عُتَقَاءَ وَطُلَقَاءَ وَخُلَصَاءَ وَأُمَنَاءَ مِنَ النَّار, اِجْعَلْنَا مِنْ عُتَقَاىِٔكَ وَطُلَقَاىِٔكَ وَخُلَصَاىِٔكَ وَأُمَنَاىِٔكَ مِنَ النَّار (3)
 اِجْعَلْنَا يَا اِلٰهَنَا يَا اللّٰه يَا اللّٰه مِنَ السُّعَدَاءِ الْمَقْبُولِين وَلَا تَجْعَلْنَا مِنَ الْأَشْقِيَاءِ الْمَطْرُودِين.

*🔸വിത്റിന് ശേഷം*

اَللّٰهُمِّ إِنَّا نَعُوذُ بِرِضَاكَ مِن سُخْطِكَ وَبِمُعَافَاتِكَ مِن عُقُوبَتِكَ وَبِكَ مِنْكَ لَا نُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ.
اَللّٰهُمِّ أَعْتِقْ رِقَابَنَا وَرِقَابَ آبَاىِٔنَا وَأُمَّهَاتِنَا وَأَزْوَاجِنَا وَذُرِّيَّاتِنَا مِنَ الدُّيُونِ والْمَظَالِمِ وَالنَّار.
رَبَّنَا تَقَبَّلْ مِنَّا صَلَاتَنَا وَصِيَامَنَا وَقِيَامَنَا وَتَخَشُّعَنَا وَتَضَرُّعَنَا وَتَمِّمْ تَقْصِيرَنَا وَاسْتَجِبْ دُعَاعَنَا إِنَّكَ سَمِيعُ الدٌُعَاء.

*🔸അഞ്ച് വഖ്തിന് ശേഷം*

-اَللّٰهُمِّ اجْعَلْ هَذَا الشَّهْرَ الشَّرِيفَ الْعَظِيمَ شَاهِدًا لَنَا لَا شَاهِدًا عَلَيْنَا وَاجْعَلْهُ حُجَّةً لَنَا لَا حُجَّةً عَلَيْنَا اَللّٰهُمِّ أَعْتِقْ رِقَابَنَا وَرِقَابَ آبَاىِٔنَا وَأُمَّهَاتِنَا وَأَزْوَاجِنَا وَذُرِّيَّاتِنَا مِنَ الدُّيُونِ والْمَظَالِمِ وَالنَّار.
-اَللّٰهُمِّ اجْعَلْنَا مِمَّنْ رَضِيَ عَنْهُمْ شَهْرَ رَمَضَانَ وَلَا تَجْعَلْنَا مِمَّنْ خَصَمَهُمْ شَهْرَ رَمَضَانَ.
🟪🟪🟪🟪🟪🟪🟪🟪🟪


*തറാവീഹ് നിസ്കാരം:*
*===============*

 *📚 നാം നിർവഹിച്ച് വരുന്ന രീതികളിൽ ചിലത്  ലളിതമായി*

1_ തറാവീഹ് ആരംഭിക്കുന്നതിൻ്റെ മുമ്പ് ഒരാൾ
 *اَلصَّلٰاةَ جَامِعَة رَحِمَكُمُ اللٰه*
(നിങ്ങൾ നിസ്കാരത്തിന് വേണ്ടി സംഘമായി ഹാജറാകൂ).എന്ന് ഉറക്ക പറയുന്നു.

2_ശേഷം ഒരാൾ
 *صَلُوا عَلَي النًَبِيًِ الْمُصْطَفَي*
*الْمُخْتٰارِ مُحَمَّدٍ واٰلِهِ*
എന്ന് പറയുകയും എല്ലാ വരുംകൂടി താഴെ പറയുന്നരീതിയിൽ സ്വലാത്തും ദിക്റും ചൊല്ലുന്നു
 *اَللٰهُمَّ صَلِّ عَلٰي سَيِّدِنٰا مُحَمَّدٍ* *وعلي اٰلِ سَيِّدِنٰا محمدٍ وَبٰارِكْ* *وَسَلِمْ عَلَيه*
എന്ന് മൂന്ന് പ്രാവശ്യം ചൊല്ലി
 *وَصَلِ عَلٰي جَمٖيعِ الْانْبِيٰاءِ* *وَالْمُرْسَلٖينَ وَ الْحَمْدُ لِلٰه رَبِِ* *الْعٰالَمٖينْ*
എന്ന് ഒരുപ്രാവശ്യവുംചൊല്ലിപൂർത്തിയാക്കുക. പിന്നീട് റമളാനിൽ വർദ്ധിപ്പിക്കേണ്ട

 *اَشْهَدُ اَن لاّٰ اِلٰاهَ اِلاّ اللّٰه اَسْتَغْفِرُ  اللّٰهَ اَللٰهُمَّ اِ نّٖي اَسْالُكَ الْجَنَّةَ وَاَعُوذُ بِكَ مِنَ النّٰار*
എന്ന് മൂന്ന് പ്രാവശ്യവും ആദ്യത്തെ പത്തിൽ
 *اللهم ارحمني ياارحم الراحمين*
എന്നും രണ്ടാമത്തെ പത്തിൽ
 *اللهُمَّ اغْفِرْلٖي ذُنُوبٖي يا ربَّ* *العالمين*
എന്നും മൂന്നാമത്തെ പത്തിൽ
 *اللٰهُمّ اَعْتِقْنٖي مِنَ النّٰار وَاَدْخِلْنِي الْجَنَّةَ يا رب العالمين.*
 *اللهمَّ انك عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ* *عَنّٖي*
എന്നും
മുമ്മൂന്ന് പ്രാവശ്യവും ചൊല്ലുന്നു.

3_ ഉടനെ നിസ്കരിക്കാൻ തയ്യാറാകുന്നു. തറാവീഹിൻ്റെ നിയ്യത്ത് ചെയ്യുകയും നിസ്കാര ത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. (ഇമാമായി നിൽക്കുന്നവർ ഇമാമാണന്നും മ്അമൂം മ്അമൂമാണന്നും നിയ്യത്തിൽ ഉൾപ്പെടുത്തണം.)

4_തക്ബീറത്തുൽ ഇഹ്റാമിന് ശേഷം വജ്ജഹ്ത്തു(دعاء الافتتاح)ഓതുന്നു. തറാവീഹ് നിസ്കാരത്തിലെ എല്ലാ ആദ്യ റക്അത്തുകളിലും വജ്ജ്ഹ്ത്തു(دعاء الافتتاح)ഓതൽ സുന്നത്താണ് ഓതാതിരിക്കൽ കറാഹത്തുമാണ് .എന്നാൽ وجهت وجهي للذي فطر السماوات.... എന്നത് ചൊല്ലാൻ താൽപര്യം ഇല്ല ങ്കിൽ
 *سُبْحٰانَ اللٰهِ وَالْحَمْدُ لِلٰهِ وَلٰا اِلٰاهَ اِلا اللٰهُ واللٰهُ اَكْبَرْ*
എന്നത് ഒരുപ്രാവശ്യം ചൊല്ലുന്നത് വജ്ജഹ്ത്തുവിന് പകരമാകുന്നതും(دعاء الافتتاح ആയി സ്വീകരിക്കപ്പെടന്നതും) സുന്നത്ത് ലഭിക്കുന്നതും കറാഹത്തിൽനിന്ന് ഒഴിവാകുന്നതുമാണ്.

5_ഫാത്തിഹ ഓതുകയും സൂറത്തുള്ളുഹാ മുതൽ സൂറത്തുന്നാസ് വരെ(سورة الضحى മുതൽ سورة الناس വരെ .سورة العلقഉം سورة البينة യും ഒഴിച്ച്)20 സുറത്തുകൾ ഇരുപത്റക്അത്തുകളിലായി ഓതുന്നു.(ഏത് സൂറത്തുകളും ഓതാം. അലംതറ അഥവാ سورة الفيل മുതൽ സൂറത്തുന്നാസ് വരെ ആദ്യത്തെപത്ത് റക്അത്തുകളിൽ ഓതുകയും രണ്ടാമത്തെ പത്തിൽ വീണ്ടും അതേസൂറത്തുകൾ തന്നെ ആവർത്തിക്കുകയും ചെയ്യാം. ആയത്തുകളും ഓതാം.

6_തറാവീഹ് നിസ്കാരത്തിൽ അത്തഹിയ്യാത്ത് ചൊല്ലുമ്പോഴെല്ലാം  ഏത് നിസ്കാരങ്ങളിലും സലാംവീട്ടാൻ പോകുന്ന അവസാന റക്അത്തിൽ എപ്രകാരമാണോ ഇരിക്കേണ്ടത് അപ്രകാരം ഇരിക്കലാണ് സുന്നത്ത് (تَوَرُكْ ൻറെ ഇരുത്തമാണ് സുന്നത്ത്.)

7_അത്തഹിയ്യാത്തിന് ശേഷം اللهم صل علي سيدنا محمد وعلي ال سيدنا محمد എന്ന് ചൊല്ലി സലാം വീട്ടുന്നവർ  اللم اني اعوذبك من عذاب القبر ومن عذاب النار ومن فتنة المحيا والمماتي ومن فتنة المسيح الدجال എന്ന ദുആയും ചൊല്ലിയതിന് ശേഷം സലാം വീട്ടൽ പ്രധാനസുന്നത്താണ്. ഈദുആ ചൊല്ലാതിരുന്നാൽ കറാഹത്ത് സംഭവിക്കാം.

8_ ഈരണ്ട്(രണ്ട് വീതം) റക്അത്തുകൾ കഴിയുമ്പോൾ ഒരാൾ
 *صَلُوا وَسَلِّمُوا عَلَي النَّبِي*
എന്ന് പറയുകയും മറ്റുള്ളവർ
 *صَلِّ عَلَي مُحَمَّدٍ اَللٰهُمَّ صَلِّ وَسَلِّمْ* *عَلَيهِ*
എന്നും പറയുന്നു.
(ياٰمُقَلِّبَ القُلوبِ والَابْصارِ ويا خالقَ اللَّيلِ والنهارِ نَسألكَ اَنْ تُحْيِيَ قُلوبنَا بِمعرفتكِ يا اَرحمَ الراحمين ياارحم الراحمين يا ارحم الراحمين وصلي الله علي خير خلقه سيدنا محمد واله وصحبه اجمعين
എന്നും ചൊല്ലാറുണ്ട്).

9_ഓരോ നാല് റക്അത്തുകൾ കഴിയുമ്പോൾ
 *صَلُوا عَلَى النَّبِيِّ الْمُصْطَفَى الْمُخْتٰارِ مُحَمَّدٍ واٰلِهِ*
എന്ന് ഒരാൾ പറയുകയും മറ്റുള്ളവർ
 *اَللٰهُمَّ صَلِ عَلٰى سَيِّدِنٰا مُحَمَّدٍ* *وَعَلٰى اٰلِ سَيِّدِنٰا مُحَمَّدٍ وَبٰارِكْ وَسَلِمْ عَلَيهِ*
എന്ന് മൂന്ന് പ്രാവശ്യവും
 *وَصَلَّى اللٰهُ عَلَى جَمِيعِ الْانْبِياءِ* *وَالْمُرٔسَلٖينَ وَالْحَمْدُ لِلٰهِ* *رَبِ الْعٰالَمٖينْ*
എന്ന് ഒരു പ്രാവശ്യവും
اشهد ان لا اله الا الله استغفرالله اللهم اني اسالك الجنه واعوذ بك من النار
മൂന്ന് പ്രാവശ്യവും ആദ്യ ത്തെ പത്തിൽ اللهم ارحمني يا ارحم الراحمين എന്നും രണ്ടാമത്തെ പത്തിൽ  اللهم اغفلي ذنوبي يا رب العالمين എന്നും മൂന്നാമത്ത പത്തിൽ اللهم اعتقني من النار وادخلني الجنة يارب العالمين ..اللهم انك عفو تحب العفو فاعف عني എന്ന മുമ്മൂന്ന് പ്രാവശ്യവും ചൊല്ലുന്നു.

10_ഇരുപത്റക്അത്ത് തറാവീഹ് കഴിഞ്ഞാൽ ഇമാം നോമ്പിൻ്റെ നിയ്യത്ത് ചൊല്ലിക്കൊടുക്കുകയും മറ്റുള്ളവർ മനസ്സിൽകരുതി ഏറ്റു ചൊല്ലുകയും ചെയ്യുന്നു.
 *نَوَيتُ صَومَ غَدٍ عَنْ اَدٰءِ فَرْضِ رَمَضٰانِ هذه السّنَةِ للٰهِ تعاٰلى*
ഈകൊല്ലത്തെ റമളാൻ മാസത്തിലെ ഫർളായ നാളത്തെ നോമ്പിനെ അദാആയി അല്ലാഹു      തആലാക്ക് വേണ്ടി നോറ്റ് വീട്ടുവാൻ ഞാൻകരുതി.

11_ ശേഷം  الفاتحة
എന്ന് വിളിച്ച് എല്ലാവരും ഫാതിഹയും ഇഖ് ലാസും മുഅവ്വിദതൈനിയും ഓതുന്നു.ശേഷം ദുആ ചെയ്യുന്നു.(തറാവീഹിൻ്റെയും വിത്റിൻ്റെയും ശേഷമുള്ള ദുആകൾ പേപ്പറിൽ അച്ചടിച്ചത് ഇതിൻ്റെ അവസാനം പോസ്റ്റ് ചെയ്യുന്നുണ്ട്. ഹംദ്, സ്വലാത്ത്, നിങ്ങൾക്ക് അറിയുന്ന മറ്റു ദുആകളും അതിൽ ഉൾപ്പെടുത്തി ദുആ ചെയ്യുക)

12_ദുആകഴിഞ്ഞാൽ
 *اَوْتِرُوا رَحِمَكُمُ اللٰه*
നിങ്ങൾ വിത്റ് നിസ്കരിക്കൂ നിങ്ങൾക്ക്  അല്ലാഹു കരുണ ചെയ്യട്ടെ.. എന്ന് ഒരാൾ പറയുകയും പറയുകയും ഓരോനാല് റക്അത്തുകൾ കഴിയുമ്പോ ചൊല്ലിയിരുന്ന സ്വലാത്തും ദിക്റുകളും എല്ലാവരും ചൊല്ലുകയും ചെയ്യുന്നു.

13_ പിന്നീട് വിത്ർ നിസ്കരിക്കുന്നു. സലാം വീട്ടി കഴിഞ്ഞാൽ മൂന്ന് പ്രാവശ്യം
 *سُبْحٰانَ الْمَلِكِ الْقُدُوسْ*
ചൊല്ലുന്നു .ചിലവിർദുകൾക്ക് ശേഷം
جَدِّدُوا اِمٰانَكُمْ وَنَوِّرُوا قُلُوبَكُمْ وَزَيِّنُوا اَلْسِنَتَكُمْ بِقَولِ
എന്ന് പറഞ്ഞ് എല്ലാവരും 10 പ്രാവശ്യം لاالاه الاالله ചൊല്ലുന്നു .

14_ പിന്നീട് ദുആ ചെയ്യുകയും അവസാനം
اشهد ان لا الاه الا الله استغفر الله اللهم اني اسالك الجنة واعوذبك من النار
എന്നതും റമളാനിലെ ഓരോ പത്തിലും പ്രത്യേക മായിചൊല്ലേണ്ട ദിക്റുകളും മുമ്മൂന്ന് പ്രാവശ്യം ചൊല്ലുന്നു.

      

Friday, 24 April 2020

റമളാൻ ആപ് -SSF

ഈ ആപ്ളിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
http://www.ssfkerala.org/myfamily/

കാന്തപുരവും ഗുജറാത്ത് കലാപവും

#ഗുജറാത്ത്_കലാപവും_കാന്തപുരവും...!
ചില വരികൾ കാണാതായതല്ല- കള്ളി പൊളിയുമെന്നതിനാൽ മറച്ചതാണ്. ആരും തെറ്റിദ്ധരിക്കരുത്... !... ഗുജറാത്ത് കലാപത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ചെരിഞ്ഞ പത്രത്തിന്റെ  ഹെഡിംഗ് ... അവസാനമായപ്പോൾ വെള്ളത്തിലാണിയടിച്ച മട്ടായി... നോ രക്ഷ...പിന്നെയുള്ള രക്ഷ ,മുക്കൽ മാത്രം... ഏതോ പത്രമത്  ഉടലോടെ മുക്കി... കുഞ്ഞാടുകളത് ഒന്നൂടെ ഉസാറാക്കി... ബട്ട് ,സത്യം വളച്ച് കെട്ടിയ വരികൾക്കിടയിലും വളരെ വ്യക്തം... എന്താല്ലേ ...!


നോമ്പ് തുറക്കാൻ ധൃതി കാണിക്കണോ ?

*നോമ്പ് തുറ ധൃതികാണിക്കണമോ മുജാഹിദുകൾ പ്രചരിപ്പിക്കുന്നതിന്റെ യാഥാർത്ത്യമെന്ത് ?*

നോമ്പ് തുറക്കാൻ ധൃതി കാണിക്കണമെന്നും പിന്തിപ്പിക്കുക എന്നത് ജൂതന്മാരുടെ ഏർപ്പാടാണെന്നുമാണത്രേ !!!!?

എന്നാൽ ഇവിടെ സുന്നികൾ നോമ്പ് തുറക്കാൻ ധൃതി കാണിക്കുന്നില്ല എന്നത് പച്ച നുണയാണ്! സുന്നികൾക്ക് അതേ ഉള്ളൂ! സുന്നിപ്പള്ളിയിൽ ഒന്ന് വന്ന് നോക്കുക, എന്താ ഒരു ധൃതിയാണ് നോമ്പ് തുറക്ക് !!!!!  പക്ഷെ  നോമ്പ് മുറിക്കാൻ ധൃതി കൂട്ടണമെന്നാൽ സൂര്യാസ്തമയം ഉറപ്പാക്കുന്നതിന്ന് മുമ്പ് നോമ്പ് തുറക്കണമെന്നല്ല!!! .നബി (സ്വ) യും സ്വഹാബത്തും സൂര്യൻ ശരിക്കും അസ്തമിച്ചു എന്നുറപ്പായിട്ടാണ് നോമ്പ് മുറിച്ചിരുന്നത് .അന്ന് സൺ ടൈമോ വാച്ചോ ഗൂഗിളൊ നോക്കിയിട്ടല്ലല്ലോ !!! സൂര്യന്റെ ചലനം കൃത്യമായി ബോധ്യപ്പെടുത്തി.  അത് പോലെ സുന്നിപ്പള്ളികളിൽ രണ്ട് മിനുട്ട്സ് അധികമായി വെച്ച് കൊണ്ട് ബാങ്ക് വിളിക്കുമ്പോൾ സൂര്യാസ്തമയത്തിന്നെടുക്കുന്ന മൂന്നോ നാലോ മിനുട്ടിനുള്ളിലാണ് ഈ സൂക്ഷ്മതയുടെ ടൈം ഉൾക്കൊള്ളിച്ചിട്ടുള്ളത് അത് കൊണ്ട് തന്നെ സൂര്യൻ അസ്തമിച്ചു എന്നുറപ്പായെന്ന് ആർക്കും ഒരു സംശയത്തിന്നും ഉളവാകുന്നില്ല !!!!

*ഹബീബ് (സ്വ) യുടെ അദ്ധ്യാപനം നോക്കാം*

അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ (ﷺ) പറഞ്ഞു: അല്ലാഹു അരുള്‍ ചെയ്തിട്ടുണ്ട്. എന്‍റെ ദാസന്മാരില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവര്‍ അസ്തമനത്തിനുശേഷം ധൃതിയില്‍ നോമ്പ് മുറിക്കുന്നവരാണ്. (തുർമുദി)

അപ്പോൾ സൂര്യാസ്തമനം ഉറപ്പായതിന്ന് ശേഷമാണ് ധൃതിയിൽ നോമ്പ് മുറിക്കേണ്ടതെന്ന് മുകളിലെ ഹദീസിൽ നിന്നും വ്യക്തമാണ്

*ഇനി ഇമാമീങ്ങൾ എന്ത് പഠിപ്പിക്കുന്നു എന്ന് നോക്കാം*

 قال النووي رحمه الله كما في شرح مسلم (4/225)

قوله صلي الله عليه و سلم " لا يزال الناس بخير ما عجلوا الفطر " فيه الحث علي تعجيله بعد تحقق غروب الشمس ، و معناه لا يزال أمر الأمة منتظماً و هم بخير ما داموا محافظين على هذه السنة و إذا أخروه كان ذلك علامة على فساد يقعون فيه .
 قال النووي في المجموع

اتفق أصحابنا و غيرهم من العلماء على أن السحور سنة و إن تأخيره أفضل ، و على أن تعجيل الفطر سنة بعد تحقق غروب الشمس و دليل ذلك كله الأحاديث الصحيحة و لأن فيها إعانة على الصوم ،............... و لأن محل الصوم هو النهار فلا معنى لتأخير الفطر .

*മഹാനായ ഇമാം നവവി (റ) ഷറഹ് മുസ്ലിമിലും , മജ് മൂഇലും  നോമ്പ് തുറ ധൃതിയിലാവണം എന്ന ഹദീസിനെ വിശദീകരിച്ച് കൊണ്ട് പഠിപ്പിക്കുന്ന ഇബാറത്താണ് മുകളിൽ കൊടുത്തിട്ടുള്ളത്  ഷറഹ്  അതായത് "തഹ്ജീലിൽ ഫിത്വ് ർ"   """നോമ്പ് തുറ ധൃതി കാണിക്കൽ സുന്നത്താണെന്നത് "ബഅ്ദ തഹഖുഖി  ഗുറൂബി ഷംസി" (സൂര്യൻ അസ്തമിച്ചു എന്ന് ഉറപ്പായതിന്റെ ശേഷമാണ്)""" എന്നത് പണ്ടിതന്മാർക്കിടയിൽ ഏകോപനമുള്ള കാര്യമാകുന്നു*

അപ്പോൾ സൂര്യൻ അസ്തമിച്ചു എന്ന് ഉറപ്പായതിന്റെ ശേഷമാണ് നോമ്പ് തുറക്ക് ധൃതി കാണിക്കേണ്ടതെന്ന് വളരെ കൃത്യമായി ഹദീസിന്റെ വ്യാഖ്യാനത്തിൽ നിന്നും മനസ്സിലായി . ഈ ഉറപ്പിന്ന് വേണ്ടി സൂക്ഷ്മതയുടെ രണ്ട് മിനുട്ട് അധികമായി ചേർക്കലാണ് സമയത്തിന്റെ ഉറപ്പിന്ന് ഉത്തമമെന്ന് ആർക്കും മനസ്സിലാകും.

*ആരോപണം - (02)*

 ജൂതന്മാർ നോമ്പ് മുറിക്കാൻ  വൈകിച്ചു എന്ന ഹദീസ് എടുത്ത് സുന്നികളെ മേൽ ചാർത്താൻ നോക്കിയ വഹാബികൾ കഥയറിയാതെ ആടിയതാണ് പക്ഷെ ഈ ആട്ടം പ്രമാണമനുസരിച്ച് അമൽ ചെയ്യുന്ന സുന്നികളുടെ മുന്നിൽ വിലപോവില്ലെന്ന് മാത്രം.

ജൂതന്മാർ നോമ്പ് തുറക്കാൻ പിന്തിച്ചു എന്ന ഹദീസ് കൊടുത്ത് പോസ്റ്ററൊട്ടിച്ച വഹാബികൾ ജൂതനസ്വാറാക്കളുടെ പിന്തിച്ച രൂപമെങ്ങനെയായിരുന്നു എന്ന് കൊടുത്തിട്ടില്ല ഒന്നുകിൽ പോസ്റ്റിൽ എഴുതിയ വ്യക്തിക്ക് അറിയില്ല അല്ലെങ്കിൽ അറിഞ്ഞിട്ടും മനപ്പൂർവ്വം മറച്ച് വെച്ചു എന്നതായിരിക്കാം ഏതായാലും യാഥാർത്ത്യം നോക്കാം

*ജൂത നസ്വാറാക്കൾ നോമ്പ് പിന്തിച്ച രൂപം എങ്ങനെയായിരുന്നു എന്ന് മഹാനായ ഇമാം മുനാവി (റ) വിശദീകരിക്കുന്നു*

قال المناوي في الفيس القدير 583/6

" لا يزال الناس بخير ما عجلوا الفطر " أي ما داموا على هذه السنة لأن تعجيله بعد تيقن الغروب من سنن المرسلين فمن حافظ عليه تخلق بأخلاقهم

 ("""""و لأن فيه مخالفة أهل الكتاب في تأخيرهم إلى اشتباك النجوم      ""
*ജൂതനസ്വാറാക്കൾ  നക്ഷത്രങ്ങൾ ആകാശത്ത് കൂടിക്കലർന്നതായിട്ട് ദൃശ്യമാകുന്നത്  വരെ ( ഇങ്ങനെ കൂടിക്കലർന്ന് ദൃശ്യമാകണമെങ്കിൽ ഇരുട്ടാകണം)  നോമ്പിനെ പിന്തിച്ചിരുന്നു""""""""""")*
وفي ملتنا شعار أهل البدع فمن خالفهم و اتبع السنة لم يزل بخير فإن أخَر غير معتقد وجوب التأخير و لا ندبه فلا خير فيه

*اشتباك النجوم*
     <ഇശ്തിബാക്കിന്നുജൂം എന്നാണ്"" ഇശ്തിബാക്കിന്നുജൂം""" എന്നാൽ ആകാശത്ത് നക്ഷത്രങ്ങൾ കൂടിക്കലർന്നത് ദൃശ്യമാകുന്നത് വരെ (ഇങ്ങനെയുള്ള ദൃശ്യം തെളിഞ്ഞ് കാണണമെങ്കിൽ ഇരുട്ടാകണം) ഈ സമയം വരെ നോമ്പിനെ അവർ പിന്തിച്ചിരുന്നു എന്നതാണ്   ഈ ഇരുട്ടിലാണോ സുന്നികളുടെ നോമ്പ് തുറ ഒരിക്കലുമല്ല !!!  അപ്പോൾ ജൂത നസ്വാറാക്കൾ ചെയ്തിരുന്ന ഇത്രത്തോളം പിന്തിച്ചിട്ടുള്ള നോമ്പ് തുറ   പാടില്ലാ എന്നതാണ് അല്ലാതെ പ്രവാചകർ (സ്വ) സൂര്യാസ്തമയം ഉറപ്പാക്കുന്നതിന്ന് വേണ്ടി  ഒന്നോ രണ്ടൊ മിനുട്ട് സൂക്ഷമതക്ക് വെക്കുന്നതിനെയല്ല എതിർത്തിട്ടുള്ളത്. വഹാബികൾ ഹദീസിന്റെ ആശയം മാറ്റിമറിച്ചതാണ് !!!! നഊദുബില്ലാഹ് !!!!

നമസ്ക്കാര ബാങ്ക് സമയങ്ങൾ ഗോള ശാസ്ത്ര വിഷയത്തിൽ ഗഹനമുള്ള  നമ്മുടെ ആലിമീങ്ങൾ പ്രാമാണത്തിന്റെ വെളിച്ചത്തിൽ തയ്യാറാക്കിയത്  നോക്കാതെ പഠിക്കാതെ ഗൂഗിളും നോക്കി സമയവിവരം തെറ്റായി നൽകി നമ്മുടെ ഇബാദത്തുകൾ നശിപ്പിക്കാൻ  സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്ന  ബിദ ഇകളുടെ നുണപോസ്റ്റുകളിപകപ്പെട്ട് ആരും തെറ്റിദ്ധരിച്ച് പോകരുതേ !!!!!!  എന്ന അഭ്യർത്ഥനയോടെ

*✍🏻ദുആ വസ്വിയ്യത്തോടെ സിദ്ധീഖുൽ മിസ്ബാഹ് - 8891 786 787*_____________👍🏻
കൂടുതൽ വായനക്കായി sunniknowlege ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക_________

Sunday, 12 April 2020

കാന്തപുരത്തിന്റെ കേരള യാത്ര

*ചരിത്രമുണർത്തിയ കേരള യാത്ര...❗*

👇👇👇👁️👁️👁️

*കേരള യാത്രയുടെ കാന്തപുരം എക്സ്പ്രസ് ട്രെയിൻ ❗*
👇👇👇👁️👁️👁️

*കേരള യാത്ര ചാനൽ മീഡിയയുടെ ക്യാമറയിലൂടെ...❗*
👇👇👇👁️👁️👁️


✍️ തിരുവനന്തപുരത്ത് അനന്തപുരിയിൽ ഇന്നുവരെ കാണാത്തൊരു  സമാപന സമ്മേളനം ... പ്രത്യേകം ചാർട്ട് ചെയ്ത  ഒരു ട്രെയിൻ  തന്നെ നിറഞ്ഞോടി... ഇന്ത്യൻ റെയിൽവെയുടെ ചരിത്രം തിരുത്തിക്കുറിച്ച്... കേരളക്കരയിൽ  വിപ്ലവം രചിച്ച ശൈഖുന  കാന്തപുരത്തിന്റെ കേരളയാത്ര ഇന്നത്തേക്ക് (ഏപ്രിൽ 12 ) 9 വർഷം പിന്നിടുന്നു...രാജ്യത്തിന്റെ അധികാരത്തിന്റെ  ചെങ്കോലേന്തിയ , കോടികളുടെ ആസ്തികൾക്ക് മുകളിൽ അടയിരുന്നതിന്റെ തഴമ്പുകൾ താവഴിയായിക്കിട്ടിയ രാഷ്ട്രീയത്തമ്പുരാക്കൻമാർ പോലും അക്ഷരാർത്ഥത്തിൽ അമ്പരന്ന് നിന്നു-കേവലമൊരു മുസ്ല്യാരുടെ നേതൃ പാoവവും കണ്ണഞ്ചിപ്പിക്കുന്ന സംഘടനാ ' മികവും കണ്ട്..!...
                  ടിപ്പുവിന്റെ ഓർമകളുറങ്ങുന്ന  കാസർകോടിന്റെ ചരിത്ര ഭൂമിയിൽ  നിന്നാരംഭിച്ച്,ചുടുനിണം മണക്കുന്ന കണ്ണൂരിന്റെ പടപ്പറമ്പിലൂടെ ,തണുത്തു വിറങ്ങലിച്ച വയനാടിന്റെ കുന്നിൻ ചെരുവുകളിലൂടെ ,ചരിത്രമുറങ്ങുന്ന ഏറനാടിന്റെ വിരിമാറിലൂടെ, വള്ളുവനാടിന്റെ ഹൃദയാന്തരങ്ങളിലൂടെ ...  സാംസ്കാരിക കൈരളിയുടെ അച്ചുതണ്ടായ  തിരുവനന്തപുരത്തിന്റെ അനന്തപുരിയിൽ പരിസമാപ്തി കുറിച്ച ചരിത്ര സാക്ഷാത്കാരം... പരസ്പരം കൊല വിളിക്കുന്ന രാഷ്ട്രീയ നേതാക്കളെപ്പോലും ഒരേ സ്റ്റേജിൽ പിടിച്ചിരുത്തി... ഓരോ ജില്ലകൾ പിന്നിടുമ്പോളും അവിടങ്ങളിലെ നാനാ നേതൃത്വങ്ങളും സ്വീകരിക്കാനോടി എത്തിയ അസുലഭ നിമിഷങ്ങൾ...  അവസാനം ,അനന്തപുരിയുടെ തിരുമുറ്റത്ത് അറബിക്കടലിനെ സാക്ഷിയാക്കി ജനലക്ഷങ്ങൾ സംഗമിച്ചത്... അസൂയ തോന്നുന്നെന്ന് രാഷ്ടീയ നേതാക്കൾ അറിയാതെ പറഞ്ഞു പോയ നിമിഷങ്ങൾ... അതാണ് കാന്തപുരം... ആർക്കും എത്തിപ്പിടിക്കാനാകാത്ത അതുല്യ വ്യക്തിത്വം... കേരളം ഇന്നുവരെ കാണാത്ത റിയൽ മാജിക്... പകരക്കാരനില്ലാത്ത അമരക്കാരൻ... ആഫിയത്തുള്ള  ദീർഘായുസ് നേരുന്നു...

*ഖുദ്സി*
12-04-2021









Thursday, 9 April 2020

കൊറോണയും ഹദീസും !


കൊറോണയെ തിരുനബി പ്രവചിച്ചതായ തരത്തിൽ പല ക്യാപ്ഷനുകളും കൂടെ ഒരു കിതാബിന്റെ പേജും സോഷ്യൽ മീഡിയയാകെ പ്രചരിക്കുന്നുണ്ട്,വസ്തുത വിവരിക്കാമോ 

ആദ്യമേ പറയട്ടേ മുത്ത്നബിയുടെ ഒട്ടനേകം പ്രവചനങ്ങൾ മുഅ്ജിസത്ത് മുഖേനെ പുലർന്നതായി പണ്ഡിതർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് 
പലതും നാം കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുന്നു ഇനിയും പുലരാനിരിക്കുന്നു.. 
അതേസമയം കൊറോണയെ പേരെടുത്ത് പരാമർശിച്ചുള്ള ഹദീസ് ഒരു കിതാബിലും ഇല്ലേയില്ല 
മുമ്പ് കണ്ടിട്ടില്ലാത്ത പലവിധ പുതുരോഗങ്ങളുടെ വരവ് അന്ത്യനാടിന്റെ അടയാളങ്ങളായി തിരുനബി എണ്ണിയിട്ടുണ്ട് 
(അത് ഒരു പുലർന്ന പ്രവചനം തന്നെയാണ്.അതിൽ കൊറോണ മാത്രമല്ല പലവേളകളിൽ പലപേരുകളിൽ വന്ന എല്ലാ പകർച്ചവ്യാധികളും പെടും) 
അത്തരം അടയാളങ്ങളെ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ്  
അഞ്ഞൂറോളം പേജുകളുള്ള كتاب الأسس والمنطلقات 
എന്ന പേരിൽ പ്രസിദ്ധമായ 


كتاب الأسس والمنطلقات في تحليل وتفصيل غوامض فقه التحولات ومايرتبط به من سنن المواقف والدلالات المستنبطة من علامات الساعة وأحاديثها البينات
എന്ന ഗ്രന്ഥം 
ആ ഗ്രന്ഥമെഴുതിയത് ഇന്നും ജീവിച്ചിരിക്കുന്ന യമനിലെ തലയെടുപ്പുള്ള പണ്ഡിതരിലൊരാളായ    الحبيب ابوبكر بن علي المشهور العدني തങ്ങളാണ് 
ലോകപ്രശസ്തരായ ദാഈ ആണദ്ധേഹം അൻപതോളം കനപ്പെട്ട ഗ്രന്ഥങ്ങളുടെ കർത്താവ് 
(മർകസിലും മഅ്ദിനിലുമടക്കം അദ്ധേഹം വിസിറ്റ് ചെയ്തിട്ടുണ്ട്) 
പ്രസ്തുത കിതാബിലെ ഒരു പേജാണ് ആ പ്രചരിപ്പിക്കപ്പെടുന്നത് 
അത്(കൊറോണ) 
ഹദീസായല്ല മറിച്ച് മുമ്പ് പരാമർശിച്ച ഹദീസിന്റെ വിശദീകരണത്തിലാണ് മഹാൻ കൊണ്ടുവരുന്നത് അതോടൊപ്പം മുമ്പ് കണ്ടിട്ടില്ലാത്ത വിധം ലോകത്ത് പടർന്ന പലരോഗങ്ങളേയും മഹാൻ പരിചയപ്പെടുത്തുന്നുണ്ട് 
2010 ലാണ് പ്രസ്തുത കിതാബിന്റെ പ്രഥമ എഡിഷൻ അതിൽ കൊറോണയെ പ്രതിപാദിക്കുന്നില്ല 
2014 എഡിഷന്റെ താളുകളിലാണ് നമുക്കത് കാണാനാവുക 
കൊറോണ വൈറസുകൾ പലഇനങ്ങളുണ്ട് 
1937 ൽ തന്നെ പക്ഷികളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് 
മറ്റു പലജീവികളിലും പിന്നീട് വൈറസ് കാണപ്പെട്ടു 
2003 ലാണ് മനുഷ്യരെ ബാധിച്ചതായി കണ്ടെത്തുന്നത് 
ഇപ്പോഴത്തെ പോലെ വലിയതോതിലുള്ള മരണങ്ങളില്ലെങ്കിലും അന്നും പലകോണുകളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് 
ചുരുക്കിപ്പറഞ്ഞാൽ കൊറോണ എന്ന പേര് ഹദീസിലില്ല,ഈ രോഗം വരുന്നതിന് മുമ്പേ രചിക്കപ്പെട്ട ഒരു കിതാബുകളിലുമില്ല 
മറിച്ച് ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം ഇറക്കിയ കൃതിയിൽ ഇന്നും ജീവിച്ചിരിക്കുന്ന വലിയൊരു പണ്ഡിതൻ അതിനെ പരാമർശിച്ചെന്ന് മാത്രം 
(കൊറോണ ഭാവിയിൽ വരും എന്നല്ല അത് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു എന്നാണ് ആ ഗ്രന്ഥത്തിലുള്ളതെന്നത് കൂടി ചേർത്ത് വായിക്കുക) 

����ഇബാറത്ത് ���� 
"لم تَظْهَرْ الْفَاحِشَةُ في قَوْمٍ قَطُّ حَتَّى يُعْلِنُوا بِهَا إِلَّا فَشَا فِيهِمُ الطَّاعُونُ وَالْأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلَافِهِمُ الَّذِينَ مَضَوْا". روَاهُ ابْنُ مَاجَهْ
�������������

മറിയ ഹാറൂൻ വിമർശകർക്ക് പിഴച്ചതെവിടെ ?


#മറിയ_ഹാറൂൻ
#വിമർശകർക്കു_പിഴച്ചത്
▪️രിസാല 1381

ചോദ്യം: മറിയക്കും യോഹന്നാന്റെ മാതാവിനും അനേകം തലമുറകൾക്ക് മുൻപ് ജീവിച്ച മനുഷ്യനാണ് അഹറോൺ അഥവാ ഹാറൂൺ. ഒരിക്കലും സഹോദരൻ എന്ന സ്ഥാനത്ത് ആലങ്കാരികമായി പോലും പറയാനാകില്ല. ഒരുപക്ഷേ, പിതാവ് എന്ന് സംബോധന ചെയ്യാം. ഇവിടെ കൃത്യമായി ഖുർആനിൽ തെറ്റു വന്നിട്ടുണ്ട്. ഹാരൂണിന് സ്വന്തമായി മറിയ എന്ന സഹോദരി ഉണ്ട്. ആ മറിയയും യേശുവിന്റെ അമ്മയായ മറിയയും ഒന്നാണെന്നു ഖുർആൻ എഴുതിയ വ്യക്തിക്ക് ആശയകുഴപ്പം ഉണ്ടായിട്ടുണ്ട്. ഇതൊരു ഭീമമായ ചരിത്രാബദ്ധമാണ്.

പ്രതികരണം:
വിശുദ്ധ ഖുർആനിന്റെ അമാനുഷികത നിഷേധിക്കുന്നതിനു അതിൽ ചരിത്രവങ്കത്തങ്ങൾ ഉണ്ടെന്നു വരുത്താൻ ക്രൈസ്തവ മിഷിണറി എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഉദ്ധരിക്കുന്ന ഒരു ചോദ്യമാണിത്. തീർത്തും അടിസ്ഥാന രഹിതമായ ഒരു ആരോപണം മാത്രമാണിത്.

വിശുദ്ധ ഖുർആനിലെ പത്തൊമ്പതാം അധ്യായം ഇരുപത്തെട്ടാം വചനമാണ് ചർച്ച: "ഓ ഹാറൂനിന്റെ സോദരീ, നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍ന്നടപ്പുകാരിയും ആയിരുന്നില്ല". 

ഇവിടെ മർയം ബീവിയെ ഹാറൂനിന്റെ സഹോദരിയായി പരിചയപ്പെടുത്തിയിരിക്കുന്നു. പ്രസ്തുത ഹാറൂൻ ആരാണെന്നതിനെ പ്രതി ഖുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ വിവിധ അഭിപ്രായങ്ങളുണ്ട്. മൂസാനബിയുടെ സഹോദരനായ ഹാറൂൻ ആണെന്ന അഭിപ്രായവും അതിലുണ്ട്. വിമർശകർ ഉന്നം വെക്കുന്നത് അതായതിനാൽ അതിനെ കുറിച്ചു മാത്രം പറയാം.

യേശുവിന്റെ അമ്മയായ മറിയയും അവരുടെ എത്രയോ തലമുറകൾക്കു മുമ്പു ജീവിച്ച മോശെയുടെ സഹോദരനായ അഹരോനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണത്തിൽ നിന്ന് ആരംഭിക്കാം.

 #ആരാണ്_അഹറോൺ?
മോശെ കഴിഞ്ഞാല്‍ ന്യായപ്രമാണത്തിലെ നിറസാന്നിധ്യമാണ് അഹറോണ്‍. അദ്ദേഹത്തെയും മക്കളെയുമാണ് യിസ്രയേല്യരുടെ പുരോഹിതൻമാരായി തെരഞ്ഞെടുക്കപ്പെട്ടത്. മോശെയോട് യഹോവ പറയുന്നു: 
"അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്ക് പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് നിന്റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നെ" (പുറപ്പാട് 28/1). മുഖ്യപുരോഹിതൻമാരായി കരുതപ്പെട്ടു പോന്നിരുന്നത് അഹരോനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും വംശപരമ്പരയേയുമാണ് (ലേവ്യ 1:7,സങ്കീ 115:10). അമ്രാമിന്റെ പുത്രന്മാർ: അഹരോൻ, മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിക്കുവാനും യഹോവയുടെ സന്നിധിയിൽ ധൂപംകാട്ടുവാനും അവന് ശുശ്രൂഷചെയ്യുവാനും എപ്പോഴും അവന്റെ നാമത്തിൽ അനുഗ്രഹിക്കുവാനും സദാകാലത്തേക്കും വേർതിരിക്കപ്പെട്ടിരുന്നു (1 ദിന. 23/13).

ഈ പുരോഹിത കുടുംബത്തിൽ പെട്ട ഒരു പുരോഹിതനായിരുന്നു സ്‌നാപക യോഹന്നാന്റെ പിതാവായ സെഖര്യാവ് (ലൂക്കാ1:5-9).  അഥവാ, സെഖര്യാവ് അഹരോന്യനും ലേവ്യനും ആണ്.

സെഖര്യാവിന്റെ ഭാര്യയെ പറ്റി ലൂക്കോസ് പറയുന്നതിങ്ങനെ: ”അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുവൾ ആയിരുന്നു; അവൾക്ക് എലിസബെത്ത് എന്നു പേർ. ” (ലൂക്കാ1:5). മോശെയുടെ സഹോദരനായിരുന്ന അഹരോണിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞും എലിസബെത്ത് അഹരോണിന്റെ പുത്രി എന്നു വിളിക്കപ്പെട്ടു! സംശയിക്കേണ്ട, അവരും അഹരോന്റെ ഗൃഹത്തിൽ പെട്ടതാണു കാരണം.

 #വിമർശനത്തിന്റെ_പൂർണരൂപം
യേശുവിന്റെ മാതാവായ മറിയയെ അഹരോന്റെ സഹോദരി എന്നു വിശേഷിപ്പിച്ചിരിക്കുന്നത് എന്നു നോക്കുന്നതിനു മുമ്പ് വിശുദ്ധ ഖുർആനിനും ആദരവായ നബിതിരുമേനിക്കും തെറ്റു പറ്റിയിട്ടുണ്ട് എന്ന് ക്രൈസ്തവ മിഷിനറി പ്രചരിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കണം. ആദ്യം മറിയയും അഹരോനും തമ്മിലുള്ള നൂറ്റാണ്ടുകളുടെ ഗ്യാപ് ആയിരുന്നു പ്രശ്നം. ലൂക്കോസ് എലിസബെത്തിനെ അഹരോന്റെ പുത്രി എന്നു പറഞ്ഞിരിക്കുന്നുവല്ലോ എന്നു ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ വീണ്ടും ഗവേഷണങ്ങൾ നടന്നു. പുത്രി എന്നു പറയാം, സഹോദരി എന്നു പറഞ്ഞാലാണ് വങ്കത്തം എന്നായി തീർപ്പ്.

അതെങ്ങനെ? കടുത്ത ഇസ്‌ലാം വിമർശകനായ ഒരു ലേഖകനെ ഉദ്ധരിക്കാം: "ബൈബിളില്‍ പലയിടത്തും വംശാവലിയെ സൂചിപ്പിക്കാന്‍ ദാവീദിന്റെ "പുത്രന്‍"/"പുത്രി" അബ്രാഹത്തിന്റെ "പുത്രന്‍"/"പുത്രി" എന്നിങ്ങനെ കാണാം. യോക്കൊബിന്റെ "സഹോദരന്‍ " എന്നോ മോശയുടെ "സഹോദരി" എന്നോക്കെ അടുത്ത ബന്ധുക്കളെ മാത്രം സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്, പ്രത്യേകിച്ചും സ്വന്തം സഹോദരനെ അല്ലെങ്കില്‍ സ്വന്തം സഹോദരിയെ. ഒരിക്കലും മോശയുടെ സഹോദരി എന്നോ അഹരോന്റെ സഹോദരി എന്നോ തലമുറകള്‍ കഴിഞ്ഞുള്ള ആളുകളെ വിശേഷിപ്പിക്കാന്‍ ബൈബിള്‍ ലേഖകര്‍ ഉപയോഗിച്ചിരുന്നില്ല. ഉദാഹരണം എലിസബത്തിന്റെ കാര്യം തന്നെ. അഹരോന്റെ പുത്രി എന്നാണ് അവിടെ വിശേഷിപ്പിച്ചത്!

നബി പറഞ്ഞത്‌ വീണ്ടും വായിക്കുക.
മറിയം അഹരോന്റെ പുത്രി എന്നല്ല നബി പറഞ്ഞത്‌ . സഹോദരി എന്നാണ്. അതുകൊണ്ട് രണ്ടേ രണ്ട് സാധ്യതയേ അവശേഷിക്കുന്നുള്ളൂ . ഒന്നുങ്കില്‍ അഹരോന്റെ സഹോദരി മറിയവുമായി നബിക്ക്‌ തെറ്റി. അല്ലെങ്കില്‍ കന്യകാ മറിയത്തിനു അഹരോന്‍ എന്ന പേരില്‍ ഒരു സഹോദരന്‍ ഉണ്ടായിരിക്കണം. രണ്ടാമതെതാണോ നബി ഉദ്ദേശിച്ചത്‌ എന്നറിയണമെങ്കില്‍ അതിനെ പറ്റിയുള്ള ഹദീസ്‌ പരിശോധിക്കണം.

In Sahih Muslim, the Hadith related by Mughirah ibn Shu'bah, #5326, says:
"When I came to Najran, they (the Christians of Najran) asked me: You read "Sister of Harun", (i.e. Mary), in the Qur'an, whereas Moses was born well before Jesus. When I came back to Allah's Messenger I asked him about that, and he said: "The (people of the old age) used to give names (to their persons) after the names of Apostle and pious persons who had gone before them."" [Sahih Muslim, translated by Abdul Siddiqi].

മറിയം അഹരോന്റെ സഹോദരിയാണെന്ന സൂക്തം കേട്ടപ്പോള്‍ സമീപവാസികളായ ക്രിസ്ത്യാനികള്‍ അന്തം വിട്ടു. നബിയോട്‌ ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമാണ് മുകളില്‍ കണ്ടത്‌. അതായത്‌ പുള്ളിക്കാരന്‍ ഉദ്ദേശിച്ചത്‌ മോശയുടെ കാലഘട്ടത്തിലുള്ള അഹരോനെ തന്നെ എന്ന്."

വാസ്തവത്തിൽ, വിശുദ്ധ ഖുർആൻ അല്ലാഹുവിൽ നിന്നുള്ളതാണെന്നു ഒന്നു കൂടെ ഊട്ടിയുറപ്പിക്കുന്ന അത്ഭുതമാണ് മറിയ അഹരോന്റെ (പുത്രിയല്ല ) സഹോദരിയാണ് എന്ന പ്രയോഗം ! പറയാം.

അതിനു മുമ്പ് ആനുഷംഗികമായി ഒരു കാര്യം സൂചിപ്പിക്കട്ടെ, ലേഖകൻ ഉദ്ധരിച്ച സ്വഹീഹു മുസ്‌ലിമിന്റെ ഹദീസിൽ ഉദ്ദേശിച്ചത്‌ മോശയുടെ കാലഘട്ടത്തിലുള്ള അഹരോനെ തന്നെ എന്നു തീർപ്പു പറയാൻ പറ്റില്ല, അതൊരു സാധ്യത മാത്രമാണ്. മറിയത്തിനു അഹരോന്‍ എന്ന പേരില്‍ ഒരു സഹോദരന്‍ ഉണ്ടായിരിക്കാം എന്ന സാധ്യതയെ ആ ഹദീസ് ഖണ്ഡിക്കുന്നില്ല. 

 #ഹദീസിന്റെ_അർഥമെന്ത്?
ഇമാം മുസ്‌ലിം, തിർമിദി, നസാഈ തുടങ്ങിയവരെല്ലാം നിവേദനം ചെയ്തിട്ടുള്ള പ്രസ്തുത ഹദീസിന്റെ അറബി മൂലവും മലയാളപ്പരിഭാഷയും എല്ലാവർക്കും വേണ്ടി വായിക്കാം:

عن المغيرة بن شعبة، قال: بعثني رسول الله ﷺ إلى أهل نجران، فقالوا لي: ألستم تقرءون ﴿يَاأُخْتَ هَارُونَ﴾ ؟ قلت: بلى وقد علمتم ما كان بين عيسى وموسى، فرجعت إلى رسول الله ﷺ، فأخبرته، فقال: "ألا أخْبَرْتَهُمْ أنَّهُمْ كانُوا يُسَمّونَ بأنْبِيائِهمْ والصَّالِحِينَ قَبْلَهُمْ".

മുഗീറതു ബ്നു ശുഅ്ബ റ. പറയുന്നു. ആദരവായ റസൂലുല്ലാഹി ﷺ ചില ആവശ്യങ്ങൾക്കായി എന്നെ നജ്റാൻകാരുടെ അടുത്തേക്ക് അയച്ചിട്ടുണ്ടായിരുന്നു. അന്നവരെന്നോടു ചോദിച്ചു: "ഓ ഹാറൂന്റെ സഹോദരീ" എന്നല്ലേ നിങ്ങളോതാറുള്ളത്? ഞാൻ പറഞ്ഞു: അതെ. "മോശെയുടെയും യേശുവിന്റെയും ഇടയിൽ എത്രയോ തലമുറകൾ ഉണ്ടെന്നു നിങ്ങൾക്കറിയാമല്ലോ" എന്നു അവരും പറഞ്ഞു. പിന്നീട് ഞാൻ അല്ലാഹുവിന്റെ ദൂതർ ﷺ യുടെ അരികിൽ തിരിച്ചെത്തിയപ്പോൾ ഇക്കാര്യം തിരുസവിധത്തിലുണർത്തി. അവിടുന്ന് ഉടനെ പറഞ്ഞു: താങ്കളെന്തു കൊണ്ട്  "യിസ്‌റയേല്യര്‍ പ്രവാചകന്മാരുടേയും മുൻഗാമികളായ സജ്ജനങ്ങളുടേയും പേരുകള്‍ തങ്ങളുടെ പേരുകളാക്കാറുണ്ട്" എന്ന മറുപടി പറഞ്ഞില്ല?"

ഈ ഹദീസിൽ മോശയുടെ സഹോദരനായ അഹരോനെ അല്ല ഖുർആൻ ഉദ്ദേശിച്ചത് എന്ന് പ്രത്യേകം പ്രസ്താവിച്ചിട്ടില്ല. മറിയയുടെ സമകാലികർ പ്രവാചകന്മാരുടെയും മുൻഗാമികളുടെയും പേര് സ്വീകരിക്കാറുണ്ട് എന്നു മാത്രമേ ഉള്ളൂ. ഇതിന്റെ പ്രത്യക്ഷാര്‍ഥത്തില്‍ തന്നെ എടുത്താൽ മറിയക്ക് ഹാറൂന്‍ എന്നു പേരുള്ള ഒരു സഹോദരനുണ്ടായിരുന്നുവെന്ന വീക്ഷണത്തെ അതു നിരാകരിക്കുകയില്ല. അതു കൊണ്ടാണ് അങ്ങനെ ഒരു സാധ്യത അന്വേഷിച്ച വ്യാഖ്യാതാക്കളും ഇതേ ഹദീസിനെ അവലംബമാക്കിയത്. 

എന്നിട്ടും ഖുർആൻ വ്യാഖ്യാതാക്കൾ മോശെയുടെ സഹോദരനായ അഹറോനായിരിക്കാം സൂക്തത്തിലെ ഉദ്ദേശ്യമെന്ന നിഗമനത്തിലെത്തുന്നതു വേറെ രണ്ടു സാഹചര്യങ്ങളെ പരിഗണിച്ചാണ്. ഒന്ന്. ഹദീസിന്റെ പശ്ചാത്തലം വ്യക്തമാക്കുന്നത് മറുപടി പറയാതിരിക്കുന്നതിനു പകരം ഇങ്ങനെ മറുപടി പറഞ്ഞിരുന്നെങ്കിൽ സന്ദേഹം ദൂരീകരിക്കാന്‍ കഴിയുമായിരുന്നു എന്നു മാത്രമാണ്. രണ്ട്. മറിയ കൈക്കുഞ്ഞിനെയും എടുത്തു യിസ്രയേൽ ജനത്തിനിടയിലേക്ക് ഇറങ്ങി വന്ന രംഗം ഒന്നാലോചിച്ചു നോക്കൂ. സമൂഹത്തില്‍ അതു വലിയ കോളിളക്കം സൃഷ്ടിച്ചതിന്റെ കാരണം അഹരോൻ എന്നു തന്നെ പേരുള്ള അപ്രശസ്തനായ ഒരു വ്യക്തിയുടെ കന്യകയായിരുന്ന സഹോദരി പിഴച്ചു പെറ്റു എന്നതായിരുന്നില്ലെന്ന് വ്യക്തം. പ്രത്യുത, യിസ്‌റയേല്യരിലെ ഏറ്റവും വിശുദ്ധ കുലത്തിന്റെ കുലപതിയായ അഹരോന്റെ കുടുംബത്തിലെ ഒരു സന്തതിക്കാണ് ഈ ഗതിയെത്തിയത് എന്നതു തന്നെയാകുന്നു. അതിനാലാണവർ മറിയക്കു ചുറ്റും ഓടിക്കൂടിയത്. "മറിയയേ, നീ മഹാപാപം ചെയ്തുകളഞ്ഞല്ലോ" എന്നു ശക്തമായ സ്വരത്തിൽ ആക്ഷേപിച്ചത്. "നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍ന്നടപ്പുകാരിയും ആയിരുന്നില്ല" എന്നെല്ലാം പറഞ്ഞത്. മഹാപുരോഹിതന്റെ വിശുദ്ധ കുടുംബത്തിനു കളങ്കമേറ്റു എന്നവർ ഭയന്നിരിക്കണം. ഈ വസ്തുതകൾ പരിശോധിച്ചാൽ സൂക്തത്തിൽ വിവക്ഷിച്ചിരിക്കുന്നത് മോശെ പ്രവാചകന്റെ സഹോദരനായ അഹരോനെ തന്നെയായിരിക്കാം എന്നു മനസ്സിലാകുന്നു.

ഇനി ഖുർആനിന്റെ പ്രയോഗത്തിലേക്കു വരാം. ആദ്യം മറിയയും എലീസബെത്തും തമ്മിലുള്ള ബന്ധം നിർദ്ധാരണം ചെയ്യണം.

 #മറിയയും_എലിസബെത്തും
ബൈബിളിന്റെയും വിശുദ്ധ ഖുർആനിന്റെയും നിലപാടുകൾ പരസ്പരം വിരുദ്ധമാകാത്തിടത്തോളം ഇതേ സ്രോതസ്സുകളെ അവലംബിച്ചു മുന്നോട്ടു പോകാം.

മറിയ എലിസബെത്തിന്റെ ബന്ധുവായിരുന്നു എന്നു ബൈബിള്‍ സംസാരിക്കുന്നു: 

καὶ ἰδοὺ Ἐλεισάβετ ἡ συγγενίς σου καὶ αὐτὴ συνείληφεν υἱὸν ἐν γήρει αὐτῆς, καὶ οὗτος μὴν ἕκτος ἐστὶν αὐτῇ τῇ καλουμένῃ στείρᾳ·

നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞു വന്നവൾക്കു ഇതു ആറാം മാസം (ലൂ. 1/36).

ഇവിടെ ചർച്ചക്കാരത്തി, ബന്ധു എന്നെല്ലാം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് συγγενίς (syngenis) എന്ന ഗ്രീക്ക് പദമാണ്. ഹീബ്രു ബൈബിളിൽ קרובתך (ഖെറാബത്കി) എന്നും അറബിയിൽ نسيبتك (നസീബതുകി) എന്നും വിവർത്തനം ചെയ്തിട്ടുള്ള ഈ പദത്തിന്റെ കൃത്യമായ അർഥം എന്താണ് എന്ന കാര്യത്തിൽ ഇംഗ്ലീഷ് വിവർത്തകർ പല അഭിപ്രായക്കാരാണ്.

New International Version, New Living Translation, English Standard Version, New American Standard Bible, Holman Christian Standard Bible, International Standard Version എന്നിവയിൽ ഹീബ്രു, അറബിക് ബൈബിളിന്റെ നേരെ വിവർത്തനമായ your relative എന്നാണ് കൊടുത്തിട്ടുള്ളത്. ഏകദേശം സമാനമായ അർഥം തന്നെയാണ് Young's Literal Translation, English Revised Version, Darby Bible Translation, American Standard Version എന്നിവയിലുമുള്ളത്: thy kinswoman എന്ന്. relative എന്നോ kinswoman എന്നോ പറഞ്ഞതിന്റെ അർഥമാണ് ബന്ധു, ചാർച്ചക്കാരത്തി എന്നത്. അതാരുമാകാം. അടുത്ത ബന്ധുവോ അകന്ന ബന്ധുവോ അങ്ങനെ ആരു വേണമെങ്കിലും ആകാം.

എന്നാൽ King James Bible, Aramaic Bible in Plain English, American King James Version, Douay-Rheims Bible, Webster's Bible Translation എന്നിവർ കുറേക്കൂടി വ്യക്തമായ അർഥമാണ് കൊടുത്തിരിക്കുന്നത്: cousin എന്ന്. ഒരാള്‍ക്ക്‌ മാതാവിന്റെയോ പിതാവിന്റെയോ സഹോദര സന്താനങ്ങളോടുള്ള ബന്ധത്തെ കുറിക്കുന്നതാണ് ആ പദം. ഒന്നു കൂടെ വ്യക്തമാക്കി പറഞ്ഞാൽ, അച്ഛന്റെയോ അമ്മയുടെയോ സഹോദരന്റെ അല്ലെങ്കിൽ സഹോദരിയുടെ മകനോ മകളോ ആയാലാണ് ഈ പദം ഉപയോഗിക്കേണ്ടത്. അഥവാ, എലീസബെത്തിന്റെ പിതാവിന്റെയോ മാതാവിന്റെയോ സഹോദര പുത്രിയാണ് മറിയ എന്നാണ് വാച്യാർഥത്തിൽ നിന്ന് എത്തിച്ചേരുന്നത്. ഈ വചനം അവരുടെ ബന്ധം കൃത്യമായി  നിർവചിക്കുന്നില്ല. Jamieson-Fausset-Brown Bible Commentary അതു അങ്ങനെത്തന്നെ രേഖപ്പെടുത്തുന്നുണ്ട്. "relative," but how near the word says not. ബന്ധുവാണ്, പക്ഷെ, എത്രത്തോളം അടുപ്പമുണ്ട് എന്നു ഈ പദം പറയുന്നില്ല.

ഇവിടെ, എലീസബെത്തിന്റെയും മറിയയുടെയും വംശാവലികൾ പരാമർശിക്കുന്നത് ഉചിതമായിരിക്കും.

എലീസബെത്തിന്റെ വംശാവലി: അബ്രഹാമിന്റെ പുത്രൻ യെസഹാഖ് (ഉ. 21: 1-3), യെസഹാഖിന്റെ പുത്രൻ യാക്കോബ് (ഉ. 25: 19-26), യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ടു പേരായിരുന്നു. മൂന്നാമൻ ലേവി, നാലാമൻ യെഹൂദാ (ഉ. 35:23), ലേവിയുടെ പുത്രൻ കഹാത് (പു. 6:16), കഹാതിന്റെ പുത്രൻ അമ്രാം (പു. 6:18), അമ്രാമിന്റെ പുത്രൻ അഹരോൻ (പു. 6:20). അഹരോന്റെ വംശാവലിയിൽ പിൽക്കാലത്ത് എലീസബെത്ത് ജനിക്കുന്നു.

മറിയയുടേതായി ഒരു വംശാവലി ബൈബിൾ പരാമർശിച്ചിട്ടില്ല. മറിയയുടെ മാതാപിതാക്കളുടെ പേരുകൾ പോലും കാനോനിക സുവിശേഷങ്ങളിലില്ല. യേശുവിന്റെ സഹോദരനായി പരിചയപ്പെടുത്തപ്പെടുന്ന യാക്കോബ് എഴുതിയ സുവിശേഷത്തിൽ നിന്നാണ് അവരുടെ പേരുകളെങ്കിലും നമുക്കു വായിക്കാനാവുന്നത്. മത്തായിയും ലൂക്കോസും പ്രസിദ്ധീകരിച്ചിട്ടുള്ള യേശുവിന്റെ വംശാവലിയാകട്ടെ അവളുടെ പ്രതിശ്രുത വരനായിരുന്ന യോസേഫിന്റേതാണ്. ഈ വിഷയത്തിൽ നമുക്കു ചെയ്യാവുന്നത് അബ്രഹാമിന്റെയും ദാവീദിന്റെയും കുടുംബത്തിലാണ് യേശു ജനിച്ചതെന്ന ക്രൈസ്തവ സഭകളിൽ ഏറെക്കുറെ പൊതുസമ്മതമുള്ള ആശയത്തെ അടിസ്ഥാനമാക്കി മറിയയുടെയും എലീസബെത്തിന്റെയും പൊതുവായ പിതൃവ്യൻ ആരാണെന്നു കണ്ടെത്തുകയാണ്. മത്തായിയുടെ ഒന്നാം അധ്യായവും ലൂക്കോസിന്റെ മൂന്നാം അധ്യായവും ഉദ്ധരിക്കുന്ന വംശാവലികൾ പ്രകാരം:

അബ്രഹാമിന്റെ പുത്രൻ യെസഹാഖ്, യെസഹാഖിന്റെ പുത്രൻ യാക്കോബ്, യാക്കോബിന്റെ പുത്രൻ യെഹൂദ, യെഹൂദയുടെ പുത്രൻ പെരസ്, പെരസിന്റെ പുത്രൻ ഹെസ്രോൻ ... അങ്ങനെ നീളുന്നു. 

അതായത് യാക്കോബിന്റെ പുത്രൻ ലേവിയുടെ വംശപരമ്പരയിൽ എലീസബെത്ത് ജനിക്കുന്നു. അദ്ദേഹത്തിന്റെ സഹോദരനായ യഹൂദയുടെ വംശപരമ്പരയിൽ മറിയ ജനിക്കുന്നു. പിതാവു വഴി സഹോദരങ്ങളായ രണ്ടു പേരുടെ പുത്രിമാരാണ് ഇരുവരും എന്നർഥം!!

 #ബൈബിൾ_വ്യാഖ്യാതാക്കൾ_പറയുന്നത്
മറിയ അഹരോൻ വംശജയല്ലാത്തതിനാൽ എലീസബെത്തിന്റെ സഹോദരി എന്നു പറയാൻ പറ്റുമോ എന്ന ചോദ്യം വിഷയം കൂടുതൽ സങ്കീർണമാക്കുന്നു. തോറയിലെ בְּמִדְבַּר (ബെമിദ്ബാർ - സംഖ്യ) എന്ന പുസ്തകത്തിലെ ഒരു അനുശാസനം ഇങ്ങനെയാണ്: "യഹോവ ശെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ച് കല്പിക്കുന്ന കാര്യം എന്തെന്നാൽ: ‘അവർ അവർക്ക് ബോധിച്ചവർക്ക് ഭാര്യമാരായിരിക്കട്ടെ; എങ്കിലും അവരുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവർക്ക് മാത്രമേ ആകാവൂ’.യിസ്രായേൽ മക്കളുടെ അവകാശം ഒരു ഗോത്രത്തിൽ നിന്ന് മറ്റൊരു ഗോത്രത്തിലേക്ക് മാറരുത്; യിസ്രായേൽ മക്കളിൽ ഓരോ വ്യക്തിയും അവനവന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോട് ചേർന്നിരിക്കണം (സംഖ്യാപുസ്തകം 36:6,7)

നടേ ഉദ്ധരിച്ച ലൂ. 1/36 ന് വിവിധ ബൈബിൾ വ്യാഖ്യാതാക്കൾ നൽകിയിട്ടുള്ള വിശദീകരണങ്ങളിൽ ഈ വിഷയം  ചർച്ച ചെയ്തിട്ടുണ്ട്.

Matthew Poole's Commentary രേഖപ്പെടുത്തുന്നത് ഇങ്ങനെ: thy cousin Elisabeth. Here some make a question how Elisabeth, who was one of the daughters of Aaron, Luke 1:5, and consequently of the tribe of Levi, could be cousin to Mary, who was of the house of David, and consequently of the tribe of Judah, (as our evangelist proveth, Luke 1:3), because of the law, Numbers 36:6,7. But cousin may be taken in a large sense, as Paul calleth all the Jews his kinsmen, Romans 9:3; or they might be cousins in a strict sense, for the daughters of the tribe of Levi might marry into any other tribes, having no inheritance to carry away, to prevent which was the law, Numbers 36:1-13.

"ഈ വചനത്തിലെ thy cousin Elisabeth എന്ന പ്രയോഗം. ഇവിടെ സംഖ്യാപുസ്തകം 36:6,7 ലെ നിയമം കാരണമായി ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്: അഹരോന്റെ പുത്രിമാരിൽ ഒരാളായ (ലൂ.1:5), തദ്വാരാ, ലേവി വംശത്തിൽ പെട്ട എലീസബെത്ത് ദാവീദ് ഭവനത്തിൽ പെട്ട, അതുവഴി യഹൂദ വംശക്കാരിയായ (അങ്ങനെയാണല്ലോ നമ്മുടെ സുവിശേഷകനായ ലൂക്കോസ് 1:3 തെളിയിക്കുന്നത്) മറിയയുടെ സഹോദരി ആകുന്നതെങ്ങനെ? 

സഹോദരി എന്ന പദം, റോമർ 9:3ൽ എല്ലാ ജൂതൻമാരെയും തന്റെ ബന്ധുക്കൾ എന്ന് പൗലോസ് വിളിക്കുന്നതു പോലെ, വിശാലാർഥത്തിൽ എടുക്കാവുന്നതാണ്. അല്ലെങ്കിലിങ്ങനെ പറയാം: സഹോദരിമാർ എന്നു കണിശമായ അർഥതലത്തിൽ തന്നെയായിരിക്കണം. ഒരു പക്ഷെ, ഗോത്രത്തിന്റെ അവകാശം പുത്രിമാരിലൂടെ കൈമാറപ്പെടുന്നില്ല എന്ന കാരണത്താൽ - അതാണല്ലോ സംഖ്യ 36: 1 -13ലെ നിയമം - ലേവി ഗോത്രത്തിലെ പുത്രിമാരെ മറ്റേതു ഗോത്രത്തിലേക്കും വിവാഹം ചെയ്തു കൊടുക്കാൻ പറ്റുമായിരുന്നിരിക്കാം."

Gill's Exposition of the Entire Bible തരുന്ന വിശദീകരണം: For though Elisabeth was of the daughters of Aaron, or of the tribe of Levi by her father's side, yet might be of the tribe of Judah by her mother's side, and so akin to Mary. The Persic version calls her "aunt by the mother's side": intermarriages between the two tribes of Levi and Judah were frequent; nor were they at all contrary to the intention of that law, that forbid the tribes to intermarry, which was to preserve the inheritance in each tribe, since the tribe of Levi had none at all. Though she might be called her cousin in a more general sense; it being usual with the Jews to call all of their own nation their kinsmen and kinswomen, according to the flesh: but the former sense seems more agreeable.

"എലീസബെത്ത് അഹരോന്റെ പുത്രിമാരിൽ ഒരുവളാണെങ്കിലും അഥവാ, പിതാവു വഴി ലേവി ഗോത്രക്കാരിയാണ് എന്നു വെച്ചാലും മാതാവു വഴി യഹൂദ ഗോത്രക്കാരിയാകാൻ ഇടയുണ്ട്. അങ്ങനെ മറിയയുടെ സഹോദരിയാകുന്നു. പരീശേയരുടെ ബൈബിൾ പതിപ്പിൽ അവരെ "അമ്മ വഴിയുള്ള അമ്മായി" എന്നാണ് വിളിച്ചിരിക്കുന്നത്. ലേവി, യഹൂദ ഗോത്രങ്ങൾ തമ്മിൾ വിവാഹ ബന്ധത്തിലേർപ്പെടുന്നത് മിക്കവാറും പതിവായിരുന്നു. ഓരോ ഗോത്രത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ഗോത്രങ്ങൾ തമ്മിലുള്ള വിവാഹത്തെ നിരോധിക്കുന്ന നിയമത്തിന്റെ താത്പര്യത്തിനു വിഘാതമായിരുന്നില്ല അത്. കാരണം ലേവ്യർക്ക് അങ്ങനെയൊന്നുണ്ടായിരുന്നില്ല. ഇനി, ഒരു വിശാലാർഥത്തിലാണ് അവളുടെ സഹോദരി എന്നു അവളെ വിളിച്ചതെന്നു വെക്കുകയാണെങ്കിൽ ജൂതൻമാർ തങ്ങളുടെ സമൂഹത്തിലെ എല്ലാവരെയും വെറും ജഡികാർഥത്തിൽ ചാർച്ചക്കാരൻ, ചാർച്ചക്കാരി എന്നു വിളിക്കാറുണ്ടെന്നു വെക്കണം. എങ്കിലും, ആദ്യം അവതരിപ്പിച്ച വീക്ഷണമാണ് കൂടുതൽ അംഗീകരിക്കാവുന്നതായി തോന്നുന്നത്".

Geneva Study Bible എഴുതുന്നു: Though Elisabeth was of the tribe of Levi, yet it was possible for her to be Mary's cousin: for whereas it was forbidden by the Law for maidens to be married to men of other tribes, there was an exception among the Levites, who could take for themselves wives out of any tribe: for the Levites had no portion allotted to them when the land was divided among the people.

"എലീസബെത്ത് ലേവി ഗോത്രക്കാരിയാണെങ്കിലും മറിയയുടെ സഹോദരിയാകാം. കാരണം, മറ്റു ഗോത്രത്തിലെ പുരുഷൻമാർക്ക് കന്യകമാരെ വിവാഹം ചെയ്തു കൊടുക്കുന്നത്  ന്യായപ്രമാണം മൂലം വിലക്കപ്പെട്ടതാണെങ്കിലും ലേവ്യർക്ക് അതിൽ നിന്ന് ഒഴിവുണ്ടായിരുന്നു. അവർക്ക് ഏതു ഗോത്രത്തിൽ നിന്നും ഭാര്യമാരെ സ്വീകരിക്കാമായിരുന്നു. കാരണം,  ദേശത്തിന്റെ അവകാശം യിസ്രായേൽ മക്കളുടെ ഇടയിൽ ഓഹരി വെച്ചപ്പോൾ ലേവ്യർക്ക് ഒന്നും അനുവദിച്ചിട്ടുണ്ടായിരുന്നില്ല".

ഒരു കാര്യം തീർച്ച, കൃത്യമായ ഒരു നിഗമനത്തിൽ എത്താൻ ബൈബിൾ പണ്ഡിതൻമാർക്കു സാധിച്ചിട്ടില്ല. ഇക്കാര്യം Vincent's Word Studies എന്ന വ്യാഖ്യാന പുസ്തകം തീർത്തു പറഞ്ഞിട്ടുണ്ട്: Cousin (συγγενής): The nature of the relationship, however, is unknown. The word is a general term, meaning of the same family.

"സഹോദരിമാർ: എന്തൊക്കെ ആയിരുന്നാലും അവർ തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം അജ്ഞാതമാണ്. ഒരേ കുടുംബത്തിലെ അംഗം എന്ന പൊതു അർഥം മാത്രമേ ഈ പദത്തിനുള്ളൂ".

 #എത്തിച്ചേരാവുന്ന_നിഗമനം
ബൈബിൾ വ്യഖ്യാനങ്ങളിൽ നിന്ന് ഇതുവരെ അവതരിപ്പിക്കപ്പെട്ട സാധ്യതകളിൽ നിന്നു മനസ്സിലായ കാര്യങ്ങളിതാണ്:

1. മറിയയും എലിസബെത്തും യാക്കോബ് എന്ന 
പൊതുപൂർവ്വികനിൽ സന്ധിക്കുന്നു. ജ്യേഷ്ഠാനുജൻമാരുടെ മക്കൾ എന്ന അർഥത്തിൽ അവർ സഹോദരങ്ങളാണ്.
2. എലീസബെത് ലേവ്യ വംശജയും അഹരോന്റെ പുത്രിയുമാണ്.
3. മറിയ യഹൂദവംശക്കാരിയാണ്. ലേവ്യനായ അഹരോന്റെ പുത്രി അല്ല.
4. മറിയയും എലിസബെത്തും കസിൻസ് ആണ്. അഥവാ, അവർ രണ്ടു പേരുടെയും മാതാക്കൾ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.

ഇവർ തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശുദ്ധ ഖുർആൻ വ്യാഖ്യാതാക്കളും ഇസ്‌ലാമിക ചരിത്രകാരൻമാരും രേഖപ്പെടുത്തിയിട്ടുള്ളതു പ്രകാരം സെഖര്യാവിന്റെ ഭാര്യയായ എലീസബെത്തും മറിയയുടെ മാതാവ് ഹന്നയും സഹോദരികളാണ്.  ഹന്നയുടെ പേര് വിശുദ്ധ ഖുർആനിലില്ല, വ്യാഖ്യാന ഗ്രന്ഥങ്ങളിലുണ്ട്. തഥൈവ, നാലു കാനോനിക സുവിശേഷങ്ങളിലും ഇല്ല, അപൊക്രീഫൽ സുവിശേഷങ്ങളിൽ ധാരാളം പരാമർശിച്ചിട്ടുണ്ട്. 

മാലിക് ബ്നു അനസ് റ.വിൽ നിന്ന് സ്വഹീഹുൽ ബുഖാരിയിൽ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസിൽ ഇസ്റാഅ്, മിഅ്റാജിനെ സംബന്ധിച്ചുള്ള കഥനം നടത്തുന്നതിനടക്ക് യഹ്'യ, ഈസ പ്രവാചകൻമാരെ കുറിച്ച് തിരുനബി ﷺ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: وهما ابنا خالة (വഹുമാ ഇബ്നാ ഖാലതിൻ). ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയാൽ They two are cousins എന്നാണ് ഇതിന്റെ അർഥം. ഇബ്നു ഖാലത് / കസിൻ എന്ന പദം ഇംഗ്ലീഷിലും പൊതുവേ ഉപയോഗിക്കാറുള്ളതു പോലെ രണ്ടു തലമുറകളെയും സ്പർശിക്കുന്ന വിധമാണ് പ്രയോഗിച്ചിട്ടുള്ളത്. യഹ്'യ / യോഹന്നാന്റെ first cousin മാതൃസഹോദരിയുടെ പുത്രനാണ് ഈസ / യേശു. അദ്ദേഹത്തിന്റെ second cousin അഥവാ മാതാവിന്റെ മാതൃസഹോദരിയുടെ പുത്രനാണ് യഹ്'യ / യോഹന്നാൻ. ഇതിനെ ശരിവെക്കുന്ന ഒരു പ്രസ്താവന Bengel's Gnomen എന്ന ബൈബിൾ വ്യാഖ്യാനം ലൂ.1/36നെ കുറിച്ചെഴുതിയപ്പോൾ പറഞ്ഞിട്ടുണ്ട്: συγγενὴς, thy [cousin] kinswoman) Therefore John and Jesus also were kinsmen [cousins]. നിന്റെ [കസിൻ] ചാർച്ചക്കാരത്തി : അതിനാൽ യോഹന്നാനും യേശുവും ബന്ധുക്കൾ (കസിൻസ്) തന്നെ.

 #ഖുർആനിന്റെ_അമാനുഷികത
വിശുദ്ധ ഖുർആനിൽ ചരിത്രവങ്കത്തമുണ്ട് എന്നു സ്ഥാപിക്കുവാൻ എഴുന്നെള്ളിച്ച ഒരു ആരോപണം ഖുർആനിന്റെ അമാനുഷികത കൂടുതൽ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. അഹരോന്റെ സഹോദരി എന്നു പറഞ്ഞത് തെറ്റാണ്, പ്രത്യുത, അഹരോന്റെ പുത്രി എന്നാണ് പറയേണ്ടത് എന്നാണ് ക്രൈസ്ത വിമർശനം. എന്നാൽ, ഉപര്യുക്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ വസ്തുത നേരെ മറിച്ചാണ്! 

യിസ്രായേൽ മക്കളുടെ അവകാശം ഒരു ഗോത്രത്തിൽ നിന്ന് മറ്റൊരു ഗോത്രത്തിലേക്ക് മാറരുത് എന്നാണല്ലോ ന്യായപ്രമാണത്തിലെ നിയമം. അതു പ്രകാരം മറിയയെ അഹരോന്റെ പുത്രി എന്നു വിളിച്ചാൽ നിയമ വിരുദ്ധവും ഭീമമായ ചരിത്രാബദ്ധവുമാണ്. കാരണം, മറിയ അഹരോൻ വംശജയല്ല. അഹരോന്റെ പിതൃവ്യനായ ലേവിയുടെ സഹോദരനായ യഹൂദയുടെ വംശക്കാരിയാണ്. അതുകൊണ്ട്, ഏതെങ്കിലും വിധത്തിൽ മറിയയെ അഹരോനോട് ചേർത്തു വിളിക്കുന്നെങ്കിൽ അഹരോന്റെ സഹോദരി എന്നു തന്നെ പറയണം!!!

ബിൻത് ഹാറൂൻ എന്നു പറയുന്നതിനു പകരം 'യാ ഉഖ്ത ഹാറൂൻ' എന്ന ഖുർആനിന്റെ പ്രയോഗത്തിൽ മറിയ സെഖര്യാവിന്റെ സംരക്ഷണത്തിലും പരിപാലനത്തിലും ജീവിക്കുന്നവളും അവർ ബന്ധുക്കളുമാണ് എന്നിരിക്കെ തന്നെ അവർ ഒരേ വംശക്കാരല്ല, പ്രത്യുത, സഹോദരവംശത്തിൽ പെട്ടവരാണ് എന്നു പ്രത്യേകം അറിയിക്കുന്നു!

അഹരോൺ ഭവനവുമായി മറിയയുടെ ബന്ധമെന്താണെന്നു കൃത്യമായി നിർവചിക്കാൻ ബൈബിളിനോ അതിന്റെ വ്യാഖ്യാതക്കൾക്കോ പോലും സാധിച്ചിട്ടില്ലെന്നിരിക്കെ നിരക്ഷരനായ നബിതിരുമേനി ﷺക്ക് എങ്ങനെ അറിവുകിട്ടി? വിശുദ്ധ ഖുർആൻ താൻ ചമച്ചുണ്ടാക്കിയതല്ല, അലൗകികമായ ഒരു സ്രോതസ്സിൽ നിന്നുള്ളതാണ് എന്നതാണ് ഉത്തരം. വിശുദ്ധ ഖുർആൻ തന്നെ പറയുന്നു: "(നബിയേ), ഇവയെല്ലാം അദൃശ്യമായ വൃത്താന്തങ്ങളാകുന്നു. ദിവ്യബോധനത്തിലൂടെ നാം അത് അങ്ങേക്കു അറിയിച്ചു തരുന്നു. മര്‍യമിന്റെ രക്ഷാധികാരം ആര്‍ ഏറ്റെടുക്കേണമെന്ന് നിശ്ചയിക്കാന്‍, ക്ഷേത്ര പരികര്‍മികള്‍ അവരുടെ നാരായങ്ങള്‍ എറിഞ്ഞപ്പോള്‍ അങ്ങ് അവിടെ ഉണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കിച്ചു കൊണ്ടിരുന്നപ്പോഴും അങ്ങ് ഉണ്ടായിരുന്നില്ല ( ആലുഇംറാൻ : 44).

✍🏻 Muhammad Sajeer Bukhari