page

Tuesday, 19 May 2020

സകാത്ത്- പ്രമാണങ്ങൾ ദുർവ്യാഖ്യാനിക്കുന്ന ജമാഅത്ത് ഇസ്ലാമി മൗലവി !

*ഇൽയാസ് മൗലവിയുടെ  'കമ്മിറ്റിസകാത്ത്' ശാഫിഈ മദ്ഹബിന്റെ പേരിൽ ചെലവാക്കേണ്ട*
⏭⏭⏭⏭⏭⏭⏭⏭⏭⏭

എന്തിനും ഏതിനും നബി (സ) ചെയ്‌തോ, അക്കാലത്തുണ്ടായിരുന്നോ എന്നൊക്കെ ചോദിച്ചു പലതും തള്ളിപ്പറയുകയും മുസ്‌ലിംകളെ പിഴച്ചവരാക്കുകയും ചെയ്യുന്ന ഏർപ്പാടുകാരാണല്ലോ വഹ്ഹാബീ - മൗദൂദീ മൗലവിമാർ. അനർഹരായ ഈ മൗലവീസ് ഖുർആൻ ഹദീസിന്റെ *സ്വതന്ത്ര ഗവേഷകരായി* രംഗത്തുവരും. *സഹാബിമാരുടെ വാക്കും പ്രവൃത്തിയും ദീനിൽ തെളിവല്ലെന്ന് പറയുന്ന* ഇവർ ചിലപ്പോൾ ചോദിക്കും: *അതേ സഹാബികൾ ഇതു ചെയ്തിട്ടുണ്ടോ* എന്ന്. ബഹു. ഫുഖഹാക്കൾ രേഖപ്പെടുത്തിയ കാര്യങ്ങൾ ഉദ്ധരിച്ചാൽ ചോദിക്കും : *അതൊക്കെ മുതഅഖിരീങ്ങൾ (പിൽക്കാലക്കാർ) അല്ലേയെന്ന്.* മുതഖദ്ദിമീങ്ങളുടെ (മുൻകാലക്കാർ) രേഖ കാണിച്ചാൽ ചോദിക്കും : *മുജ്‌തഹിദുകൾ പറഞ്ഞിട്ടുണ്ടോ എന്ന്.* അവരുടെ രേഖ കാണിച്ചാൽ ചോദിക്കും : *സഹാബികളോ  താബിഉകളോ  ചെയ്തിട്ടുണ്ടോ എന്ന്.* അതു കാണിച്ചാൽ പറയും: *നബി ചെയ്തിട്ടുണ്ടോ എന്ന്.* പിന്നെ *ഖുർആനിൽ ഉണ്ടോന്ന്.* എല്ലാം കൊടുത്താൽ അപ്പോൾ പറയും, *മൗലവിയോടൊന്ന്   ചോദിക്കട്ടെ, പഠിക്കട്ടെ എന്ന്!*
❓❓❓❓❓❓❓❓❓❓❓

 *'കമ്മിറ്റിസകാത്തു'* വാദിയായ ജമാഅത്തെ ഇസ്‌ലാമി അനുയായിയോ അനുഭാവിയോ ആയ *ഇൽയാസ് മൗലവി* ഹെഡിങ്ങിലെ  സമ്പ്രദായത്തിന് അഥവാ  *(കമ്മിറ്റി സകാത്തിന്)* ഒരൊറ്റ ആയത്തോ ഹദീസോ അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പിൽ  ഉദ്ധരിച്ചോ? ഇല്ല. *സകാത്ത് എന്ന 'ഇബാദത്തി'ൽ ഈ സമ്പ്രദായത്തിനു  ആയത്തും ഹദീസും വേണ്ടെന്നായോ?*
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

 സുന്നികളെ പിഴച്ചവരാക്കാൻ മാത്രമാണോ അല്ലാഹു ചിലരിലേക്ക് ആയത്തിനെ ഇറക്കിയതും റസൂലിനെ അവതരിപ്പിച്ചതും എന്ന് തോന്നിപ്പോകുകയാണ്. സ്വന്തം പാർട്ടിയുടെ ആദർശങ്ങളും കാര്യങ്ങളുമെത്തുമ്പോൾ എന്തേ ആയത്തും ഹദീസും ഒന്നും വേണ്ടേ?  അപ്പോൾ കേവലം വഹബത്തുസുഹൈലി എന്ന ആധുനിക പണ്ഡിതൻ എഴുതിയതാണോ തെളിവ്?
❓❓❓❓❓❓❓❓❓❓❓

ഇപ്പോൾ ഇതേവഴിയിലാണ് നമ്മുടെ ഇൽയാസ്  മൗലവി ശാഫിഈ മദ്ഹബ് മുഖേന 'കമ്മിറ്റിസകാത്ത്' ഹലാലാക്കിക്കളയാം എന്ന് വ്യാമോഹിച്ചത്.
❌❌❌❌❌❌❌❌❌❌❌

 *നമുക്ക് അദ്ദേഹത്തിന്റെ കുറിപ്പൊന്നു ചെക്ക് ചെയ്തുനോക്കാം:-*

👇👇👇👇👇👇👇👇👇👇👇

സകാത്തു കമ്മറ്റിക്ക് രണ്ടു വൈരുദ്ധ്യ നിർവ്വചനങ്ങൾ മൗലവി തട്ടികൂട്ടിയിട്ടുണ്ട്. ഒന്ന്:-
 *സമ്പന്നരായ വ്യക്തികൾ* തങ്ങളുടെ സകാത്ത് അർഹരായവർക്ക് ഏറ്റവും ഗുണകരമായ വിധത്തിൽ എത്തിക്കാനായി *ഏൽപ്പിക്കുന്ന വക്കീലാണ് സകാത്തു കമ്മറ്റികൾ.*

രണ്ട്:-
 *രാജ്യത്തെ നിയമപ്രകാരം രജിസ്റ്റർ ചെയ്ത,* കൃത്യമായ *വരവു ചെലവുകൾ* കാണിക്കുകയും, ഓഡിറ്റ് ചെയ്യുകയും ചെയ്യുന്ന, *ബാങ്ക് അക്കൗണ്ടുള്ള,* ഭാരവാഹികളും മെമ്പർമാരും ആരൊക്കെയാണ് എന്ന് രേഖയുള്ള, *കൃത്യമായ ചിട്ടയും വ്യവസ്ഥയുമുള്ള ഒരു നിയമാനുസൃത സംവിധാനമാണ് സകാത്തു കമ്മറ്റികൾ.*
👆👆👆👆👆👆👆👆👆👆👆

 *ഈ രണ്ടു നിർവ്വചനങ്ങൾ തമ്മിലുള്ള വൈരുധ്യം വ്യക്തമാണ്.*
 കാരണം *സകാത്തു ബാധ്യതപെട്ടവരുടെ* (സമ്പന്നരുടെ എന്ന മൗലവിയുടെ പ്രയോഗം ഒഴിവാക്കുന്നു) *വക്കീലാണ് സകാത്തു കമ്മറ്റി* എന്നാണ് ഒന്നാം നിർവ്വചനം. *അതുപ്രകാരം ആ കമ്മിറ്റി ഒരു സ്വതന്ത്ര ടീം അല്ല.* "വകീൽ" എന്നാൽ വക്കാലത്തു  കൊടുക്കുന്നവന്റെ (موكل) താല്പര്യം നടപ്പിലാക്കുന്നവനാണ്. *മുവക്കിലിന്റെ ഒരു സ്റ്റെപ്പിനി മാത്രം.* അവൻ സ്വതന്ത്രനല്ല. *അവനെ നിയമിക്കുന്നതും പിരിച്ചുവിടുന്നതും മുവക്കിലാണ്, ബാഹ്യ കേന്ദ്രങ്ങളല്ല*
وينعزل الوكيل بعزل أحدهما أي بأن ينعزل الوكيل أو يعزله الموكل...وإن لم يعلم المعزول (فتح المعين)
സ്വയം അവരോധിതനോ മറ്റൊരു ബോഡി തെരെഞ്ഞെടുക്കുന്നവനോ അല്ല വക്കീൽ. വക്കീലിന്റെ പ്രവൃത്തി മുവക്കിലിലേക്കു തന്നെ ചേർക്കപ്പെടും. *മുവക്കിൽ നേരിട്ടോ വക്കീൽ മുഖാന്തിരമോ (بنفسه أو بوكيله) എന്നാണ് കർമ്മശാസ്ത്ര പ്രയോഗം.*
ഏൽപ്പിച്ച സകാത്തിൽ വക്കീലിന്റെ കൃത്യവിലോപങ്ങൾ  മുവക്കിലിന്റെ ബാധ്യതയെയാണ് ബാധിക്കുക.
✒✒✒✒✒✒✒✒✒✒✒

 കോടതികളിൽ കേസ് വാദിക്കാൻ കക്ഷി ഏൽപ്പിക്കുന്ന വക്കീൽ പോലെയാണിതും. *അയാൾ കക്ഷിയുടെ അഭീഷ്ടം നടത്തുന്നയാൾ മാത്രമാണ്. കക്ഷി തന്നെ നിയമിച്ച അയാളെ എപ്പോഴും കക്ഷിക്ക് പിരിച്ചുവിടാം.* അയാൾ സ്വയം അവരോധിതനോ സ്വതന്ത്രനോ അല്ല. *കോടതിയിൽ വാദിക്കാൻ ഒരു റെജിസ്റ്റേഡ് കമ്മിറ്റിയെയാണോ വക്കീലാക്കാറുള്ളത്? അല്ലല്ലോ.*
കാരണം വക്കാലത്തും കമ്മിറ്റിയും നിയമപരമായി സംയോജിക്കുന്നതല്ല.

 *ഗൾഫിലുള്ള പിതാവ് മകളെ വിവാഹം ചെയ്തുകൊടുക്കാൻ, അല്ലെങ്കിൽ ചടങ്ങിൽ  എത്താൻ അസൗകര്യപ്പെട്ട വരൻ നികാഹ് ഖബൂൽചെയ്യാൻ നാട്ടിലുള്ള മഹല്ലുകമ്മിറ്റിയെയോ പാർട്ടികമ്മറ്റിയെയോ വക്കീലാക്കാറുണ്ടോ?* ഉചിതമായ ഭാര്യാ - ഭർത്താക്കന്മാരെ കണ്ടെത്തി ഏറ്റവും ഗുണകരമായ വിധത്തിൽ വിവാഹം ചെയ്തുകൊടുക്കുന്ന റെജിസ്റ്റേർഡായ,  സ്വന്തമായി ഭാരവാഹികളും അംഗങ്ങളുമുള്ള, ബാങ്ക് അംഗത്വമുള്ള, ഓഡിറ്റിങ്ങുള്ള.....  *"വിവാഹ വക്കീൽകമ്മിറ്റിയുടെ  നികാഹ് പറ്റുമോ, ഇൽയാസ് മൗലവീ"?!*
♾️♾️♾️♾️♾️♾️♾️♾️♾️♾️♾️

രണ്ടാം നിർവചനമനുസരിച്ചു സകാത്തു കമ്മറ്റി ഒരു സ്വതന്ത്രവും, വരവുചെലവും മറ്റു സംവിധാനങ്ങളുമുള്ള *സ്വയംരൂപീകൃത റെജിസ്റ്റേഡ് സമിതിയാണ്.* *സകാത്തുബാധ്യസ്ഥർ അധികാരപ്പെടുത്തിയതല്ല.* അതിനെ പിരിച്ചുവിടാനുള്ള അധികാരവും  അവർക്കില്ല. മറിച്ചു സ്വന്തമോ ജനറൽ ബോഡി പോലുള്ള മറ്റൊരു ബോഡിയോ ആണ് അതിന്റെ അധികാരികൾ. *അങ്ങനെയുള്ള ഒരു സമിതിയ്ക്ക് 'വക്കീൽ പട്ടം' ചുമത്തുന്നത് ആരെ പറ്റിക്കാനാണ്?* ഉറുമ്പിനെ പറ്റിക്കാൻ പഞ്ചസാരച്ചാക്കിൽ കുരുമുളക് എന്നെഴുതി വയ്ക്കുംപോലെയല്ലേ അത്?
❓❓❓❓❓❓❓❓❓❓❓

*'സകാത്തു കമ്മറ്റിയുടെ പ്രവർത്തനങ്ങൾ' എന്ന പേരിൽ മൗലവി അവകാശപ്പെട്ടതും ശാഫിഈ മദ്ഹബാണോ?:-*

 *വക്കീൽ എന്നാൽ മുവക്കിലിന് എന്താണോ ചെയ്യാൻ അവകാശപ്പെട്ടത് അതു മാത്രം ചെയ്തുകൊടുക്കുവാൻ മാത്രം അധികാരം കിട്ടിയ ആളാണ്.* അതിനപ്പുറം വക്കീലിന് ഒരു സ്വാതന്ത്ര്യവുമില്ല. അതേസമയം إمام/ سلطان അഥവാ ഭരണാധികാരി അങ്ങനെയല്ല. *'ഇമാം' അവകാശികളുടെ പ്രതിനിധി (نائب المستحقين) എന്ന സ്ഥാനവും അധികാരവുമുള്ളയാളാണ്*.
لأنه نائب المستحقين فالدفع إليه كالدفع إليهم ولهذا أجزأت وإن تلفت عنده بخلاف الوكيل (تحفة المحتاج 3 - 350)
 *ഭരണാധികാരി സകാത്തിന്റെ ബാധ്യസ്ഥരിൽ നിന്ന് സകാത്തു പിരിച്ചെടുത്തു ഉപകരണങ്ങൾ, പറമ്പ് എന്നിങ്ങനെ സകാത്തിനെ   പകരപ്പെടുത്തി (إبدال الزكاة) വിതരണം ചെയ്യുന്ന രീതി ഉടമസ്ഥനോ അയാളുടെ വക്കീലിനോ പാടില്ല.*
ويعطيه الإمام لا المالك لامتناع الإبدال في الزكاة عليه (تحفة المحتاج 7 - 167)

 *ഉടമസ്ഥന്റെ നിശ്ചിത മുതലിന്റെ നിശ്ചിത വിഹിതം അവകാശിയുടെ അവകാശമാണ്.* അഥവാ സകാത്ത് നിർബന്ധമാവലോടെ വിഹിതം അവന്റെതായി മാറി.
الأظهر أن الزكاة تتعلق بالمال تعلق شركة وفي قول قديم اختاره الريمي أنها تتعلق بالذمة لا بالعين فعلى الأول أنزالمستحق للزكاةشريك بقدر الواجب (فتح المعين)
അതിനാൽ ആ വിഹിതം അവന്റെ കൈവശം നൽകുക എന്ന സാങ്കേതിക പ്രക്രിയ മാത്രമാണ് ഉടമസ്ഥനും അയാളുടെ വക്കീലും ചെയ്യുന്നുള്ളൂ. അഥവാ അപരന്റെ ധനം തന്റെ കൈവശത്തിൽ നിന്നു വിട്ടുകൊടുക്കൽ മാത്രം. *അവകാശിയുടെ വിഹിതം അവനു കൈവശപ്പെടുത്തിക്കൊടുക്കുക എന്നതല്ലാതെ ബാധ്യസ്ഥർ അതിനു പകരമായി അവകാശിക്ക് വീടോ, ഭൂമിയോ പോലുള്ള വേറെന്തെങ്കിലും നൽകിയാൽ അതു സകാത്താവില്ല.* എന്നാൽ അവകാശിക്കു തന്റെ വിഹിതം എന്തു ചെയ്യണം എന്ന് തീരുമാനിക്കാം. *ആ നിലയ്ക്ക് അവകാശികളുടെ പ്രതിനിധിയായ ഭരണാധികാരിക്കും അത്തരത്തിൽ ചില വിവേചനങ്ങൾ ഉണ്ട്.* അതു നമ്മുടെ മദ്ഹബു ഗ്രന്ഥങ്ങൾ വിവരിച്ചിട്ടുമുണ്ട്.
أن للإمام دون المالك شراؤه له نظير ما يأتي في الغازي وله أن يلزمه وعدم إخراجه عن ملكه لما في ذلك من المصلحة العامةفلم ينظر لما فيه من جبر الرشيد وحينئذ ليس له إخراجه فلا يحل ولا يصح فيما يظهر
(تحفة المحتاج 7 - 165)
✅✅✅✅✅✅✅✅✅✅✅

നിങ്ങൾ നോക്കൂ. *സകാത്തുകമ്മിറ്റി നാടിന്റെ ഭരണാധികാരിയാണോ?*
 അങ്ങനെയാണോ മൗലവി പറഞ്ഞതുപ്രകാരം ഇന്ത്യൻ നിയമമനുസരിച്ചു സകാത്ത് കമ്മിറ്റിയെ രജിസ്റ്റർ ചെയ്തിട്ടുള്ളത്? അതും പറഞ്ഞങ്ങ് റജിസ്റ്ററിനു ചെന്നാൽ നേരെ ജയിലിൽ പോകാം.

 *ഭവനനിർമ്മാണം, വീടുനന്നാക്കൽ, തൊഴിലുപകരണം, ചികിത്സ, വിദ്യാഭ്യാസം, വാഹനം, പശു ദാനം, കടം വീട്ടൽ  എന്നിങ്ങനെയൊക്കെ യാണത്രെ സകാത്തു കമ്മറ്റി 'സകാത്തിന്റെ വിതരണം' ചെയ്യുന്നത്!* അഥവാ ഇമാം എന്ന സ്റ്റാറ്റസിലാണ് സകാത്തു കമ്മിറ്റിയെന്നാണ് മൗലവിയുടെ ഭാവം. *അതായത്, കമ്മിറ്റി ബാധ്യസ്ഥരുടെ വകീലല്ല, മറിച്ച്, അവകാശികളുടെ പ്രതിനിധിയായ 'ഇമാമി'ന്റെ സ്ഥാനത്താ ണെന്നാണ് ഈ സകാത്തു കമ്മിറ്റിക്കാരുടെ പ്രവർത്തനത്തിന്റെ  മനോനില.* *അവകാശിയുടെ വിഹിതം അവനെ ഏൽപ്പിക്കാതെ സ്വയം 'കൈകാര്യം' ചെയ്യുവാൻ ശർഓ ഇന്ത്യൻ നിയമമോ കമ്മിറ്റിക്കു എന്തെങ്കിലും അധികാരം നൽകിയിട്ടുണ്ടോ?*

യഥാർത്ഥത്തിൽ ഇത്തരം മഹാപരാധം ചെയ്തിട്ട് 'വമ്പിച്ച' ക്രെഡിറ്റ്‌ വാരിക്കൂട്ടുകയാണ് സകാത്തു കമ്മറ്റിക്കാർ ചെയ്യുന്നത്.
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

ഓർക്കുക, *സകാത്തെന്നത്,  അതു കൊടുക്കൽ فرض عين എന്ന വ്യക്തിബാധ്യതയും, വാങ്ങൽ فرض كفاية എന്ന സാമൂഹികബാധ്യതയുമാണ്. കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും പ്രതിഫലം ലഭിക്കുന്ന 'ഇബാദത്താ'ണത്.*
وعبارة ش ق ولو امتنع المستحقون من أخذها قاتلهم الإمام لأن قبولها فرض كفاية فيقاتلون على ذلك لتعطيلهم هذا الشعار العظيم كتعطيل الجماعة بناء على أنها فرض كفاية بل أولى أفاده الرملي اه
(ഇആനത്തുത്താലിബീൻ 2 - 169)

 സകാത്തെന്നത് കേവലമൊരു റിലീഫ് പ്രവർത്തനമല്ല. അതു 'ഇബാദത്താ'ണ്. അതിനു കുറെ ശർത്തുകൾ പാലിക്കേണ്ടതുണ്ട്. *സകാത്തിന്റെ പ്രഥമപ്രധാന ലക്ഷ്യം ബാധ്യസ്ഥരുടെ ശരീര-ധന ശുദ്ധീകരണമാണ്.* ഇതു ഖുർആനും മറ്റു ഗ്രന്ഥങ്ങളും എടുത്തു പറഞ്ഞതാണ്.
(خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا وَصَلِّ عَلَيْهِمْ ۖ إِنَّ صَلَاتَكَ سَكَنٌ لَهُمْ ۗ وَاللَّهُ سَمِيعٌ عَلِيمٌ) [Surat At-Tawbah 103]
 قال صلى الله عليه وسلم إن هذه الصدقات إنما هي أوساخ الناس (صحيح مسلم)
ومعنى أوساخ الناس أنها تظهسر لأموالهم ونفوسهم كما قال تعالى خذ من أموالهم صدقة تطهرهم وتزكيهم بها فهي كغسالة الأوساخ (شرح مسلم 4 - 36)

 *അതിനാൽ ബാധ്യസ്ഥർ സകാത്തു ദാനത്തിന്റെ ശർത്തുകൾ തികച്ചും പാലിക്കേണ്ടതാണ്.*
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

 *'സകാത്തു കമ്മറ്റി'* എന്ന ആശയത്തിന് മൗലവി ഒരൊറ്റ തെളിവും ഉദ്ധരിച്ചില്ല. യുക്തി മാത്രമാണ് അദ്ദേഹത്തിന്റെ തെളിവ്. കഷ്ടമല്ലേ അത്! അല്ല, *'തെളിവ്' സുന്നികളെ പിഴച്ചവരാക്കാൻ മാത്രം മതിയല്ലോ.*

കമ്മറ്റി വക്കീലാവാൻ നിവൃത്തിയില്ല എന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക്, "സകാത്ത് വിതരണത്തിന് വകീലിനെ ഏൽപ്പിക്കുക, വകീൽ നിയ്യത്ത് വയ്ക്കുക, വകീൽ കാഫിറായാലും മതിയാകുക" തുടങ്ങിയ വക്കാലത്തിന്റെ വിധികളൊന്നും തന്നെ കമ്മറ്റിക്ക് കൊടുക്കാൻ പറ്റില്ലെന്ന് ബോധ്യമായല്ലോ. കാരണം കമ്മിറ്റി എന്നത് വക്കാലത്തിലൂടെ നിലവിൽ വന്ന സംവിധാനമല്ല.
 *വക്കാലത്ത് എന്ന 'ഏൽപ്പന'യിലൂടെ മാത്രമേ ഒരാൾ വക്കീലാകുകയുള്ളു. പിന്നെങ്ങനെ കമ്മിറ്റി എന്ന, സ്വന്തമായി രൂപംകൊള്ളുകയും  പിരിഞ്ഞുപോവുകയും ചെയ്യുന്ന സംവിധാനം സ്വത്തുടമസ്ഥന്റെ കേവലം കീഴാളനായ വക്കീലാകുക?* താങ്കൾ കാര്യമായി ചിന്തിക്കൂ ബഹു. മൗലവീ?

 *ഒരാളാവട്ടെ ഒന്നിലധികമാകട്ടെ,  നിർണ്ണിതനാവണം വക്കീൽ എന്നത് നിയമമാണ്.* അഥവാ മുവക്കിൽ അവനെ വക്കാലത്തിൽ   നിർണ്ണയിക്കണം. *അതിനർത്ഥം വകീൽ ആരെന്ന് വക്കാലത്തേൽപ്പിക്കുമ്പോൾ അവ്യക്തമാകരുത്.*
وشرط فيه تعيينه فلو قال لاثنين وكلت أحدكما في كذا لم يصح (شرح المنهج)
 കമ്മിറ്റി അങ്ങനെയാണോ? അത് കേവലം, മുവക്കിൽ നിജപ്പെടുത്തിയ  ഒന്നോ ഒന്നിലധികമോ ആളുകളാണോ? മൗലവിയുടെ തന്നെ നിർവ്വചനാനുസാരം അതൊരു 'സ്വതന്ത്ര റജിസ്റ്റേർഡ്' അല്ലയോ?

സകാതാകുന്ന 'ഇബാദത്തി'ലെ വക്കാലത്തിന്റെ നിയമം നാം പറയുമ്പോൾ, മൗലവി എതിർക്കാൻ കൊണ്ടുവരുന്നത് *കച്ചവടം, വാടക, കടം, പണയം* തുടങ്ങിയ സാമ്പത്തിക ഇടപാടുകളിലെ നിയമങ്ങളുമായിട്ടാണ്.
 *സാമ്പത്തിക ഇടപാടുകളിലെ ശരിതെറ്റുകൾ ചൂണ്ടിക്കാണിച്ചാണോ ഇബാദത്തുകളിലെ ശരിയും തെറ്റും തീരുമാനിക്കുക?*  അങ്ങനെയെങ്കിൽ ആളുകളുടെ സകാത്തും നികാഹുമൊക്കെ ജമാഅത്തെ ഇസ്‌ലാമീ സംസ്ഥാന, ദേശീയ,  പ്രാദേശിക കമ്മറ്റികളെയോ മറ്റിതര കമ്പനികളെയോ ഏൽപ്പിച്ചാൽ മതിയാകുമോ? എന്തിനാണ്  'സകാത്ത്കമ്മിറ്റി' എന്ന പേരിൽ ഒരു സ്പെഷ്യൽ റജിസ്ട്രേഷൻ? എന്താണീ താരതമ്യത്തിലൂടെ മൗലവി  ഉദ്ദേശിച്ചത്? *ഫർളു ഐനായ 'ഇബാദത്തു'കളെയും മുബാഹായ 'ആദത്തു'കളേയും കൂട്ടിക്കുഴക്കുകയാണോ?* കമ്പനികൾ നിശ്ചിത വ്യക്തികളുടെ കൂട്ടായ്മയാണ്. *സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുടെ ഇടപാടുകൾ അവയുടെ അധികാരികളാണ് നടത്തുന്നത്. അവർ വ്യക്തികളാണ്.* അഥവാ പൊതുമേഖല (جهة عامة) യ്ക്കു വേണ്ടി ഒരാൾ/ ഒന്നിലധികം ആളുകൾ അധികാരിയാകുന്നു. അതുപോലെയാണോ സകാത്തും കമ്മിറ്റിയും? *നിശ്ചിതനായ സ്വകാര്യ വ്യക്തി / വ്യക്തികൾക്ക് അനിശ്ചിതമായ ബാഹ്യ കമ്മിറ്റി എങ്ങനെ വക്കീലാകും?* ഉടമസ്ഥർ തന്നെ കൂട്ടം ചേർന്ന് ഒരാളെ അധികാരപ്പെടുത്തുന്ന പോലെയുമാണോ അത്?
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

വക്കാലത്തിനു صيغة (ഏൽപ്പനാവാക്യം) വേണം. ഒരഭിപ്രായപ്രകാരം,  ഏൽക്കുന്നതിന്  قبول വാക്യവും. അതിലാണ് വക്കീൽ നിർണ്ണിതമാവേണ്ടത്. കമ്മിറ്റി എന്നത് നേരത്തെയുള്ള സമിതിയാണ്. "കമ്മറ്റിയെ ഏൽപ്പിച്ചു" എന്ന് പറഞ്ഞാൽ ആ കമ്മിറ്റിയിലെ ഏതെങ്കിലും അംഗങ്ങൾ  'സ്വയം' നാളെയോ മറ്റന്നാളോ മാറിയാലും കമ്മിറ്റിയുടെ പ്രവർത്തനം തുടരുന്നു. സകാത്തു വിതരണവും അഭംഗുരം തുടരുന്നു. *ഇതാണോ ശാഫിഈ മദ്ഹബിലെ വക്കാലത്ത്, മൗലവീ സാഹിബേ?*
❓❓❓❓❓❓❓❓❓❓❓

ജമാഅത്തുകാരുടെ 'സകാത്തുകമ്മറ്റി' എന്നത് *അവരുടെ കേന്ദ്ര കമ്മറ്റിയുടെ 'ബൈത്തുൽമാലി'ൽ* അംഗങ്ങളുടെ വിഹിതം  അടക്കാനുള്ളതും കൂടിയാണ്, അഥവാ സംഘടനക്ക് പണം ഉണ്ടാക്കാനാണ് എന്നത് പരസ്യമായ കാര്യമാണ്. അതുകൊണ്ട് സകാത്തു കമ്മറ്റിയെ കുറിച്ച് വലിയ സത്യസന്ധതയൊന്നും മൗലവി അവകാശപ്പെടേണ്ട.

പിന്നെ, കമ്മറ്റിക്ക് മജ്ജയില്ലെങ്കിലും അതിലുള്ള വ്യക്തികൾക്ക് മജ്ജയുണ്ട്, മാംസമുണ്ട്. അവർ മലക്കുകളല്ല, ജിന്നുകളല്ല എന്നൊക്കെയാണ് മൗലവി ന്യായം പറഞ്ഞത്.  *എന്നാൽ പിന്നെന്തിനാ മൗലവീ നിങ്ങൾ കമ്മിറ്റിയെത്തന്നെ   'വക്കീൽ' എന്ന് നിർവ്വചിച്ചത്?* മറിച്ചു,  കമ്മറ്റിയല്ല, വ്യക്തിയാണ് വക്കീൽ എന്നല്ലേ പറയേണ്ടിയിരുന്നത്?

 *കമ്മിറ്റിയിലെ ഒന്നോ അതിലധികമോ വ്യക്തികളെ നിർണ്ണയിച്ചു വക്കാലാത്താക്കിയാൽ ആ വ്യക്തികൾ, 'വ്യക്തി'യെന്ന നിലയിലാണ് വക്കീലാകുന്നത്. അല്ലാതെ 'കമ്മിറ്റി, കമ്മറ്റിക്കാരൻ' എന്ന നിലയ്ക്കല്ല എന്നതു  പ്രാഥമിക വിവരമല്ലേ?*
💧💧💧💧💧💧💧💧💧💧💧

 *വ്യക്തിയെ صيغة യിൽ നിജമാക്കിയാൽ അയാളാണ് ചുമതല നിർവ്വഹിക്കേണ്ടത്.* അയാൾക്ക് സാധ്യമായതോ അസാധ്യമായതോ ആയ വിഷയത്തിൽ തന്റെ മുവക്കിലിന്റെ അനുമതിയോടെയോ  സമ്മതമില്ലാതെയോ അയാൾക്ക് മറ്റുള്ളവരെ ഏൽപ്പിക്കാമോ എന്നത് വേറെ വിഷയം. എന്നാൽ ശാഫിഈ മദ്ഹബിന്റെ പേരിൽ മൗലവി പറഞ്ഞത്:
 *''ഒരാളെ വക്കീലാക്കിയാൽ അവന്റെ കൂടെ ഏതു മുസ്ലിമിനും കൂടാം എന്ന് ശാഫിഈ മദ്ഹബിലുണ്ട്'' എന്നാണുപോലും!* വക്കാലത്തിന്റെ വാക്യത്തിൽ (صيغة), *നിന്നെ* എന്ന് ഒരു വ്യക്തിയെ നിർണ്ണയിച്ചു പറഞ്ഞശേഷം, *'എല്ലാ മുസ്‌ലിംകളെയും* വക്കാലത്താക്കി' എന്നുകൂടി കൂട്ടിയാൽ ( *عطف ചെയ്താൽ* ) പ്രസ്തുത വക്കാലത്ത്  സാധുവാകും എന്ന,  *മദ്ഹബിൽ ഭിന്നതയുള്ള* മസ്അലയാണത്രെ മൗലവിയുടെ തെളിവ്! *ഇബ്നു ഹജർ(റ) എതിർത്ത ആ അഭിപ്രായം അദ്ദേഹത്തിന്റെ വീക്ഷണമായി മൗലവി കളവും പറഞ്ഞിരിക്കുന്നു. (തുഹ്ഫ 5 / 298 കാണുക)*
 കഷ്ടം!!

نعم إن وقع غير المعين تبعا للمعين كوكلتك في بيع كذا وكل مسلم صح على ما بحثه شيخنا وقال إن عليه العمل فيه نظر
എന്നാണ് തുഹ്ഫയിലുള്ളത് (5 - 298)  ഇതിൽ നിന്ന് فيه نظر എന്ന വിമർശന ഭാഗം ഒഴിവാക്കാൻ മൗലവി 'മിടുക്ക്' കാണിച്ചു.

വാസ്തവത്തിൽ എന്താണു അപ്പറഞ്ഞത്? നിർണ്ണിതനായ വ്യക്തിക്കു അനുബന്ധമായി 'പ്രസ്തുത വാക്യ'ത്തിന്റെ അടിസ്ഥാനത്തിൽ  ബാക്കിയുള്ളവരും സ്വതന്ത്ര വകീലുമാരാകുക എന്നാണ്. *അല്ലാതെ ഒരാളെ വക്കീലാക്കിയിട്ട് കമ്മിറ്റി മൊത്തം സഹായികളാകുക എന്നല്ല.* മൗലവി വ്യാഖ്യാനിച്ചതോ, ''ഒന്നോ അതിലധികമോ കമ്മിറ്റി അംഗങ്ങളെ വക്കാലത്താക്കിയാൽ അദ്ദേഹത്തോടൊപ്പം ഏതു മുസ്‌ലിം കൂടെ കൂടിയാലും വക്കാലത്തിനെ അത് ബാധിക്കുകയില്ല" എന്നും. *എങ്ങനെയുണ്ട് മറിമായം?* 
🌳🌳🌳🌳🌳🌳🌳🌳🌳🌳🌳

പിന്നെ, മൗലവി പറയുന്നത് സകാത്തു കമ്മറ്റിക്ക് *ലീഗൽ പേഴ്സണാലിറ്റി* ഉണ്ടെന്നാണ്. എന്നാൽ അതിന്റെ നിയമരേഖ മൗലവി തന്നെ ഹാജരാക്കണം. ഇനി രേഖയുണ്ടെങ്കിൽതന്നെ അതിന്റെ  ശർഈ നിലയെന്തെന്ന് തെളിയിക്കണം. അല്ലാതെ ആധുനികരുടെ എന്തെങ്കിലും ബുക്കുകൾ അല്ല ഉദ്ധരിക്കേണ്ടത്. വഹ്ബത്ത് സുഹൈലി ഉദ്ധരിച്ച ദലീലുകളിൽ നിന്നുള്ള അദ്ദേഹത്തിന്റെ നിർദ്ധാരണം പ്രഥമ ദൃഷ്ട്യാ തന്നെ ബാലിശമാണ്. സുന്നികളെ പിഴച്ചവരാക്കാൻ വെമ്പുമ്പോൾ ഖുർആനും സുന്നത്തും മാത്രം ശരണം. അപ്പോൾ ഫുഖഹാഇന്റെ ഇജ്തിഹാദീ നിർദ്ധാരണമൊന്നും പറ്റില്ല. എന്നാൽ സ്വന്തം കാര്യമെത്തുമ്പോളോ  ഏതു ആധുനികരും തെളിവുമാണ്. *ഇതല്ലേ മൾട്ടിത്താപ്പ്?*
✅✅✅✅✅✅✅✅✅✅✅

ഇപ്പോൾ *legal guardian* (നിയമപരമായ രക്ഷിതാവ്) എന്നൊരു വകുപ്പുണ്ട്. ഇനി *അതെടുത്തു പെണ്മക്കളെ വിവാഹം ചെയ്തുകൊടുക്കാൻ യഥാർത്ഥ വലിയ്യ്‌ വേണ്ട,  'നിയമവലിയ്യ്‌' മതി എന്നും വാദിച്ചോളൂ.* അങ്ങനെ കുറെ അവിഹിതങ്ങളും നാട്ടിൽ നടക്കട്ടെ.

അല്ലാഹു കാക്കട്ടെ.
 By: *എംടി അബൂബക്ർ ദാരിമി*