page

Monday, 18 May 2020

മക്കാ മുശ്രിക്കിന്റെയും വഹാബികളുടെയും കൂട്ടുദൈവം !

#വഹാബികളുടെ_പടച്ചോൻ...!

#മക്കാ_മുശ്രിക്കിന്റെ_കൂട്ടുദൈവം_വഹാബികളുടെ_പടച്ചോൻ...!

#വഹാബികളുടെ #പടച്ചോനെ #കണ്ടോളൂ... #ഇനി #ആരും #കണ്ടില്ലെന്നു #പറയരുത്...

 മക്കാ മുശ്രിക്കുകളും വഹാബികളും വെടിക്കെട്ട് ബാറ്റിംഗിലാണ്... ക്രീസിൽ സിക്സറുകൾ തന്നെ പായിക്കുന്നു... #സലഫികൾ #വിശ്വസിക്കുന്നത് #മക്കാ / #മുശ്രിക്കുകൾ #വിശ്വസിച്ച #അല്ലാഹുവിലാണത്രെ...!... എന്നാൽ-സുന്നികൾ വിശ്വസിക്കുന്നത് മുത്ത് നബി വിശ്വസിച്ച അല്ലാഹുവിലാണ് മൗലവിമാരേ.... #ഇതാണ് #സുന്നികളും #വഹാബികളും #തമ്മിലുള്ള #മുഖ്യമായ #വ്യത്യാസങ്ങളിലൊന്ന്‌... വിഗ്രഹാരാധകരായ  മക്കാ മുശ്രിക്കിന് സർട്ടിഫിക്കറ്റ് കൊടുത്ത് വിശ്വാസികളാക്കി കൂടെ നിർത്തിയത് എന്തിനാണെന്ന്
ഇപ്പോഴാണ് മനസിലായത്...!

മലക്കുകൾ പെണ്മക്കൾ ആയിട്ടുള്ള, ജിന്നുകൾ ഭാര്യമാർ ആയിട്ടുള്ള, ലാത്ത ഉസ്സ മനാഥ തുടങ്ങിയ കുട്ടി ദൈവങ്ങൾ പങ്കാളികൾ ഉള്ള  പടച്ചോനെ ആരാധിക്കുന്ന മക്കാ മുശ്രിക്കും ,,,
'''അല്ലാഹുവിന്റെ ഇരു കൈകളും (ഇരുഭാഗവും ) വലതു ഭാഗമാണ്[അൽമനാർ 2004 ഡിസംബർ, പേജ് 36]അല്ലാഹുവിന്റെ ഇരു തിരുകരങ്ങൾ. വലതു കൈയിൽ ആകാശങ്ങൾ ഇടതു കൈയിൽ ഭൂമി[അത്തൗഹീദ് പേജ്‌:199] സിംഹാസനത്തിൽ അല്ലാഹു ഇരുന്നു[ഫാതിഹയുടെ തീരത്ത് പേ: 17 KNM]അല്ലാഹു അവന്റെ ഒരു കൈ കൊണ്ട് ഭൂമിയെ മുഴുവനായി ചുരുട്ടിപിടിക്കും.അവന്റെ മറ്റേ കൈ കൊണ്ട് ആകാശത്തെ ചുരുട്ടിപിടിക്കുകയും ചെയ്യും.അവന്റെ രണ്ട് കൈകളും വലതാണ്. അവയിൽ ഇടതില്ല[ അൽ മനാർ മാസിക2007 മെയ്,പേജ്:57]"അന്ത്യ ദിനത്തിൽ അല്ലാഹു ആകാശങ്ങളെ ചുരുട്ടിയെടുക്കും.പിന്നീട് തന്റെ വലതു കൈ കൊണ്ട് പിടിച്ച ശേഷം പറയും.ഞാനാണ് രാജാവ്.എവിടെ അഹങ്കാരികളും ധിക്കാരികളും.ശേഷം ഭൂമിയെ ഇടതു കൈകൊണ്ട് ചുരുട്ടിപിടിക്കും[അൽമനാർ മാസിക2009 ജനു:  പേജ്:24]'''
എന്നൊക്കെപ്പറഞ്ഞ് #അല്ലാഹുവിനെ #വികലാംഗനായും
വലത്തേ കയ്യിലിരിക്കുന്ന ആകാശത്തിലേക്ക് കയറുന്ന #കോമഡി #താരമായും #അവതരിപ്പിച്ച
#വഹാബികളും തമ്മിൽ നല്ല ചേർച്ചയാണ്...ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന പോലെ...!...ഇത്തരം കള്ളത്തരങ്ങൾ മറച്ചുവക്കാനാണ് സുന്നികൾക്കെതിരിൽ മക്കാ മുശ്രിക്കിനെ മറയാക്കിയതെന്നാരെങ്കിലും സംശയിച്ചാലവരെ കുറ്റപ്പെടുത്താനൊക്കുമോ...?....

🌷മക്കാ മുശ്രിക്കുകളുടെ ആരാധ്യ വസ്തു അല്ലാഹു അല്ല.അവരതിന് അല്ലാഹു എന്ന് പേര് വെച്ചിരുന്നെങ്കിലും ശെരി.കാരണമവർ അല്ലാഹുവിനെ ശെരിക്ക് മനസിലാക്കിയിട്ടില്ലെന്ന് ഇമാം നവവി[റ]
[ശറഹ് മുസ്ലിം1/331]
ഇമാം നവവി(റ)ന് തൗഹീദിൽ കറകളഞ്ഞ നിലപാടുകളായിരുന്നു എന്ന്  2018 ജൂൺ മാസത്തിലെ അൽ മനാറിൽ ...!

🌷അവർ കാഫിറുകളാണെന്നും നബി ആരാധിച്ചതിനെ അവരോ അവർ ആരാധിച്ചതിനെ നബിയോ ആരാധിക്കുന്നില്ലെന്നും സകല സംശയങ്ങളും തീർത്ത്- സൂറത്തുൽ കാഫിറൂനയിൽ അല്ലാഹു...

🌷അവർ അല്ലാഹുവിനെ ചീത്ത പറയുമെന്ന് ,ഖുർആനോതി-സഹാബികൾക്ക് മുന്നറിയിപ്പു കൊടുത്ത് തിരുനബി....

🌷മൗലവിമാർ അണികളെ പറ്റിക്കാൻ ഖുർആനിൽ നിന്ന് അടർത്തി എടുക്കുന്ന, തെളിവുകളെക്കുറിച്ച് സ്വന്തം ശൗകാനി പോലും പറയുന്നത്-
''അവർ സംശയത്തിൽ കളിക്കുന്നവരാകുന്നു. തൗഹീദിലും പുനർജന്മത്തിലും  തങ്ങളുടെയും  മറ്റു സൃഷ്ടികളുടെയും സൃഷ്ടാവ് അല്ലാഹുവാണെന്ന് അംഗീകരിക്കുന്നതിലും അവര്ക്ക് വിശ്വാസമില്ലെന്ന് മാത്രമല്ല അവരതിൽ സംശയാലുക്കളാണ്. കളിയുടെയും പരിഹാസത്തിന്റെയും ഭാഗമായാണ് അവരങ്ങനെ പറഞ്ഞിരുന്നത്'' എന്നാണ്.

تفسير فتح القدير:  ٤٢٣/٦

🌷മലക്കുകൾ പെണ്മക്കൾ ആയിട്ടുള്ള, ജിന്നുകൾ ഭാര്യമാർ ആയിട്ടുള്ള, ലാത്ത ഉസ്സ മനാഥ തുടങ്ങിയ കുട്ടി ദൈവങ്ങൾ പങ്കാളികൾ ഉള്ള   പടച്ചോനെയാണവർ ആരാധിച്ചിരുന്നതെന്ന് പരിഭാഷാ മൗലവിമാർ....

🌷മലക്കുകൾ പെണ്മക്കൾ ആയിട്ടുള്ള, ജിന്നുകൾ ഭാര്യമാർ ആയിട്ടുള്ള, ലാത്ത ഉസ്സ മനാഥ തുടങ്ങിയ കുട്ടി ദൈവങ്ങൾ പങ്കാളികൾ ഉള്ള  ഒരു പടച്ചോൻ ഇല്ലേ ഇല്ലെന്ന് മൗലവി...ഇല്ലാത്ത പടച്ചോനെ ആരാധിക്കുന്നവർ എങ്ങിനെ വിശ്വാസികളാകുമെന്ന് ചോദിച്ചപ്പോൾ മൗലവി കണ്ടം വഴി ഓടി...

🌷തിരു നബിക്കും അനുചരന്‍‌മാര്‍ക്കും സ്വന്തം നാടുവിട്ട് പുറത്തുപോകേണ്ടിവന്നത് അല്ലാഹു ആണ് “റബ്ബ്” എന്ന് പറഞ്ഞതിന്റെ പേരിലായിരുന്നുവെന്ന് അല്ലാഹു ഖുർആനിൽ...!.മക്കാ മുശ്രിക്ക് അല്ലാഹുവിനെ റബ്ബാണെന്നംഗീകരിച്ചവരെന്ന് വഹാബികൾ സ്വന്തം പുസ്തകത്തിൽ...!.വിശദീകരണം നൽകാനാവാതെ മൗലവി ക്ളീൻബൗൾഡ്...

🌷അവരെ വിശ്വാസികളാക്കിയില്ലെങ്കിൽ അല്ലാഹു ഒന്നിലധികം ഉണ്ടെന്നു പറയേണ്ടി വരുമെന്ന് മറ്റൊരു മൗലവി... പ്രമുഖ മതത്തിന്റെ ഗ്രന്ഥം അറബിയിലേക്ക് മാറ്റിയപ്പോൾ ,ജില്ലാ സമ്മേളനത്തിനുള്ള 'അല്ലാഹു'മാരെ കണ്ട മൗലവി പോയ വഴിക്ക് പുല്ലു പോലും മുളച്ചില്ല...!

🌷മക്കയിലെ മുശ്രിക്കുകൾ അല്ലാഹുവിനെ ചീത്ത പറയുമെന്ന് ഖുർആനിലുണ്ടെന്ന് മൗലവി... അതാണോ ഇവരെ കൂടെ നിർത്താൻ കാരണമെന്ന് ചോദിച്ചപ്പോൾ ബബബ...

🌷സുന്നികൾ മക്കാ മുശ്രിക്കുകളെപ്പോലെയാണെന്ന് മൗലവി...കലിമ ചൊല്ലിയ ഒരു മുശ്രിക്കിന്റെ പേര് ചോദിച്ചപ്പോൾ ,പറയാൻ സൗകര്യമില്ലെന്ന് മറുപടി ...!...

🌷പ്രവാചകന് മുമ്പുള്ളവർ അല്ലാഹുവിൽ വിശ്വസിച്ചിരുന്നില്ലേ എന്ന് മറ്റൊരു മൗലവി... ഇസ്ലാലാമിന്റെ സ്ഥാപകൻ മുഹമ്മദ് നബിയാണെന്ന് പറഞ്ഞ് പരത്തുന്ന പാശ്ചാത്യരിൽ നിന്ന് ദീൻ പഠിച്ചാൽ ഇതാണ് കുഴപ്പമെന്ന് കേട്ട മൂപ്പർക്ക് പെട്ടെന്ന് കാര്യം തിരിഞ്ഞു...

🌷അവരെ മുശ്രിക്ക് എന്നു പറയണമെങ്കിൽ യഥാർത്ഥ അല്ലാഹുവിൽ പങ്കുചേർക്കണ്ടേ എന്നൊരു മൗലവി...

അല്ലാഹുവിനെക്കുറിച്ച്  കേൾക്കുക പോലും ചെയ്യാത്ത,മലമുത്തിയെ ആരാധിക്കുന്ന ആദിവാസി-മുസ്ലിമാണോ മുശ്രിക്കാണോ കാഫിറാണോന്ന് ചോദിച്ചപ്പോൾ ,മൂപ്പരുടെ പോയ കിളി തിരിച്ചുവന്നു....!

🌷ഹുദൈബിയയിൽ നബി,ബിസ്മികല്ലാഹുമ്മ എന്നെഴുതിയത് മക്കാമുശ്രിക്കുകളുടെ വിശ്വാസം ശെരിയായതുകൊണ്ടെന്ന് മൗലവി...!...റഹ്മാനും റഹീമും വെട്ടിയത് നബിയുടെ വിശ്വാസം തെറ്റായതു കൊണ്ടാണോന്ന് ചോദിച്ചപ്പോൾ -മൗലവിക്ക് മിണ്ടാട്ടം മുട്ടി......!...

🌷അല്ലാഹു എന്ന വാക്ക് ,ഇംഗ്ളീഷിൽ god പോലെ അറബിയിൽ ദൈവം എന്നതിന് പകരം ഉപയോഗിക്കുന്ന വാക്കാണെന്ന് ഡിക്ഷനറി പരിശോധിച്ച മറ്റൊരു മൗലവി...എലിയെ ആരാധിക്കുന്നവരും പുലിയെ ആരാധിക്കുന്നവരും യേശുവിനെയും മാതാ അമൃതാനന്ദമയീ ദേവിയേയുമൊക്കെ ആരാധിക്കുന്നവരും  പ്രസ്തുത വാക്ക് അറബിയിലുപയോഗിക്കുമെന്ന് കണ്ടറിഞ്ഞ മൗലവി പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി....

🌷ചുരുക്കത്തിൽ-അല്ലാഹുവിന് തൗഹീദും നബി തങ്ങൾക്ക് ശിർക്കും പഠിപ്പിച്ചു കൊടുത്ത്  സമാന്തര ഇസ്ലാമുമായി നിങ്ങൾ എത്ര നാൾ....?... വഹാബികളേ.... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്ന് ഖുർആൻ....വഹാബിസത്തിൽ പെട്ടുപോയി എന്നു കരുതി ചിന്തിക്കില്ലെന്നു വാശി പിടിക്കരുത്...!...മലക്കുകൾ പെണ്മക്കൾ ആയിട്ടുള്ള, ജിന്നുകൾ ഭാര്യമാർ ആയിട്ടുള്ള, ലാത്ത ഉസ്സ മനാഥ തുടങ്ങിയ കുട്ടി ദൈവങ്ങൾ പങ്കാളികൾ ഉള്ള  മക്കാ മുശ്രിക്കിന്റെ സാങ്കല്പിക ദൈവത്തെ പേറുമ്പോൾ ,മരണവും ഖബറും മഹ്ഷഷറയും ഇടക്കിടക്കോർക്കുന്നത് നല്ലതാണ്...നിങ്ങളെന്ത് ചെയ്താലും ഞങ്ങളേറ്റെടുത്തോളാമെന്നു പറഞ്ഞ മൗലവിയെക്കണ്ട് ഒരാളും തലമറന്നെണ്ണ തേക്കില്ലെന്ന് തന്നെ ഫാതിമ കരുതട്ടെ...!... ബുദ്ധിയുള്ളവർക്ക് ചിന്തിക്കാനും വഹാബിസത്തെ അകറ്റി നിർത്താനുമുപകരിക്കുന്ന രൂപത്തിൽ ഇടക്കിടെ തനിനിറം പുറത്ത് കാട്ടുന്ന സകല മൗലവിമാർക്കും ഈ കുഞ്ഞനുജത്തിയുടെ ബിഗ് സല്യൂട്ട്...

                           #ഫാതിമാ_റഷീദ്...