page

Thursday, 13 August 2020

കറാമത്ത് ദഹിക്കാത്തവരോട് !

 ഏത്  മഹാൻ്റെ കറാമത്ത് പറഞ്ഞാലും   എതിർപ്പുമായി രംഗത്ത് വരുന്ന മതത്തിനുള്ളിൽ അള്ളിപ്പിടിച്ച യുക്തിവാദികളേ...


മതത്തിന്യു പുറത്തുള്ള യുക്തിവാദികളെ പേടിച്ച് കറാമത്ത് നിഷേധിക്കാൻ നിങ്ങൾക്ക് നാണമില്ലേ.. മതപരമായി നിങ്ങളിത്ര ഭീരുക്കളാവരുത് ...!


ഇത് ഇസ്ലാം മതമാണ്.. വിശ്വാസമാണ് അടിസ്ഥാനം...


ശ്രദ്ധിക്കുക:

..

1. ഞങ്ങളുടെ ഇബ്റാഹീം നബി തീയിൽ ചാടിയിട്ട് കരിഞ്ഞില്ല.

2 ഞങ്ങളുടെ യൂനുസ് നബിയെ മീൻ വീഴുങ്ങിയിട്ട് അവർ മരിക്കാതെ ,മീൻ വെള്ളത്തിന് പുറത്ത് അദ്ധേഹത്തെ പുറത്തേക്ക് തുപ്പിയിട്ടുണ്ട്.

3 ഞങ്ങളുടെ മൂസ നബി പാറയിൽ അടിച്ച് 12 നദി ഉണ്ടാക്കിയിട്ടുണ്ട്.

4. ഞങ്ങളുടെ മൂസ നബിക്ക് തറയിലിട്ടാൽ പാമ്പാകുന്ന വടി ഉണ്ടായിരുന്നു.

5. ഞങ്ങളുടെ മൂസ നബി വടി കൊണ്ട് കടലിൽ അടിച്ചപ്പോൾ കടൽ പിളർന്നു പോയിട്ടുണ്ട്.

6, ഞങ്ങളുടെ ഈസ നബി മരിച്ചവരെ ജീവിപ്പിച്ചിട്ടുണ്ട്.

7, ഞങ്ങളുടെ ഈസ നബി മണ്ണ് കൊണ്ട് കിളിയെ ഉണ്ടാക്കിയിട്ട് അതിനെ ജീവനോടെ പറപ്പിച്ചിട്ടുണ്ട്.

'8, ഞങ്ങളുടെ മുഹമ്മദ് നബി [സ] തങ്ങൾ ചൂണ്ട് വിരൽ കൊണ്ട് ചന്ദ്രനെ പിളർത്തിയിട്ടുണ്ട്.

9, ഞങ്ങളുടെ മുഹമ്മദ് നബി [സ] തങ്ങൾ കൈവിരലുകളുടെ ഇടയിൽ നിന്നും ജലം പുറപ്പെടുവിച്ചിട്ടുണ്ട്.

10. ഞങ്ങളുടെ മുഹമ്മദ് നബി [സ]നിമിഷങ്ങൾ കൊണ്ട് ബുറാഖ് എന്ന വാഹനത്തിൽ ജറുസലേമിലും ആകാശത്തും പോയിട്ടുണ്ട്.


11. ഞങ്ങളുടെ ഖിളിർ നബി ഭാവികാലം നോക്കി ,ഇടങ്ങേറ് ഉണ്ടാക്കും എന്ന് മനസ്സിലാക്കിയതിനാൽ ഒരു  കുട്ടിയെ കൊന്നിട്ടുണ്ട്.


12 ഞങ്ങളുടെ ഖിളിർ നബി [അ] ഭാവികാലം നോക്കി ,രാജാവ് പിടിച്ചെടുക്കും എന്ന് കണ്ടതിനാൽ ഒര് കപ്പലിനെ കേട് പാട് ഉണ്ടാക്കിയിട്ടുണ്ട്.


13, ഞങ്ങളുടെ ഒര് മഹാനായ വലിയ്യ് ആസഫ് [റ] സുലൈമാൻ നബിക്ക് ഒരു പാട് ഒരുപാട് ദൂരെ ഉള്ള ,വളരെ ഭാരമുള്ള ഒരു മയൂര സിംഹാസനം കണ്ണടച്ച് തുറക്കുന്ന നേരത്തിനും മുമ്പായി എത്തിച്ച് കൊടുത്തിട്ടുണ്ട്.


14 ഞങ്ങളുടെ സുലൈമാൻ നബി പക്ഷി, ഉറുമ്പ് എന്നിവയുമായിട്ടൊക്കെ സംസാരിക്കുമായിരുന്നു.


15 ഞങ്ങളുടെ മഹതിയായ മറിയം ബീവി [റ] പുരുഷ സ്പർശനമില്ലാതെ ഗർഭിണിയായി.


ഇത് മായാവി കഥയല്ല , ഇതൊക്കെ ഖുർആൻ, ഹദീസ് എന്നിവയിൽ ഉള്ളതാണ്.. 


മുസ്ലീങ്ങൾ ഇതൊക്കെ വിശ്വസിക്കുന്നവരാണ്.. അല്ലാഹു അവർക്ക് നൽകിയ ബഹുമാനമായി [ മുഅ ജി സത്ത്, കറാമത്ത് എന്ന അമാനുഷിക കഴിവ് ] ഞങ്ങൾ ഇതിനെ കാണുന്നു.. ഖിയാമത്ത് നാൾ വരെ അല്ലാഹു വിന് ഇഷ്ടപെട്ട സ്വാലിഹീങ്ങളായവർക്ക് അല്ലാഹു ഇത് പോലെ പല ബഹുമാനങ്ങളും കറാമത്തുകളായി ഇനിയും നൽകും.. 


അതിനാൽ, ശരിയായ കറാമത്തുകൾ ഖിയാമത്തു നാൾ വരെ ഞങ്ങൾ പറയും.. അത് അവർക്ക് നൽകിയ ഇലാഹി നെ മാത്രം ഞങ്ങൾ സ്തുതിക്കും, വണങ്ങും.. 


പിശാച് മുഖേന അത്ഭുതം കാണിക്കുന്ന കള്ളൻമാരെ എതിർക്കുകയും ചെയ്യും. 


രണ്ടും തിരിച്ചറിയാൻ മാനദണ്ഡങ്ങളുമുണ്ട്.


ഇത് യുക്തിയിൽ ദഹിക്കാത്തവർ ദയവായി അറിയുക.. 


അല്ലാഹു അവർക്ക് നൽകിയ ആദരവ് മാത്രമാണിത് എന്നതാണ് അതിലെ യുക്തി.


അവർ ആൾ ദൈവങ്ങളല്ല, ദൈവ പുത്രന്മാരുമല്ല, ദൈവ സന്താനങ്ങളുമല്ല. 


ആര് എന്തൊക്കെ കാണിച്ചാലും ആരും ഒരിക്കലും അല്ലാഹു (ഏകനായ സത്യ ദൈവം ) ആക്കില്ല.


ഒന്നുകിൽ യുക്തിവാദിയാകുക.. അല്ലങ്കിൽ മത വാദിയാകുക.. ഏറ്റവും കുറഞ്ഞത് രണ്ടും ചേർന്ന സങ്കരയിനം മത- യുക്തിവാദിയായി തരം താഴാതിരിക്കുക..


ഉലൂഹിയ്യത്തിൽ റബ്ബിനോട് മറ്റൊന്നിനെ പങ്ക് ചേർക്കലാണ് ശിർക്ക്. റബ്ബിൽ നിന്നുള്ള മുഅജിസത്ത്  കറാമത്ത് ഉണ്ട് എന്ന് വിശ്വസിക്കുന്നത് ഈമാനിൻ്റെ ഭാഗം ആണ്. അവകൾ മുഖേന അല്ലാഹു ജനങ്ങളെ സഹായിച്ചപ്പോഴും മറ്റും ദീൻ വളരുക മാത്രമാണ് ഉണ്ടായത്. അതിനാൽ മുഅജിസത്തും കറാമത്തും ഉലൂഹിയ്യത്തിൽ പങ്ക് ചേർക്കലേ അല്ല. അത്  റബ്ബ് നൽകിയവരോട് സഹായം തേടുന്നതും തവസ്സുലാക്കുന്നതും  സ്വാഭാവികമായും റബ്ബിൻ്റെ ഉലൂഹിയ്യത്തിൽ പങ്ക് ചേർക്കൽ ആവുന്നില്ല. അതിനാൽ ആ തേട്ടങ്ങൾ വഹാബികൾ  ആരോപിക്കുന്ന പ്രാർത്ഥനയുമല്ല, ശിർക്കുമല്ല. അത് മുഖേന ദീൻ വളരുകയും ചെയ്യുന്നു❤️