page

Monday, 21 September 2020

കുറ്റിയടിക്കൽ കർമവുമായി വഹാബികൾ കൂട്ടമായി നരകത്തിലേക്ക് !


*കുറ്റിയടിക്കൽ കർമ്മം വഹാബീ നവോത്ഥാനത്തിന് വഴിമാറുന്നു...❗*
👇👇👇👁️👁️👁️


 ✍️  മുസ്ലിയാക്കന്മാർ പണ്ട് വയറ്റിപ്പിഴപ്പിന് വേണ്ടി ഉണ്ടാക്കിയ കുറ്റിയടിക്കൽ കർമ്മത്തിന് വഹാബീ  കാര്യ ആപ്പീസിൽ നിന്നൊരു ശാപമോക്ഷം.... ഇസ്ലാമിക  ആചാരങ്ങൾക്കെതിരെ വഹാബിക്കൂട്ടത്തിലിരുന്ന്  കുരച്ചു തളർന്ന ''സലഫീ കാര്യവാഹക് ''  ഫൈസൽ മൗലവി  ,അവസാനം , ഔദ്യോഗികതയുടെ ആയിരത്തൊന്നാചാര വെടിയും മുഴക്കി, സ്വഹീഹുൽ ബുഖാരിയുടെ ഗാർഡ് ഓഫ് ഓണറും കൊടുത്തതങ്ങ് ഏറ്റെടുത്തു... അല്ല പിന്നെ... അല്ലെങ്കിലും ചിലരിങ്ങനെയാണ്... സത് കർമങ്ങൾ ആളും പേരുമില്ലാതെ ,ശാപമോക്ഷമില്ലാതെ നരകം കാത്ത് കിടക്കുന്നത് ഏതെങ്കിലും വിശ്വാസികൾക്കിഷ്ടപ്പെടുമോ..... മുസ്ലിംകൾ ചെയ്യുമ്പോൾ ഖുർആനിൽ കാണണം...സഹീഹുൽ ബുഖാരിയുടെ നടുക്കഷ്ണത്തിൽ തന്നെ വലിയ ഹെഡിംഗിൽ കാണണം... വഹാബികൾ ചെയ്യുമ്പോൾ എന്ത് പ്രമാണം... ഐ ടി യുഗം ആടിത്തിമിർക്കുമ്പോൾ ഐ എസ് ഐ മുദ്രയുള്ള സ്വഹീഹായ കമ്പി തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇനി ആരെങ്കിലും സനദ് ചോദിച്ച് വന്നാലോ ,പ്രമാണം സ്വഹീഹല്ല  എന്ന് പറഞ്ഞാലോ ലവലേശം പേടിക്കാനില്ല. ഇന്നലെ അർധ രാത്രിക്ക് ശേഷമാണ് വഹാബികളുടെ കമ്പിത്തൗഹീദിൻ്റെ പ്രമാണം, കൃത്യമായൊരു ദിവസവും നിശ്ചയിച്ച് , മേലേന്നിറങ്ങിയത്...മുൻ കാല പ്രാബല്യമുള്ള പ്രത്യേക ഓർഡിനൻസിലൂടെ... 

മേലേന്നുള്ള ഇത്തരം കുറാഫാത്ത് കളികൾക്ക് ,ഒലമാക്കമ്മിറ്റി , ഒലക്ക മുക്കി മൊത്തമായി ഒപ്പിട്ട് സീലും പതിച്ചതോടെ   വഹാബീ നിയമമായിക്കഴിഞ്ഞു... ഏത് കമ്പനിയുടെ  കമ്പിവേണമെന്നതിൽ മാത്രമേ ചെറിയൊരഭിപ്രായ വ്യത്യാസമുള്ളു...മദ്ഹബുകൾക്കിടയിലുള്ള ചെറിയ ചെറിയ വ്യത്യാസങ്ങളിൽ വരവ് വെച്ചതങ്ങ് കണ്ണടക്കാം... ഇതിപ്പോൾ , വഹാബികളുടെ ഭാഷയിൽ-ഖബറാരാധ പോലെ, തനി ഇരുമ്പാരാധന...ഇനി ചിലപ്പോൾ മുസ്ലിംകൾ ചെയ്തതിനെ പുരോഗമനക്കാരന്നെതിർത്തത് മരത്തിൻ്റെ കുറ്റി ആയതു കൊണ്ടായിരിക്കുമോ... ഇതാണെങ്കിൽ കമ്പിയുടെ ഇരുമ്പുബലത്തിലുള്ള പുണ്യ കർമ്മവും... കുറ്റി മരമാണെങ്കിൽ ബിദ്അത്തും, ഇരുമ്പാണെങ്കിൽ സുന്നത്തുമെന്ന വിവേചനമുണ്ടോ ആവോ... പണ്ട് ,മുസ്ലിംകളെ എതിർത്തതിന്റെ കാരണം, ഇത്തരം കർമങ്ങൾ നബിയോ അല്ലാഹുവോ പഠിപ്പിച്ചിട്ടില്ലെന്നതായിരുന്നു... ഇതിപ്പോൾ എത് നബി ആണാവോ പഠിപ്പിച്ചത്... അന്ന് കാണാത്ത പ്രമാണം വല്ലതും ഇവരിന്നു കണ്ടോ...കണ്ട ലക്ഷണമാണ്... അല്ലെങ്കിൽ ബിദ്അത്തുകൾ ചെയ്ത് നരത്തിൽ ചാടാനാരെങ്കിലും തയ്യാറാകുമോ... പോയവാരം ,ഹുസൈൻ സലഫി തറക്കല്ലിടൽ കർമ്മം  കഴിഞ്ഞ് കൂട്ട ദുആ നടത്തിയതിന് സമാനമായി സമാന്തര കർമങ്ങൾ നടത്തി പടച്ചോനെ ഞെട്ടിക്കാനും മാക്സിമം പ്രതിരോധത്തിലാക്കാനുമാണ്  വഹാബീ ശ്രമമെന്നാണ് കേൾവി... ജയിൽ നിറയ്ക്കും പോലൊരു നരകം നിറക്കൽ പരിപാടി... മൂപ്പര് വേറെ തൗഹീദാണെങ്കിലും ,ബിദ് അത്ത് ചെയ്ത് നരകത്തിൽ പോകുമ്പോൾ ഹുസൈൻ സലഫിയെ മാത്രം ഒറ്റക്ക് വിടുന്നത് മോശമല്ലേ... ഇത്രയും നാളും തറക്കല്ലിടലും കുറ്റിയടിക്കലും വഹാബീ സുന്നഹദോസ് പടി അടച്ച് പിണ്ഡം വച്ചിരുന്നത്- നബി തങ്ങൾ  പഠിപ്പിക്കാത്തതു കൊണ്ടായിരുന്നത്രെ.... അങ്ങിനെയെങ്കിലീ ''കമ്പിയടിക്കർമ്മം'' ഇന്നലെയോ തലേ ദിവസമോ നബി തങ്ങൾ പഠിപ്പിച്ചിട്ടു തന്നെയാണ്...പക്ഷേ എവിടെ... അതു കണ്ടു പിടിക്കാനിനി ഏതു മുങ്ങൽ വിദഗ്ദരെയാണോ ഏല്പിക്കേണ്ടത്... മുസ്ലിംകൾ ചെയ്തപ്പോൾ ഇതേ കർമത്തെ വഹാബികൾ എതിർത്തത് ബിദ്അത്തായതു കൊണ്ട്... ചിലപ്പോൾ ബിദ്അത്ത് പഴകി സുന്നത്തായതാണോ... ചിലതങ്ങിനെയാണല്ലോ... പഴകുമ്പോൾ ഗുണം കൂടുമെന്നാണല്ലോ... വീടിന് / കെട്ടിടത്തിന് സ്ഥാനം കൃത്യമാക്കിയുള്ള കല്ലിടലും കുറ്റിയടിക്കലും ഇസ്ലാമിലോട്ട് കൂറു  മാറിയ സ്ഥിതിക്ക്- നരകത്തിലേക്കുള്ള  ബിദ്അത്തിൽ നിന്ന് സ്വർഗത്തിലേക്കുള്ള സുന്നത്തിലേക്ക്‌ ഇനി എന്തൊക്കെ വഴിമാറുമോ ആവോ...
ഏതായാലും  കുറ്റിയടി ഇസ്ലാമികമാക്കിയുള്ള ആദ്യ അരങ്ങേറ്റമല്ലേ... നന്നായിട്ട് ആഞ്ഞടിച്ചോളൂ... ഓരോ അടിയും വഹാബീ മതത്തിൻ്റെ നെഞ്ചിൽ തന്നെയാണ് കൊള്ളുന്നത്...

ഖുദ്സി
21-09-2020