page

Wednesday, 30 September 2020

നോളജ് സിറ്റി-കുറച്ചു കല്ലുകൂടി വേണം !


 *കുറച്ചു കല്ലുകൂടി വേണം...❗*

👇👇👇👁️👁️👁️


✍️ ദയവായി നിങ്ങൾ ഒന്നുകൂടി എറിയൂ... അങ്ങിനെയെങ്കിലും കുറച്ചു കല്ലുകൂടി ഇവിടെ എത്തട്ടെ... അവസാന വട്ട മിനുക്കുപണികൾക്ക് ഒരു പക്ഷേ അവ ഉപയോഗപ്പെട്ടേക്കും.ഇന്ത്യൻ മുസൽമാൻ്റെ പ്രതാപത്തിൻ്റെ പ്രതീകമായി നോളജ് സിറ്റി ചരിത്രത്തിൽ തങ്കലിപികളാൽ അടയാളപ്പെടുത്തപ്പെടുകയാണ്... ഇന്നലെ മലേഷ്യയിൽ നിന്നെന്നെ വിളിച്ച കളിക്കൂട്ടുകാരൻ... മൂപ്പര് സെമിനാരിയിൽ അഛനാകാൻ ചേർന്നതിൽ പിന്നെ ആകെ ഒന്നു രണ്ടു പ്രാവശ്യം മാത്രമേ പരസ്പരം കണ്ടിട്ടുള്ളു. ഇപ്പോൾ അവിടെ സെറ്റിലായി... നോളജ് സിറ്റിയും മുസ്ലിം പുരോഗമന കുതിപ്പിൻ്റെ കടിഞ്ഞാൺ പിടിക്കുന്ന കാന്തപുരവുമൊക്കെയാണ് പുതുയുഗ മുസ്ലിം ഇന്ത്യയുടെ അടയാളപ്പെടുത്തലുകളത്രെ...!


         കാന്തപുരത്തിൻ്റെ വൈജ്ഞാനിക പടപ്പുറപ്പാടുകൾ അസൂയയോടെ വീക്ഷിക്കുന്നവർ... ദൗർഭാഗ്യകരമെന്ന് പറയട്ടെ... അവരൊക്കെ ''തവളയുടെ ആ കിണറിനു'' പുറത്തുള്ള വിശാലമായ ലോകത്താണ് എന്നത് യാദൃശ്ചികമല്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ചിലർക്ക് തലമുറകളോളം എന്നുമോർക്കാനായിട്ട് കാലം കൊടുക്കുന്ന ചില ദൃഷ്ടാന്തങ്ങളാണത്. 


                          എന്നാലും ഒന്നു പറയട്ടെ. ..കൈതപ്പൊയിലിൽ പണിയുന്ന നോളജ് സിറ്റിക്ക് കോഴിക്കോട് സ്വപ്നനഗരിയിൽ തറക്കല്ലിട്ട കാന്തപുരം നിങ്ങൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തതിനും അപ്പുറത്താണ്.അബ്ദുൽ കലാം കുട്ടികളോട് സ്വപ്നം കാണാൻ പറഞ്ഞത് ഓർമ്മ വരുന്നു.ഇവിടെ വിമർശകർക്ക് സ്വപ്നത്തിൽ പോലും തളക്കാൻ കഴിയാത്ത സംവിധാനത്തിലൂടെയാണ് കാന്തപുരം കടന്നു പോകുന്നത്. ഇന്നാ നാലക്ഷരം വെറുമൊരു നാമമല്ല. ദിശയറിയാതെ അലയുന്ന പാവങ്ങളുടെ പ്രതീക്ഷയും അഭിമാനത്തിൻ്റെ അവസാന വാക്കുമാണ്...


       കാന്തപുരത്തിൻ്റെ സംഭാവനകളായ സമുദായ സമുദ്ധാരണ സൗകുമാര്യതക്ക് ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ പബ്ളിസിറ്റി ഏറ്റെടുത്ത മുഴുവൻ വിമർശകർക്കും നന്ദി പറയാൻ വാക്കുകളില്ല. ശതകോടികളുടെ മേൽ അടയിരിക്കുന്ന കോർപ്പറേറ്റ് ഭീമൻമാർ പോലും പരസ്യമാർക്കറ്റിൽ പൊട്ടിപ്പൊളിയുമ്പോൾ... കാന്തപുരത്തെ   പ്രസിദ്ധപ്പെടുത്തിയ ... സമുദായ പ്രൊജക്ടുകൾ എല്ലായിടത്തുമെത്തിച്ച ആ ''നല്ല'' മനസുകളെ പ്രത്യേകം സ്മരിക്കുന്നു... ഒരപേക്ഷയുണ്ട്... നിങ്ങൾ അവസാനിപ്പിക്കരുത്... തുടരണമിനിയും... കിട്ടാവുന്ന മുഴുവൻ ''ഓലപ്പാമ്പുക''ളെയും ഒപ്പം കൂട്ടിക്കോളൂ... തളരരുത് വിമർശകരേ തളരരുത്... ബികോസ്... നോളജ് സിറ്റി ഒരു തുടക്കം മാത്രം... ഈ സമുദായത്തിന് കാന്തപുരം ചൂണ്ടിക്കാണിച്ച ലക്ഷ്യത്തിലേക്കിനി എത്ര നോളജ് സിറ്റികൾ... നിങ്ങളുടെ ഓലപ്പാമ്പുകളെ ഓടയിൽ തള്ളിക്കൊണ്ട് സുന്നീ പടയണി ജൈത്രയാത്ര തുടരുന്നു...


*ഖുദ്സി*

29-09-2020