page

Sunday, 27 September 2020

നിരീശ്വര/യുക്തി വാദ -SYS മുഖാമുഖം


*വഹാബീ ജമാഅത്തെ ഇസ്ലാമീ ചാനലിലൂടെ നിരീശ്വര വാദത്തിലേക്ക്...❗*

👇👇👇👁️👁️👁️


✍️ വഹാബീ ഗ്രൂപ്പിൽ നല്ല ഒന്നാന്തരം ചർച്ചയാണ്. എന്നെ ആരോ അതിൽ ആഡ് ചെയ്തതാണ്. കേരളീയ മുസ്ലിം നവോത്ഥാനത്തിൻ്റെ മൊത്തക്കുത്തക മൗലവിമാർ തോളത്തു നിന്ന് ഇറക്കാൻ കൂട്ടാക്കുന്നേയില്ല. റാൻ മൂളികളായ അണികൾ മാക്സിമം പിന്തുണക്കുന്നുമുണ്ട്. അവസാനം ,കല്ലായി പാലം പോലും വഹാബീ നവോത്ഥാനത്തിൻ്റെ കൂട്ടത്തിലെണ്ണുന്ന കോലത്തിലെത്തി കാര്യങ്ങൾ...മൗലവിമാർ മതത്തിൽ കൂട്ടി   മാമോദീസാ മുക്കിയ അച്ചായൻമാരുടെ എണ്ണം കേട്ടപ്പോൾ അവർക്ക് തന്നെ ചിരി വന്നു. യുക്തിവാദികളെ നന്നായി പ്രതിരോധിക്കുന്നുണ്ടെന്നതായിരുന്നു അടുത്ത എമണ്ടൻ കമൻ്റ്... 


             അപ്പോളേക്കും എനിക്കൊരു കോൾ വന്നു . ...ത്തെ ....ലെ പ്രഫസറാണ് കക്ഷി... വഹാബികൾ സമൂഹത്തിന് നൽകിയ നവോത്ഥാന സംഭാവനയുടെ ആയിരക്കണക്കിന് ഇരകളിലൊരാൾ... മുറി മൗലവിമാരുടെ വിടല് കേട്ട് ,പാരമ്പര്യ കുടുംബത്തിൽ നിന്ന് വഹാബിസത്തിൽ ചാടിയതാണ് ടിയാൻ... യുക്തിയാണല്ലോ വഹാബീ മത പ്രമാണം. യുക്തിമൂത്ത് മൂത്ത് വല്ലാതെ കുടുങ്ങി... അയാളും കുടുങ്ങി- അയാളെക്കൊണ്ട് മൗലവിമാരും കുടുങ്ങി. ഖുറാഫീ ഖുബൂരീ  വിടലുകൾക്കപ്പുറം വല്ല മൗലവിക്കും വല്ലതും തിരിയുമോ...?.ഒരു മൗലവിക്കും ഒരു മറുപടിയും പറയാൻ കഴിയുന്നില്ല.മുസ്ല്യാക്കൻമാരെ മുഴുവൻ പണ്ടേ തന്നെ നരകത്തിൽ തള്ളിയതു കാരണം -സംശയ നിവാരണത്തിന് ആ വഴിയെ പോകാൻ പോലും കഴിഞ്ഞില്ലത്രെ. അവസാനം മുക്കാൽ ഭാഗ യുക്തിവാദിസമായ വഹാബിസത്തിൽ നിന്ന് മുഴുയുക്തിവാദത്തിലേക്ക് ആ സാധു തല കുത്തി വീണു...


          ഇനി വിഷയത്തിലേക്ക് വരാം... SYS നടത്തിയ യുക്തിവാദ മുഖാമുഖം  ശെരിക്കും കേട്ടെന്നും ഇഷ്ടപ്പെട്ടെന്നും കുറേ സംശയങ്ങൾ നീങ്ങിയെന്നും പറയാനാണ് അദ്ധേഹം വിളിച്ചത്...      


              നാസ്തികത അന്ധവിശ്വാസമാണ് എന്ന ടൈറ്റിലിൽ എസ് വൈ എസ് എസ് സംസ്ഥാന കമ്മറ്റി ഇന്നലെ സംഘടിപ്പിച്ച ആദർശ മുഖാമുഖം നല്ല പ്രതികരണമാണ് സമൂഹത്തിൽ സൃഷ്ടിച്ചത്. പ്രോഗ്രാം ഒരാവർത്തി ക്ഷമയോടെ കേട്ടാൽ സുന്നിപണ്ഡിതർ കീഴടക്കിയ മികവിൻ്റെ മുദ്രകൾ നന്നായി മനസ്സിലാക്കാൻ കഴിയും.മലയാള ചരിത്രത്തിൽ ഇത്തരം വിഷയങ്ങളിൽ  ഒരു പൊതുസംവാദം ആദ്യമാണിത്. ഓൺലൈനിലായതിനാൽ ഒരേ സമയം ലോകത്ത് എവിടെ നിന്നും  ചോദിക്കാനും ശ്രവിക്കാനും അവസരമുണ്ടായിരുന്നുവെന്നതാണീ പ്രോഗ്രാമിൻ്റെ പ്രത്യേകത. യുക്തിവാദവും മതനിരാസവും ഒരു ഫാഷനായി മാറിയ ഈ പുതിയ  കാലത്ത് എസ് വൈ എസ് സംഘടിപ്പിച്ച ഈ തുറന്ന വേദി എന്ത് കൊണ്ടും പ്രശംസനീയമാണ്.തലേക്കെട്ടിനിടയിൽ ഇത്രക്കും വിവരമോ... ഇതൊക്കെ ഇവർക്കറിയുമോ...എന്ന് പൊതുജനത്തിനിടയിൽ നിന്ന് പ്രതികരണങ്ങളെത്തിയത് ,രാഷ്ട്രീയത്തെയും മതത്തെയും കൂട്ടുപിടിച്ച് വഹാബീ ജമാഅത്ത് പുത്തൻ വാദികൾ വ്യാജമായി പടച്ചുണ്ടാക്കിയ വേലിക്കെട്ടുകൾ പൊളിച്ചടുക്കിക്കൊണ്ടായിരുന്നു. എന്നെ യുക്തിവാദ വഴിയിലെത്തിച്ചത് വഹാബികളാണെന്ന- യുക്തിവാദ നേതാവ് EA ജബ്ബാറിൻ്റെ പ്രസ്ഥാവന ആര് മൂടിവച്ചിട്ടെന്ത് കാര്യം...


സിബ്ഗതുല്ല സഖാഫി, ഫൈസൽ അഹ്സനി,  സജീർ ബുഖാരി, ജലീൽ സഅദി തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരുടെ കാർമികത്വത്തിൽ യുക്തിവാദത്തിനെതിരെ സുന്നി പ്ലാറ്റ്ഫോമിൽ വളർന്നു വരുന്നൊരു വൻ പടയൊരുക്കത്തിൻ്റെ പ്രതിഫലനം കൂടിയായിരുന്നു ഈ സംഗമം....സുന്നീ  നവോത്ഥാനത്തോടും  ഏപി ഉസ്താദിൻ്റെ  ചരിത്ര  മുന്നേറ്റത്തോടും നിഷേധഭാവത്തോടെ പുറം തിരിഞ്ഞ് നടക്കുന്നവർക്ക് കണ്ണ് തുറക്കാവുന്ന വിസ്മയാവഹമായ ഇടപെടലുകളായിരുന്നു തലപ്പാവണിഞ്ഞ പണ്ഡിതരിലൂടെ  ഇന്നലെ സാധ്യമാക്കിയത്...


            തലേക്കെട്ടുകാരെ കുറാഫികളും ലോകം തിരിയാത്തവരുമായി മുദ്ര കുത്തി വഹാബിസത്തിലൂടെ പൂർണ യുക്തിവാദത്തിലെത്തിയ പ്രഫസർ അര മണിക്കൂറോളം സംസാരിച്ചാണ് ഫോൺ ഡിസ്കണക്ട് ചെയ്തത്. അപ്പോളേക്കും ,മുറിയൻ ക്ലിപ്പുകളും യുക്തിവാദവും കുത്തി വച്ച് ഇനിയും നിരീശ്വരവാദികളെ സൃഷ്ടിക്കാനുള്ള മൗലവിമാരുടെ നല്ല ശ്രമങ്ങൾ ഒരെപ്പിസോഡ് പൂർത്തിയായിരുന്നു- ആ ഗ്രൂപ്പിൽ... വിദ്യ പകർന്നു കൊടുത്ത- അല്ലാഹു എന്ന് പറയാൻ പഠിപ്പിച്ച- ഇസ്ലാം പഠിപ്പിച്ച ഉസ്താദുമാരെയും മാതാപിതാക്കളുൾപ്പെടെയുള്ള സ്വന്തം പരമ്പരകളെയും മുൻകാല ഇമാമുമാരെയുമെല്ലാം കേട്ടാലറക്കുന്ന വർണ്ണനകൾ നടത്തിയ അണികൾ തത്കാലം പിരിഞ്ഞു. മുറി മൗലവിമാർക്ക് ലക്ഷ്യം കണ്ട സന്തോഷവും... ആടിനെ പട്ടിയാക്കി ,പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുമ്പോൾ ഒന്നും തിരിച്ചറിയാനാകാതെ എട്ടിലും പൊട്ടി എഴച്ചുകെട്ടാൻ പോലും കഴിയാത്ത ഏതോ അനാദർശക്കൂട്ടമായി ചില ഹതഭാഗ്യർ...


*ഖുദ്സി*

28-09-2020






 *ദൈവം ഇല്ലെന്ന് വിശ്വസിക്കുകയല്ല മറിച്ച് ഉണ്ടെന്ന് വിശ്വസിക്കാതിരിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതായത് നാസ്തികത ഒരു വിശ്വാസമല്ല, മറിച്ച് അവിശ്വാസമാണ്.*


കാണുക SYS മുഖാമുഖം

https://youtu.be/yn3zQ4O08Zg


ശൈഖുന കാന്തപുരത്തിൻ്റെ കീഴിൽ ,സിബ്ഗതുല്ല സഖാഫി, ഫൈസൽ അഹ്സനി, സജീർ ബുഖാരി, ജലീൽ സഅദി തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരുടെ കാർമികത്വത്തിൽ യുക്തിവാദത്തിനെതിരെ സുന്നി പ്ലാറ്റ്ഫോമിൽ വളർന്നു വരുന്നൊരു പടയൊരുക്കത്തിൻ്റെ പ്രതിഫലനം കൂടിയായിരുന്നു ഈ സംഗമം,