page

Thursday, 8 October 2020

മയ്യിത്ത് നിസ്കാരം-ഇബ്നുബാസും സൗദി ഔഖാഫും സുദൈസും വഹാബീ നരകത്തിൽ !

*മയ്യിത്ത് നിസ്കാരം-ഇബ്നു ബാസിനെയും സൗദീ ഔഖാഫിനെയും സുദൈസിനെയും നരകത്തിലെറിഞ്ഞ് കേരളാ വഹാബികൾ പകരം വീട്ടി...❗*
👇👇👇👁️👁️👁️

✍️ മറഞ്ഞ മയ്യിത്തിനു വേണ്ടി നിസ്കരിക്കുന്നതാണ് വിഷയം. മക്കയിലുണ്ടോ മദീനയിലുണ്ടോ എന്ന് ചോദിച്ച് നടന്നിരുന്ന കേരളാ വഹാബിയുടെ മണ്ടക്കിട്ട് രണ്ട് കൊട്ടും കൊടുത്താണ് സുദൈസും ടീമും സൗദി ഔഖാഫും ,കുവൈത്ത് അമീറിൻ്റെ പേരിൽ ഹറമിൽ വച്ച് ,മറഞ്ഞ മയ്യിത്ത്‌ നിസ്കാരം നടത്തിയത്. എല്ലാം ലൈവായി എവിടെയും കാണുന്ന ഇക്കാലത്ത് വഹാബീ മേലാളൻമാരുടെ വാലിന് തീ പിടിച്ചത് സ്വാഭാവികം. കുഞ്ഞാടുകളുടെ ചോദ്യം അതിലും കഷ്ടം... എന്താ ചെയ്യുക... തൗഹീദ് ഇതുവരെ തീരുമാനമാകാത്തിടത്തെന്ത് മയ്യിത്ത് നിസ്കാരം.വഹാബകളാകെ പെട്ടു...!
         ഇനിയെന്ത് ചെയ്യും...മുങ്ങൽ വിദഗ്ദനായ ,തൊലിക്കട്ടിയുള്ളൊരു സാധനത്തിനെ ഓൺലൈനിലേക്ക് തള്ളിയിടുക തന്നെ... പൊട്ടത്തരമേ പറയാവൂ... അല്ലാതെ രക്ഷയില്ലല്ലോ... നൈസായിട്ട് മുങ്ങാനുള്ള തൊലിക്കട്ടി ആവോളം വേണം... സോഷ്യൽ മീഡിയയല്ലേ... ചോദ്യം ചെയ്താൽ മുങ്ങാനുള്ള തൊലിക്കട്ടിയില്ലാത്തോരെ എന്തിന് കൊള്ളാം... അങ്ങിനെയാണ്- നൈസായിട്ട് മുങ്ങാൻ തൊലിക്കട്ടിയും പൊട്ടത്തരത്തിൻ്റെ ബ്രാൻ്റ് അംബാസിഡറുമായ റേഡിയോ  സലഫിക്ക് നറുക്ക് വീണത്. മൂപ്പരെ വഹാബികൾക്ക് തന്നെ തൃപ്തികരമല്ലെങ്കിലും കാര്യം കാണാനും മുഖം രക്ഷിക്കുന്നതായി അഭിനയിക്കാനും കഴുതക്കാല് പിടിക്കാൻ തന്നെ തീരുമാനിച്ചു. മണ്ടത്തരത്തിന് ആപ്പീസീന്ന് നേർന്ന് വിട്ടതാണെങ്കിലും അത്തരം അഹങ്കാരം തീരെ ഇല്ലാത്ത സലഫിയുടെ കോർട്ടിലെന്തി പന്ത്...മൂപ്പരാണെങ്കിൽ- ഓടാനുള്ള സകല വാതിലും തുറന്നിട്ട് തന്നെയായിരുന്നു നിൽപ്പ്...
             ''ഇസ്ലാമൊന്നേയുള്ളൂ- നാല് മദ്ഹബും നാലഭിപ്രായവും ഞമ്മക്ക് പറ്റൂല്ലെന്ന് പറഞ്ഞ് '' ഒറ്റ അഭിപ്രായമുള്ള [?]വഹാബിസത്തിലടിയറവ് വച്ച സകല കോയമാർക്കിട്ടും കനത്തിലൊന്ന് പൊട്ടിച്ചിട്ടാണ് മൂപ്പരുടെ അരങ്ങേറ്റം.
                   ',ആ ഇമാമിന് ആ അഭിപ്രായം, ഈ ഇമാമിന് ഈ അഭിപ്രായം... അതുപോലെ മ്മടെ മുറി മൗലവിമാർക്കുമുണ്ട് പല ജാതി അഭിപ്രായങ്ങൾ. അതു കൊണ്ട് വഹാബികളെ കുതിര കയറാൻ ആരും വരണ്ടത്രെ ''...കേട്ടപാതി കേൾക്കാത്ത പാതി-കുഞ്ഞാടുകൾ വാ പൊളിച്ചു... 10 ലക്ഷം ഹദീസ് പഠിച്ച ഇമാമുമാർക്കുള്ള നാലിലൊരു മദ്ഹബ് സംവിധാനം പറ്റാത്തതു കൊണ്ട് ആ ഇസ്ലാമിനോട് സലാം പറഞ്ഞാണ് കൂടും കുടുക്കയുമെടുത്ത് വഹാബീ മതത്തിലെത്തിയത്.ഇവിടെയിപ്പോൾ 4 ഹദീസറിയാത്ത വഹാബികൾക്ക് 40 മദ്ഹബ്... ഇതേതാണ്ട് - വന്ന വെള്ളം നിന്ന വെള്ളത്തിനെ കൊണ്ടുപോയ കോലത്തിലായി. കേട്ട് നിന്ന കുഞ്ഞാടുകളുടെ കണ്ണ് മിഴിച്ചു...
       
            വഹാബീ നേതാവ് ഇബ്നു ബാസിന് ,ഇത്തരം ആളുകളുടെ മറഞ്ഞ മയ്യിത്തിന് നിസ്കരിക്കാം എന്ന അഭിപ്രായമുണ്ടെന്നായി അടുത്ത വെടി... അതുകൂടി കേട്ടതോടെ കുഞ്ഞാടുകൾ തലയിൽ കൈവച്ചു.മറഞ്ഞ മയ്യിത്ത് നിസ്കാരം
ബിദ്അത്താണെന്നതിൽ ഒരു സംശയവുമില്ലെന്നും നബി [സ]യുടെ മാതൃകയോ പൂർവ്വ പണ്ഡിതൻമാരുടെ അംഗീകാരമോ അതിനില്ലെന്നും പറഞ്ഞ് ,സകല മറഞ്ഞ മയ്യിത്ത് നിസ്കാരങ്ങളും ബിദ്അത്താക്കി നരകത്തിൽ തള്ളിയ വഹാബികൾ [അൽമനാർ 1987 മാർച്ച് ] ഇതെങ്ങിനെ സഹിക്കാനാണ്...
                    ആളുകളെ നരകത്തിലാക്കാനും സ്വർഗത്തിലാക്കാനുമുള്ള അധികാരം കേരളാ സെൽഫി ആപ്പീസിന് പടച്ചോൻ പതിച്ചു നൽകിയ വിവരമൊന്നും റേഡിയോ സലഫി അറിഞ്ഞിട്ടില്ല. ഏതായാലും ആപ്പീസിലെ മൗലവിമാരെ ഒഴിവാക്കി റേഡിയോയുടെ പിറകേ കൂടാൻ മാത്രമൊന്നും കേരളാ വഹാബികൾ മണ്ടൻമാരല്ല. 
        ചുരുക്കത്തിൽ ,കേരളാ വഹാബികളോട് സൗദിയുടെ കളി വേണ്ട... നിങ്ങളുടെ ചീട്ട് കീറി മക്കളേ... സൗദീ ഔഖാഫും സുദൈസും ടീമുമെല്ലാം ദാ കിടക്കുന്നു നരകത്തിൽ... ഒരു രക്ഷയുമില്ല. 1987 ലെ വഹാബീ മസാലക്ക് ഒരു മാറ്റവുമില്ല. വഹാബീ നേതാവ് അമാനി മൗലവി മരിച്ചപ്പോൾ ,വിദേശത്തു വച്ച് ആളെക്കൂട്ടി മയ്യിത്ത് നിസ്കരിച്ച [അല്‍ മനാര്‍:1988 ജനുവരി,പേജ്- 9]വഹാബീ പ്രസ്ഥാന സംസ്ഥാന നേതാവ് കെ പി മുഹമ്മദ് ഇബ്നു അഹ്മദ് മൗലവിയുടെ കാര്യമോ ... ?...എന്ത് കാര്യം .ഓനെ അന്നേ ഞമ്മള് നരകത്തിലേക്ക് പാലം വലിച്ചതല്ലേ... ശുപാർഷക്കത്തുമായി ഒരു പടച്ചോനും കേരളാ ആപ്പീസിലേക്ക് വണ്ടി കയറണ്ട... നരകം പോലും സ്വന്തമായുള്ള ,നരക മുതലാളിമാരായ 
കേരളാ വഹാബി സ്ട്രോംഗാണ്... ഡബിൾ സ്ട്രോംഗ്... നരകം നിറയുമ്പോൾ പടച്ചോനൊന്ന് അറിയിച്ചാൽ  മതി. ബാക്കി തീരുമാനമൊക്കെ മ്മടെ വഹാബീ ആപ്പീസിൽ... 
*ഖുദ്സി*
08-10-2020