page

Thursday, 25 February 2021

അല്ലാഹുവിനെ തപ്പിയിറങ്ങി കാഫിറായ വഹാബികൾ പരസ്പരം തല കൊയ്യാൻ വാളെടുക്കുന്നു

*അല്ലാഹുവിനെ തപ്പിയിറങ്ങി ''സ്വയം കാഫിറായ'' വഹാബികൾ പരസ്പരം തല കൊയ്യാൻ വാളെടുക്കുന്നു...❓*
👇👇👇👁️👁️👁️

https://youtu.be/uSYBeoHPZRA

✍️ അല്ലാഹുവിലുള്ള വിശ്വാസമായി,
വഹാബീ നേതാവും സ്വന്തം ആപ്പീസിലെ നവോത്ഥാന നായകനുമായ വക്കം മൗലവി പഠിപ്പിച്ചതിങ്ങനെയാണ്...

''ദൈവം കാലദേശ സംബന്ധമില്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിന് ഒരേ നിലയിലുള്ളതാണെന്നും പ്രത്യേകമായി യാതൊരു സ്ഥലത്തും ദൈവത്തെ സങ്കല്പിക്കുവാൻ പാടില്ലെന്നുമുള്ളത് ഇസ്ലാം മതത്തിന്റെ മൂലതത്വങ്ങളിൽപെട്ട സംഗതിയാകുന്നു." [ഇസ്‌ലാം മത സിദ്ധാന്ത സംഗ്രഹം പേജ്:45,46]

         എന്നാൽ, ഇപ്പോൾ വഹാബികളുടെ വിശ്വാസം "അല്ലാഹു ആകാശത്തിൽ അർശിന്‌ മുകളിലാണ്" എന്നാണ്. [അൽമനാർ 2005  ഏപ്രിൽ.പേജ്:49]

പടച്ചോനെ ആകാശത്ത് ഉറപ്പിച്ച് നിർത്തുന്ന കർമ്മത്തിന് കാർമികത്വം വഹിച്ച ,ആപ്പീസിലെ ആസ്ഥാന അപ്പോസ്തലൻ കെ.ഉമർ മൗലവി ''സംഭവം ലൈവായി'' എഴുതുന്നു:
"യഥാർത്ഥത്തിൽ അല്ലാഹു ആകാശത്തിലാണ് എന്നുള്ളത് ഒരു പച്ചപ്പരമാർത്ഥമാകുന്നു".[ഫാതിഹയുടെ തീരത്ത്.പേജ്126.]

മാത്രമല്ല ഇങ്ങനെ വിശ്വസിക്കാത്തവൻ കാഫിറാണെന്ന് മാത്രമല്ല അവന്റെ പിരടി വെട്ടുകയും വേണം എന്നതുമാണ് വഹാബീ വിശ്വാസം...

അൽമനാർ എഴുതുന്നു:
"ഏതൊരുവൻ അല്ലാഹു അർശിന്മേൽ  ആരോഹിതനാണെന്നും ഏഴാനാകാശങ്ങൾക്ക് മുകളിലാണെന്നും സൃഷ്ടികളിൽ
നിന്നകന്നാണെന്നും അംഗീകരിക്കുന്നില്ലയോ *അവൻ കാഫിറാണ്* പാശ്ചാത്തപിക്കണം അല്ലെങ്കിൽ *അവന്റെ പിരടി വെട്ടപ്പെടണം*."
[അൽമനാർ 2009 ജൂൺ പേജ്:56]

*ചുരുക്കത്തിൽ ,അല്ലാഹുവിലുള്ള വഹാബീ .വിശ്വാസമനുസരിച്ച് ,വഹാബീ നേതാവും നവോത്ഥാന നായകനുമായ വക്കം മൗലവിയും കൂട്ടരും  വഹാബീ മതത്തിന് പുറത്ത്...!.. വക്കം മൗലവിയുടെയും കൂട്ടരുടെയും വഹാബീ മതമനുസരിച്ച് ബാക്കി സകല വഹാബികളും കൂടും കുടുക്കയുമായി , വഹാബീ മതത്തിന് പുറത്ത്...*

*കാഫിറാണെന്ന് മാത്രമല്ല ,കഴുത്ത് വെട്ടപ്പെടേണ്ടവനുമാണ്.മാപ്പർഹിക്കാത്ത കുറ്റവുമായി എന്നെന്നും  നരകത്തിലാണെന്ന് ചുരുക്കം. ഈ  ഇദ്ധേഹം എങ്ങിനെയാണാവോ  വഹാബികളുടെ നവോത്ഥാന നായകനും നേതാവുമായത് എന്ന ചോദ്യം കേൾക്കാനൊന്നും വഹാബികൾക്ക് നേരമില്ല*...
             മേൽ  വിഷയം ചർച്ച ചെയ്യുന്ന വഹാബികളേതായാലും വാളെടുത്തു കഴിഞ്ഞു...❓ ...സ്വന്തം മുഖ പത്രം പറഞ്ഞതു പോലെ തല കൊയ്യാൻ...❓... കൊയ്ത്തു കഴിയുമ്പോൾ വഹാബിക്കൂട്ടത്തിൽ നിന്ന് ,സ്വർഗത്തിൽ പോകാൻ ചാൻസുള്ള ഒരാൾ പോലുമുണ്ടാകില്ലെന്ന് സകല വഹാബികൾക്കുമുറപ്പ്... നിങ്ങളേതാ മതമെന്ന് ചോദിക്കുന്നില്ല. അവിടെയും ഇവിടെയും തലപൊക്കി മുഖ്യധാരാ മുസ്ലിമാകാൻ കഷ്ടപ്പെടുന്ന വഹാബികളെക്കണ്ട് ഇസ്ലാമിനെ തെറ്റിദ്ധരിക്കരുതെന്നു മാത്രമേ സഹോദര സമുദായ സുഹൃത്തുക്കളോട് പറയാനുള്ളു...

*ഖുദ്സി*
25-02-2021