page

Saturday, 27 February 2021

തൗഹീദിലെ മറിമായം മറികടക്കാൻ തലയിൽ മുണ്ടിട്ട് വഹാബികൾ...❗

 *തൗഹീദിലെ മറിമായം മറികടക്കാൻ തലയിൽ മുണ്ടിട്ട് വഹാബികൾ...❗*

👇👇👇👁️👁️👁️

✍️  കഴിഞ്ഞ മാസം , വഹാബിസത്തിലെ ഒരു കൊടും അപ്രമുഖൻ... എന്നെ മതം പഠിപ്പിക്കാൻ വാട്ട്സപ്പ് സർവകലാശാല വഴി എത്തിയതാണ് താരം... ഏതായാലും അതെൻ്റെ ഭാഗ്യമായി... കാരണം, നരകത്തിൽ മുങ്ങിത്താഴാൻ പോയ എനിക്ക് കിട്ടിയ പിടി വള്ളിയല്ലേ അങ്ങേര്... പാറക്കോറിക്കാരൻ ബാലുശേരിയുടെ ഭാഷയിൽ പറഞ്ഞാൽ പടച്ചോൻ്റെ സമ്മാനം... രണ്ടാഴ്ച കഴിഞ്ഞപ്പോൾ പടച്ചോൻ്റെ സമ്മാനത്തിന് ബാലുശേരി അഞ്ചംഗ കൊള്ള സംഘമെന്ന പേരിട്ടു എന്നത് മറ്റൊരു കാര്യം...


               ഏതായാലും , എന്നെ മാമോദീസാ മുക്കി വഹാബിസത്തിൽ ചേർത്ത് വിശുദ്ധനാക്കാനിറങ്ങിയ ആ കൊടും അപ്രമുഖനിൽ നിന്ന് വഴി തെറ്റി യതീമായൊരു    ഫോർവേഡ് മെസേജ്, രണ്ടാഴ്ചക്ക് മുമ്പ് എനിക്കെത്തി... ''....അക്ബറിൻ്റെ വിഷയം നാം കൃത്യമായി മുതലാക്കണം. ഇസ്ലാമിനു വേണ്ടി വാദിക്കാനുള്ളത് നാം മാത്രമാണെന്ന് സ്ഥാപിക്കണം. നൂറ് കണക്കിന് വാട്ട്സപ്പ് ഗ്രൂപ്പുകളുണ്ടാക്കി ആയിരങ്ങളെ ചേർക്കണം. മുസ്ലിം മുഖ്യധാരയിൽ നമ്മൾ മാത്രമാണെന്ന തോന്നൽ ഉണ്ടാക്കി എടുക്കണം. ആശയപരമായ ഒരു ചർച്ചക്കും ഇടം കൊടുക്കരുത്. അറിയാമല്ലോ- പൊട്ടിപ്പാളീസാകും. മുൻ അനുഭവങ്ങൾ സാക്ഷി... ആശയ ചർച്ചയ്ക്ക് ആര് വന്നാലും പരിഗണിക്കണ്ട. സമയം പോലെ ശിർക്കും മറ്റുമൊക്കെ കൈകാര്യം ചെയ്യാം.ഇപ്പോൾ വേണ്ടത് ,സാധാരണക്കാരെ കയ്യിലെടുക്കലാണ്... അതിന് പറ്റിയ എല്ലാ മാർഗവും നാം ഉപയോഗിക്കണം. ജനങ്ങൾ ശ്രദ്ധിക്കുന്ന പൊതു വിഷയങ്ങളിൽ നാം ഇടപെടണം.സംഘടനാ ബാനറിൽ നാം പൊതുജനത്തെ കൂട്ടണം. ഖുബൂരിസത്തിൽ നിൽക്കുന്ന തൊപ്പി വച്ച മൗലവിമാരെ നാം മാക്സിമം ഉപയോഗപ്പെടുത്തണം.ഗ്രൂപ്പ് ചർച്ചകളിലേക്ക് പോകാതെ പ്രത്യേകം ശ്രദ്ധിക്കണം...''


          തൊപ്പി വച്ച മൗലവിമാരെ പ്രത്യേകം ശ്രദ്ധിക്കാൻ   ഞാനേതായാലും തീരുമാനിച്ചു.വൈകിട്ടായപ്പോൾ ഭാഗ്യം എന്നെത്തേടിയെത്തി.35 ആമത്തെ അഡ്മിൻ ഒൺളി ഗ്രൂപ്പിൽ എന്നെയും ചേർക്കപ്പെട്ടു.അതിൽ പൊതുപരിപാടികളുടെ ബഹളമയമാണ്. കഥയറിയാതെ എത്രയോ സാധുക്കളാണതിൽ തല വച്ചു കൊടുക്കുന്നത്. ഒരു ''മുക്കിയ അതിഥി''യെ ഞാനിന്നലെ വിളിച്ചിരുന്നു... സകല ന്യായീകരണവും എട്ട് നിലയിൽ പൊട്ടിയപ്പോൾ , വഹാബികളുടെ ഐക്യസംഘ നിലപാട് മൂപ്പരും കടമെടുത്തു-സമുദായം ഒന്നിച്ച് നീങ്ങണമത്രെ... ഒന്നിച്ച് നീങ്ങാനാണെങ്കിൽ ആദ്യം വഹാബിസം പിരിച്ച് വിടണ്ടേ...?.കേരളീയ മുസ്ലിംകൾക്കിടയിൽ കുഫ്ർ ആരോപണവുമായി വന്ന് ഭിന്നിപ്പിൻ്റെ അണുബോംബ് പൊട്ടിച്ചത് വഹാബികളല്ലേന്ന് ചോദിച്ചപ്പോൾ ബബ്ബബ്ബ... കൂടെ നിൽക്കുന്ന മുസ്ലിമിനെ ഓടിനടന്ന് മുശ്രിക്കാക്കുന്ന വഹാബികൾ എങ്ങിനെയാണ് ഒന്നിപ്പിക്കുന്നത്...?... മുസ്ലിമും മുസ്ലിമുമല്ലേ ഒന്നിക്കേണ്ടത്...?... വഹാബീ ഭാഷയിലെ മുസ്ലിമും മുശ്രിക്കും തമ്മിൽ ഒന്നിക്കുമോ...?... അതോ, മൗലവിമാർ മുശ്രിക്കാക്കി നരകത്തിൽ തള്ളിയ മുസ്ലിം ഭൂരിപക്ഷത്തെ തിരിച്ച് സ്വർഗത്തിൽ കയറ്റി, വഹാബികൾ വീണ്ടും തൗഹീദ് പുതുക്കിപ്പണിയുമോ...?...നോ മറുപടി...

                     ഒന്നിക്കണം...പക്ഷേ ,ഒന്നിക്കണമെങ്കിലാദ്യം ഭിന്നിപ്പിൻ്റെ വഹാബിസം പിരിച്ച് വിടണം. ഭിന്നിപ്പിൻ്റെ വഹാബികൾ ഒന്നിപ്പിൻ്റെ പാട്ടു പാടുമ്പോൾ ചില ''മുക്കിയ'' അതിഥികൾ പെട്ടു പോകുന്നത് മനപൂർവ്വമെന്നത് അവരുടെ പ്രതികരണങ്ങളിൽ നിന്ന് വളരെ വ്യക്തം. ആ വകുപ്പിൽ കുറച്ച് മുസ്ലിംകൾ വഹാബിക്കുളത്തിലെത്തുമെന്നതാണ് മേലേന്നുള്ള കണക്ക് കൂട്ടൽ...


' '1920 ൽ വഹാബി വന്നു.ബാക്കിയുള്ള മുസ്ലിംകൾ നരകത്തിൽ... 1940 ൽ ജമാഅത്തെ ഇസ്ലാമി വന്നു... വഹാബിയും ബാക്കിയുള്ള മുസ്ലിംകളും നരകത്തിൽ... ശേഷം ചേകന്നൂർ വന്നു... വഹാബിയും ജമാഅത്തും ബാക്കിയുള്ള മുസ്ലിംകളും നരകത്തിൽ... മുസ്ലിംകളെ നരകത്തിലാക്കാൻ പഠിപ്പിച്ചതാരാണ്...?. സംശയമെന്ത്-സാക്ഷാൽ വഹാബികൾ... സ്വയം നിർമിച്ച സ്വർഗത്തിൽ നീന്തിത്തുടിച്ചിരുന്ന വഹാബികൾ വർഷം കുറേ കഴിഞ്ഞപ്പോൾ പരസ്പരം നരകത്തിലാക്കി... ആ പിടിവലിക്കിടയിൽ തൗഹീദ് എട്ടോളം കോലത്തിൽ കീറിമെടഞ്ഞപ്പോൾ പൂർവ്വ കാല വഹാബികൾ കൂട്ടത്തോടെ നരകത്തിലേക്ക്... പാവം സ്വർഗം... ആരുമില്ലാതെ കാലിയായി...''...


        ആരാധനക്കർഹൻ അല്ലാഹുവാണ് എന്നതാണ് മുസ്ലിംകളുടെ ഒന്നാം കലിമ. വിളിച്ച് പ്രാർത്ഥന അല്ലാഹുവിന് മാത്രമാണെന്നാണ് വഹാബികളുടെ കലിമ...''മുത്ത് നബിയോട് സഹായം തേടൽ പ്രാർത്ഥനയാണ്. പ്രാർത്ഥന ആരാധനയാണ്. അതു കൊണ്ട് , മുഖ്യധാരാ മുസ്ലിംകൾ മുശ്രിക്കാണ് എന്നതാണിവരുടെ അടിസ്ഥാന തൗഹീദ്... സഹായം തേടൽ പ്രാർത്ഥനയാകുന്നതെങ്ങിനെയെന്ന് ചോദിച്ചാൽ , പീടികത്തിണ്ണയിലെ വാട്ട്സാപ്പ് മൗലവി മുതൽ വഹാബീ കാര്യാലയത്തിൽ ആസനമുറപ്പിച്ചിരിക്കുന്ന ബഡാ[യി]മൗലവിക്കു പോലും മറുപടി ഇല്ല. എങ്ങിനെ മറുപടി പറഞ്ഞാലും എട്ട് നിലയിൽ പൊട്ടുമെന്നും ,ആ വകുപ്പിൽ  പല തൗഹീദ് ഗ്രൂപ്പുകളും   വഹാബിത്തറവാട്ടിൽ പിറവിയെടുക്കുമെന്നും മേലേത്തട്ടിൽ അടയിരിക്കുന്ന ആശാൻമാർക്ക് നന്നായിട്ടറിയാം...


         മുസ്ലിംകളിലെ ഒന്നാം ക്ളാസിൽ പഠിക്കുന്ന കുട്ടിക്ക് പോലും സ്വന്തം തൗഹീദ് കൃത്യമായി പറയാനാകുമെന്നിരിക്കെ ,വഹാബിത്തൗഹീദിൻ്റെ കേന്ദ്ര ബിന്ദുവായ- മുത്തു നബിയോട് സഹായം തേടൽ പ്രാർത്ഥനയാകുന്നതെങ്ങിനെയെന്ന്  പറയാൻ ഒരു മൗലവിക്കും കഴിയാത്തത് എന്തുകൊണ്ടാണെന്ന് ,മുറി മൗലവിമാരുടെ വിടുവായത്തം കേട്ട് വഹാബിക്കുളത്തിൽ ചാടിയ ഓരോ അണികളും ചിന്തിച്ചു തുടങ്ങി... ചോദ്യങ്ങളിൽ പൊറുതിമുട്ടിയ മൗലവിമാർ വഴി മാറി നടക്കാൻ തുടങ്ങി എന്നതാണ് യാഥാർത്ഥ്യം... ആടിനെ പട്ടിയാക്കി- പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുമ്പോൾ ... ചില അണികൾക്കെങ്കിലും കാര്യം മനസിലായിത്തുടങ്ങി... എന്ത് ചെയ്യാൻ... ചിന്തിക്കുന്നവർക്കല്ലേ ദൃഷ്ടാന്തങ്ങളുള്ളു...

*ഖുദ്സി*

27-02-2021