page

Thursday, 11 March 2021

റജബ്-മിഅറാജ് നോമ്പ് ഇബ്നു ഹജർ[റ] പറയട്ടെ !

 *റജബ് നോമ്പ് - "വിരോധം പറയുന്നവർ ശരീഅത്ത് അറിയാത്ത വിഡ്ഡി"*✍🏻


*ശാഫിഈ മദ് ഹബിലെ ആധികാരിക കർമ്മ ശാസ്ത്ര പണ്ഡിതനായ ഇബ്നു ഹജർ ഹൈത്തമി (റ) വിന്റെ ഫതാവൽ കുബ്റയിൽ റജബ് നോമ്പിനെ എതിർക്കുന്നവർക്ക് വായടപ്പൻ മറുപടി , ശരീഅത്ത് അറിയാത്ത പമ്പര വിഡ്ഡിയും , ദീനിൽ തഖ്ലീദ് ചെയ്യാൻ പറ്റാത്തവനാണെന്നും ചതിയനും ഇത്തരം വാദം ഉന്നയിക്കുന്നവൻ തൗബ ചെയ്ത് മടങ്ങണമെന്നും ഇല്ലെങ്കിൽ ശിക്ഷ കൊടുക്കണമെന്നൊക്കെ പറഞ്ഞ് വിശാലമായ മറുപടി ഫതാവ കുബ്റയിലെ കിതാബു സ്വൗമിൽ ഉള്ള ഭാഗം മുഴുവനും കൊടുക്കുന്നു*



*ഫതാവൽ കുബ്റയിൽ ഇബ്നു ഹജർ ഹൈത്തമി റ റജബിന്റെ ഫളാഇലിനെ പറ്റി വന്ന എല്ലാ ഹദീസും ദുർബ്ബലമാണെന്നൊക്കെ പറഞ്ഞ് ഇബ്നു ഹജർ തങ്ങളുടെ പേരിൽ പോസ്റ്റുണ്ടാക്കി പച്ചക്കളവ് പ്രചരിപ്പിക്കുന്ന വഹാബികൾക്ക് വായടപ്പൻ മറുപടി*



*ഒരു തവണ ഇബ്നു ഹജർ തങ്ങളുടെ ഈ ഫതാവയിലെ മുഴുവനും നോക്കി അർഥം സ്വന്തം അണികൾക്ക് പറഞ്ഞ് കൊടുക്കാൻ മുഴുവൻ വഹാബി മൗലവിമാരെയും വെല്ലു വിളിക്കുന്നു*

*കെണിയിലകപ്പെട്ട് പോയവർ കണ്ണ് തുറക്കട്ടെ*


*[كِتَابُ الصَّوْمِ]* ⏬⏬⏬⏬

ഫതാവയിലെ ചോദ്യം ❓ 

റജബ് മാസത്തിലെ നോമ്പിനെപ്പറ്റി


*ഒരു പണ്ടിതനുണ്ട് ജനങ്ങളെ റജബ് നോമ്പിനെ തൊട്ട് വിലക്കുന്നു റജബ് നോമ്പിന്റെ ഹദീസുകളൊക്കെ നിർമ്മിച്ചതാണെന്ന് പറയുന്നു നിർമ്മിച്ച (മൗളൂആയ) ഹദീസൊക്കെ സ്വീകരിക്കണ്ടാ എന്ന് നവവി ഇമാമൊക്കെ പറഞ്ഞിട്ടുണ്ടല്ലോ* ????

ِ (وَسُئِلَ) - رَضِيَ اللَّهُ عَنْهُ - قَالَ فِي طَهَارَةِ الْقُلُوبِ لِعَلَّامِ الْغُيُوبِ: شَهْرُ رَجَبٍ شَهْرُ الْحَرْثِ فَاتَّجِرُوا رَحِمَكُمْ اللَّهُ فِي رَجَب فَإِنَّهُ مَوْسِمُ التِّجَارَةِ وَاعْمُرُوا أَوْقَاتَكُمْ فِيهِ فَهُوَ أَوَانُ الْعِمَارَةِ. رُوِيَ أَنَّهُ مَنْ صَامَ مِنْ رَجَب سَبْعَةَ أَيَّامٍ أُغْلِقَتْ عَنْهُ أَبْوَابُ جَهَنَّمَ، وَمَنْ صَامَ مِنْهُ عَشَرَةَ أَيَّامٍ لَمْ يَسْأَلْ اللَّهَ شَيْئًا إلَّا أَعْطَاهُ، وَإِنَّ فِي الْجَنَّةِ قَصْرًا الدُّنْيَا فِيهِ كَمَفْحَصِ الْقَطَاةِ لَا يَدْخُلُهُ إلَّا صَوَّامُ رَجَب وَقَالَ وَهَبُ بْنُ مُنَبِّهٍ: جَمِيعُ أَنْهَارِ الْجَنَّةِ تَزُورُ زَمْزَمَ فِي رَجَب تَعْظِيمًا لِهَذَا الشَّهْرِ قَالَ وَقَرَأْت فِي بَعْضِ كُتُبِ اللَّهِ تَعَالَى مَنْ اسْتَغْفَرَ اللَّهَ تَعَالَى فِي رَجَبٍ بِالْغَدَاةِ وَالْعَشِيِّ يَرْفَعُ يَدَيْهِ وَيَقُولُ: اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَتُبْ عَلَيَّ سَبْعِينَ مَرَّةٍ لَمْ تَمَسَّ النَّارُ جِلْدَهُ أَبَدًا ثُمَّ قَالَ بَعْد ذَلِكَ بِأَوْرَاقٍ كَثِيرَةٍ وَفِي الْحَدِيثِ: «مَنْ فَاتَهُ وِرْدُهُ فَصَلَّاهُ قَبْلَ الظُّهْرِ فَكَأَنَّمَا صَلَّاهُ فِي وَقْتِهِ» اهـ وَقَدْ وَرَدَ عَلَيْنَا جَوَابُكُمْ الشَّرِيفُ فِي هَذِهِ الْمَسْأَلَةِ، وَهُوَ جَوَابٌ شَافٍ وَقَدْ حَصَلَ بِهِ النَّفْعُ لِي وَلِمَنْسَمِعَهُ لَكِنَّ الْفَقِيهَ الَّذِي ذَكَرْتُ لَكُمْ فِي السُّؤَالِ يَنْهَى النَّاسَ عَنْ صَوْمِهِ وَيَقُولُ: أَحَادِيثُ صَوْمِرَجَب مَوْضُوعَةٌ وَقَدْ قَالَ النَّوَوِيُّ الْحَدِيثُ الْمَوْضُوعُ لَا يُعْمَلُ بِهِ وَقَدْ اتَّفَقَ الْحُفَّاظُ عَلَى أَنَّهُ مَوْضُوعٌ. اهـ فَالْمَسْئُولُ مِنْكُمْ زَجْرُ هَذَا النَّاهِي حَتَّى يَتْرُكَ النَّهْيَ وَيُفْتِيَ بِالْحَقِّ، وَاذْكُرُوا لَنَا مَا يَحْضُركُمْ مِنْ كَلَام الْأَئِمَّةِ أَثَابَكُمْ اللَّهُ الْجَنَّةَ؟

*മറുപടി ഇബ്നു ഹജർ ഹൈത്തമി (റ)* 

(فَأَجَابَ) - رَضِيَ اللَّهُ عَنْهُ - بِأَنِّي قَدَّمْت لَكُمْ فِي ذَلِكَ مَا فِيهِ كِفَايَة،

ഞാൻ ഇതിൽ മതിയാകുന്ന മനസ്സിലാകുന്ന ആവശ്യമായ മറുപടി മുമ്പ് പറഞ്ഞതാണ്

وَأَمَّا اسْتِمْرَارُ هَذَا الْفَقِيهِ عَلَى نَهْيِ النَّاسِ عَنْ صَوْمِ رَجَب

റജബ് നോമ്പിനെ വിരോധിച്ച് കൊണ്ട് ഒരു പണ്ടിതൻ ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ

فَهُوَ جَهْل

അത് വിവരക്കേടാണ്

ٌ مِنْهُ وَجُزَافٌ عَلَى هَذِهِ الشَّرِيعَةِ الْمُطَهَّرَةِ

പരിശുദ്ധ ശരീ അത്തിൻ മേൽ അയാൾ കടന്നാക്രമിക്കുകയാണ്

فَإِنْ لَمْ يَرْجِع عَنْ ذَلِك

അയാൾ അതിൽ നിന്നും മടങ്ങുന്നില്ലെങ്കിൽ

َ وَإِلَّا وَجَبَ عَلَى حُكَّامِ الشَّرِيعَةِ الْمُطَهَّرَةِ زَجْرُهُ وَتَعْزِيرُهُ التَّعْزِيرَ الْبَلِيغَ الْمَانِعَ لَهُ

ശരീ അത്തിന്റെ വിധി കർത്താക്കൾക്ക് ഭരണാധികാരികൾക്ക് ഇത്തരം റജബ് നോമ്പിനെ എതിർക്കുന്നവർക്ക് ശക്തമായ ശിക്ഷ നടപടിയെടുക്കൽ നിർബന്ധമാണ്

وَلِأَمْثَالِهِ مِنْ الْمُجَازَفَةِ فِي دِينِ اللَّهِ تعالى

ഇത്തരം നല്ല കാര്യങ്ങളെ തടയാൻ വേണ്ടി വരുന്നവരെ മുഴുവനും ശിക്ഷയേർപ്പെടുത്തണം

وَكَأَنَّ هَذَا الْجَاهِلَ يَغْتَرُّ بِمَا رُوِيَ

َ مِنْ أَنَّ جَهَنَّمَ تُسَعَّرُ مِنْ الْحَوْلِ إلَى الْحَوْلِ لِصَوَّامِ رَجَب

റജബ് നോമ്പിനെ എതിർക്കുന്ന പടു വിഡ്ഡി ചില ഹദീസുകളെ കണ്ട് കൊണ്ട് വഞ്ചനയിൽ പെട്ടതാണ് എങ്ങനെയാണ് പെട്ട് പോയത്

وَمَا دَرَى هَذَا الْجَاهِلُ الْمَغْرُورُ أَنَّ هَذَا حَدِيثٌ بَاطِلٌ كَذِب

റജബുമായി ബന്ധപ്പെട്ട് അങ്ങനെ ചില കള്ള ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടാവാം

ٌ لَا تَحِلُّ رِوَايَتُه

ഇത്തരം ഹദീസുകൾ റിപ്പോർട്ട് ചെയ്യേണ്ടതില്ല

ُ كَمَا ذَكَرُهُ الشَّيْخُ أَبُو عَمْرِو بْنِ الصَّلَاحِ

ഇത് പാടില്ലെന്നത് ഇബ്നു സ്വലാഹെന്നവരും പറഞ്ഞതാണ്

وَنَاهِيكَ بِهِ حِفْظًا لِلسُّنَّةِ وَجَلَالَةً فِي الْعُلُوم

അദ്ദേഹം മഹാനാണല്ലോ

ِ وَيُوَافِقهُ إفْتَاءُ الْعِزِّ بْنِ عَبْدِ السَّلَامِ فَإِنَّه

ُ سُئِلَ عَمَّا نُقِلَ عَنْ بَعْضِ الْمُحَدِّثِينَ مِنْ مَنْعِ صَوْمِ رَجَب وَتَعْظِيمِ حُرْمَتِهِ وَهَلْ يَصِحُّ نَذْرُ صَوْمِ جَمِيعِهِ

മഹാനായ ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം‌(റ) റ്റടുത്ത് ഒരു ചോദ്യമുണ്ടായിരുന്നു അതായത് റജബ് നോമ്പിനെ തടയുന്ന ചിലയാളുകൾ, അതിന്റെ മഹത്വത്തെ കളങ്കപ്പെടുത്തുന്നവർ , ആ റജബിലെ മുഴുവൻ നോമ്പ് നേർച്ചയാക്കി നോറ്റുന്നതിനെപ്പറ്റി ചോദ്യത്തിലുണ്ടായിരുന്നു

فَقَالَ فِي جَوَابِهِ

(സുൽത്വാനുൽ ഉലമ) ഇസ്സിദ്ദീനുബ്നു അബ്ദുസ്സലാം (റ) മറുപടി പറഞ്ഞു

نَذْرُ صَوْمِهِ صَحِيحٌ

റജബ് നോമ്പ് നേർച്ചയാക്കൽ സ്വഹീഹാണ്

لَازِمٌ يَتَقَرَّبُ إلَى

اللَّهِ تَعَالَى بِمِثْلِه

നേർച്ചയാക്കൽ ലാസിമാണ് അത് അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതാണ്

ِ وَاَلَّذِي نَهَى عَنْ صَوْمِهِ جَاهِلٌ بِمَأْخَذِ أَحْكَامِ الشَّرْعِ

റജബ് നോമ്പിനെ എതിർക്കുന്നവൻ ജാഹിലാണ് , ശറ ഇന്റെ ഹുക്മുകൾ എങ്ങനെ തെളിവ് പിടിക്കണമെന്ന് അവന്ന് അറിയില്ല

وَكَيْف يَكُونُ مُنْهَيَا عَنْه

ഇത് വിരോധിക്കാൻ എന്ത് ന്യായമാണുള്ളത്

ُ مَعَ أَنَّ الْعُلَمَاءَ الَّذِينَ دَوَّنُوا الشَّرِيعَةَ

ശരീഅത്തിനെ ക്രോടീകരിച്ച ഉലമാക്കൾ പറയുന്നു

لَمْ يَذْكُر أَحَدٌ مِنْهُمْ انْدِرَاجَهُ فِيمَا يُكْرَه صَوْمُهُ

റജബ് നോമ്പിനെ കറാഹത്തെന്നത് പണ്ഡിതരിൽ ഒരാളും പറഞ്ഞിട്ടില്ല

بَلْ يَكُونُ صَوْمُهُ قُرْبَةً إلَى اللَّهِ تَعَالَى

റജബ് നോമ്പ് അല്ലാഹുവിലേക്കടുപ്പിക്കുന്ന പുണ്യ കർമ്മമാണ്

لِمَا جَاءَ فِي الْأَحَادِيثِ الصَّحِيحَة

ഇത് സ്വഹീഹായ ഹദീസിൽ തന്നെ വന്നിട്ടുണ്ട്

ِ مِنْ التَّرْغِيبِ فِي الصَّوْم

നോമ്പിനെ പ്രേരിപ്പിക്കുന്ന ഹദീസുകൾ ഉണ്ട്

ِ مِثْلُ قَوْلِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «يَقُولُ اللَّهُ كُلُّ عَمَلِ ابْنِ آدَمَ لَهُ إلَّا الصَّوْمَ» ، وَقَوْلُهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ» ، وَقَوْلُهُ «إنَّ أَفْضَلَ الصِّيَامِ صِيَامُ أَخِي دَاوُد كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا» وَكَانَ دَاوُد يَصُومُ مِنْ غَيْرِ تَقْيِيدٍ بِمَا عَدَا رَجَبًا

ദാവൂദ് നബി (അസ) മൊക്കെ റജബിനെ ഒഴിവാക്കിയിട്ടല്ല നോമ്പ് നോറ്റിട്ടുള്ളത്

مِنْالشُّهُورِ وَمَنْ عَظَّمَ رَجَبًا بِجِهَةٍ غَيْرِ مَا كَانَتْ الْجَاهِلِيَّةُ يُعَظِّمُونَهُ بِه

ജാഹിലിയ്യാ കാലത്ത് റജബിനെ ബഹുമാനിച്ചു എന്നത് കൊണ്ട് നമുക്ക് ബഹുമാനിക്കാൻ പാടില്ലാ എന്ന് വരുകയില്ല അവർ ബഹുമാനിച്ച ആ സ്ഥിതിയിൽ നമ്മൾ ബഹുമാനിക്കണ്ട

ِ فَلَيْسَ مُقْتَدِيًا بِهِمْ

നമ്മൾ അവരോട് തുടർന്ന് കൊണ്ടല്ല

وَلَيْسَ كُلُّ مَا فَعَلُوهُ مَنْهِيًّا عَنْ فِعْلِهِ

ജാഹിലിയ്യ കാലത്ത് ചെയ്തതൊക്കെ പ്രവർത്തിക്കൽ പാടില്ലെന്നതുണ്ടൊ അങ്ങനെയൊന്നില്ലല്ലോ

إلَّا إذَا نَهَتْ الشَّرِيعَةُ عَنْهُ

നമ്മളുടെ ശരീഅത്ത് വിരോധിക്കണ്ടെ ??

أَوْ دَلَّتْ الْقَوَاعِدُ عَلَى تَرْكِهِ

നമ്മുടെ ശരീഅത്തിന്റെ നിയമം അതുപേക്ഷിക്കണമെന്നത് അറിയിക്കണ്ടെ ?!

وَلَا يُتْرَكُ الْحَقُّ

ഹഖിനെ ഉപേക്ഷിക്കാൻ പാടില്ല

لِكَوْنِ أَهْلِ الْبَاطِلِ فَعَلُوه

തിന്മയുടെ ആളുകൾ പണ്ട് ചെയ്തിരുന്നു എന്നത് കൊണ്ട്

ُ وَاَلَّذِي يَنْهَى عَنْ صَوْمِهِ جَاهِلٌ مَعْرُوفٌ بِالْجَهْل

റജബ് നോമ്പിനെ എതിർക്കുന്നവൻ ജാഹിലാണ് വിവരക്കേട് കൊണ്ട് മഹ് റൂഫായവൻ ആണ്

ِ وَلَا يَحِلُّ لِمُسْلِمٍ أَنْ يُقَلِّدَهُ فِي دِينِه

അവനെ ദീനിൽ തഖ് ലീദ് ചെയ്യാനോ സ്വീകരിക്കാനോ പറ്റില്ല

إذْ لَا يَجُوزُ التَّقْلِيد

ആരെങ്കിലും പറയുന്നത് കേട്ട് കൊണ്ട് തഖ്ലീദ് ചെയ്യലല്ല

ُ إلَّا لِمَنْ اُشْتُهِرَ بِالْمَعْرِفَةِ بِأَحْكَامِ اللَّهِ تَعَالَى

അല്ലാഹുവിന്റെ വിധിതീർപ്പുകളെ അറിയൽ കൊണ്ട് പ്രശസ്തിയാർജ്ജിച്ചവരെയാണ് തഖ് ലീദ് ചെയ്യേണ്ടത്

وَبِمَآخِذِهَا

അതിൽ നിന്ന് പിടിക്കേണ്ടതും

وَاَلَّذِي يُضَاف إلَيْهِ ذَلِكَ بَعِيدٌ عَنْ مَعْرِفَةِ دِينِ اللَّهِ تَعَالَى

ഈ റജബ് നോമ്പിനെ വിരോധിക്കുന്നവർ അല്ലാന്റെ ദീനറിയൽനെ തൊട്ട് വിദൂരമാണ്

فَلَا يُقَلِّد فِيهِ

അവനെ തഖ്ലീദ് ചെയ്യരുത്

وَمَنْقَلَّدَهُ غُرَّ بِدِينِهِ

അങ്ങനെയുള്ളവരെ തഖ്ലീദ് ചെയ്താൽ ദീനിൽ ചതിയിലകപ്പെടും

اهـ جَوَابُهُ

ഇതാണ് സുൽത്വാനുൽ ഉലമ ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം (റ) വിന്റെ മറുപടി

فَتَأَمَّل

ഇബ്നു ഹജർ തങ്ങൾ പറയുന്നു ഒന്ന് ചിന്തിച്ച് നോക്ക്

كَلَامَ هَذَا الْإِمَامِ تَجِدهُ مُطَابِقًا لِهَذَا الْجَاهِل الَّذِي يَنْهَى أَهْلَ نَاحِيَتِكُمْ عَنْ صَوْمِ رَجَب وَمُنْطَبِقًا عَلَيْهِ عَلَى أَنَّ هَذَا أَحْقَرُ مِنْ أَنْ يُذْكَرَ

فَلَا يُقْصَدُ بِمِثْلِ كَلَامِ ابْنِ عَبْدِ السَّلَامِ؛

റജബ് നോമ്പിനെ എതിർക്കുന്ന ജാഹിലായ ആളുകൾ അവരെപ്പറ്റി നമുക്ക് പറയാൻ പറ്റുന്നവനല്ല അവൻ നിസ്സാരനാണ് എന്ന ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം (റ) വിന്റെ വാക്ക് മനസ്സിലാക്കി ചിന്തിക്കുക

لِأَنَّهُ إنَّمَا عَنَى بِذَلِكَ بَعْضَ الْمَنْسُوبِينَ إلَى الْعِلْمِ مِمَّنْ زَلَّ قَلَمُهُ وَطَغَى فَهْمُهُ فَقَصْد هُوَ وَابْنُ الصَّلَاحِ الرَّدَّ عَلَيْهِ

وَأَشَارَ إلَى أَنَّهُ يَكْفِي فِي فَضْلِ صَوْمِ رَجَب

റജബ് നോമ്പിന്റെ സ്രേഷ്ടതയിലേക്ക് മഹാനായ ഇസ്സുദ്ദീനുബ്നു അബ്ദുസ്സ്ലാം (റ) സൂചിപ്പിച്ചു

مَا وَرَدَ مِنْ الْأَحَادِيثِ الدَّالَّةِ عَلَى فَضْلِ مُطْلَقِ الصَّوْمِ

റജബിലെ നോമ്പ് പൊതുവേ സുന്നത്താണെന്നത് ഹദീസിൽ തെളിവുണ്ട്

وَخُصُوصِهِ فِي الْأَشْهُرِ الْحُرُم

പ്രത്യേകിച്ച് യുദ്ധം ഹറാമായ നാല് മാസത്തിൽ പെട്ടതാണ് റജബ് മാസം അതിന്ന് മഹത്വമുണ്ടെന്ന സൂചനയാണ് അവർ നൽകുന്നത്

ِ أَيْ كَحَدِيثِ أَبِي دَاوُد وَابْنِ مَاجَهْ وَغَيْرِهِمَا عَنْ الْبَاهِلِيِّ «أَتَيْت رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَقُلْت: يَا رَسُولَ اللَّهِ أَنَا الرَّجُلُ الَّذِي أَتَيْتُك عَامَ الْأَوَّلِ قَالَ: فَمَا لِي أَرَى جِسْمَك نَاحِلًا قَالَ: يَا رَسُولَ اللَّهِ مَا أَكَلْت طَعَامًا بِالنَّهَارِ مَا أَكَلْته إلَّا بِاللَّيْلِ قَالَ مَنْ أَمَرَك أَنْ تُعَذِّبَ نَفْسَك قُلْت: يَا رَسُولَ اللَّهِ إنِّي أَقْوَى قَالَ صُمْ شَهْرَ الصَّبْرِ وَثَلَاثَةَ أَيَّامٍ بَعْدَهُ وَصُمْ الْأَشْهُرَ الْحُرُمَ» وَفِي رِوَايَةٍ «صُمْ شَهْرَ الصَّبْرِ وَيَوْمًا مِنْ كُلِّ شَهْرٍ قَالَ زِدْنِي فَإِنَّ لِي قُوَّةً قَالَ صُمْ يَوْمَيْنِ قَالَ زِدْنِي فَإِنَّ لِي قُوَّةً قَالَ: صُمْ ثَلَاثَةَ أَيَّامٍ بَعْدَهُ وَصُمْ مِنْ الْحُرُمِ وَاتْرُكْ، صُمْمِنْ الْحُرُمِ وَاتْرُكْ وَقَالَ بِأُصْبُعِهِ الثَّلَاثِ يَضُمُّهَا ثُمَّ يُرْسِلُهَا»

അബൂദാവൂദും ഇബ്നു മാജയും മറ്റുള്ളവരൊക്കെ റിപ്പോർട്ട് ചെയ്ത ഹദീസിൽ ഉണ്ട് നബി സ്വ യുടെ അടുത്ത് ബാഹിലി (റ) ചെന്ന് കൊണ്ട് നോമ്പിനെ സംബന്ധിച്ച് ചോദിച്ചപ്പോൾ യുദ്ധം ഹറാമായ മാസങ്ങളിൽ നോമ്പ് അനുഷ്ടിച്ചോളൂ എന്നാണ് നബി സ്വ മറുപടി നൽകിയത്

قَالَ الْعُلَمَاءُ وَإِنَّمَا أَمَرَهُ بِالتَّرْكِ؛ لِأَنَّهُ كَانَ يَشُقُّ عَلَيْهِ إكْثَارُ الصَّوْمِ كَمَا ذَكَره فِي أَوَّلِ الْحَدِيثِ فَأَمَّا مَنْ لَا يَشُقّ عَلَيْهِ فَصَوْمُ جَمِيعِهَا فَضِيلَةٌ

فَتَأَمَّلْ أَمْرَهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِصَوْمِ الْأَشْهُرِ الْحُرُمِ فِي الرِّوَايَةِ الْأُولَى وَبِالصَّوْمِ مِنْهَا فِي الرِّوَايَةِ الثَّانِيَةِ تَجِدهُ نَصًّا فِي الْأَمْرِ بِصَوْمِ رَجَب أَوْ بِالصَّوْمِ مِنْهُ؛ لِأَنَّهُ مِنْ الْأَشْهُرِ الْحُرُمِ بَلْ هُوَمِنْ أَفْضَلِهَا

നീ ഒന്ന് ചിന്തിക്ക് യുദ്ധം ഹറാമായ മാസങ്ങളിൽ നോമ്പനുഷ്ടിക്ക് എന്ന് നബി സ്വ കൽപ്പിച്ചു അത് റജബിലെ നോമ്പും കൽപ്പനയാണ് , റജബ് യുദ്ധം ഹറാമായ മാസമാണ് അതിൽ ഏറ്റവും ശ്രേഷ്ടമായ മാസമാണ്

فَقَوْلُ هَذَا الْجَاهِل

അപ്പോൾ റജബിനെ എതിർക്കുന്ന പടു ജാഹിലുകളുടെ സംസാരം

ِ إنَّ أَحَادِيثَ صَوْمِ رَجَب مَوْضُوعَةٌ

റജബ് നോമ്പിന്റെ ഹദീസ് മൗളൂആണെന്ന് പറയുന്നത്

إنْ أَرَادَ بِهِ مَا يَشْمَلُ الْأَحَادِيثَ الدَّالَّةَ عَلَى صَوْمِهِ عُمُومًا وَخُصُوصًا

അത് വ്യാപകമായിട്ടും പ്രത്യേകമായിട്ടും റജബ് നോമ്പിന്റെ മേൽ അറിയിക്കുന്ന ഹദീസുകൾ ഒക്കെ മൗളൂആണെന്ന് ഉദ്ദേശിച്ചാൽ

فَكِذْبٌ مِنْه

അത് കളവാണ് എല്ലാ ഹദീസും മൗളൂആണെന്ന് പറയാൻ പറ്റൂല

ُ وَبُهْتَان

അത് നിർമ്മിച്ച കളവാണ്

فَلْيَتُبْ عَنْ ذَلِكَ،

അങ്ങനെ പറയുന്നവൻ തൗബ ചെയ്ത് മടങ്ങണം

وَإِلَّا عُزِّرَ عَلَيْهِ التَّعْزِيرَ الْبَلِيغَ نَعَمْ.

എന്നിട്ടും മടങ്ങുന്നില്ലെങ്കിൽ അവന്ന് ശക്തമായ ശിക്ഷ കൊടുക്കണം

رُوِيَ فِي فَضْلِ صَوْمِهِ

നോമ്പിന്റെ ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

أَحَادِيثُ كَثِيرَةٌ مَوْضُوعَةٌ،

ഹദീസുകളിൽ മൗളൂആയതും ഉണ്ട്

وَأَئِمَّتُنَا وَغَيْرُهُمْ لَمْ يُعَوِّلُوا فِي نَدْبِ صَوْمِهِ عَلَيْهَا

നമ്മുടെ അഹിമ്മത്ത് ആ മൗളൂആയ ഹദീസിലല്ല അവലംബിച്ചത്

حَاشَاهُمْ مِنْ ذَلِك

അങ്ങനെ അവലംബിക്കുന്നവരുമല്ല നമ്മുടെ ഇമാമുമാർ

َ وَإِنَّمَا عَوَّلُوا عَلَى مَا قَدَّمْته وَغَيْره

നാം മുമ്പ് പറഞ്ഞ മറ്റ് പല ഹദീസുകളും ഉണ്ട് വേറെയും ഉണ്ട് ആ ഹദീസുകൾ മൗളൂഅല്ല അതിന്റെ മേലിലാണ് നമ്മൾ അവലംബിച്ചത്

وَمِنْهُ مَا رَوَاهُ الْبَيْهَقِيُّ فِي الشُّعَبِ عَنْ أَنَسٍ

അതിൽ പെട്ടതാണ് അനസ് (റ) ൽ നിന്ന് ഇമാം ബൈഹഖി (റ) ശുഅബുൽ ഈമാനിൽ ഉദ്ധരിച്ച ഹദീസ്

يَرْفَعهُ «أَنَّ فِي الْجَنَّةِ نَهْرًا يُقَالُ لَهُ رَجَبٌ أَشَدُّ بَيَاضًامِنْ اللَّبَنِ وَأَحْلَى مِنْ الْعَسَلِ، مَنْ صَامَ مِنْرَجَبٍ يَوْمًا سَقَاهُ اللَّهُ مِنْ ذَلِكَ النَّهْرِ»

وَرُوِيَ عَنْ عَبْدِ اللَّهِ بْنِ سَعِيدٍ عَنْ أَبِيهِ يَرْفَعهُ «مَنْ صَامَ يَوْمًا مِنْ رَجَبٍ كَانَ كَصِيَامِ سَنَةٍ وَمَنْ صَامَ سَبْعَةَ أَيَّامٍ غُلِّقَتْ عَنْهُ أَبْوَابُ جَهَنَّمَ، وَمَنْ صَامَ ثَمَانِيَةَ أَيَّامٍ فُتِحَتْ لَهُ ثَمَانِيَةُ أَبْوَابِ الْجَنَّةِ، وَمَنْ صَامَ عَشَرَةَ أَيَّامٍ لَمْ يَسْأَلْ اللَّهَ شَيْئًا إلَّا أَعْطَاهُ إيَّاهُ، وَمَنْ صَامَ خَمْسَةَ عَشَرَ يَوْمًا نَادَىمُنَادٍ مِنْ السَّمَاءِ قَدْ غُفِرَ لَك مَا سَلَفَ فَاسْتَأْنِفْ الْعَمَلَ وَقَدْ بُدِّلَتْ سَيِّئَاتُك حَسَنَاتٍ، وَمَنْ زَادَ زَادَهُ اللَّهُ» . ثُمَّ نَقَلَ عَنْ شَيْخِهِ الْحَاكِمِ أَنَّ الْحَدِيثَ الْأَوَّلَ مَوْقُوفٌ عَلَى أَبِي قِلَابَةَ وَهُوَ مِنْ التَّابِعِينَ فَمِثْلُهُ لَا يَقُولُهُ إلَّا عَنْ بَلَاغٍ عَمَّنْ قَوْلُهُ مِمَّا يَأْتِيه الْوَحْيُ ثُمَّ رُوِيَ عَنْ أَبِي هُرَيْرَةَ «أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَمْ يَصُمْ بَعْدَ رَمَضَانَ إلَّا رَجَبَ وَشَعْبَانَ» ثُمَّ قَالَ إسْنَادُهُ ضَعِيفٌ اهـ

മുകളിൽ ☝ഹദീസുകൾ ഇബ്നു ഹജർ തങ്ങൾ ഉദ്ധരിച്ചതിന്ന് ശേഷം പറയുന്നു

وَقَدْ تَقَرَّرَ أَنَّ الْحَدِيثَ الضَّعِيفَ وَالْمُرْسَلَ وَالْمُنْقَطِعَ وَالْمُعْضِلَ، وَالْمَوْقُوف

സ്ഥിരപ്പെട്ട ഒരു നിയമം ഉണ്ട് അതായത് ളഈഫായ , മുർസലായ , മുൻ ഖതിആയ, മുഹ് ളലായ , മഹ്ഖൂഫായ ഹദീസുകൾ

َ *يُعْمَلُ بِهَا فِي فَضَائِلِ الْأَعْمَالِ إجْمَاعًا*

*ഫളാഇലുൽ അഹ്മാലിന്ന് വേണ്ടി അവലംബിക്കാമെന്നതിന്ന് ഇജ്മാഹ് ആകുന്നു*

وَلَا شَكَّ أَنَّ صَوْمَ رَجَبٍ مِنْ

فَضَائِلِ الْأَعْمَال

റജബ് നോമ്പ് പുണ്യ കർമ്മമാണെന്നതിൽ സംശയമില്ല

فَيُكْتَفَى فِيهِ بِالْأَحَادِيثِ الضَّعِيفَةِ

ഹദീസിലെ റാവിമാരിൽ ചില ന്യൂനതകൾ ഉണ്ടെങ്കിൽ പോലും അത് മതിയാകുന്നതാണ്

وَنَحْوِهَا

അത് പോലോത്ത മുർസലും , മുൻ ഖതിഉമെല്ലാം മതിയാകുന്നതാണ്

وَلَا يُنْكِرُ ذَلِكَ إلَّا جَاهِلٌ مَغْرُورٌ

അല്ല ഇത് പോരാ എന്ന് പറയുന്നവൻ വിഡ്ഡിയും ചതിയിലകപ്പെട്ടവനുമാണ്

وَرَوَى الْأَزْدِيُّ فِي الضُّعَفَاءِ مِنْ حَدِيثِ السُّنَنِ «مَنْ صَامَ ثَلَاثَةَ أَيَّامٍ مِنْ شَهْرٍ حَرَامٍ الْخَمِيسَ وَالْجُمُعَةَ وَالسَّبْتَ كَتَبَ اللَّهُ لَهُ عِبَادَةَ سَبْعِمِائَةِ عَامٍ» وَلِلْحَلِيمِيِّ فِي صَوْمِ رَجَب كَلَامٌ مُحْتَمَلٌ فَلَا تَغْتَرُّ بِهِ فَإِنَّ الْأَصْحَابَ عَلَى خِلَافِ مَا قَدْ يُوهِمهُ كَلَامُهُ. وَاَللَّهُ سُبْحَانه وَتَعَالَى أَعْلَمُ بِالصَّوَابِ.☝


✍🏻 സിദ്ധീഖുൽ മിസ്ബാഹ്

8891 786 787

_______________________