page

Wednesday, 10 March 2021

ഖുർആൻ പരിഭാഷയിലെ അല്ലാഹു വഹാബികളെ തിരിഞ്ഞു കൊത്തുന്നു !

 അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കൽ അവനെ സൃഷ്ടികളോട് തുല്യപ്പെടുത്തലാണ്...


KNM പ്രസിദ്ധീകരിച്ച അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയിൽ പഠിപ്പിക്കുന്നു:


"അർശിൽ അവൻ ആരോഹണം ചെയ്തുവെന്ന വാക്യത്തിന്റെ ബാഹ്യർത്ഥം മാത്രം അടിസ്ഥാനമാക്കി അല്ലാഹു അർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ.അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവന്റെ ഗുണ വിശേഷണങ്ങളെ നിരാകരിക്കലുമാണത്."


       [ഖുർആൻ പരിഭാഷ ,അമാനി മൗലവി,പേജ്:1102]


♦♦

അല്ലാഹു ഇരുന്നു എന്ന് തന്നെ വിശ്വസിക്കണം...

കെ.ഉമർ മൗലവി എഴുതുന്നു:

"സിംഹാസനത്തിൽ അല്ലാഹു ഇരുന്നു എന്ന് പറയാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട്.അതവരുടെ വിവരക്കേടാണ് എന്തുകൊണ്ടെന്നാൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാണ്."

     

       [ഫാതിഹയുടെ തീരത്ത്.പേജ്:17.  KNM]


നോക്കൂ ...

'അല്ലാഹു ഇരുന്നു' എന്ന് ഖുർആനിന്റെ ബാഹ്യാർത്ഥം അനുസരിച്ചു പറയൽ അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലാണ് എന്ന് പഠിപ്പിക്കുമ്പോൾ തന്നെ,ഈ വിശ്വാസം ശരിയല്ല എന്നും പഠിപ്പിക്കുന്നു.


ഈ രണ്ട് പ്രസിദ്ധീകരണവും പുറത്തിറക്കിയത് KNM പ്രസിദ്ധീകരണ വിഭാഗമാണ് /ഇപ്പോഴും ഈ രണ്ട് പുസ്തകങ്ങളും ഒരേ ബുക്സ്റ്റാളിൽ ലഭ്യമാണ്..

പാവം,ഈ മുജാഹിദുകൾ മൗലവിമാർക്ക് മുമ്പിൽ എന്നോ ബുദ്ധി പണയം വെച്ചുപോയിട്ടുണ്ട്.

അല്ലാഹു നന്നാകട്ടെ....

ആമീൻ.