page

Friday, 5 March 2021

ദുആയിലെ വഹാബീ വഞ്ചനകൾ !

 മഹാത്മാക്കളോടുള്ള സഹായാർത്ഥന ആരാധനയോ?🔵

--------------------------------------------

📕📕📕📕📕📕

ഈയിടെ സോഷ്യൽ മീഡിയകളിലൂടെ ചില മൗലവിമാർ പ്രാർത്ഥനയെയും, സഹായാർത്ഥനയെയും കൂട്ടിക്കുഴച്ച് സാധാരണക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തി ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുന്ന ഒരു ലേഖനം കാണാനിടയായി.ഇതിന് ഒരു മറുപടിയാണ് ഈ ലേഖനം

🔰🔰🔰

ഇവരുടെ ലേഖനത്തിലൊന്നും തന്നെ പ്രാർത്ഥന എന്താണെന്ന് നിർവചിച്ചതായി കാണാൻ കഴിഞ്ഞില്ല. വിശുദ്ധ ഖുർആനിൽ 130 ആയത്തുകളും അല്ലാഹുവിനോടുള്ള പ്രാർത്ഥനയെ സംബസിച്ചാണ് പറയുന്നതെന്ന് പറഞ്ഞ് നിർത്തുകയല്ലാതെ വെറൊന്നും പറയാൻ ഈ മൗലവിമാർക്കാകില്ല.

🔻🔻🔻🔴

പ്രാർത്ഥന( ﺍﻟﺪﻋﺎﺀ ) എന്താണെന്ന് ഇമാം റാസി(റ)പറയുന്നത് കാണുക:

ﻓﻘﻮﻟﻪ )) ﺍﻟﺪّﻋﺎﺀ ﻫﻮ ﺍﻟﻌﺒﺎﺩﺓ (( ﻣﻌﻨﺎﻩ ﺃﻧّﻪ ﻣﻌﻈﻢ ﺍﻟﻌﺒﺎﺩﺓ ﻭﺃﻓﻀﻞ ﺍﻟﻌﺒﺎﺩﺓ، ﻛﻘﻮﻟﻪ ﻋﻠﻴﻪ ﺍﻟﺴّﻼﻡ )) ﺍﻟﺤﺞّ ﻋﺮﻓﺔ (( ﺃﻱ ﺍﻟﻮﻗﻮﻑ ﺑﻌﺮﻓﺔ ﻫﻮ ﺍﻟﺮّﻛﻦ ﺍﻷﻋﻀﻢ‏( ﺍﻟﺘﻔﺴﻴﺮ ﺍﻟﻜﺒﻴﺮ : ٣ / ١١٣ )

"ദുആ അതാണ് ആരാധന" എന്നതിനർത്ഥം ആരാധനയുടെ പ്രധാനഭാഗവും ഇബാടത്തിൽ സ്രേഷ്ടമായതും ദുആയാനെന്നാണ് ഹജ്ജ് അറഫയാണെന്ന നബി(സ) യുടെ പ്രസ്താവനയെ പോലെ വേണം ഇതിനെയും കാണാൻ.അറഫയിൽ നിൽക്കലാണ് ഹജ്ജിന്റെ മുഖ്യഘടകം എന്നാണല്ലോ അതിനർത്ഥം.(തഫ്സീറു റാസി: 3/113)

🔻🔻🔻⭕

ഇമാം റാസി (റ) തന്നെ പറയട്ടെ:

ﺇﻋﻠﻢ ﺃﻧّﻪ ﺗﻌﺎﻝ ﺣﻜﻲ ﻋﻦ ﺍﻟﻤﺆﻣﻨﻴﻦ ﺩﻋﺎﺀﻫﻢ،ﻭﺫﺍﻟﻚ ﻷﻧّﻪ ‏( ﺹ ‏) ﻗﺎﻝ )): ﺍﻟﺪّﻋﺎﺀ ﻣﺦّ ﺍﻟﻌﺒﺎﺩﺓ (( ﻷﻥّ ﺍﻟﺪّﺍﻋﻲ ﻳﺸﺎﻫﺪ ﻧﻔﺴﻪ ﻓﻲ ﻣﻘﺎﻡ ﺍﻟﻔﻘﺮ ﻭﺍﻟﺤﺎﺟﺔ ﻭﺍﻟﺬّﻟّﺔ ﻭﺍﻟﻤﺴﻜﻨﺔ،ﻭﻳﺸﺎﻫﺪ ﺟﻼﻝ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻭﻛﺮﻣﻪ ﻭﻋﺰّﺗﻪ ﻭﻋﻈّﻤﺘﻪ ﺑﻨﻌﺖ ﺍﻹﺳﺘﻐﻨﺎﺀ ﻭﺍﻟﺘّﻌﺎﻟﻲ، ﻭﻫﻮ ﺍﻟﻤﻘﺼﻮﺩ ﻣﻦ ﺟﻤﻴﻊ ﺍﻟﻌﺒﺎﺩﺕ ﻭﺍﻃّﺎﻋﺎﺕ ﺍﻫﺎ)) ﺍﻟﺘﻔﺴﻴﺮ ﺍﻟﻜﺒﻴﺮ : ٧ / ١٤٣ )

നീ അറിയുക സത്യവിശ്വാസികളുടെ ദുആ അള്ളാഹു എടുത്തു പറയുന്നു: ദുആ ആരാധനയുടെ മജ്ജയായെന്നു നബി(സ) പ്രസ്ഥാപിച്ചിടുണ്ട്.പ്രാര്തിക്കുന്നവൻ തന്നെ ആവശ്യമുള്ളവനായും സാധുവായും ദാരിദ്രനായുംവീക്ഷിക്കുകയും അല്ലാഹുവേ ഔന്നിത്ത്യവും സ്വയം പര്യാപ്തയുമുള്ള പ്രതാപിയും മഹാനും ഔദാര്യവനും ആയും കാണുന്നുവല്ലോ.എല്ല ആരാധനയുടെയും പരമപ്രധാനമായ ലക്ഷ്യം അതാണല്ലോ.(റാസി : 7/143 🌙🔻񞰽🔻(

ചുരുക്കത്തിൽ നിസ്കാരമാവട്ടെ സകാത്താവട്ടെ ഖുർആൻ പാരായണമാവട്ടെ ഹജ്ജാവട്ടെ ദാനധർമ്മമാവട്ടെ മറ്റേതോ ആരാധനയാവട്ടെ അവയുടെ പ്രധാനഭാഗവും ആരാധനയെന്ന പേരിനു അക്ഷരത്തിലും അർത്ഥത്തിലും അർഹതയുള്ളതും അടിമയിൽ നിന്ന് വരുന്ന ഉൾവിളിയാണ്. അഥവാ 'എന്റെ നാഥാ! ഈ ഇബാദത്ത് ഞാൻ നിർവഹിച്ചത് നീ എന്റെ രക്ഷിതാവും ഞാൻ തന്റെ അടിമയും ആണെന്ന നിലയിലും നിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചുമാണ്.ലോകമാന്ന്യമോ മറ്റേതെങ്കിലും ലക്ഷ്യങ്ങളോ താല്പര്യങ്ങളോ ഇതിനാൽ എനിക്കില്ല. അതിനാല എന്നിൽ നിന്ന് അത് നീ സ്വീകരിക്കണമേ!'. എന്ന് മനസ്സറിഞ്ഞു,ആത്മാർഥതയോടെ അടിമയിൽനിന്നുണ്ടാവേണ്ടതുണ്ട്. ആ ഉൾ വിളിയാണ് ഏതൊരു ഇബാദത്തിന്റെയും കാതലായ വശം. ഇതാണ് എല്ല ഇബാദത്തും ദുആയാനെന്നതിന്റെ വിവക്ഷ.

( ﺍﻟﺪّﻋﺎﺀ ﻣﺦّ ﺍﻟﻌﺒﺎﺩﺓ ) ദുആ ആരാധനയുടെ മജ്ജയാനെന്ന മറ്റൊരു ഹദീസിൽ പറഞ്ഞതിന്റെ വിവക്ഷയും അതാണ്. അത്തരം ഉൾ വിളികളില്ലാത്ത യേത് ഇബാദത്തും മജ്ജയില്ലാത്തദിനു തുല്യമാണ്. അല്ലാതെ അഭൌതികമായ മാർഗ്ഗത്തിലൂടെ അമ്പിയ-ഔലിയാക്കളോട് സഹായാര്തന നടത്തുന്നതാണ് ആരാധനയെന്നു പ്രസ്തുത ഹദീസ് വിശദീകരിച്ച് ലോകത്തൊരു പണ്ഡിതനും പറഞ്ഞിട്ടില്ല.പറയുന്നതുമില്ല.

🔻🔻🔻✨

മരണപ്പെട്ടുപോയ മഹത്തുക്കളോട് സഹായാർത്ഥന നടത്തുന്നതിന് ഒരു ആയത്ത് ഖുർആനിൽ നിന്ന് തെളിയിക്കാമോ?

🚫🚫🚫

മറുപടി:👇

പാപികളുടെ പാപം പൊറുത്തു കിട്ടുന്നതിനായി അല്ലാഹുവോട് ശുപാർശ പറയാൻ നബി(സ)യോട് ആവശ്യപ്പെടുന്നതും നബി(സ) അവര്ക്കുവേണ്ടി ശുപാർശ പറയുന്നതും പാപം പൊറുത്തു കിട്ടാനുള്ള നിമിത്തമായി അല്ലാഹു ഖുർആനിൽ വിവരിക്കുന്നുണ്ട്. നബി(സ)യുടെ വഫാത്തിന് ശേഷവും നബി തങ്ങളുടെ ശുപാർശ പറയാൻ നബി(സാ കോട് ആവശ്യപ്പെടണമെന്ന് ഇമാമീങ്ങൾ പറയുന്നു. പ്രസ്തുത ആയത്ത് കാണുക👇

അല്ലാഹു പറയന്നു:

ﻭَﻟَﻮْ ﺃَﻧَّﻬُﻢْ ﺇِﺫ ﻇَّﻠَﻤُﻮﺍ ﺃَﻧﻔُﺴَﻬُﻢْ ﺟَﺎﺀُﻭﻙَ ﻓَﺎﺳْﺘَﻐْﻔَﺮُﻭﺍ ﺍﻟﻠَّـﻪَ ﻭَﺍﺳْﺘَﻐْﻔَﺮَ ﻟَﻬُﻢُ ﺍﻟﺮَّﺳُﻮﻝُ ﻟَﻮَﺟَﺪُﻭﺍ ﺍﻟﻠَّـﻪَ ﺗَﻮَّﺍﺑًﺎ ﺭَّﺣِﻴﻤًﺎ . ‏( ﺍﻟﻨﺴﺎﺀ : ٦٤ )

" അവര് അവരോട് തന്നെ അക്രമം പ്രവര്ത്തിച്ചപ്പോള് നിന്റെ അടുക്കല് അവര് വരികയും, എന്നിട്ടവര് അല്ലാഹുവോട് പാപമോചനം തേടുകയും, അവര്ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില് അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര് കണ്ടെത്തുമായിരുന്നു". ( നിസാഅ: 64 ‏)

📚🔻🔻🔻

ഇമാം സുബ്കി(റ) എഴുതുന്നു:

ﻭﺍﻵﻳﺔ ﻭﺇﻥ ﻭﺭﺩﺕ ﻓﻲ ﺃﻗﻮﺍﻡ ﻣﻌﻴﻨﻴﻦ ﻓﻲ ﺣﺎﻟﺔ ﺍﻟﺤﻴﺎﺓ ﻓﺘﻌﻢ ﺑﻌﻤﻮﻡ ﺍﻟﻌﻠﺔ ﻛﻞ ﻣﻦ ﻭﺟﺪ ﻓﻴﻪ ﺫﻟﻚ ﺍﻟﻮﺻﻒ ﻓﻲ ﺍﻟﺤﻴﺎﺓ ﻭﺑﻌﺪ ﺍﻟﻤﻮﺕ . ﻭﻟﺬﻟﻚ ﻓﻬﻢ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻵﻳﺔ ﺍﻟﻌﻤﻮﻡ ﻓﻲ ﺍﻟﺤﺎﻟﺘﻴﻦ، ﻭﺍﺳﺘﺤﺒﻮﺍ ﻟﻤﻦ ﺃﺗﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺃﻥ ﻳﺘﻠﻮﺍ ﻫﺬﻩ ﺍﻵﻳﺔ ﻭﻳﺴﺘﻐﻔﺮ ﺍﻟﻠﻪ ﺗﻌﺎﻟﻰ، ﻭﺣﻜﺎﻳﺔ ﺍﻟﻌﺘﺒﻲ ﻓﻲ ﺫﻟﻚ ﻣﺸﻬﻮﺭﺓ ﻭﻗﺪ ﺣﻜﺎﻫﺎ ﺍﻟﻤﺼﻨﻔﻮﻥ ﻓﻲ ﺍﻟﻤﻨﺎﺳﺐ ﻣﻦ ﺟﻤﻴﻊ ﺍﻟﻤﺬﺍﻫﺐ ﻭﺍﻟﻤﺆﺭﺧﻮﻥ ﻭﻛﻠﻬﻢ ﺍﺳﺘﺤﺴﻨﻮﻫﺎ ﻭﺭﺃﻭﻫﺎ ﻣﻦ ﺃﺩﺏ ﺍﻟﺰﺍﺋﺮ، ﻭﻣﻤﺎ ﻳﻨﺒﻐﻲ ﻟﻪ ﺃﻥ ﻳﻔﻌﻠﻪ . ‏( ﺷﻔﺎﺀ ﺍﻟﺴﻘﺎﻡ )

ഈ ആയത്ത് നബി(സ)യുടെ ജീവിത കാലത്ത് നിശ്ചിത ആളുകളുടെ കാര്യത്തിൽ അവതരിച്ചതാണെങ്കിലും പ്രസ്തുത ആയത്തിൽ പരാമർശിച്ച നിയമത്തിന്റെ അടിസ്ഥാന കാരണം (ഇല്ലത്ത്) പോതുവായതുകൊണ്ട് പ്രസ്തുത വിശേഷണം എത്തിക്കപ്പെടുന്ന എല്ലാവരെയും ജീവിത മരണ വ്യത്യാസമില്ലാതെ ആയത്ത് ഉൾപ്പെടുത്തുന്നതാണ്. അതുകൊണ്ടാണ് നബി(സ)യുടെ ജീവിതമരണ വ്യത്യാസമില്ലാതെ ആയത്ത് എല്ലാവർക്കും ബാധകമാണെന്ന് മനസ്സിലാക്കി, നബി(സ)യുടെ ഖബ്റിങ്കലേക്ക് വരുന്നവർക്ക് ഈ ആയത്ത് പാരായണം ചെയ്യലും അല്ലാഹുവോട് പാപമോചനത്തിനിരക്കലും സുന്നത്താണെന്ന് പണ്ഡിതർ പ്രഖ്യാപിച്ചത്.ഇവ്വിഷയകമായി ഉത്ബി(റ)യിൽ നിന്നു വന്ന സംഭവം പ്രസിദ്ദമാണ്. ഹജ്ജിന്റെ അദ്ദ്യായത്തിൽ എല്ലാ മദ്ഹബിലെയും ഗ്രന്ഥ കർത്താക്കളും ചരിത്ര പണ്ഡിതരും അതുദ്ദരിക്കുകയും നല്ലൊരു കാര്യമായും സന്ദർശകൻ സ്വീകരിക്കേണ്ടുന്ന ഒരു മര്യാദയായും അതിനെ അവർ കാണുകയും ചെയ്തിരിക്കുന്നു. (ശിഫാഉസ്സഖാം: പേ: 68)

🔻🔻🔻⏳

ഇതേ വിവരണം ഇബ്നു ഹജറുൽ ഹയ്തമി(റ)യുടെ 'അൽജൗഹറുൽ മുനള്വം' (പേ: 48) ലും കാണാവുന്നതാണ്.

🔻🔻🔻🔸

പ്രസ്തുത വചനത്തിൽ "താങ്കൾ അവർക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ" എന്നർത്ഥം കാണിക്കുന്ന "വസ്തഗ്ഫർതലവും" ( ﻭﺍﺳﺘﻐﻔﺮﺕ ﻟﻬﻢ ) എന്നാണു അതുവരെയുള്ള ശൈലി സ്വീകരിക്കുകയാണെങ്കിൽ പറയേണ്ടത്. എന്നാൽ ആ ശൈലിയിൽ നിന്നുമാറി "റസൂൽ അവർക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ" ( ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ) എന്നു പറഞ്ഞതിന്റെ കാരണം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:

ﺇﻧﻤﺎ ﻗﺎﻝ : ‏( ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ‏) ﻭﻟﻢ ﻳﻘﻞ ﻭﺍﺳﺘﻐﻔﺮﺕ ﻟﻬﻢ ﺇﺟﻼﻻ ﻟﻠﺮﺳﻮﻝ ﻋﻠﻴﻪ ﺍﻟﺼﻼﺓ ﻭﺍﻟﺴﻼﻡ ، ﻭﺃﻧﻬﻢ ﺇﺫﺍ ﺟﺎﺀﻭﻩ ﻓﻘﺪ ﺟﺎﺀﻭﺍ ﻣﻦ ﺧﺼﻪ ﺍﻟﻠﻪ ﺑﺮﺳﺎﻟﺘﻪ ﻭﺃﻛﺮﻣﻪ ﺑﻮﺣﻴﻪ ﻭﺟﻌﻠﻪ ﺳﻔﻴﺮﺍ ﺑﻴﻨﻪ ﻭﺑﻴﻦ ﺧﻠﻘﻪ ، ﻭﻣﻦ ﻛﺎﻥ ﻛﺬﻟﻚ ﻓﺈﻥ ﺍﻟﻠﻪ ﻻ ﻳﺮﺩ ﺷﻔﺎﻋﺘﻪ ‏( ﺍﻟﺘﻔﺴﻴﺮ ﺍﻟﻜﺒﻴﺮ : ١٠ / ١٦٢ )

അല്ലാഹു അപ്രകാരം പറഞ്ഞത് റസൂലി(സ) നെ ആദരിക്കാനാണ്. നബി(സ)യെ അവർ സമീപിക്കുമ്പോൾ അല്ലാഹു പ്രവാചകരായി തെരഞ്ഞെടുക്കുകയും ദിവ്യസന്ദേശം നല്കി ആദരിക്കുകയും തനിക്കും സ്രിഷ്ടികൾക്കുമിടയിൽ ഇടയാളരാക്കുകയും ചെയ്ത ഒരാളെയാണ് അവർ സമീപിക്കുന്നതെന്ന് വ്യക്തമാക്കാനുമാണ്. അത്തരം വിശേഷണങ്ങൾ ഉൾകൊള്ളുന്ന ഒരാളുടെ ശുപാർശ അല്ലാഹു ഒരിക്കലും തള്ളിക്കളയുകയില്ല. (റാസി: 10/162)

🔻🔻🔻✳

ഇത് നബി(സ)യുടെ ജീവിതകാലത്തേക്ക് മാത്രം ബാധകമല്ല. വഫാത്തിനു ശേഷവും ഈ നിയമം ബാധകമാണ്. അല്ലാമ ഇബ്നു കസീർ എഴുതുന്നു:

ﻳﺮﺷﺪ ﺗﻌﺎﻟﻰ ﺍﻟﻌﺼﺎﺓ ﻭﺍﻟﻤﺬﻧﺒﻴﻦ ﺇﺫﺍ ﻭﻗﻊ ﻣﻨﻬﻢ ﺍﻟﺨﻄﺄ ﻭﺍﻟﻌﺼﻴﺎﻥ ﺃﻥ ﻳﺄﺗﻮﺍ ﺇﻟﻰ ﺍﻟﺮﺳﻮﻝ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻴﺴﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻋﻨﺪﻩ ، ﻭﻳﺴﺄﻟﻮﻩ ﺃﻥ ﻳﺴﺘﻐﻔﺮ ﻟﻬﻢ ، ﻓﺈﻧﻬﻢ ﺇﺫﺍ ﻓﻌﻠﻮﺍ ﺫﻟﻚ ﺗﺎﺏ ﺍﻟﻠﻪ ﻋﻠﻴﻬﻢ ﻭﺭﺣﻤﻬﻢ ﻭﻏﻔﺮ ﻟﻬﻢ ، ﻭﻟﻬﺬﺍ ﻗﺎﻝ : ‏( ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ )

പാപികളും ദോഷികളുമായവർക്ക് ഈ ആയത്തിലൂടെ അല്ലാഹു സന്മാർഗ്ഗം കാണിച്ചുകൊടുക്കുന്നു. അവരില നിന്ന് വീഴ്ചയോ തെറ്റോ സംഭവിച്ചാൽ അവർ നബി(സ)യെ സമീപിക്കുകയും നബി(സ)യുടെ സമീപത്തുവച്ച് അല്ലാഹുവോട് മാപ്പപേക്ഷിക്കുകയും അവർക്കുവേണ്ടി മാപ്പപേക്ഷിക്കാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. അപ്രകാരം അവർ പ്രവർത്തിച്ചാൽ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതും അവർക്ക് കരുണ ചെയ്യുന്നതും പൊറുത്തുകൊടുക്കുന്നതുമാണ്. "അവർ അല്ലാഹുവെ പശ്ചാത്താപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും എത്തിക്കുന്നതാണ്." എന്ന് അല്ലാഹു പറയാൻ കാരണം അതാണ്. (തഫ്സീർ ഇബ്നു കസീർ: 1/492 ‏)

🌈🔻🔻🔻

അതിനാൽ നബി(സ)യുടെ ജീവിത കാലത്തുള്ളവർക്കും അല്ലാത്തവർക്കും ഈ നിയമം ബാധകമാണെന്ന് തന്നെയാണ് ഇബ്നുകസീർ സമർത്ഥിക്കുന്നത്. തുടര്ന്നുള്ള അദ്ദേഹത്തിൻറെ പരാമർശം ഇക്കാര്യം വ്യക്തമാക്കുന്നതുമാണ്. അതിങ്ങനെ വായിക്കാം;

ﺫﻛﺮ ﺟﻤﺎﻋﺔ ﻣﻨﻬﻢ : ﺍﻟﺸﻴﺦ ﺃﺑﻮ ﻧﺼﺮ ﺑﻦ ﺍﻟﺼﺒﺎﻍ ﻓﻲ ﻛﺘﺎﺑﻪ " ﺍﻟﺸﺎﻣﻞ " ﺍﻟﺤﻜﺎﻳﺔ ﺍﻟﻤﺸﻬﻮﺭﺓ ﻋﻦ ‏[ ﺹ : 348 ‏] ﺍﻟﻌﺘﺒﻲ ، ﻗﺎﻝ : ﻛﻨﺖ ﺟﺎﻟﺴﺎ ﻋﻨﺪ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ، ﻓﺠﺎﺀ ﺃﻋﺮﺍﺑﻲ ﻓﻘﺎﻝ : ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ، ﺳﻤﻌﺖ ﺍﻟﻠﻪ ﻳﻘﻮﻝ : ‏( ﻭﻟﻮ ﺃﻧﻬﻢ ﺇﺫ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺅﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ ‏) ﻭﻗﺪ ﺟﺌﺘﻚ ﻣﺴﺘﻐﻔﺮﺍ ﻟﺬﻧﺒﻲ ﻣﺴﺘﺸﻔﻌﺎ ﺑﻚ ﺇﻟﻰ ﺭﺑﻲ ﺛﻢ ﺃﻧﺸﺄ ﻳﻘﻮﻝ :

ﻳﺎ ﺧﻴﺮ ﻣﻦ ﺩﻓﻨﺖ ﺑﺎﻟﻘﺎﻉ ﺃﻋﻈﻤﻪ ﻓﻄﺎﺏ ﻣﻦ ﻃﻴﺒﻬﻦ ﺍﻟﻘﺎﻉ ﻭﺍﻷﻛﻢ ﻧﻔﺴﻲ ﺍﻟﻔﺪﺍﺀ ﻟﻘﺒﺮ ﺃﻧﺖ ﺳﺎﻛﻨﻪ

ﻓﻴﻪ ﺍﻟﻌﻔﺎﻑ ﻭﻓﻴﻪ ﺍﻟﺠﻮﺩ ﻭﺍﻟﻜﺮﻡ

ﺛﻢ ﺍﻧﺼﺮﻑ ﺍﻷﻋﺮﺍﺑﻲ ﻓﻐﻠﺒﺘﻨﻲ ﻋﻴﻨﻲ ، ﻓﺮﺃﻳﺖ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺍﻟﻨﻮﻡ ﻓﻘﺎﻝ : ﻳﺎ ﻋﺘﺒﻲ ، ﺍﻟﺤﻖ ﺍﻷﻋﺮﺍﺑﻲ ﻓﺒﺸﺮﻩ ﺃﻥ ﺍﻟﻠﻪ ﻗﺪ ﻏﻔﺮ ﻟﻪ .‏( ﺗﻔﺴﻴﺮ ﺍﺑﻦ ﻛﺜﻴﺮ : ٤٩٢ / ١ )

ശൈഖ് അബൂമൻസൂർ അസ്സ്വബ്ബാഗ്(റ) ഉൾപ്പെടെയുള്ള ഒരു കൂട്ടം പണ്ഡിതന്മാർ ഉത്ബി(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. "ഞാൻ നബി(സ) യുടെ ഖബ്റിന്നരികിൽ ഇരിക്കുമ്പോൾ ഒരു അഅറാബി അവിടെ വന്നു ഇപ്രകാരം പറഞ്ഞു ‏( ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ‏) ' അല്ലാഹുവിന്റെ തിരു തൂതരെ! അങ്ങയ്ക്ക് അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. "അവർ സ്വശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ(സ) അവർക്ക് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താൽ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവേ അവർ എത്തിക്കുന്നതാണ്" എന്ന് അള്ളാഹു പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. എന്റെ ദോഷങ്ങൾക്ക് മോചനം തേടിക്കൊണ്ടും എന്റെ രക്ഷിതാവിനോട് ശുപാർശ പറയാൻ അങ്ങയോടു ആവശ്യപ്പെട്ടുകൊണ്ടും അങ്ങയുടെ അരികിൽ ഞാനിതാ വന്നിരിക്കുന്നു. പിന്നീടദ്ദേഹം ചില ബൈത്തുകൾ ചൊല്ലി. അതിന്റെ അതിന്റെ സാരമിതാണ്.

"സമനിരപ്പായ ഈ ഭൂമിയിൽ അസ്ഥികളെ(ജഡങ്ങളെ) മറമാടപ്പെടുകയും അവയുടെ നന്മയാൽ കുന്നുകളും നിരപ്പുകള്മെല്ലാം നന്നായിത്തീരുകയും ചെയ്ത മഹാന്മാരിൽ വെച്ച് അത്ത്യുത്തമാരായ നബിയേ! അങ്ങ് താമസിക്കുന്ന ഈ ഖബ്റിന്നുവേണ്ടി ജീവാർപ്പണം ചെയ്യാൻ ഞാൻ തയ്യാറാണ്. അങ്ങയുടെ ആ ഖബ്റിലാനല്ലൊ പവിത്രതയും ധർമ്മവും ബഹുമാനവും നിലകൊള്ളുന്നത്."

ഇത് പാടിയ ശേഷം അദ്ദേഹം തിരിച്ചു പോയി. (ഉത്ബി(റ) പറയുന്നു:) അന്നേരം എനിക്ക് ഉറക്കം വന്നു. സ്വപ്നത്തിൽ നബി(സ) എന്നോടു പറഞ്ഞു: " ഓ ഉത്ബീ! നിങ്ങൾ ആ ഗ്രാമീണവാസിയെ സമീപിച്ച് അദ്ദേഹത്തിൻറെ പാപങ്ങൾ അള്ളാഹു പൊറുത്തുകൊടുത്തിരിക്കുന്നുവെന്ന സന്തോശവാർത്ത അദ്ദേഹത്തെ അറിയിക്കുക".(തഫ്സീർ ഇബ്നു കസീർ: 1/492 ‏)

🌹🔻🔻🔻

അപ്പോൾ ആയത്തിൽ പറഞ്ഞ നിയമം നബി(സ)യുടെ വഫാത്തിനു ശേഷവും ബാധകമാണെന്ന് തെളിയിക്കാനാണ് അല്ലാമ ഇബ്നുകസീർ ഈ സംഭവം അംഗീകാരസ്വഭാവത്തോടെ ഇവിടെ ഉദ്ദരിച്ചത്.

🔻🔻🔻✏

ഖുർആനിൽ നിന്നുള്ള ആയത്ത് കൊണ്ട് തന്നെ മരണപ്പെട്ട മഹാത്മാക്കളോട് സഹായം ചോദിക്കാമെന്ന് തെളിയിച്ചിരിക്കുന്നു.

🔻🔻🔻💧

മരണപ്പെട്ട മഹാത്മാക്കളോട് സഹായാർത്ഥന നടത്താൻ സ്വഹീഹായ ഹദീസ് കൊണ്ട് വരാമോ?

🚫🚫🚫

മറുപടി:👇

നബി(സ) പറയുന്നു: ( ﺃﻥ ﺳﻴّﺪ ﻭﻟﺪ ﺁﺩﻡ ) "ഞാൻ ആദം സന്തതികളുടെ അഭയം കേന്ദ്രമാണ്"(മുസ്ലിം)

ബഹുഭൂരിഭാഗം പണ്ഡിതരും സയ്യിദ് എന്ന അറബി പദത്തിനു നൽകിയ അർത്ഥം അഭയ കേന്ദ്രം എന്നാണു സയ്യിദിന്റെ അർത്ഥതലം വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:

ﻗﺎﻝ ﺍﻟﻬﺮﻭﻱ : ﺍﻟﺴﻴﺪ ﻫﻮ ﺍﻟﺬﻱ ﻳﻔﻮﻕ ﻗﻮﻣﻪ ﻓﻲ ﺍﻟﺨﻴﺮ ، ﻭﻗﺎﻝ ﻏﻴﺮﻩ : ﻫﻮ ﺍﻟﺬﻱ ﻳﻔﺰﻉ ﺇﻟﻴﻪ ﻓﻲ ﺍﻟﻨﻮﺍﺋﺐ ﻭﺍﻟﺸﺪﺍﺋﺪ ، ﻓﻴﻘﻮﻡ ﺑﺄﻣﺮﻫﻢ ، ﻭﻳﺘﺤﻤﻞ ﻋﻨﻬﻢ ﻣﻜﺎﺭﻫﻬﻢ ، ﻭﻳﺪﻓﻌﻬﺎ ﻋﻨﻬﻢ . ‏( ﺷﺮﺡ ﺍﻟﻨﻮﻭﻱ ﻋﻠﻰ ﻣﺴﻠﻢ : ٤٧٣ / ٨ )

ഹറവീ(റ) പറയുന്നു: നന്മയിൽ സമൂഹത്തിന്റെ മുൻ നിരയിൽ നിൽക്കുന്നയാളാണ് സയ്യിദ്. മറ്റു പണ്ഡിതർ പറയുന്നു. വിപൽ ഘട്ടങ്ങളിലും പ്രതുസന്ധികളിലും അഭയം തേടുന്നയാളാണ് സയ്യിദ്. അപ്പോൾ അവരുടെ കാര്യങ്ങൾ നിറവേറ്റുകയും അവരുടെ പ്രയാസങ്ങളും ബുദ്ദിമുട്ടുകളും തട്ടി ദൂരെയാക്കുകയും ചെയ്യും.(ശർഹു മുസ് ലിം: 8/473)

🔻🔻🔻🔘

മേൽ ഹദീസ് സ്വഹീഹാണെന്നതിൽ തർക്കമില്ല. ഹദീസ് കൊണ്ടും മേൽ വിഷയം തെളിയിച്ചു.

✳✳✳🌹✳✳✳

മറു ചോദ്യങ്ങൾ:👉👉👉

🔻🔻🔻

1. ജീവിച്ചിരിക്കുന്ന മഹാത്മാക്കളോട് ചോദിക്കാം, മരണപ്പെട്ട മഹാന്മാക്കളോട് ചോദിച്ചാൽ പ്രാർത്ഥനയാണെന്നോ, ശിർക്കാണെന്നോ പറഞ്ഞ ഒരായത്തോ, ഹദീസോ തെളിയിക്കാൻ സാധിക്കുമോ?

🔻🔻🔻

2.ഇനി അവ രണ്ടിലും തെളിയിക്കാൻ സാധ്യമല്ലെങ്കിൽ അഹ് ലുസുന്നയുടെ ഒരു ഇമാമെങ്കിലും പറഞ്ഞതായി തെളിയിക്കാമോ?

🔻🔻🔻

3. മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങൾ ജീവിക്കുന്നവരോടൊ, മരിച്ചവരോടെ ചോദിക്കൽ ശിർക്കാണെന്ന് വാദിച്ചിരുന്ന(അല്ലാഹു വിന്റെ ഔലിയാക്കൾ പേജ് - 102) നിങ്ങൾ എന്ത് കൊണ്ട് ഇപ്പോഴും തെളിവ് പറയാത്തത്? ഉണ്ടെങ്കിൽ ഇനിയെങ്കിലും പറയാൻ കഴിയുമോ????

🔻🔻🔻

4. ബദ്രീങ്ങളെ കാക്കണേ, അല്ലാഹുവിന്റെ റസൂലെ രക്ഷിക്കണേ, അല്ലാഹുവിന്റെ അടിമകളെ സഹായിക്കണേ എന്നിങ്ങനെ സുന്നികൾ ചെയ്യുന്ന സഹായാർത്ഥന ശിർക്കാണെന്ന് ഏതെങ്കിലും ഇമാം പറഞ്ഞ കിതാബും, ഇബാറത്തും തെളിയിക്കാമോ?

🔻🔻🔻

5. മുകളിൽ ഉദ്ധരിച്ച ഉത്ബീ സംഭവം കള്ളക്കഥയോ, ശിർക്കോ ആണെന്ന് പറഞ്ഞ അഹ് ലുസുന്നയുടെ ഒരു പണ്ഡിതന്റെ പേരും കിതാബും പറയാൻ കഴിയുമോ ?

🌷🌷🌷

മുകളിൽ ചോദിച്ച ചോദ്യങ്ങൾക്ക് ഒരെണ്ണത്തിനെങ്കിലും മറുപടി പറയാൻ ഈയുള്ളവൻ വെല്ലുവിളിക്കുന്നു.

ഒരെണ്ണത്തിനെങ്കിലും മറുപടി ആലോചിച്ചിട്ട് കിട്ടുന്നില്ലെങ്കിൽ സത്യത്തിനെതിരെ നിങ്ങൾ കാട്ടിയ കാപട്യത്തിന്റ മറ്റൊരു മുഖം മൂടിയാണ്.

☀☀☀

അല്ലാഹു ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് ഇത്തരം കപടൻമാരുടെ ഫിത്നയിൽ നിന്ന് കാക്കട്ടെ! അഹ് ലുസുന്നയിൽ മരണം വരെ നിലനിർത്തട്ടെ! ആമീൻ