page

Saturday, 3 April 2021

പൗരത്വ നിയമവുമായി അവർ വീണ്ടും വരും❗



 *പൗരത്വ നിയമവുമായി അവർ വീണ്ടും വരും...❗*

👇👇👇👁️👁️👁️

✍️ ഞാനും നിങ്ങളും  ഏത് രാഷ്ട്രീയപ്പാർട്ടിയോ ആകട്ടെ... എൻ്റെ നാട്ടിലെ ,നിങ്ങളുടെ നാട്ടിലെ സ്ഥാനാർത്ഥി ആരോ ആകട്ടെ... പൗരത്വ നിയമവുമായി അവർ വീണ്ടും വരുമ്പോൾ ,അതിനെതിരെ ശക്തമായ നിലപാടുകളുമായി മുഖ്യമന്ത്രിക്കസേരയിൽ പിണറായി വിജയനുണ്ടാകണം. നെഹ്റുവിൻ്റെ മതേതരത്വത്തിൽ നിന്ന് റാവുവിൻ്റെ ഇട്ടാവട്ടത്തിലേക്ക് കൂപ്പുകുത്തിയ കോൺഗ്രസ്...മുതിർന്ന നേതാവ് ഗുലാം നബിയെപ്പോലും മാറ്റി നിർത്തിയ കോൺഗ്രസ്... പൗരത്വ വിഷയം കത്തിയാളിയപ്പോൾ പിണറായി വിജയൻ എന്ത് ചെയ്തെന്ന് ഏത് കൊച്ചു കുട്ടിക്കുമറിയാം... ഓർക്കുക... പെട്ടാൽ പിടക്കുക എന്നത് പഴഞ്ചൊല്ല് മാത്രമാണ്... എന്ത് വേണമെന്ന് നിങ്ങൾ തീരുമാനിക്കുക... ഇതൊരു രാഷ്ട്രീയ പോസ്റ്റല്ല... പിണറായി എല്ലാം തികഞ്ഞയാളാണെന്നൊന്നും എനിക്കഭിപ്രായമില്ല. ഒന്നുറപ്പ്- ഇനി ഒരു പരീക്ഷണത്തിന് മുതിരാൻ ഞാനില്ല... ബാബരി മസ്ജിദ് വിഷയത്തിൽ ചെയ്തതിലപ്പുറം പൗരത്വ വിഷയത്തിൽ ചെയ്യാൻ കോൺഗ്രസിനാകില്ല. ആകണമെങ്കിൽ നെഹൃവിലേക്ക് കോൺഗ്രസ് തിരിച്ച് നടക്കണം... നടക്കാൻ അവരോ നടത്താൻ നമ്മളോ അശക്തരാണ്... അതിനിടയിൽ കുറച്ച് വോട്ട് ഇടതിനും കുറച്ച് വോട്ട് വലതിനും ഭിന്നിപ്പിച്ച് മൂന്നാം സ്ഥാനക്കാരനെ ജയിപ്പിക്കുന്ന മണ്ടൻമാരായി നാം മാറരുത്...
        കഴിഞ്ഞ തവണ ഒരു സ്ഥാനാർത്ഥിക്കെതിരെ പട നയിച്ചവർ ഇത്തവണ അതേ സ്ഥാനാർത്ഥിക്ക് വേണ്ടി പട നയിക്കുന്നു... എന്തേ ആ സ്ഥാനാർത്ഥി ഇപ്പുറത്തേക്ക് വന്നോ... ഇല്ല... പിന്നെന്തേ ... ആ പാർട്ടി ഇപ്പുറത്തെ പക്ഷത്തിൻ്റെ ഭാഗമായി മാറി... അതേ സുഹൃത്തേ... എല്ലാം വെള്ളത്തിൽ വരച്ച വര പോലെ മാത്രം... അതിന് നാം 'ഇപ്പോൾ' തല വച്ച് കൊടുത്ത് അപകടം വിളിച്ച് വരുത്തരുത്...
           
          ഒന്നുകൂടി...മതേതര ഇന്ത്യയെ സ്നേഹിക്കുന്ന മലയാളിയുടെ വോട്ട് ഭിന്നിക്കരുത്. നാം അതിന് ഇട കൊടുക്കരുത്. നമ്മുടെ രാഷ്ട്രീയം തത്കാലം മാറ്റി വക്കുക. ചരിത്രത്തിൽ നിന്ന് പാoമുൾക്കൊള്ളുക എന്നതാണ് ഏറ്റവും വലിയ പാഠം. പൗരത്വ നിയമവും  ഇന്നലേകളുടെ ചരിത്രവും ഇന്നലെ അവ കൈകാര്യം ചെയ്ത് മതേതര മനസുകളോട് ചേർന്ന് നിന്ന ഭരണാധികാരികളും നമ്മുടെ മുന്നിലുണ്ട്.മറ്റൊരു കരങ്ങളിൽ ഭരണമേല്പിച്ച് പരീക്ഷിക്കാനോ വോട്ട് ഭിന്നിച്ച് മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോകുന്നത് കാണാനോ ഞാനില്ല.അതിനുള്ള സമയമില്ല. വലതിന് ജയിക്കാനും ഇടതിന് ജയിക്കാനും ഇനിയും സമയമുണ്ട്. പക്ഷേ ,നമ്മൾ തോൽക്കരുത്... തോൽക്കാതിരിക്കണമെങ്കിൽ മുഖ്യമന്ത്രിക്കസേരയിൽ നമ്മെ തോൽക്കാൻ സമ്മതിക്കാതെ പൊരുതി നിന്ന പിണറായി വിജയനുണ്ടാകണം...

ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിക്കുന്ന പൗരത്വ നിയമം കേരളമടക്കം എല്ലായിത്തും നടപ്പാക്കുമെന്ന നിലപാടില്‍ പിന്നോട്ടില്ലെന്ന സൂചന നല്‍കി ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രംഗത്തെത്തിയത് നാം മറക്കരുത്.കേരളത്തില്‍ പൗരത്വ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നിയമം നടപ്പാക്കാനാവുമോ എന്ന് തിരഞ്ഞെടുപ്പിന് ശേഷം കാണാമെന്ന മറുപടിയാണ് അമിത് ഷാ നല്‍കിയത്.

*പൗരത്വനിയമം-തടങ്കൽ പാളയങ്ങളുണ്ടാക്കാൻ ഒപ്പിട്ടത് UDF ഭരണകാലത്ത് മിസ്റ്റർ  രമേശ് ചെന്നിത്തലയാണെന്ന ഞെട്ടിക്കുന്ന സത്യം നാം മറക്കരുത്.എൻ്റെ കേരളത്തിലത്  നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് ചങ്ക് വിരിച്ചു നിന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്.നിയമസഭയിലെ രേഖകളിൽ/ വീഡിയോ ദൃശ്യങ്ങളിൽ നിന്നത് വളരെ വ്യക്തമാണ്.❗*
👇👇👇👁️👁️👁️
https://youtu.be/kp-gZwwy7U0

*പൗരത്വ നിയമം-ന്യൂനപക്ഷത്തെ മാത്രമല്ല ,ഭൂരിപക്ഷത്തെത്തേടിയും അവരെത്തും❗*
👇👇👇👁️👁️👁️
https://youtu.be/p3MhZZ95bMs

            കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആയ സ്ഥിതിക്ക് ,എൻ്റെ തീരുമാനത്തിനേതായാലും മാറ്റമില്ല. നിങ്ങൾ ഏത് പാർട്ടിക്കാരനോ ഏത് നാട്ടുകാരനോ ആകട്ടെ... അതൊരു വിഷയമേയല്ല. കേന്ദ്ര ഏജൻസികൾ തലക്ക് മീതെ വട്ടമിട്ട് പല വട്ടം പറന്നിട്ടും പൊരുതി നിന്ന ഇന്നലെകൾ... കേരള നിയമസഭ പ്രമേയം പാസാക്കി... അതൊരു തുടക്കം മാത്രമായിരുന്നു.അത് മാതൃകയാക്കി എത്ര സംസ്ഥാനങ്ങൾ... കൂടുതൽ നീട്ടുന്നില്ല. ഈ ഇലക്ഷൻ ഏതെങ്കിലുമൊരു ,ആരുടെയെങ്കിലും  ജയത്തിനാകരുത്. നാം തോൽക്കാതിരിക്കാൻ... അതിന് മാത്രം... ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടതു പോലെ ചെയ്യണം... അടിക്കാൻ വടി കൊടുക്കരുതേ എന്ന് പറയാനേ എനിക്കാകൂ... ചിലരെ നമുക്കിഷ്ടമാണ്... ആ കൂട്ടത്തിൽ പലരുമുണ്ടാകും.പക്ഷേ ,അവർ ജയിച്ചാൽ ,ഒടുക്കം തോൽക്കുന്നത് നമ്മളാണ്... ഇത് അവരുടെ കുഴപ്പമല്ല... നാം എത്തിപ്പെട്ടത് അവിടെയാണ്...തീരുമാനം നിങ്ങളുടേതാണ്... നിങ്ങളുടേതു മാത്രം... ഓർക്കുക- നാം തോൽക്കാതിരിക്കട്ടെ... നമ്മെ നാം തന്നെ തോല്പിക്കാതിരിക്കട്ടെ... വികാരം വിവേകത്തെ ഭരിക്കാതിരിക്കട്ടെ... ഭാവുകങ്ങൾ നേർന്നു കൊണ്ട്... സ്നേഹപൂർവ്വം...

*ഖുദ്സി*
23-03-2021