page

Monday, 5 April 2021

കോലീബി സഖ്യം സാക്ഷികൾ ഹാജർ

 *കോലീബി സഖ്യം: സാക്ഷികൾ ഹാജർ* 


👉 *സി കെ പത്മനാഭൻ* - _ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ്, നിലവിൽ ധർമ്മടത്തെ ബിജെപി സ്ഥാനാർത്ഥി_

പറഞ്ഞത്: "2001 ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാണ്. അന്ന് കോണ്‍ഗ്രസും ലീഗും വീണ്ടും സഖ്യത്തിനായി വന്നു. കുഞ്ഞാലിക്കുട്ടി സാഹിബ്, പി.പി മുകുന്ദന്‍, ബി.ജെ.പിയുടെ കേരള ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയല്‍ എന്നിവര്‍ യോഗം ചേര്‍ന്നു. സി.പി.എം വിരുദ്ധ വോട്ടുകളിലായിരുന്നു അവരുടെ ലക്ഷ്യം." https://cutt.ly/WcpbwWV


👉 *കുഞ്ഞാലിക്കുട്ടി* - _മുസ്ലിം ലീഗ് നേതാവ്, വേങ്ങരയിലെ UDF സ്ഥാനാർഥി_

പറഞ്ഞത്: ചർച്ചയിൽ പങ്കെടുത്തോ എന്ന ചോദ്യത്തിന് തനിക്ക് ഓർമയില്ല എന്ന് മാത്രമാണ് കുഞ്ഞാലിക്കുട്ടി ഇന്ന് പ്രതികരിച്ചത്. https://cutt.ly/7cpba4N


👉 *ഓ രാജഗോപാൽ* - _ബിജെപി സിറ്റിംഗ് MLA, മുൻ സംസ്ഥാന പ്രസിഡന്റ്_

പറഞ്ഞത്: സിപിഐഎമ്മിനെ തോൽപിക്കാൻ ഇതിനു മുൻപും ബിജെപിയും കോൺഗ്രസ്സും ലീഗും പരസ്പരം സഹായിച്ചിട്ടുണ്ട്. നേമത്ത് ജയിച്ചത് കോൺഗ്രസ്സ് വോട്ട് നേടിയാണ്. https://cutt.ly/FcpvUFB


👉 *സുരേന്ദ്രൻ പിള്ള* - _2016 ൽ നേമത്തെ UDF സ്ഥാനാർഥി_

പറഞ്ഞത്: നേമത്തെ കോൺഗ്രസ്സുകാർ ബിജെപിയ്ക്ക് വോട്ട് മറിച്ചത് കൊണ്ടാണ് ബിജെപി നിയമസഭയിൽ അക്കൗണ്ട് തുറന്നത്. https://cutt.ly/ScpvGVY


👉 *എം.ടി. രമേശ്* - _ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി, കോഴിക്കോട് നോർത്ത് ബിജെപി സ്ഥാനാർഥി_

പറഞ്ഞത്: "കേരളത്തിലെ കോലീബി സഖ്യം രഹസ്യമായിരുന്നില്ല. വടകരയിലും ബേപ്പൂരിലും ഒരു പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിച്ചിരുന്നു."

https://cutt.ly/scpv8mg 


👉 *കെ ജി മാരാർ* - _1991ൽ മഞ്ചേശ്വരത്തെ കോലീബി സംയുക്ത സ്ഥാനാർഥി, മുൻ ബിജെപി നേതാവ്_

പറഞ്ഞത്: "മാര്‍ക്‌സിസ്റ്റ് ഹുങ്കിനിരയായി കഷ്ടനഷ്ടങ്ങള്‍ സഹിക്കുന്ന പ്രസ്ഥാനമെന്ന നിലക്ക് ബിജെപി അവരുമായി അടുക്കുന്നതിന് അന്ന് ഒരു സാധ്യതയുമില്ല. പിന്നെയുള്ളത് ഐക്യമുന്നണിയാണ്. ഐക്യമുന്നണി കക്ഷികളും വിജയപ്രതീക്ഷ തീരെയില്ലെന്ന് കണക്കുകൂട്ടി നില്‍ക്കുകയായിരുന്നു. ബി.ജെ.പിയുമായി ബന്ധപ്പെടുന്നതില്‍ തെറ്റില്ലെന്ന് അവരും അവരുമായി ബന്ധപ്പെട്ടുപോലും ജയിക്കണമെന്ന് ബി.ജെ.പിയും ചിന്തിച്ചു. ഒരു കൂട്ടുകെട്ട് രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം പോലും ബി.ജെ.പിക്ക് വശമുണ്ടായിരുന്നില്ല. ‘പൂച്ചക്കാര് മണികെട്ടും’ എന്ന ശങ്കക്ക് അന്ത്യം കുറിച്ച് ഇരുകൂട്ടരും തമ്മിലുള്ള രാഷ്ട്രീയ ബാന്ധവത്തിന് കളമൊരുക്കിയത് രണ്ട് പത്രപ്രവര്‍ത്തകരാണ്"

https://cutt.ly/ycpvCik 


👉 1991 വടകരയിൽ കോലീബി പൊതുസ്ഥാനാർത്ഥിയായി മത്സരിച്ച *രത്നസിംഗ്* 2014 ൽ പ്രസിദ്ധീകരിച്ച 'എപിലോഗ്' എന്ന പേരിലുള്ള ആത്മകഥയിൽ കുറച്ചുകൂടി വ്യക്തമായി കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. ഇത് വാർത്തയായപ്പോൾ ബേപ്പൂരിലെ കോലീബി സ്ഥാനാർഥി *കെ മാധവൻ കുട്ടിയും* കോലീബി സഖ്യത്തെകുറിച്ച് വെളിപ്പെടുത്തലുകൾ നടത്തി.


1991ൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ കോൺഗ്രസ്-മുസ്ലിം ലീഗ്-ബിജെപി ഉണ്ടാക്കിയ ധാരണയാണ് കോലീബി എന്ന പേരിൽ പിന്നീട് കുപ്രസിദ്ധമായത്. കോലീബി സഖ്യത്തെ പരാജയപ്പെടുത്തിക്കൊണ്ടാണ് എൽഡിഎഫ് എക്കാലത്തും അധികാരത്തിൽ വന്നിട്ടുള്ളത്.