page

Monday, 19 April 2021

ബുർജ് ഖലീഫയിൽ നിന്ന് പൊത്തോന്ന് വീണ വഹാബീ മതം.

*ബുർജ് ഖലീഫയിൽ നിന്ന് പൊത്തോന്ന് വീണ വഹാബീ മതം...❗*
👇👇👇👁️👁️👁️

 ✍️ ഇപ്രാവശ്യം റമളാൻ തുടങ്ങിയത് തന്നെ വഹാബികളുടെ - ബാങ്കുമായി ബന്ധപ്പെട്ട നെടുനീളൻ പോസ്റ്റിന്റെ അകമ്പടിയോടെയാണ്. അഞ്ചോ പത്തോ വർഷം മാത്രം പഴക്കമുള്ള മുജാഹിദു പള്ളികളിലെ ബാങ്ക് മാത്രമേ ശെരിയുള്ളു - മറ്റുപള്ളികളിൽ മുത്തു നബിയിൽ നിന്ന് ദീനെത്തിയതു മുതൽ തുടർന്നു പോരുന്ന ബാങ്കുകളും മറ്റും തെറ്റാണെന്നും വിരലിലെണ്ണാവുന്ന നജ്ദിയൻ സഖാക്കളല്ലാത്തവരെല്ലാം  ജൂതൻമാരുടെ ഏജന്റുമാരാണെന്നും ,ദേശീയ തലത്തിലെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയുടെ മുദ്രവച്ച കവറിൽ മൗലവിമാർ കുഞ്ഞാടുകൾക്ക് കൈമാറിയതോടെയാണ് മെഗാ ക്ളൈമാക്സിന്റെ  തുടക്കം. ...!...സുന്നികൾ പഴഞ്ചൻമാരും ലോകം തിരിയാത്തവരുമാണെന്നാണ് ഉള്ളടക്കമെന്ന് മനസിലാക്കിയ അണികൾ മാക്സിമം മൈലേജിൽ തന്നെ പോസ്റ്റ് ഷെയർ ചെയ്തു.... ആപ്പീസിൽ അടയിരിക്കുന്നവരുടെ വിവരത്തിന്റെ പോരിഷയോർത്ത് ആടുമേക്കാൻ പോയ ചലപികൾ വരെ സന്തോഷത്തിന്റെ പൂത്തിരികത്തിച്ചു.നാസയുടെ ആപ്പീസ് സലഫീ സെന്ററിലേക്ക് മാറ്റിയതാണോ, മൗലവിമാരുടെ ശാസ്ത്ര വിവരം[?] കണക്കിലെടുത്ത് നാസയിലുള്ളവരെല്ലാം ചലപി ആയതാണോ അതോ ,സുന്നികളെ എങ്ങിനെ എങ്കിലും നരകത്തിലിടണമെന്ന തോന്നലുമായി വഹാബീ ജിന്ന് നാസയിലെത്തിയതു കാരണം-പ്രൈമറി കുട്ടികൾക്കു പോലുമറിയുന്ന '''അതീവ രഹസ്യം'''നാസ, സുന്നികൾക്കാർക്കും കൊടുക്കാതെ വഹാബികൾക്ക് മാത്രം കൊടുത്തതാണോ എന്നറിയാതെ ചിലർ അന്തം വിട്ടു നിന്നു......!...... അത്രമാത്രം പരമ രഹസ്യമായ  വിവരങ്ങളാണല്ലോ അതിലുണ്ടായിരുന്നത്...!!!.... നബിദിനത്തിന്റെ പേരിൽ നബി ചെയ്യാത്തത് നരകത്തിലെന്ന് പറഞ്ഞ് ക്ളാസെടുത്തു കൊണ്ടിരുന്ന മ്മടെ '''നാസയിലെ''' മൗലവിയോട് നബിയോ സഹാബത്തോ ചെയ്യാത്ത-ഗൂഗിൾ നോക്കി നോമ്പ് തുറക്കൽ റമളാൻ മുപ്പതും ചെയ്യുമ്പോൾ എത്ര വട്ടം നരകത്തിൽ പോകുമെന്ന ചോദ്യത്തിനു മുന്നിൽ മൂക്ക് വിറപ്പിച്ച് വിഷയം മാറ്റിയത് മറ്റൊരു ക്ളൈമാക്സ്.....!....സുന്നികളെ നരകത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ,ബിദ്അത്തെന്ന പ്രയോഗത്തെ ,പ്രാമാണിക പണ്ഡിതരുടെ വിശദീകരണങ്ങൾ മുഴുക്കെ വലിച്ചെറിഞ്ഞ് വഹാബിക്കമ്പനിയിലെ പ്രത്യേക രാസലായനിയിൽ മുക്കി ഉണക്കിപ്പൊടിച്ച് സേവിക്കുന്നവർക്ക് മൂക്ക് വിറപ്പിച്ച് വിഷയം മാറ്റാൻ മാത്രമല്ലേ കഴിയൂ...?...

                  ''ഉദയവും അസ്തമയവുമൊക്കെ കൃത്യമായി നെറ്റിൽ നിന്ന് കിട്ടും''... മൗലവി കത്തിക്കയറുന്നത് കേട്ടപ്പോൾ എൻ്റെ മുന്നിൽ നിന്ന  കച്ചവടക്കാരൻ്റെ നെറ്റി ചുളിഞ്ഞു... അയാൾ കഴിഞ്ഞ വർഷം മുതൽ വഹാബിപ്പള്ളിയിലാണ് നോമ്പ് തുറക്കാനെത്തുന്നത്. കിട്ടിയ സമയം കൊണ്ട് , അയാൾ മൗലവിയോട് സംശയങ്ങൾ ചോദിച്ചു. ഒരു പൊതു പരിപാടിയായതുകൊണ്ട് ഞാനും അതിനിടയിൽ പെട്ടു പോയി... അല്ല മൗലവീ... ഈ സൂര്യൻ എല്ലായിടത്തും ഒന്നിച്ചാണോ അസ്തമിക്കുന്നത്... അല്ല... അസ്തമിച്ച് അസ്തമിച്ച് പോകുകയാണ്... മൗലവി  വച്ച് കാച്ചി... അങ്ങിനെയെങ്കിൽ ,എനിക്ക് സമയമായതിന് ശേഷമല്ലേ എൻ്റെ പടിഞ്ഞാറുള്ള വീട്ടുകാരന് സമയമാകുക... അതേ ... അങ്ങിനെ തന്നെ... ദൂരം കൂടുന്നതിനനുസരിച്ച് വ്യത്യാസം കൂടും... മ്മടെ പള്ളീൽ ബാങ്ക് വിളി തുടങ്ങുന്ന അതേ സമയത്ത് രണ്ട് കിലോമീറ്റർ പടിഞ്ഞാറുള്ള മ്മടെ മൂത്തുമ്മാടെ കുടീല് സമയം ആകില്ലല്ലേ... അതേ... തീർച്ചയായും... ലേശം വ്യത്യാസമുണ്ടാകും. ദൂരം കൂടും തോറും ആ വ്യത്യാസം കൂടിക്കൂടി വരും.അപ്പോൾ നമ്മൾ നോമ്പ് തുറക്കുന്ന സെക്കൻ്റിൽ ഇരുപത് കിലോമീറ്റർ അപ്പുറത്തുള്ളയാൾ നോമ്പ് തുറന്നാൽ...?... അത് പിന്നെ...

 അല്ല മൗലവീ.. ദൂരമവിടെ നിൽക്കട്ടെ... പൊക്കം കൂടിയാലോ...അ... അത് പി... പിന്നെ... ബുർജ് ഖലീഫയിൽ അടി നിലയിലും നടു നിലയിലും ഏറ്റവും മുകളിലെ നിലയിലും വ്യത്യസ്ത സമയത്താണ് നോമ്പ് തുറ എന്ന് മരുമോൻ ചെക്കൻ പറയുന്നത് കേട്ടിരുന്നു... ആ... അത് നേരാണ്... അങ്ങിനെയെങ്കിൽ ,ബുർജ് ഖലീഫയെക്കാൾ എത്ര ഉയരത്തിലാണ് ഈ മലയുടെ മുകളിൽ എൻ്റെ വീട്... ഇവിടെ  ഇരുട്ടിയാലും കുറച്ച്  നേരം അവിടെ ലേശം വെളിച്ചമുണ്ടാകും.പിന്നെ എന്തടിസ്ഥാനത്തിലാണ് മഹല്ല് പള്ളിയിലെ ബാങ്കിന് കാത്ത് നിൽക്കാതെ, സലഫിപ്പള്ളിയിലെ ബാങ്ക് കേട്ട് നോമ്പ് തുറക്കാൻ കുട്ട്യോളോട് മൗലവി പറഞ്ഞ് വിട്ടത്... അവരുടെ നോമ്പ് വെറുതെയായീല്ലേ... അതേ... അതായതീ ബുർജ് ഖലീഫ... മതി മൗലവീ മതി വിശദീകരിച്ചത്... വെറുതെ മനുഷ്യനെ പട്ടിണിയാക്കാൻ... അയാളുടെ പ്രതിഷേധവും മൗലവിയുടെ നിസ്സഹായതയും കാണികളിൽ ജിജ്ഞാസ പരത്തി... സ്ഥിരം കാണുന്നതിനാൽ നമുക്കെന്ത് ജിജ്ഞാസ... 
        
            അത്യാവശ്യമായൊരു ഫോൺ കോൾ അറ്റൻ്റ് ചെയ്‌ത് തിരിച്ചെത്തിയപ്പോളേക്കും മൗലവിയും സിൽബന്ധികളും വിഷയം മാറ്റി രക്ഷപെട്ട് സംഗതി ക്ളീനാക്കി... ഒരാഴ്ച കഴിഞ്ഞ് മഹല്ല് പള്ളിയിൽ മഗ്രിബിനെത്തിയപ്പോൾ ആ പഴയ കച്ചവടക്കാരൻ  അവിടെയുണ്ട്... എന്നെക്കണ്ടപ്പോൾ പുഞ്ചിരിക്കുന്നു... വന്ന് സലാം പറഞ്ഞിട്ട് പറയുകയാണ്- ആ നോമ്പെല്ലാമിനി ഖളാ വീട്ടണമെന്ന്...മ്മക്ക് മ്മടെ ആ സൂഷ്മത  തന്നെയാണ് നല്ലത്...വെറുതെ നോമ്പ് കളയണ്ടല്ലോന്ന്...!
*ഖുദ്സി*
15-04-2021