page

Thursday, 8 April 2021

SSF പ്രവർത്തകൻ മൻസൂർ വധം - പകരം ചോദിക്കാൻ ലീഗുകാർ ?







*SSFകാരൻ കൊല്ലപ്പെട്ടാൽ കയ്യും കാലും തലയും വെട്ടി പകരം ചോദിക്കുന്ന ലീഗ് സ്നേഹം...❗*

👇👇👇👁️👁️👁️

✍️ രാഷ്ട്രീയ വൃത്തികേടുകൾ വരക്കാൻ പോലും ലജ്ജ തോന്നുന്നു.
കൊല്ലപെട്ട SSF  പ്രവർത്തകനായ ശഹീദ് മൻസൂറിനെ പച്ച പുതപ്പിച്ച് 
ലീഗുകാരനാക്കിയും
പ്രതിയായ സി പി എം കാരനെ SSF കാരനാക്കിയും
രാഷ്ട്രീയ കോമരങ്ങൾ
അരങ്ങുവാഴുന്നു... അല്ലാഹു ,പ്രിയപ്പെട്ട മൻസൂറിന് പൊറുത്തു കൊടുക്കട്ടെ...         
              ലീഗ്കാരൻ്റെ കഴുത്തിന് നേരെ  കൊലക്കത്തി നീണ്ടുവരുന്നത് കണ്ടപ്പോൾ അരുതെന്ന് പറഞ്ഞ് തടയാനും ചെറുത്തു നിൽക്കാനും ശ്രമിച്ചത് SSF ൻ്റെ പ്രിയപ്പെട്ട പ്രവർത്തകനായിരുന്നു. ഒരു രക്തസാക്ഷി ഞെട്ടറ്റു വീണപ്പോൾ ലീഗുകാർ നാടൊട്ടുക്ക് പ്രകടനം നടത്തി.''ഞങ്ങടെ ഓമന മൻസൂറിനെ...''...ഹൊ ,ആ മുദ്രാവാക്യങ്ങളോർക്കുമ്പോൾ മേല് കുളിരുന്നു. രക്തസാക്ഷിയോടുള്ള മഹബ്ബത്ത് ചാലിട്ടൊഴുകുകയായിരുന്നു... ആ ഒഴുക്കിനിടയിൽ ''ചെറ്റകളേ'' തുടങ്ങിയ മാന്യമായ പഥ പ്രയോഗങ്ങൾ കൊണ്ട് ധന്യമായിരുന്നു - പ്രകടനങ്ങൾ...മുസ്ലിംകളുടെ ലീഗായതു കൊണ്ടാകാം ഇത്ര മാന്യത നിഴലിച്ചത്... ''ഏപി സുന്നി പട്ടികളേ''... എന്ന് വിളിച്ചപ്പോൾ അഭിമാനത്താൽ എൻ്റെ ശിരസുയർന്നു... എൻ്റെ ലീഗുകാരനെ കൊന്നവന് ഈ ഡോസൊെക്കെ തീരെക്കുറവാണ് എന്ന സങ്കടം അലട്ടാതിരുന്നില്ല. പണ്ഡിതൻമാരുടെയും സയ്യിദൻമാരുടെയുമൊക്കെ മയ്യിത്തുണ്ടാക്കി കോലം കത്തിച്ചവർക്കുണ്ടോ പട്ടിക്ക് വിളിക്കാൻ വല്ല മടിയും... പ്രിയപ്പെട്ട ബാഫഖി തങ്ങളുടെ  പന്നി ഇറച്ചി തിന്നുന്ന കാർട്ടൂൺ വരച്ച് അപമാനിച്ചവരുടെ പിൻമുറ അല്പമെങ്കിലും ഇത്തരത്തിൽ ഡീസെൻ്റായില്ലെങ്കിലതൊരു മഹാ കുറച്ചിൽ തന്നെയാണ്... 
           ഏറെ വൈകും മുമ്പ് ലീഗുകാർ ആ സത്യം തിരിച്ചറിഞ്ഞു... കൊല്ലപ്പെട്ടത് SSF കാരനാണെന്ന സത്യം... ലീഗുകാരന് നേരെ പാഞ്ഞു വന്ന കൊലക്കത്തി തട്ടിത്തെറിപ്പിച്ച് ലീഗുകാരന് സുരക്ഷയൊരുക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട പാവം ഏ പിക്കാരനായിരുന്നു കൊല്ലപ്പെട്ട ശഹീദ് മൻസൂർ എന്ന സത്യം...SSF കാരൻ കൊല്ലപ്പെട്ടപ്പോൾ പ്രതിസ്ഥാനത്തിരുത്താൻ SSF കാരനെത്തന്നെ തപ്പി ഇറങ്ങിയ ,ചിലരുടെ മനോനില ഹിറ്റ്ലറെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു എന്ന -ചരിത്രത്തെപ്പോലും നാണിപ്പിക്കുന്ന മറ്റൊരു സത്യം...!

      തെറി വിളിച്ചവരൊക്കെ പിരിഞ്ഞു പോയപ്പോൾ SSF ൻ്റെ കുഞ്ഞനുജൻ സംഘടനയുടെ നിഷ്കളങ്കരായ പ്രവർത്തകരുടെ ലാളനകളാൽ ഖബറിലേക്ക്... മൂന്ന് പിടി മണ്ണ് മൻസൂറിൻ്റെ മേൽ വാരി വിതറുമ്പോൾ...എന്തോ, കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു... ഉള്ളിലെവിടെയോ വല്ലാത്തൊരു സങ്കടം അണപൊട്ടി ഒഴുകുന്നുണ്ടായിരുന്നു... എല്ലാം ഭേദിച്ച് കണ്ണുനീർ തുള്ളികൾ ചാലിട്ടൊഴുകിയപ്പോൾ തടയാൻ കഴിഞ്ഞില്ല... പുഞ്ചിരിക്കുന്ന വദനവുമായി അവൻ മണ്ണറക്കുള്ളിൽ മറഞ്ഞപ്പോൾ ആ ദൃശ്യം കാണാതിരിക്കാനാകാം കണ്ണുനീർ തുള്ളികൾ കാഴ്ച മറച്ചത്...
             പട്ടിക്ക് വിളിക്കുന്ന ലീഗുകാരൻ... ലീഗുകാരൻ്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലി കൊടുത്ത മൻസൂർ... ഇതാണ് SSF... പട്ടിക്ക് വിളിച്ചവനും ചെറ്റക്ക് വിളിച്ചവനും ഇതൊക്കെ ഓർത്തുവെച്ചോളൂ... നിങ്ങളപകടത്തിൽ പെട്ടാൽ ജീവൻ കൊടുത്തും നിങ്ങളെ രക്ഷിക്കാൻ SSF കാരനുണ്ടാകും... അതാണ് SSF...

            പ്രിയപ്പെട്ട എസ് എസ് എഫുകാരേ... എന്തുകൊണ്ടും നിങ്ങൾ ഭാഗ്യവാൻമാരാണ്. സൂഫീ വര്യനായ വടകര മമ്മദാജി തങ്ങൾ ,'' അർഷിന്റെ തണലിലാണെന്ന് '' വിരൽ ചൂണ്ടിയ വിപ്ളവപ്പോരാളികളാണ് നിങ്ങൾ...

              എല്ലാത്തിലുമുപരി ,ഉസ്താദ് കാന്തപുരമെന്ന ലോക പ്രസിദ്ധ പണ്ഡിത തേജസിന്റെ പിന്നിലണി നിരക്കാൻ ഭാഗ്യം ലഭിച്ചവരാണ് നിങ്ങൾ... എന്തുകൊണ്ടും എല്ലാം കൊണ്ടും നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം... അധർമം തലപൊക്കുമ്പോൾ വിളിക്കാതെ വിരുന്നെത്തി ധാർമികതയുടെ സുരക്ഷാവലയം തീർക്കുന്ന നിങ്ങൾക്ക് പകരം മറ്റാരുണ്ട്...?...ഇന്നിന്റെയും നാളേയുടെയും പ്രതീക്ഷകൾ നിങ്ങളെപ്പോലുള്ളവരാണ്...ആ വിപ്ളവ വീര്യം അണഞ്ഞുപോകരുത്- ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും... ധാർമ്മികതയുടെ ആ ത്രിവർണ ധർമ ധ്വജം നെഞ്ചോട് ചേർത്ത്,മലകളെപ്പോലും മറിച്ചിടുന്ന മനക്കരുത്തുമായി പ്രവർത്തന ഗോഥയിൽ അത്ഭുതങ്ങൾ രചിക്കാൻ ഇനിയുമിനിയും കഴിയട്ടെ എന്ന ആശംസകളോടെ... മൺമറഞ്ഞ സംഘടനാ സാരഥികളുടെ ഖബറുകൾ... ധാർമ്മിക ഗോഥയിൽ ഞെട്ടറ്റു വീണ, മൻസൂറുൾപ്പെടെ, ഔഫുൾപ്പെടെയുള്ളവരുടെ ഖബറുകൾ  നാഥൻ പ്രകാശപൂരിതമാക്കട്ടെ എന്ന പ്രാർത്ഥനയോടെ... സ്നേഹപൂർവ്വം...
*ഖുദ്സി*
08-04-2021





ഷൗക്കത്ത് നഈമി അൽ ബുഖാരി✍️✍️

ഉറപ്പല്ല സഖാവേ,
ഞങ്ങൾക്ക് വെറുപ്പാണ്.

പാനൂരിൽ മൻസൂർ എന്ന യുവാവ് കൊല്ലപ്പെട്ട വാർത്ത കേട്ടപ്പോൾ വല്ലാത്ത വെറുപ്പ് തോന്നി, കൊന്ന പ്രസ്ഥാനത്തോടും മൊത്തം രാഷ്ട്രീയ സംവിധാനത്തോടും.

കൊലയാളിയുടേതെന്ന നിലയിൽ ചിത്രങ്ങൾ പ്രചരിച്ചു കണ്ടു. നൂറുൽ ഉലമയുടെ മുഖചിത്രമുള്ള 'രിസാല' വാരിക വായിച്ചിരിക്കുന്ന ഒരുവൻ. ഒരു നരാധമന്റെയും വന്ദ്യരായ നൂറുൽ ഉലമയുടെയും ചിത്രങ്ങൾ ഒന്നിച്ച് ഒരു ഫ്രെയിമിൽ കണ്ടപ്പോൾ ഹൃദയം പിടച്ചു. ഇവൻ സുന്നി പ്രസ്ഥാന പ്രവർത്തകനോ? ഒരു മുസ്ലിമിന് ചിന്തിക്കാൻ പോലുമാവാത്ത ക്രൂരകൃത്യം ചെയ്തവൻ  എങ്ങനെ സുന്നി പ്രസ്ഥാന പ്രവർത്തകനാകും?

നിജസ്ഥിതി അറിയാൻ വെമ്പലായി. അന്വേഷിച്ചറിഞ്ഞു. അവൻ സജീവ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനാണ്. എന്നാൽ സുന്നി പ്രസ്ഥാനത്തിന്റെ പല പ്രവർത്തനങ്ങളിലും പലപ്പോഴും പങ്കെടുക്കുകയും പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് അവന്റെ ശൈലി ധാർമിക പ്രസ്ഥാനത്തിന് യോജിക്കാത്തതാവുകയും രാഷ്ട്രീയ അധമത്വം ബാധിച്ച് ക്രിമിനൽ രീതി കണ്ടു തുടങ്ങുകയും ചെയ്തപ്പോൾ തന്നെ മെമ്പർഷിപ്പ് നിഷേധിക്കുകയും സംഘടനാ വേദികളിൽ നിന്ന് അകറ്റുകയും ചെയ്തു.

സുന്നി പ്രസ്ഥാനം അഹ്‌ലുസ്സുന്നയുടെ ആദർശവും ആത്മീയതയും പ്രവർത്തകരിലും ഉമ്മത്തിലും ഊട്ടിയുറപ്പിക്കാൻ തന്നെയാണ് പ്രവർത്തിക്കുന്നത്. സംഘടനാ ക്ലാസുകളും പൊതുവേദികളും അതിന് തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്.

കണ്ണടച്ച് ഇരുട്ടാക്കാനും കാടടച്ച് വെടി വെക്കാനും മുതിരുന്നത് ശരിയല്ല. കേരളത്തിന്റെ രാഷ്ട്രീയം ഇരുമുന്നണികളിൽ കേന്ദ്രീകൃതമാണ്. ലീഗെന്ന സമുദായ രാഷ്ട്രീയ പ്രസ്ഥാനം ഒരു മുന്നണിയുടെ ഭാഗമാണ്. ആ പ്രസ്ഥാനം സുന്നി സംഘടനയെ ഒരു മതസംഘടന എന്ന നിലയിൽ ഉൾക്കൊള്ളുന്നതിന് പകരം ലീഗിൽ മേൽക്കോയ്മയുള്ള വഹാബികളുടെയും മറുഭാഗം സുന്നി സംഘടനയുടെയും സ്വാധീനത്തിൽ ചലിക്കുകയും കാന്തപുരം എന്ന പണ്ഡിതനെയും സുന്നി പ്രസ്ഥാനത്തെയും നശിപ്പിക്കാൻ നിരന്തരം ശ്രമിക്കുകയും അവർ ഉൾക്കൊള്ളുന്ന മുന്നണി അധികാരത്തിലെത്തുമ്പോൾ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്തു വന്നു.

സുന്നികൾക്ക് പലപ്പോഴും സംരക്ഷണം കിട്ടാനും അവകാശങ്ങൾ നേടിക്കിട്ടാനും ഇടതുപക്ഷത്തെ സമീപിക്കേണ്ടി വന്നു. അതിനായി അവരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ചിലപ്പോഴൊക്കെ സഹായിക്കേണ്ടിയും വന്നു. എന്നാൽ ആദർശപരമായി ഇടതുപക്ഷ പാർട്ടികൾ മുന്നോട്ടു വെക്കുന്ന നിരീശ്വരവാദത്തിന് സുന്നി പ്രവർത്തകരിൽ സ്വാധീനം ചെലുത്താനോ രാഷ്ട്രീയ അധമത്വം ബാധിച്ച് അവർ ചെയ്യുന്ന തോന്നിവാസങ്ങൾക്ക് മൗനം കൊണ്ട് പിന്തുണ നൽകാനോ ഒരിക്കലും കഴിയില്ല.

അതുകൊണ്ട് തന്നെ പ്രസ്ഥാനം അത്തരം കാര്യങ്ങളിൽ കണിശമായ ജാഗ്രത പുലർത്തിപ്പോരുന്നുണ്ട്.

കൊലപാതകത്തിന്റെ കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും തുല്യരാണ്. ഗീർവ്വാണം മുഴക്കാൻ ആർക്കും അവകാശമില്ല. സുന്നി പ്രസ്ഥാനം ആ വിഷയത്തിൽ എല്ലാവരെയും ശക്തമായി എതിർക്കുന്നു. അവസാന കൊലയിൽ ഇടതു പക്ഷത്തെയും ശക്തമായി എതിർക്കുന്നു. ഉറപ്പല്ല, ഞങ്ങൾക്ക് വെറുപ്പാണ് സഖാവേ. ഇത് നിങ്ങൾ നിർത്തണം.

കൊല്ലപ്പെട്ട മൻസൂറിന് നാഥൻ പരലോക സുഖം നൽകട്ടെ.

✍🏻
ഷൗക്കത്ത് നഈമി അൽ ബുഖാരി






മൻസൂറിൻ്റെ വീട് സന്ദർശിച്ച്   
പേരോടുസ്താദ് ദുആ ചെയ്യുന്നു...


കൂത്തുപറമ്പ് കൊലപാതകം; പ്രതികളെ സി.പി.എം സംരക്ഷിക്കരുത്: എസ്.എസ്.എഫ്

കോഴിക്കോട്: കൂത്തുപറമ്പിനടുത്ത പുല്ലൂക്കരയിൽ കൊല ചെയ്യപ്പെട്ട മൻസൂറിന്റെ ഘാതകരെ സി.പി.എം സംരക്ഷിക്കരുതെന്ന് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രാഷ്ടീയ തിമിരം ബാധിച്ച ഒരു കൂട്ടം പ്രവർത്തകരിൽ നിന്ന് സംഭവിച്ച അവിവേകത്തെ   സി.പി.എം തള്ളി പറഞ്ഞിട്ടുണ്ടെങ്കിലും അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ സിപിഎം തയ്യാറായാൽ മാത്രമാണ് പ്രതികളെ തള്ളി പറഞ്ഞ നടപടി ആത്മാർത്ഥമാണെന്ന് പറയാൻ സാധിക്കൂ. കൊലപാതകം നടന്നയുടനെ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖം രക്ഷിക്കാൻ കൊലപാതകത്തെയും, കൊലപാതകികളെയും തള്ളി കളയുകയും പ്രതിഷേധം തണുക്കുമ്പോൾ പ്രതികൾക്ക് നിയമ സഹായ മടക്കമുളളവ ഉറപ്പു വരുത്തുകയും ചെയ്യുന്ന രീതിയും അവസാനിപ്പിക്കണം. കുറ്റവാളികളെ ഒറ്റപ്പെടുത്തുന്ന രീതി രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ചെങ്കിലേ, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താൻ കഴിയുകയുള്ളൂവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് നിസാമുദ്ദീൻ ഫാളിലിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ജനറൽ സെക്രട്ടറി സി.എൻ ജാഫർ സാദിഖ് കാസർഗോഡ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ ജാബിർ സഖാഫി പാലക്കാട്, സി ആർ കെ മുഹമ്മദ് വടകര, ഹാമിദലി സഖാഫി കോഴിക്കോട്, കെ ബി ബശീർ തൃശൂർ, മുഹമ്മദ് നിയാസ് കോഴിക്കോട്, എം ജു ബൈർ മലപ്പുറം, ഫിർദൗസ് സഖാഫി കണ്ണൂർ, ശബീറലി മഞ്ചേരി, മുഹമ്മദ് റാഫി തിരുവനന്തപുരം, ആശിഖ് കോയതങ്ങൾ കൊല്ലം, ജാബിർ കോഴിക്കോട്, ഡോ: അബൂബക്കർ മലപ്പുറം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

© 𝐒𝐒𝐅 KERALA
#SSFKerala #politicalmurder #StopPoliticalMurder



SSF ദേശീയ പ്രസിഡന്റ് ഫാറൂഖ് നഈമി ഉസ്താദ് മൻസൂറിന്റെ വീട് സദർശിച്ചു..
അല്ലാഹു പ്രിയപ്പെട്ട മൻസൂറിന്റെ ഖബർ സ്വർഗമാക്കട്ടെ..ആമീൻ



 ✍🏻✍🏻✍🏻✍🏻✍🏻

*സി.കെ. റാശിദ് ബുഖാരി*

കൊല ചെയ്യപ്പെട്ടു പോയ കൂട്ടുകാരൻ മന്‍സൂറിന്‍റെ വീട് സന്ദർശിച്ചു. മനസ്സ് വല്ലാതെ നൊന്തു ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ. കയറി ചെല്ലുന്ന വഴിയിൽ ആ കൂട്ടുകാരൻ്റെ വാർന്നൊലിച്ച രക്തത്തിൻ്റെ അടയാളം. ഇതൊരു മനുഷ്യൻ്റെ താണല്ലോ എന്ന ഞെട്ടൽ. അത് ചെയ്തവരുടെ മനസ്സെത്ര ക്രൂരം.  പിതാവുണ്ട് വീട്ടിൻ്റെ ഉമ്മറത്ത്. ഒപ്പം സഹോദരങ്ങളും വിഷാദ മുഖത്തോടെ. ഒരു പറ്റം പ്രവർത്തകർ പ്രാർത്ഥനാ മനസ്സോടെ അവിടെ സജീവമാണ്. ഖുർആൻ ഓതി പ്രാർത്ഥന നിർവ്വഹിച്ചു. ശേഷം പിതാവിൻ്റെ അടുത്തേക്ക് ചെന്നു. കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ആശ്വാസിപ്പിക്കാൻ വല്ലാതെ പ്രയാസപ്പെട്ടു. ആ സമയത്ത് ഒരു കാര്യമേ ആ പിതാവ് പറഞ്ഞുള്ളൂ. അവൻ പാവമായിരുന്നു. അവന് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. തിരിച്ച് ആശ്വസിപ്പിച്ചു. കേരളത്തിലെ ആയിരക്കണക്കിന് ഗ്രാമങ്ങളിൽ SSF കാർ അവന് പ്രാർത്ഥിക്കും. ഖുർആൻ പാരായണം ചെയ്യും. അത് കേട്ടപ്പോൾ ആ പിതാവ് ആശ്വസിച്ചു. അല്ലാഹു ആ കടുംബത്തിന് മനസ്സമാധാനം നൽകട്ടേ. ആമീൻ.

വീട്ടിൽ നിന്നിറങ്ങി. മൻസൂറിന്റെ ഖബ്റിൻ്റെ ചാരത്തേക്ക് ചെന്നു. അപ്പോൾ കൂട്ടുകാരൻ്റെ ചാരത്ത് ഇടതടവില്ലാതെ പ്രിയപ്പെട്ട SSF കാർ ഖുർആൻ പാരായണത്തിലാണ്. അതല്ലേ ഇനി നമുക്ക് ചെയ്യാൻ സാധിക്കൂ. ചുറ്റും നിന്ന് പ്രാർത്ഥന നിർവ്വഹിക്കുമ്പോൾ പലരുടെയും കണ്ണ് നിറഞ്ഞിരുന്നു. മനസ്സുരുകി ഒരു പാട് പേർ പ്രാർത്ഥിച്ചു. 
എത്രയോ ഖത്മുകൾ, 
തഹ് ലീലുകൾ,
യാസീനുകൾ, ... പ്രവർത്തകരായ നമുക്കത് നിർവ്വഹിക്കാം. വ്യത്യസ്ത തലത്തിലെ അനാവശ്യ ചർച്ചകൾക്ക് പകരം നമുക്ക് അക്രമികൾക്കെതിരെ മനമുരുകി പ്രാർത്ഥിക്കാം.
മുത്ത് നബി പറഞ്ഞിട്ടുണ്ട്. മള് ലൂമിൻ്റെ പ്രാർത്ഥനക്ക് ഉത്തരമുണ്ട്. 

ഒരു കാര്യം തീർച്ച,
അക്രമികളാരും ജയിച്ചിട്ടില്ല. അവരുടെ ജീവിതം എന്നും അസ്വസ്ഥമാവും. ഒരു പക്ഷെ താത്കാലികമായി രക്ഷപ്പെട്ടെന്ന് വരും. നിയമത്തിൻ്റെ പഴുതിലൂടെ. പക്ഷെ, കൊല്ലപ്പെട്ടവരുടെ കുടുംബത്തിൻ്റെയും ഹൃദയം കൊണ്ട് സ്നേഹിച്ച സഹപ്രവർത്തകരുടെ ഖൽബുരുകിയ പ്രാർത്ഥന അവരെ വരിഞ്ഞ് മുറുക്കും. ഇന്നല്ലെങ്കിൽ നാളെ, കാത്തിരിക്കാം.

അവസാനമായി ഒരു കാര്യം കൂടെ...
തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് ഒടുങ്ങിയപ്പോൾ ഒരു പ്രവർത്തകനെ നമുക്ക് നഷ്ടമായി, ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് ഒടുങ്ങിയപ്പോൾ മറ്റൊരു പ്രവർത്തകനും നഷ്ടമായി. രാഷ്ട്രീയ പാർട്ടികൾക്ക് ലാഭം മാത്രം. രണ്ട് കൂട്ടർക്കും ഓരോ രക്തസാക്ഷികൾ. നമുക്ക് വേദന  മാത്രം ബാക്കി. പ്രവർത്തകർ ജാഗ്രത കാണിക്കണം. സംഘടനാ നിലപാടുകളിൽ ഉറച്ച് നിൽക്കണം. ഔഫിനെ കൊന്ന ലീഗ് പ്രവർത്തകരും മൻസൂറിനെ കൊന്ന C PM പ്രവർത്തകരും ഒരു നാണയത്തിൻ്റെ ഇരുവശങ്ങൾ. ഒരേ മാനസിക അവസ്ഥ. ഇവിടെ കുറ്റകൃത്യം ചെയ്തവരെ സത്യ സന്ധമായി  നിയമത്തിൻ്റെ മുന്നിൽ പിടിച്ചു കൊടുക്കുന്ന രാഷ്ട്രീയ നേതൃത്ത്വം ആരോ അവർ ജയിക്കും. അല്ലാത്ത കാലത്തോളം ആരും ജയിക്കില്ല. മലയാളി തല താഴ്ത്തി തോൽവി സമ്മതിച്ച് നടക്കേണ്ടി വരും.