page

Sunday, 9 May 2021

100 രൂപയുടെ മാന്ത്രിക സകാത്ത് വടിയുമായി അഭിനവ മുഫ്തിമാർ❗

*100 രൂപയുടെ മാന്ത്രിക സകാത്ത് വടിയുമായി അഭിനവ മുഫ്തിമാർ...❗*

👇👇👇👁️👁️👁️

✍️ 100 രൂപയുടെ സകാത്തോ...അതേന്നേ... ആര് പഠിപ്പിച്ചു...?...ആര് പഠിപ്പിച്ചില്ലെങ്കിലും ഞമ്മക്ക് വിഷയമല്ല... ഒരാൾക്ക് 100 രൂപ വീതം ഞമ്മള് പിരിക്കുകയാണ്... വേണോങ്കി തന്നോളീൻ... സുഹൃത്തേ ,ഫിത്ർ സകാത്ത് പണമായി കൊടുത്താൽ വീടുകയില്ല. സദഖ എന്ന് പറഞ്ഞ് പിരിച്ചു കൂടേ... അയ്യേ... അങ്ങിനെ പിരിച്ചാൽ ക്യാശ് കിട്ടില്ല... സംഘടനയുടെ കീഴിൽ പിരിക്കുമ്പോൾ വല്ലതും കിട്ടണ്ടേ... അത് ശെരി... അപ്പോൾ ,അതാണ് വിഷയം... ശങ്കടനക്കാർ പറയുന്നത് പറയട്ടെ... മതമെന്ത് പറയുന്നു എന്ന് നമുക്ക് നോക്കാം...


നാട്ടിലെ മുഖ്യാഹാരമായ ധാന്യമാണ് നല്‍കേണ്ടത്. ഫിത്വര്‍ സക്കാത്ത് പണമായി നല്‍കാന്‍ പറ്റില്ല. ഇമാം ഇബ്‌നു ഹജര്‍(റ) എഴുതുന്നു: ''ന്യൂനതയില്ലാത്ത ധാന്യമാണ് നല്‍കേണ്ടത്. ഉണക്കമില്ലാത്തത്, പുഴുക്കുത്തുള്ളത്. തുടങ്ങിയ ന്യൂനതകളുള്ളത് മതിയാകുന്നതല്ല. ധാന്യത്തിന്റെ വില നല്‍കലും മതിയാകില്ല. (തുഹ്ഫ : 3-324) വില നല്‍കിയാല്‍ മതിയാകയില്ലെന്ന് ശാഫിഈ മദ്ഹബില്‍ തര്‍ക്കമില്ലെന്ന് ഇമാം റംലി (റ) നിയാഹ 3-123 ലും, ഇമാം ഖത്വീബുശ്ശിര്‍ബീനി (റ) മുഗ്‌നി 1-407 ലും പറഞ്ഞിട്ടുണ്ട്.



ഇപ്പോൾ പല നാടുകളിലും കോവിഡ് വ്യാപനം കഠിനമായതിനാൽ ക്രിട്ടിക്കൽ കണ്ടൈൻമെന്റെ്‌ സോൺ ആയതിനാൽ പുറത്തിറങ്ങാൻ സാധിക്കുന്നില്ല. നാട്ടിൽ കോവിഡ് വ്യാപിച്ചതിനാൽ അരി വാങ്ങുവാനും കൊടുക്കുവാനും ജനങ്ങൾ ഭയപ്പെടുന്നു. അതിനാൽ  ഫിത്വ്‌ർ സക്കാത്ത് നൽകാൻ കഴിയില്ല. എന്തു ചെയ്യും❓




കോവിഡ് മൂലം ഇപ്പോഴുള്ള സാഹചര്യം മാറുകയും ഫിത്ർ സകാത്ത് നൽകാൻ അവസരം ഉണ്ടാവുകയും ചെയ്യുമല്ലോ. അതു എന്നാണെങ്കിലും അന്നു ഫിത്ർ സകാത്ത് നൽകിയാൽ മതി. ഖളാ വീട്ടിയാൽ മതി. *കാരണത്തോടെ ഖളാ ആക്കൽ കുറ്റകരമല്ല.* ഇപ്പോൾ കാരണമുണ്ടല്ലോ. (ഫത്ഹുൽ മുഈൻ , ഇആനത്ത് )




   അതിനാൽ ശവ്വാൽ അവസാനത്തിലോ ദുൽഖഅദ: മാസത്തിലോ അതിൻ്റെ ശേഷം വരുന്ന മാസത്തിലോ എന്നാണു സൗകര്യം ഉണ്ടാകുന്നത് അന്നു ഫിത്ർ സകാത്ത്  ഖളാ വീട്ടിയാൽ മതി. സൗകര്യപ്പെട്ടാൽ പിന്നെ പിന്തിക്കരുത്. 

[*حرم تأخيرالفطرة عن يوم العيد بلا عذر* ]

[إعانة الطالبين]



*ഫിത്വർ സകാത്ത് പണമായി നൽകാമോ?-ഹുസൈൻ കാമിൽ ഓമച്ചപ്പുഴ*.




https://youtu.be/zRsOPZwxpcs


*ഫിത്ർ സകാത്ത് പണമായി പിരിച്ചെടുക്കാൻ ഓടി നടക്കുന്ന വഹാബീ പുത്തൻ വാദികളോട്*


''ഫിത്വ്‌ര്‍ സകാത്ത് പിരിച്ചെടുക്കുന്നവരെ നിങ്ങള്‍ സൂക്ഷിക്കുക '' എന്ന തലക്കെട്ടില്‍ സൗദീ ഗ്രാൻ്റ് മുഫ്ത്തി [ഗൾഫ് വഹാബകളുടെ നേതാവ്]''അല്‍മദീനാ പത്രത്തി"ലൂടെ  പറയുന്നു:


المفتي: إحذروا من جامعي صدقات الفطر فهم لا يؤدونها في وقتها:-

..... ولا يجوز إخراج قيمتها نقدا بل تخرج كما فعل به النبيّ وأصحابه فمن أخرجها غير ما فعله صلى الله عليه وسلم فقد خالف هديه صلى الله عليه وسلم.

(المدينة:3-8-2013)


"ഫിത്വ്‌ര്‍ സകാത്ത്” ശേഖരിക്കുന്ന ആളുകളെ നിങ്ങള്‍ പേടിക്കുക, അവര്‍ സകാത്ത് കൊടുക്കേണ്ട സമയത്ത് കൊടുക്കുകയില്ല" എന്ന തലക്കെട്ടില്‍  ആലുശ്ശൈഖ് പറയുന്നു: "നാണയമായി ഫിത്വ്‌ര്‍ സകാത്തിന്റെ വില നല്‍കല്‍ അനുവദനീയമല്ല, മറിച്ച് നബി(സ്വ)യും സ്വഹാബത്തും നല്‍കിയ തു പോലെ ഭക്ഷണമാണു നല്‍കേണ്ടത്, നബി(സ്വ) ചെയ്യാത്ത രീതിയില്‍ ആരെങ്കിലും സക്കാത്ത് നല്‍കിയാല്‍ അവര്‍ നിശ്ചയം നബി(സ്വ)യുടെ ചര്യക്ക് എതിര്‍ പ്രവര്‍ത്തിച്ചു" .

[അല്‍മദീന പത്രം:3-8-2013]


ചുരുക്കത്തിൽ ,ധനമായി കൊടുത്താൽ ഫിത്ർ സക്കാത്ത് വീടുകയില്ല എന്നതിനാൽ മറ്റുള്ളവരെ സഹായിക്കണമെന്നുള്ളവർ പിരിവിനായി, ഫിതർ സക്കാത്ത് എന്നതല്ലാത്ത മാർഗം അവലംബിക്കേണ്ടതാണ്. കർമ്മങ്ങൾ മതപരമായ രൂപത്തിൽ കൃത്യമായി അനുഷ്ടിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ...ആമീൻ...

*ഖുദ്സി*

09-05-2021